Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, April 29, 2012

തിരുമോഗൂര്‍

രാധേകൃഷ്ണാ 
മാര്‍ഗ്ഗ ബന്ധു ...

മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തവര്‍ക്കു 
മാര്‍ഗ്ഗബന്ധു തന്നെ ഗതി..

മാര്‍ഗ്ഗ ഭ്രംശം വന്നവര്‍ക്കു  
മാര്‍ഗ്ഗബന്ധു തന്നെ ഗതി..

മാര്‍ഗ്ഗം അറിയാതെ അലയുന്നവര്‍ക്കു  
മാര്‍ഗ്ഗബന്ധു തന്നെ ഗതി..

മാര്‍ഗ്ഗം അറിയാന്‍..
മാര്‍ഗ്ഗം മനസ്സിലാകാന്‍...
മാര്‍ഗ്ഗത്തില്‍ ബന്ധു ലഭിക്കാന്‍...
മാര്‍ഗ്ഗ ബന്ധുവിനെ അനുഭവിക്കാന്‍...
തിരുമോഗൂര്‍  വരൂ കുഞ്ഞേ......

ജ്ഞാന്‍ മാര്‍ഗ്ഗത്തില്‍ സുഖമായി 
യാത്ര ചെയ്യാന്‍ തിരുമോഗൂര്‍  വരൂ...

ഭക്തി മാര്‍ഗ്ഗം സ്പഷ്ടമായി മനസ്സിലാകാന്‍ 
 തിരുമോഗൂര്‍  വരൂ കുഞ്ഞേ...

വൈരാഗ്യത്തോടു കൂടി മാര്‍ഗ്ഗം ലഭിക്കാന്‍
 തിരുമോഗൂര്‍  വരൂ കുഞ്ഞേ...

ഗുരുവിന്റെ മാര്‍ഗ്ഗത്തില്‍ ചെല്ലാന്‍ 
 തിരുമോഗൂര്‍  വരൂ കുഞ്ഞേ...

ശരണാഗതി മാര്‍ഗ്ഗത്തെ പിന്തുടരാന്‍ 
 തിരുമോഗൂര്‍  വരൂ കുഞ്ഞേ...

തിരുമോഗൂര്‍
സ്ഥലപ്പേരു തന്നെ എത്ര സുന്ദരം!

പെരുമാളിന്റെ തിരുനാമാമോ
മാര്‍ഗ്ഗബന്ധു എന്ന നാമം!

മറ്റൊരു നാമം 
കാളമേഘ പെരുമാള്‍..

മഴ വര്‍ഷിക്കുന്ന മേഘം പോലെ 
 കാരുണ്യം ചൊരിയുന്ന 
കാളമേഘ പെരുമാള്‍... 

ഞങ്ങള്‍ പോയിരുന്ന സമയം 
മേഘങ്ങള്‍ ഗര്‍ജ്ജിച്ചു ഇദ്ദേഹം തന്നെ 
നിന്റെ മാര്‍ഗ്ഗത്തില്‍ ബന്ധു എന്നു 
ഉത്ഘോഷിച്ചു...

എത്ര വിശാലമായ ക്ഷേത്രം!
എത്ര മനോഹരമായ മാര്‍ഗ്ഗബന്ധു!

പ്രാര്‍ത്ഥനാ ശയന രംഗന്‍!
തിരുവടിയില്‍ ഭൂദേവിയും ശ്രീദേവിയും 
ഇരുന്നു പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു.
ശയിച്ചുകൊണ്ടിരിക്കുന്ന  ക്ഷീരാബ്ധി നാഥന്‍ സന്നിധി... 

മോഹിനി അവതാരം എടുക്കണം എന്നു 
ഭഗവാന്‍ തീരുമാനിച്ച സ്ഥലം...

എല്ലാവരെക്കാട്ടിലും സുന്ദരിയാണ്
മോഹനവല്ലി തായാര്‍....

കുങ്കുമപൂ സുന്ദരി..
മഞ്ഞള്‍ തിരുമേനി സുന്ദരി...
കരുണാ കടാക്ഷ സുന്ദരി...

നമ്മുടെ മോഹത്തെ നശിപ്പിച്ചു 
നമുക്കു പെരുമാളില്‍ മോഹം ജനിപ്പിക്കുന്ന 
മോഹനവല്ലി..

കണ്ണെടുക്കാന്‍ തോന്നുന്നില്ല ...

സുദര്‍ശന ചക്രത്താഴ്വാരും മോഹിപ്പിക്കുന്നു...
 എന്തു ചെയ്യും കുഞ്ഞേ?

തിരുമോഗൂര്‍ ദിവ്യദേശമാണോ? 
അല്ല..
 തിരുമോഗൂര്‍ മോഹ ദേശം!
നമ്മെ മോഹിപ്പിക്കുന്ന ദേശം...

ഞാന്‍ പോയി..മോഹിച്ചു പോയി..
വീണ്ടും എന്റെ മോഹമാര്‍ഗ്ഗത്തിന്റെ 
ബന്ധുവിനെ എന്നു കാണും?

എന്റെ മോഹന ബന്ധുവിനെ 
എന്നു കണ്‍കുളിരെ കാണും? 
 
മാര്‍ഗ്ഗം കാണിക്കുന്ന മാര്‍ഗ്ഗബന്ധു...
കരു മാണിക്ക കാര്‍മേഘമേ...
എന്റെ വീട്ടിന്റെ മാര്‍ഗ്ഗം നീ അറിയുമല്ലോ..
ഇവിടെ വന്നു നിന്റെ മോഹ മഴയെ
എന്റെ മേല്‍ ചൊരിയില്ലേ? 

എന്റെ മോഹം തീരാന്‍ മാര്‍ഗ്ഗം കാണിക്കുമോ?
അതോ.. 
തിരുമോഗൂര്‍ തിരുമോഗൂര്‍ എന്നു പുലമ്പി 
ഞാന്‍ എന്റെ കുലമാര്‍ഗ്ഗ ഭ്രഷ്ടനായി  
ഭ്രാന്തനായി അലയുമോ?

അറിയാന്‍ ജീവിതത്തില്‍ ചെയ്ത വലിയ 
തെറ്റ് തിരുമോഗൂര്‍ പോയതാണ്...

അല്ലെങ്കില്‍ ഇങ്ങനെ നാണമില്ലാതെ  
എന്റെ മോഹത്തെ നാട്ടില്‍ വിളിച്ചു പറഞ്ഞു 
നടക്കുമോ? 
  
അയ്യോ... 
മാര്‍ഗ്ഗബന്ധുവിനെ മോഹിച്ചു  
നാണം മറന്നു...

കുഞ്ഞേ... 
മാര്‍ഗ്ഗബന്ധുവിനോട് ഈ ഗോപാലവല്ലിയുടെ 
മാര്‍ഗ്ഗം പറഞ്ഞു ആ കാര്‍മേഘത്തെ 
ഇവിടെ പറഞ്ഞയക്കാമോ?

അതോ എന്നെ പോലെ നീയും 
മാര്‍ഗ്ഗബന്ധുവില്‍ മോഹിച്ചു 
മാര്‍ഗ്ഗം മറക്കുമോ? 
 
 
 

Saturday, April 28, 2012

ഗുണശീലം!

രാധേകൃഷ്ണാ 
ഗുണശീലാ...
 
നിന്റെ ഭക്തിക്കു വേണ്ടി എന്റെ 
വെങ്കടപതി കാവേരി ആറ്റിന്‍കരയില്‍ വന്നു..
 
ഗുണശീലാ...
നിന്റെ ഭക്തിയില്‍ മയങ്ങി നിന്റെ 
പൂജകളെല്ലാം സ്വീകരിച്ചു... 
 
ഗുണശീലാ...
നിന്റെ പ്രസന്ന വെങ്കടപതി, നിന്റെ പേരു 
തന്നെ ഈ നാടിനും നല്‍കി..
 
 ഗുണശീലാ...
ഗുണശീലം ഗുണശീല മുനിയുടെ തപോഭൂമി...
 
  ഗുണശീലാ...
വേങ്കടവന്‍ പ്രസന്ന വെങ്കടേശനായി 
ദര്‍ശനം നല്‍കുന്ന പുണ്യ ഭൂമി...
 
ഭ്രാന്തന്മാരെ നേരെയാക്കുന്ന കാവേരി 
തീരഭൂമി...
 
പ്രസന്ന വേങ്കടാചലാ...
എന്റെ ഭ്രാന്തും തെളിവാക്കു...
എന്റെ കാമാഭ്രാന്തിനെയും തെളിവാക്കു...
എന്റെ അസൂയ ഭ്രാന്തിനെയും മാറ്റു...
എന്റെ അഹങ്കാര ഭ്രാന്തിനെയും നശിപ്പിക്കു....
 എന്റെ സംശയ ഭ്രാന്തിനെയും കൊന്നു കളയു...
എന്റെ കുഴങ്ങലുകള്‍ എല്ലാം തെളിവാക്കു...
എന്റെ എല്ലാ ഭ്രാന്തിനെയും മാറ്റി
എന്നെ നിന്റെ ഭ്രാന്തനായി മാറ്റു ...

എനിക്കു എല്ലാ ഭ്രാന്തും തലയ്ക്കു 
പിടിച്ചിട്ടുണ്ട്.. 
ഇനി നിന്റെ ഭ്രാന്തു പിടിക്കട്ടെ... 

ഗുണശീലാ...
നിന്നെ പോലെ എന്നെയും വെങ്കടവന്റെ 
ഭ്രാന്തനാക്കു...
 
ഗുണശീലാ...
നിന്റെ അരികില്‍ ഒരു ഇടം തരു...
 
എന്റെ ഹൃദയത്തില്‍ നിന്റെ 
 വെങ്കടവന്‍ വാഴാന്‍ ഒരു വരം തരു...
 
ഞാന്‍ എന്ന് ഒരു ഭ്രാന്തനാകും?
ഭ്രാന്തനായിട്ടു ഗുണശീലത്തില്‍ 
എന്നു  അഭയം പ്രാപിക്കും? 
കൃഷ്ണഭ്രാന്തനായി എന്നു ഞാന്‍ ഗുണശീലത്തില്‍ 
അലഞ്ഞു നടക്കും?!? 

Wednesday, April 25, 2012

എനിക്കു സമ്മാനം!

രാധേകൃഷ്ണാ!

എന്റെ രാമാനുജാ....
അങ്ങ് തന്നെ എനിക്കു ഗതി... 

എന്റെ രാമാനുജാ....
അങ്ങ് തന്നെ എനിക്കു ബലം... 


എന്റെ രാമാനുജാ....
അങ്ങ് തന്നെ എനിക്കു തുണ...

എന്റെ രാമാനുജാ....
അങ്ങ് തന്നെ എനിക്കു വഴി...

എന്റെ രാമാനുജാ....
അങ്ങ് തന്നെ എനിക്കു ഗുരു..

എന്റെ രാമാനുജാ....
ങ്ങു  തന്നെ എനിക്കു സുഹൃത്തു...
എന്റെ രാമാനുജാ....
ങ്ങു തന്നെ എനിക്കു ധനം..

എന്റെ രാമാനുജാ....
ങ്ങു  തന്നെ എനിക്കു ബന്ധു..

എന്റെ രാമാനുജാ....
അങ്ങു   തന്നെ എനിക്കു രാജന്‍..

എന്റെ രാമാനുജാ....
അങ്ങു   തന്നെ എനിക്കു വിദ്യ...

എന്റെ രാമാനുജാ....
അങ്ങു   തന്നെ എനിക്കു സ്വത്തു ..

എന്റെ രാമാനുജാ....
അങ്ങു   തന്നെ എനിക്കു ദൈവം..

എന്റെ രാമാനുജാ....
അങ്ങു   തന്നെ എനിക്കു കുഞ്ഞു..

എന്റെ രാമാനുജാ....
അങ്ങു   തന്നെ എനിക്കു യജമാനന്‍..

എന്റെ രാമാനുജാ....
അങ്ങു   തന്നെ എനിക്കു ആധാരം..

എന്റെ രാമാനുജാ....
അങ്ങു   തന്നെ എനിക്കു ജീവിതം..

എന്റെ രാമാനുജാ....
അങ്ങു   തന്നെ എന്റെ പ്രേമം..

എന്റെ രാമാനുജാ....
അങ്ങു   തന്നെ എനിക്കു സര്‍വ്വവും..

എന്റെ രാമാനുജാ...
അങ്ങയെ ഞാന്‍ ശ്രീരംഗത്തില്‍ കണ്ടു.. 

എന്റെ രാമാനുജാ... 
അങ്ങു എന്റെകൂടെ ഇരിക്കണം..

എന്റെ രാമാനുജാ...
അങ്ങു  തന്നെ എന്റെ രക്ഷകന്‍..

 രാമാനുജാ...  
  തയിര്‍ക്കാരിക്കു മോക്ഷം നല്‍കിയ 
കരുണാ സാഗരാ...

 
രാമാനുജാ...
 ഒരു സ്ത്രീയില്‍ മയങ്ങിപ്പോയ 
പിള്ളൈ ഉറങ്കാവില്ലി ദാസരെ 
രക്ഷിച്ച നായകാ..

രാമാനുജാ...
ഊമയ്ക്കു തന്റെ തിരുവടി നല്‍കിയ 
ഉത്തമ ആചാര്യനേ...

രാമാനുജാ...
ഈ ഗോപാലവല്ലിക്കും തരു...

അങ്ങയെ തരു...
അങ്ങയുടെ പാദുക തരു...
അങ്ങയുടെ മനസ്സിനെ തരു..
അങ്ങയുടെ വീര്യത്തെ തരു...
അങ്ങയുടെ ബലത്തെ തരു...
അങ്ങയുടെ ഭക്തിയെ തരു..
അങ്ങയുടെ വൈരാഗ്യതെ തരു...
അങ്ങയുടെ ജ്ഞാനത്തെ തരു...
ഒരു കൈങ്കര്യം തരു...

ഞാന്‍ വടുക നമ്പിയായി മാറണം..
അങ്ങയ്ക്ക് പാല്‍ നല്‍കണം..

ഞാന്‍ കിടാമ്പി ആച്ചാനായി മാറണം..
അങ്ങയ്ക്ക് പാചകം ചെയ്യണം..

ഞാന്‍ കൂറത്താഴ്വാനായി മാറണം..
അങ്ങേയ്ക്ക് വേണ്ടി പരമപദം ചെല്ലണം..

രാമാനുജാ...
ഞാന്‍ അടിയവനായി മാറണം..
അങ്ങയുടെ അടിയവനാകണം..

അങ്ങയുടെ ജന്മദിനത്തില്‍ എനിക്കു 
അങ്ങു നല്‍കേണ്ട സമ്മാനം ഇതാണ്. .

അങ്ങയുടെ പിറന്നാല്‍ക്കായി ഞാന്‍ 
കാത്തിരിക്കുന്നു...
 എനിക്കു സമ്മാനം തരു...

അങ്ങയുടെ പിറന്നാള്‍..
അടിയാന്‍ മാറുന്ന നാളാകട്ടെ...  

Monday, April 23, 2012

ഭാരതി...

രാധേകൃഷ്ണാ 

ഭാരതി..
ബ്രാഹ്മണ വീരന്‍...
ദേശ കാമുകന്‍...
ജാതി വിപ്ലവകാരി...
കൃഷ്ണന്റെ ദാസന്‍...
കാളിയുടെ ഭൃത്യന്‍...
ഭാഷാ സേവകന്‍...
ദാരിദ്ര്യത്തിലും ധീരന്‍...
പണത്തിനു വില കല്പിക്കാത്തവന്‍...
സ്വാതന്ത്ര്യ സ്നേഹി...
നല്ല രസികന്‍...
ഉത്തമ കവി...
സാമൂഹിക പരിഷ്കര്‍ത്താവ്... 
മഹാകവി...

പക്ഷെ സ്വാര്‍ത്ഥ ജനങ്ങളാല്‍ ഒതുക്കപ്പെട്ടു!

ആ മഹാകവിയെ ദാരിദ്ര്യത്തില്‍ കരയിച്ച 
ഹേ നശിച്ച സമുദായമേ...
നീ നശിക്കും...

നല്ല കാലം....
 ഞങ്ങളുടെ തമിഴ് കവിയുടെ 
കഷ്ടങ്ങള്‍ മനസ്സിലാക്കിയതു 
ഒരു ആനയാണു....

അതെ..
പാര്‍ത്ഥസാരഥിയുടെ ആനയ്ക്കു മാത്രമേ 
തലപ്പാവ് കെട്ടിയ കവിയുടെ മാനവും 
 മനസ്സും കനവും മനസ്സിലായുള്ളൂ!  

അതു കൊണ്ടു ഇനിയും ഭാരതി ഇവിടെയിരുന്നാല്‍ 
ഈ ലോകം അദ്ദേഹത്തെ നശിപ്പിക്കും എന്നറിഞ്ഞു 
സ്വയം ആ പാപം ഏറ്റെടുത്തു!

മഹാകവിയെ വികാരത്താല്‍ 
വേഗം ആശീര്‍വദിച്ചു....

മരണത്തെ ജയിച്ച അദ്ദേഹം മോക്ഷം പ്രാപിച്ചു!

ഇന്നും ഞങ്ങളുടെ ഹൃദയത്തില്‍ ഒരു ശാശ്വത 
സ്ഥാനം ലഭിച്ചു...
പാര്‍ത്ഥസാരഥിയുടെ ആന ഞങ്ങളുടെ ഭാരതിയെ  
ഈ ലോകത്തില്‍ നിന്നും രക്ഷിച്ചു..

ഭാരതി....
അങ്ങ് ജീവിച്ചു...
ജീവിക്കുന്നു...
ജീവിക്കും....   

Monday, April 16, 2012

എന്തിനു ജീവിക്കണം?

രാധേകൃഷ്ണാ 

എന്തിനു ജീവിക്കണം?
എത്ര ആധികള്‍?
അതോടു കൂടെ എന്തിനു ജീവിക്കണം?

എത്ര പ്രശ്നങ്ങള്‍?
ഇവയുടെ കൂടെ എന്തിനു ജീവിക്കണം?

എത്ര അപമാനങ്ങള്‍?
ഇതിന്റെ  കൂടെ എന്തിനു ജീവിക്കണം? 

ഹൃദയത്തില്‍ എത്ര വേദനകള്‍?
അവയുടെ കൂടെ ഇവിടെ ജീവിക്കണമോ?

ഓരോ ദിവസവും പോരാട്ടമാണ്!
നിശ്ചയമായും ജീവിച്ചു പോകണോ?

ജീവിച്ചു എന്ത് പ്രയോജനം?
ജീവിക്കുന്നത് കൊണ്ടു എന്ത് ലാഭം?

ജീവിതം തന്നെ ഒരു ഭാരം!
 മതിയായി ഈ ജീവിതം!

മരണം വരില്ലേ?
ഉടനെ വരില്ലേ?
എനിക്കു മോചനം തരില്ലേ?

അയ്യോ എന്നെക്കൊണ്ടു പറ്റുന്നില്ല!
പൊട്ടിക്കരഞ്ഞു.....പൊട്ടിക്കരയുന്നു!

നിരാധാരനായി നില്‍ക്കുന്നു!
ഒന്നും മനസ്സിലാകുന്നില്ല!
പുലരിയെ തേടുന്നു!

കരഞ്ഞു കരഞ്ഞു കണ്ണുകള്‍ തളര്‍ന്നു!
ചിന്തിച്ചു ചിന്തിച്ചു ബുദ്ധി മയങ്ങി!
പുലമ്പി പുലമ്പി ഹൃദയം നൊന്തു!

ഒന്നും മനസ്സിലാകാതെ തളര്‍ന്നു ഇരുന്നു!
ആരു സമാധാനം പറഞ്ഞിട്ടും 
ഒരു പ്രയോജനവും ഇല്ല!
അങ്ങനെ ഇരുന്നു....

പെട്ടെന്നു മനസ്സില്‍ ഒരു സമാധാനം!
എന്തെന്നില്ലാത്ത ഒരു ധൈര്യം...
ജീവിക്കണം എന്ന ഒരു വൈരാഗ്യം....
ജീവിച്ചു നോക്കാം എന്ന ഒരു ചിന്ത....

ജീവിച്ചു പോകുന്നു...

ഇങ്ങനെയാണു നമ്മള്‍ എല്ലാവരും ജീവിച്ചു പോകുന്നതു!

മരിച്ചാല്‍ മതി എന്ന് നാം ചിന്തിച്ചപ്പോളെല്ലാം 
നമ്മെ എന്തോ ഒന്നു തടുത്തു!

നാം ജീവിച്ചേ മതിയാവു എന്നു ഉള്ളില്‍ നിന്നും
എന്തോ ഒന്നു പറയുന്നു!

അതാണു കൃഷ്ണന്‍!
നിനക്കും എനിക്കും അവന്‍ പറയുന്ന 
ഭഗവത് ഗീത!

അതാണു നമ്മെ ജീവിപ്പിക്കുന്നത്‌!
അവന്‍ നമ്മെ ജീവിപ്പിക്കുന്നു!

ജീവിപ്പിക്കും....

മരണം നമ്മെ തേടി വരുന്നതു വരെ
ജീവിക്കാം...  

Thursday, April 12, 2012

ഇവര്‍ എനിക്കുണ്ട്....

രാധേകൃഷ്ണാ
 
ഒരു കുട്ടിയായി ഇരിക്കുന്നു...
 
ഒരു കുട്ടിയുടെ ആവശ്യങ്ങളൊക്കെ
പെറ്റവര്‍  നോക്കും....
 എന്റെ ആവശ്യങ്ങളെ 
രാധയും കൃഷ്ണനും നോക്കും...
 
കുട്ടിയുടെ മല മൂത്രത്തെ അമ്മ 
വൃത്തിയാക്കും...
എന്റെ മനസ്സിന്റെ അഴുക്കു
രാധാറാണി വൃത്തിയാക്കുന്നു...
 
കുട്ടിയുടെ സുഖത്തെ കുറിച്ച്
മാതാപിതാക്കള്‍ ചിന്തിക്കുന്നു...
എന്റെ സുഖത്തെ രാധികാ റാണിയും
കൃഷ്ണനും ചിന്തിക്കുന്നു...
 
കുട്ടിക്കു നല്ലതും ചീത്തയും
പെറ്റവര്‍ പറഞ്ഞു കൊടുക്കുന്നു...
എനിക്കു നല്ലതും ചീത്തയും 
രാധയും കൃഷ്ണനും പറഞ്ഞു തരുന്നു...
 
കുട്ടിയുടെ കരച്ചിലിനു അച്ഛനമ്മമാര്‍
ചെവികൊടുക്കുന്നു...
ഞാന്‍ കരഞ്ഞാല്‍ രാധയും
കൃഷ്ണനും ഓടി എത്തുന്നു...
 
കുട്ടിയുടെ ഭാവിയെ അച്ഛനമ്മമാര്‍
തീരുമാനിക്കുന്നു....
എന്റെ ഭാവിയെ കുറിച്ച് രാധയും 
കൃഷ്ണനും തീരുമാനിച്ചിട്ടുണ്ട്...

ഇങ്ങനെ ഒരു കുട്ടിയെ പോലെ രാധാമാതാവും
കൃഷ്ണനും എന്നെ താങ്ങുമ്പോള്‍
ഞാന്‍ എന്നും കുട്ടിയായി തന്നെ
ഇരിക്കാന്‍ ആഗ്രഹിക്കുന്നു..
 
എന്തു നടന്നാലും എനിക്കു ഇവരുണ്ടു...
ഇതു മതി ഈ ജീവിതത്തില്‍ എനിക്കു
വിജയിക്കാന്‍...  
       ഇതു മതി ഈ ലോകത്തില്‍ 
എനിക്കു വാഴാന്‍..
ഇതു മതി...
ഞാന്‍ കുട്ടിയായി കുതൂഹലത്തോടെ
എന്നും ചിരിച്ചു കൊണ്ടിരിക്കാന്‍..

Monday, April 9, 2012

നടക്കുന്നു...

രാധേകൃഷ്ണാ 
നടക്കുന്നതു നല്ലതിനു.... 
എന്റെ പത്മനാഭന്റെ കൂടെ നടന്നു...
 
നടക്കുമ്പോള്‍ എന്റെ മനസ്സില്‍
ചിന്തകളുടെ ഒഴുക്കു... 
 
ഞാന്‍ എന്തിനു ഇവന്റെ കൂടെ നടക്കണം?
ഇവന്റെ കൂടെ നടക്കുന്നതു കൊണ്ടു
എനിക്കെന്തു പ്രയോജനം?
 
എനിക്കു ഉത്തരം കിട്ടി...
 
എന്നെ കൊണ്ടു മനസ്സിനെ അടക്കി
ജീവിതം നയിക്കാന്‍ കഴിയില്ല..
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
 
എന്നെ കൊണ്ടു ഇന്ദ്രിയങ്ങളെ നല്ലവഴിയില്‍
കൊണ്ടു ചെല്ലാന്‍ സാധിക്കില്ലാ...
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
 
എന്നെ കൊണ്ടു കര്‍മ്മങ്ങള്‍ 
ശ്രദ്ധയോടെ ചെയ്യാന്‍ സാധിക്കില്ലാ..
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
 
എന്നെ കൊണ്ടു എന്റെ കാമത്തിനെ
ജയിക്കാന്‍ സാധിക്കില്ലാ..
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
 
എന്നെ കൊണ്ടു എന്റെ കോപത്തെ 
അടക്കാന്‍ കഴിയുന്നില്ല...
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
       
എന്റെ ബുദ്ധി ചാതുര്യം കൊണ്ടു എന്റെ
പ്രാരബ്ധങ്ങളെ തീര്‍ക്കാന്‍ പറ്റില്ലാ
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
  
ഞാന്‍ നല്ല ഭക്തനല്ലാ...
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...

ഞാന്‍ ഉത്തമമായ ജ്ഞാനിയല്ല 
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
  
ഞാന്‍ എല്ലാം ഉപേക്ഷിച്ച
സന്യാസിയല്ല...
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...

ഞാന്‍ സംസാര സാഗരത്തില്‍ കറങ്ങുന്ന
ഒരു അധമ ജീവന്‍...
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...

ഞാന്‍ കൊള്ളരുതാത്തവന്‍ 
  എന്റെ പത്മനാഭന്‍ അല്ലാതെ വേറെ ഒരു
രക്ഷകന്‍ എനിക്കില്ല...
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...

എന്നെ കൊണ്ടു ആറുമാസത്തില്‍ ഒരിക്കല്‍
ശംഖുമുഖം കടപ്പുറം വരെ നടക്കാന്‍
മാത്രമേ സാധിക്കു...
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...

ഇതു മാത്രം ഞാന്‍ ചെയ്യുന്നു... 
മറ്റുള്ളവ അവന്റെ ഇഷ്ടം...

അനുഭവത്തില്‍ ഞാന്‍ അറിഞ്ഞതു..
നടക്കുന്നതു നല്ലതു..
അതും പത്മനാഭന്റെ കൂടെ നടക്കുന്നതു
വളരെ നല്ലതു... 
എന്റെ പത്മനാഭന്റെ കൂടെ നടക്കുന്നതു
നന്മയ്ക്കു.....

Friday, April 6, 2012

സുഖമായ വേട്ട...

രാധേകൃഷ്ണാ 

സുഖമായ വേട്ട...

എന്റെ പത്മനാഭന്‍ 
എന്റെ കാമത്തെ വേട്ടയാടി... 

എന്റെ പത്മനാഭന്‍ 
എന്റെ കോപത്തെ വേട്ടയാടി...

എന്റെ പത്മനാഭന്‍ 
എന്റെ വെറുപ്പിനെ വേട്ടയാടി...
 
എന്റെ പത്മനാഭന്‍ 
എന്റെ  ദുഃഖത്തെ വേട്ടയാടി...
 
എന്റെ പത്മനാഭന്‍ 
എന്റെ അഹംഭാവത്തെ വേട്ടയാടി...
   
എന്റെ പത്മനാഭന്‍ 
എന്റെ  സ്വാര്‍ത്ഥതയെ വേട്ടയാടി... 
 
എന്റെ പത്മനാഭന്‍ 
എന്റെ അസൂയയെ വേട്ടയാടി...
  
എന്റെ പത്മനാഭന്‍ 
എന്റെ കുഴപ്പങ്ങളെ വേട്ടയാടി...
 
എന്റെ പത്മനാഭന്‍ 
എന്റെ അശ്രദ്ധയെ വേട്ടയാടി... 
 
എന്റെ പത്മനാഭന്‍ 
എന്റെ  അഹങ്കാരത്തെ വേട്ടയാടി...
   
എന്റെ പത്മനാഭന്‍ 
എന്റെ ഭയത്തെ വേട്ടയാടി...

എന്റെ പത്മനാഭന്‍ 
എന്റെ പ്രാരാബ്ധത്തെ വേട്ടയാടി...
 
എന്റെ പത്മനാഭന്‍ 
എന്റെ പാപത്തെ വേട്ടയാടി...
  
എന്റെ പത്മനാഭന്‍ 
എന്റെ ചഞ്ചലത്തെ വേട്ടയാടി...
 
എന്റെ പത്മനാഭന്‍ 
എന്റെ ദുഷ്ടചിന്തകളെ വേട്ടയാടി...
 
എന്റെ പത്മനാഭന്‍ 
എന്റെ രോഗങ്ങളെ വേട്ടയാടി...
 
എന്റെ പത്മനാഭന്‍ 
എന്റെ ക്ഷീണത്തെ വേട്ടയാടി...
 
 
എന്റെ പത്മനാഭന്‍ 
എന്നെ പവിത്രമാക്കി...
 
എന്റെ പത്മനാഭന്‍ 
എന്നെ മീണ്ടെടുത്തു...
 
 
എന്റെ പത്മനാഭന്‍ 
എന്നെ രക്ഷിച്ചു...

എന്റെ പത്മനാഭന്‍ 
സ്വയം എനിക്കു നല്‍കി...
 
എന്റെ പത്മനാഭന്‍ 
എന്നെ തന്റെ കൂടെ വെച്ചു....
 
എന്റെ പത്മനാഭാ...
ഇനി വേറെ ചിന്ത വേണ്ടാ...
 
എന്റെ പത്മനാഭാ...
ഇനി നിന്നെ കൂടാതെ മറ്റൊന്നും വേണ്ടാ... 

ഇന്നു നിന്റെ കൂടെ നീരാടണം....

Thursday, April 5, 2012

വേട്ടക്കാരന്‍!

രാധേകൃഷ്ണാ

വേട്ട..
വേട്ടക്കാരന്‍..
കാടു..

ഒരു കൈയില്‍ വില്ലോടു കൂടി 
ചെഞ്ചുണ്ടുകളില്‍ പുഞ്ചിരിയോട്‌ കൂടി
ഒരു വേട്ടക്കാരന്‍...

ഒരു കയ്യില്‍ അമ്പും
ഹൃദയത്തില്‍ കാരുണ്യത്തോടും കൂടി
ഒരു വേട്ടക്കാരന്‍...  
ഒരു വശത്തു മന്ത്രി നരസിംഹനോടും  
കണ്ണുകളില്‍ പ്രേമയോടും മൂടി
ഒരു വേട്ടക്കാരന്‍....

ഒരു വശത്തു യുവരാജന്‍ കൃഷ്ണനോടും
ശാന്തമായ തിരുമുഖത്തോടും കൂടി 
 ഒരു വേട്ടക്കാരന്‍....
   
മുന്‍പില്‍ ഗജരാണി പ്രിയദര്‍ശിനിയോടും
പിന്നില്‍ സംഗീത കച്ചേരിയോടും കൂടി
ഒരു വേട്ടക്കാരന്‍...

സര്‍വാഭരണ ഭൂഷിതനായി സര്‍വ്വ
അലങ്കാരങ്ങളോടു കൂടി സാക്ഷാത്
മന്മഥ മന്മഥനായി 
ഒരു വേട്ടക്കാരന്‍...

മുപ്പതുമുക്കോടി ദേവന്മാരും 
ഭക്ത ജനങ്ങളും തിരുവടി തൊഴുന്ന 
ഒരു വേട്ടക്കാരന്‍...

ഇല്ലാത്തവനും, ഉള്ളവനും, 
ദുഷിച്ചവനും നല്ലവനും ഇഷ്ടപ്പെടുന്ന
ഒരു വേട്ടക്കാരന്‍...

നാസ്തീകാനും ആസ്തീകാനും, 
നാടും നഗരവും, ലോകവും സംസാരിക്കുന്ന
ഒരു വേട്ടക്കാരന്‍...

വേട്ടക്കാരന്‍...
എന്റെ അന്തപുര നായകന്‍ 
അനന്തപത്മനാഭന്‍...

വേട്ട...
ദുഷ്ട നിഗ്രഹം, ശിഷ്ട പരിപാലനം.

വേട്ടയാടുന്ന കാടു...
അനന്തനും അന്തമില്ലാതവനും വാഴും
തിരുവനന്തപുരം..

വേട്ട ദിവസം...
ഉത്തമമായ പങ്കുനി ഉത്രമായ 
ശുഭയോഗ ശുഭദിനമായ ഇന്നു!

നീ ചെയ്യേണ്ടതു...
മാനസീകമായി, ഉടനെ തന്നെ 
തിരുവനന്തപുരത്തേക്കു വരുന്നതു...

പുറപ്പെടു....വന്നെത്തു... ആഘോഷിക്കു...        

Wednesday, April 4, 2012

നിന്നോടു സംസാരിക്കാന്‍...

രാധേകൃഷ്ണാ

ആരെയും എടുത്തെറിയുന്ന പോലെ സംസാരിക്കരുത്! 

ആരോടും അപമര്യാദയായി സംസാരിക്കരുത്!

ആരെയും പരിഹസിച്ചു സംസാരിക്കരുത്!

ആരെയും നോവിച്ചു സംസാരിക്കരുത്!

ആരെയും മോശമായി സംസാരിക്കരുത്!

ആരെയും കരയിപ്പിച്ചു സംസാരിക്കരുത്!

ആരും നൊമ്പരപ്പെടുന്ന പോലെ സംസാരിക്കരുത്!

ആരും വെറുക്കുന്ന പോലെ സംസാരിക്കരുത്!

ആരെയും കുറിച്ചു തെറ്റായി സംസാരിക്കരുത്!

 കാരണം എല്ലാര്‍ക്കും കൃഷ്ണന്‍ ഉണ്ട്!

നീ ഇതൊക്കെ ചെയ്‌താല്‍ ഭാവിയില്‍
നിന്റെ കൂടെ സംസാരിക്കാന്‍ 
നിന്റെ കൂടെ ആരും കാണില്ല!

നീ എന്തൊക്കെ ഇന്നു പറയുന്നുവോ 
      അതൊക്കെ തീര്‍ച്ചയായും നിനക്കു
തന്നെ വന്നു ചേരും!

നിന്റെ കൂടെ കൃഷ്ണന്‍ സംസാരിക്കണമെങ്കില്‍
നീ എപ്പോഴും നല്ലതു തന്നെ സംസാരിക്കണം! 

നിന്നോടു കൃഷ്ണന്‍ സംസാരിക്കണമെങ്കില്‍
നീ എല്ലാവരോടും സ്നേഹത്തോടെ 
സംസാരിക്കണം!

നിന്നോടു കൃഷ്ണന്‍ സംസാരിക്കണമെങ്കില്‍
നീ എന്നും വിനയത്തോടെ സംസാരിക്കണം!

കൃഷ്ണന്‍ സംസാരിക്കാനോ?
ഇനി നീ നിന്റെ സംസാരം മാറ്റിയാല്‍
കൃഷ്ണന്‍ നിന്നോടു സംസാരിക്കും! 

Tuesday, April 3, 2012

ഉരസലുകള്‍...

രാധേകൃഷ്ണാ

ഓരോ ദിവസവും ജീവിതത്തില്‍
എത്ര ഉരസലുകള്‍...

ഭയത്തിനും ധൈര്യത്തിനും 
ഏകാന്തതയില്‍ ഉരസല്‍...

ആനന്ദത്തിനും ദുഃഖത്തിനും
അഗ്രാഹ്യമായ  ഉരസല്‍..  

അഹംഭാവത്തിനും വിനയത്തിനും 
ബഹുമാന ഉരസല്‍... 

സ്നേഹത്തിനും, വിരോധത്തിനും
മത്സര ഉരസല്‍...

വാത്സല്യത്തിനും സ്വാതന്ത്ര്യത്തിനും
പോരാട്ട ഉരസല്‍..

ഉറക്കത്തിനും ഉണര്‍വിനും
മയക്ക ഉരസല്‍...

സ്വത്തിനും സുഖത്തിനും
പങ്കു ഉരസല്‍...

കുഴപ്പത്തിനും തെളിവിനും
ചിന്താ ഉരസല്‍...

സംശയത്തിനും വിശ്വാസത്തിനും
തീര്‍മാന ഉരസല്‍...

വിജയത്തിനും തോല്‍വിക്കും 
പരിശ്രമ ഉരസല്‍...

ആസ്തീകത്തിനും നാസ്തീകത്തിനും
വിശ്വാസ ഉരസല്‍...

ബുദ്ധിക്കും മനസ്സിനും
ആഗ്രഹ ഉരസല്‍...

ആവശ്യത്തിനും ആഡംബരത്തിനും 
കുഴപ്പ ഉരസല്‍...

പ്രതീക്ഷയ്ക്കും, നിരാശയ്ക്കും
പതര്‍ച്ച ഉരസല്‍...

     ഭാവിക്കും ഭൂതത്തിനും
വര്‍ത്തമാനത്തില്‍ ഉരസല്‍...

ഈ ഉരസലുകള്‍ക്കുള്ളില്‍ ജീവിച്ചു
നാം ശീലിച്ചു കഴിഞ്ഞു!

ഈ ഉരസലുകളില്‍ ഓരോന്നും 
മാറി മാറി വിജയിക്കുന്നു! 

ചില നേരങ്ങളില്‍ ഈ 
ഉരസലുകളില്‍ നാം തളര്‍ന്നു പോകുന്നു!

എന്നാലും ഉരസലുകള്‍ അവസാനിക്കുന്നില്ല!    

Sunday, April 1, 2012

രാമന്‍ എത്ര രാമന്‍???

രാധേകൃഷ്ണാ 
റാം...
ശ്രീറാം...
സീതാറാം...
ജയശ്രീസീതാറാം...

രാമന്‍ എത്ര വിധം രാമന്‍!!!!!

ജയ്‌ ദശരഥറാം...
പിതൃ വാക്യം പരിപാലിച്ചവന്‍... 

ജയ്‌ കൌസല്യാറാം....
പെറ്റ വയറിനു പെരുമ ചേര്‍ത്തവന്‍...

ജയ്‌ അയോധ്യാ റാം..
പ്രജകളെ വശീകരിച്ചവാന്‍...

ജയ്‌ വസിഷ്ഠ റാം...
ഗുരുവിന്റെ ഉപദേശം സ്വീകരിച്ചവന്‍...

ജയ്‌ വിശ്വാമിത്ര റാം...
ഗുരുവിന്റെ ഭാരം തീര്‍ത്തവന്‍...

ജയ്‌ കൈകേയി റാം...
കൈങ്കര്യ ശിഖാമണിയായി മാറ്റിയവന്‍... 

ജയ്‌ സുമിത്രാ റാം...
ഭഗവത് ഭാഗവത ഭക്തിയെ നിരൂപിച്ചവന്‍... 

ജയ്‌ ലക്ഷ്മണ റാം...
ഭക്തനെ സ്വത്തായി കരുതിയവന്‍....

ജയ്‌ ഭരതറാം പെരുമയും, ചുമതലയും
നല്‍കിയവന്‍...

ജയ്‌ ശത്രുഘ്ന റാം....
ഭാഗവത ഭക്തിയെ ഉയര്‍ത്തിയവന്‍...

ജയ്‌ സീതാ റാം...
പത്നിയുടെ പ്രേമയ്ക്കു സ്വയം
അര്‍പ്പിച്ചവാന്‍...

ജയ്‌ ജനക റാം...
ഭക്തന്റെ വാക്കുകള്‍ക്കു നിബദ്ധനായവാന്‍...

ജയ്‌ അഹല്യാ റാം...
ഭക്തയെ പതിവ്രത എന്നു പറഞ്ഞവന്‍...

ജയ്‌ ഗുഹ റാം...
സുഹൃത്തിനെ സൌഹൃദത്തെ ആസ്വടിച്ചവന്‍...

 ജയ്‌ വനവാസ റാം..
വൈരാഗ്യം പഠിപ്പിച്ചവന്‍....

ജയ്‌ ശബരീ റാം...
മോക്ഷത്തിനു സാക്ഷിയായവന്‍...

ജയ്‌ സുഗ്രീവ റാം..
സൌഹൃദത്തിനു ബഹുമാനം നല്‍കിയവന്‍...

ജയ്‌ ആഞ്ചനേയ റാം...
ഭക്തനു തന്നെ ദാനം നല്‍കിയവന്‍...

ജയ്‌ വിഭീഷണ റാം...
ശരണാഗത വത്സല രാജാധിരാജന്‍...

ജയ്‌ വാല്മീകി റാം...
രാമായണത്തെ നല്‍കിയവന്‍...

ജയ്‌ ലവകുശ റാം...
രാമായണത്തെ പ്രകടനം ചെയ്തവന്‍...

ഇനിയും എത്രയോ രാമന്‍...

എന്റെ രാമന്‍..
ജയ്‌ ഗോപാലവല്ലി റാം... 
കൃഷ്ണനായി ലീല ചെയ്യുന്നു...

നിന്റെ രാമന്‍...
ചിന്തിക്കു....കണ്ടുപിടിക്കു...അനുഭവിക്കു.... 

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP