Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, April 28, 2010

ശ്രീ അനന്തപത്മനാഭ സ്വാമിയുടെ ആറാട്ട്‌!

ശ്രീ അനന്തപത്മനാഭ സ്വാമിയുടെ ആറാട്ട്‌!
രാധേകൃഷ്ണാ
നാം ഈ ലോകത്ത് വന്നതിന്‍റെ കാരണം തന്നെ
ഭഗവാനെ മനസ്സിലാക്കി, നമ്മുടെ പാപങ്ങളെ 
കളഞ്ഞു, ബുദ്ധിയെ നേര്‍വഴിക്കു  നയിക്കാനാണ്!
സാധാരണയായി ബുദ്ധി ചീത്ത വിഷയങ്ങളില്‍ 
താനേ വ്യാപൃതമാകും! 
ബുദ്ധി ചീത്ത വഴിയില്‍ സഞ്ചരിച്ചാല്‍ 
ജീവിതത്തില്‍ നിരന്തരമായ ഭയം ഉണ്ട്!
ബുദ്ധിയെ നല്‍വഴിയില്‍ പ്രവൃത്തിപ്പിച്ചാല്‍ മാത്രമേ
എപ്പോഴും സ്വൈരത്തോടെ ജീവിക്കാന്‍ സാധിക്കു! 
ബുദ്ധിയെ സ്വയം നല്ല വഴിയില്‍ പ്രവൃത്തിപ്പിക്കുക 
എന്നത് വളരെ കഠിനമായ ഒരു കാര്യമാണ്!
ബുദ്ധിയെ കടിഞ്ഞാണിട്ടു അടക്കാനുള്ള ബലം
ഭഗവാനു മാത്രമേ പൂര്‍ണ്ണമായുള്ളൂ!
അതിനു വേണ്ടിയാണ് ഭഗവാന്‍ ക്ഷേതരങ്ങളില്‍ 
അര്‍ച്ചാവതാര മൂര്‍ത്തിയായി എഴുന്നള്ളിയിരിക്കുന്നത്!
അര്ച്ചാ മൂര്‍ത്തിയായി ക്ഷേതരങ്ങളില്‍ ഉണ്ടെങ്കിലും
ഭക്തര്‍ക്ക്‌ വേണ്ടി സുലഭമായ ഉത്സവ മൂര്‍ത്തിയായി!
ഉത്സവ മൂര്തിയാകാനുള്ള കാരണം തന്നെ ഭക്തന്മാര്‍
തന്നെ സ്വന്തന്ത്രമായി അനുഭവിച്ചു രസിക്കണം 
എന്നു വിചാരിച്ചാണ്!
ലോകരെ ഉദ്ധരിക്കാനായി ഉത്സവങ്ങളെ ഭഗവാന്‍
അനുഭവിക്കുന്നു!
ഓരോ ക്ഷേത്രങ്ങളിലും ഉത്സവം ഉണ്ട്!
ഓരോ ഉത്സവത്തിനും ഒരു മഹത്വം ഉണ്ട്!
ഓരോ മഹാത്വമും മനുഷ്യരെ തിരുത്തും!

ഭാരത ഭൂമിയില്‍ ക്ഷേതരങ്ങള്‍ക്ക് പഞ്ഞമില്ല!
ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്കും പഞ്ഞമില്ല!
ഉത്സവങ്ങളില്‍ ഭക്തിക്കും പഞ്ഞമില്ല!
ഭക്തിയില്‍ ആനന്ദത്തിനും പഞ്ഞമില്ല!

എത്ര ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ഓരോരുത്തര്‍ക്കും 
ഒരു ഇഷ്ടവും, മര്യാദയും, അടുപ്പവും സ്നേഹവും 
ഏതോ ഒരു ക്ഷേത്രത്തിലും,  അവിടുത്തെ ദൈവത്തോടു
വിശേഷ പ്രീതിയും ഉണ്ടാവും!
ശ്രീകൃഷ്ണ ചൈതന്യര്‍ക്കു പൂരി ജഗന്നാഥനോട് 
വിശേഷപ്രീതി ഉണ്ടായിരുന്നു!
ശ്രീമതി ആണ്ടാള്‍ക്ക് ശ്രീരംഗം രംഗനാഥനോടു 
വിശേഷ പ്രീതി ഉണ്ടായിരുന്നു!
ശ്രീകനക ദാസര്‍ക്ക്‌ ഉടുപ്പി കൃഷ്ണനോടു 
വിശേഷ പ്രീതി ഉണ്ടായിരുന്നു!
ശ്രീപൂന്താനത്തിന് ഗുരുവായൂരാപ്പനോടു 
വിശേഷ പ്രീതി ഉണ്ടായിരുന്നു!
ശ്രീസന്ത് തുക്കാറാമിന് പാണ്ഡുരംഗനോടു 
വിശേഷ പ്രീതി ഉണ്ടായിരുന്നു!
ശ്രീരാമാനുജര്‍ക്ക് കാഞ്ചി വരദരാജരോടു
വിശേഷ പ്രീതി ഉണ്ടായിരുന്നു!
ശ്രീഅന്നമാചാര്യര്‍ക്ക് തിരുമല അപ്പനോടു 
വിശേഷ പ്രീതി ഉണ്ടായിരുന്നു!
പറയാനുള്ള യോഗ്യത ഇല്ല!
എന്നാലും ആശ കൊണ്ടു പറയുകയാണ്‌!
രാമാനുജരുടെ ഈ കുഞ്ഞ് ഗോപാലവല്ലിദാസനും 
തിരുവനന്തപുരം അനന്തപത്മനാഭ സ്വാമിയോട് 
ഒരു വിശേഷ പ്രീതി ഉണ്ട്!
ശ്രീഅനന്തപത്മനാഭ സ്വാമിയുടെ തിരുവനന്തപുരം
തന്നെ ഭൂലോക വൈകുണ്ഠമാണ്!
അങ്ങനെയാണ് മഹാരാജാ സ്വാതി തിരുനാള്‍
തന്‍റെ കൃതികളില്‍ പറയുന്നത്!
സ്വാമി നമ്മാള്‍വാരും "ഇന്‍റു പോയി പുകുതിരാകില്‍
എഴുംയും എദം സാരാ" അന്ന് തന്‍റെ തിരുവായ്‌ മൊഴിയില്‍
പറയുന്നു. തിരുവനന്തപുരത്തില്‍ ഇന്നു തന്നെ പോയി 
ചേരുകയാണെങ്കില്‍ ഒരിക്കലും പ്രശ്നമില്ല 
എന്നു പറയുന്നു.
അടിയനു ഭൂലോക വൈകുണ്ഠമും ഉപദ്രവം
നീക്കുന്ന ദൈവമും തിരുവനന്തപുരം 
ശ്രീഅനന്തപത്മനാഭ സ്വാമി തന്നെയാണ്!
ഈ ശരീരത്തെ നിത്യവും കുളിപ്പിക്കുന്നു. എന്നാല്‍ 
പാപങ്ങള്‍ നീങ്ങുന്നതായി കാണുന്നില്ലല്ലോ!
നമ്മുടെ കര്‍മ്മ വിനകളും മറയുന്നില്ല!
എന്നാല്‍ അതേ സ്നാനം ഭഗവാനോട് ചേര്‍ന്നു ചെയ്താല്‍ 
പാപങ്ങളും, കര്‍മ്മഫലങ്ങളും, മനസ്സിന്‍റെ 
മാലിന്യവും ഒക്കെ നീങ്ങും!
അതിനു വേണ്ടിതന്നെയാണ് അഖിലാണ്ഡകോടി 
ബ്രഹ്മാണ്ഡ നായകന്‍ ശ്രീ അനന്തപത്മനാഭസ്വാമിയായി 
വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഭക്ത ജനങ്ങളോട് 
കൂടെ തീര്‍ത്ഥസ്നാനം ചെയ്യുന്നത്!
ആ തീര്‍ത്ഥ സ്നാനത്തെയാണ് അനന്തപുരിയില്‍ 
ആറാട്ട്‌ എന്നു പറയുന്നത്!
ശരി! ഇനി പത്മനാഭന്‍റെ കൂടെ കുളിരെ ഒരു കുളി!

ശ്രീഅനന്തപത്മനാഭന്‍ വേട്ടയ്ക്കെന്ന പോലെ ആറാട്ടിനും 
പച്ച നിറമുള്ള വസ്ത്രം ഉടുത്തു വന്നു!
ശ്രീനരസിംഹ മൂര്ത്തിയോടു കൂടെ ശംഖുമുഖം 
കടലില്‍ ആറാടാന്‍ അനന്തപുരീശ്വരന്‍ 
ഭംഗിയായി വാഹനത്തില്‍ എഴുന്നള്ളി വന്നു!
നാലു തൃക്കൈകളില്‍ ശംഖു ചക്രം, ഗദാ, താമര,
 വഹിച്ചു കൊണ്ടു കാമദേവന് ജന്മം നല്‍കിയ 
മണിവണ്ണന്‍ എഴുന്നള്ളി വന്നു!
തങ്ക ഗരുഡാള്‍വാരിന്‍റെ പുറത്തു സര്‍വ
അലങ്കാരത്തോടു കൂടി, മുല്ല, അരളി, കോടി സമ്പങ്കി,
റോസാ, പിച്ചി, ഇരുവാക്ഷി, ജമന്തി പൂക്കളോടെ 
തുളസി മാലയും ചാര്‍ത്തി, സര്‍വലോക പ്രഭു, 
എഴുന്നള്ളി വന്നു!
കിഴക്കേ നടയില്‍ കാത്തിരുന്ന ഭക്ത ജനങ്ങളുടെ 
കോരിത്തരിപ്പിക്കുന്ന ശബ്ദത്തില്‍ 
പളപളാ എന്നു മിന്നിക്കൊണ്ട്, സ്ത്രീകളുടെ 
കുരവ ശബ്ദത്തില്‍ ശ്രീനരസിംഹരോടു കൂടെ
ആനന്ദത്തോടെ കര്‍പ്പൂര ആരതിയെ അനുഭവിച്ചു, 
ശ്രീവേലിപ്പുരയില്‍ പ്രദക്ഷിണമായി 
എഴുന്നള്ളി വന്നു!
തുപ്പല്‍, മലം, മൂത്ര, മാംസ പിണ്ഡമായ മനുഷ്യ 
ശരീരമുള്ള അഹംഭാവ മൂഡന്മാര്‍,
പക്ഷെ പത്മനാഭാനില്‍ വിശ്വാസം അര്‍പ്പിച്ചവര്‍, 
മുന്‍പേ നടന്നു കൊണ്ടു, ഞങ്ങളുടെ കരുണാസാഗരന്‍ 
പത്മനാഭന്‍ ആടി ആടി എഴുന്നള്ളി വന്നു!
പടിഞ്ഞാറെ നടയില്‍ യുവരാജന്‍ കൃഷ്ണന്‍ സുന്ദരനായ 
പാര്‍ത്ഥസാരഥിയായി കയ്യില്‍ ചാട്ടവാറോടെ കേളിയായി 
വന്നു ചേര്‍ന്നപ്പോള്‍ ഭക്തന്മാര്‍ തങ്ങളെ മറന്നു 
"കൃഷ്ണാ കൃഷ്ണാ" എന്നു വിളിക്കുമ്പോള്‍, 
ലക്ഷ്മി നരസിംഹനെ വലതു വശത്തും, 
രാധികാ രമണനെ ഇടതു വശത്തും നിറുത്തി, 
അവിടെയും ഒരു ആരതി അനുഭവിച്ചു,
ആനന്ദത്തോടെ എഴുന്നള്ളി വന്നു!
ഗജറാണി പ്രിയദര്ശിനിയും കാലില്‍ ചിലങ്ക അണിഞ്ഞു
കഴുത്തില്‍ പതക്കം തൂക്കി, നെറ്റിപ്പട്ടം മസ്തകത്തില്‍ 
ധരിച്ചു, നടന രാജനായ പത്മനാഭനു മുന്‍പേ, 
കുട്ടികളുടെ കൂടെ താനും തുള്ളി ചാടിക്കൊണ്ടു, 
കൊട്ട് വാദ്യം മുഴങ്ങിക്കൊണ്ടു നടക്കെ,
സൌന്ദര്യ രാജന്‍ പത്മനാഭന്‍ എഴുന്നള്ളി വന്നു!
ആയിരക്കണക്കിന് ഭക്തന്മാര്‍ അകത്തും പുറത്തും,കാത്തിരിക്കെ,
പലരും വഴി നീളെ കാത്തിരിക്കെ, ശ്രീവരാഹ മൂര്‍ത്തിയും
വന്നു തപസ്സിരിക്കെ, എല്ലാരും ദിവ്യ പ്രേമയില്‍ 
മയങ്ങി സമയം മറന്നു കാത്തിരുന്നു!
പത്മനാഭ ദാസര്‍ വരുന്നത് വരെ ശ്രീവേലിപ്പുരയില്‍ മൂന്നു
പ്രതക്ഷിണം വെച്ച സര്‍വലോക രക്ഷകന്‍,
ഭാഗ്യവാന്‍ ശ്രീഉത്രാടം തിരുനാള്‍ എത്തിയതും,
അദ്ദേഹത്തിന്‍റെ കൂടെ  പടിഞ്ഞാറെ നട എത്തി 
അവിടെ എല്ലാവരും കണ്ണും നാട്ടു നോക്കി നിക്കേ,
സര്വാന്തര്യാമിയായ അനന്തപത്മനാഭന്‍
ആരാട്ടിനായി ക്ഷേത്രത്തിന്‍റെ പുറത്തേക്ക് വന്നു!
ശ്രീഅനന്തപത്മനാഭന്‍റെ കൂടെ ശ്രീനാരസിംഹാര്‍,
ശ്രീകൃഷ്ണന്‍, ശ്രീലക്ഷ്മി വരാഹമൂര്‍ത്തി 
തുടങ്ങിയവരും ക്ഷേത്രത്തിന്‍റെ പുറത്തു വന്നു!
  പത്മനാഭദാസരുടെ വംശക്കാര്‍, പാരമ്പര്യ
വേഷത്തില്‍ തലയില്‍ തൊപ്പിയോടെ 
കയ്യില്‍ വാളും തോളില്‍ പരിചയും താങ്ങി, 
വരിയില്‍ മുന്‍പേ കാത്തിരിക്കെ,
പോലീസ് മേധാവികള്‍ തോക്കുയര്‍ത്തി ബഹുമാനിക്കെ
സര്‍വലോക ശരണ്യന്‍ പുറത്തു എഴുന്നള്ളി!
രാജാധിരാജന്‍ പുറത്തു വരുന്ന പടിഞ്ഞാറെ നടയില്‍
പൊന്നുണ്ണിയായ ശ്രീഅനന്തപത്മനാഭ സ്വാമിയുടെ മൃദുവായ 
പാദങ്ങള്‍ നോവാതിരിക്കാന്‍ വഴിയില്‍ 
വെളുത്ത കടപ്പുറം മണല്‍ വിരിച്ചിരുന്നു.
നടയുടെ രണ്ടു വശത്തും മുകളിലും തോരണങ്ങള്‍ കൊണ്ടും
പൂക്കള്‍ കൊണ്ടും അലങ്കരിച്ചിരുന്നു. 
കലിയുഗത്തിന്റെ ഘോരമായ മായയുടെ
പിടിയില്‍ പെട്ടു പരിതപിക്കുന്ന ജനങ്ങള്‍
കാത്തിരിക്കെ, അവരുടെ ദുഃഖത്തെ നാശം ചെയ്തു കൊണ്ടു
"പേടിക്കണ്ടാ! ഞാന്‍ ഉണ്ട്" എന്നു പറഞ്ഞു 
എല്ലാരെയും ആശീര്‍വദിക്കാന്‍, കരുണാസാഗരന്‍
പുറത്തു വന്നു നിന്നു!
ഭാഗ്യവാനായ പത്മനാഭദാസന്‍ ശ്രീഉത്രാടം തിരുനാള്‍
പാരമ്പര്യ വാളിനെ കൈയില്‍ പിടിച്ചു കൊണ്ടു മുന്നേ 
നടക്കുമ്പോള്‍, രാജവംശത്തെ ചേര്‍ന്നവരും മറ്റുള്ളവരും
കൂടെ നടക്കെ, കൈങ്കര്യ പരന്മാര്‍ കൂട്ടത്തെ 
അകറ്റി നിറുത്തി, എല്ലാരെയും മോക്ഷതിനു വഴികാട്ടി
വിളിച്ചു കൊണ്ടു പോകുന്ന ശ്രീഅനന്തപത്മനാഭനു
വഴി കാട്ടി കൊടുത്തു. 
അദ്ദേഹം സാവധാനം ആടി ഉലഞ്ഞു, നരസിംഹരുടെ
തോളില്‍ ചിലപ്പോള്‍ ഉരസിക്കൊണ്ടു, എകാടാശിയില്‍
മോഹിനി വേഷം ധരിക്കുന്ന കള്ളനായ രാധികാരമണന്‍
ശ്രീകൃഷ്ണന്‍റെ തോളില്‍ ഒരു കൈ ഇട്ടു കൊണ്ടു
ദേവാദിദേവന്‍ പരന്ധാമന്‍, അനന്തപത്മനാഭന്‍ 
വീഥിയില്‍ സഞ്ചരിച്ചു!
എന്തു നടന്നാലും "പൂരം കാണുന്ന" ചിലരും, 
ക്ഷേത്രത്തിലേക്ക് പോകുന്ന ശീലം ഇല്ലാത്ത മടിയന്മാരും,
പണം മാത്രം എന്നി തിട്ടപ്പെടുത്തുന്ന വ്യാപാരികളും, 
ക്ഷേത്രത്തിലേക്കു  വരാന്‍ സാധിക്കാതവരും 
കണ്ണ് ഉള്ളത് കൊണ്ടു, ഭൂമിയില്‍, ഭാരത ദേശത്തില്‍
തിരുവനന്തപുരത്തില്‍ അന്നേ ദിവസം ഇരിക്കാനുള്ള ഭാഗ്യം
ലഭിച്ചതു കൊണ്ടു, സാക്ഷാത് മന്മഥ മന്‍മഥനായ പുരാണപുരുഷന്‍ 
ശ്രീഅനന്ത പത്മനാഭന്‍റെ രാജ വരവ് കണ്ടു!
പലഭാക്തന്മാരും തങ്ങളുടെ വീട്ടു മുറ്റത്ത്‌ തന്നെ 
വരുന്ന സുന്ദരവദനന്‍, ശ്രീഅനന്തപത്മനാഭാനെ
സ്വീകരിക്കാന്‍, മുറ്റത്ത്‌, വിളക്ക് കത്തിച്ചു വെച്ചിരിക്കുന്നതും
ആ സൌലഭ്യ മൂര്‍ത്തി സ്വീകരിച്ചു!
പോലീസ്കാര്‍ ബാന്‍ഡ് വായിക്കേ, അവിടവിടെ ഓടി,
ഭക്തരെയും ഓടിപ്പിച്ചു, ചില സ്ഥലങ്ങളില്‍
പെട്ടെന്ന് നിന്നു, തന്‍റെ ഭക്തരെയും, വിശ്രമിപ്പിച്ചു, 
മായാപതി, കളിയായിട്ടു വീഥിയില്‍ എഴുന്നള്ളി!
പലരും തങ്ങളുടെ ഹൃദയത്തില്‍ പത്മനാഭന്‍റെ 
രൂപം പതിപ്പിച്ചു, ചിലര്‍ ഉപകരണങ്ങളാല്‍
പടം പിടിക്കുമ്പോള്‍, ആര്‍ക്കും അടങ്ങാത്ത, യോഗികളും 
ആയിരമായിരം വര്‍ഷങ്ങള്‍ തപസ്സു ചെയ്താലും കിട്ടാത്ത 
ആരുടെ പിടിയിലും പെടാത്ത, കണ്ണ് കൊണ്ടു കാണാന്‍
സാധിക്കാത്ത വേദപ്പൊരുള്‍, എല്ലാരുടെയും
മനസ്സിലും, കണ്ണിലും ഉപകരണങ്ങളിലും
സുലഭമായി പിടിക്കപ്പെട്ടു എഴുന്നള്ളി വന്നു!
ദൈവത്തിനു രൂപം ഇല്ലാ എന്നു ദൃഡമായി വിശ്വസിക്കുന്നവര്‍
 പോലും ഞങ്ങളുടെ അനന്തപുരത്ത്‌ സുന്ദരന്‍റെ 
എഴുന്നള്ളത് കണ്ടു രസിക്കാന്‍ തലയില്‍ തൊപ്പി 
ധരിച്ചു കുഞ്ഞുങ്ങളോട് കൂടി തങ്ങളുടെ 
പള്ളി മുറ്റത്ത്‌ കാത്തിരുന്നു, രാജാധിരാജന്
തല കുനിച്ചു മര്യാദ ചെയ്യുമ്പോള്‍ പ്രഭു അവരെയും 
തന്‍റെ കുഞ്ഞുങ്ങളായി ഭാവിച്ചു അനുഗ്രഹിക്കുന്നു!
രൂപം ഇല്ലാത്ത ദൈവത്തെ ഉപാസിക്കുന്ന സ്ത്രീകളും
തങ്ങളുടെ ഗൃഹ കൃത്യങ്ങളെ വിട്ടു പുറത്തു വന്നു
തപസ്സിരുക്കെ, ആ ബീവി നാച്ചിയാര്‍കളുടെ താപം
തീരെ ആറു മാസത്തെ കാത്തിരുപ്പിനു ശേഷം ബ്രഹ്മദേവന്‍റെ 
പിതാവ് അവരുടെ മുഖം ചുവപ്പിച്ചു കൊണ്ടു 
സുന്ദരമായി എഴുന്നള്ളി!
പാശ്ചാത്യ സംസ്കാരത്തില്‍ മോഹിച്ചു മയങ്ങി 
കിടക്കുന്ന ചെറുപ്പക്കാരും ഞങ്ങളുടെ 
പത്മനാഭന്‍റെ പകിട്ടും ഭംഗിയും കണ്ടു ഗര്‍വം നശിച്ചു
അവന്‍റെ തിരുവടികളില്‍ ശരണാഗതി ചെയ്യവേ
കാമനെയും മയക്കുന്ന ഭുവനസുന്ദരന്‍ 
എഴുന്നള്ളി വന്നു!
ശാസ്ത്ര പുരോഗതിയില്‍ ഭ്രമിച്ചു അതിനെ ശ്ലാഘിക്കുന്ന 
മായയില്‍ മയങ്ങിയിരിക്കുന്ന അധമ ജീവര്‍കളുടെ 
വിമാനങ്ങളെയും നിറുത്തി വെച്ചു, തന്‍റെ വഴിയില്‍
താനേ നടക്കുന്ന സിംഹത്തെ പോലെ നമ്മുടെ 
ക്ഷീരസാഗര നാഥന്‍ വിമാന നിലയത്തിലെ തന്‍റെ 
മണ്ഡപത്തില്‍ നിശ്ശബ്ദമായി വന്നു നിന്നു!
ക്ഷീണമേ അറിയാത്തവന്‍, ഭക്തന്മാരുടെ ഭക്തിക്കു വേണ്ടി
ക്ഷീണിച്ചവനെ പോലെ, ഭക്തന്മാരുടെ വിശ്രമത്തിനായി
തന്‍റെ മണ്ഡപത്തില്‍ കുറച്ചു നേരം വിശ്രമിച്ചു 
സംസാര താപത്തെ നാശം ചെയ്യുന്നവന്‍, 
കരിക്കു സ്വീകരിച്ചു, താപം അകറ്റി 
എഴുന്നള്ളിയിരുന്നു!
കാമനു ജന്മം  നല്‍കിയ അനന്തപത്മനാഭന്‍റെ
ചെഞ്ചുണ്‍ടിരിക്കുന്ന തിരുമുഖം കണ്ടു 
അന്തിവാനവും ലജ്ജയോടു കൂടി ആനന്ദത്തില്‍
തുടുത്തപ്പോള്‍, സൂര്യ ദേവന്‍ തന്‍റെ
കിരണങ്ങളാല്‍ ശ്രീപത്മനാഭനെ പാദാദികേശം 
തലോടി ആനന്ദത്തില്‍ കുളിര് കോരി 
വിമാന നിലയത്തിന്‍റെ രാജ വീഥിയില്‍ 
സ്വാതി തിരുനാളിന്‍റെ ദൈവം ഓടി വന്നു!
പുഷ്പക വിമാനത്തില്‍ ലങ്കയില്‍ നിന്നും അയോധ്യയ്ക്കു
പറന്നു ചെന്നവന്‍, വിമാന നിലയത്തിന്‍റെ മറ്റേ 
കവാടത്തില്‍ എത്തിയപ്പോള്‍ അവിടെ കാത്തിരുന്ന 
പത്മനാഭ ദാസര്‍കളുടെ കുലദാസന്‍ മഹാരാജാ 
ഉത്രാടം തിരുനാള്‍ ഭക്ത ജനങ്ങളോട് കൂടി തന്‍റെ 
അമ്മയായവനെ സ്വീകരിച്ചത് കണ്ടു എല്ലാരുടെയും 
കണ്ണുകളില്‍ ആനന്ദ കണ്ണീര്‍ പൊടിഞ്ഞു. 
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകന്‍ ശംഖു മുഖം 
കടപ്പുറത്തു തുള്ളി തുള്ളി വന്നു!
കടപ്പുറത്തുള്ള തന്‍റെ സ്വന്തം മണ്ഡപത്തില്‍ 
ശ്രീനരസിംഹരോടും, ശ്രീകൃഷ്ണനോടും കൂടി 
ആനന്ദത്തോടെ വന്നിരുന്ന ഭക്ത പ്രിയന്‍ 
സമുദ്രരാജനെ തന്‍റെ പുഞ്ചിരി കൊണ്ടു വശീകരിച്ചു 
"എന്താ സമുദ്രരാജാ! സുഖം തന്നെ അല്ലെ?" എന്നു ചോദിച്ചു!
സമുദ്രരാജനും "അങ്ങയുടെ കൃപയാല്‍ അടിയനു സുഖം
തന്നെയാണ്" എന്നു പറഞ്ഞു കൊണ്ടു തിരമാലക്കൈകളാല്‍ 
തൊഴുതു കൊണ്ടു തുള്ളി ചാടി വന്നു 
ശ്രീപത്മനാഭ സ്വാമിയുടെ പാദങ്ങളില്‍ സാഷ്ടാംഗം
പ്രണമിച്ചു!
സൂര്യനും പിരിയാന്‍ മനസില്ലാതെ പിരിഞ്ഞു പോകെ 
ചന്ദ്രന്‍ ആകാശത്തില്‍ പ്രകാശം പരത്തി നില്‍ക്ക
ദ്വാരകാനാഥന്‍ പതുക്കെ ചിരിച്ചു നിന്നു!
കൂടെ വന്നവരും മറ്റവരും, പത്മനാഭ ദാസര്‍കളുടെ 
കുടുംബക്കാരും, കൈങ്കര്യ പരാര്‍കളും 
ക്ഷീണിതരായി വിശ്രമിക്കെ, ചിലര്‍ ഭജന ചെയ്തു, 
ചിലര്‍ നാട്യമാടി, ചിലര്‍ പ്രാര്‍ത്ഥിച്ചു, ചിലര്‍ ഭക്തിയില്‍
മുഴുകി, ചിലര്‍ ആനന്ദപരവശരായി ഇരിക്കുമ്പോള്‍, 
അനന്തന്‍റെ പുറത്തു ശയിക്കുന്നവന്‍, നിശാരാജന്‍
എത്താനായി കാത്തിരുന്നു!
പകല്‍ തന്‍റെ പണി തീര്‍ന്നു മടങ്ങെ, നിശി തന്‍റെ
പണി തുടങ്ങേ, തന്ത്രിമാര്‍ പുജയ്ക്ക് ഒരുങ്ങി.
ലോകം സൃഷ്ടിച്ചവന് ദേവന്മാര്‍ ചാമരം വീശി,
കുട പിടിച്ചു മേഘങ്ങളും തങ്ങളെ മറന്നു നില്‍കുമ്പോള്‍,
വായുദേവന്‍ ആഹ്ലാദത്തോടെ വിവിധ ഗാനങ്ങള്‍ 
പാടി പത്മനാഭനെ സേവിച്ചപ്പോള്‍, പ്രഭുവും
അതിനനുസരിച്ച് തന്‍റെ മാലകളെയും വസ്ത്രത്തെയും 
ചലിപ്പിച്ചു പ്രതിഫലം നല്‍കി നീരാട്ടാടാന്‍ തയ്യാറായി!
തൃപ്പാല്‍ക്കടലിനെ കടഞ്ഞവാന്‍, രണ്ടടി കൊണ്ടു
ലോകം അളന്നവന്‍, പരശുരാമാനായി അക്രമികളെ
വധിച്ചവന്‍, രാമനായി ജീവിച്ചു കാണിച്ചവന്‍, 
കൃഷ്ണനായി കാരുണ്യം വര്ഷിച്ചവാന്‍, 
കല്കിയായി അവതരിക്കാന്‍ പോകുന്നവന്‍, 
ഭക്തന്മാരോടു കൂടെ ഉപ്പു നീരില്‍ സ്നാനം ചെയ്യാന്‍
പൂര്‍ണ്ണ സമ്മതം അറിയിച്ചു!
സര്‍വ സുഗന്ധമായി ഇരിക്കുന്നവന്‍ നീരാടാന്‍ 
മണപ്പുറത്ത് നടന്നു!
സര്‍വ രസമായി ഇരിക്കുന്നവന്‍ നീരാടാന്‍
മണപ്പുറത്ത് നടന്നു!
ലോകനാഥന്‍ നീരാടാന്‍ മണപ്പുറത്ത് നടന്നു!
രാസലീലാ നായകന്‍ നീരാടാന്‍
മണപ്പുറത്ത് നടന്നു!
യോഗ നരസിംഹനോടു കൂടെ നീരാടാന്‍
മണപ്പുറത്ത് നടന്നു!
രാധികാ കൃഷ്ണന്‍റെ കൂടെ നീരാടാന്‍
മണപ്പുറത്ത് നടന്നു!
ദേവരും മനുഷ്യരും ആനന്ദിക്കെ നീരാടാന്‍
മണപ്പുറത്ത് നടന്നു!
6 മാസങ്ങളായി തപസ്സിരിക്കുന്ന സമുദ്രരാജന്‍ 
തിരമാലക്കൈകളാല്‍  വരു വരു എന്നു 
വരവേറ്റപ്പോള്‍ അനന്തപത്മനാഭ പ്രഭുവും
അരികിലെത്തി!
താപതാല്‍ ഏങ്ങി തളര്‍ന്നിരുന്ന സമുദ്രരാജന്‍ തുള്ളിച്ചാടി 
ഭക്തരെയും പത്മനാഭനെയും ജലപ്രവാഹത്തില്‍
നനച്ചു.
ഭക്തരുടെ 'ജയ്‌ പത്മനാഭാ!" ഘോഷം മുഴങ്ങെ
ഞങ്ങള്‍ എല്ലാവരും കൂടെ നീരാടി. 
ഞങ്ങളുടെ പാപങ്ങളും ഞങ്ങളെ വിട്ടു 
പോയി മറഞ്ഞു.
ശ്രീപത്മനാഭന്‍ നീരാടി കരകേറിയതും, ശ്രീനരസിംഹാര്‍
ഗര്‍ജ്ജിച്ചു കൊണ്ടു സമുദ്രരാജന്‍റെ അരികില്‍ വന്നപ്പോള്‍
  സമുദ്രരാജന്‍ 4 പ്രാവശ്യം അദ്ദേഹത്തെ വണങ്ങി, 
ശ്രദ്ധയോടെ പ്രാര്‍ത്ഥിക്കേ, അദ്ദേഹം സമ്മതം നല്‍കി.
ഉടനെ സമുദ്രരാജന്‍ തന്‍റെ തിരമാലക്കൈകള്‍ ഉയര്‍ത്തി,
ശ്രീനരസിംഹരെ ഉച്ചി മുതല്‍ പാദം വരെ അണച്ച് 
അനുഭവിച്ചുതന്‍റെ താപം തീര്‍ത്തു!
പ്രഹ്ലാദവരടന്റെ കൂടെ ഭക്തന്മാരും ചേര്‍ന്നു 
നീരാടിയപ്പോള്‍ അവരവരുടെ കര്‍മ്മ വിനകള്‍
അവരെ വിട്ടകന്നു!
ശ്രീനാരസിംഹാര്‍ നീരാടി കരകേറിയപ്പോള്‍ 
ഗോപികാ രമണന്‍, അര്‍ജ്ജുന സഖാ, പാര്‍ത്ഥ സാരഥി,
പ്രേമയില്‍ മുഴുകി ജലക്രീഡയ്ക്ക് വന്നു ചേര്‍ന്നു!
സമുദ്രരാജന്‍ ഒന്ന് തുള്ളിക്കളിച്ചു അദ്ദേഹത്തെ
ആലിംഗനം ചെയ്തു!
പ്രതീക്ഷിക്കാതെ ഇതു കണ്ടു എല്ലാവരും 
ആനന്ദഘോഷം ചെയ്ത്, പ്രേമരാജന്‍ രാധാകൃഷ്ണന്‍റെ 
കൂടെ ഞങ്ങളും നീരാടി!
ഞങ്ങള്‍ക്ക് പ്രേമസ്വരൂപന്‍റെ ആശീര്‍വാദങ്ങള്‍
വന്നു ചേര്‍ന്നു!
ഇവരുടെ പിറകെ തന്‍റെ ഭക്ത ഘോഷ്ടിയുടെ കൂടെ 
ശ്രീലക്ഷ്മി വരാഹ സ്വാമിയും ആനന്ദത്തോടെ 
കടലില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തെയും
ബഹുമാനത്തോടെ സമുദ്രരാജന്‍ നീരാട്ടി!
ആ ആനന്ദത്തില്‍ ഭക്തന്മാര്‍ കോരിത്തരിക്കെ
ഭൂവരാഹരും പുഞ്ചിരിയോടെ നീരാടി!
അന്തര്യാമിയായ ശ്രീപത്മനാഭന്‍ മഞ്ഞള് കൊണ്ടു
അഭിഷേകം ചെയ്തുകൊണ്ട്, പൂജകളും അനുഭവിച്ചു 
സമുദ്ര രാജനെ ആശീര്‍വദിച്ചു, തന്‍റെ മക്കളുടെ 
കൂടെ തീര്‍ത്ഥമാറിയ ആനന്ദത്തോടെ ആരതിയും
സ്വീകരിച്ചുകൊണ്ട് തന്‍റെ ക്ഷേത്രത്തിലേയ്ക്ക് 
തിരിച്ചു!
മേളങ്ങള്‍ മുഴങ്ങെ, ഭക്തരുടെ നാമഘോഷത്തോട് കൂടെ
വായു ദേവന്‍റെ മൃദുവായ തെന്നല്‍ ചാമരം വീശെ
ശംഖുമുഖം കടപ്പുറത്തു കളിയാടിയ 
ആടി ഭഗവാന്‍ തന്‍റെ ഭക്തര്‍കളോട് കൂടെ
വട്ടം കറങ്ങി തിരിച്ചു!
വിളക്ക് വെളിച്ചത്തില്‍ സ്വര്‍ണ്ണ രൂപന്‍ പള പാലാ എന്നു മിന്നെ
ഭക്തന്മാരായ മക്കളുടെ കൂടെ, അമ്മയായും അച്ഛനായും 
സഖാവായും ഗുരുവായും കളിയാടി കൊണ്ടു, 
താന്‍ വന്ന വഴിയില്‍ ഉള്ള മുസ്ലിംകള്‍ക്കും കാരുണ്യം
വര്‍ഷിച്ചു കൊണ്ടു, തന്‍റെ കടപ്പുറത്തെ മക്കളായ
മുക്കുവന്മാര്‍ക്കും അനുഗ്രഹം ചൊരിഞ്ഞു കൊണ്ടു 
വീണ്ടും തന്‍റെ ക്ഷേത്രത്തിലേയ്ക്ക് തിരിച്ചു!
അറാടാന്‍ പോകുന്ന ഭംഗി കാണാത്തവര്‍ 
ആറാടി വരുന്നത് കാണാന്‍ കൂട്ടം കൂടി കാതു നിന്നു!
ഭക്തന്മാരുടെ ആരതി അനുഭവിച്ചു കൊണ്ടു 
ഉണ്ണിയായി, പിതാവായി, രക്ഷിക്കുന്ന ദൈവമായി,
ശ്രീഅനന്തപത്മനാഭന്‍ ആറാടി വന്നു!
മഹാഭാഗ്യവാന്‍ മഹാരാജാ പതമനാഭദാസ 
ഉത്രാടം തിരുനാള്‍ പടിഞ്ഞാറെ കോട്ട കടന്നു തന്‍റെ
സ്ഥാനത്തു കാത്തിരിക്കെ, സ്വര്‍ണ്ണകുടത്തില്‍
ഭക്തന്‍മാരുടെ കാണിക്ക സ്വീകരിച്ചു പ്രഭു, 
വൈകുണ്ഠവാസന്‍ തീപ്പന്തങ്ങളുടെ പ്രകാശത്തില്‍
നീരാടി വന്നു!
പടിഞ്ഞാറെ നട വഴി ഭഗവാന്‍ ക്ഷേതരത്തില്‍ പ്രവേശിച്ച് 
ഭക്തന്മാര്‍ വീണ്ടും അടുത്ത ആറാട്ട് വേഗം വരണം എന്നും 
അതു വരെ ശരീരത്തില്‍ ജീവന്‍ ഉണ്ടാവാന്‍ അനുഗ്രഹിക്കണം 
എന്നും കൈ കൂപ്പി തൊഴുതു, ഭഗവാന്‍റെ കൂടെ 
സ്നാനം ചെയ്യാത്തവര്‍, ദര്‍ശനം തന്നെ പരമ ഭാഗ്യം എന്നു
വിചാരിക്കെ, രാമാനുജരുടെ പ്രിയ സ്വാമി, 
ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്ത്!
എല്ലാവരുടെയും കണ്ണേറുമ കൊണ്ടു ആറാടി വന്നവനെ
ഗോപികളും ഹൃദയത്തില്‍ ദൃഷ്ടി ഉഴിഞ്ഞു, 
തന്ത്രി പുനര്‍പുജ ചെയ്തു,  പ്രഭുവും, 
ശ്രീനരസിംഹരും, ശ്രീകൃഷ്ണനും ശീവേലിപ്പുര 
വലം വെച്ചു. 
പാര്‍ത്ഥസാരഥിയായ നമ്മുടെ കൃഷ്ണനും, ഉറക്കം 
വന്നിട്ട് ആടി ആടി, മയങ്ങി, തിരുഅധരം തുറന്നു
കോട്ടുവാ ഇട്ടു കൊണ്ടു, പകുതി ഉറങ്ങി 
ആടിയാടി വന്നു!
എല്ലാവരും ഈ ആനന്ദത്തില്‍ തങ്ങളെ മറന്നിരുക്കുന്ന
നേരം, പാര്‍ത്ഥസാരഥി തന്‍റെ കൊട്ടാരത്തില്‍ പ്രവേശിച്ചു കൊണ്ടു, 
ശ്രീനരസിംഹനെ കൂട്ടി ശ്രീപത്മനാഭന്‍ തന്‍റെ കൊട്ടാരത്തില്‍
പ്രവേശിച്ചു! എന്‍റെ കണ്ണുകള്‍ ഈറനണിയെ 
ഇതു സത്യമാണോ? ഞാനും ആരാട്ടില്‍ പങ്കു കൊണ്ടോ? 
എന്നു ചോദിക്കെ പ്രഭു അതേ എന്നു തലയാട്ടി!
പിന്നെ അവിടെ വീണ്ടും ഒരു ഹാരത്തി സ്വീകരിച്ചു, 
പ്രഭു മനസ്സില്ലാ മനസ്സോടെ അകത്തു പ്രവേശിച്ചു!
എന്‍റെ ഉള്ളില്‍ പ്രവേശിച്ചു!
എന്‍റെ ആത്മാവില്‍ പ്രവേശിച്ചു!
എന്‍റെ ശരീരത്തില്‍ പ്രവേശിച്ചു!
എന്‍റെ ജീവനില്‍ ചേര്‍ന്നു!
ആറാട്ട് കഴിഞ്ഞു!
ഉത്സവമും തീര്‍ന്നു!
പക്ഷെ ആയുസ്സും ആഗ്രഹവും തീര്‍ന്നില്ലല്ലോ!
ഹേ! പത്മനാഭ പ്രഭോ!
കഴിഞ്ഞ ആറാട്ടില്‍ ഞാന്‍ അകന്നിരുന്നു!
ഈ ആറാട്ടില്‍ ഞാന്‍ അടുത്തിരുന്നു!
ഇനി അടുത്ത ആറാട്ടില്‍??????







Friday, April 16, 2010

ശ്രീ അനന്തപത്മനാഭാന്‍റെ പള്ളി വേട്ട!

ശ്രീ അനന്തപത്മനാഭാന്‍റെ പള്ളി വേട്ട!
രാധേകൃഷ്ണാ
അത്ഭുതം! ആനന്ദം! അതിശയം!
ജീവിതത്തില്‍ എത്ര പ്രാവശ്യം കണ്ടാലും 
കോരിത്തരിപ്പിക്കുന്ന അനുഭവം!
ജീവിതത്തില്‍ ഒരിക്കലെങ്കിലും തീര്‍ച്ചയായും 
ദര്‍ശിക്കേണ്ട വൈഭവം! 
എന്‍റെ പത്മനാഭന്‍റെ പള്ളിവേട്ട മഹോത്സവം 
അനുഭവിച്ച ആനന്ദത്തില്‍ പറയുന്നു!
ലോകം സൃഷ്ടിച്ച അനന്തപത്മനാഭന്‍റെ പള്ളിവേട്ടയ്ക്ക് 
കരുണാഗാഗരന്‍ ഈ ഭക്തനെയും
വിളിച്ചു കൊണ്ടു പോയി!
വരുമോ ഇല്ലിയോ എന്നിരുന്ന ഈ പാവത്തിനെയും
അനന്തപത്മനാഭന്‍ സ്വയം വിളിച്ചു!
ആയിരം നാവു കൊണ്ട ആദിശേഷന് പോലും വര്‍ണ്ണിക്കാന്‍ 
സാധിക്കാത്ത രാജാധിരാജന്‍റെ സൌന്ദര്യത്തെയും 
ലീലയെയും ഈ എളിയവനാല്‍ ഉള്ളത് പോലെ 
വര്‍ണ്ണിക്കാന്‍ സാധിക്കുമോ?
എന്‍റെ അനന്തപത്മനാഭന്‍റെ വേട്ട ലീലയെ ഞാന്‍ 
അനുഭവിച്ചത് വരെ വര്‍ണ്ണിക്കാം!

അനന്തപത്മനാഭന്‍ വേട്ടയ്ക്ക് സര്‍വ വിധ അലങ്കാരത്തോടു 
കൂടിയും വന്നു!
പച്ച വസ്ത്രം ഉടുത്തു മുള്ള കൊണ്ടു അലങ്കരിക്കപ്പെട്ട 
വില്ല് ഇടാതെ കൈയില്‍ പിടിച്ചു കൊണ്ടു, 
റോസാ പൂവും, അമ്പും വലത്തേ കൈയില്‍ പിടിച്ചു കൊണ്ടു
പവളവായന്‍ വേട്ടയാടാന്‍ തയ്യാറായി!


മന്ത്രിയായി നരസിംഹന്‍ കൂടെ വരെ
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകന്‍ 
വേട്ടയ്ക്ക് തയ്യാറായി!
തന്‍റെ ക്ഷേത്രത്തെ സ്വയം വലം വെച്ചു കാത്തിരുന്ന 
ഭക്തര്‍ക്ക്‌  ദര്‍ശനം നല്‍കി 
ഭക്ത വത്സലന്‍ ഭാഗവത പ്രിയന്‍
വേട്ടയാടാന്‍ തയ്യാറായി!


ആദ്യത്തെ ചുറ്റില്‍ പതുക്കെ നടന്നു, ആടി ആടി,
പരിഞ്ഞാറെ  നടയില്‍ യുവരാജന്‍ കൃഷ്ണനും
കൂടി ചേര്‍ന്നു, അതിരൂപ സൌന്ദര്യവാന്‍
വേട്ടയാടാന്‍ തയ്യാറായി!
ഗജറാണി പ്രിയദര്ശിനി, പുറത്തു പറ കൊട്ടി 
വിളിച്ചു കൊണ്ടു, കുട്ടികള്‍ ഉത്സാഹത്തോടെ,
'ഹോയ്! ഹോയ്! ഹോയ്! ഹോയ്! ' എന്നു 
വിളിച്ചു കൊണ്ടു കൂടെ തുള്ളിച്ചാടി
ഭുവന സുന്ദരന്‍ വേട്ടയാടാന്‍ തയ്യാറായി!


ക്ഷേത്രതില്‍ ഇരുന്ന ഭക്ത ജനങ്ങള്‍ 'പത്മനാഭാ'
എന്നുറക്കെ വിളിച്ചു കൊണ്ടു, ദൂരത്തു നിന്നും
അവന്‍റെ അലങ്കാരത്തില്‍ സ്വയം മറന്നു, കണ്ണീരിലും, മഴച്ചാറലിലും നനഞ്ഞു കൊണ്ടും, കാത്തിരിക്കെ, ലീലാ വിഭൂതി
നായകന്‍ വേട്ടയാടാന്‍ തയ്യാറായി!


കിഴക്കേ നടയില്‍ നരസിംഹരോടു കൂടെ പത്മനാഭന്‍
ആനന്ദത്തോടെ വന്നു നില്‍ക്കെ, സ്ത്രീകള്‍ കുറവ ഇട്ടുകൊണ്ട്‌ 
കര്‍പ്പൂര ആരതിയില്‍ തിരു മുഖം ജ്വലിച്ചു കൊണ്ടു,
കട്ടിയം വിളിക്കുന്ന ആള്, 
"ജയ വിജയീ ഭവാ! ദേവ ദേവോത്തമാ
ദേവതാ സാര്‍വ ഭൌമാ!
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകാ 
ശ്രീ പത്മനാഭാ പരാകൂ!" എന്നു ഉറക്കെ വിളിച്ചു കൊണ്ടു
ഗരുഡന്‍റെ പുറത്തേറി കൊണ്ടു ഗരുഡ കൊടിയോന്‍ 
വേട്ടയ്ക്ക് തയ്യാറായി!

പരിഞ്ഞാറെ നടയില്‍ യുവരാജന്‍ കുറുമ്പന്‍, 
'കുണുങ്ങു നാറി കുട്ടന്‍' ഗോപികാ രമണന്‍ 
കൃഷ്ണന്‍ പകുതി വഴിയില്‍ താനും കൂടി ചേര്‍ന്നു,
നട താണ്ടി മുന്നോട്ടു ചെന്ന പത്മനാഭം വീണ്ടും പിമ്പോട്ടു 
വരുമ്പോള്‍, നരസിംഹര്‍ ചൊടിച്ചു കൊണ്ടു 
കൃഷ്ണന്‍ നരസിംഹരേ നോക്കി ചിരിച്ചു കൊണ്ടു, 
രണ്ടു പേരെയും സമാധാനിപ്പിച്ചു, 
കൃഷ്ണനും, സപ്തര്‍ഷികള്‍ക്കും വേണ്ടി ഒരു ആരതി 
അവിടെ അനുഭവിച്ചു, 18 അടി
പരന്ധാമന്‍ വേട്ടയാടാന്‍ തയ്യാറായി!

നാദസ്വരമും താള മേളങ്ങളും മുഴങ്ങി കൊണ്ടു,
ഭക്തന്മാര്‍ നാമം ജപിച്ചു കൊണ്ടു, സമയം
കാട്ടു പോലെ അലിഞ്ഞു കൊണ്ടു, ഭാഗ്യവാന്‍
പത്മനാഭദാസന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ 
വാളേന്തി മുന്നില്‍ നടന്നു കൊണ്ടു, കുഞ്ഞിനെ
പിന്‍ തുടരുന്ന വാത്സല്യ നിധിയായ അമ്മയെ പോലെ
അദ്ദേഹത്തിന്‍റെ പിറകെ ചെന്നു ഞങ്ങളുടെ കുലദൈവം 
അനന്ത പത്മനാഭ സ്വാമി വേട്ടയാടാന്‍ തയ്യാറായി!
ആള്‍വാര്‍കളില്‍ രാജനായ കുലശേഖര ആള്‍വാരുടെ
വംശജരും, പദ്മനാഭദാസരുടെ പിന്‍ഗാമികളും,
പത്മനാഭദാസരുടെ അനുമതി ലഭിച്ച ചില 
ഭാഗ്യവാന്‍മാരും മുന്നില്‍ നടന്നു കൊണ്ടു, 
പത്മനാഭനെ ഗതി എന്നിരിക്കുന്ന ഭക്ത ജനങ്ങള്‍ 
പിന്‍ തുടര്‍ന്നു കൊണ്ടു, പത്മനാഭ ക്ഷേത്രത്തിലെ
വഴി നടത്തി കൊണ്ടു രാജാധിരാജന്‍ മന്ദസ്മിതം
തൂകി കൊണ്ടു വേട്ടയാടാന്‍ തയ്യാറായി!


സ്വാമി നമ്മാഴ്വാര്ടെ വാക്കായ 
'അങ്കു അകപ്പണി ചെയ്വോര്‍ വിണ്ണോര്‍'
എന്നത് സത്യമാക്കി കൊണ്ടു ദേവരാജന്‍ ഇന്ദ്രന്‍ 
മേഘം എന്ന പാത്രത്തില്‍ നിന്നും മഴ എന്ന വെള്ളം തെളിച്ചു
തന്‍റെ പങ്കിന് അടിച്ചു തളിച്ച് തിരുവനന്തപുരത്തെ
ശുദ്ധം ചെയ്തു, കൈ കെട്ടി, വായ പൊത്തി,
അഹംഭാവം നശിച്ചു വിനയത്തോടെ നില്ക്കുമ്പോള്‍ 
അനന്തപുര നായകന്‍ ദ്വാരകാ നാഥന്‍
വേട്ടയാടാന്‍ തയ്യാറായി!

ഗജറാണി പ്രിയദര്‍ശിനി മുമ്പേ നടക്കെ, കോമാളി 
വേഷം അണിഞ്ഞ കുട്ടികള്‍ നടക്കെ, കുതിരപ്പുറത്തു
കാവലാളികള്‍ ചെല്ലെ, തോക്ക് കൈയ്ല്‍ പിടിച്ച
കാവലാളികള്‍ ബഹുമാനിക്കാന്‍ കാത്തിരിക്കെ,
വാല്‍ പിടിച്ചു കൊണ്ടു 
"ഞങ്ങള്‍ പത്മനാഭ ദാസന്മാര്‍" എന്നു അഭിമാനത്തോടെ
രാജ വംശജരും മറ്റവരും മുന്‍പേ കാത്തിരിക്കെ,
ശംഖു, ചക്രം, കോല കൊടി, വിളക്ക്,
ഇത്യാദികളോട് കിങ്കരന്മാര്‍ ചെല്ലുമ്പോള്‍,
പരമ ഭാഗ്യവാനായ പത്മനാഭ ദാസന്‍ 
രാജാ ഉത്രാടം തിരുനാളും പുറത്തിറങ്ങി,
 കാല്‍കള്‍ നോവ കാത്തിരിക്കെ, എല്ലാരും
മൌനം പാലിക്കെ, അത്ഭുത രാജന്‍,
ആകാശ രാജന്‍, അഴക്‌ രാജന്‍, വേട്ടയാടാന്‍
തന്‍റെ അരമനയില്‍ നിന്നും പുറത്തേയ്ക്ക് ആറു മാസം
കഴിഞ്ഞു വന്നു. 


നാടോടെ മൌനം പാലിച്ചു, ഇരു വശത്തും 
ഭക്തന്മാര്‍ കൂട്ടത്തോടെ, ഈ ഒരു ദിവസത്തിന് വേണ്ടി 
ജീവിച്ചിരിക്കുന്നു എന്നു പറയും പോലെ പുളകം കൊണ്ടു, 
'പത്മനാഭ രക്ഷിക്കണം' എന്നു ഹൃദയത്തില്‍ പ്രാര്‍ത്ഥിക്കേ,
മനുഷ്യര്‍ക്ക്‌ മാത്രം ബഹുമാനം കൊടുത്തു, വലിയ 
പദവികളില്‍ ഉള്ളവര്‍ക്ക് വേണ്ടി മാത്രം കാത്തിരുന്നു 
ശീലിച്ചിട്ടുള്ള സര്‍ക്കാരിന്‍റെ കാവല്‍ മേധാവികളും 
ഭാഗ്യം കിട്ടിയല്ലോ എന്നു വിചാരിച്ചു കൊണ്ടു 
തോക്കുകള്‍ എടുത്തു കൊണ്ടു രാജാധി രാജന്‍
അനന്ത പുരത്തിന്‍റെ  രക്ഷകനു, ബഹുമാനങ്ങള്‍ അര്‍പ്പിക്കെ
ജഗന്നാഥന്‍, അനന്ത പുരീശന്‍ വേട്ടയാടാന്‍ വന്നു!

അമ്മയുടെ മുന്നില്‍ നടക്കുന്ന കുട്ടി ഇടയ്ക്കിടയ്ക്ക് 
അമ്മയെ തിരിഞ്ഞു നോക്കുന്നതു പോലെ 
കൊടി ജന്മ പുണ്യം ചെയ്ത പത്മനാഭദാസന്‍
മഹാരാജാ ഉത്രാടം തിരുനാള്‍ കൂടെ കൂടെ നിന്നു
തന്‍റെ അമ്മയും അച്ഛനുമായ ദൈവത്തെ നോക്കെ,
"വിഷമിക്കണ്ട! നിന്‍റെ പിന്നാലെ ഞാന്‍ ഉണ്ട്! മുന്നോട്ടു നടക്കു
കുഞ്ഞേ" എന്നു സമാധാനം പറഞ്ഞു, മാണിക്യ നിധി,
മഹാരാജാ സ്വാതി തിരുനാളെ കട്ട കള്ളന്‍ 
വേട്ടയാടാന്‍ വന്നു!


താടകയെ വധിച്ചവാന്‍, 14000 രാക്ഷസന്മാരെ ഒറ്റയ്ക്ക് 
ജയിച്ച അസഹായ ശൂരന്‍, ബാണാസുരന്‍റെ കൈകളേ 
അരിഞ്ഞവന്‍, ശാര്‍ന്ഘം എന്ന വില്ലേന്തി 
കാട്ടിലെ ഒരു മാരക്കീഴില്‍, ഒരു കരിക്കിനെ ഒരു കൈയില്‍ 
വില്ലെടുത്തു, ഒരു കണ്ണടച്ചു, അമ്പു തൊടുത്തു, തുളച്ചു,
ഭക്തരുടെ പാപങ്ങളെ നശിപ്പിച്ചു, അസുരരെ വേരോടെ വെട്ടി, 
തിരുവനന്ത പുറത്തെ രക്ഷിചു, താമരക്കണ്ണന്‍,
താമര കൈകൊണ്ടു വേട്ടയാടി.

ദേഹമാസകാലം മുത്തു പോലെ വിയര്‍പ്പു പൊടിഞ്ഞു കൊണ്ടു, 
വായു ദേവന്‍ സുഖമായി മന്ദ മാരുതനെ കൊണ്ടു വീശി 
മുപ്പതു മുക്കോടി ദേവര്കളും പുളകം കൊണ്ടു, 
ശ്രീദേവിയും ഭൂദേവിയും നീളാദേവിയും 
പത്മനാഭാനായിട്ടു രസിച്ചു കൊണ്ടു, 
രാധികയും ഗോപികളും കൃഷ്ണനായി രസിച്ചുകൊണ്ട്
ഋഷികളും, മറ്റു ചിലരും രാമനായി രസിച്ചുകൊണ്ടു 
പച്ച വസ്ത്രം ഉലഞ്ഞു, ചുരുള്‍മുടി കറ്റകള്‍
ആനന്ദത്തോടെ ആടിക്കൊണ്ടു, ഉത്തരീയം 
 കുറച്ചു വഴുതി, അണിഞ്ഞ മാലകള്‍ കൊഴിഞ്ഞു, 
കൃഷ്ണന്‍ കോലാഹലത്തോടെ കൈതട്ടി ആര്‍ത്തു വിളിക്കെ, 
നരസിംഹര്‍  വാ പിളര്‍ന്നു നില്‍ക്കെ

അസുരരും, കര്‍മ വിനകളും ഓടി മറയെ, 
രാജസവും, താമസവും താഴെ വീണു പിടച്ചു കൊണ്ടു,
 എന്‍റെ പ്രഭു, എന്‍റെ സ്വാമി, എന്‍റെ രക്ഷകന്, എന്‍റെ കൃഷ്ണന്‍
എന്‍റെ കാമുകന്‍, എന്‍റെ പ്രേമസ്വരൂപന്‍, എന്‍റെ കണ്ണന്‍,
എന്‍റെ രാജന്‍, എന്‍റെ ഹൃദയ ചോരന്‍, എന്‍റെ രഹസ്യ സ്നേഹിതന്‍, 
എന്‍റെ യജമാനന്‍, എന്‍റെ കാമദേവന്‍, എന്‍റെ മോഹനന്‍,
എന്‍റെ കുട്ടന്‍, എന്‍റെ സ്വത്തു, എന്‍റെ ജീവന്‍, എന്‍റെ ജീവിതം,
എന്‍റെ ബലം, എന്‍റെ ആനന്ദം, എന്‍റെ അഖില ജഗത് സ്വാമി,
വളരെ ഭംഗിയായി വേട്ടയാടി!


ആഹാ കണ്ടു! കണ്ടു! നയന മനോഹര കാഴ്ച കണ്ടു!
എന്തു തപസ്സ് അനുഷ്ടിച്ചു?
ഞാന്‍ തന്നെ ഭാഗ്യവാന്‍!
ഞാന്‍ തന്നെ പുണ്യവാന്‍!
ഏഴു ലോകത്തിലും ധനികന്‍ ഞാനാണ്!
എന്നാലും ഈ വേട്ടയെ അനുഭവിച്ച എല്ലാ ഭക്ത 
ശിഖാമണികളും ഞാനും, എന്നെ ചേര്‍ന്നവരും
എന്നും അടിമയാകുന്നു....


വേട്ടയാടിയ തിമിര്‍പ്പില്‍, ആരാട്ടിനു 
തയ്യാരാകുന്ന ആനന്ദത്തില്‍, വേഗം വടക്കെ നടയില്‍
പ്രവേശിച്ച എന്‍റെ നിധി, അനന്തപത്മനാഭന്‍ 
തന്‍റെ അരമനയെ സ്വയം വലം വെച്ചു, കൃഷ്ണന്‍റെ
അവന്‍റെ ഗൃഹത്തില്‍ വിട്ടിട്ടു, നരസിംഹരോടു 
കൂടെ തന്‍റെ ഒറ്റക്കല്‍ മണ്ഡപത്തില്‍, രാത്രിയില്‍, സുഖമായി 
തന്‍റെ ഭക്തന്മാരുടെ ഭക്തിയെ നരസിംഹരോടും മറ്റു
ദേവന്മാരോടും പറഞ്ഞു, നേരം വെളുപ്പിച്ചു!


ആറാട്ടിന് തയ്യാറായിക്കഴിഞ്ഞു!
ഭക്തന്മാരോടു കൂടി ജലക്രീഡയ്ക്കു തയ്യാറായി!
വരു! നീയും വരു!
നാമും കുളിരെ നീരാടാം വരു!
ജനന മരണ സംസാര സാഗരത്തെ തുലയ്ക്കാം വരു!


വേട്ടയ്ക്ക് എന്നെയും കൂട്ടിയ എന്‍റെ പത്മനാഭനു നന്ദി!
എന്‍റെ രാമാനുജര്‍ക്ക് നന്ദി!
എന്‍റെ നമ്മാള്‍വാര്‍ക്ക് നന്ദി!
എന്‍റെ ഗുരുവിനു നന്ദി!
എന്‍റെ തിരുവനന്ത പുരത്തിന് നന്ദി!
എന്‍റെ ഭക്ത ജനങ്ങള്‍ക്ക്‌ നന്ദി!
എന്‍റെ കൃഷ്ണനു നന്ദി!
എന്‍റെ രാധികയ്ക്ക് കോടി കോടി നന്ദി!
അടിയന്‍ ഗോപാലവല്ലി ദാസന്‍റെ സാഷ്ടാംഗ വന്ദനം!
എന്‍റെ പത്മനാഭാ! ആയുസ്സ് ഉള്ളത് വരെ ഇതു അനുഭവിക്കാന്‍
എനിക്കു അനുമതി നല്‍കു!
എന്‍റെ ശരീരം ക്ഷീണിച്ചാലും ഇതു അനുഭവിക്കാന്‍
എനിക്കു ബലം തരു!
ദേഹം താഴെ വീഴുമ്പോഴും തിരുവനന്തപുരത്തില്‍
വീഴാനുള്ള ഭാഗ്യം തരു!
അപ്പോഴത്തേക്കു ഇപ്പോഴേ പറഞ്ഞു വെയ്ക്കാം
എന്‍റെ കണ്മണിയേ!
ഈ ഭ്രാന്തനെ മറക്കരുതേ....

Thursday, April 15, 2010

വേട്ടയാടാന്‍ പോകുന്നു!


വേട്ടയാടാന്‍ പോകുന്നു!
രാധേകൃഷ്ണാ
എന്‍റെ അനന്തപത്മനാഭന്‍ ദുഷ്ടരെ, ദുഷ്ടശക്തികളെ 
വേട്ടയാടാന്‍ പോകുന്നു!
അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകന്‍ 
വേട്ടയാടാന്‍ പോകുന്നു!
കലിയുഗ വരദന്‍, അനാഥ രക്ഷകന്‍, ആപത് ബാന്ധവന്‍ 
വേട്ടയാടാന്‍ പോകുന്നു!
ഭക്തന്മാരെ പാടു പടുത്തുന്ന ദുഷ്ടരെ 
ഇല്ലാതാക്കാന്‍ വേട്ടയാടാന്‍ പോകുന്നു!
പടിഞ്ഞാറെനട വഴി പുറത്തു വന്നു 
നാട് മുഴുവനും മൌനമായി നില്‍ക്കെ
വേട്ടയാടാന്‍ പോകുന്നു!
ഭക്തന്മാരുടെ പ്രാര്‍ത്ഥന നിറവേറ്റാന്‍ 
വേട്ടയാടാന്‍ പോകുന്നു!
പത്മനാഭ ദാസര്‍കളുടെ ഭക്തിക്കായി 
ഗജറാണി പ്രിയദര്‍ശിനിയുടെ പിറകെ
വേട്ടയാടാന്‍ പോകുന്നു!
ഹിരണ്യകശിപുവിനെ വധിച്ച നരസിംഹരോടു കൂടെ
ഗോപികളുടെ പ്രേമസ്വരൂപന്‍ കൃഷ്ണനും കൂടെ
വേട്ടയാടാന്‍ പോകുന്നു!
ഒരു കൈയില്‍ വില്ലെടുത്തു ഒരു കൈയില്‍ 
അമ്പു എടുത്തു കൊണ്ടു 
വേട്ടയാടാന്‍ പോകുന്നു!
 സര്‍വാഭരണ ഭൂഷിതനായി, സര്‍വ അലങ്കാരത്തോട് കൂടി
ശരീരം മുഴുവനും മുത്തു മുത്തുപോലെ വിയര്‍പ്പു 
പൊടിക്കെ വേട്ടയാടാന്‍ പോകുന്നു!
എന്‍റെ പ്രിയന്‍ രാജന്‍ ശ്രീ ശ്രീ അനന്തപത്മനാഭാനെ
കാണാന്‍ ആയിരം കണ്ണ് വേണം!
വരു! വരു! വരു! 
ജീവിതത്തില്‍ ഒരിക്കലെങ്കിലും എന്‍റെ പ്രിയതമന്‍ 
അനന്തപത്മനാഭന്‍ വേട്ടയാടുന്ന അഴക്‌ 
കണ്ടു അനുഭവിക്കാന്‍ വരു!
ഇതാ ഞാന്‍ പോകുന്നു!
പോയി, ദര്‍ശനം ചെയ്തു ആ ആനന്ദത്തെ 
നിന്നോടും പറയാം !
അതു വരെ നീ വിടാതെ നാമജപം ചെയ്യു!
എന്‍റെ പത്മനാഭാനെ സ്മരിക്കു!
ഇതാ എന്‍റെ പ്രഭു, എന്‍റെ സ്വാമി, തയ്യാറായി നില്‍ക്കുന്നു!
വേട്ടയാടാന്‍ പോകുന്നു!

Tuesday, April 13, 2010

ധ്യാനം!

ധ്യാനം!
രാധേകൃഷ്ണാ
ധ്യാനം ചെയ്യു!
എന്നും ധ്യാനം ചെയ്യു!
വിടാതെ ധ്യാനം ചെയ്യു!

പക്ഷെ എന്തിനെ ധ്യാനിക്കും?
എങ്ങനെ ധ്യാനിക്കും?
എവിടെ ധ്യാനിക്കും?
ഇന്നത്തെ കാലത്ത് ധ്യാനം എന്നു പറഞ്ഞു ജനങ്ങളില്‍ 
നിന്നും പണം കൊള്ളയടിക്കുന്നു!
ജനങ്ങളും ആട്ടിന്‍ പറ്റത്തെ പോലെ അലയുന്നു!
എന്തിനെ, എങ്ങനെ, എവിടെ ധ്യാനിക്കണം എന്നു 
നമ്മുടെ ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്!
നമ്മുടെ ഇതിഹാസ പുരാണങ്ങളും വളരെ 
ഭംഗിയായി പറയുന്നുണ്ട്!
കൃഷ്ണന്‍റെ ആജ്ഞ അനുസരിച്ചു ഇതാ നിനക്കു
ഞാന്‍ പറഞ്ഞു തരുന്നു!
ചെലവില്ലാത്ത ഒരു ധ്യാനം!
നിന്‍റെ ആയുസ്സ് മുഴുവനും സത്യമായിട്ടും ഇതു 
ചെയ്യാന്‍ സാധിക്കും!
നീ ഏതു ജാതിയില്‍ പെട്ടാലും ചെയ്യാന്‍ സാധിക്കുന്ന ധ്യാനം!
ശ്രമിച്ചു നോക്കു! തീര്‍ച്ചയായും നിന്നെ കൊണ്ടു സാധിക്കും!

ആദ്യം ഭഗവാനോട് "കൃഷ്ണാ എനിക്കു 
നിന്നെ ധ്യാനിക്കണം. എന്‍റെ മനസ്സിനെ അടക്കാനുള്ള
ശക്തി എനിക്കില്ല. അതു കൊണ്ടു ഹേ പ്രഭോ!
ദയവു ചെയ്തു എന്‍റെ മനസ്സിനെ നല്‍വഴിപ്പെടുത്തു!
നിന്‍റെ തിരുവടികളില്‍ ശരണാഗതി ചെയ്യുന്നു" 
എന്നു മനമുരുകി പ്രാര്‍ത്ഥിക്കു!

 പിന്നീട് കൃഷ്ണാ എന്നു പറഞ്ഞു കൊണ്ടേയിരിക്കു!
നാമത്തിന്‍റെ കണക്കു നോക്കരുത്!
നിന്‍റെ ഗുരുവിനെ ഓര്‍ത്തു കൊള്ളു!
അഥവാ ഗുരു ഇല്ലെങ്കില്‍ കൃഷ്ണനെ തന്നെ ഗുരുവായി 
വിചാരിക്കു!


കൃഷ്ണാ എന്നു പറയു...
സകലവിധമായ ദുഃഖങ്ങളെയും നശിപ്പിക്കാന്‍ ശക്തിയുള്ള 
ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ഭംഗിയേറിയ ചുമന്ന 
ചെന്താമരപ്പാദങ്ങളെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു...
ഭഗവാന്‍ കൃഷ്ണന്‍റെ ചെതുക്കിയത് പോലുള്ള 
മുത്തു പോലത്തെ കാല്‍ വിരലുകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു...
ഭഗവാന്‍ കൃഷ്ണന്‍റെ ഭംഗിയേറിയ 
കാല്‍ വിരലുകളില്‍ ഇരിക്കും മോതിരങ്ങളെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു...
ഭാഗവാന്‍ കൃഷ്ണന്‍റെ കാല്‍ വിരലുകളില്‍ ഉള്ള 
ചന്ദ്രനെ പോലെ പ്രകാശിക്കുന്ന അത്ഭുതമായ 
നഖങ്ങളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു...
ഭഗവാന്‍ കൃഷ്ണന്‍റെ കടല്‍ പോലത്തെ  കരുനീല
തിരുമേനിയുടെ നിറത്തെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു...
ഭഗവാന്‍ കൃഷ്ണന്‍റെ സ്വര്‍ണ്ണ തണ്ടയും
സ്വര്‍ണ്ണ ചിലങ്കയും അണിഞ്ഞ ഭംഗിയുള്ള
കണങ്കാലുകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
കാണുന്ന മാത്രയില്‍ തന്നെ മനം കവരും 
അവര്‍ണ്ണനീയമായ മുഴങ്കാലുകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! നരസിംഹനായി 
വാതില്‍ പടിയില്‍ ഇരുന്നു കൊണ്ടു 
ഹിരണ്യകശിപുവിനെ വലിച്ചു  കീറാന്‍ മടിയില്‍ വലിച്ചിട്ട 
 ഭഗവാന്‍ കൃഷ്ണന്‍റെ തിരു തുടകളെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
അകത്തെ അഴക്‌ മറച്ചു, താന്‍ മാത്രം 
അനുഭവിച്ചു അതില്‍ ആനന്ദിച്ചിരിക്കുന്ന 
പീതാംബരത്തെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു ഭഗവാന്‍ കൃഷ്ണന്‍റെ,
ആര്‍ക്കും ഉള്ളത് പോലെ ഭാവനയില്‍ കാണാന്‍ 
സാധിക്കാത്ത അഴകിന്‍റെ വാസസ്ഥാനമായ 
ഗുഹ്യപ്രദേശത്തെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു ഭഗവാന്‍ കൃഷ്ണന്‍റെ 
അരയില്‍ കളിക്കുന്ന ദിവ്യ രത്നങ്ങള്‍ പതിച്ച 
സ്വര്‍ണ്ണ അരഞ്ഞാണത്തെ ചിന്തിക്കു! 
കൃഷ്ണാ എന്നു പറയു
ലോകത്തെ സൃഷ്ടിക്കുന്ന ബ്രഹ്മ ദേവന്‍റെ
ഉത്ഭവസ്ഥാനമായ കറുത്ത താമര പൂ പോലത്തെ 
ഭഗവാന്‍ കൃഷ്ണന്‍റെ നാഭിക്കമലത്തെ ചിന്തിക്കു! 
 കൃഷ്ണാ എന്നു പറയു ഭഗവാന്‍ കൃഷ്ണന്‍റെ,
ഭക്തിക്കു വശംവദനായി അറിവൊന്നും ഇല്ലാത്ത ഇടച്ചി 
കെട്ടിയിട്ട കയറിന്‍റെ അടയാളം ഉള്ള 
തിരുഉദരം ചിന്തിക്കു! 
 കൃഷ്ണാ എന്നു പറയു! ലക്ഷ്മീ ദേവിയുടെ 
വാസസ്ഥാനമായ, ഭൃഗുമഹര്‍ഷി ചവുട്ടിയ
ജീവനെ തന്നെ ഓര്‍ത്തു കൊണ്ടിരിക്കുന്ന 
 ഭഗവാന്‍ കൃഷ്ണന്‍റെ തിരു മാര്‍പിനെ
ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
തിമാര്‍പില്‍ ഉറഞ്ഞു കൊണ്ടു കിടക്കുന്ന, 
ഭക്തന്‍മാര്‍ ഭക്തിയോടെ അര്‍പ്പിച്ച ശീതളമായ 
സുഗന്ധ, തുളസി മാലയെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു ഭഗവാന്‍ കൃഷ്ണന്‍റെ 
വക്ഷസ്സില്‍ ആനന്ദമായി, സ്വതന്ത്രമായി,
അവകാശത്തോടെ കളിക്കുന്ന വൈജയാന്തി മാലയും 
നവരത്ന ആഭരണങ്ങളും തൃപ്തിയായി ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
ചാണൂരണ മുഷ്ടികാന്‍ തുടങ്ങിയ മല്ലര്‍കളെ 
വീഴ്ത്തിയ, വളരെ ബാലമുടയതായ, മല പോലത്തെ
തിരു തോളുകളെ  ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
അഭയം നല്‍കുന്ന, സംസാര സാഗരത്തില്‍ നിന്നും 
സാമ്സാരികളെ കരകയറ്റാന്‍ തുടിക്കുന്ന, നീണ്ട, 
ഉരുണ്ടിരുക്കുന്ന, തോള്‍വളകളാലും, കങ്കണങ്ങളാലും 
അലങ്കരിക്കപ്പെട്ട ആനയുടെ തുമ്പിക്കൈ പോലെ 
നീണ്ടിരിക്കുന്ന ആശ്ചര്യകരമായ 
തൃക്കൈകളെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
ചെന്താമാരയെ പഴിക്കുന്ന, പുല്ലാങ്കുഴല്‍ ധരിച്ചിരിക്കുന്ന,
ഗോക്കളെ തേച്ചു കുളിപ്പിക്കുന്ന, വെണ്ണ കക്കുന്ന, 
ഗോപികളുടെ വസ്ത്രങ്ങള്‍ അപഹരിക്കുന്ന,
ഉള്ളങ്കൈകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
പ്രേമസ്വരൂപിണിയായ രാധികയെ കളിയായി 
നുള്ളുന്ന നഖങ്ങളുള്ള മൃദുവായ,പക്ഷെ ബലമുള്ള,
മോതിരങ്ങളാല്‍ അലങ്കരിക്കപ്പെട്ട അതി 
സുന്ദരമായ കൈ വിരലുകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
അണ്ഡ ചാരാചരങ്ങളെയും അനായാസം വിഴുങ്ങിയ 
ചന്ദനം പൂശപ്പെട്ട, മൂന്നു മടക്കുകളുള്ള 
അത്ഭുതമായ തിരുക്കണ്‍ഠത്തെ ചിന്തിക്കു! 
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
പുല്ലാങ്കുഴല്‍ ഊതുന്ന, ഗോപികളെ ആകര്‍ഷിക്കുന്ന, 
വെണ്ണയെ വിഴുങ്ങിയ, ആണ്ടാളും പുലമ്പിയ 
ചെഞ്ചുണ്‍ടുകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
മാതുളം പഴത്തിന്‍റെ മുത്തുകള്‍ പോലെ പ്രകാശിക്കുന്ന,
ജാതി പുഷ്പത്തിന്‍റെ ചുവപ്പ് പോലെ താമ്പൂലം കൊണ്ടു 
ചുവന്ന മുത്തു പല്ലുകളെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
കര്‍പ്പൂരതിന്‍റെയും താമരയുടെയും വാസനയെ വെല്ലുന്ന 
വെറ്റില തിന്നാതെ തന്നെ ചുവന്നിരിക്കും,
രാധികാ റാണി രുചിക്കുന്ന ചുവന്ന നാവിനെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
കണ്ണാടി പോലെ മിന്നുന്ന, രാധികാ റാണി കൊഞ്ചി കൊണ്ടു
നുള്ളുന്ന, ഗോപികകള്‍ ചുമ്പിച്ചു ചുവപ്പിച്ച 
കപോലങ്ങളെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
ഏതു ശ്വാസമാണോ നാം വേദം എന്നു പറയുന്നത് 
ആ ശ്വാസം വലയാച്ചു വിടുന്ന, പുല്ലാക്ക് അണിഞ്ഞ 
ദീര്‍ഘമായ മൂക്ക് ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
കാണുന്നവരെ ആകര്‍ഷിക്കുന്ന, പാപത്തെ ഇല്ലാതാക്കുന്ന 
കാരുണ്യം വര്‍ഷിക്കുന്ന, പ്രേമരസം ചൊരിയുന്ന,
കറുത്ത്, വിടര്‍ന്ന, നീണ്ട, തിളങ്ങുന്ന ആ 
ചെങ്കണ്ണുകളെ ചിന്തിക്കു!
  കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
വില്ല് പോലെ വളഞ്ഞ, പുല്ലാങ്കുഴല്‍ വായിക്കുന്ന സമയത്ത് 
ഉയര്‍ന്നു നില്‍ക്കുന്ന, തിങ്ങി വളര്‍ന്ന 
പുരികക്കൊടികളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
ചുരുണ്ട അളകങ്ങളാല്‍ മറയ്ക്കപ്പെട്ട, കസ്തൂരി 
തിളകത്തോടു കൂടിയ, മുത്തു പോലെ വിയര്‍ക്കുന്ന 
തിരു നെറ്റിയെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
മകര കുണ്ഡലങ്ങള്‍ക്ക് അഴക്‌ തരുന്ന, ഗോപികളുടെ 
രഹസ്യങ്ങള്‍ കേള്‍ക്കുന്ന, ഭക്തര്‍കളുടെ പ്രാര്‍ത്ഥന
കേള്‍ക്കുന്ന, അഴകാര്‍ന്ന കാതുകളെ ചിന്തിക്കു!   
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
മയില്‍പീലിയെ ചൂടിയിരിക്കുന്ന, യശോദാ മാതാ 
ചീകി അലങ്കരിക്കുന്ന, പൂക്കളാല്‍ അലങ്കരിക്കപ്പെട്ട
തുളസി ദേവിയുടെ നിരന്തര വാസസ്ഥാനമായ
തിരുമുടികളെ ചിന്തിക്കു!

എത്ര സുഖമായിരിക്കുന്നു!  അല്ലെ?
ഇങ്ങനെ ചിന്തിക്കു!
ചിന്തിച്ചു നോക്കു!
ഇതാണ് ധ്യാനം!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
തിരുവടി മുതല്‍ തിരു മുടി വരെ ചിന്തിച്ചില്ലേ?
അതായത് പാദാദി കേശം വരെ!
ഇപ്പോള്‍ അതേ പോലെ കൃഷ്ണാ എന്നു പറയു!
കേശം മുതല്‍ പാദം വരെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
അഴകാര്‍ന്ന ചുരുണ്ട മുടികളോടെ വിളങ്ങുന്ന 
തിരുമുടിയെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
പരന്ന നെറ്റിയെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
മകര കുണ്ഡലങ്ങ ളോടു  കൂടിയ കാതുകള്‍ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
വില്ല് പോലെ വളഞ്ഞിരിക്കുന്ന പുരികങ്ങളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
ഭംഗിയേറിയ ചെന്താമരക്കണ്ണുകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
അതിശയമായ ദീര്‍ഘമായ നാസികയേ ചിന്തിക്കു!
  കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
മധുര രസം തുളുമ്പുന്ന ചെഞ്ചുണ്‍ടുകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
മുത്തു പോലത്തെ പല്ലുകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
ചുവന്ന, നീണ്ട നാവിനെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
സുന്ദരമായ താടി ചിന്തിച്ചു നോക്കു!    
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
ഉരുണ്ട തോളുകളെ ചിന്തിക്കു!
  കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
തടിച്ച കൈകളേ ചിന്തിക്കു!
   കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
മയക്കുന്ന മുന്‍ കൈകളേ ചിന്തിക്കു!
    കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
കൈപ്പതികളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
ചുവന്ന, ശംഖു ചരക രേഖകളാല്‍ അടയാളം ചെയ്യപ്പെട്ട 
ഉള്ളംകൈകളേ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
നീണ്ട മെലിഞ്ഞ, ഗോപ കുട്ടികള്‍ പിടിച്ചു 
വലിക്കുന്ന വിരലുകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
സുന്ദരമായ വക്ഷസ്ഥലത്തെ ചിന്തിക്കു 
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
പരന്ന തിരു മാര്‍പ് ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
യശോദ കെട്ടിയിട്ട കയറിന്‍റെ തഴമ്പുള്ള
തിരു ഉദരം ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
കറുത്ത താമര പോലത്തെ നാഭിക്കമാലാതെ 
ചിന്തിക്കു! 
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
പീതാംബരം ഊര്ര്‍ന്നു പോകാതെ കാക്കുന്ന 
അരഞ്ഞാണത്തെ ചിന്തിക്കു! 
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
സൌന്ദര്യത്തിന്‍റെ  ഉറവിടമായ കുഞ്ഞു മണിയെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
തടിച്ചുരുണ്ട വീണ പോലത്തെ പൃഷ്ഠഭാഗത്തെ 
ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
കച്ച ഉയര്‍ത്തി കെട്ടിയ എല്ലാര്‍ക്കും കാണാവുന്ന
തൃത്തുടകളെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
കടിക്കാന്‍ തോന്നുന്ന കഴലിണകള്‍ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
ശബ്ദിക്കുന്ന ചിലങ്കയണിഞ്ഞ കണങ്കാലുകളെ 
ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
തിരുമങ്കൈആള്വാരും രുചിച്ച കാല്‍ വിരല്‍ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
മഹാബലി തലയില്‍ ചുമന്ന ചെന്താമരപ്പാദങ്ങള്‍ 
ചിന്തിക്കു!
ഇങ്ങനെ തോന്നിയപ്പോഴോക്കെ ചിന്തിച്ചു കൊണ്ടിരിക്കാം!
 ഇതു എത്ര സുലഭം? എന്തെങ്കിലും പ്രയാസം ഉണ്ടോ?
ഇതിനു വലിയ പഠിപ്പ് വേണ്ടാ!
ധാരാളം പണം വേണ്ടാ!
വലിയ ധ്യാന മണ്ഡപം വേണ്ടാ!
കൈയില്‍ തുളസി മാല വേണ്ടാ! 
പ്രത്യേകിച്ച് സമയം വേണ്ടാ!
ഇതിനി വിലയും നല്‍കേണ്ട തില്ല!
ഇന്നു മുതല്‍ ആരംഭിക്കു!
നീ ഇരിക്കുന്ന സ്ഥിതിയില്‍ താനേ തുടങ്ങു!
നാളെ ശുദ്ധമായി കുളിച്ചിട്ടു തുടങ്ങാം എന്നു ചിന്തിക്കരുത്!
നീ ഇതു വായിക്കുന്നത് അര്‍ദ്ധരാത്രിയായാലും വേണ്ടില്ല 
ഉടനെ തുടങ്ങു!
നീ ഇതു വായിക്കുന്നത് സന്ധ്യാ നേരമായാലും 
ഉടനെ തുടങ്ങു!
നീ ഇതു വായിക്കുന്നത് യാത്രാ മദ്ധ്യേ ആയാലും ഉടനെ
തുടങ്ങു!
നിനക്കു സംശയം ഉണ്ടെങ്കില്‍ പരീക്ഷിച്ചു നോക്കു!
നഷ്ടമില്ലാത്ത പ്രയതനം!
ആനന്ദമായ പ്രയത്നം!
അത്ഭുതമായ പ്രയത്നം!
ഇനി മേലും ധ്യാന ക്ലാസ്സുകള്‍ക്ക് ചെന്നു നിരാശരാകരുത്!
നീ നിന്‍റെ കൃഷ്ണനെ ചിന്തിക്കാന്‍ ആരും നിന്നെ പഠിപ്പിക്കണ്ടാ!
ധ്യാനിക്കു!
ഒരു ദിവസം എന്നെ കാണുമ്പോള്‍ ഇതിന്റെ ഫലത്തെ 
എന്നോടു പറയും!
അഥവാ ഞാന്‍ കൃഷ്ണ ചരണത്തെ പ്രാപിച്ചു കഴിഞ്ഞാലും 
എന്‍റെ കൃഷ്ണന്‍ നിന്‍റെ അനുഭവത്തെ എന്നോടു പറയും!
ഇനി എവിടെയും ധ്യാനം!
എപ്പോഴും ധ്യാനം!
കൃഷ്ണ ധ്യാനം!
ഇതില്‍ ഇനിയും ഒരു പടി ഉണ്ട്..
അതു നീ തന്നെ കണ്ടു പിടിക്ക്!
ഒരു കുറിപ്പ് പറയട്ടെ?
രാധേ...രാധേ... രാധേ...

Sunday, April 11, 2010

ശാന്തി എവിടെ!


ശാന്തി എവിടെ!
രാധേകൃഷ്ണാ 
എല്ലാരും ശാന്തിയെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു!
നീയും അന്വേഷിച്ചു കൊണ്ടിരിക്കുന്നു!
അതു നിന്‍റെ കൂടെ തന്നെ ഉണ്ട്!
നിന്‍റെ ഉള്ളില്‍ തന്നെ ഉണ്ട്. വെളിയില്‍ ഇല്ല!
ഏതു വസ്തുവിലും ഇല്ലാ ആരിടത്തും ഇല്ല!
നീ എന്നും ശാന്തി അനുഭവിക്കുന്നുണ്ട്!
എപ്പോഴെന്നറിയാമോ?
നിന്നെ മറന്നു ഉറങ്ങുമ്പോള്‍!
അതേ! നീ എല്ലാവറ്റിനെയും വിട്ടു ഉറങ്ങുമ്പോള്‍ 
ശാന്തമായി ഇരിക്കുന്നു!
എന്തു കൊണ്ടു? കാരണം അറിയാമോ?
നീ നിന്‍റെ അഹംഭാവത്തെയും മമകാരതെയും
വിട്ടു കളയുന്നു!

നല്ല ഉറക്കത്തില്‍ നീ ആണാണോ പെണ്ണാണോ എന്നത് 
മറന്നു പോകുന്നു!
നീ നിന്‍റെ പ്രായം മറന്നു പോകുന്നു!
നീ നിന്‍റെ പഠിപ്പ് മറന്നു പോകുന്നു!
 നീ നിന്‍റെ പദവിയെ മറന്നു പോകുന്നു!
നീ നിന്‍റെ കുലത്തെ മറന്നു പോകുന്നു!
നീ നിനക്കു ഇഷ്ടപ്പെട്ടവരെ മറന്നു പോകുന്നു!
നീ നിനക്കു ഇഷ്ടമില്ലാത്തവരെ മറന്നു പോകുന്നു!
നീ നിനക്കു ഇഷ്ടമുള്ളവയേ മറന്നു പോകുന്നു!
നീ നിനക്കു ഇഷ്ടമില്ലത്തവയെ മറന്നു പോകുന്നു!
നീ നിന്‍റെ ആവശ്യങ്ങളെ മറന്നു പോകുന്നു!
നീ നിന്‍റെ അപമാനങ്ങളെ മറന്നു പോകുന്നു!
 നിന്നെ അപമാനിച്ചവരെ മറന്നു പോകുന്നു!
 നിന്‍റെ കോപത്തെ മറന്നു പോകുന്നു!
 നിന്‍റെ ദുഃഖങ്ങളെ മറന്നു പോകുന്നു!
നീ നിന്‍റെ ഹൃദയ നൊമ്പരങ്ങളെ  മറന്നു പോകുന്നു!
നിന്‍റെ പെരുമയെ  മറന്നു പോകുന്നു!
  നിന്‍റെ നിര്‍ബന്ധത്തെ മറന്നു പോകുന്നു!
  നിന്‍റെ കാമത്തെ  മറന്നു പോകുന്നു!
നിന്‍റെ അഹങ്കാരത്തെ  മറന്നു പോകുന്നു!
നിന്‍റെ ഭയത്തെ മറന്നു പോകുന്നു!
  നിന്‍റെ മോഹത്തെ മറന്നു പോകുന്നു!
   നിന്‍റെ ഭാഷയെ മറന്നു പോകുന്നു!
 നിന്‍റെ നാടിനെ മറന്നു പോകുന്നു!
 നിന്‍റെ പദ്ധതികളെ മറന്നു പോകുന്നു!
നിന്‍റെ തോല്വികളെ മറന്നു പോകുന്നു!
 നിന്‍റെ വിജയങ്ങളെ മറന്നു പോകുന്നു!
നിന്‍റെ ബന്ധങ്ങളെ മറന്നു പോകുന്നു!
നിന്‍റെ നിരാശകളെ മറന്നു പോകുന്നു!
നിന്‍റെ വളര്‍ച്ചയെ മറന്നു പോകുന്നു!   
നിന്‍റെ പാപങ്ങളെ മറന്നു പോകുന്നു!
 നിന്‍റെ സ്ഥിതിയെ മറന്നു പോകുന്നു!
  കാലാവസ്ഥയെ മറന്നു പോകുന്നു!
  നിന്നെ കഷ്ടപ്പെടുത്തിയവരെ മറന്നു പോകുന്നു!
നിന്‍റെ പ്രയാസങ്ങളെ  മറന്നു പോകുന്നു!
ഈ ലോകത്തെ മറന്നു പോകുന്നു!
 സമയത്തെ മറന്നു പോകുന്നു!
നിന്‍റെ ശരീരത്തെ മറന്നു പോകുന്നു!
നിന്‍റെ ശബ്ദത്തെ മറന്നു പോകുന്നു!
 നിന്‍റെ സൌന്ദര്യത്തെ മറന്നു പോകുന്നു!
നിന്‍റെ ആഹാരത്തെ  മറന്നു പോകുന്നു!
നിന്‍റെ വസ്ത്രങ്ങളേ മറന്നു പോകുന്നു!
 ലോക സംഭവങ്ങളെ മറന്നു പോകുന്നു!
നിന്‍റെ ധൈര്യത്തെ മറന്നു പോകുന്നു!
നിന്‍റെ അസൂയയെ മറന്നു പോകുന്നു!
നിന്‍റെ ഹൃദയത്തെ മറന്നു പോകുന്നു!
 നിന്‍റെ സ്വത്തിനെ മറന്നു പോകുന്നു!
നിന്‍റെ വസ്തുക്കളെ മറന്നു പോകുന്നു!
 നിനെ കുടുംബത്തെ  മറന്നു പോകുന്നു!
 നിനെ വിശപ്പിനെ  മറന്നു പോകുന്നു!
   നിന്‍റെ രുചിയെ മറന്നു പോകുന്നു!
 നിന്‍റെ മതിപ്പിനെ  മറന്നു പോകുന്നു!
  നിന്‍റെ വീടിനെ മറന്നു പോകുന്നു!
നിന്‍റെ നിറത്തെ മറന്നു പോകുന്നു!
നിന്‍റെ അയല്‍വക്കത്തെ  മറന്നു പോകുന്നു!
നിന്‍റെ വരവിനെ മറന്നു പോകുന്നു!
നിന്‍റെ ചെലവിനെ മറന്നു പോകുന്നു!
  നിന്‍റെ സമ്പാദ്യത്തെ മറന്നു പോകുന്നു!
  നിന്‍റെ ശരീര അളവിനെ മറന്നു പോകുന്നു!
നിന്‍റെ തൂക്കം മറന്നു പോകുന്നു!
 നിന്‍റെ ഹൃദയമിടിപ്പിനെ മറന്നു പോകുന്നു!
നിന്‍റെ അലങ്കാരം മറന്നു പോകുന്നു!
 നിന്‍റെ പൂര്‍വകാലത്തെ  മറന്നു പോകുന്നു!
നിന്‍റെ ഭാവിയെ മറന്നു പോകുന്നു!
നിന്‍റെ പിശുക്കിനെ മറന്നു പോകുന്നു!
നിന്‍റെ ദാഹത്തെ മറന്നു പോകുന്നു!
നിന്‍റെ സൌകര്യങ്ങളെ മറന്നു പോകുന്നു!
 നിന്‍റെ സ്വാര്‍ത്ഥതയേ മറന്നു പോകുന്നു!
ഇത്രയും നീ മറക്കുന്ന കൊണ്ടു ആനന്ദത്തെ ഉള്ളതു 
പോലെ അനുഭവിക്കുന്നു!
മറക്കുന്നു എന്നാല്‍ അവയെ ഉപേക്ഷിച്ചു എന്നു
അര്‍ത്ഥമാവില്ല!
അവയില്‍ ഉള്ള നിന്‍റെ ബന്ധത്തെ വിട്ടു കളയുന്നു.
അവയുടെ മേല്‍ ഉള്ള അഭിമാനത്തെ വിട്ടു കളയുന്നു.
നീ ഒന്നും നഷ്ടപ്പെടുന്നില്ല!
ഒന്നും നിന്നെ വിട്ടു പിരിയുന്നില്ല!
നിന്‍റെ മനസ്സ് അവയില്‍ നിന്നു വേര്‍പെടുന്നു!
നീ നിന്‍റെ ജീവിതത്തിന്‍റെ ചുമതല ഏല്‍ക്കുന്നില്ല!
അതു കൊണ്ടു ചുമതലയില്ലാതെ ഇരിക്കുന്നു 
 എന്നര്‍ത്ഥമില്ല!
നിന്‍റെ മനസ്സ് ബാധിക്കപ്പെടുന്നില്ല എന്നാണര്‍ത്ഥമ്!
  ഇപ്പോള്‍ നിനക്കു മനസ്സിലായി കാണും!
ഇതു പോലെ ചെറു പ്രായത്തില്‍ സന്തോഷത്തോടെ 
ഇരുന്നു എന്നു പറയും!
അതുവും സത്യമാണ്!
ബാല്യത്തില്‍ എല്ലാരും സന്തോഷത്തോടെ ഇരിക്കുന്നില്ലേ?
എന്തു കൊണ്ടെന്നാല്‍ നമ്മുടെ ജീവിതത്തെ കുറിച്ചു 
നാം വേവലാതി പെട്ടിട്ടില്ല!
നമ്മുടെ ജീവിതത്തെ കുറിച്ചു നാം ഭാവന ചെയ്തിട്ടില്ല!
നമ്മുടെ ജീവിതത്തെ നാം തീരുമാനിച്ചില്ല!
പക്ഷെ പ്രായം ഏറും തോറും സ്വയം എന്‍റെ ജീവിതം, 
എന്‍റെ ഇഷ്ടം, എന്‍റെ ആവശ്യം, എന്‍റെ പെരുമ, 
എന്‍റെ അപമാനം എന്നു പലവിധ 
അഹംഭാവങ്ങളും മമകാരങ്ങളും മനസ്സില്‍ ഒട്ടുന്നു.
അതു ശാന്തിയെ നശിപ്പിക്കുന്നു!
ചെറിയ കുഞ്ഞുങ്ങള്‍ ഉറഗുന്നതു കാണുമ്പോള്‍ 
നമുക്ക് സന്തോഷം തോന്നും!
കാരണം കുഞ്ഞുങ്ങള്‍ കല്മഷം ഇല്ലാതെ ഉറങ്ങുന്നു!
ഉറങ്ങുമ്പോള്‍ ലോകത്തുള്ള എല്ലാവരും നല്ലവരാണ്!
കൊലയാളിയും, കൊള്ളക്കാരനും പോലും ഉറങ്ങുന്ന
സമയം ആര്‍ക്കും ഒരു ദോഷവും ചെയ്യില്ല!
നീ നിന്നെ മറക്കു!
അതാണ്‌ ശാന്തിയുടെ രഹസ്യം!
നീ ഉറക്കത്തില്‍ നിന്നെ മറക്കുന്നു!
അതേ പോലെ ഉണര്‍ന്നിരിക്കുമ്പോഴും മറക്കണമെങ്കില്‍ 
അതിനു ഒരേ ഉപായം നാമസങ്കീര്‍ത്തനം!
എപ്പോഴും വിടാതെ നീ കൃഷ്ണാ എന്നു പറഞ്ഞു കൊണ്ടേ
ഇരുന്നാല്‍ നീ നിന്നെ മറക്കും!
അതു കൊണ്ടു ഭ്രാന്താകും എന്നു വിചാരിക്കരുതേ!
അതു കൊണ്ടു നിന്‍റെ ചുമതലകളെ വിടും 
എന്നു ചിന്തിക്കരുതെ!
അതു കൊണ്ടു നിന്‍റെ കടമകളെ മാറ്റി വയ്ക്കും
എന്നു വിചാരിക്കരുതേ!
നിന്‍റെ അഭിമാനത്തെ വിട്ടു സ്വസ്ഥമായി ഇരിക്കും!
വിടാതെ നാമജപം ചെയ്തു എത്രയോ മാഹാത്മാക്കള്‍
തങ്ങളുടെ ജീവിതം ശാന്തമായി അനുഭവിച്ചു!
അതു കൊണ്ടു ശാന്തി നിന്‍റെ അടുത്ത് ഉണ്ട്!
ശാന്തിയെ വെളിയില്‍ അന്വേഷിക്കരുതെ!
നിന്‍റെ കൂടെ നിന്‍റെ കൃഷ്ണന്‍ ഉണ്ട്!
അവനിടത്തില്‍ നിന്നെ അര്‍പ്പിക്കു!
നിന്നെ മറക്കു...
ശാന്തമായി ഇരിക്കു...
ശാന്തമായി സംസാരിക്കു...
ശാന്തമായി കര്‍മ്മം ചെയ്യു...
ശാന്തമായി ജോലിയെ ശ്രദ്ധിക്കു...
ശാന്തമായി ഉറങ്ങു...
ശാന്തമായി പെരുമാറു...
ശാന്തമായി ജീവിക്കു...
ശാന്തമായി നടക്കു...
ഇനി ശാന്തി വിലസട്ടെ...

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP