Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, May 30, 2010

ജീവിച്ചു കാണിക്കു!

ജീവിച്ചു കാണിക്കു!
രാധേകൃഷ്ണാ
നിന്നെ നിന്ദിച്ചവരുടെ മുമ്പില്‍ ജീവിച്ചു കാണിക്കു!
നിന്നെ കഷ്ടപ്പെടുത്തുന്നവരുടെ മുന്‍പില്‍ ജീവിച്ചു കാണിക്കു!

നിന്നോടു വിശ്വാസ കാണിച്ചവരുടെ മുന്‍പില്‍ ജീവിച്ചു കാണിക്കു!

നിന്‍റെ കഴിഞ്ഞു പോയ തോല്‍വികളെ വിജയമാക്കി ജീവിച്ചു കാണിക്കു!

നിന്നെ നശിപ്പിക്കാന്‍ വിചാരിക്കുന്നവരുടെ മുന്‍പില്‍
പ്രഹ്ലാദനെ പോലെ ജീവിച്ചു കാണിക്കു!

നിന്നെ അപമാനിച്ചവരുടെ മുന്‍പില്‍
ദ്രൌപതിയെ പോലെ ജീവിച്ചു കാണിക്കു! 

നിന്നെ കുറിച്ചു ഇല്ലാത്തത് പറഞ്ഞവരുടെ മുന്‍പില്‍
ശ്രീമതി മീരയെ പോലെ ജീവിച്ചു കാണിക്കു!
 
  നിന്നെ നിന്ദ്യമായി കണ്ടവരുടെ മുന്‍പില്‍
വിദുരരെ പോലെ ജീവിച്ചു കാണിക്കു! 

നിന്നെ ഒതുക്കിയവരുടെ മുന്‍പില്‍
ഹരിദാസ് യവനെ പോലെ ജീവിച്ചു കാണിക്കു! 

നിന്നെ പരിഹസിച്ചവരുടെ മുന്‍പില്‍ പിന്പഴകിയ 
പെരുമാള്‍ ജീയരെ പോലെ ജീവിച്ചു കാണിക്കു!

നിന്‍റെ ഹൃദയത്തെ നോവിച്ചവരുടെ മുന്‍പില്‍ 
ശ്രീമതി സക്കുബായിയെ പോലെ ജീവിച്ചു കാണിക്കു!

നിന്നെ അവഗണിക്കുന്നവരുടെ മുന്‍പില്‍ ശ്രീരാമന്‍റെ 
അനുജന്‍ ഭരതനെ പോലെ ജീവിച്ചു കാണിക്കു!

നിന്നെ തുരുമ്പു പോലെ കണക്കാക്കിയവരുടെ മുന്‍പില്‍
ഛത്രപതി ശിവജിയെ പോലെ ജീവിച്ചു കാണിക്കു!


നിന്നെ അനാഥനാക്കി തെണ്ടിക്കുന്നവരുടെ മുന്‍പില്‍
 നാരദ മഹര്‍ഷിയെ പോലെ ജീവിച്ചു കാണിക്കു!


നിനക്കു വിശ്വാസ വഞ്ചന ചെയ്തവരുടെ മുന്‍പില്‍
 പാണ്ഡവരേ പോലെ ജീവിച്ചു കാണിക്കു!

നിന്നെ അവിശ്വാസത്തില്‍ ആഴ്ത്തുന്നവരുടെ മുന്‍പില്‍
കൂര്‍മ്മ ദാസരെ പോലെപോലെ ജീവിച്ചു കാണിക്കു!

നിന്‍റെ സത്യത്തെ നശിപ്പിക്കാന്‍ വിചാരിക്കുന്നവരുടെ മുന്‍പില്‍
രാജാ ഹരിശ്ചന്ദ്രനെ പോലെ ജീവിച്ചു കാണിക്കു!  

നിന്നോടു കള്ളം പറഞ്ഞു പറ്റിക്കുന്നവരുടെ മുന്‍പില്‍
  സന്ത് തുക്കാറാമിനെ പോലെ ജീവിച്ചു കാണിക്കു!

നിന്നെ വെറുതെ പഴി ചാരുന്നവരുടെ  മുന്‍പില്‍ 
തിരുമഴിശൈ ആള്‍വാരേ പോലെ ജീവിച്ചു കാണിക്കു!

ജീവിച്ചു കാണിക്കു! 
ജീവിച്ചു കാണിക്കു!
ജീവിച്ചു കാണിക്കു!

ജീവിച്ചു കാണിക്കണം!
അതാണ്‌ നിന്‍റെ ജീവിത ലക് ഷ്യം!
അതാണ്‌ നിന്‍റെ ജീവിതത്തിലെ സാധന!
അതാണ്‌ നിന്‍റെ ജീവിതത്തിന്‍റെ പ്രയോജനം!
 ജീവിച്ചു കാണിക്കണം!
ഇന്നു മുതല്‍ നിന്‍റെ ജീവിതത്തിന്‍റെ താരക മന്ത്രം 
ഇതാകട്ടെ!
ഏതു എങ്ങനെ നടന്നാലും, ആരു എങ്ങനെ ഇരുന്നാലും 
ഈ ലോകത്തില്‍ നീ ജീവിച്ചു കാണിക്കണം!
നിന്‍റെ കൃഷ്ണന്‍ നിന്‍റെ കൂടെ ഉണ്ട്‌!
നീ ജീവിച്ചു കാണിക്കണം!
ഈ ലോകത്തില്‍ നിനക്കായി ഒരു സ്ഥാനം ഉണ്ട്!
നിന്‍റെ കൃഷ്ണന്‍ നിനക്കായി തന്ന സ്ഥാനം!
നിന്‍റെ കൃഷ്ണന്‍ നിനക്കു നല്‍കിയ വരപ്രസാദം!
നിന്‍റെ കൃഷ്ണന്‍ നിനക്കായി നല്‍കിയ ജീവിതം!
അതു ജീവിക്കാന്‍ നിനക്കു പൂര്‍ണ്ണ അര്‍ഹത ഉണ്ട്!
നീ ജീവിച്ചു കാണിക്കണം!
അതു കണ്ടു ഈ ലോകം ഭ്രമിച്ചു നില്‍ക്കണം!
അതു കണ്ടു കൃഷ്ണന്‍ കൈ അടിക്കണം!
അതു കേട്ടു ഞാന്‍ എഴുന്നേറ്റു നിന്നു നിനക്കു 
ബഹുമാനം നല്‍കണം!
ഞാന്‍ തയ്യാറായി കഴിഞ്ഞു..
കൃഷ്ണന്‍ എപ്പോഴേ തയ്യാറായി...
 ഇനി നീയാണ് ജീവിച്ചു കാണിക്കേണ്‍ടതു!

Saturday, May 29, 2010

മേയ് 20 ഗുരുജിഅമ്മയുടെ പിറന്നാള്‍

മേയ് 20  ഗുരുജിഅമ്മയുടെ പിറന്നാള്‍ 
രാധേകൃഷ്ണാ
പിറന്നാള്‍! ഇന്നു പിറന്നാള്‍!
 ഞങ്ങളുടെ കുമുദവല്ലിയുടെ പിറന്നാള്‍!
ഞങ്ങളുടെ പെരുന്തേവിയുടെ പിറന്നാള്‍!
ഞങ്ങളുടെ വേദവല്ലിയുടെ പിറന്നാള്‍!
ഞങ്ങളുടെ ഗോപാലകൃഷ്ണന്‍റെ പത്നിക്ക്‌ പിറന്നാള്‍!
രാധേകൃഷ്ണാ സത്സംഗത്തിന്‍റെ സ്ഥാപകയുടെ പിറന്നാള്‍!
എത്രയോ കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് പിറന്നാള്‍!
എത്രയോ പേരുടെ വഴികാട്ടിയുടെ പിറന്നാള്‍!
കൃഷ്ണന്‍റെ ഗോപിക്ക് പിറന്നാള്‍!
വ്രുന്ദാവനത്തിനു വേണ്ടി മാത്രം കേഴുന്ന ദാസിക്കു പിറന്നാള്‍!
രാധികയുടെ തൊഴിക്കു പിറന്നാള്‍!
രാജാമഠത്തിന്‍റെ അരുമയ്ക്ക് പിറന്നാള്‍!
 ഞങ്ങളുടെ പുജ്യ ശ്രീശ്രീ അമ്മയ്ക്ക് പിറന്നാള്‍!
എന്‍റെ ഗുരുജി അമ്മയുടെ പിറന്നാള്‍!
ഞങ്ങളുടെ ജീവിതത്തിന്‍റെ പിറന്നാള്‍! 
ഞങ്ങളുടെ ഭക്തിയുടെ പിറന്നാള്‍! 
ഞങ്ങളുടെ നാമജപത്തിന്‍റെ പിറന്നാള്‍! 
ഞങ്ങളുടെ ജ്ഞാനത്തിന്‍റെ പിറന്നാള്‍! 
 ഞങ്ങളുടെ വൈരാഗ്യത്തിന്‍റെ പിറന്നാള്‍!
ഞങ്ങളുടെ ആശിസ്സിന്‍റെ പിറന്നാള്‍! 
ഞങ്ങളുടെ അമ്മയുടെപിറന്നാള്‍! 
 ഞങ്ങളുടെ കുഞ്ഞിന്‍റെപിറന്നാള്‍!
ഞങ്ങളുടെ അഭ്യുദയകാംക്ഷിയുടെ പിറന്നാള്‍! 
രാധേകൃഷ്ണാ  
ചിലപ്പോള്‍ 1946 വര്‍ഷം ഇതേ ദിനം ഗുരുജിഅമ്മ 
ജനിച്ചിരുന്നില്ലെങ്കില്‍ ‍....... 
ശ്രീനിവാസരാഘവര്‍ക്കു ഒരു സുന്ദരിയായ പുത്രി 
ലഭിച്ചിരിക്കില്ല...
ഗോപാലകൃഷ്ണനു ഒരു ഉത്തമമായ ഭാര്യ 
ലഭിച്ചിരിക്കില്ല...
ഭഗവാന്‍ കൃഷ്ണനു ഒരു നല്ല ഭക്ത 
ലഭിച്ചിരിക്കില്ല......
ഈ ലോകത്തിനു രാധേകൃഷ്ണ സത്സംഗം 
ലഭിച്ചിരിക്കില്ല....
എത്രയോ ലൌകീകര്‍ക്ക് നാമജപം 
ലഭിച്ചിരിക്കില്ല....
എത്രയോ മൂഡന്മാര്‍ക്ക് രാധേകൃഷ്ണാ 
പറയാന്‍ അറിയില്ലായിരുന്നു.....
എത്രയോ കുഞ്ഞുങ്ങള്‍ക്ക്‌ സത്സംഗം
  ലഭിച്ചിരിക്കില്ല....
എത്രയോ മൂഡ ജനങ്ങള്‍ക്ക്‌ കൃഷ്ണ ഭക്തി
മനസ്സിലായിരിക്കില്ല...
എത്രയോ പാവപ്പെട്ടവര്‍ക്ക് ജ്ഞാന ദാനം 
ലഭിച്ചിരിക്കില്ല....
ഈ വേദസാരം എഴുതിയിരിക്കില്ല...
നീയും വായിച്ചിരിക്കില്ല.....
അയ്യോ! പാഴായി പോയേനെ!
നല്ല കാലം!
ഗുരുജിയമ്മ പിറന്നുവോ, ഞങ്ങളുടെ ജന്മവും
ഫലവത്തായി!
ഗുരുജിയമ്മ ഞങ്ങളെ പിടിച്ചു വലിച്ചുവോ, ഞങ്ങള്‍
യമനില്‍ നിന്നും നരക യാതനകളില്‍ നിന്നും
രക്ഷപ്പെട്ടു..
ഗുരുജിയമ്മയെ ഞങ്ങള്‍ക്ക് നല്‍കിയ കൃഷ്ണനു
കോടാനു കോടി വന്ദനങ്ങള്‍!
രാധാകൃഷ്ണനെ ഞങ്ങള്‍ക്ക് നല്‍കിയ ഗുരുജിയമ്മയ്ക്ക്‌
കോടാനു കോടി നന്ദി!
സര്‍വം ഗുരു അര്‍പ്പണം!
കൃഷ്ണാ നിന്നോടു ഒരു പ്രാര്‍ത്ഥന!
ഞങ്ങളുടെ ഗുരുജിയമ്മയെ സൌഖ്യമായി സന്തോഷമായി,
ആരോഗ്യത്തോടെ, സ്വൈരമായി, ഒരു കുറവുമില്ലാതെ,
കുറഞ്ഞത്‌ 100 വര്‍ഷങ്ങള്‍ എങ്കിലും ഈ ഭൂമിയില്‍
വാഴിക്കു!
ഗുരുജിയമ്മയോടു ഒരു പ്രാര്‍ത്ഥന!
അങ്ങ് പ്രതീക്ഷിക്കുന്ന അത്രയും 
ഞങ്ങള്‍ക്ക് നല്ല ബുദ്ധിയില്ല!
ഞങ്ങള്‍ക്ക് നല്ല നാമജപമില്ല!
ഞങ്ങള്‍ക്ക് നല്ല ദൃഡതായില്ല!
ഞങ്ങള്‍ക്ക് നല്ല വിശ്വാസമില്ല!
ഞങ്ങള്‍ക്ക് നല്ല വിനയമില്ല!
ഞങ്ങള്‍ക്ക് നല്ല ഭക്തിയില്ല!
ഞങ്ങള്‍ക്ക് നല്ല കൃഷ്ണ പ്രേമയില്ല!
പക്ഷെ തീര്‍ച്ചയായും ഒരു ദിനം അങ്ങയുടെ
ആശീര്‍വാദത്താല്‍ ഞങ്ങളും നല്ല
ഭക്തന്മാരായി മാറിയേ തീരു!
ദയവു ചെയ്തു ഞങ്ങളെ തള്ളരുതേ!
അങ്ങയെ അല്ലാതെ ഈ ലോകത്ത് ഞങ്ങള്‍ക്ക്
ആരുമില്ല!
ഞങ്ങള്‍ക്ക് ആരെയും അറിയില്ല!
എങ്ങനെയെങ്കിലും ഞങ്ങളെ ഈ ഘോരമായ
ലൌകീകത്തില്‍ നിന്നും  കര കയറ്റണമേ!
ഞങ്ങള്‍ക്ക് അങ്ങയെ ശരിക്കും മനസ്സിലായില്ല...
ഒരു ദിവസം മനസ്സിലാവും..
ഞങ്ങളുടെ ശരീരം താഴെ വീഴും മുമ്പ്
ഒരു ദിവസം മനസ്സിലാവും...
ജയ്‌ പുജ്യ ശ്രീശ്രീ അമ്മയ്ക്ക് ജയ്‌....

Wednesday, May 26, 2010

നീ ചെയ്യേണ്ടത്


നീ ചെയ്യേണ്ടത്
രാധേകൃഷ്ണാ 
സല്‍ക്കരിക്കേണ്ടതു - സത് ശിഷ്യന്മാരെ  
പറയേണ്ടത് - ഗുരു മഹിമയെ 
സ്മരിക്കേ ണ്ടത് - ഗുരു കൃപയെ 
അനുസരിക്കേണ്ടത് - ഗുരുവിന്‍റെ വാക്കിനെ 
രഹസ്യമാക്കി വെക്കേണ്ടത് -  ഉപദേശത്തെ 
 സമ്പാദിക്കേണ്‍ടത് - കൃഷ്ണാനുഭവങ്ങളെ
ഇരിക്കേണ്‍ടത് - ഭൂമിയില്‍ 
പ്രാപിക്കേണ്‍ടത് - കൃഷ്ണ ഭക്തിയെ
ഉറങ്ങേണ്ടത് - ഗുരു സ്മരണത്തില്‍ 
ഉണരേണ്‍ടത് - ജ്ഞാനത്തില്‍ 
അനുഭവിക്കേണ്‍ടത് - വൈരാഗ്യത്തില്‍ 
നിയന്ത്രിക്കേണ്‍ടത് - ആഗ്രഹത്തെ 
ഉപേക്ഷിക്കേണ്‍ടത്  - അഹംഭാവത്തെ 
വിലക്കേണ്‍ടത് - മമകാരത്തെ 
കളയേണ്‍ടത് - ഭയത്തെ 
വിശ്വസിക്കരുതാത്തത് - മനുഷ്യരുടെ വാക്കിനെ
വിശ്വസിക്കേണ്‍ടത് - കൃഷ്ണ നാമത്തെ
വാഴേണ്ടത് - വൃന്ദാവനത്തില്‍ 
കലരേണ്‍ടത്  - പ്രേമ സംഗമത്തില്‍
അലിയേണ്ടത് - സേവാകുഞ്ചത്തില്‍ 
ജീവന്‍ കളയേണ്‍ടത്  - ഗുരു ചരണത്തില്‍ 
ഞാന്‍ വേറെ എന്താണ് പറയേണ്ടത്?

Tuesday, May 18, 2010

കൊള്ളയടിക്കു!

കൊള്ളയടിക്കു!
രാധേകൃഷ്ണാ
പിടിച്ചു പറി!
പകല്‍ കൊള്ള!
മുഖം മൂടി കൊള്ള!
നൂതന കൊള്ള!
സാഹസീകമായ കൊള്ള!
എത്ര പിടിച്ചു പറികള്‍!
ഓരോ നാളും ലോകത്തില്‍ പലവിധത്തില്‍
പിടിച്ചു പറികള്‍ നടക്കുന്നുണ്ട്!
 വരു! നമുക്കും പോകാം കൊള്ളയടിക്കാന്‍!
ഇതു വരെ ആരും കൊള്ളയടിക്കാത്ത പല
വിലയുയര്‍ന്ന വസ്തുക്കള്‍ ഭൂമിയില്‍ 
കുമിഞ്ഞു കിടക്കുന്നു!
പുറപ്പെടു! സാധ്യമായ വരെ കൊള്ളയടിക്കാം!
ഇവയെ കൊള്ളയടിച്ചു കഴിഞ്ഞാല്‍ പിന്നെ 
ആരോടും കെഞ്ചണ്ടാ, എന്തിനെയും ഭയപ്പെടേണ്ടാ!
നിന്‍റെ വംശം തന്നെ സുഖമായിരിക്കും!
ആയുധം വേണ്ടാ!
കൂട്ടു വേണ്ടാ!
ഇരുട്ട് വേണ്ടാ!
മുഖം മൂടി വേണ്ടാ!

അതാ പ്രഹ്ലാദന്‍! പിടിക്കു!
പ്രഹ്ലാടനില്‍ നിന്നും ധൈര്യത്തെ കൊള്ളയടിക്കു!
ആഹാ! വിദുരര്‍! വിടരുത്! വിദുരരില്‍ നിന്നും 
വിനയത്തെ കൊള്ളയടിക്കു!
അതാ നോക്കു! ഗോപികകള്‍! ചുറ്റി വളയു!
ഗോപികകളില്‍ കുമിഞ്ഞു കിടക്കുന്ന പ്രേമയെ
കൊള്ളയടിക്കു!
ഭേഷ്! ഭേഷ്! ധ്രുവന്‍! മുറുകെ പിടിക്കു!
ധൃവനില്‍ നിന്നും ദൃഡതയേ കൊള്ളയടിക്കു!
ഒച്ച വയ്ക്കരുത്! യശോദാ മാതാ തയിര്‍ കലക്കുന്നു!
പിന്നില്‍ ചെന്നു കണ്ണ് പൊതു! യശോദ മാതാവില്‍ 
നിന്നും വാത്സല്യത്തെ കൊള്ളയടിക്കു!
മരത്തില്‍ നിന്നും താഴേക്കു ചാടു! അതാ! നാരദര്‍!
നാരദരില്‍ നിന്നും നാമജപത്തെ കൊള്ളയടിക്കു!
 കുട്ടിക്കാട്ടില്‍ ഒളിഞ്ഞു കൊള്ളു! അതാ ഒരു
കിളി വരുന്നു! ശുകബ്രഹ്മ കിളി വരുന്നു!
അതിന്‍റെ വായില്‍ ഒരു പഴം ഉണ്ട്. 
ഭാഗവതം ആകുന്ന പഴത്തെ ശുകബ്രഹ്മ കിളിയില്‍ 
നിന്നും കൊള്ളയടിക്കു!
കൈയില്‍ വില്ലോടെ അര്‍ജ്ജുനന്‍ വരുന്നു!
ഓടിപ്പോയ് പിടിക്കു! ഭഗവത് ഗീതയെ അര്‍ജ്ജുനനില്‍ 
നിന്നും കൊള്ളയടിക്കു!
അമ്പു കിടക്കയില്‍ ഭീഷ്മര്‍ വീണു കിടക്കുന്നു!
പുറത്തു വീണു വിഷ്ണുസഹസ്രനാമത്തെ 
അദ്ദേഹത്തില്‍ നിന്നും കൊള്ളയടിക്കു!
തന്നെ മറന്നു സന്ത് തുക്കാറാം ഭജന ചെയ്യുന്നു!
അദ്ദേഹം അറിയാതെ അദ്ദേഹത്തില്‍ നിന്നും
വിഠല്‍ ഭജനയെ കൊള്ളയടിക്കു! 
ശബ്ദിക്കരുത്! വടുക നമ്പി വരുന്നുണ്ട്!
ആചാര്യ കൈങ്കര്യത്തെ നമ്പിയില്‍ നിന്നും
കൊള്ളയടിക്കു!
രാജാ അംബരീഷന്‍ ഇരിക്കുന്നു!
പെട്ടെന്ന്  വയിറ്റില്‍ പിടിച്ചു  അദ്ദേഹത്തിന്‍റെ
വൃതത്തെ കൊള്ളയടിക്കു!
ജഡഭരതര്‍ ഏകാന്തത്തില്‍ ഇരിക്കുന്നു! പാദം പിടിച്ചു
അദ്ദേഹത്തിന്‍റെ വൈരാഗ്യം കൊള്ളയടിക്കു!
ഛത്രപതി ശിവജി വരുന്നു! കുതിരപ്പുറത്തു‌ കയറി
അദ്ദേഹത്തെ തുരത്തു! ശിവാജിയില്‍ നിന്നും
ധീരതയെ കൊള്ളയടിക്കു!
സുനീതി ദേവി പ്രാര്‍ത്ഥിക്കുന്നു!
മെല്ലെ ചെന്നു ധ്രുവന്‍റെ മാതാവ് സുനീതി ദേവിയില്‍ 
നിന്നും പ്രാര്‍ത്ഥനയെ കൊള്ളയടിക്കു!
നില്‍ക്കു! ശ്രദ്ധിക്കു! തയ്യാറാകു!
ഏകനാഥര്‍ ഗോദാവരിയില്‍ കുളിക്കുന്നു!
മുങ്ങി ചെന്നു അദ്ദേഹത്തെ പിടിക്കു!
ഏകനാഥരില്‍ നിന്നും ക്ഷമയെ കൊള്ളയടിക്കു!
ലക്ഷ്മണന്‍ അമ്പും വില്ലുമായി അലയുന്നു!
ജാഗ്രതയോടെ അദ്ദേഹത്തെ പിടിച്ചു കെട്ടു!
ലക്ഷ്മണനില്‍ നിന്നും ഭഗവത് കൈങ്കര്യത്തെ 
കൊള്ളയടിക്കു!
കൈയില്‍ കിളിയോടെ ആണ്ടാള്‍ ചിരിക്കുന്നു!
അവള്‍ ഉറങ്ങുമ്പോള്‍ അവളുടെ അരുകില്‍ ചെല്ലു!
ആണ്ടാളില്‍ നിന്നും കൃഷ്ണ സ്വപ്നത്തെ 
കൊള്ളയടിക്കു!
അതാ! ഭക്ത രാജ ഹനുമാന്‍! കാട്ടില്‍ ഒറ്റയ്ക്ക് 
അലയുന്നു! ശബ്ദം ഉണ്ടാക്കാതെ അദ്ദേഹത്തിന്‍റെ
അടുത്ത് ചെല്ലു!
ആഞ്ചനേയരില്‍ നിന്നും ഭക്തി അനുഭവത്തെ
കൊള്ളയടിക്കു!
ആള്‍വാര്‍ തിരുനഗരിയില്‍ പുളിമരപ്പോന്തില്‍
സ്വാമി നമ്മാള്‍വാര്‍ ഇരിക്കുന്നു!
ഒരു വലിയ കല്ല്‌ എടുത്തു താഴെ ഇട്ടു 
അദ്ദേഹത്തിന്‍റെ ധ്യാനം കൊള്ളയടിക്കു!
കൈയില്‍ ത്രിദണ്ഡമേന്തി സ്വാമി രാമാനുജര്‍
തിരുക്കോഷ്ടിയൂര്‍ ക്ഷേത്ര ഗോപുരത്തില്‍ ഇരിക്കുന്നു!
യാതിരാജര്‍, എമ്പെരുമാനാര്‍, ഭാവിശ്യതാചാര്യര്‍,
സ്വാമി രാമാനുജരില്‍ നിന്നും ത്യാഗത്തെ
കൊള്ളയടിക്കു!
അതാ ഇഴഞ്ഞിഴഞ്ഞു, കൈ കാലില്ലാത്ത കൂര്‍മ്മദാസര്‍
പോകുന്നു! അദ്ദേഹത്തിനു സേവനം അനുഷ്ടിച്ചു 
അദ്ദേഹത്തിന്‍റെ തീവ്ര പ്രയത്നം കൊള്ളയടിക്കു!
അതാ നോക്കു! സ്വയം മറന്നു പൂരി ജഗന്നാഥന്‍റെ 
സന്നിധിയില്‍ ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭു 
പ്രേമയില്‍ നാമജപത്തോടെ നാട്യമാടുന്നു!
മുറുകെ ഒരു പ്രേമാലിംഗനം  ചെയ്തു
മഹാ പ്രഭുവില്‍ നിന്നും പ്രേമനാട്യത്തെ
കൊള്ളയടിക്കു!

രാജ സഭയില്‍ ശ്രദ്ധയോടെ ജനക മഹാരാജാ ഇരിക്കുന്നു. 
അദ്ദേഹത്തിന്‍റെ അരികില്‍ ചെന്നു അദ്ദേഹം അറിയാതെ 
കര്‍മ്മയോഗത്തെ കൊള്ളയടിക്കു!
 
തിരുവാലി തിരുനഗരിയില്‍, പരിവേട്ടയില്‍ 
തിരുമങ്കൈയാഴ്വാര്‍ തയാറായി നില്‍ക്കുന്നു. 
അദ്ദേഹത്തിന്‍റെ  ഭ്രുത്യനായി നിന്നു 
തിരുമങ്കൈആള്വാരില്‍ നിന്നും തതീയാരാധന 
കൊള്ളയടിക്കു!

തിരുവനന്തപുരത്തില്‍ ശ്രീഅനന്തപത്മനാഭന്‍റെ
സന്നിധിയില്‍ പുളകാംഗിതത്തോടെ, ആനന്ദ 
ബാഷ്പം തൂകി കൊണ്ടു, മഹാരാജാ സ്വാതി
തിരുനാള്‍ കൈകൂപ്പി തൊഴുതു കൊണ്ടു നില്‍ക്കുന്നു!
ആശ്ചര്യകരമായ അദ്ദേഹത്തിന്‍റെ കവിത്വത്തെ 
ശ്രീ സ്വാതി തിരുനാളില്‍ നിന്നും കൊള്ളയടിക്കു!

 പണ്ഡരീ പുരത്തില്‍ പാണ്ഡുരംഗന്‍റെ സന്നിധിയില്‍ 
ശ്രീ നാമദേവര്‍ ഭഗവാനു ശ്രദ്ധയോടെ നിവേദ്യം 
അര്‍പ്പിക്കുന്നു. അദ്ദേഹത്തോട് സൌഹൃദ ഭാവത്തില്‍ 
കൂടി, ഭഗവത് നിവേദനത്തെ നാമടെവരില്‍ 
നിന്നും കൊള്ളയടിക്കു!
 
ഗുരുവായൂരപ്പാന്‍റെ സന്നിധിയില്‍ ആഹ്ലാദത്തോടെ
ശ്രീ നാരായണ ഭട്ടതിരി നില്‍ക്കുന്നു.
ഉത്തമമായ ശ്രീമന്‍ നാരായണീയത്തെ അദ്ദേഹത്തില്‍ 
നിന്നും കൊള്ളയടിക്കു!
മറഞ്ഞു നില്‍ക്കു!
ശബ്ദിക്കുന്ന തിരകളാല്‍ അലങ്കരിക്കപ്പെട്ട 
കന്യാകുമാരി സമുദ്രത്തിന്‍റെ മധ്യത്തില്‍ ഒരു 
 പാറയുടെ പുറത്തു നിശ്ചലനായി ഒരു ധീര സന്ന്യാസി 
ഇരിക്കുന്നു. ആ ധീരനായ സന്യാസി വിവേകാനന്ദനില്‍ 
നിന്നും ഉരുക്ക് ഹൃദയത്തെ വേഗം കൊള്ളയടിക്കു!
 
ആഹാ! ഭേഷ്! ഭലേ! അത്ഭുതം!
രാധികാ റാണി, സുന്ദരിയായി നില്‍ക്കുന്നു!
രാധയുടെ തൃപ്പാദങ്ങളില്‍ വീഴു!
രാധികയില്‍ നിന്നും കൃഷ്ണനെ കൊള്ളയടിക്കു!
 
ഇനിയും ധാരാളം കൊള്ളയടിക്കാം! രാത്രി 
കിടക്കയില്‍ കിടന്നു കൊണ്ടു ചിന്തിച്ചു നോക്കു!
 
ഇനിയും കോടിക്കണക്കിന് ഭക്തന്മാര്‍
ഈ ഭൂമിയില്‍ ഉണ്ട്. ഒരോരുത്തരില്‍ നിന്നും 
ഓരോന്ന് കൊള്ളയടിക്കു!
നിന്‍റെ ആയുസ്സ് മുഴുവനും ഈ സ്വത്തു നിന്‍റെ
കൂടെ തന്നെ ഇരിക്കും!
ഇവയെ കൊള്ളയടിച്ചത് കൊണ്ടു നിനക്കു 
ശിക്ഷ ലഭിക്കില്ല!
ഈ കൊള്ള കൊണ്ടു നിനക്കു നിരന്തര 
വൈകുണ്‍ഠവാസം ലഭിക്കും!
നീ ഈ ശരീരം വിടുമ്പോള്‍ നിന്‍റെ വംശ പാരമ്പര്യത്തിന് 
ഇവ പോയി ചേരും!
 
ഈ പിടിച്ചു പറിക്കു നിനക്കു കൃഷ്ണന്‍റെ ആശീര്‍വാദമും
ഭക്തര്‍കളുടെ അനുഗ്രഹവും പൂര്‍ണ്ണമായും ഉണ്ട്!
 
ഇവ കൊല്ലയടിക്കാനാണ് ഞാന്‍ ഈ ഭൂമിയില്‍ വന്നത്!
ധാരാളം കൊള്ളയടിച്ചു. പക്ഷെ ഇനിയും മതിയായില്ല!
കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു! ആയുസ്സുള്ള വരെ
കൊള്ളയടിച്ചു കൊണ്ടിരിക്കും! ഈ ശരീരം
വിട്ടതിനു ശേഷവും മറ്റൊരു ശരീരം കണ്ണനില്‍ നിന്നും
വാങ്ങി വരും. പ്രളയത്തില്‍ ലോകം നശിക്കുന്ന
വരെ ഞാന്‍ കൊള്ളയടിച്ചു കൊണ്ടേ ഇരിക്കും!

വൈകുണ്‍ഠത്തില്‍ പോയി കൊള്ളയടിക്കും!
എല്ലാവരെയും കൊള്ളയടിക്കും!
എല്ലാറ്റിനെയും കൊള്ളയടിക്കും!

എന്‍റെ കണ്ണന്‍ പറഞ്ഞത് കൊണ്ടു നിനക്കു പറഞ്ഞു തന്നു!
നീയും കൊള്ളയടിക്കു! അനുഭവിക്കു!

Saturday, May 15, 2010

കാലി മേയ്ക്കാന്‍ പോകു...

കാലി മേയ്ക്കാന്‍ പോകു...
രാധേകൃഷ്ണാ
ഒന്നിനും കൊള്ളാത്തവരെ സാധാരണയായി 
മറ്റുള്ളവര്‍ പറയുന്നത്. 
പക്ഷേ അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകന്‍ 
ശ്രീകൃഷ്ണനായി, ഇടയ കുലത്തില്‍ ജനിച്ചപ്പോള്‍ നന്ദഗോപരും
യശോദാ മാതാവും പറഞ്ഞ വാക്കു-
കാലി മേയ്ക്കാന്‍ പോകൂ ...

ഇനി ആരെങ്കിലും നിന്റടുത്തു കാലി മേയ്ക്കാന്‍ പോകൂ
എന്നു പറഞ്ഞാല്‍ സന്തോഷിക്കു. 
കൃഷ്ണന്‍റെ കൂടെ കാലി മേയ്ക്കാന്‍ പോകു!
വൃന്ദാവനത്തില്‍ കാലി മേയ്ക്കാന്‍ പോകു!
ഗോകുലത്തില്‍ കാലി മേയ്ക്കാന്‍ പോകു!
ബലരാമന്റെ കൂടെ കാലി മേയ്ക്കാന്‍ പോകു!
ഗോപ കുട്ടികളുടെ കൂടെ കാലി മേയ്ക്കാന്‍ പോകു!
പണ്ഡരീപുരത്തു കാലി മേയ്ക്കാന്‍ പോകു!
ആദ്യം നീ കാലി മേയ്ക്കാന്‍ പോയാല്‍ 
കൃഷ്ണന്‍റെ കൂടെ കളിക്കാം.
ആനന്ദമായി കളിക്കാം.
കൊതി തീരും വരെ കളിക്കാം.
 നീ കാലി മേയ്ക്കാന്‍ പോയാല്‍  കൃഷ്ണനെ
മുതുകത്തു ഉപ്പു ചാക്ക് ചുമക്കാം.
കൃഷ്ണന്‍റെ മുതുകില്‍ ഉപ്പു ചാക്കായി കയറാം.

 നീ കാലി മേയ്ക്കാന്‍ പോയാല്‍  കൃഷ്ണന്‍റെ 
തോളത്തു കൈയിടാം. കൃഷ്ണന്‍ നിന്‍റെ തോളില്‍
കൈയിടും. 
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ കൂടെ
യമുനയില്‍ നീന്താം. കൃഷ്ണന്‍റെ കൂടെ യമുനയില്‍ കുളിക്കാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍  കൃഷ്ണന്‍റെ കൂടെ
ആഹാരം കഴിക്കാം. കൃഷ്ണനു ഊട്ടി കൊടുക്കാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ 
മടിയില്‍ കിടക്കാം. കൃഷ്ണനെ നിന്‍റെ മടിയില്‍ കിടത്താം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണനെ അലങ്കരിക്കാം. 
കൃഷ്ണന്‍ നിന്നെ അലങ്കരിക്കും.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ 
പുല്ലാങ്കുഴല്‍ ഗാനം കേള്‍ക്കാം. കൃഷ്ണന്‍റെ പുല്ലാങ്കുഴല്‍
തട്ടിപ്പറിക്കാം.
 നീ കാലി മേയ്ക്കാന്‍ പോയാല്‍  കൃഷ്ണനോടു 
   പനംപഴങ്ങള്‍ ചോദിക്കാം. കൃഷ്ണന്‍റെ കൂടെ
പനംപഴങ്ങള്‍ കഴിക്കാം. 
നീ കാലി മേയ്ക്കാന്‍ പോയാല്‍  കൃഷ്ണന്‍റെ കൂടെ
ഉരുണ്ടു കളിക്കാം. കൃഷ്ണന്‍റെ കൂടെ ശണ്ഠകൂടാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍  കൃഷ്ണന്‍റെ കൈയില്‍ നിന്നും
തല്ലു വാങ്ങാം. കൃഷ്ണനെ നാലു ഇടി ഇടിക്കാം. 
  നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണനെ കുനിച്ചു
നിര്‍ത്തി പച്ചക്കുതിര ചാടാം. കൃഷ്ണന്‍ നിന്നെ കുനിച്ചു 
നിറുത്തി പച്ചക്കുതിര ചാടും.
 നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ കോമണം 
കട്ടെടുക്കാം. കൃഷ്ണനെ കൊണ്ടു കെഞ്ചി ചോദിപ്പിക്കാം.
  നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ കൂടെ 
കണ്ണ്കെട്ടി കളിക്കാം. കൃഷ്ണന്‍റെ കണ്ണ് കെട്ടാം.  
 നീ കാലി മേയ്ക്കാന്‍ പോയാല്‍ ദേവന്മാരെ കാണാം.
അവരെ പരിഹസിക്കാം.
 നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണനെ ശകാരിക്കാം.
കൃഷ്ണന്‍റെ ശകാരം ഏറ്റു വാങ്ങാം.
 നീ കാലി മേയ്ക്കാന്‍ പോയാല്‍ ഗോപികളില്‍ നിന്നും
വെണ്ണ കട്ടെടുക്കാം. കൃഷ്ണനെ ഗോപികളുടെ പക്കല്‍ 
പിടിച്ചു കൊടുക്കാം.
 നീ കാലി മേയ്ക്കാന്‍ പോയാല്‍ ബകാസുരനെ കാണാം.
കൃഷ്ണന്‍ അവനെ വധിക്കുന്നതും കാണാം.
 നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ തോളോടു
തോള്‍ തൊട്ടുരുമ്മാം, കൃഷ്ണന്‍റെ തോളില്‍ തൂങ്ങാം. 
 നീ കാലി മേയ്ക്കാന്‍ പോയാല്‍ ബലരാമനോടു സംസാരിക്കാം. കൃഷ്ണനെ കുറിച്ചു ഏഷണി പറയാം. 
 നീ കാലി മേയ്ക്കാന്‍ പോയാല്‍ പാമ്പിന്‍റെ വായില്‍
നുഴഞ്ഞു കയറാം. വീണ്ടും കൃഷ്ണനാല്‍ ജനിക്കാം.
 നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ എച്ചില്‍
കഴിക്കാം. കൃഷ്ണനു നിന്‍റെ എച്ചില്‍ കൊടുക്കാം. 
  നീ കാലി മേയ്ക്കാന്‍ പോയാല്‍ ബ്രാഹ്മണരുടെ 
ആഹാരം കഴിക്കാം. കൃഷ്ണ കാരുണ്യം അനുഭവിക്കാം.
 നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണനെ ഇക്കിളി 
കൂട്ടാം. കൃഷ്ണന്‍റെ ചിരി ആസ്വദിക്കാം.
 നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍ കടിച്ചു
തരുന്ന കടല ഉരുണ്ട തിന്നാം. കൂടുതല്‍ കഴിച്ചാല്‍ 
കൃഷ്ണനോടു വഴക്കിടാം. 
 നീ കാലി മേയ്ക്കാന്‍ പോയാല്‍ ഇതിനെയൊക്കെ 
കാട്ടിലും വലിയ ഒരു ഭാഗ്യം ലഭിക്കും...
പ്രേമസ്വരൂപിണി രാധികാറാണിയെ കാണാം. 
രാധയുടെ തിരുവടികളില്‍ ശരണാഗതി ചെയ്യാം.
രാധയും കൃഷ്ണനും ചിരിക്കുന്ന അഴകില്‍ സ്വയം മറക്കാം.

അതു കൊണ്ടു സമയം പാഴാക്കരുത്!
ഉടനെ തന്നെ കാലി മേയ്ക്കാന്‍ പോകൂ...

എന്നും രാത്രി ആരും അറിയാതെ പ്രാര്‍ത്ഥിച്ചിട്ട്‌ 
സ്വപ്നത്തില്‍ കാലി മേയ്ക്കാന്‍ പോകൂ..

ഒരു നാള്‍ വൃന്ദാവനത്തില്‍ ഒരു ഗോപനായി ജനിക്കും.
തലയില്‍ തലപ്പവോടു കൂടി, കൈയില്‍ കാലി മേയ്ക്കുന്ന കൊലോടു കൂടി, ചോറ്റു പൊതി, കൊമ്പ് വാദ്യം, പുല്ലാങ്കുഴല്‍
എടുത്തു കൊണ്ടു, കാലില്‍ കിങ്ങിണി അണിഞ്ഞു, തലയില്‍ മയില്‍ പീലി ചൂടി ഒരു കറുപ്പന്‍,  കൃഷ്ണന്‍ എന്ന തിരുനാമാത്തോടു  
കൂടി നിനക്കു വേണ്ടി കാത്തിരിക്കുന്നു. 
വേഗം....വേഗം....വേഗം...
നിന്‍റെ പേരു വിളിച്ചു കൊണ്ടു നിന്‍റെ വീട്ടിന്‍റെ ഉമ്മറത്ത്‌ 
വന്നു നില്‍ക്കുന്നു.
കൃഷ്ണന്‍റെ കൂടെ കാലി മേയ്ക്കാന്‍ പോകൂ..... 

Monday, May 10, 2010

ചവറ്റു കുട്ട

ചവറ്റു കുട്ട
രാധേകൃഷ്ണാ
ലോകത്തില്‍ വളരെ അത്യാവശ്യമായ ഒരു സാധനം!
എല്ലാരും നീചമായി കണക്കാക്കുന്ന ഒരു സാധനം!
ചവറ്റു കുട്ട ഇല്ലെങ്കില്‍ മറ്റു സ്ഥലങ്ങളുടെ ഭംഗി ഇല്ലാതാകും!
 ചവറ്റു കുട്ട ഇല്ലാത്ത വീടോ കാര്യാലയമോ കാണില്ല!
എന്നെ അമ്പരപ്പിച്ച ഒരു വസ്തു!
ജീവിതത്തിന്‍റെ പള യാഥാര്‍ത്യങ്ങളെ രഹസ്യമായി
ബോധിപ്പിക്കുന്ന ഒരു വസ്തു!
ചവറ്റു കുട്ടയില്‍ നിന്നും ഞാന്‍ പഠിച്ചത് പലതാണ്!
അതില്‍ നിന്നും ചിലതൊക്കെ പറഞ്ഞു തരാം!
എന്താ ചിരിക്കുകയാണോ?
ചവറ്റു കുട്ടയില്‍ നിന്നും പഠിക്കാന്‍ എന്താണുള്ളത് 
എന്നു ചിന്തിക്കുന്നുണ്ടോ?
നമ്മേ പഠിപ്പിക്കാത്ത വസ്തുക്കളെ ലോകത്തില്‍ ഇല്ല!
പഠിക്കാനുള്ള ആഗ്രഹം ഉണ്ടെങ്കില്‍ ഏതില്‍ നിന്നും 
എന്തും പഠിക്കാം!
ഏതു ഒരു വസ്തുവിനെയും നിന്ദ്യമായി, ഉപയോഗമറ്റതായി 
ഒരിക്കലും കരുതരുത്!
ശരി! ഇപ്പോള്‍ ചവറ്റു കുട്ടയില്‍ നിന്നും 
എന്തു പഠിക്കാം എന്നു നോക്കാം!
ആവശ്യമില്ലാത്തത് ശേഖരിച്ചു ബാക്കി സ്ഥലങ്ങളെ 
വൃത്തിയായി ശുദ്ധമായി സൂക്ഷിക്കുന്നതില്‍ 
ചവറ്റു കുട്ടയ്ക്കു സമാനം ചവറ്റു കുട്ട തന്നെ
ജീവിതത്തില്‍ ആവശ്യമില്ലാതതിനെ പ്രത്യേകം
മാറ്റി വെച്ചാല്‍ തന്നെ ജീവിതം വളരെ 
സ്വൈരമാകും!
ഇതാണ് ചവറ്റു കുട്ടയില്‍ നിന്നും ഞാന്‍ പഠിച്ച 
ആദ്യത്തെ പാഠം!
താന്‍ ചവറാണ് ശേഖരിക്കുന്നത് എന്ന അവഗണന 
ഇല്ലാത്ത, അപകര്‍ഷതാബോധവും, അശ്രദ്ധയും 
ഇല്ലാത്ത  ഒന്നാണ് ചവറ്റു കുട്ട!
നമ്മുടെ കര്‍ത്തവ്യം മറ്റുള്ളവര്‍ക്ക് നിന്ദ്യമായി 
തോന്നിയാലും, നാം അതില്‍ നിന്നും വഴുതിപ്പോകാതെ 
പൂര്‍ണ്ണ മനസ്സോടെ വെറുപ്പില്ലാതെ അതില്‍ 
വ്യാപൃതരാകണം!
ഇതു ചവറ്റു കുട്ടയില്‍ നിന്നും ഞാന്‍ പഠിച്ച 
രണ്ടാമത്തെ പാഠം!
പഠിച്ചവന്‍, പഠിക്കാത്തവന്‍, പ്രായമായവന്‍,
ചെറുപ്പക്കാരന്‍, പണക്കാരന്‍ പാവപ്പെട്ടവന്‍
എന്ന വേര്‍തിരിവൊന്നും ഇല്ലാത്ത ഒന്നാണ്
ചവറ്റു കുട്ട!
ആരു എന്തായിരുന്നാലും എങ്ങനെയിരുന്നാലും 
നീ എന്നും മാരാതിരിക്കണം!
ഇതു ഞാന്‍ ചവറ്റു കുട്ടയില്‍ നിന്നും പഠിച്ച
മൂന്നാമത്തെ പാഠം!
ഏതോ ഒരു മൂലയില്‍ ആരും ആദരിക്കാതെ
നിന്ദ്യമായി കിടന്നാലും അവരവര്‍ക്ക്  ആവശ്യമുള്ള 
സമയം അവരെ തന്‍റെ പക്കലേക്ക് അടുപ്പിക്കുന്ന 
തന്‍റെ കടമയെ ചെയ്യുന്ന കര്‍മ്മ വീരന്‍ ചവറ്റു കുട്ട!
നീ നിന്‍റെ കടമ ചെയ്ത് കൊണ്ടു ഒതുങ്ങി ഇരിക്കു!
ലോകം താനേ നിന്നെ തേടി വരും!
ഇതു ചവറ്റു കുട്ടയില്‍ നിന്നും ഞാന്‍ പഠിച്ച 
നാലാമത്തെ പാഠം!
തനിക്കായി നീക്കിവെച്ചിട്ടുള്ള സ്ഥലത്തെ കുറിച്ചു
വേവലാതിപ്പെടാതെ, തന്‍റെ സ്ഥാനത്തെ അപമാനിക്കാതെ
ഇരിക്കുന്നു ചവറ്റു കുട്ട!
നിനക്കായി ഭഗവാന്‍ നല്‍കിയിട്ടുള്ള സ്ഥാനാത്തെ നീ 
ഒരിക്കലും നിന്ദിക്കാതെ സ്വൈരമായി 
ജീവിതം നയിക്കു!
ഇതു ചവറ്റു കുട്ടയില്‍ നിന്നും ഞാന്‍ പഠിച്ച 
5 മത്തെ പാഠം!
ഇനിയും പല പാഠങ്ങളെ ചവറ്റു കുട്ട എനിക്കു
പറഞ്ഞു തന്നിരിക്കുന്നു!
അതെല്ലാം ഞാന്‍ നിനക്കു പറഞ്ഞു തരേണ്ട ആവശ്യമില്ല!
എപ്പോഴും മറ്റുള്ളവരുടെ പുറത്തു കയറി 
യാത്ര ചെയ്യരുത്!
അങ്ങനെ ചെയ്താല്‍ നിന്നെ സുലഭമായി
താഴെ ഇറക്കാം!
നിന്‍റെ പ്രയത്നത്തില്‍ ജീവിക്കാന്‍ പഠിക്കു!
നിന്‍റെ പ്രയത്നമാണ്  നിന്‍റെ സന്തോഷം!
നീ ശ്രദ്ധയോടെ ഇരിന്നാല്‍ എല്ലാവറ്റിലും നിന്നും
നിനക്കു പാഠം പഠിക്കാം!
നീ ശ്രദ്ധയോടെ നോക്കു!
നീ പഠിക്കു!
നിന്‍റെ മനസ്സ് ചവറ്റു കുട്ടയല്ല!
ആവശ്യമില്ലാത്തത് സൂക്ഷിചു വെയ്ക്കരുത്!
നിന്‍റെ ജീവിതം ചവറ്റു കുട്ടയല്ല!
ആവശ്യമില്ലാത്തത് ശേഖരിച്ചു വെക്കരുത്!
നിന്‍റെ സമയം ചവറ്റു കുട്ടയല്ല!
പാഴായ കാര്യങ്ങള്‍ ചെയ്യരുത്!
ദിവസവും ഇനി നീ ചെയ്യേണ്ടത്!
നിന്‍റെ അഹംഭാവത്തെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
സ്വാര്‍ത്ഥതയേ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
നിന്‍റെ അഹന്തയെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
സംശയത്തെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
നിന്‍റെ നിസ്സഹായതയെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
ദുഃഖത്തെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
നിന്‍റെ ഭ്രാന്തിനെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
നിന്‍റെ അലസതയെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
നിന്‍റെ മൂഡത്വത്തെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
നിന്‍റെ അത്യാഗ്രഹത്തെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
 നിന്‍റെ അസൂയയേ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
 നിന്‍റെ ഭയത്തെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
നിന്‍റെ മാലിന്യത്തെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
 നിന്‍റെ കാമത്തെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
 നിന്‍റെ രോദനത്തെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
 നിന്‍റെ പാപങ്ങളെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
 നിന്‍റെ കുഴച്ചിലിനെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
 നിന്‍റെ അടുക്കല്‍ ഇരിക്കുന്ന ആവശ്യമില്ലാത്ത 
വസ്തുക്കളെ എല്ലാം ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
നിന്‍റെ മനസ്സില്‍ എപ്പോഴെല്ലാം അനാവശ്യ ചിന്തകള്‍ 
വരുന്നുവോ അവയെ ഉടനെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
എറിഞ്ഞു നോക്കു! മനസ്സിന് സ്വൈരം കിട്ടും!
രാത്രി ഉറങ്ങുന്നതിനു മുന്‍പ് മനസ്സിലുള്ളത് 
എല്ലാം തന്നെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
കൃഷ്ണനെ മാത്രം നിന്‍റെ ഉള്ളില്‍ വച്ചു കൊള്ളു!
നാമജപത്തെ നിന്‍റെ ഉള്ളില്‍ വച്ചു കൊള്ളു!
ധൈര്യത്തെ നിന്‍റെ ഉള്ളില്‍ വച്ചു കൊള്ളു!
നീ ചവറ്റു കുട്ടയല്ല! അതു മനസ്സിലാക്കു!
കൃഷ്ണന്‍ എന്ന പൂച്ചെടിയെ ഉള്ളില്‍ വയ്ക്കുന്ന 
ഭംഗിയേറിയ പൂച്ചട്ടിയാണ് നീ!
എന്‍റെ പ്രിയപ്പെട്ട കൃഷ്ണന്‍റെ പൂച്ചട്ടിയേ!   
നീ ഒരിക്കലും ചവറ്റു കുട്ടയാകരുത്!

Saturday, May 1, 2010

വിജയിക്കു!

വിജയിക്കു!
രാധേകൃഷ്ണാ
ലോകത്തെ തിരുത്താന്‍ നീ ആരു?
ലോകത്തെ തിരുത്താന്‍ നിന്നെ ആജ്ഞാപിച്ചത് ആരു?

നീ നന്നായാല്‍ ലോകം താനേ നന്നാകും!
ഇനിയെങ്കിലും മറ്റുള്ളവരെ നന്നാക്കുന്നതിനു പകരം 
നീ തന്നെ നന്നാകാന്‍ നോക്കു!
നിന്നെ ഉയര്ത്തു~!
നിന്നെ തിരുത്തു!
നിന്നെ മാറ്റു!
നിന്നെ പരിശോധിക്കു!  
നിന്നെ മനസ്സിലാക്കു!
നിന്നെ അറിഞ്ഞു കൊള്ളു!
നിന്നെ പാകപ്പെടുത്തു!
നിന്നെ നല്ല കാര്യങ്ങളില്‍ വ്യാപരിപ്പിക്കു!
നിന്നെ ചീത്ത കാര്യങ്ങളില്‍ നിന്നകറ്റു!
നിന്നെ ഭക്തന്മാരോടു ചേര്‍ത്ത് കൊള്ളു!
നിന്നെ സത്സംഗത്തില്‍ യോജിപ്പിക്കു!
നിന്നെ അലസതയില്‍ നിന്നും കാക്കു!
നിന്നെ അജ്ഞതയില്‍ നിന്നും മോചിപ്പിക്കു!
നിന്നെ ഭക്തിയില്‍ അര്‍പ്പണിക്കു!
നിന്നെ ഭഗവാനോട് ചേര്‍ക്കു!
നിന്നെ നാമജപത്തില്‍ അലിയിക്കു!
നിന്നെ ശരിക്കും ശ്രദ്ധിക്കു!
നിന്നെ ജയിക്കു!
നിന്നെ നീ ജയിച്ചാല്‍ ലോകത്തില്‍ നീ തന്നെ
ഏറ്റവും സന്തോഷമുള്ളവന്‍ / സന്തോഷമുല്ലവള്‍!
ഇതു കൃഷ്ണന്‍റെ പേരില്‍ സത്യം!!

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP