Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, November 30, 2009

നിന്റെ കൃഷ്ണന്റെ ആശ!

            

          നിന്റെ കൃഷ്ണന്റെ ആശ!
        രാധേകൃഷ്ണ  
                                  ഇങ്ങനെ ചിന്തിച്ചു നോക്കു!   
         ഇങ്ങനെ സ്വയം പറഞ്ഞു നോക്കു!

                   എന്റെ കൃഷ്ണന്റെ കൃപ കൊണ്ടു ഞാന്‍
         സന്തോഷമായി ഇരിക്കുന്നു!
       എന്റെ കൃഷ്ണന്റെ ആശീര്‍വാദത്താല്‍
ശരീരം ഊര്‍ജ്ജസ്വലതയോടെ ഇരിക്കുന്നു!
   എന്റെ കൃഷ്ണന്റെ അനുഗ്രഹത്താല്‍
ജീവിതം നന്നായി നടക്കുന്നു!
എന്റെ കൃഷ്ണന്റെ അരുളാല്‍
എന്റെ മനസ്സ് സ്വസ്ഥമായി ഇരിക്കുന്നു!
എന്റെ കൃഷ്ണന്റെ കൃപയാല്‍ എന്റെ
കുടുംബം സൌഖ്യമായി ഇരിക്കുന്നു!
എന്റെ കൃഷ്ണന്റെ കരുണയാല്‍ എന്റെ  
രോഗം ഇപ്പോള്‍ കുറയുന്നു!
എന്റെ കോപം കൃഷ്ണ ഭക്തിയാല്‍
നന്നായി കുറഞ്ഞു വരുന്നു!
എന്റെ കൃഷ്ണനാല്‍ എന്റെ 
പ്രശ്നങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു !
എന്റെ കൃഷ്ണന്റെ മാര്‍ഗ്ഗ ദര്‍ശനം കൊണ്ട് എന്റെ 
കര്‍ത്താവ്യങ്ങള്‍ ഞാന്‍ നന്നായി ചെയ്യുന്നു!
എന്റെ കൃഷ്ണന്‍ എന്റെ ആവശ്യങ്ങളെ ഭംഗിയായി 
പൂര്‍ത്തീകരിക്കുന്നു!
എന്റെ കൃഷ്ണനാല്‍ എന്റെ വീട്ടില്‍ എല്ലാരും 
ഇപ്പോള്‍ സമാധാനത്തോടെ ഇരിക്കുന്നു!
എന്റെ കൃഷ്ണനാല്‍ ഞാന്‍ ജോലിസ്ഥലത്തില്‍
കൃത്യമായി ജോലി ചെയ്യുന്നു!
എന്റെ കൃഷ്ണന്റെ കൃപാ കടാക്ഷത്താല്‍ 
എന്റെ ബുദ്ധി ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു!
എന്റെ കൃഷ്ണന്റെ സ്നേഹം കൊണ്ട് എന്റെ 
മനസ്സ് നിറഞ്ഞിരിക്കുന്നു!
എന്റെ കൃഷ്ണന്റെ മേല്‍നോട്ടം കൊണ്ടു 
എന്റെ ജീവിതം നന്നായിത്തന്നെ ഇരിക്കും!
എന്റെ കൃഷ്ണന്‍ എന്റെ കുഞ്ഞുങ്ങളെ 
ഭക്തിയില്‍ നന്നായി വാഴിക്കും!
എന്റെ കൃഷ്ണന്‍ എനിക്ക് കുട്ടികളായി 
ഭക്തന്മാരെ നല്‍കും!
എന്റെ കൃഷ്ണന്‍ എനിക്ക് ധാരാളം 
സത് വിഷയങ്ങളെ പഠിപ്പിച്ചു തരുന്നു!
എന്റെ കൃഷ്ണന്‍ എന്നെ ഒരിക്കലും തെറ്റായ 
മാര്‍ഗ്ഗത്തില്‍ പോകാന്‍ അനുവദിക്കില്ല!
എന്റെ കൃഷ്ണന്‍ എനിക്ക് അഹംഭാവം 
വരാതെ സംരക്ഷിക്കും!
എന്റെ കൃഷ്ണന്‍  എന്റെ മനസ്സിനെ 
ഭക്തിയില്‍ വിഹരിപ്പിക്കുന്നു!
എന്റെ കൃഷ്ണന്‍ എന്നെ എപ്പോഴും 
നാമജപം ചെയ്യിപ്പിക്കുന്നു!
എന്റെ കൃഷ്ണന്‍ എന്റെ കുടുംബത്തെ
എപ്പോഴും നല്ല സ്ഥിതിയില്‍ വയ്ക്കും!
എന്റെ കൃഷ്ണന്‍ എന്നെ ദു:സ്വഭാവങ്ങളില്‍ 
നിന്നും മോചിപ്പിച്ചു!
എന്റെ കൃഷ്ണന്‍ എന്റെ മനസ്സിന്റെ 
വ്യാകുലതകളെ നാശം ചെയ്തു!
എന്റെ കൃഷ്ണന്‍ എന്നെ നന്നായി ഉറക്കും!
എന്റെ കൃഷ്ണന്‍ എന്നെ രാവിലെ
ഉര്‍ജ്ജസ്വലതയോടെ ഉണര്‍ത്തും!
എന്റെ കൃഷ്ണന്‍ എനിക്കു നല്ല 
ഭര്‍ത്താവിനെ തരും!
എന്റെ കൃഷ്ണന്‍ എനിക്കു നല്ല
ഭാര്യയെ തരും!
എന്റെ രാധികാ റാണിയുടെ ഇഷ്ടത്തിനൊത്തു
ഞാന്‍ കൃഷ്ണനെ അനുഭവിക്കും!

ഇതു പോലെല്ലാം നിന്റെ ചിന്തകള്‍ 
മാറിയാല്‍, സത്യമായിട്ടും 
 നിന്റെ ജീവിതം ആനന്ദ പൂര്‍ണ്ണമാകും!
ഇതു ചെയ്യു!
ഉടനെ ചെയ്യു!
ഇപ്പോഴേ ചെയ്യു!
നീ നന്നായിരിക്കണം എന്നാണു 
നിന്റെ കൃഷ്ണന്റെ ആശ!
അതു നിറവേറ്റുമോ?
നിന്റെ കൃഷ്ണന്റെ ആശയെ നിന്റെ
കൃഷ്ണന്റെ അനുഗ്രഹത്താല്‍
സത്യമായും നീ നിറവേറ്റും!




Sunday, November 29, 2009

എനിക്കും തരു!


എനിക്കും തരു!
രാധേകൃഷ്ണ 
    പ്രഹ്ലാദാ! നിന്നെ പോലൊരു മനം തരു!
        സ്വന്തം അഛന്‍ വിഷം തന്നപ്പോഴും 
കുറ്റം പറയാത്ത പ്രഹ്ലാദാ!
നിന്റെ ഉയര്‍ന്ന മനസ്സ് എനിക്കും തരു!

ബന്ധുക്കള്‍ എല്ലാവരും നാരായണനെ 
അസത്യം എന്ന്‍ നിരൂപിക്കാന്‍ ശ്രമിച്ചപ്പോഴും 
ഭഗവാനില്‍ മറാത്ത ഭക്തിയോട് കൂടെ ഇരുന്ന
പ്രഹ്ലാദാ! നിന്റെ മനസ്സ് എനിക്കും തരു!


മലയില്‍ നിന്നും ഉരുട്ടിവിട്ടപ്പോഴും തന്നെ കുറിച്ച്
ആതങ്കപ്പെടാതെ അന്തര്യാമിയായ ഭഗവാന്
ഒന്നും സംഭവിക്കരുതേ എന്ന്
ചിന്തിച്ച പ്രഹ്ലാദാ! അത് പോലെ
ഒരു മനസ്സ് എനിക്കും തരു!

ജപമാലയില്ലാതെ, ഭഗവാന്റെ ഒരു 
 ചിത്രം ഇല്ലാതെ, അര്‍ച്ചാ മൂര്‍ത്തി
പോലും ഇല്ലാതെ, നാരായണ നാമത്തെ 
വിടാതെ ജപിച്ചു, ശ്രീമന്‍ നാരായണനെ 
വശീകരിച്ച പ്രഹ്ലാദാ! 
ആ അത്ഭുത മനസ്സ് എനിക്കും തരു!


നശ്വരമായ ഈ ശരീരത്തിന് വേണ്ടി 
അനാവശ്യമായി ആടാതെ, കരയാതെ 
ആന ചവിട്ടാന്‍ വന്നപ്പോഴും ഒട്ടും പതറാത്ത 
ധീരനായ പ്രഹ്ലാദാ!
നിന്റെ പതറാത്ത മനസ്സ് എനിക്കും തരു!


ഗര്‍ഭത്തില്‍ വെച്ചു കേട്ട ഭഗവാന്റെ ദിവ്യ 
ചരിതങ്ങളെയും, ഗുരുവിന്റെ ഉപദേശത്തെയും
ജീവിതത്തില്‍ ഒരു നിമിഷം പോലും മറക്കാത്ത
പ്രഹ്ലാദാ! ആ ദിവ്യ മനസ്സ് എനിക്കും തരു!


ഭക്തിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ എല്ലാരും
ശ്രമിച്ചപ്പോഴും അവരെയും ഭക്തിയില്‍ കൊണ്ടുവന്നു
നാരായണ നാമം ജപിപ്പിച്ച പ്രഹ്ലാദാ!
നിന്റെ അസാധ്യമായ ആ ദൃഡ മനസ്സ്
എനിക്കും തരു!

 ചുറ്റുമുള്ളവരെല്ലാരും  പരിഹസിച്ചും, മനസ്സ്
നൊമ്പരപ്പെടുത്തിയും ശരീരത്തെ വേദനിപ്പിച്ചും,
നശിപ്പിക്കാന്‍ ശ്രമിച്ചപ്പോളെല്ലാം

തളരാത്ത ഭക്ത പ്രഹ്ലാദ!
ആ തളരാത്ത മനസ്സ് എനിക്കും തരു!

എവിടെ നാരായണന്‍ എന്ന്‍ ചോദിച്ച അഛനോട് 
തെല്ലും ആലോചിക്കാതെ, ധൈര്യമായി,
വിശ്വാസത്തോടു കൂടി  ഭഗവാന്‍ എവിടെയും
ഉണ്ട് എന്ന്‍ പറഞ്ഞ പ്രഹ്ലാദാ!
നിന്റെ ആ വിശ്വാസം നിറഞ്ഞ മനസ്സ് 
എനിക്കും തരു!


എവിടെയും ഉള്ള ഭഗവാന്‍ ഈ തൂണിലും
ഇപ്പോള്‍ ഉണ്ടെന്നു പറഞ്ഞു, ആ തൂണില്‍
ആര്‍ക്കും അറിയാത്ത നരസിംഹ വേഷത്തില്‍
ഇരുന്നവനെ നാരായണന്‍ എന്ന്‍ അറിഞ്ഞ 
അഞ്ചുവയസ്സ് ജ്ഞാനിയായ പ്രഹ്ലാദാ!
ആ മനസ്സിനെ എനിക്കും തരു!


എല്ലാവരും നരസിംഹമൂര്‍ത്തിയെ കണ്ടു 
വിറയ്ക്കുമ്പോള്‍ ഒട്ടും ഭയം ഇല്ലാതെ ഉഗ്ര മൂര്‍ത്തിയായ
അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് 
നരസിംഹസ്തോത്രം ചെയ്ത 
മിടുക്കന്‍ പ്രഹ്ലാദാ!
നിന്റെ ആ ധൈര്യമുള്ള മനസ്സിനെ
എനിക്കും തരു!


അഖിലാണ്ഡ കോടി ബ്രഹ്മണ്ഡ 
നായകനായ നരസിംഹമൂര്‍ത്തി വരം 
നല്‍കിയപ്പോഴും തന്റെ ഭക്തിക്കു വില പേശാതെ,
അച്ഛനു  സദ്ഗതിയെ യാചിച്ച 
പ്രഹ്ലാദാ! നിന്റെ നിസ്സ്വാര്‍ത്ഥ
മനസ്സ് എനിക്കും തരു! 

ഒന്നും പറയാനറിയില്ല എനിക്ക്! 
ലോകത്തെ കുറ്റം ചാര്‍ത്തി 
അടുത്തവരെ പഴി ചാരി 
കൃഷ്ണനെ നിന്ദിച്ചു കൊണ്ട് 
കരഞ്ഞ മുഖവുമായി ഒരു ജീവിതം,
ഞാന്‍ ഒരു നിമിഷം പോലും നയിക്കാന്‍ പാടില്ല!

എപ്പോഴും തോല്‍ക്കാതെ, തളരാതെ,
മറ്റുള്ളവരെ കുറ്റപ്പെടുത്താതെ,
ആരെയും പഴിക്കാതെ, ഭഗവാന്റെ
കരുണയെ സ്മരിച്ചു കൊണ്ടു, എന്നും
ചിരിച്ച മുഖത്തോട് കൂടി എല്ലാ ദു:ഖങ്ങളെയും
ജയിച്ചു ഭഗവാന്റെ ഇഷ്ടം പോലെ ഒരു 
ജീവിതം നയിക്കാന്‍, പ്രഹ്ലാദാ!
നിന്നോടു ഭിക്ഷ യാചിക്കുന്നു!
ഈ പാവത്തിന് നിന്റെ 
സന്മനസ്സിനെ എനിക്കു പ്രസാദമായി തരു!

നിന്നെ പോലെ എന്നെയും കണ്ടു എന്റെ
കൃഷ്ണന്‍ ആനന്ദിക്കാന്‍
നിന്റെ മനസ്സ് എനിക്കും തരു!








Saturday, November 28, 2009

ആനന്ദം! ആനന്ദം! ആനന്ദം!

        
ആനന്ദം! ആനന്ദം! ആനന്ദം!
രാധേകൃഷ്ണ 
           ആനന്ദം കുമിഞ്ഞു കിടക്കുന്നു!
അനുഭവിക്കു! നന്നായി അനുഭവിക്കു!

        ആത്മാവിനു തൃപ്തിയാകുന്നതു വരെ അനുഭവിക്കു !
ലോകത്ത് ആനന്ദരഹിതമായ ഒരു 
കാര്യവും ഇല്ല!

നിന്റെ മനോഭാവം കൊണ്ടു മാത്രമാണ് 
കൃഷ്ണന്‍ കോരിച്ചൊരിയുന്ന ആനന്ദത്തെ 
നീ നഷ്ടപ്പെടുത്തുന്നത്!
പുലരുന്നതു മുതല്‍ രാത്രി 
ഉറങ്ങുന്നതു വരെ ആനന്ദം തന്നെയാണ്!

ഉണരുമ്പോള്‍ ആനന്ദം, കൃഷ്ണാ എന്ന്‍ പറഞ്ഞു
കൃഷ്ണന്റെ കൂടെ ഉണര്‍ന്നാല്‍....

പല്ലുതേക്കുമ്പോഴും  ആനന്ദം!
കൃഷ്ണനെ മുട്ടിക്കൊണ്ട് കൊണ്ടു പല്ലു 
തേക്കുകയാണെന്ന് വിചാരിച്ചാല്‍...

എന്നും കുളിക്കുന്നതില്‍ ആനന്ദം!
കൃഷ്ണനെ വിളിച്ചു അവനെ കുളിപ്പിച്ച് 
കൂടെ കുളിച്ചാല്‍......

വസ്ത്രം മാറ്റുന്നതില്‍ ആനന്ദം!
കൃഷ്ണനെ തന്നെ വസ്ത്രമായി കൃഷ്ണന്‍ തന്നെ

 നമ്മെ ഉടുപ്പിച്ചാല്‍ .....

അലങ്കാരം ചെയ്യുന്നതില്‍ ആനന്ദം!
കൃഷ്ണന്റെ ഇഷ്ടം പോലെ കൃഷ്ണന്‍ 
തന്നെ നമ്മെ അലങ്കരിച്ചാല്‍....


പാചകം ചെയ്യുന്നതില്‍ ആനന്ദം!
കൃഷ്ണന്റെ ഇഷ്ടത്തിനൊത്ത് ചെയ്‌താല്‍.....


ഭക്ഷണം കഴിക്കുന്നതില്‍ ആനന്ദം!
കൃഷ്ണനു കോരി കൊടുത്തു കൃഷ്ണ പ്രസാദമായി
ഭക്തന്മാരോടു കൂടി ചേര്‍ന്ന് അവനോടു
സംസാരിച്ചു കൊണ്ടു കഴിച്ചാല്‍....

പഠിക്കുന്നതില്‍ ഒരു ആനന്ദം!
കൃഷ്ണന്റെ ഇഷ്ടത്തിനൊത്തു  പാഠങ്ങളെ
കൃഷ്ണനു വേണ്ടി പഠിച്ചാല്‍....


സമ്പാദിക്കുന്നതില്‍ ആനന്ദം!
കൃഷ്ണനു വിവിധ പൂജകള്‍ നിവേദ്യങ്ങള്‍ അര്‍പ്പിക്കാന്‍,
കുടുംബത്തോട് കൂടി സത്സംഗം അനുഭവിക്കാന്‍,
കൃഷ്ണനു വേണ്ടി സമ്പാദിക്കുമ്പോള്‍   ....



തുണി അലക്കുന്നതില്‍ ആനന്ദം!
കൃഷ്ണന്റെ വസ്ത്രങ്ങളെ 
അലക്കുന്നതായി ഭാവിച്ചാല്‍....


പാത്രം തേയ്ക്കുന്നതില്‍ ആനന്ദം!
യശോദയുടെ  വീട്ടിലെ ഒരു 
ദാസിയായി ഭാവിച്ചു തേച്ചാല്‍....


വീടു തൂക്കുന്നതില്‍ ആനന്ദം!
നിന്റെ വീട്ടിനെ കൃഷ്ണന്റെ 
തിരുമാളികയായി സങ്കല്പിച്ചു ചെയ്‌താല്‍...


നടക്കുന്നതില്‍ ആനന്ദം!
കൃഷ്ണ ദര്‍ശനത്തിനായി ഞാന്‍
നടക്കുന്നു എന്ന് വിചാരിച്ചു നടന്നാല്‍....


സംസാരിക്കുന്നതില്‍ ആനന്ദം!
കൃഷ്ണനെ തന്നെ ചിന്തിച്ചു,
അവന്റെ ആഗ്രഹത്തിനൊത്ത് എല്ലാവരുടെയും
ഉള്ളില്‍ ഉള്ള കൃഷ്ണനോട് സംസാരിച്ചാല്‍.... 


ശ്വസിക്കുന്നതില്‍ ആനന്ദം!
ശ്വാസക്കാറ്റായി കൃഷ്ണനെ വലിച്ചു, 
അഹംഭാവത്തെ  പുറം തള്ളിയാല്‍....


മല, മൂത്ര വിസര്‍ജ്ജനത്തില്‍ ആനന്ദം!
നം ശരീരത്തില്‍ ഉള്ള അഴുക്കിനെ കൃഷ്ണന്‍
പുറം തള്ളുന്നു എന്ന് മനസ്സിലാക്കിയാല്‍...

സല്ക്കരിക്കുന്നതില്‍ ആനന്ദം!
എല്ലാവരുടെയും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന 
കൃഷ്ണനെ സ്മരിച്ചു, വിരുന്നുകാരെ 
സ്വീകരിച്ചാല്‍.....


കാത്തിരിക്കുന്നതില്‍ ആനന്ദം!
ഓരോ നിമിഷവും രാധികയോടും കൃഷ്ണനോടും
ചേര്‍ന്ന് രാസക്രീഡ ആടാന്‍ കാത്തിരിക്കുന്നതായി
സമയം പോക്കിയാല്‍ ‍.......


ആലോചിക്കുന്നതില്‍ ആനന്ദം!
കൃഷ്ണന്റെ ഇഷ്ടപ്രകാരം നമ്മുടെ ജീവിതത്തില്‍
അടുത്തതായി അവന്‍ എന്തു ലീല ആരെ വെച്ചു
ചെയ്യാന്‍ പോകുന്നു എന്ന്‍ ആലോചിച്ചാല്‍....

പദ്ധതിയിടുന്നതില്‍ ആനന്ദം!
ഏതു നേരവും കൃഷ്ണന്‍ നമ്മേ തേടി എത്തും.
അവന്‍ നമുക്ക് വേണ്ടി കാത്തിരിക്കാത്ത
രീതിയില്‍ നമ്മുടെ കര്‍മ്മങ്ങളെ 
വേഗം ഭംഗിയില്‍ തീര്‍ക്കാന്‍
പദ്ധതിയിടുന്നതില്‍....

സഹായിക്കുന്നതില്‍ ആനന്ദം!
കൃഷ്ണന്റെ പ്രേരണയാല്‍ മറ്റുള്ളവരെ 
സഹായിക്കാനുള്ള മനോഭാവം നല്‍കി 
സഹായിക്കുന്ന സ്ഥിതിയില്‍ നമ്മെ
കൃഷ്ണന്‍ വെച്ചിരിക്കുന്നു എന്ന്‍ ദൃഡമായി 
വിശ്വസിച്ചു സഹായിച്ചാല്‍....

ഉപദേശം നല്‍കുന്നതില്‍ ആനന്ദം!
ഉള്ളില്‍ നിന്നും കൃഷ്ണന്‍ പറയുന്നു എന്ന്‍ 
മനസ്സിലാക്കി, ചുമതലയെ അവനെ ഏല്‍പ്പിച്ചു 
ഉപദേശം നല്‍കിയാല്‍ .........


പ്രശ്നങ്ങളില്‍ ആനന്ദം!
കൃഷ്ണന്‍ തന്നെ പ്രശ്നം എന്ന വേഷം ധരിച്ചു  
വന്നിരിക്കുന്നു എന്ന്‍ മനസ്സിലാക്കിയാല്‍...


ക്ഷീണിച്ചു പോകുന്നതിലും ആനന്ദം!
കൃഷ്ണനോടു മത്സരിച്ചു കാര്യങ്ങള്‍ ചെയ്തത് 
കൊണ്ടു വന്ന ക്ഷീണം എന്ന്‍ 
ചിന്തിച്ചാല്‍........


കളിക്കുമ്പോള്‍ ആനന്ദം!
കൃഷ്ണനെയും, രാധികയും, അഷ്ടസഖികളെയും,
ഭക്തന്മാരെയും നമ്മുടെ കൂടെ കൂട്ടി
കളിക്കുമ്പോള്‍.......

ദാമ്പത്യത്തില്‍ ആനന്ദം!
കൃഷ്ണനെ ശക്തിയായും, രാധികയെ ആനന്ദമായും
നമ്മുടെ ശരീരത്തില്‍ അറിഞ്ഞു 
ശരണാഗതി ചെയ്തു പങ്കെടുത്താല്‍.......


ഉറങ്ങുന്നതില്‍ ആനന്ദം!
കൃഷ്ണന്റെ മടിയില്‍ തല വെച്ചു, 
രാധികാ താരാട്ട് പാടി, ഭക്തന്മാരെ 
കെട്ടിപ്പിടിച്ചു കൊണ്ട് , ഭാഗവതത്തെ
തലയിണയാക്കി, വൃന്ദാവനത്തെ കിടക്കയാക്കി
ഭക്തിയെ പുതപ്പാക്കി, കൃഷ്ണനു 
വേണ്ടി ഉറങ്ങിയാല്‍.....


അര്‍ദ്ധ രാത്രി ഉറക്കത്തില്‍ നിന്നും 
ഉണരുന്നതില്‍ ആനന്ദം!
കൃഷ്ണന്‍ തന്നെ നമ്മേ ഉണര്‍ത്തിയിട്ടു 
എവിടെയോ ഒളിഞ്ഞു കൊണ്ടു നമ്മേ
ശ്രദ്ധിക്കുന്നു എന്ന് തോന്നിയാല്‍.......


കാലത്ത് ഉണരുന്നതില്‍ ആനന്ദം!
ആണ്ടാള്‍ നമ്മേ കൃഷ്ണനോടു ചേര്‍ത്തുവയ്ക്കാന്‍
'തിരുപ്പാവ'  പാടി 
ഉണര്‍ത്തുന്നതായി  കരുതിയാല്‍ ......


ആനന്ദ കടലിന്റെ ഒരു തുള്ളി 
മാത്രമാണ് ഇതുവരെ ഞാന്‍ പറഞ്ഞത്!
ഇനിയും ആനന്ദം കുമിഞ്ഞു കിടക്കുന്നു!
നിന്റെ എല്ലാ കാര്യങ്ങളും ഇതു പോലെ
ചിന്തിച്ചു ചെയ്തു നോക്കു!
നിനക്കു തന്നെ വ്യത്യാസം അറിയാം!

ആനന്ദം! ആനന്ദം! ആനന്ദം!
ഇതല്ലാതെ മനുഷ്യ ജീവിതത്തില്‍
വേറെ ഒന്നും തന്നെയില്ല!


സത്യം ചെയ്തു പറയുന്നു!
കൃഷ്ണന്‍ ആനന്ദസാഗരന്‍!
അവന്‍ എങ്ങനെ നിനക്കു 
കഷ്ടങ്ങളെ നല്‍കും?


നീ തന്നെയാണ് അവന്‍ നല്‍കുന്ന ആനന്ദത്തെ 
സ്വീകരിക്കാതെ വേറെ എന്തിനെയോ ആനന്ദം 
എന്ന് കരുതി തോറ്റു പോകുന്നത്!


ഇനിമേല്‍ തോല്‍ക്കുമോ?
അതോ ആനന്ദത്തില്‍ തിളയ്ക്കുമോ?





Friday, November 27, 2009

കലങ്ങരുത്!

                                      
                                         കലങ്ങരുത്!

രാധേകൃഷ്ണ  
 എന്തിനും കലങ്ങരുത്!
നിന്നെ കുറിച്ച് എത്ര അപവാദം പറഞ്ഞാലും കലങ്ങരുത്!
വാക്കുകളെ നിന്റെ മേല്‍ അഗ്നിയായി ചൊരിഞ്ഞാലും കലങ്ങരുത്!
നിന്റെ മേല്‍ അനാവശ്യമായി പഴിചാരിയാലും 
കലങ്ങരുത്!
നിന്നെ ഒരു പുഴുവിനെക്കാള്‍ മോശമായി 
കണക്കാക്കിയാലും കലങ്ങരുത്!
നിന്നെ ഒരു മനുഷ്യനായി പോലും 
കണക്കാക്കിയില്ലെങ്കിലും കലങ്ങരുത്!
നിന്നെ എത്രകണ്ട് പീഡിപ്പിച്ചാലും കലങ്ങരുത്!
നീ ചെയ്യാത്ത പാപങ്ങളെ ചെയ്തു എന്ന്‍
കള്ള സത്യം ചെയ്താലും കലങ്ങരുത്!
നിന്നെ പലരോടും ബന്ധപ്പെടുത്തി സംസാരിച്ചാലും
കലങ്ങരുത്!
നിന്നെ കാര്യ സാധ്യത്തിനു ഉപയോഗിച്ചിട്ട്‌
പിന്നീട് എച്ചില്‍ ഇല പോലെ വലിച്ചെറിഞ്ഞാലും 
കലങ്ങരുത്!
നിന്നെ വിശ്വസിപ്പിച്ചു, കബളിപ്പിച്ചു, 
കഴുത്തറുത്താലും കലങ്ങരുത്!
നിന്നെ നശിപ്പിക്കാന്‍ നിന്റെ കൂടെ 
പെരുമാറുന്നവര്‍ തന്നെ നിന്നെ കുഴിയില്‍
തള്ളാന്‍ നോക്കിയാലും കലങ്ങരുത്! 
നിന്നെ പറ്റി എത്ര മോശമായി സംസാരിച്ചാലും 

കലങ്ങരുത്!
നിന്റെ ഉയര്‍ച്ചയെ തടുക്കാന്‍ എന്തു കുതന്ത്രം 
പ്രയോഗിച്ചാലും കലങ്ങരുത്!
നിന്നെ നശിപ്പിക്കാന്‍ എത്രവിധമായ ശ്രമങ്ങള്‍ 
നടന്നാലും കലങ്ങരുത്!
നിന്റെ മേല്‍ കാര്‍ക്കിച്ചു തുപ്പിയാലും 
കലങ്ങരുത്!
നിന്നെ അനാവശ്യ വഴക്കിനു വലിച്ചിഴച്ചു 
നിന്റെ സ്വൈരം കെടുത്താന്‍ 
ശ്രമിച്ചാലും കലങ്ങരുത്!
നിന്നെ പലരുടെയും മുന്നില്‍ വെച്ചു നിന്ദ്യമായ 
വാക്കുകളാല്‍ ശകാരിച്ചാലും കലങ്ങരുത്! 
നിന്നെ കപട വേഷധാരി എന്ന്‍ നാട്ടുക്കാരുടെ 
മുന്നില്‍ വെച്ചു അധിക്ഷേപിച്ചാലും കലങ്ങരുത്!


എന്തും മനസ്സിലേറ്റുമ്പോഴാണ് നിനക്കു കലക്കം .......
മനസ്സില്‍ തട്ടാത്തത് വരെ 
നിനക്കു യാതൊരു ബന്ധവും ഇല്ല!
എല്ലാവറ്റിനെയും കൃഷ്ണനു അര്‍പ്പിക്കു!
നിന്റെ കൃഷ്ണനു നിന്നെ അറിയാം!
നിന്റെ കൃഷ്ണനു നിന്റെ ഹൃദയം അറിയാം!
നിന്റെ കൃഷ്ണന്‍ നിനക്കു സാക്ഷിയായി ഇരിക്കുന്നു!
അത് കൊണ്ടു 
എന്തു വന്നാലും കലങ്ങരുത്!
എന്തു സംഭവിച്ചാലും കലങ്ങരുത്!
 എങ്ങനെ സംഭവിച്ചാലും കലങ്ങരുത്!
  നീ വീഴില്ല!
നിന്റെ സത്യം തീര്‍ച്ചയായും വിജയിക്കും!
അതു വരെ സമാധാനമായി 
ദൃഡമായി ധൈര്യമായി
നാമജപം ചെയ്തു കൊണ്ടേ ഇരിക്കു!




Thursday, November 26, 2009

എന്‍ ഗുരുവേ ശരണം!

 
എന്‍ ഗുരുവേ ശരണം!  
രാധേകൃഷ്ണ
  വേറെ എന്തൊക്കെയോ ഞാന്‍ പറയില്ല!
ഗുരുവിന്റെ മഹിമയെ പറ്റി പറയും!

 വേറെ എന്തിനെയൊക്കെയോ ഞാന്‍ ചിന്തിക്കില്ല!
ഗുരുവിനെ കുറിച്ച് മാത്രം ചിന്തിക്കും!
 വേറെ എന്തിനെയൊക്കെയോ ഞാന്‍ അന്വേഷിക്കില്ല!
ഗുരു പറയുന്നത് മാത്രം അന്വേഷിക്കും!

ഞാന്‍ വേറെ എന്തും കേള്‍ക്കില്ല 
ഗുരുവിന്റെ വാക്കുകള്‍ മാത്രം കേള്‍ക്കും!

 വേറെ എങ്ങോട്ടോ ഞാന്‍ പോവില്ല!
ഗുരുവിന്റെ തിരുമാളികയ്ക്ക് പോകും!

വേറെ എന്തിനു വേണ്ടിയും ഞാന്‍ കരയില്ല!
ഗുരു കൃപയ്ക്ക് വേണ്ടി കരയും!

വേറെ ആര്‍ക്കും ഞാന്‍ അടിമയാകില്ല! 
ഗുരുവിന്റെ അടിമയായിരിക്കും!

എവിടൊക്കെയോ ഞാന്‍ ചുറ്റിനടക്കില്ല!
ഗുരുവിനെ പ്രദക്ഷിണം ചെയ്യും!
കണ്ണില്‍ കണ്ടത് ഞാന്‍ തലയില്‍ കേറ്റില്ല!
ഗുരു ചരണത്തെ മാത്രം ചുമക്കും!

എല്ലാരെയും ഞാന്‍ വിശ്വസിക്കില്ല!
ഗുരുവിനെ ദൃഡമായി വിശ്വസിക്കും!

ആരോടും അഭിപ്രായം ചോദിക്കില്ല!
ഗുരുവിനോട് ധൈര്യപൂര്‍വ്വം ചോദിക്കും!

എനിക്ക് തോന്നിയത് ഞാന്‍ പഠിക്കില്ല!
ഗുരു പറയുന്നതേ പഠിക്കു!

ഞാന്‍ വേറെ എന്തൊക്കെയോ എഴുതില്ല!
ഗുരു പറയുന്നത് മാത്രം എഴുതും!

എല്ലാരെയും മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കില്ല!
ഗുരുവിനെ മനസ്സിലാക്കാന്‍ തീവ്ര പ്രയത്നം ചെയ്യും!

 വേറെ എന്തിനൊക്കെയോ ഞാന്‍ ചിരിക്കില്ല!
ഗുരുവിന്റെ സങ്കേത വാക്കുകള്‍ കേട്ടു 
ആനന്ദത്തോടെ ചിരിക്കും!

ഞാന്‍ വേറെ എന്തും കഴിക്കില്ല!
ഗുരുവിന്റെ പ്രസാദം മാത്രം കഴിക്കും!

എല്ലാരെയും വന്ദിക്കില്ല!
ഗുരുവിനെ ഞാന്‍ വന്ദിക്കും! 

മറ്റെന്തിനെയും  ഞാന്‍ ഓര്‍ത്തു വെക്കില്ല!
ഗുരുവിനെ മറക്കുകയെ ഇല്ല!

 മറ്റെല്ലാരും പറയുന്നത് ഞാന്‍ ചെയ്യില്ല!
ഗുരുവിനു കൈങ്കര്യം ചെയ്യും!

ഞാന്‍ എല്ലാരെയും ശ്ലാഘിക്കില്ല!
ഗുരുവിനെ തലയിലേറ്റി കൊണ്ടാടും!


കണ്ടവരോട് കൂടെ ഇടപഴകില്ല!
ഗുരുവിന്റടുത്തു ഭക്തിയോടെ ഇടപഴകും!

എന്റെ ഇഷ്ടത്തിന് ജീവിക്കില്ല!
ഗുരു ഇച്ഹക്കൊത്ത് ഞാന്‍ വാഴും!

എനിക്ക് ഇഷ്ടമുള്ളത് ജപിക്കില്ല!
ഗുരു ഉപദേശിച്ചത് മാത്രം ജപിക്കും!

എല്ലാവരോടും നല്ല പേരു സമ്പാദിക്കാന്‍ 
ആഗ്രഹിക്കില്ല!
ഗുരുവിനോട് നല്ല പേരു വാങ്ങും!

ആരോടും എന്റെ കഷ്ടങ്ങളെ പറയില്ല!
ഗുരുവിന്റടുത്തു സത്യമായിട്ടും പറയും!


ഞാന്‍ എല്ലാര്‍ക്കും എല്ലാം കൊടുക്കില്ല!
ഗുരുവിനു എല്ലാം നല്‍കും!

എല്ലാവരോടും മുഴുവനും പറയില്ല!
ഗുരുവിന്റടുത്ത് ഒന്നും ഒളിക്കില്ല!  


ഒന്നിനെയും ഭയപ്പെടില്ല!
ഗുരു വാക്യം ധിക്കരിക്കുന്നതിനു വിറയ്ക്കും!

വേറെ എന്തിനും വേണ്ടി ഞാന്‍ കേഴില്ല!  
ഗുരുവിന്റെ കടക്കണ്‍  കടാക്ഷത്തിനു 
വേണ്ടി കേഴും!

എന്തിനെയൊക്കെയോ ശേഖരിച്ചു വെക്കില്ല!
ഗുരു അനുഗ്രഹത്തെ ശേഖരിച്ചു വെക്കും!


കാണുന്നതെന്തും വാങ്ങില്ല!
ഗുരു അനുഗ്രഹം വാങ്ങും!
എല്ലാറ്റിനും വേണ്ടി കാത്തിരിക്കില്ല!
ഗുരു അനുഗ്രഹത്തിനായി കാത്തിരിക്കും!

ഗുരുവേ ശരണം!
സദ്ഗുരുവേ ശരണം!
എന്‍ ഗുരുവേ ശരണം!
എന്റെ ഗുരുജീഅമ്മ ശരണം!
സര്‍വം ഗുരു അര്‍പ്പണം!
 എനിക്കെന്തു കുറവ്? 
                                 എന്റെ ഗുരു ഉള്ളപ്പോള്‍ 
                             എനിക്കെന്താണൊരു കുറവ്?                   



Wednesday, November 25, 2009

നിന്റെ ജീവിതം ജീവിക്കു!

                

                 നിന്റെ ജീവിതം ജീവിക്കു!                 
      രാധേകൃഷ്ണ       
       ഉറുമ്പ് ചിത്രശലഭത്തിന്റെ ജീവിതം
നയിക്കാന്‍ ആശിച്ചില്ല!
  പട്ടി സിംഹത്തെ നോക്കി ഒരു നാളും
അസൂയപ്പെട്ടില്ല! 
      ആന ആകാശത്തില്‍ പറക്കുന്ന കിളിയെ 
കണ്ട് കൊതിച്ചു ദീര്‍ഘനിശ്വാസം വിട്ടില്ല! 
കാക്ക കുയിലിന്റെ സംഗീതം കേട്ടു താനും 
അത് പോലെ പാടണം എന്ന്‍ തപിച്ചില്ല!
അതതിന്റെ ജീവിതം അവ ജീവിക്കുന്നു!
നീ മാത്രം എന്തിനു അസൂയപ്പെടുന്നു?
നീ മാത്രം എന്തിനു മറ്റുള്ളവരെ നോക്കുന്നത്?
നീ മാത്രം എന്തിനു പുലമ്പുന്നത്?
നീ മാത്രം എന്തിനു ദു:ഖിക്കുന്നത്?
നീ മാത്രം എന്തിനു ദീര്‍ഘനിശ്വാസം വിടുന്നത്?
നിന്റെ ജീവിതം വിശേഷപ്പെട്ടതാണ്!
മറ്റുള്ളവരുടെ ഉറക്കം നിനക്കു ഉറങ്ങാന്‍ പറ്റില്ല!
മറ്റുള്ളവരുടെ വിശപ്പിനു 
നിനക്കു ഭക്ഷണം കഴിക്കാന്‍ പറ്റില്ല!
മറ്റുള്ളവരുടെ ജീവിതം നിനക്കു നയിക്കാന്‍ പറ്റില്ല!
ആകാശം പോലെ ഭൂമി ഇല്ല!
ഭൂമി പോലെ കാറ്റു ഇല്ല!
കാറ്റു പോലെ അഗ്നി ഇല്ല!
അഗ്നി പോലെ വെള്ളം ഇല്ല!
ആലമരം പോലെ കപ്ലം ഇരിക്കില്ല!
പല്ലി പോലെ പുലി ഇല്ല!
തങ്കം പോലെ തകരം ഇല്ല!
ചക്കപ്പഴം പോലെ വാഴപ്പഴം ഇല്ല!
വഴുതനങ്ങ പോലെ വെണ്ടക്ക ഇല്ല!
തുണി പോലെ കരിങ്കല്ല്‌ ഇല്ല !
ശില്പം പോലെ സാധാരണ കരിങ്കല്ല്‌ ഇല്ല!
കസേര പോലെ കട്ടില്‍ ഇല്ല!
ഒരു മരത്തിലെ പഴങ്ങളില്‍ പോലും
ഒന്ന് പോലെ മറ്റത് ഇല്ല!
ഒരു അമ്മ പെറ്റ മക്കളില്‍ പോലും
ഒരാളെ പോലെ മറ്റൊരാള്‍ ഇല്ല!
ആണ്‍ ശരീരം പോലെ പെണ്‍ ശരീരം ഇല്ല!
ഇന്നലയെ പോലെ ഇന്ന് ഇല്ല!
ഇന്ന് പോലെ നാളെ ഇല്ല!
പോയ നിമിഷം പോലെ ഈ നിമിഷം ഇല്ല!
ഈ നിമിഷം പോലെ അടുത്ത നിമിഷം ഇല്ല!
ഒന്ന് പോലെ മറ്റൊന്ന് ഇല്ല!
എന്തിനധികം....
നിന്റെ തലവേദന പോലെ പല്ലു വേദന ഇല്ല!
നിന്റെ ദു:ഖ കണ്ണീര്‍ പോലെ ആനന്ദ കണ്ണീര്‍ ഇല്ല!
നിന്റെ കണ്ണ് പോലെ കാതു ഇല്ല!

ഇനിയെങ്കിലും നേരെ ചിന്തിക്കു!
 നീ പ്രത്യേകമാണ്..
നിന്റെ കൈ രേഖ പ്രത്യേകമാണ്.......
നിന്റെ തലമുടി പ്രത്യേകമാണ്....
നിന്റെ വിശപ്പ്‌ പ്രത്യേകമാണ് .....
നിന്റെ ആവശ്യം വേറെയാണ്....
നിന്റെ  ബലം വേറെയാണ് ....
നിന്റെ  ബലഹീനത  വേറെയാണ്....
നിന്റെ പ്രശ്നം വേറെയാണ്...
നിനക്കുള്ള പരിഹാരവും പ്രത്യേകമാണ്...
നിന്റെ ചിന്ത പ്രത്യേകമാണ്...
നിന്റെ മനസ്സ് പ്രത്യേകമാണ്...
നിന്റെ പ്രതീക്ഷ പ്രത്യേകമാണ്...
നിന്റെ അനുഭവം പ്രത്യേകമാണ്..
നിന്റെ ഭയം പ്രത്യേകമാണ്....
നിന്റെ വിശ്വാസം പ്രത്യേകമാണ്...
നിന്റെ ഉറക്കം പ്രത്യേകമാണ്...
നിന്റെ ശ്വാസം പ്രത്യേകമാണ്...
നിന്റെ പ്രാരബ്ധം പ്രത്യേകമാണ്....
നിന്റെ നൊമ്പരം പ്രത്യേകമാണ്...
നിന്റെ അന്വേഷണം പ്രത്യേകമാണ്..
നിന്റെ ചോദ്യം പ്രത്യേകമാണ്...
നിന്റെ ഉത്തരം പ്രത്യേകമാണ്....
നിന്റെ ജീവിതപാഠം പ്രത്യേകമാണ്...
നിന്റെ ജീവിതം വേറെയാണ്...
നിന്റെ ജീവിതം അതിശയമായതാണ്...
നിന്റെ ജീവിതം ആശ്ചര്യമായതാണ്...
നിന്റെ ജീവിതം അപൂര്‍വമായതാണ്...
നിന്റെ ജീവിതം അര്‍ത്ഥമുള്ളതാണ് ....
നിന്റെ ജീവിതം ഉത്തമമായതാണ്......
നിന്റെ നാമജപം പ്രത്യേകമാണ്....
നിന്റെ പ്രാര്‍ത്ഥന പ്രത്യേകമാണ്...
നിന്റെ കൃഷ്ണന്‍ പ്രത്യേകമാണ്... 

അതു കൊണ്ടു ഇനിയെങ്കിലും നിനക്കു ഗുരു 
ഉപദേശിച്ച ഭാഗവന്നാമം ജപിച്ചു കൊണ്ടു
നിന്റെ പ്രാര്‍ത്ഥനയെ ചെയ്ത്, 
നിന്റെ കൃഷ്ണനെ അനുഭവിച്ചു കൊണ്ടു 
ഇന്ന് മുതല്‍ ഇപ്പോള്‍ മുതല്‍
നിന്റെ ജീവിതം നയിക്കു!
ഇനിയും വിഡ്ഢിയെ പോലെ ജീവിതം
അധിക്ഷേപിക്കരുത്!
നിന്റെ ജീവിതം മലിനമാക്കരുത്!
നിന്റെ ജീവിതം അലക്ഷ്യപ്പെടുതരുത്!
നിന്റെ ജീവിതം വെറുക്കരുത്!
നിന്റെ ജീവിതം പാഴാക്കരുത്!
ഈ ജീവിതം നിനക്കു കൃഷ്ണന്‍
നല്‍കിയ വിശേഷപെട്ട പ്രസാദമാണ്!


                                 അതു ഓര്‍മ്മിച്ചു കൊള്ളു!

Tuesday, November 24, 2009

നീ തന്നെയാണ് പ്രശ്നം!



                നീ തന്നെയാണ് പ്രശ്നം!
      രാധേകൃഷ്ണ 
     പ്രശ്നങ്ങളെ കണ്ടു ഓടുമ്പോഴാണ്
       അവ നിന്നെ തുരത്തുന്നത്. 
     പ്രശ്നങ്ങളെ കണ്ട്  പേടിക്കുമ്പോഴാണ്‌
അവ നിന്നെ പേടിപ്പിക്കുന്നത്!
പ്രശ്നങ്ങളില്‍ നിന്നും രക്ഷപെടാന്‍ നോക്കുമ്പോഴാണ് 
അവ നിന്നെ അതില്‍ കുടുക്കുന്നത്!
പ്രശ്നങ്ങളില്‍ നീ കരയുമ്പോഴാണ്‌
അവ നിന്നെ കരയിക്കുന്നത്!   
പ്രശ്നങ്ങളെ ചിന്തിച്ചു വേദനിക്കുമ്പോഴാണ്‌
അവ നിന്നെ വേദനിപ്പിക്കുന്നത്!
പ്രശ്നങ്ങളില്‍ നിന്റെ ബുദ്ധിസാമര്‍ത്ഥ്യം 
കാണിക്കുമ്പോഴാണ് അവ നിന്റെ 
ബുദ്ധിയെ കലക്കുന്നത് !
പ്രശ്നങ്ങളെ നേരിടാന്‍ എനിക്ക് വഴിയറിയാം 
എന്ന്‍ ചിന്തിക്കുമ്പോഴാണ് ഒരു വഴിയും 
കാണാതെ പോകുന്നത്!
പ്രശ്നങ്ങളെക്കുറിച്ച് മറ്റുള്ളവരോട്
പുലമ്പുമ്പോഴാണ്‌  അവ വലുതാകുന്നത്!   
എനിക്ക് മാത്രമേ പ്രശ്നങ്ങള്‍ ഉള്ളു എന്ന്‍
നീ ചിന്തിക്കുമ്പോഴാണ് അവ നിന്നെ
വിട്ടു പോകാത്തത്!
പ്രശ്നങ്ങള്‍ക്ക് പരിഹാരമേയില്ല എന്ന്‍ നീ 
ഒഴിഞ്ഞു മാറുമ്പോഴാണ് അവ നിന്നെ
ഭീരു ആക്കുന്നത്!
പ്രശ്നങ്ങളെ നിന്റെ ബലത്തെയും, അനുഭവത്തെയും 
കൊണ്ട് എതിര്‍ക്കുമ്പോഴാണ്‌  
അവ വളരെ മോശമാകുന്നത്!
പ്രശ്നങ്ങള്‍ക്ക് ഇത് മാത്രമാണ് പരിഹാരം 
എന്ന്‍ നീ തീരുമാനിക്കുമ്പോഴാണു 
ശരിയായ പരിഹാരം കിട്ടാതെ പോകുന്നത്!
പ്രശ്നങ്ങളെ കൊണ്ട് മറ്റുള്ളവരുടെ
സഹതാപത്തിനായി ശ്രമിക്കുമ്പോഴാണ്‌
അവ സങ്കീര്‍ണ്ണമാകുന്നത്!
മറ്റുള്ളവരുടെ പ്രശ്നങ്ങളെ കണ്ടു നീ
സന്തോഷിക്കുമ്പോഴാണ്‌ നിന്റെ പ്രശ്നങ്ങള്‍
നിന്നെ പീടിപ്പിക്കുന്നത്!

ലോകത്തില്‍ ആര്‍ക്കും പ്രശ്നങ്ങള്‍ ഇല്ല!
ചെറു പ്രായത്തിലും നിനക്കു പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു!
പക്ഷെ നീ അന്ന അത് കാര്യമായെടുത്തില്ല!

അത് കൊണ്ടു പ്രശ്നങ്ങളാല്‍ നിനക്കു പ്രശ്നമില്ല!
പ്രശ്നം നീ തന്നെയാണ്!
നിന്റെ മനസ്സാണ് പ്രശ്നം!
നിന്റെ സമീപനമാണ് പ്രശ്നം!
നിന്റെ സമീപനം മാറ്റി നോക്കു!

പ്രശ്നങ്ങളെ നീ നാമജപത്തോടു കൂടി എതിരിടുമ്പോള്‍ 
മാത്രം അവ നിനക്കു അടിയറ പറയുന്നു!

പ്രശ്നങ്ങളെ നീ ഭഗവാന്‍ കൃഷ്ണനോടു 
പറയുമ്പോള്‍ മാത്രം അവയ്ക്ക്
പരിഹാരം കാണുന്നു!
കൃഷ്ണനെ വിശ്വസിച്ചു പ്രയത്നം ചെയ്‌താല്‍
അത് ഒരിക്കലും വൃഥാ ആവില്ല!

കൃഷ്ണനെ വിശ്വസിച്ചവരും വെറുതെ പോയിട്ടില്ല!


നീയും ജീവിച്ചു കാണിക്കും!
ആതങ്കപ്പെടെണ്ടാ, കലങ്ങണ്ടാ  
സാവധാനത്തില്‍ ചിന്തിച്ചു നോക്കു!

മനുഷ്യനായി ജനിച്ചില്ലേ!
കുറച്ചു ബുദ്ധി ഉപയോഗിക്കു!





Monday, November 23, 2009

ഇനി നിന്റെ ഇഷ്ടം!

                                             ഇനി നിന്റെ ഇഷ്ടം!
                                രാധേകൃഷ്ണ

സ്വപ്നം കാണുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപംചെയ്യുന്നത് നല്ലത് !
സങ്കല്പങ്ങളില്‍ പറക്കുന്നതിനെക്കാള്‍ 
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
പുലമ്പുന്നതിനേക്കാള്‍ 
 കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
       പരിതപിക്കുന്നതിനേക്കാള്‍ 
 കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
മറ്റുള്ളവരെ വെറുക്കുന്നതിനെക്കാള്‍ 
    കൃഷ്ണ നാമ ജപം ചെയ്യുനത് നല്ലത്!
   അസൂയപ്പെടുന്നതിനേക്കാള്‍
        കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
   ഏഷണി പറയുന്നതിനേക്കാള്‍
  കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
 പേടിച്ചു വിറക്കുന്നതിനേക്കാള്‍ 
 കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
എന്തിനെയോ ചിന്തിച്ചു കലങ്ങുന്നതിനേക്കാള്‍ 
  കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
വായറെരിയുന്നതിനേക്കാള്‍  
കൃഷ്ണനാമ ജപം ചെയ്യുന്നത് നല്ലത്!
എന്തൊക്കെയോ ജല്പനം ചെയ്യുന്നതിനേക്കാള്‍ 
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍ 
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
സംതൃപ്തമായ ജീവിതത്തിനു വഴി പറയുന്ന
പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
മണിക്കൂറുകളോളം ടിവി കാണുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
പല ശ്ലോകങ്ങള്‍ കാണാപ്പാഠം പഠിക്കുന്നതിനേക്കാള്‍ 
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
നിത്യവും പത്രത്തില്‍ രാശി ഫലം നോക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
ആയിരങ്ങള്‍ ചെലവാക്കി ധ്യാന ക്ലാസ്സുകള്‍ക്ക്
പോകുന്നതിനെക്കാള്‍ 
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
 ആരുടേയോ അടുത്തു ചെന്ന് നിന്റെ പേരു മാറ്റി 
സമയം പാഴക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
ജാതകം, ഹസ്തരേഖ, സംഖ്യാ ശാസ്ത്രം 
കിളി ജോത്സ്യം, ഓലച്ചുവടി ഇവയൊക്കെക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
വ്രതം നോറ്റ് ശരീരം ക്ഷീണിപ്പിച്ചു 
എല്ലാരോടും നിന്റെ വ്രതത്തിനെ
പുകഴ്ത്തി പറയുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
തന്നത്താന്‍ പറഞ്ഞു പറഞ്ഞു വേദനിക്കുന്നതിനേക്കാള്‍ 
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
ജീവിതം തന്നെ വെറുത്തു എവിടെയെങ്കിലും 
ഓടിപ്പോകണം എന്ന് ചിന്തിക്കുന്നതിനേക്കാള്‍ 
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
എന്നോ നടന്ന വിഷയങ്ങളെ ഇങ്ങനെ നടന്നിരിക്കാം
ഇങ്ങനെ നടന്നിരിക്കണ്ടാ എന്ന് വൃഥാ
ചിന്തിക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
വിഫലമായി ആരോടോ വാചകം അടിച്ച് 
മണിക്കൂറുകള്‍ പാഴാക്കുന്നതിനേക്കാള്‍ 
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
മനസ്സമാധാനത്തിനായി അവധിക്കാലം
വിനോദ യാത്രകള്‍ക്ക് പോകുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാന്‍
ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
ആരോ നിന്നെ അപമാനിച്ചതിനെ ചിന്തിച്ചു ചിന്തിച്ചു
കോപം കൊള്ളുന്നതിനെക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
സന്തോഷമായി കഴിഞ്ഞ ദിനങ്ങളെ കുറിച്ച്
ചിന്തിച്ചു എങ്ങി ദീര്‍ഘ നിശ്വാസം വിടുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
എന്നും എവിടെയും ഇപ്പോഴും,
ആനന്ദത്തോടെ, സ്വൈരത്തോടെ,
സൌഖ്യമായി ജീവിക്കാന്‍ 
  ഇന്ന് ഇവിടെ ഇപ്പോള്‍ 
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ്!
ഇനി നിന്റെ ഇഷ്ടം!
ഇനി നിന്‍ ഇഷ്ടം കൃഷ്ണന്റെ ഇഷ്ടമായാല്‍ നന്ന്!










Sunday, November 22, 2009

നാമം ജപിക്കു!

                    നാമം ജപിക്കു!                           
                                                        രാധേകൃഷ്ണ 
                               നാമജപം ചെയ്യു!  
                      'രാധേകൃഷ്ണ' നാമജപം ചെയ്യു! 
                      നിനക്കു വേണ്ടി നാമം ജപിക്കു! 
                 നിന്റെ ജീവിതത്തിനു വേണ്ടി നാമം ജപിക്കു!
                 ഏതു സ്ഥിതിയിലും നാമം ജപിക്കു!
                 നിനക്കു ചഞ്ചലം വന്നാലും നാമം ജപിക്കു!
                 നിന്റെ ചഞ്ചലം തീര്‍ന്നാലും നാമം ജപിക്കു!
                 നീ വിജയിച്ചാലും നാമം  ജപിക്കു!
                 നീ സന്തോഷിച്ചാലും നാമം ജപിക്കു!
                 നീ ദേഷ്യപ്പെടുംപോഴും നാമം ജപിക്കു!
                 കരഞ്ഞു കൊണ്ടിരുന്നാലും നാമം ജപിക്കു!
                 നീ പരാജയപ്പെടുമ്പോഴും  നാമം ജപിക്കു!
                 നീ ദു:ഖിക്കുംപോഴും നാമം ജപിക്കു!
                നിനക്കു ഭയം ഉണ്ടാവുമ്പോഴും നാമം ജപിക്കു!
                നിനക്കു ധൈര്യം തോന്നുമ്പോഴും നാമം 
                 ജപിക്കു!
                നിനക്കു രോഗം വരുമ്പോഴും നാമം ജപിക്കു! 
                നിനക്കു ആരോഗ്യം ഉള്ളപ്പോഴും നാമം 
                ജപിക്കു!
                നീ വികൃതമായ് ഇരുന്നാലും നാമം ജപിക്കു!
                നിനക്കു സൌന്ദര്യം ഉണ്ടെങ്കിലും നാമം 
                ജപിക്കു!
                നിനക്കു ധനസമൃദ്ധി ഉണ്ടെങ്കിലും നാമം 
                ജപിക്കു!
                നിനക്കു ദാരിദ്ര്യമാണെങ്കിലും നാമം ജപിക്കു!
                നീ പഠിച്ച വിദ്വാനായിരുന്നാലും 
                നാമം ജപിക്കു!
                നീ പഠിക്കാത്ത മൂഡനായിരുന്നാലും നാമം 
                ജപിക്കു!
               നീ പൊതുജന സേവകനായാലും 
                നാമം ജപിക്കു!
                നീ സ്വാര്‍ത്ഥ തല്പരനായാലും നാമം ജപിക്കു!
                നീ ബുദ്ധി ജീവിയായിരുന്നാലും നാമം ജപിക്കു!
                നീ മണ്ടശിരോമണിയായാലും നാമം ജപിക്കു!
                നീ പുണ്യം ചെയ്തിട്ടുണ്ടെങ്കിലും നാമം ജപിക്കു!
                നീ പാപിയായാലും നാമം ജപിക്കു!
                നീ കുടുംബ ഭാരത്തില്‍ തളര്‍ന്നാലും നാമം 
                ജപിക്കു!
                നീ ഏകാന്തതയില്‍ ഇരുന്നാലും 
                നാമം ജപിക്കു!
                നീ കൂട്ടത്തില്‍ ഇരുന്നാലും നാമം ജപിക്കു!
                നീ യാത്ര ചെയ്യുമ്പോഴും നാമം ജപിക്കു!
                നീ പല്ലു തേക്കുമ്പോഴും നാമം ജപിക്കു!
                നീ കുളിക്കുമ്പോഴും നാമം ജപിക്കു!
                നീ മലമൂത്ര വിസര്‍ജ്ജനം ചെയ്യുമ്പോഴും 
                നാമം ജപിക്കു!
                നീ തുണി അലക്കുംപോഴും നാമം ജപിക്കു!
                നീ കോട്ടുവാ വിടുമ്പോഴും നാമം ജപിക്കു!
                നീ പാചകം ചെയ്യുമ്പോഴും നാമം ജപിക്കു!
                നീ പാത്രം തേയ്ക്കുംപോഴും നാമം ജപിക്കു!
                നീ വീടു വൃത്തിയാക്കുമ്പോഴും നാമം ജപിക്കു!
                നീ കഞ്ഞി കുടിക്കുമ്പോഴും നാമം ജപിക്കു!
                നീ പായസം കുടിക്കുമ്പോഴും നാമം ജപിക്കു!
                നീ പഴഞ്ചോറുണ്ണുമ്പോഴും നാമം ജപിക്കു!
                നീ വിരുന്നു ഉണ്ണുമ്പോഴും നാമം ജപിക്കു!
                നീ എന്തു കഴിച്ചാലും നാമം ജപിക്കു!
                നീ എവിടെ കഴിച്ചാലും നാമം ജപിക്കു! 
                നീ ആരുടെ കൂടെ കഴിച്ചാലും നാമം ജപിക്കു!
                നീ വിശന്നു വലഞ്ഞാലും നാമം ജപിക്കു!
                നീ കീറത്തുണി ഉടുത്താലും നാമം ജപിക്കു!
                നീ പട്ടു വസ്ത്രം അണിഞ്ഞാലും നാമം ജപിക്കു!  
                നീ നടന്നാലും ഓടിയാലും നാമം ജപിക്കു!
                നീ തിരക്കിലായാലും നാമം ജപിക്കു!   
                നീ സമാധാനമായ്  ഇരുന്നാലും  
               നാമം ജപിക്കു!
                ആരുടെ ജനനത്തിലും നീ നാമം ജപിക്കു!
               എവരുടെ മരണത്തിലും നീ നാമം ജപിക്കു!
               നീ വ്യായാമം ചെയ്താലും നാമം ജപിക്കു!
               നീ നടക്കുമ്പോഴും നാമം ജപിക്കു!
               നീ മടിച്ചിരുന്നാലും നാമം ജപിക്കു!
               നീ തേനീച്ച പോലെ ചുറു ചുറുക്കോടെ 
                ഇരുന്നാലും നാമം ജപിക്കു!
                നീ ജോലിസ്ഥലത്തു ഇരുന്നാലും 
                നാമംജപിക്കു!
                നീ സ്വന്തമായിട്ട് തൊഴില്‍ ചെയ്താലും 
                നാമം ജപിക്കു!
                നീ വ്യാപാരം ചെയ്താലും നാമം ജപിക്കു!
                ആരു നിന്നെ അപമാനിച്ചാലും നാമം ജപിക്കു!
                ആരു നിന്നെ പീടിപ്പിച്ചാലും നാമം ജപിക്കു!  
                ആരു നിന്നെ കുറ്റം പറഞ്ഞാലും 
                നാമം ജപിക്കു!
               നിനക്കു കുറ്റം ഉണ്ടെങ്കിലും നാമം ജപിക്കു!
               നീ പൂര്‍ണ്ണ ജ്ഞാനിയായിരുന്നാലും 
               നാമം ജപിക്കു!
               നീ ആണായാലും പെണ്ണായാലും 
               നാമം ജപിക്കു!
               നിനക്കു നഷ്ടം വന്നാലും നാമം ജപിക്കു!
               നിനക്കു ലാഭം വന്നാലും നാമം ജപിക്കു!
               നിന്നോട്  ആരെങ്കിലും വിശ്വാസവഞ്ചന 
               കാണിച്ചാലും നാമം ജപിക്കു!
               നീ ദാനം കൊടുത്താലും നാമം ജപിക്കു!
               നീ ദാനം വാങ്ങിയാലും നാമം ജപിക്കു!
               എല്ലാ വിശേഷങ്ങളിലും നാമം ജപിക്കു!
               ഈ ലോകം തന്നെ നിന്നെ ശ്ലാഘിച്ചാലും 
               നാമം ജപിക്കു!               
              ഈ ലോകം തന്നെ നിന്നെ ഒറ്റപ്പെടുത്തിയാലും
               നാമം ജപിക്കു!
                    ബന്ധുക്കള്‍ നിന്റെ മുതുകില്‍ കുത്തിയാലും 
              നാമം ജപിക്കു!
                    നീ കമ്പോളത്തിലേയ്ക്ക്  പോയാലും 
              നാമം ജപിക്കു!
             ആര്‍ക്കു വേണ്ടിയെങ്കിലും 
             കാത്തിരിക്കുമ്പോഴും നാമം ജപിക്കു! 
              നീ ആകാശത്തില്‍ പറന്നാലും നാമം ജപിക്കു!
             നീ പുറം നാട്ടിലിരുന്നാലും നാമം ജപിക്കു!
             ഭൂകമ്പത്തിലും നീ നാമം ജപിക്കു!
              സുനാമി വന്നാലും നാമം ജപിക്കു!
             അഗ്നി പര്‍വതം പൊട്ടിത്തെറിച്ചാലും 
             നാമം  ജപിക്കു!
             കൊതുകു കടിച്ചാലും പാമ്പ് കടിച്ചാലും 
             നാമം ജപിക്കു!
             ചവറ്റു കുട്ടയില്‍ ചവറു ഇടുമ്പോഴും 
             നാമം ജപിക്കു!
             അലങ്കാരം ചെയ്യുമ്പോഴും നാമം ജപിക്കു!
             നീ ഏതു ജാതിയായിരുന്നാലും നാമം ജപിക്കു!
             നിന്റെ പ്രായം എന്തായാലും നാമം ജപിക്കു!
             നിന്റെ പിറന്നാളിനും നാമം ജപിക്കു!
             നിന്റെ വിവാഹ ദിനത്തിനും നാമം ജപിക്കു!
             നിന്റെ വീട്ടിലെ എല്ലാ വിശേഷ ദിനങ്ങള്‍ക്കും
             നാമം ജപിക്കു!
             ദമ്പതിയാണെങ്കില്‍ ദാമ്പത്യത്തിലും 
             നാമം ജപിക്കു!
             നീ സ്ത്രീയാണെങ്കില്‍ മാസമുറയ്ക്കും, 
             ഗര്‍ഭകാലത്തും, പ്രസവ കാലത്തും 
             നാമം ജപിക്കു!
             നിന്റെ വീട്ടില്‍ ആരു ഗര്‍ഭിണിയായാലും 
             പ്രസവിച്ചാലും നാമം  ജപിക്കൂ.          
             ആരുടെ ഗൃഹത്തില്‍ പോയാലും 
             നാമം ജപിക്കു!
             ലോക സമ്പദ്  വ്യവസ്ഥ  തകര്‍ന്നാലും 
             നാമം ജപിക്കു!
             ലോക സമ്പദ് വ്യവസ്ഥ ഉയര്‍ന്നാലും 
             നാമം ജപിക്കു!
             ഉറങ്ങുന്നതിനു മുന്‍പും നാമം ജപിക്കു!
             ഉറങ്ങി ഉണരുമ്പോഴും നാമം ജപിക്കു!
             നീ പഠിക്കുന്നതിന് മുന്‍പ് നാമം ജപിക്കു!
             നീ സുഹൃത്തുക്കളുടെ കൂടെ ഇരിക്കുമ്പോഴും 
             നാമം ജപിക്കു!
             നീ കുഞ്ഞായിരുന്നാലും നാമം ജപിക്കു!  
             നിന്റെ ചെറുപ്പത്തിലും നാമം ജപിക്കു!
             നിന്റെ വാര്‍ദ്ധക്യത്തിലും നാമം ജപിക്കു!
             മഴയത്തും നീ നാമം ജപിക്കു!
             വെയിലത്തും നീ നാമം ജപിക്കു!
             തണുപ്പിലും നീ നാമം ജപിക്കു!
             നിന്റെ മാനസീകാവസ്ഥ 
             എങ്ങനെയായിരുന്നാലും നാമം ജപിക്കു!
             നിന്റെ ചുറ്റുപാട് എങ്ങനെയായിരുന്നാലും 
             നാമം ജപിക്കു!
              നീ ക്ഷേത്രത്തില്‍ പോയാലും നാമം ജപിക്കു!
              നീ തന്നെ ക്ഷേത്രമാകാന്‍ നാമം ജപിക്കു!
              ഇനിയും പലതും പറയാം!
              ഒന്ന് മാത്രം ഉറപ്പിച്ചു പറയാം!
              എപ്പോഴും നാമം ജപിക്കു!
              നിന്റെ അവസാന പ്രാണന്‍ അടങ്ങുന്നത് വരെ
              നാമം ജപിക്കു!
              നിന്റെ കൃഷ്ണനെ കാണാന്‍ നാമം ജപിക്കു!
              നിന്റെ കൃഷ്ണനെ കണ്ടതിനു ശേഷവും
              നാമം ജപിക്കു!
              നിന്റെ കൃഷ്ണനെ അനുഭവിക്കാന്‍ നാമം ജപിക്കു!
              നിന്റെ കൃഷ്ണന്‍ എപ്പോഴും നിന്റെ കൂടെ
              ഇരിക്കാന്‍  നാമം ജപിക്കു!
              ഇന്ന് മുതല്‍ ഇപ്പോള്‍ മുതല്‍ തുടര്‍ന്നു 
              നാമം ജപിച്ചു കൊണ്ടേ ഇരിക്കു!













  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP