Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, September 18, 2010

അതിരുകള്‍ !

അതിരുകള്‍ !
രാധേകൃഷ്ണാ 
എല്ലാ അതിരുകളെയും തകര്‍ത്തെറിയു!
എല്ലാ അതിരുകളെയും കടന്നു വരു!
എല്ലാ അതിരുകളെയും മാറ്റു!
എല്ലാ അതിരുകളെയും ദൂരെ ഏറിയു!
നിനക്കു ഭാഷ അതിരല്ല!
നിനക്കു പ്രായം ഒരു അതിരല്ല!
നിനക്കു കുടുംബം ഒരു അതിരല്ല!
നിനക്കു വീടു ഒരു അതിരല്ല!
നിനക്കു  നാട് ഒരു അതിരല്ല!
നിനക്കു ദേശമും ഒരു അതിരല്ല!
നിനക്കു സ്ത്രീപുരുഷ ഭേദമും ഒരു അതിരല്ല!
നിനക്കു ജാതി ഒരതിരല്ല!
നിനക്കു കുലം ഒരതിരല്ല!
നിനക്കു മതം ഒരു അതിരല്ല!
നിനക്കു സ്വത്തു ഒരു അതിരല്ല! 
നിനക്കു വിദ്യാഭ്യാസം ഒരു അതിരല്ല!
നിനക്കു സ്വപ്നങ്ങളും ഒരതിരല്ല!
നിനക്കു ഭയമും ഒരതിരല്ല!
നിനക്കു ബലഹീനതയും ഒരു അതിരല്ല!
നിനക്കു പകലും ഒരതിരല്ല!
നിനക്കു രാത്രിയും ഒരതിരല്ല!
നിനക്കു സമയം ഒരതിരല്ല!
നിനക്കു വിധി ഒരതിരല്ല!
നിനക്കു രാശി ഒരതിരല്ല!
നിനക്കു പേരു ഒരതിരല്ല!
നിനക്കു ഭൂമി ഒരതിരല്ല!
നിനക്കു കടല്‍ ഒരതിരല്ല!
നിനക്കു ചന്ദ്രന്‍ ഒരതിരല്ല!
നിനക്കു സൂര്യന്‍ ഒരതിരല്ല!
നിനക്കു ആകാശമും ഒരതിരല്ല!
നീ തന്നെയാണ് അതിരു വെച്ചു കൊണ്ടിരിക്കുന്നത്!
നീ തന്നെയാണ് അതിരു നിശ്ചയിച്ചു വെച്ചിരിക്കുന്നത്!
ഒന്ന് സ്പഷ്ടമായി മനസ്സിലാക്കിക്കൊള്ളു!
നിനക്കു യാതൊരു അതിരുകളും ഇല്ല!
കൃഷ്ണനും അതിരില്ലാത്തവന്‍!
പിന്നെ എന്തിനു നിന്‍റെ ജീവിതത്തില്‍ 
ഇത്ര അതിരുകള്‍?
ഓരോ അതിരും നിന്‍റെ ജീവിതത്തെ 
തീരുമാനിക്കുന്നുവല്ലോ!
നിന്‍റെ ജീവിതത്തെ പല അതിരുകളും 
തടസ്സപ്പെടുത്തുന്നു!
സത്യം പറയട്ടെ!
വാസ്തവത്തില്‍ നിന്നെ ആരും
തടയുന്നില്ല!
നിനക്കു ആരും അതിരു നിശ്ചയിച്ചിട്ടില്ല!
നിന്‍റെ മനസ്സ് തന്നെയാണ് നിന്‍റെ അതിരു!
നീ എവിടൊക്കെ അതിരു കാണുന്നുണ്ടോ, 
അനുഭവിക്കുന്നുണ്ടോ, അവിടൊക്കെ നിന്‍റെ മനസ്സാണ് 
നിനക്കു അതിരു എന്നത് മനസ്സിലാക്കു!
നിന്‍റെ മനസ്സിലുള്ള എല്ലാ അതിരുകളെയും കളഞ്ഞിട്ടു 
ജീവിതത്തെ നോക്കി കാണു!
നിന്‍റെ ജീവിതത്തിനു അതിരുകളില്ല!
ജീവിതത്തിനു അതിരില്ലാത്തത് കൊണ്ടു നിന്‍റെ
ചിന്തകള്‍ക്കും അതിരില്ല!
നിന്‍റെ ചിന്തകള്‍ക്ക് അതിരില്ലാത്തത് കൊണ്ടു 
നിനക്കു അവസരങ്ങള്‍ക്കും അതിരില്ല!
അവസരങ്ങള്‍ക്ക് അതിരില്ലാത്തത് കൊണ്ടു 
വിജയത്തിനും അതിരില്ല!

വിജയത്തിന് അതിരില്ലാത്തത് കൊണ്ടു നിന്‍റെ
ആനന്ദത്തിനും അതിരില്ല!

അതിരില്ലാത്ത ആനന്ദം അനുഭവിക്കു!
അതിനെ അതിരില്ലാതെ എല്ലാര്‍ക്കും നല്‍കു!
 ലോകത്തില്‍ ആനന്ദത്തിന്റെ അതിരിനെ മാറ്റു!

ലോകത്തിന്‍റെ ചിന്തനയുടെ അതിരുകളെ 
തിരുത്തു!
ലോകത്തിന്‍റെ അതിരിനെ ഇല്ലാതാക്കു!
ഇനി ഒരു അതിരുമില്ല!

Friday, September 17, 2010

നഷ്ടം!

നഷ്ടം!
രാധേകൃഷ്ണാ
 എപ്പോള്‍ നോക്കിയാലും എന്തെങ്കിലും നഷ്ടപ്പെട്ടതെ
കുറിച്ചു മാത്രം പറയുന്ന വിഡ്ഢി കൂട്ടം

ഉള്ള ജീവിതത്തെ അനുഭവിക്കാന്‍ അറിയാത്ത 
ഭ്രാന്തന്‍ കൂട്ടം!

നഷ്ടപ്പെട്ടതിനെ ഓര്‍ത്തു ഇപ്പോഴുള്ള ആനന്ദത്തെ 
അനുഭവിക്കാത്ത മന്ദബുദ്ധി കൂട്ടം!

മറ്റുള്ളവരോടു തങ്ങളുടെ നഷ്ടത്തെ കുറിച്ചു 
മാത്രം പറഞ്ഞു സമയം പാഴാക്കുന്ന കൂട്ടം!


ഹോ!
ദിവസവും ഈ ജനങ്ങള്‍ ഏതെങ്കിലും ഒരു നഷ്ടതിനെ
കുറിച്ചു മാത്രം പുലമ്പിക്കൊണ്ടിരിക്കുന്നു!


ഒന്നുമല്ലാത്ത വിഷയങ്ങളുടെ നഷ്ടത്തില്‍ ഒരു 
വലിയ കരച്ചില്‍! നിലവിളി! എന്തൊക്കെയോ!


നഷ്ടപ്പെട്ടതിനെ കുറിച്ചു മാത്രം ചിന്തിക്കുന്നവര്‍
ഇരുക്കുന്നതിനെ കുറിച്ചു എന്തു കൊണ്ടു ചിന്തിക്കുന്നില്ല?


നാം എത്രയോ വലിയ കാര്യങ്ങളെ നഷ്ടപ്പെടുത്തിയിരിക്കുന്നു!


ഒരു വ്യാകുലതയും ഇല്ലാത്ത നമ്മുടെ കുട്ടിക്കാലത്തെ 
നാം നഷ്ടപ്പെട്ടിരിക്കുന്നു!


ഉറക്കത്തില്‍ എത്രയോ രാത്രികളെ അറിയാതെ
നഷ്ടപ്പെട്ടിരിക്കുന്നു!


എത്ര പകലുകളാണ് നാം ഓട്ടത്തിലും, അധ്വാനതിലും
നഷ്ടപ്പെടുതിയിട്ടുള്ളത്?


കോപം കൊണ്ടു എത്രയോ പ്രാവശ്യം നാം 
വലിയ ആനന്ദത്തെ നഷ്ടപ്പെട്ടിരിക്കുന്നു!


ധൃതി കൊണ്ടു എത്രയോ നല്ല കാര്യങ്ങളെ 
നഷ്ടപ്പെട്ടിരിക്കുന്നു!


ബുദ്ധിഹീനത കൊണ്ടു എത്രയോ പ്രാവശ്യം 
ശാന്തി നഷ്ടപ്പെട്ടിരിക്കുന്നു!


അല്‍പ വിഷയങ്ങളില്‍ മനസ്സിനെ കൊടുത്തു
എത്രയോ പ്രാവശ്യം ദൈവ ദര്‍ശനത്തെ നഷ്ടപ്പെട്ടിരിക്കുന്നു!


പാശം മൂലം എത്രയോ പ്രാവശ്യം ക്ഷേത്രത്തില്‍ പോകാനുള്ള
സന്ദര്‍ഭം നഷ്ടപ്പെടുത്തിയിരിക്കുന്നു!


ഇതിനെയോക്കെക്കാള്‍ വലുതായിട്ട് നിനക്കു 
എന്താണു നഷ്ടപ്പെട്ടത്?
വെറുതെ പുലമ്പരുത്!


പണം നഷ്ടപ്പെട്ടതിനു ഒരു നിലവിളി..
നിന്നെക്കാള്‍ വലുതല്ല പണം!


സ്വര്‍നനം നഷ്ടപ്പെട്ടതിനു ഒരു കരച്ചില്‍..
നിന്നെക്കാള്‍ ശ്രേഷ്ഠമല്ല സ്വര്‍ണ്ണം!


പ്രിയപ്പെട്ട വസ്ത്രം നഷ്ടപ്പെട്ടതിനു ഒരു നിലവിളി...
നിന്നെക്കാള്‍ ഉയര്‍ന്നതല്ല വസ്ത്രം!


ചില ദിനങ്ങളില്‍ ഉറക്കം നഷ്ടപ്പെട്ടതിനു ദുഃഖം...
നിന്നെക്കാള്‍ കേമമല്ല ഉറക്കം!

വീടു നഷ്ടപ്പെട്ടതിനു ഒരു നൊമ്പരം..
നിന്നെക്കാള്‍ വലുതല്ല വീടു!


ചെരുപ്പ് നഷ്ടപ്പെട്ടതിനു ശോകം...
നിന്നെക്കാള്‍ അത്ഭുതമായതല്ല ചെരുപ്പ്!


ഉണ്ടാക്കിയ സ്വത്തു നഷ്ടപ്പെട്ടാല്‍ കപ്പല്‍ മുങ്ങിപോയത്
പോലെ മുഖത്തില്‍ വേദന...
സ്വത്തു നിന്നെക്കാള്‍ വില കൂടിയതല്ല!


മതിയല്ലോ നിന്‍റെ ദുഃഖം
കരച്ചില്‍
നൊമ്പരം
നിലവിളി 
ശോകം ....
ഒന്നോര്‍ത്തു കൊള്ളു..
നീ നഷ്ടപ്പെട്ടതിനെക്കാള്‍ 
നീ വലിയവന്‍ / വലിയവല്‍ 

ഇതു മനസ്സിലാക്കി കൊള്ളു...
നഷ്ടപ്പെട്ടതിനേക്കാള്‍ നമ്മുടെ പക്കല്‍ 
ഉള്ളതു അധികമാണ്!


നാം നഷ്ടപ്പെടാത്തത് എന്തൊക്കെ എന്നു പറയാം!


നാം ഒരിക്കലും കൃഷ്ണനെ നഷ്ടപ്പെട്ടില്ല!
ഇന്നു വരെ നമ്മുടെ ജീവിതം നഷ്ടപ്പെട്ടില്ല!


നമ്മുടെ ജീവിതം നാം നഷ്ടപ്പെട്ടതിനെ എല്ലാം
തിരിച്ചു തരാനുള്ള കഴിവ് ഉള്ളതു!


നാം നഷ്ടപ്പെട്ട മനുഷ്യരുടെ സ്നേഹം നല്‍കാന്‍
നമ്മുടെ കൃഷ്ണന്‍ ഉണ്ട്!


ഇപ്പോള്‍ നീവിക്കു!
നിനക്കായി ജീവിക്കു!
നിന്‍റെ ജീവിതത്തിനായി ജീവിക്കു!


നീ എന്തൊക്കെ നഷ്ടപ്പെട്ടോ അതൊക്കെ കൃഷ്ണനു
അര്‍പ്പിക്കു!
ഇനി നഷ്ടത്തെ കുറിച്ചു ചിന്തിക്കരുത്!
ഉള്ളതിനെ കുറിച്ചു മാത്രം ചിന്തിക്കുക!
ഇനി ജീവിതത്തെ സ്നേഹിക്കു!


നിന്‍റെ ചുറ്റിലും ഉള്ളതിനെ ആസ്വദിക്കുക!
നിന്‍റെ പക്കലുള്ളതിനെ അനുഭവിക്കു!


നഷ്ടപ്പെട്ടതിനെ കുറിച്ചു കേഴരുത്!
ഉള്ളതിനെ ആസ്വദിക്കാതെ പുലമ്പരുത്!

Thursday, September 16, 2010

എന്‍റെ കൂടെ... എനിക്കു വേണ്ടി ഉണ്ട്!

എന്‍റെ കൂടെ... എനിക്കു വേണ്ട...
രാധേകൃഷ്ണാ 
ഞാന്‍ വളരെ ഭാഗ്യവാന്‍..
ഞാന്‍ വളരെ സന്തോഷമായിരിക്കുന്നു..
ഞാന്‍ വളരെ പ്രശാന്തനായി ഇരിക്കുന്നു!
ഞാന്‍ നല്ല ആരോഗ്യത്തോടു കൂടി ഇരിക്കുന്നു!
ഞാന്‍ നല്ല ധനത്തോടു കൂടി ഇരിക്കുന്നു!
ഇങ്ങനെ ഇരിക്കാന്‍ എന്‍റെ കൈയില്‍ എന്താണുള്ളത്?

രഹസ്യം പറയട്ടെ?
 എന്‍റെ പണത്തിന്റെ ആവശ്യങ്ങള്‍ നോക്കാന്‍ തിരുക്കോളുര്‍
വൈത്തമാനിധി പെരുമാള്‍ 
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!

എന്‍റെ ശരീരത്തിന്റെ ആരോഗ്യത്തെ ശ്രദ്ധിക്കാന്‍
'തിരുഎവ്വുള്ളൂര്‍ വൈദ്യര്‍ വീരരാഘവ പെരുമാള്‍'
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!
എന്‍റെ ഹൃദയത്തില്‍ വ്യാകുലതകള്‍ ഉണ്ടാകുമ്പോള്‍
വിഷമിക്കണ്ടാ എന്നു പറയാന്‍ തിരുക്കച്ചി
പേരരുളാളന്‍ വരദരാജന്‍ 
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!
 എനിക്കും ഒരിക്കലും കുറവില്ലാതെ ഭംഗിയായ വസ്ത്രങ്ങള്‍
എപ്പോഴും നല്‍കാന്‍ ദ്വാരകാനാഥന്‍ രണ്ച്ചോട്ജീ 
എന്‍റെ കൂടെ... എനിക്കു വേണ്ടി ഉണ്ട്!
എനിക്കു വേണ്ട രുചിയായ ഭക്ഷണം എന്‍റെ ആയുസ്സ് 
മുഴുവനും നല്‍കാന്‍ പൂരി ജഗന്നാഥന്‍
 എന്‍റെ കൂടെ... എനിക്കു വേണ്ടി ഉണ്ട്!
എന്‍റെ കുടുംബത്തെ എന്നും സന്തോഷത്തോടെ
വെച്ചിരിക്കാന്‍ തിരുമലയുടെ മേല്‍തിരുപ്പതി 
ശ്രീനിവാസന്‍ എന്‍റെ കൂടെ. എനിക്കു വേണ്ടി ഉണ്ട്!  
എന്നെ ശത്രുക്കളില്‍ നിന്നും രക്ഷിക്കാന്‍ ആഹോബിലം 
മാലോല നരസിംഹന്‍ 
 എന്‍റെ കൂടെ. എനിക്കു വേണ്ടി ഉണ്ട്! 
എന്‍റെ ജീവിതത്തെ നേരായ മാര്‍ഗത്തില്‍ നയിക്കാന്‍ 
തിരുവല്ലിക്കേണി പാര്‍ത്ഥസാരഥി 
എന്‍റെ കൂടെ... എനിക്കു വേണ്ടി ഉണ്ട്!

എന്നെ രാത്രിയില്‍ സുഖമായി ഉറക്കാന്‍ തിരുപ്പുളിയങ്കുടി
ഭൂമിപാലന്‍ എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!
എന്നെ പ്രഭാതത്തില്‍ ഉണര്‍ത്താന്‍ തിരുക്കുറുങ്കുടി 
സുന്ദരപരിപൂര്‍ണ്ണ നമ്പി 
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!
 എന്‍റെ കൂടെ ആനന്ദമായി നീരാടാന്‍ യമുനാതീരത്തെ 
ബാങ്കെബിഹാരി എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!
ഞാന്‍ പറയുന്നത് അനുസരിക്കാനും എന്‍റെ കൂടെ 
എല്ലാ ഇടതു വരാനും തിരുവെക്കാ 
'സൊന്ന വണ്ണം സെയ്ത പെരുമാള്‍'
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!
എന്നെ സ്വാധീനത്തോടെ തൊട്ടു സംസാരിക്കാനും 
എന്‍റെ കൂടെ കളിക്കാനും പണ്ഡരീപുരം വിഠലന്‍ 
പാണ്ഡുരംഗന്‍ എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!

എനിക്കു നേരംപോക്കാന്‍ എന്‍റെ കൂടെ ഇരുന്നു 
സംസാരിക്കാന്‍ തെന്‍തിരുപ്പേരൈ 
മകര നെടുങ്കുഴൈക്കാതര്‍ 
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!

എനിക്കു വേണ്ട ഉപദേശങ്ങള്‍ നല്‍കാനും 
എന്നെ എപ്പോഴും കുളിര്‍മ്മയായി വെയ്ക്കാനും 
ബദരികാശ്രമം നാരായണന്‍
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!

എല്ലാ ആള്‍വാര്‍മാരെയും ദര്‍ശനം ചെയ്യിക്കാനായ്യം 
ഭൂമിയില്‍ ജീവിക്കാന്‍ വേണ്ട എല്ലാ ഐശ്വര്യങ്ങള്‍ 
നല്‍കാനും, ശ്രീരംഗം രംഗരാജന്‍
 എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!

എനിക്കു കൊഞ്ചിക്കാനും, എന്നോടു കുറുമ്പ് കാട്ടാനും 
ഉണ്ണികൃഷ്ണന്‍ ഗുരുവായൂരപ്പന്‍ 
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!
      
 എന്‍റെ കൂടെ കടല്‍ തീരത്ത് നടക്കാനും എന്നെ 
ധാരാളം ചിരിപ്പിക്കാനും തിരുക്കടല്‍മല്ലൈ 
 സ്ഥലശയന പെരുമാള്‍
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!

എന്റടുത്തു ധൈര്യമായി നുണ പറയാനും എന്നെ
സ്വാതന്ത്ര്യത്തോടെ മത് കൊണ്ടു അടിച്ചു 

തിരുത്താനും ഉടുപ്പി ശ്രീകൃഷ്ണന്‍ 
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!

എനിക്കു വേണ്ടി ദൂതു പോകാനും എനിക്കു വേണ്ടി
വാദിക്കാനും തിരുപ്പടകം പാണ്ഡവര്‍ ദൂത
പെരുമാള്‍  എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!

ഇനിയും ഒരു പാടു പേര്‍ ഇതു പോലെ എന്‍റെ കൂടെ ഉണ്ട്!

അതുകൊണ്ടു ഞാന്‍ എന്‍റെ ആവശ്യങ്ങളെ കുറിച്ചു
എന്‍റെ ജീവിതത്തെ കുറിച്ചു
എന്‍റെ ഭാവിയെ കുറിച്ചു 
എന്‍റെ മരണത്തെ കുറിച്ചു
എന്‍റെ കുടുംബത്തെ കുറിച്ചു
എന്‍റെ പ്രതാപത്തെ കുറിച്ചു
ഞാന്‍ ചിന്തിക്കാറേയില്ലാ!

എനിക്കു മോക്ഷം നല്‍കാന്‍ 
എന്‍റെ മനസ്സിന് ശാന്തി നല്‍കാന്‍
എനിക്കു പ്രശസ്തി നല്‍കാന്‍
തിരുവനന്തപുരം ശ്രീഅനന്തപത്മനാഭ സ്വാമി
 എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!

ഇത്രയും പേര്‍ എന്റൊപ്പം ഉള്ളപ്പോള്‍ 
ഞാന്‍ എന്തിനെ കുറിച്ചു വ്യാകുലപ്പെടണം?
ഞാന്‍ ആനന്ദത്തില്‍ നീന്തി കളിച്ചു കൊണ്ടിരിക്കുന്നു!

എപ്പോച്ചും ആനന്ദമായി തന്നെ ഇരിക്കും!
എല്ലാ ജന്മങ്ങളിലും തീര്‍ച്ചയായും ആനന്ദമായി ഇരിക്കും!
നീയും ഇവരെയൊക്കെ നിന്‍റെ കൂടെ വെച്ചു കൊള്ളു!
നിന്‍റെ ജീവിതവും തീര്‍ച്ചയായും ആനന്ദമയമായിരിക്കും!

Wednesday, September 15, 2010

രാധികയെ തരു!

രാധികയെ തരു!
രാധേകൃഷ്ണാ 
രാധേ... രാധേ...
ഈ തിരുനാമാത്തിനു എത്ര ബലം!

രാധേ.. രാധേ...
ഈ തിരുനാമത്തില്‍ എന്തൊരു പ്രേമ!

രാധേ.. രാധേ..
ഈ തിരുനാമാത്തിനു എന്തൊരു വശ്യത!

രാധേ.. രാധേ..
ഈ തിരുനാമത്തില്‍ എത്ര ശാന്തത!

രാധേ.. രാധേ..
ഈ തിരുനാമത്തില്‍ എത്ര സൌന്ദര്യം!

രാധേ.. രാധേ..
ഈ തിരുനാമത്തില്‍ എത്ര സ്വാതന്ത്ര്യം!

രാധേ.. രാധേ..
ഈ തിരുനാമത്തില്‍ എത്ര സ്നേഹം!

രാധേ.. രാധേ..
ഈ തിരുനാമത്തില്‍ എത്ര വാത്സല്യം!
രാധേ.. രാധേ..
ഈ തിരുനാമത്തെ ഭഗവാന്‍ കൃഷ്ണന്‍ തന്നെ
ജപിച്ചു കൊണ്ടിരിക്കുന്നു!
   രാധേ.. രാധേ..
വൃന്ദാവനം പോലും ഈ തിരുനാമത്തില്‍ ജീവിക്കുന്നു!
രാധേ..രാധേ..
ഈ തിരുനാമം ഭൂമിയില്‍ ഉള്ളവര്‍ക്ക് ലഭിച്ചിരുന്നില്ലെങ്കില്‍
കൃഷ്ണ പ്രേമ തന്നെ അറിയാതെ പോയിരിക്കും!

രാധേ.. രാധേ..
രാധയുടെ അവതാരം ഈ ഭൂമിയിലുള്ള മനുഷ്യര്‍ക്ക്‌ 
കൃഷ്ണ പ്രേമരസത്തെ മനസ്സിലാക്കി കൊടുക്കുവാനാണ്!
ഇന്നു രാധാഷ്ടമി...
കൃഷ്ണ പ്രേമാഷ്ടമി...
ഗോപികാ നായകി അഷ്ടമി...
ബര്‍സാന റാണി അഷ്ടമി...
രാസരാസേശ്വരി അഷ്ടമി...
നികുഞ്ചെശ്വരി അഷ്ടമി...
ഹേ രാധേ..
നിന്‍റെ ജന്മ നാളില്‍ ഞങ്ങള്‍ ജീവിക്കുന്നത്
ഞങ്ങളുടെ ഭാഗ്യം!
ഹേ രാധേ...
നിന്‍റെ ജന്മദിനത്തില്‍ നിന്‍റെ തിരുവടികളില്‍
 സമര്‍പ്പണം...
ഹേ രാധേ..
നിന്‍റെ പിറന്നാളില്‍ ഞങ്ങളുടെ നമസ്കാരങ്ങള്‍...
ഹേ രാധേ..
നിന്‍റെ പിറന്നാളിന്  കൃഷ്ണന്‍ നിനക്കു എന്തു തരും?
ഹേ രാധേ..
നിന്‍റെ പിറന്നാളിന് കൃഷ്ണനു നീ എന്തു നല്‍കും?
ഹേ രാധേ..
നിന്‍റെ പിറന്നാളിന് ഞങ്ങള്‍ എന്താണ് തരേണ്ടത്‌?
ഹേ രാധേ...
നിന്റെ പിറന്നാളിന് ഞങ്ങള്‍ക്ക് എന്തു തരും?
ഹേ രാധേ...
നിന്‍റെ പിറന്നാളിന് നിന്‍റെ തോഴികള്‍ നിനക്കു
എന്തു തരും?

ഹേ രാധേ...
നിന്‍റെ പിറന്നാളിന് നിന്‍റെ തോഴികള്‍ക്ക് നീ
എന്തു കൊടുക്കും?

ഹേ രാധേ നിട്നെ പിറന്നാളിന് ഏതു നിറത്തില്‍
നീ വസ്ത്രം ധരിക്കും?

ഹേ രാധേ നിന്‍റെ പിറന്നാളിന് നന്ദഗോപരും യശോദയും
നിനക്കു എന്തു തരും?
ഹേ രാധേ നിന്‍റെ പിറന്നാളിന് നീ ആരുടെ
പക്കല്‍ നിന്നും ആശീര്‍വാദം  വാങ്ങിക്കും?

ഹേ രാധേ...
നിന്‍റെ പിറന്നാലെ നീ ഞങ്ങളോട് കൂടെ 
കൊണ്ടാടുമോ?

ഞങ്ങളുടെ ഗൃഹത്തില്‍ വന്നു ഞങ്ങളുടെ 
പിറന്നാള്‍ സമ്മാനം സ്വീകരിക്കുമോ?

വരു.. രാധേ.. വരു...
വരു.. നിന്‍റെ കൃഷ്ണനോടു കൂടെ വരു...
വരു...നിന്‍റെ തോഴികളുടെ കൂടെ വരു...
വരു.. നിന്‍റെ ഭക്തര്‍കളോട് കൂടെ വരു...

നിനക്കായി കാത്തിരിക്കുന്നു...

ഹേ രാധേ..
ഭക്തിയില്ലാത്ത ഈ ദരിദ്രരെ ഭക്തിയില്‍ 
ധനവാന്മാരായി മാറ്റാന്‍ ദയവു ചെയ്തു വരു...
 
ഹേ രാധേ..
പ്രേമയില്ലാത്ത ഈ കാമ പിശാചുക്കളെ
നിന്‍റെ ദാസികളാക്കാന്‍ കരുണയോടെ വരു...

ഹേ രാധേ..
ഈ അഹങ്കാരികളെ തിരുത്തി കൃഷ്ണന്റെ കൂടെ 
ചേര്‍ക്കാന്‍ സ്നേഹത്തോടെ വരു..

ഈ പാപ കൂട്ടത്തിനെ കൃഷ്ണ പ്രേമ രസത്തില്‍
കുളിപ്പിക്കാന്‍ വരു...

ഈ സ്വാര്‍ത്ഥന്മാരെ കൃഷ്ണനു പ്രിയപ്പെട്ടവരായി
മാറ്റാന്‍ വേഗം വരു....

ഹേ രാധേ..
നീ അല്ലാതെ ഞങ്ങള്‍ക്ക് ആരുമില്ല...
നീ അല്ലാതെ ഈ കുഞ്ഞുങ്ങള്‍ക്ക്‌ ഗതിയില്ല..

ഹേ രാധേ...
ദയവു ചെയ്തു അനുഗ്രഹിക്കു...
ഞങ്ങളെ ക്ഷമിച്ചു നിന്‍റെ തിരുവടികളില്‍ ഇടം തരു...
കൃഷ്ണാ...
ഞങ്ങള്‍ക്ക് രാധികയെ തരു..

കൃഷ്ണാ...
ഞങ്ങള്‍ക്ക് രാധികയെ വേണം...

കൃഷ്ണാ...
ഇനി രാധികയും ഞങ്ങളെയും അകറ്റി നിറുത്തരുത്...

സഹോദരികള്‍..ഭാരതവും ലങ്കയും!

സഹോദരികള്‍..ഭാരതവും ലങ്കയും!
രാധേകൃഷ്ണാ 
ലങ്ക..
ഭൂമിയിലെ സുന്ദരമായ ദ്വീപു...
പ്രകൃതി ജനനിയുടെ അത്ഭുതമായ ദ്വീപ്..
കുബേരന്റെ പട്ടണം...


അസുര കുല ശിഖാമണി വിഭീഷണ ആഴ്വാരെ തന്ന
ഒരു പുണ്യ ദ്വീപ്....


സീതാ മാതാവ് തപസ്സിരുന്നു തന്‍റെ പാതിവ്രത്യത്തെ
തെളിയിച്ച ദ്വീപ്..


വീര ധീര ആഞ്ചനേയ സ്വാമിയും 'ജയ് ശ്രീരാം'
എന്നു ഭാരതത്തില്‍ നിന്നും സീതയെ അന്വേഷിച്ചു
പറന്നു പോയ ദ്വീപ്...


ചെറിയ തിരുവടി ആഞ്ചനെയരും ഐശ്വര്യവും,
ഭംഗിയും കണ്ടു ഭ്രമിച്ചു പോയ ദ്വീപ്...


ആഞ്ചനെയര്‍ സീതയെ തേടി കണ്ടുപിടിച്ചു 
സമാധാനിപ്പിച്ചു രാമന്‍റെ മോതിരം നല്‍കിയ ദ്വീപ്...


രാമന്‍റെ കൈയിലെ മോതിരം കണ്ടു സന്തോഷിച്ചു
സീത രാമാനു തന്‍റെ ചൂഡാമണിയെ കൊടുത്തയച്ച ദ്വീപ്..

ചക്രവര്‍ത്തി തിരുമകന്‍ രാമചന്ദ്രന്‍ തന്‍റെ ചരണങ്ങളെ 
പതിച്ച ഉന്നത ദ്വീപ്... 


സമുദ്ര രാജന്‍റെ മടിയില്‍ തനിക്കും ഭാരതത്തിനും
ഉള്ള ബന്ധത്തെ രാമര്‍ പാലം മൂലം ഉറപ്പിച്ച ദ്വീപ്...


ശ്രീരംഗരാജനും സദാ തന്‍റെ തൃക്കണ്ണുകള്‍ കൊണ്ടു
കടാക്ഷിക്കുന്ന ദ്വീപ്...


കാരുണ്യത്തിന്റെ ഇരിപ്പിടം സീതാ മാതാ രാക്ഷസികള്‍ക്ക്
അഭയം നല്‍കിയ ദ്വീപ്...


സീതാ മാതാവിനെ ജാഗ്രതയോടെ സംരക്ഷിച്ച 
ത്രിജടയേ നല്‍കിയ ദ്വീപ്...


വാല്മീകിയും കമ്പരും തുളസി ദാസരും തങ്ങളുടെ 
വാക്കുകളാല്‍ ശ്ലാഘിച്ച ദ്വീപ്...


ആഞ്ചനേയാരും വിഭീഷണനും രാമനെ കുറിച്ചു
സംസാരിച്ചിരുന്ന ദ്വീപ്....


ശ്രീമത് രാമായണത്തിന്റെ അഴകേറിയ സുന്ദരകാണ്ഡത്തെ
തന്‍റെ ഉള്ളില്‍ കൊണ്ട ദ്വീപ്...


ആഞ്ചനെയരുടെ ബലമും ഭക്തിയും ധൈര്യമും
നിരൂപിക്കപ്പെട്ട ദ്വീപ്....


ആ ഞ്ചനേയാരും തന്നെ സ്വയം പരീക്ഷിച്ചു തന്‍റെ
മനസ്സറിഞ്ഞ ദ്വീപ്...


പതിവ്രതയായ മണ്ഡോതരിയും ദുഷ്ട അസുരനായ 
രാവണന്റെ പത്നിയായി  ജീവിച്ച ശ്രേഷ്ഠമായ ദ്വീപ്...


സുന്ദരന്‍ രാമനും പ്രവേശിച്ചു, രാവണന്റെ അഹംഭാവത്തെ  
വധം ചെയ്ത ദ്വീപ്...

സീതയെ രാമന്‍ അഗ്നിപ്രവേശം ചെയ്യിപ്പിച്ചു 
അവളുടെ പാതിവ്രത്യത്തെ നിരൂപിച്ച ദ്വീപ്...


സുന്ദരന്‍ രാമനും സുന്ദരി സീതയും പുഷ്പക വിമാനത്തില്‍
അയോധ്യയ്ക്ക് പുറപ്പെട്ട ദ്വീപ്...


ഇന്നും രാമായണത്തിന്റെ അടയാളങ്ങളെ മറക്കാത്ത,
കളയാത്ത മറയ്ക്കാത്ത ദ്വീപ്...


പ്രശസ്ത കവി ഭാരതിയാരും 'സിംഹള ദ്വീപിനു
ഒരു പാലം ഉണ്ടാക്കും' എന്നു പാടിയ ദ്വീപ്...


ഇത്രത്തോളം വിശേഷങ്ങള്‍ നിറഞ്ഞ ദ്വീപ്
ശ്രീലങ്ക...


ഹേ വിഭീഷണാ....
അവിടെ വീണ്ടും ശാന്തി വിഹരിക്കാന്‍ അങ്ങ് 
തന്നെ വന്നു രാജ്യ പരിപാലനം ചെയ്താലും!

ഹേ ആഞ്ചനേയാ!
കണ്കയില്‍ സമാധാനം ഉണ്ടാവാന്‍ അങ്ങയുടെ 
തിരുവടി വീണ്ടും അവിടെ പതിച്ചാലും!


ഹേ സീതാ മാതാ!
ശ്രീലങ്കയില്‍ തമിഴരും, സിംഹളരും ഒത്തൊരുമിച്ചു
വാഴാന്‍ വരം തരു...


ഹേ രാമാ!
നിന്‍റെ സാന്നിധ്യത്തില്‍ ലങ്ക ആനന്ദമായ് 
കഴിയാന്‍ അരുളു!


ലങ്കാ മാതാ!
അവിടുന്നു നന്നായിരിക്കണം.
ഭാരത മാതാവും അവിടുന്നും സഹോദരിമാര്‍!

ഭാരത വാസികള്‍ക്ക് ലങ്കാ മാതാ ചെറിയമ്മ...
ലങ്കാ വാസികള്‍ക്ക് ഭാരത മാതാ വലിയമ്മ...


ഭാരത മാതാ എപ്പോഴും ചുംബിച്ചു കൊണ്ടിരിക്കും
ഇളയ സഹോദരി ലങ്കാ മാതാ നീണാള്‍ വാഴട്ടെ


ഭാരത മാതാ എപ്പോഴും നിന്‍റെ മൂര്‍ധാവില്‍ ചുംബിച്ചു 
നിന്നെ സ്നേഹത്തോടെ ലാളിക്കുന്നു!
അവിടുന്നും ഭാരത മാതാവും കൈ കോര്‍ത്ത്‌ പിടിച്ചുകൊണ്ടു
ഈ ലോകം മുഴുവനും വശീകരിക്കുന്ന ആ ഒരു ദിനം 
വന്നെ തീരു!
വരും! തമിഴരും സിംഹളരും ചേര്‍ന്നു വാഴുന്ന 
ആ സുദിനം വേഗം വരും!
അതിനു എല്ലാരും പ്രാര്‍ത്ഥിക്കാം 
തീര്‍ച്ചയായും നമ്മുടെ പ്രാര്‍ത്ഥന വിജയിക്കും!!!

Tuesday, September 14, 2010

എനിക്കു ഒരു കുറവുമില്ല!

രാധേകൃഷ്ണാ 
എനിക്കു ഒരു കുറവുമില്ല! 
കുറ്റം പറയരുത്!
ഒരിക്കലും പുലമ്പരുത്!
എനിക്കു ഒരുകുറവുമില്ല എന്നു പറയു! 
നമുക്ക് എന്താണൊരു കുറവ്?
നമുക്ക് കൃഷ്ണന്‍ ഒരു ജീവിതം തന്നിട്ടുണ്ട്!
നമുക്ക്  ഈ ലോകം അനുഭവിക്കാന്‍  കൃഷ്ണന്‍
ഒരു ശരീരം തന്നിട്ടുണ്ട്!
നമുക്ക് ഉറങ്ങാന്‍ കൃഷ്ണന്‍ രാത്രിയേ തന്നിട്ടുണ്ട്!
നമുക്ക് പണിയെടുക്കാന്‍ പകല് തന്നിട്ടുണ്ട്!
നമ്മള്‍ ഈ ലോകം കാണാന്‍ കൃഷ്ണന്‍
കണ്ണുകള്‍ തന്നിട്ടുണ്ട്!
നമുക്ക് ശബ്ദം കേള്‍ക്കാന്‍ കൃഷ്ണന്‍
കാതുകള്‍ തന്നിട്ടുണ്ട്!
നമുക്ക് ഗന്ധം അനുഭവിക്കാന്‍ കൃഷ്ണന്‍
മൂക്ക് തന്നിട്ടുണ്ട്!
നമുക്ക് നാമം ജപിക്കാന്‍ കൃഷ്ണന്‍
വായ തന്നിട്ടുണ്ട്!
നമുക്ക് പ്രസാദം രുചിക്കാന്‍ കൃഷ്ണന്‍
നാക്ക് തന്നിട്ടുണ്ട്!
നമുക്ക് ജോലി ചെയ്യാന്‍ കൃഷ്ണന്‍
കൈകള്‍ തന്നിട്ടുണ്ട്!
നമുക്ക് നടക്കാന്‍ കൃഷ്ണന്‍
കാലുകള്‍ തന്നിട്ടുണ്ട്!
നമുക്ക് ആലോചിക്കാന്‍ കൃഷ്ണന്‍
ബുദ്ധിയെ തന്നിട്ടുണ്ട്!
നമുക്ക് ചിന്തിക്കാന്‍ കൃഷ്ണന്‍ 
ശ്രേഷ്ഠമായ മനസ്സിനെ തന്നിട്ടുണ്ട്!
നമുക്ക് വായ തുറന്നു ജപിക്കാന്‍ കൃഷ്ണ 
നാമജപം തന്നിട്ടുണ്ട്!
നമുക്ക് കഴിക്കാന്‍ രുചികരമായ ഭക്ഷണം
തന്നിട്ടുണ്ട്!
നമുക്ക് ശ്വസിച്ചു ജീവിക്കാന്‍ കൃഷ്ണന്‍
വായു തന്നിട്ടുണ്ട്!
നമ്മുടെ ദാഹം തീര്‍ക്കാന്‍ ശുദ്ധ ജലം തന്നിട്ടുണ്ട്!
നാം ജീവിക്കാന്‍ ചൂട് നല്‍കുന്ന 
സൂര്യനേ തന്നിട്ടുണ്ട്!
നമ്മേ വശീകരിക്കാന്‍ സുന്ദരമായ 
ചന്ദ്രനെ തന്നിട്ടുണ്ട്!
ആകാശത്ത് മിനുങ്ങി നമ്മുടെ ഹൃദയം കൊള്ളയടിക്കാന്‍
നക്ഷത്രങ്ങളെ തന്നിട്ടുണ്ട്!
സൌന്ദര്യത്തില്‍ മയക്കാനും ഭഗവാനെ 
അര്‍ച്ചിക്കാനും നമുക്ക് പൂക്കള്‍ തന്നിട്ടുണ്ട്!
നമ്മേ ഗര്‍ഭത്തില്‍ ചുമക്കാന്‍ അമ്മയെ തന്നിട്ടുണ്ട്!
നമ്മുടെ ആവശ്യങ്ങള്‍ നടത്തിത്തരാന്‍
അച്ഛനെ തന്നിട്ടുണ്ട്!
നമുക്ക് അനുഭവിക്കാന്‍ എത്രയോ പച്ചക്കറികളെ
തന്നിട്ടുണ്ട്!
നമുക്ക് രസിച്ചു രുചിക്കാന്‍ എത്രയോ
പഴങ്ങളെ തന്നിട്ടുണ്ട്!
നമുക്ക് സഹായം ചെയ്യാന്‍ എത്രയോ നല്ല
ഹൃദയമുള്ളവരെ നമുക്ക് ചുറ്റും തന്നിട്ടുണ്ട്!
നമ്മുടെ മാനം രക്ഷിക്കാന്‍ എത്ര വിധമായ
വസ്ത്രങ്ങള്‍ തന്നിട്ടുണ്ട്!
നമുക്ക് സംസാരിച്ചു ആനന്ദിക്കാന്‍ എത്ര
ഭാഷകളേ തന്നിട്ടുണ്ട്!
നമുക്ക് കേട്ടു രസിക്കാന്‍ എത്രയോ വിധമായ
ശബ്ദങ്ങളെ തന്നിട്ടുണ്ട്!
നമുക്ക് ആഘോഷിച്ചു സന്തോഷിക്കാന്‍ എത്ര
ഉത്സവങ്ങളെ തന്നിട്ടുണ്ട്!
നമ്മുടെ യൌവനത്തിന് എത്ര ബലവും
ഭംഗിയും തന്നിട്ടുണ്ട്!
നമ്മേ നല്‍വഴിപ്പെടുത്താന്‍, സ്വാതന്ത്ര്യത്തോടെ
ശാസിക്കാന്‍ നമ്മുടെ വീട്ടില്‍ മുതിര്‍ന്നവരെ
തന്നിട്ടുണ്ട്!
നമുക്ക് സമ്പാദിക്കാന്‍ എത്ര വഴികള്‍ തന്നിട്ടുണ്ട്!
നമ്മേ അലങ്കരിക്കാന്‍ എത്ര വസ്തുക്കള്‍ 
തന്നിട്ടുണ്ട്!
നമുക്ക് ആനന്ദം കോരിത്തരാന്‍ കുഞ്ഞുങ്ങളെ 
തന്നിട്ടുണ്ട്!
നാം ജീവിതത്തില്‍ മുന്നേറാന്‍ സത്സംഗം
തന്നിട്ടുണ്ട്!
നമുക്ക് വഴി കാണിക്കാന്‍ സദ്ഗുരുവിനെ തന്നിട്ടുണ്ട്!
ഇനിയും എന്തൊക്കെയോ ഒരു കുറവുമില്ലാതെ
തന്നിട്ടുണ്ട്!
ഓരോ  നിമിഷവും നമ്മേ ശ്രദ്ധയോടെ 
നോക്കി കൊണ്ടിരിക്കുന്നു!
നമ്മുടെ ആവശ്യങ്ങള്‍ എല്ലാം അത്ഭുതാവഹമായി
നിറവേറ്റുന്നു!
നമ്മുടെ മനസ്സ് തളര്‍ന്നു പോകുമ്പോഴെല്ലാം
നമുക്ക് ധൈര്യം നല്‍കുന്നു!

അതു കൊണ്ടു എനിക്കു ഒരു കുറവുമില്ല!
ഞാന്‍ വളരെ വളരെ സന്തോഷവാനാണ്!
എനിക്കു ഒരു വ്യാകുലതയില്ല!
എനിക്കു ഒരു ഭയമില്ല!
എനിക്കു ഒരു സംശയമില്ല!
എനിക്കു ഒരു ആവശ്യം ഇല്ല!
എനിക്കു ഒരു ചിന്ത ഇല്ല!
എനിക്കു ഒരു കുഴപ്പം ഇല്ല!
എനിക്കു ഒരു ക്ലേശം ഇല്ല!
നീയും ആനന്ദത്തോടെ ഇരിക്കു!
കൃഷ്ണന്‍ തന്നത് അനുഭവിച്ചു കൊണ്ടു
ശാന്തമായി ഇരിക്കു!

Sunday, September 12, 2010

എന്തു പ്രത്യുപകാരം ചെയ്യും?

രാധേകൃഷ്ണാ!
ശ്രീ രാഘാവേന്ദ്രായ നമഃ
സ്വാമി രാഘവേന്ദ്രരുടെ കാരുണ്യത്തിനു എന്തു
പ്രത്യുപകാരം ചെയ്യും?
ഈ ദരിദ്രനെ അദ്ദേഹത്തിന്‍റെ പുണ്യ കഥ പറയിപ്പിക്കുന്നതിനു
എന്തു പ്രത്യുഅപകാരം ചെയ്യും? 
വെങ്കടനാഥന്‍ എന്ന അദ്ദേഹത്തിന്‍റെ തിരുനാമത്തെ
പലപ്രാവശ്യം ഉച്ചരിപ്പിച്ചതിനു എന്തു പ്രത്യുഅപകാരം ചെയ്യും?
പല നാടുകളിലും അദ്ദേഹത്തിന്‍റെ മൃത്തികാ വൃന്ദാവനത്തില്‍
അദ്ദേഹത്തിന്‍റെ വൈഭവത്തെ കുറിച്ചു 
പറയിപ്പിച്ചതിനു എന്തു പ്രത്യുഅപകാരം ചെയ്യും?
തുങ്കഭദ്രാ നദിക്കരയില്‍ സ്വാമി രാഘവേന്ദ്രരുടെ 
ജീവസമാധി ഇരിക്കുന്ന മന്ത്രാലയത്തില്‍ 
അടിയനെ അനുവദിച്ചതിന് എന്തു പ്രത്യുഅപകാരം ചെയ്യും?
മന്ത്രാലയത്തില്‍ തന്‍റെ ഇരുപ്പിടത്തില്‍ എന്നെ
നിറുത്തി വെച്ചതിനു എന്തു പ്രത്യുപകാരം ചെയ്യും?
ശരീരത്തിന് ബലം നല്‍കി, ഹൃദയത്തില്‍ മോഹവും നല്‍കി
അദ്ദേഹത്തെ പ്രദക്ഷിണം ചെയ്യിപ്പിച്ചതിനു
എന്തു പ്രത്യുപകാരം ചെയ്യും?
ഈ അധമ ജീവനും കാരുണ്യത്തോടെ പ്രസാദം 
നല്‍കിയ ആ നടമാടും ദൈവത്തിനു 
 എന്തു പ്രത്യുപകാരം ചെയ്യും?
ശരീരത്തില്‍ ക്ഷീണം അനുഭവപ്പെട്ടാലും 
പ്രത്യേക ദൈവീക ബലം നല്‍കി അടിയനെയും
മന്ത്രാലയത്തില്‍ കുറച്ചു നേരം വാഴിച്ച
സ്വാമി രാഘവേന്ദ്രര്‍ക്കു എത്ര ജന്മത്തില്‍
എന്തു പ്രത്യുപകാരം ചെയ്യും?
ഒരു പ്രത്യുപകാരവും ഒരു ജന്മത്തിലും ചെയ്യാന്‍ 
സാധിക്കില്ല എന്നതാണ് സത്യം!
സ്വാമി രാഘവേന്ദ്രരെ ഈ ദരിദ്രനും മന്ത്രാലയത്തില്‍
ഒരു അല്‍പ കൈങ്കര്യം തരു!
ചോദിക്കാനുള്ള അര്‍ഹത പോലും ഇല്ല..
അങ്ങയോടല്ലാതെ വേറെ ആരോട് ചോദിക്കും?
അങ്ങ് മനുഷ്യ ദൈവം..
അങ്ങ് പ്രഹ്ലാദന്റെ അവതാരം..
അങ്ങ് കലിയുഗ രക്ഷകന്‍...
മൂടനെയും പഠിക്കാന്‍ വെച്ച പുണ്യവാന്‍ അങ്ങ്...
മുഹമ്മദീയനെയും ഹിന്ദു ദൈവത്തെ വിശ്വസിക്കാന്‍ 
ചെയ്ത ഉത്തമ ഭക്തന്‍ അങ്ങ്...
ലോകത്തിനു വേണ്ടി യുവതിയായ ഭാര്യയേയും 
പിഞ്ചു കുഞ്ഞിനേയും ത്യജിച്ച 
ത്യാഗ ശിഖാമണി അങ്ങ്...
അഹമ്ഭാവിയായ സായിപ്പിനും ദര്‍ശനം നല്‍കി
 മന്ത്രാലയ ബലത്തെ നിരൂപിച്ച 
ഉന്നത മഹാത്മാവ് അങ്ങ്...
ഇന്നും അങ്ങ് പലരുടെയും പ്രത്യക്ഷ ദൈവമാണ്!
എന്‍റെ വശം തന്നെ അങ്ങയ്ക്ക് കടപ്പെട്ടിരിക്കുന്നു!
അയ്യോ! എന്തു പ്രത്യുപകാരം ചെയ്യും?
അങ്ങ് തന്നെ പറയു!
അങ്ങ് തന്നെ തീരുമാനിക്കു!
ഈ പാവം അങ്ങയ്ക്ക് എന്തു പ്രത്യുപകാരം ചെയ്യണം? 

Wednesday, September 8, 2010

പുണ്ഡലീക വരദാ! ഹരി വിഠലാ!

രാധേകൃഷ്ണാ 
പുണ്ഡലീക വരദാ! ഹരി വിഠലാ!
പാണ്ഡുരംഗ വിഠലനു ജയ് ജയ് ജയ്!
പുണ്ഡലീക വരദനു ജയ് ജയ് ജയ്!
ചന്ദ്രഭാഗാ നാഥനു ജയ് ജയ് ജയ്!
നാമദേവ ഭഗവാനു ജയ് ജയ് ജയ് !
കാനോപാത്ര രക്ഷകന് ജയ്‌ ജയ് ജയ്!
ഛത്രപാതി വേഷധാരിക്ക് ജയ്‌ ജയ് ജയ്!
രാമദാസരുടെ രാമാനു ജയ് ജയ് ജയ്!
ജനാബായിയുടെ കാമുകന് ജയ് ജയ് ജയ്!
തുക്കാറാമിന്റെ സേവകന് ജയ് ജയ് ജയ്!
ഗോരാ കുംഭാരുടെ അനുജന് ജയ് ജയ് ജയ്!
രാഗാകുംഭാരുടെ രാജനു ജയ് ജയ് ജയ്!
സോകാമേളരുടെ വിരുന്നു കാരന് ജയ് ജയ് ജയ്!
കൂബ കുംബരുടെ ചെല്ലത്തിന് ജയ് ജയ് ജയ്!
 സക്കുബായിയുടെ തൊഴിക്കു ജയ് ജയ് ജയ്!
സാവ്ധാമാലിയുടെ പുത്രന് ജയ് ജയ്  ജയ്!
ദാമാജി ദാസന് ജയ് ജയ് ജയ്!
പുരന്ധര വിഠലനു ജയ് ജയ് ജയ്!
രഘുമായി പതിക്കു ജയ് ജയ് ജയ്!
സത്യഭാമാ നാഥനു ജയ് ജയ് ജയ്!
രാധികാരമണന് ജയ് ജയ് ജയ്!
എന്‍റെ പണ്ഡരീ നാഥനു ജയ് ജയ് ജയ്!
എന്നെ ഗോകുലാഷ്ടമിക്ക് പണ്ഡരീപുരത്തു 
വരുത്തി  വിഠലാഷ്ടമിയായി മാറ്റി തന്ന
മായക്കാരന് ജയ് ജയ് ജയ്!
പുണ്ഡലീക വരദാ! ഹരി വിഠലാ!

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP