Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, January 30, 2010

ഇന്നു മാറാം!


ഇന്നു മാറാം!
രാധേകൃഷ്ണ
"ഇന്നു" എന്നത് വളരെ ബലമുള്ളതാണ്‌!
"ഇന്നു" എല്ലാവറ്റിനെയും മാറ്റാന്‍ കഴിവുള്ളത്!
"ഇന്നു" പുതിയതായി ജനിച്ചത്!
"ഇന്നു" വളരെ വിശേഷപ്പെട്ടത്!
 "ഇന്നു" എന്നത് ഇന്നലത്തേത്തിന്റെ ബാക്കിയല്ല!
" ഇന്നു" എന്നത് നാളെയുടെ തുടക്കം!
ഇന്നു എത്രയോ മാറാം!
ഇങ്ങനെ ചിന്തിച്ചു നോക്കു!
ഇന്നലത്തെ വിരോധങ്ങള്‍ ഇന്നു മാറാം!
ഇന്നലത്തെ തോല്‍വികള്‍ ഇന്നു മാറാം!
ഇന്നലത്തെ അപമാങ്ങങ്ങള്‍ ഇന്നു മാറാം!
ഇന്നലത്തെ വഴക്കുകള്‍ ഇന്നു മാറാം!
 ഇന്നലത്തെ പ്രശ്നങ്ങള്‍ ഇന്നു മാറാം
ഇന്നലത്തെ കുഴപ്പങ്ങള്‍ ഇന്നു മാറാം
 ഇന്നലത്തെ അസൂയ ഇന്നു മാറാം 
ഇന്നലത്തെ നഷ്ടങ്ങള്‍ ഇന്നു മാറാം 
ഇന്നലത്തെ രോഗങ്ങള്‍ ഇന്നു മാറാം
ഇന്നലത്തെ ദൌബല്യങ്ങള്‍ ഇന്നു മാറാം
ഇന്നലത്തെ മനോഭാരങ്ങള്‍ ഇന്നു മാറാം
ഇന്നലത്തെ പക നിരാശകള്‍ ഇന്നു മാറാം
ഇന്നലത്തെ ജന്മ കര്‍മ്മവിനകള്‍ ഇന്നു മാറാം
ഇന്നലത്തെ ഉപദ്രവങ്ങള്‍ ഇന്നു മാറാം
ഇന്നലത്തെ കാമം ഇന്നു മാറാം
ഇന്നലത്തെ പാപങ്ങള്‍ ഇന്നു മാറാം
ഇന്നലത്തെ ഇന്നു മാറാം
ഇന്നലത്തെ ചീത്ത ശീലങ്ങള്‍ ഇന്നു മാറാം
ഇന്നലത്തെ മുറിവുകള്‍ ഇന്നു മാറാം
ഇന്നലത്തെ വിയോഗം ഇന്നു മാറാം
ഇന്നലത്തെ ശത്രു ഇന്നു മാറാം
ഇന്നലത്തെ സ്വപ്നങ്ങള്‍ ഇന്നു മാറാം
ഇന്നലത്തെ ഭാവനകള്‍ ഇന്നു മാറാം
ഇന്നലത്തെ പ്രതീക്ഷകള്‍ ഇന്നു മാറാം
ഇന്നലത്തെ ലോകം ഇന്നു മാറാം
 ഇന്നലത്തെ മാറ്റം ഇന്നു മാറാം
ഇന്നലത്തെ പഴയത് ഇന്നു മാറാം
ഇന്നലത്തെ പുതിയത് ഇന്നു മാറാം
ഇന്നലത്തെ ചിന്തകള്‍ ഇന്നു മാറാം
ഇന്നലത്തെ ഭയം ഇന്നു മാറാം
ഇന്നലത്തെ വിചാരങ്ങള്‍ ഇന്നു മാറാം
ഇന്നലത്തെ കോപം ഇന്നു മാറാം
ഇന്നലത്തെ മൌനം ഇന്നു മാറാം
ഇന്നലത്തെ അലസത ഇന്നു മാറാം
ഇന്നലത്തെ നഷ്ടം ഇന്നു മാറാം
ഇന്നലത്തെ തുന്‍പം ഇന്നു മാറാം
ഇന്നലത്തെ ദൌര്‍ഭാഗ്യം ഇന്നു മാറാം
ഇന്നലത്തെ നാസ്തീകം ഇന്നു മാറാം
ഇന്നലത്തെ ചോദ്യം ഇന്നു മാറാം
ഇന്നലത്തെ അന്വേഷണം ഇന്നു മാറാം
ഇന്നലത്തെ വിഡ്ഢി ഇന്നു മാറാം
ഇന്നലത്തെ ഭ്രാന്ത് ഇന്നു മാറാം
ഇന്നലത്തെ തീവ്രവാദി ഇന്നു മാറാം
ഇന്നലത്തെ തീവ്രവാദം ഇന്നു മാറാം
ഇന്നലത്തെ ഇന്നു മാറാം 
ഇന്നലത്തെ ദൂഷ്യങ്ങള്‍ ഇന്നു മാറാം 
     മാറട്ടെ!
എല്ലാ ദൂഷ്യങ്ങളും ഇന്നു മാറട്ടെ!
എല്ലാ ദുഷ്ടന്മാരും ഇന്നു മാറട്ടെ!
എല്ലാ കുഴപ്പങ്ങളും ഇന്നു മാറട്ടെ!
എല്ലാ ഭ്രാന്തും ഇന്നു മാറട്ടെ!
നീ നിന്റെ ബുദ്ധി കൊണ്ടു നല്ല മാറ്റങ്ങളെ 
കേടാക്കുന്നു!
ഇന്നു എല്ലാം മാറാന്‍ കോടി അവസരങ്ങള്‍ ഉണ്ട്!
ഇതു വരെ ഇന്നലത്തെ ഉച്ചിഷ്ടത്തില്‍ 
ജീവിച്ചു പാഴായി!
ഇതു വരെ നാളെയുടെ സങ്കല്പത്തില്‍ 
ചിറകടിച്ചു തോറ്റു പോയി!
ഇന്നു മുതല്‍ ഇന്നു ജീവിക്കു!
ഇന്നു മുതല്‍ ഇന്നു സ്നേഹിക്കു!
ഇന്നു മുതല്‍ ഇന്നു നേരോടെയിരിക്കു!
ഇന്നു മുതല്‍ ഇന്നു പരിശ്രമിക്കു!
ഇന്നു മുതല്‍ ഇന്നു ശ്രദ്ധയോടെ ഇരിക്കു!
ഇന്നു മുതല്‍ ഇന്നു വിനയത്തോടെ ഇരിക്കു!
ഇന്നു മുതല്‍ ഇന്നു കോപമില്ലാതിരിക്കു!
ഇന്നു മുതല്‍ അലസതയെ ഉപേക്ഷിക്കു
ഇന്നു മുതല്‍ ദുശ്ശീലങ്ങളെ ഉപേക്ഷിക്കു!
ഇന്നു മുതല്‍ ഭക്തി ചെയ്യു!
ഇന്നു മുതല്‍ ശരണാഗതി ചെയ്യു!
ഇന്നു ജീവിതത്തിന്റെ തുടക്കനാള്‍
ഇന്നു മാറ്റം തുടക്കം 
ഇന്നു മുതല്‍ മാറ്റം ഉണ്ട്!
ഇന്നു നിന്റെ ബലം
ഇന്നു നിന്റെ ജീവിതം
ഇന്നു നിന്റെ വിശ്വാസം
ഇന്നു നിന്റെ ആവശ്യം
ഇന്നു നിന്റെ വിജയം
ഇനി ഇന്നലെയില്ല, നാളെയില്ല ഇന്നു മാത്രം..




Friday, January 29, 2010

പറയാന്‍ മറന്ന വാക്ക്!


പറയാന്‍ മറന്ന വാക്കു!
ലോകത്തില്‍ എല്ലാര്‍ക്കും ദിവസവും പലപ്രാവശ്യം
പറയേണ്ടി വരുന്ന ഒരു വാക്കു!
 എത്രയോ പേര്‍ക്ക് ദിവസവും നാം പറയുന്ന 
വാക്കു!
നമ്മുടെ മനസ്സില്‍ സന്തോഷത്തെ 
പ്രകടിപ്പിക്കുന്ന ഒരു വാക്കു! 
ജീവിതത്തിന്റെ അവസാനം വരെ പറഞ്ഞേ
തീരേണ്ട ഒരു വാക്കു!
ലോകം മുഴുവനും എല്ലാ ഭാഷകളിലും 
വളരെ വിശേഷപ്പെട്ട വാക്കു!
എത്രയോ പേര്‍ക്ക് പറയുന്ന ഒരു വാക്കു!
ചില വിഷയങ്ങള്‍ക്കും ചിലര്‍ക്കും 
പറയാന്‍ മറന്ന ഒരു വാക്കു!
ആ വാക്കാണ്‌ നന്ദി....
 ഇനി പറയു...
ഇന്നു മുതല്‍ പറയു...
ഇപ്പോള്‍ മുതല്‍ പറയു...
പറഞ്ഞു നോക്കു...
കണ്ണുകളെ! നിങ്ങളാല്‍ ഞാന്‍ ലോകം കാണുന്നു.
നിങ്ങള്‍ക്ക് നന്ദി!
ചെവികളേ! നിങ്ങളാല്‍ ഞാന്‍ കേള്‍ക്കുന്നു 
നിങ്ങള്‍ക്ക് നന്ദി!
 മൂക്കേ! നിന്നാല്‍ ഞാന്‍ ശ്വസിക്കുന്നു
നിനക്കു നന്ദി!
നാക്കേ! നിന്നാല്‍ ഞാന്‍ രുചിക്കുന്നു 
നിനക്കു നന്ദി!
വായേ നിന്നാല്‍ ഞാന്‍ സംസാരിക്കുന്നു 
നിനക്കു നന്ദി!
ത്വക്കേ! നിന്നാല്‍ ഞാന്‍ സ്പര്‍ശംഅറിയുന്നു
നിനക്കു നന്ദി!
 കൈകളേ! നിങ്ങളാല്‍ ഞാന്‍ കര്‍മ്മങ്ങള്‍ 
ചെയ്യുന്നു. നിങ്ങള്‍ക്ക് നന്ദി!
കാലുകളേ! നിങ്ങളാല്‍ ഞാന്‍ നടക്കുന്നു 
നിങ്ങള്‍ക്ക് നന്ദി!
പല്ലുകളെ നിങ്ങളാല്‍ ഞാന്‍ കടിക്കുന്നു 
നിങ്ങള്‍ക്ക് നന്ദി!
കണ്ണിമകളേ! നിങ്ങളാല്‍ ഞാന്‍ കണ്ണിമവെട്ടുന്നു
നിങ്ങള്‍ക്ക് നന്ദി!
ഭൂമിയേ നിന്റെ മടിയില്‍ ഞാന്‍ വാഴുന്നു
നിനക്കു നന്ദി!
മേഘമേ! നിന്നാല്‍ മഴയേ അനുഭവിക്കുന്നു.
നിനക്കു നന്ദി!
കാറ്റേ! നിന്നാല്‍ ഞാന്‍ ജീവിക്കുന്നു
നിനക്കു നന്ദി!
സൂര്യനേ! നിന്നാല്‍ ഞാന്‍ വെളിച്ചം കാണുന്നു
നിനക്കു നന്ദി!
ചന്ദ്രനേ! നിന്നാല്‍ ഇരുട്ടിനും ഭംഗിയേറുന്നു.
നിനക്കു നന്ദി!
രാത്രിയേ! നിന്നാല്‍ ഞാന്‍ ഉറങ്ങുന്നു
നിനക്കു നന്ദി!
പകലേ! നിന്നാല്‍ ഞാന്‍ ജോലി ചെയ്യുന്നു
നിനക്കു നന്ദി!
ആഹാരമേ! നിന്നാല്‍ ഞാന്‍ ബലമടയുന്നു
നിനക്കു നന്ദി!
ചെരുപ്പേ! നിന്നാല്‍ എന്റെ പാദങ്ങള്‍
രക്ഷിക്കപ്പെടുന്നു. നിനക്കു നന്ദി!
വിളക്കേ! നിന്നാല്‍ ഞാന്‍ രാത്രിയിലും
കാണുന്നു. നിനക്കു നന്ദി!
മാതാവേ! നിങ്ങളാല്‍ ഞാന്‍ ലോകത്ത് 
ജനിച്ചു. നിങ്ങള്‍ക്ക് നന്ദി!
പിതാവേ! നിങ്ങളാല്‍ ഞാന്‍ സൃഷ്ടി ചെയ്യപ്പെട്ടു
നിങ്ങള്‍ക്ക് നന്ദി!
വൃദ്ധന്മാരേ! നിങ്ങളുടെ അനുഭവങ്ങളില്‍ നിന്നും 
ഞാന്‍  ഒരു പാട് പഠിച്ചു.
നിങ്ങള്‍ക്ക് നന്ദി!
മരങ്ങളേ! നിങ്ങളുടെ തണലില്‍ ഒതുങ്ങുന്നു
നിങ്ങള്‍ക്ക് നന്ദി!
പഴങ്ങളേ! നിങ്ങളാല്‍ മാധുര്യത്ത്തിന്റെ 
വിവിധ ഭാവങ്ങള്‍ ഞാന്‍ അറിഞ്ഞു.
നിങ്ങള്‍ക്ക് നന്ദി!
വെള്ളമേ! നിങ്ങളാല്‍ എന്റെ ദാഹം ശമിക്കുന്നു
നിങ്ങള്‍ക്ക് നന്ദി!
ഘടികാരമേ! നിന്നാല്‍ ഞാന്‍ സമയം അറിയുന്നു
നിനക്കു നന്ദി!
തലയണയേ! നിന്നാല്‍ ഞാന്‍ കിടക്കയില്‍ 
സുഖം അനുഭവിക്കുന്നു
നിനക്കു നന്ദി!
കിടക്കയേ! നിന്നാല്‍ സുഖത്തോടെ ഉണരുന്നു 
നിനക്കു നന്ദി!
സുഹൃത്തക്കളേ! നിങ്ങളാല്‍ ഞാനഗ് സൗഹൃദം
അനുഭവിക്കുന്നു. നിങ്ങള്‍ക്കു നന്ദി!
സഹോദരങ്ങളേ! നിങ്ങളാല്‍ ഞാന്‍ സാഹോദര്യം
അനുഭവിക്കുന്നു. നിങ്ങള്‍ക്ക് നന്ദി!
അദ്ധ്യാപകരേ! നിങ്ങളാല്‍ ഞാന്‍ അറിവ് 
പ്രാപിക്കുന്നു. നിങ്ങള്‍ക്ക് നന്ദി!
പുസ്തകങ്ങളേ! നിങ്ങളാല്‍ ഞാന്‍ പഠിക്കുന്നു
നിങ്ങള്‍ക്ക് നന്ദി!
വൈദ്യുതിയേ! നിന്നാല്‍ ഞാന്‍ ഒരുപാട് 
പ്രയോജനം അനുഭവിക്കുന്നു.
നിനക്കു നന്ദി!
കൃത്രിമ ഉപഗ്രഹമേ! നിന്നാല്‍ ഞാന്‍ ലോകം
ആസ്വദിക്കുന്നു. നിനക്കു നന്ദി!
പൂക്കളേ! നിങ്ങളില്‍ നിന്നും  സൌന്ദര്യത്തെ 
ഞാന്‍ മനസ്സിലാക്കി.
നിങ്ങള്‍ക്ക് നന്ദി!
ഭാര്യയേ/ഭര്‍ത്താവേ! നിങ്ങളാല്‍ ദാമ്പത്യം
ഞാന്‍ അനുഭവിക്കുന്നു. 
നിങ്ങള്‍ക്ക് നന്ദി!
കുഞ്ഞുങ്ങളേ നിങ്ങളില്‍ നിന്നും സ്നേഹം ഞാന്‍
മനസ്സിലാക്കുന്നു. നിങ്ങള്‍ക്ക് നന്ദി!
ഭാഷകളേ! നിങ്ങളാല്‍ എന്റെ മനസ്സിനെ
പ്രകടിപ്പിക്കുന്നു. നിങ്ങള്‍ക്ക് നന്ദി!
മഴയേ! നിന്നാല്‍ ഭക്ഷണവും വെള്ളവും
അനുഭവിക്കുന്നു. നിനക്കു നന്ദി!
ഭൃത്യരേ! നിങ്ങളാല്‍ പല ജോലികളും
സുലഭമായി. നിങ്ങള്‍ക്ക് നന്ദി!
ശാസ്ത്രജ്ഞന്മാരേ നിങ്ങളാല്‍ ഞാന്‍ പല
ഉപകാരങ്ങളും അനുഭവിക്കുന്നു.
നിങ്ങള്‍ക്ക്  നന്ദി!
ടെലെഫോണേ! നിന്നാല്‍ പലപേരോടും ഞാന്‍
സംവാദം ചെയ്യുന്നു.
നിനക്കു നന്ദി!
മൊബൈലേ! നിന്നാല്‍ എല്ലാ സ്ഥലത്തില്‍
നിന്നും ഞാന്‍ സംസാരിക്കുന്നു.
നിനക്കു നന്ദി!
ഇനിയും ഇതുപോലെ കോടി വിഷയങ്ങള്‍ക്ക്‌
നന്ദി പറയാന്‍ നാം മറന്നു!
ഇനി മറക്കാതെ പറയു...
പറയുന്തോറും സുഖമായിരിക്കു....
ഇനിയും ചില നന്ദികള്‍ മറക്കാതെ പറയണം..
സത്സംഗമേ! നിന്നാല്‍ ഞാന്‍ പരിശുദ്ധമാകുന്നു
നിനക്കു നന്ദി!
ഭക്തന്മാരേ! നിങ്ങളാല്‍ ഞാനും ഭക്തി ചെയ്യുന്നു.
നിങ്ങള്‍ക്ക് നന്ദി!
ഭക്തിയേ! നിന്നാല്‍ ഞാന്‍ ഭഗവാനെ അറിയുന്നു 
നിനക്കു നന്ദി!
ജ്ഞാനികളേ! നിങ്ങളാല്‍ ഞാന്‍ ജ്ഞാനത്തെ 
അറിയുന്നു. നിങ്ങള്‍ക്ക് നന്ദി!
നാമജപമേ! നിന്നാല്‍ ഞാന്‍ ഭഗവാനെ 
അനുഭവിക്കുന്നു.
നിനക്കു നന്ദി!
കൃഷ്ണാ! നിന്നാലാണ് ഇവ എല്ലാറ്റിനേയും
ഞാന്‍ അനുഭവിക്കുന്നത്.
നിനക്കു നന്ദി!
രാധേ! നിന്നാലാണ് പ്രേമ മനസ്സിലാകുന്നത്
നിനക്കു നന്ദി!
സദ്ഗുരുവേ! നിങ്ങളാലല്ലേ ഇവയെല്ലാം
എനിക്കു മനസ്സിലായത്, മനസ്സിലാകുന്നത്, 
ഇനി മനസ്സിലാകാനും പോകുന്നത്.
അതു കൊണ്ടു അങ്ങേയ്ക്കാണു വിശേഷപ്പെട്ട 
നന്ദി!
സദ്ഗുരുനാഥാ! മറ്റു എല്ലാരുടെ കടവും 
എനിക്കു നന്ദി പറഞ്ഞു തീര്‍ക്കാനാവും.
പക്ഷെ അങ്ങയോടുള്ള കടപ്പാട് എനിക്കു
ഒരിക്കലും തീര്‍ക്കാന്‍ സാധ്യമല്ല!
എന്നും ഇപ്പോഴും എല്ലാ ജന്മത്തിലും 
സദ്ഗുരുനാഥാ ഞാന്‍ അങ്ങേയ്ക്ക്
കടപ്പെട്ടവനാണ്!
എന്നും ഈ കടപ്പാട് മാറാതിരിക്കാന്‍
ഒരു ആശീര്‍വാദം നല്‍കുക!
രാധേകൃഷ്ണ!








Thursday, January 28, 2010

നിന്നെ വിട്ടകലും!



നിന്നെ വിട്ടകലും!
 പാപമും നിന്നെ വിട്ടകലും!
പുണ്യമും നിന്നെ വിട്ടകലും! 
കൊപമും നിന്നെ വിട്ടകലും!
അസൂയയും നിന്നെ വിട്ടകലും!
രോഗമും  നിന്നെ വിട്ടകലും!
 ആരോഗ്യമും നിന്നെ വിട്ടകലും!
 സൌന്ദര്യമും  നിന്നെ വിട്ടകലും!
വൃത്തിയും നിന്നെ വിട്ടകലും!
അഴുക്കും നിന്നെ വിട്ടകലും!
 വൃത്തികേടും നിന്നെ വിട്ടകലും!
ഭാഗ്യമും നിന്നെ വിട്ടകലും!
  ദൌര്‍ഭാഗ്യമും നിന്നെ വിട്ടകലും!
 അപമര്യാദയും  നിന്നെ വിട്ടകലും!
 മര്യാദയും നിന്നെ വിട്ടകലും!
പെരുമയും നിന്നെ വിട്ടകലും!
മാനമും നിന്നെ വിട്ടകലും!
അപമാനമും നിന്നെ വിട്ടകലും!
 ദു:ഖവും നിന്നെ വിട്ടകലും!
  സുഖവും നിന്നെ വിട്ടകലും!
ഉറക്കമും നിന്നെ വിട്ടകലും!
ഉണര്‍വ്വും നിന്നെ വിട്ടകലും!
 കനവും നിന്നെ വിട്ടകലും!
  ഭാവനയും നിന്നെ വിട്ടകലും!
പ്രേമമും നിന്നെ വിട്ടകലും!
 സൌഹൃദമും നിന്നെ വിട്ടകലും!
 വിശ്വാസവും നിന്നെ വിട്ടകലും!
അവിശ്വാസവും നിന്നെ വിട്ടകലും!
 സ്നേഹവും നിന്നെ വിട്ടകലും!
 ധൈര്യമും നിന്നെ വിട്ടകലും!
ഭയമും നിന്നെ വിട്ടകലും!
ഭീരുത്വമും നിന്നെ വിട്ടകലും!
ധീരതയും നിന്നെ വിട്ടകലും!
സംസാരവും നിന്നെ വിട്ടകലും!
 കേള്‍വിയും നിന്നെ വിട്ടകലും!
 യാത്രയും നിന്നെ വിട്ടകലും!
കുലീനത നിന്നെ വിട്ടകലും!
 ചോദ്യമും നിന്നെ വിട്ടകലും!
  ഉത്തരമും നിന്നെ വിട്ടകലും!
സംശയമും നിന്നെ വിട്ടകലും!
 വഴക്കും നിന്നെ വിട്ടകലും!
സമാധാനമും നിന്നെ വിട്ടകലും! 
ബലമും നിന്നെ വിട്ടകലും!
ദൌര്‍ബല്യമും നിന്നെ വിട്ടകലും!  
ചഞ്ചലവും നിന്നെ വിട്ടകലും! 
ആഹ്ലാദമും നിന്നെ വിട്ടകലും! 
വിധിയും നിന്നെ വിട്ടകലും! 
പഴിയും നിന്നെ വിട്ടകലും! 
 വിശപ്പും നിന്നെ വിട്ടകലും! 
 ആഹാരമും നിന്നെ വിട്ടകലും! 
  ദാഹമും നിന്നെ വിട്ടകലും! 
  വെമ്പലും നിന്നെ വിട്ടകലും! 
   തന്മാനമും നിന്നെ വിട്ടകലും! 
ആത്മ വിശ്വാസം നിന്നെ വിട്ടകലും! 
സൌകുമാര്യവും  നിന്നെ വിട്ടകലും! 
 ദയയും നിന്നെ വിട്ടകലും!
വിരോധമും നിന്നെ വിട്ടകലും!
കാമമും നിന്നെ വിട്ടകലും! 
ലോഭവും നിന്നെ വിട്ടകലും! 
 സമൃദ്ധിയും നിന്നെ വിട്ടകലും! 
വേദനയും നിന്നെ വിട്ടകലും! 
ചെറുപ്പം നിന്നെ വിട്ടകലും! 
      കുശുമ്പും നിന്നെ വിട്ടകലും! 
      കടമും നിന്നെ വിട്ടകലും! 
       ധനമും നിന്നെ വിട്ടകലും!  
    ദാനമും നിന്നെ വിട്ടകലും!
   ലോകമും നിന്നെ വിട്ടകലും!
പ്രയത്നമും നിന്നെ വിട്ടകലും!
അപകര്‍ഷതാ ബോധം നിന്നെ വിട്ടകലും! 
വിനയമും നിന്നെ വിട്ടകലും!
മടിയും നിന്നെ വിട്ടകലും! 
ലജ്ജയും നിന്നെ വിട്ടകലും!
ബന്ധങ്ങളും  നിന്നെ വിട്ടകലും! 
അമ്മയും നിന്നെ വിട്ടകലും!
അഛനും നിന്നെ വിട്ടകലും! 
സഹോദരനും  നിന്നെ വിട്ടകലും! 
 സഹോദരിയും നിന്നെ വിട്ടകലും! 
ഭര്‍ത്താവും നിന്നെ വിട്ടകലും!  
ഭാര്യയും നിന്നെ വിട്ടകലും! 
 കുട്ടിയും നിന്നെ വിട്ടകലും! 
ഓര്‍മ്മയും നിന്നെ വിട്ടകലും!
സ്വസ്ഥതയും നിന്നെ വിട്ടകലും!
ജീവനും നിന്നെ വിട്ടകലും! 
 ശ്വാസവും നിന്നെ വിട്ടകലും! 
നീയും നിന്നെ വിട്ടകലും!
 പക്ഷെ ഒരിക്കലും അകലാത്ത ഒന്ന്
നിരന്തരമായി നിന്റെ കൂടെ ഉണ്ട്!
നിന്റെ ശരീരം ഉപേക്ഷിച്ചു നീ പോയാലും 
അതു നിന്റെ കൂടെ ഉണ്ട്!
ലോകത്തിലുള്ള എല്ലാം നിന്നെ വിട്ടു പോയാലും
നിന്നെ വിട്ടു പോകാത്ത ഒന്നുണ്ട്!
അതു നിന്റെ കൃഷ്ണന്‍ മാത്രം!
എന്തിനായാലും അവന്‍ നിന്നെ വിട്ടു 
അകലുന്നുമില്ല, നിന്നെ കൈവിടുന്നുമില്ല!
ആര്‍ക്കു വേണ്ടിയും അവന്‍ നിന്നെ വിട്ടു 
പിരിയുന്നില്ല!


നിന്റെ കൃഷ്ണനെ മാത്രം ദൃഡമായി
                                        പിടിച്ചു കൊള്ളു!






Friday, January 22, 2010

യാത്ര!


യാത്ര!
രാധേകൃഷ്ണ
ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ചില 
സംഭവങ്ങളില്‍ യാത്രയും ഒന്ന്...
ജീവിതമേ ഒരു യാത്ര....
ജനനത്തില്‍ നിന്നും മരണത്തിലേയ്ക്ക് ഒരു യാത്ര....
ആ ജീവിതത്തിലും എത്ര യാത്ര...
ഈ ശരീരത്തിന്റെ യാത്ര..
അഛന്റെ ശരീരത്തില്‍ നിന്നും അമ്മയുടെ
ഗര്‍ഭപാത്രത്തിലേക്കു ഒരു യാത്ര...
അമ്മയുടെ ഗര്‍ഭ പാത്രത്തിനുള്ളിലും
ചുറ്റി ചുറ്റി ഒരു യാത്ര...
ഗര്‍ഭപാത്രത്തില്‍ നിന്നും ലോകത്തില്‍ വന്നു
ജനിക്കാന്‍ ഒരു യാത്ര...
ജനിച്ചതിനു ശേഷം ഓരോ കയ്യായി മാറി മാറി
യാത്ര...
വളര്‍ച്ചയില്‍ ഒരു യാത്ര..
അമ്മയോട് ഒരു യാത്ര...
അഛനോടു ഒരു യാത്ര...
പെറ്റവരോട് ഒരു യാത്ര..
ഉറ്റവരോട് ഒരു യാത്ര...
കളിപ്പാട്ടങ്ങളോട്  ഒരു യാത്ര...
പള്ളിക്കൂടത്തിനായി ഒരു യാത്ര...
പള്ളികൂടത്തില്‍ ഒരു യാത്ര...
തോഴന്മാര്‍ തോഴികളോട് ഒരു യാത്ര....
അറിവിനായി ഒരു യാത്ര..
അറിവില്ലാതെ ഒരു യാത്ര...
ആശയ്ക്കായി ചില യാത്ര...
സ്നേഹത്തിനായി ചില യാത്ര...
തിരക്കില്‍ ഒരു യാത്ര...
ആവശ്യത്തില്‍ ഒരു യാത്ര..
ജോലിക്കായി ഒരു യാത്ര...
വിശേഷങ്ങള്‍ക്കായി ഒരു യാത്ര...
വെറുപ്പില്‍ ഒരു യാത്ര...
വൈരാഗ്യത്തില്‍ ഒരു യാത്ര...
കോപത്തില്‍ ഒരു യാത്ര..
കരച്ചിലില്‍ ഒരു യാത്ര... 
ദു:ഖത്തില്‍ ഒരു യാത്ര...
സന്തോഷത്തില്‍ ഒരു യാത്ര...
ആഹ്ലാദത്തില്‍ ഒരു യാത്ര..
 മനക്ലേശങ്ങളോടെ ഒരു യാത്ര...
മനസ്സിലാമനസ്സോടെ ഒരു യാത്ര... 
ഭയത്തോടെ ഒരു യാത്ര...
ധൈര്യത്തോടെ  ഒരു യാത്ര...
കുഴപ്പത്തോടെ ഒരു യാത്ര...
ചിന്തനയോടെ ഒരു യാത്ര...
ചിരിയോടെ ഒരു യാത്ര..
രോമാഞ്ചത്തോടെ ഒരു യാത്ര..
മുന്‍കോപത്തോടെ ഒരു യാത്ര...
കുളിരോടെ ഒരു യാത്ര...
അത്യാവശ്യത്തിനു ഒരു യാത്ര..
ആവശ്യമില്ലാതെ ഒരു യാത്ര...
വേദനയോടെ ഒരു യാത്ര...
ഭീരുവായി ഒരു യാത്ര...
ധീരതയോടെ ഔര്‍ യാത്ര...
നിര്‍ബന്ധത്തില്‍ ഒരു യാത്ര...
കാരണമില്ലാതെ ഒരു യാത്ര...
ഊരു ചുറ്റാന്‍ ഒരു യാത്ര...
മറ്റുള്ളവര്‍ക്കായി ഒരു യാത്ര...
നഷ്ടത്തില്‍ ഒരു യാത്ര..
പ്രതീക്ഷയില്‍ ഒരു യാത്ര...
നിരാശയില്‍ ഒരു യാത്ര...
ചികിത്സയ്ക്കായി ഒരു യാത്ര...
രോഗത്തിനായി ഒരു യാത്ര...
പ്രശ്നങ്ങളോടെ ഒരു യാത്ര..
പരിഹാരങ്ങളോടെ ഒരു യാത്ര..
ചോദ്യങ്ങളോടെ ഒരു യാത്ര...
ഉത്തരങ്ങളോടെ ഒരു യാത്ര...
  ഉറക്കതോടെ ഒരു യാത്ര..
ഉറക്കമില്ലാതെ ഒരു യാത്ര...
സ്വപ്നങ്ങളോടെ ഒരു യാത്ര...
ലക്ഷ്യങ്ങളോടെ ഒരു യാത്ര...
ശാന്തമായി ഒരു യാത്ര...
ആഡംബരമായി ഒരു യാത്ര...
മൌനമായി ഒരു യാത്ര...
ശബ്ദത്തോടെ ഒരു യാത്ര...
പട്ടിണിയോടെ ഒരു യാത്ര...
ദഹനക്കേടോടെ ഒരു യാത്ര... 
ഭക്ഷിച്ചു കൊണ്ടു ഒരു യാത്ര..
ഭക്ഷണത്തിനായി ഒരു യാത്ര...
നന്ദിയോടെ ഒരു യാത്ര...
പുലമ്പലോടെ ഒരു യാത്ര... 
അന്വേഷണത്തില്‍ ഒരു യാത്ര...
വെമ്പലില്‍ ഒരു യാത്ര...
വാത്സല്യത്തില്‍ ഒരു യാത്ര..
വെപ്രാളത്തില്‍ ഒരു യാത്ര...
ബാധിക്കപ്പെട്ടു ഒരു യാത്ര...
മര്യാദയോടെ ഒരു യാത്ര...
പഴിയോടെ ഒരു യാത്ര...
പാപത്തോടെ ഒരു യാത്ര...
പുണ്യത്തിനായി ഒരു യാത്ര...
ഒറ്റയ്ക്ക് ഒരു യാത്ര..
കൂട്ടിനായി ഒരു യാത്ര...
വിനയത്തോടെ ഒരു യാത്ര..
അഹംഭാവത്തോടെ ഒരു യാത്ര...
ശാന്തിയില്ലാതെ ഒരു യാത്ര..
വിറയലോടെ ഒരു യാത്ര...
ശാന്തിക്ക് വേണ്ടി ഒരു യാത്ര...
മാറ്റത്തിനായി ഒരു യാത്ര...
മാറ്റാന്‍ സാധിക്കാതെ ഒരു യാത്ര...
രാത്രിയില്‍ ഒരു യാത്ര..
പകലില്‍ ഒരു യാത്ര...
നീണ്ട നേരം ഒരു യാത്ര...
നീണ്ട ദൂരം ഒരു യാത്ര...
കുളിരില്‍ ഒരു യാത്ര..
വിയര്‍പ്പില്‍ ഒരു യാത്ര...
വേദനയില്‍ ഒരു യാത്ര..
മനപ്രയാസത്തില്‍   ഒരു യാത്ര...
മടിച്ചു മടിച്ചു ഒരു യാത്ര..
മടിക്കാതെ ഒരു യാത്ര...
സഹിക്കവയ്യാതെ ഒരു യാത്ര...
ജോലിക്കാരനായി ഒരു യാത്ര...
മുതലാളിയായി ഒരു യാത്ര...
വയ്യാതെ ഒരു യാത്ര...
തീരുമാനത്തോടെ ഒരു യാത്ര...
ബുദ്ധിശൂന്യനായി ഒരു യാത്ര..
ബുദ്ധിശാലിയായി  ഒരു യാത്ര...
അശ്രദ്ധയോടെ ഒരു യാത്ര...
ചുമതലയോടെ ഒരു യാത്ര...
ചുമതലയില്ലാതെ ഒരു യാത്ര...
കാമത്തിനായി ഒരു യാത്ര...
കാമത്തില്‍ ഒരു യാത്ര..
തുടിപ്പോടെ ഒരു യാത്ര...
ക്ഷീണത്തോടെ ഒരു യാത്ര...
ബഹളത്തോടെ ഒരു യാത്ര...
കടം വാങ്ങാന്‍ ഒരു യാത്ര....
കടം അടയ്ക്കാന്‍ ഒരു യാത്ര...
കടംതീര്‍ക്കാന്‍ ഒരു യാത്ര....
യോജിക്കാന്‍ ഒരു യാത്ര...
വേര്‍പാടോടെ ഒരു യാത്ര...
യാത്രാമൊഴിയോടെ ഒരു യാത്ര...
സങ്കല്പങ്ങളോടെ ഒരു യാത്ര...
കാശില്ലാതെ ഒരു യാത്ര...
കാശു ചെലവഴിച്ചു ഒരു യാത്ര...
വഴക്കിനായി ഒരു യാത്ര..
വഴക്ക് തീര്‍ന്നു ഒരു യാത്ര...
ജനനത്തിനായി ഒരു യാത്ര..
മരണത്തിനായി ഒരു യാത്ര..
പുതിയ ബന്ധത്തിനായി ഒരു യാത്ര...
ബന്ധം മുറിച്ചു ഒരു യാത്ര..
ഹൃദയനൊമ്പരങ്ങളോടെ ഒരു യാത്ര...
തകര്‍ന്ന ഹൃദയത്തോടെ ഒരു യാത്ര...
ആനന്ദക്കണ്ണീരോടെ ഒരു യാത്ര...
ചുമടുതാങ്ങിയായി ഒരു യാത്ര...
ചുമടായി ഒരു യാത്ര...
ചുമടില്ലാതെ ഒരു യാത്ര...
ചുറുചുറുക്കോടെ  ഒരു യാത്ര...
കഷ്ടപ്പെടുത്തി ചില യാത്ര..
നിയന്ത്രണങ്ങളോടെ ഒരു യാത്ര...
സ്വാതന്ത്ര്യമായി ഒരു യാത്ര...
കളയാനായി ഒരു യാത്ര...
അന്വേഷിക്കാനായി ഒരു യാത്ര...
നേരമ്പോക്കിനായി ഒരു യാത്രാ.
പതിവിനായി ഒരു യാത്ര...
മനസ്സിലാകാതെ ഒരു യാത്ര..,
കടങ്കഥയായി ഒരു യാത്ര...
പുതിയ മനുഷ്യരോട് ഒരു യാത്രാ..
പരിചയക്കാരോടൊപ്പം ഒരു യാത്ര..
അപരിചിതമായ ഒരു യാത്ര..
പരിചിതമാകാന്‍ ഒരു യാത്ര...
കുറ്റബോധത്തോടെ ഒരു യാത്ര...
ശാന്തമായി ഒരു യാത്ര..
കള്ളത്തരമായി ഒരു യാത്ര...
അവകാശത്തോടെ ഒരു യാത്ര..
അവകാശത്തിനായി ഒരു യാത്ര...
ഉറഞ്ഞു പോയി ഒരു യാത്ര..
ഞെരടലോടെ ഒരു യാത്ര...
വികാരപൂര്‍വമായി ഒരു യാത്ര...
ശരീരം ഉള്ളവരെ യാത്ര തുടരും...
ശരീരത്തില്‍ ജീവിക്കുന്നത് തന്നെ ഒരു യാത്രയാണ്...

യാത്രകള്‍ പലവിധം... ചിന്തകള്‍ പലവിധം..
യാത്ര ചെയ്യുന്നത് നീയാണ്!
 നിന്റെ മനസ്സിന്റെ സ്വഭാവത്തിനനുസരിച്ച്
എത്രവിധമായ യാത്ര എന്ന് നോക്കു!
ഇവയല്ലാതെ ചില യാത്രകളും ഉണ്ട്..
ഭക്തന്മാരോടു കൂടി ഒരു യാത്ര...
ഭക്തിക്കായി ഒരു യാത്ര...
സദ്ഗുരു ദര്‍ശനത്തിനായി ഒരു യാത്ര..
സദ്ഗുരുവിന്റെ  കൂടെ ഒരു യാത്ര...
ഭക്തിയോടു കൂടി ഒരു യാത്ര..
സദ്‌ശിഷ്യന്മാരുമായി ഒരു യാത്ര..
ഇനിയും ചില യാത്രകള്‍ ബാക്കിയുണ്ട്...
മരണ കിടക്കയില്‍ ഒരു യാത്ര..
മരണത്തിന്റെ യാത്ര..
മരണത്തിനു ശേഷം ഒരു യാത്ര..
ഭക്തി മൂലം മുക്തി പ്രാപിച്ചാല്‍ 
വൈകുണ്ഡയാത്ര!
കാമവശപ്പെട്ടാല്‍ വീണ്ടും അടുത്ത ശരീരത്തിലേക്ക് 
ഒരു യാത്ര!
അതു കൊണ്ടു യാത്ര തീര്‍ച്ചയായും ഉണ്ട്!
എന്തായാലും യാത്ര ചെയ്തേ മതിയാവൂ!

അതു നാമജപ്തോടു കൂടി ചെയ്താല്‍ മുക്തി
പ്രാപികാം!
എന്തിനു വേണ്ടി യാത്ര ചെയ്താലും 
നാമജപത്തോടു കൂടെ ചെയ്യു!
നിന്റെ യാത്ര തുടരും!
എന്റെ യാത്രയും തുടരും!
എന്നെങ്കിലും എവിടെയെങ്കിലും വെച്ചു കണ്ടുമുട്ടും!
അതു വരെ അവരവരുടെ മാര്‍ഗ്ഗത്തില്‍ ഗുരു
പറഞ്ഞതനുസരിച്ച് ഭഗവാന്റെ ഇഷ്ടത്തിനൊത്ത് 
യാത്ര ചെയ്തു കൊണ്ടേ ഇരിക്കാം!
യാത്രയുടെ പ്രധാന ഉദ്ദേശം, ഒരേ ഉദ്ദേശം
എന്നെങ്കിലും ഭഗവാനെ കണ്ടുമുട്ടും 
എന്ന പ്രതീക്ഷയാണ്!
തീര്‍ച്ചയായും എന്നെങ്കിലും ഒരിക്കല്‍
ഭഗവാനെ കാണും!
അതുവരെ യാത്ര തീരില്ല!
തീരുകയും വേണ്ട!







Thursday, January 21, 2010



ഇല്ല എന്ന് പറയു!
രാധേകൃഷ്ണ
ഇല്ല എന്ന് പറയു!
നീ എന്നും പറയുന്ന സാധാരണമായ പക്ഷെ
ബലമുള്ള ഒരു വാക്ക്....
ഇതു ഉപയോഗിക്കാത്ത ദിവസമേ കാണില്ല!
ഈ വാക്ക് അറിയാത്തവരെ ഇല്ല....
'ഇല്ല' എന്ന വാക്ക് നിന്റെ ജീവിതം തന്നെ
മാറ്റാന്‍ കഴിവുള്ളതാണ്!

ഇനിയും 'ഇല്ല' എന്ന് പറയു!
ഇനി ഭയം ഇല്ല എന്ന് പറയു!
ഇനി കുഴപ്പം ഇല്ല എന്ന് പറയു!
ഇനി മടി ഇല്ല എന്ന് പറയു!
ഇനി ദൌര്‍ബല്യം ഇല്ല എന്ന് പറയു!
ഇനി അവിശ്വാസം ഇല്ല എന്ന് പറയു!
ഇനി നഷ്ടം ഇല്ല എന്ന് പറയു!
ഇനി തോല്‍വി ഇല്ല എന്ന് പറയു!
ഇനി ദ്രോഹം ഇല്ല എന്ന് പറയു!
ഇനി പ്രശ്നമില്ല എന്ന് പറയു!
ഇനി രോഗമില്ല എന്ന് പറയു!
ഇനി വേര്‍പാട് ഇല്ല എന്ന് പറയു!
ഇനി ശല്യം ഇല്ല എന്ന് പറയു!
ഇനി കരച്ചില്‍ ഇല്ല എന്ന് പറയു!
ഇനി വഴക്ക് ഇല്ല എന്ന് പറയു!
ഇനി സംശയം ഇല്ല എന്ന് പറയു!
ഇനി അഹംഭാവം ഇല്ല എന്ന് പറയു!
ഇനി സ്വാര്‍ത്ഥത ഇല്ല എന്ന് പറയു!
ഇനി ഹൃദയത്തില്‍ ഭാരമില്ല എന്ന് പറയു!
ഇനി വയറെരിയില്ല എന്ന് പറയു!
ഇനി അസൂയ ഇല്ല എന്ന് പറയു!
ഇനി ക്ലേശം ഇല്ല എന്ന് പറയു!
ഇനി അഴുക്കു ഇല്ല എന്ന് പറയു!
ഇനി വൃത്തികേടു ഇല്ല എന്ന് പറയു!
ഇനി മനപ്രയാസം ഇല്ല എന്നു പറയു!
ഇനി ചഞ്ചലം ഇല്ല എന്ന് പറയു!
ഇനി നാസ്തീകം ഇല്ല എന്ന് പറയു!
ഇനി ശത്രു ഇല്ല എന്ന് പറയു!

പറയു....പറയു....പറയു...
ഓരോ ദിവസവും പറയു...
രാവിലെയും വൈകീട്ടും, രാത്രിയും പറയു..
ഇവയെല്ലാം ഇനി ഇല്ലേയില്ല എന്ന സ്ഥിതി
എത്തുന്നത്‌ വരെ വിടാതെ ഇല്ല 
എന്ന് പറഞ്ഞു കൊണ്ടേയിരിക്കു!
ഇവയെ ഇല്ലാതാക്കാനുള്ള കാലം വരും...
അതില്‍ സംശയം ഇല്ല..

ഞങ്ങളുടെ ഹിന്ദു മതം നശിക്കില്ല
എന്ന് പറയു..
ഞങ്ങളുടെ ഭാരതം തോല്‍ക്കില്ല
എന്ന് പറയു...
ഞങ്ങളുടെ നിശ്ചയം തളരില്ല 
എന്ന് പറയു..,
പറഞ്ഞുകൊണ്ടേയിരിക്കു...
ഇനി ശരീരത്തില്‍ ജീവനില്ല എന്ന സ്ഥിതി
വരുന്നത് വരെ പറഞ്ഞുകൊണ്ടേയിരിക്കു!



Wednesday, January 20, 2010

ശതമാനം ഭവ!



ശതമാനം ഭവ!
100 - നീണാള്‍ വാഴട്ടെ!
100 - നീണാള്‍ വളരട്ടെ!
നൂറു എന്ന അക്കം വളരെ വിശേഷപ്പെട്ടതാണ്!
ലൌകീകമായ കാര്യങ്ങളിലും നൂറു വളരെ
വിശേഷമായി പറയപ്പെടുന്നു!
കണക്കിന് നൂറ്റുക്ക് നൂറു വാങ്ങുക എന്നതാണ്
പ്രധാനം!
തരത്തിലും നാം നൂറു ശതമാനം
എന്നത് വിശേഷമായി കരുതുന്നു!
 നാം ഒരാളെ വിചാരിച്ചിരിക്കുമ്പോള്‍ അവര്‍ 
വന്നാല്‍ ഉടനെ 'നൂറു വയസ്സ്' എന്ന് നാം പറയും!
ഹിന്ദു ധര്‍മ്മത്തിലും നൂറു ഒരു പ്രധാന 
സ്ഥാനം വഹിക്കുന്നു!
ആത്മീയമായി നൂറു എങ്ങനെ എന്ന് നോക്കാം!
വേദം 'ശതമാനം ഭവതി' എന്ന് നൂറു
വയസ്സ് വരെയിരിക്കാന്‍ വാഴ്ത്തുന്നു!
ശ്രീരാമന്‍ ആഞ്ചനേയര്‍ക്ക് 108 ഉപനിഷത്തുകള്‍
ഉപദേശിച്ചു എന്ന് മുക്തികോപനിഷത്തില്‍
കാണുന്നു!
ശ്രീകൃഷ്ണന്‍ ധൃതരാഷ്ട്രരുടെ 100 പുത്രന്മാരെ 
വധിച്ചു പാണ്ഡവരെ വാഴിച്ചു!
വൈഷ്ണവ ദിവ്യ ദേശങ്ങളും 108 എണ്ണമുണ്ട്!
മുതലാഴ്വാര്‍കള്‍ ഭഗവാനെക്കുറിച്ചു
നൂറു പാസുരം വീതം നൂറ്റന്താതിയായി പാടി!
തിരുമഴിശൈ ആള്‍വാര്‍ തന്റെ ഭഗവത് അനുഭവത്തെ 
120 പാസുരങ്ങളില്‍ തിരുച്ചന്തവൃത്തമായി 
പാടി സമര്‍പ്പിച്ചു!
സ്വാമി നമ്മാഴ്വാര്‍ "തിരുവൃത്തം" എന്ന്
ഋഗ്വേദസാരത്തെ 100 പാസുരങ്ങളില്‍ പാടി!

കുലശേഖര ആള്‍വാര്‍ പെരുമാള്‍ തിരുമൊഴി
എന്ന പേരില്‍ 105 പാസുരങ്ങള്‍ പാടി!
ഗോദാ നാച്ചിയാര്‍ തന്റെ പ്രേമത്തെ 143 
പാസുരങ്ങളില്‍ നാച്ചിയാര്‍ തിരുമോഴിയായി
പാടി "ഒരു നൂറ്റി നാര്‍പ്പത്തി മൂന്റുരൈത്താള്‍
വാഴിയെ" എന്ന വാഴ്ത്തുനാമം പ്രാപിച്ചു!
ആണ്ടാള്‍ തിരുമാലിരുഞ്ചോല നമ്പിക്കു 
100 'തടാ' അക്കാര അടിശിലും (നെയ്പ്പായസം)
100 തടാ വെണ്ണയും കൊടുക്കാം എന്ന്
പ്രാര്‍ത്ഥിച്ചിരുന്നു!
തിരുമങ്കൈ ആള്‍വാര്‍ തിരുനറയൂര്‍ നമ്പിയെക്കുറിച്ചു 
100 പാസുരങ്ങള്‍ പെരുമാള്‍ തിരുമൊഴിയില്‍
പാടി ആനന്ദിച്ചു!
കമ്പര്‍ "ശടഗോപ നൂറ്റന്താതി" എന്ന്
നമ്മാള്‍വാരേ കുറിച്ച് 100 പാസുരങ്ങള്‍ പാടിയ
ശേഷം മാത്രം 'കമ്പരാമായണം' ശ്രീരംഗത്തില്‍
അരങ്ങേറ്റി!
സ്വാമി രാമാനുജര്‍ തിരുമാലിരുഞ്ചോല നമ്പിക്കു 
100 തടാ അക്കാര അടിശിലും, വെണ്ണയും സമര്‍പ്പിച്ചു
ആണ്ടാളുടെ 'നം കോവില്‍ അണ്ണന്‍' ആയി!
തിരുവരംഗത്ത്‌ അമുതനാര്‍ സ്വാമി രാമാനുജരുടെ
മഹത്വത്തെ 'രാമാനുജ നൂറ്റന്താതി' എന്ന 
പേരില്‍ 108 പാസുരങ്ങളായി പാടി!
മഹാരാജാ സ്വാതി തിരുനാള്‍ 
അനന്തപത്മനാഭ സ്വാമിയുടെ ലീലകളെ
പത്മനാഭ ശതകം എന്ന് 100 ശ്ലോകങ്ങളില്‍
പാടി!
നിഗമാന്ത മഹാ ദേശികര്‍ തിരുമല
തിരുപ്പതി ശ്രീനിവാസന്റെ കാരുണ്യത്തെ 
ദയാ ശതകം എന്ന പേരില്‍ 100 
ശ്ലോകങ്ങളില്‍ പ്രശംശിച്ചു!
പൂന്താനം ശ്രീ കൃഷ്ണ ലീലകളെ
'ഹരി സ്തോത്രം' എന്ന് 108 ലീലകളായി
പാടി ആനന്ദിച്ചു!
കുലശേഖര ആള്‍വാര്‍ ഈ പുണ്യ ഭൂമിയില്‍
120 കൊല്ലം ജീവിച്ചു!
തൊണ്ടര്‍ അടിപ്പൊടി ആള്‍വാര്‍ ഈ
മണ്ണില്‍ 105 കൊല്ലം ജീവിച്ചു!
തിരുമങ്കൈ ആള്‍വാര്‍ ഈ അത്ഭുത ദേശത്തില്‍
105 കൊല്ലം ജീവിച്ചു!
സ്വാമി ആളവന്താര്‍ ഈ ലോകത്തില്‍ 125 
കൊല്ലം ജീവിച്ചു!
തിരുവരംഗ പെരുമാളരയര്‍ ഈ ഉത്തമ 
നാട്ടില്‍ 115 കൊല്ലം ജീവിച്ചു!
തിരുക്കോഷ്ടിയൂര്‍ നമ്പി മനുഷ്യ ശരീരത്തില്‍ 
ഈ ലോകത്തില്‍ 105 കൊല്ലം ജീവിച്ചു!
സ്വാമി രാമാനുജര്‍ ഈ ഭൂമണ്ഡലത്തില്‍ 120 
വര്‍ഷങ്ങള്‍ ഭഗവത് ധ്യാനത്തില്‍ കഴിച്ചു!
കൂറത്താഴ്വാന്‍ ഈ ഭാരത ഭൂമിയില്‍ 108 
വര്‍ഷങ്ങള്‍ ജീവിച്ചു പരമപദമണഞ്ഞു!
എംബാര്‍ ഗോവിന്ദര്‍ ഈ ഉന്നത ലോകത്തില്‍ 
105 വര്‍ഷങ്ങള്‍ ഭക്തിയില്‍ വിഹരിച്ചു!
 തിരുവരംഗത്ത്‌ അമുതനാര്‍ ഈ ഭൂലോകത്തില്‍ 
108 വര്‍ഷങ്ങള്‍ ഭക്തിയോടെ ജീവിച്ചിരുന്നു!
വേദാന്ത ദേശികര്‍ ഈ ലീലാ വിഭൂതിയില്‍ 
105 വര്‍ഷങ്ങള്‍ ഭക്തി പ്രചരിപ്പിച്ചു!
മണവാള മാമുനികള്‍ ഈ പുണ്യ ഭൂമിയില്‍
125 വര്‍ഷങ്ങള്‍ ജീവിച്ചു സാഫല്യം നേടി!
തിരുവനന്തപുരം അനന്തപത്മനാഭ സ്വാമിക്കും
108 സ്വര്‍ണ്ണ കലശങ്ങളില്‍ കലശാഭിഷേകം 
ചെയ്യുന്നത് ഒരു വൈഭവം തന്നെയാണ്!

ഇനിയും എത്രയോ കോടി വൈഭവങ്ങള്‍  നൂറിനെ
കുറിച്ചു പറയാം!
എന്തു കൊണ്ടു ഇപ്പോള്‍ നൂറിന്റെ മാഹാത്മ്യം?
ഇതു നൂറാമത്തെ വേദസാരം!
അതു കൊണ്ടു നൂറിന്റെ മാഹാത്മ്യം പറഞ്ഞു!
ഈ നൂറാമത്തെ വേദസാരത്തില്‍ 
ഉള്ളാര്‍ന്ന ഒരു പ്രാര്‍ത്ഥന..
ഗുരുജി അമ്മ ഗുരുജി അപ്പാ രണ്ടു പേരും 
100 കൊല്ലം വാഴാന്‍ ഉന്നതന്മാരായ
ആചാര്യ പുരുഷന്മാരുടെ തിരുവടികളില്‍
പ്രാര്‍ത്ഥിക്കുന്നു....
ഈ 100 വേദസാരവും സദ്‌ഗുരുവിന്റെ
ചരണകമലങ്ങളില്‍ സമര്‍പ്പിക്കുന്നു!


നൂറു ഇനിയും തീര്‍ന്നിട്ടില്ല..
കൃഷ്ണ കൃപയാല്‍ ഇനിയും പല നൂറുകള്‍ വരും!
ബ്രഹ്മാവിന്റെ 100 കോടി രാമായണ ശ്ലോകം പോലെ
ഇതുവും വളരാന്‍ രാധികയോട് പ്രാര്‍ത്ഥിക്കുന്നു!
അടിയന്‍ ഉണ്ടാവുമോ ഇല്ലയോ....
രാധേകൃഷ്ണ സത്സംഗവും ഗുരുജിഅമ്മയുടെ ലക്ഷ്യങ്ങളും
നീണാള്‍ വാഴട്ടെ...
ജയിക്കട്ടെ... ജയിക്കട്ടെ... ജയിക്കട്ടെ...
എങ്ങനെയും കൃഷ്ണന്‍ നടത്തി തരും!






Tuesday, January 19, 2010

  ഹേ മനമേ!
രാധേകൃഷ്ണ 
ഹേ മനമേ നീ എന്തിനു കലങ്ങുന്നു?
നീ എന്തിനു പുലമ്പുന്നു?
നീ എന്തിനു കരയുന്നു?
നീ എന്തിനു തുടിക്കുന്നു?
നീ എന്തിനു വേദനിക്കുന്നു?
നീ എന്തിനു തളര്‍ന്നു പോകുന്നു?
നീ എന്തിനു നടുങ്ങുന്നു?
നീ എന്തിനു തകര്‍ന്നു പോകുന്നു?
നീ എന്തിനു തപിക്കുന്നു?
നീ എന്തിനു ഭയപ്പെടുന്നു?
നീ എന്തിനു കുഴങ്ങുന്നു?
നീ എന്തിനു പരിതപിക്കുന്നു?
നീ എന്തിനു വിശ്വാസം നഷ്ടപ്പെടുന്നു?
നീ എന്തിനു ദുര്‍ബ്ബലമാകുന്നു?

 ഹേ മനമേ നീ ആരെന്നു  നന്നായി മനസ്സിലാക്കിയാല്‍
പിന്നെ നീ നിര്‍മ്മലമാകും!
ഹേ മനമേ! നീ ആരാണെന്നറിയാമോ?
കൃഷ്ണന്‍ ഗീതയില്‍ പറയുന്നു..
ഇന്ദ്രിയങ്ങളില്‍ ഞാന്‍ മനസ്സായി വര്‍ത്തിക്കുന്നു..
ഇപ്പോള്‍ മനസ്സിലായോ?
നീ കൃഷ്ണന്റെ അംശം..
കൃഷ്ണന്റെ ശക്തി..
കൃഷ്ണന്റെ സ്വത്തു...
അതു കൊണ്ടു ഇനിമേലെങ്കിലും
നീ കലങ്ങരുതു!
നീ പുലമ്പരുതു!
നീ കരയരുത്!
നീ തുടിക്കരുത്!
 നീ വേദനിക്കരുത്!
നീ തളര്‍ന്നു പോകരുത്!
നീ നടുങ്ങരുത്!
നീ തകര്‍ന്നു പോകരുത്!
നീ തപിക്കരുത്!
നീ ഭയപ്പെടരുതു!
നീ കുഴങ്ങരുത്!
നീ പരിതപിക്കരുത്!
നീ വിശ്വാസം നഷ്ടപ്പെടരുത്!
നീ ദുര്‍ബ്ബലപ്പെടരുത്!

നിന്നെ കൊണ്ടു സാധിക്കും!
വിശ്വാസതോടെ ജീവിക്കാന്‍ സാധിക്കും!
ലോകത്തെ വെല്ലാന്‍ സാധിക്കും!
ദു:ഖത്തെ വെല്ലാന്‍ സാധിക്കും!
കഷ്ടങ്ങളെ വെല്ലാന്‍ സാധിക്കും!
അപമാനങ്ങളെ വെല്ലാന്‍ സാധിക്കും!
വൃത്തികേടുകളെ വെല്ലാന്‍ സാധിക്കും!
വിശ്വാസ വഞ്ചനകളെ വെല്ലാന്‍ സാധിക്കും!
രോഗങ്ങളെ വെല്ലാന്‍ സാധിക്കും!
കുഴപ്പങ്ങളെ വെല്ലാന്‍ സാധിക്കും!
കുടുംബ തകരാറുകളെ വെല്ലാന്‍ സാധിക്കും!
കാലത്തെ വെല്ലാന്‍ സാധിക്കും!
സാധിക്കും...സാധിക്കും... സാധിക്കും...
ഹേ അത്ഭുതമായ മനമേ!
നിന്നാല്‍ സാധിക്കും!
കൃഷ്ണനും ഗീതയില്‍ "മനസ്സിനെ എനിക്കു തരു"
എന്ന് നിന്നോടു യാചിക്കുന്നു!
സ്വാമി നമ്മാഴ്വാരും 'ശോക നാശ പാദയുഗളങ്ങള്‍ 
തൊഴുതുണരു എന്‍ മനമേ' എന്ന് 
നിന്നോടു പറയുന്നു!
ശ്രീ കുലശേഖര ആള്‍വാരും "മനമാകുന്ന 
രാജഹംസം ഇപ്പോഴേ കൃഷ്ണന്റെ തിരുവടികളില്‍ 
ലയിക്കട്ടെ" എന്ന് നിനക്കു വേണ്ടി കെഞ്ചുന്നു!
അതു കൊണ്ടു ഹേ മനമേ!
നീയാണ് മനുഷ്യ ജീവിതത്തിന്റെ ബലം!
നീയാണ് മനുഷ്യ ജീവിതത്തിന്റെ ആധാരം!
നീയാണ് മനുഷ്യ ജീവിതത്തിന്റെ രഹസ്യം!
നീയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്...
മനുഷ്യനില്‍ മാറ്റം കൊണ്ടുവരാന്‍ നിന്നെ 
കൊണ്ടു മാത്രമേ സാധിക്കു..
ഹേ മനമേ കൃഷ്ണാ എന്ന് പറയു..
കൃഷ്ണനെ ചിന്തിക്കു...
നിന്നെക്കൊണ്ടു സാധിക്കുന്നല്ലോ...
അത്രേയുള്ളൂ..
ഇനി നിനക്കു ആനന്ദം മാത്രം....



  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP