Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, June 14, 2010

തുലയ്ക്കരുത്

തുലയ്ക്കരുത്
രാധേകൃഷ്ണാ
ഏഷണി!
ലോകത്തിലെ ഏറ്റവും വലിയ കൃമി!
മറ്റുള്ളവരെ കരയിക്കും കൃമി!
പറയുന്നവരെ തകര്‍ക്കുന്ന കൃമി!

ആരെ കുറിച്ചും ഏഷണി പറയാന്‍ ആര്‍ക്കും 
അധികാരം ഇല്ല!
ആരു വേണമെങ്കിലും എങ്ങനെ വേണമെങ്കിലും
ഇരുന്നോട്ടെ!
നിന്നോടു ആരു ചോദിച്ചു?
കൃഷ്ണന്‍ നിന്നോടു ചോദിച്ചോ....

ആരു വേണമെങ്കിലും എന്തു വേണമെങ്കിലും ചെയ്യട്ടെ!
നിന്നെ ആരു ശ്രദ്ധിക്കാന്‍ പറഞ്ഞു?
 കൃഷ്ണന്‍ നിന്നെ നിയമിച്ചോ?

എവിടെ വേണമെങ്കിലും എന്തു വേണമെങ്കിലും
സംഭവിക്കട്ടെ!
നിന്നെ ആരു  നോക്കാന്‍ പറഞ്ഞു?
കൃഷ്ണന്‍ നിന്നെ നോക്കാന്‍ എല്പിച്ചോ?

 ആര്‍ക്കും ആരോടു വേണമെങ്കിലും വഴക്കു ഉണ്ടാകട്ടെ!
നീ വഴക്കിട്ടിട്ടേയില്ലേ?
കൃഷ്ണന്‍ നിന്നെ വിലക്കാന്‍ പറഞ്ഞോ?

ആര്‍ക്കും ആരോടും എന്തു ബന്ധം വേണമെങ്കിലും 
ഇരുന്നോട്ടെ!
നീ വളരെ പരിശുദ്ധനാണോ?
കൃഷ്ണന്‍ നിന്നെ ദൂത് അയച്ചോ?

 ആര്‍ക്കും എന്തു വസ്തു വേണമെങ്കിലും നഷ്ടപ്പെടട്ടെ!
നിനക്കു എന്തിനാ ഇത്ര സങ്കടം?
കൃഷ്ണന്‍ നിന്നോടു ശരിയാക്കാന്‍ പറഞ്ഞോ?

ആര്‍ക്കോ എന്തോ രോഗം വന്നോട്ടെ!
നിനക്കു രോഗം വന്നിട്ടില്ലേ?
കൃഷ്ണന്‍ നിന്നെ കഷ്ടപ്പെടുത്തിയോ?

ഏതു കുടുംബത്തിലും എന്തു വേണമെങ്കിലും നടന്നോട്ടെ!
നിന്‍റെ കുടുംബത്തില്‍ എല്ലാം നേരേയാണോ?
കൃഷ്ണന്‍ നിന്നെ ശകാരിച്ചോ?

ആരു വേണമെങ്കിലും എത്ര നുണ വേണമെങ്കിലും
പറഞ്ഞോട്ടെ!
നീ ഹരിശ്ചന്ദ്രനാണോ?
കൃഷ്ണന്‍ നിന്നോടു കണക്കു ചോദിച്ചോ?

ആരു വേണമെങ്കിലും ആരാലും വഞ്ചിക്കപ്പെടട്ടെ!
നീ വഞ്ചിക്കപ്പെട്ടിട്ടില്ലേ?
കൃഷ്ണന്‍ നിന്നോടു ചോദിക്കാന്‍ പറഞ്ഞോ?

ആരും ഏതു സമയത്തും എങ്ങനെ വേണമെങ്കിലും  
ഉറങ്ങട്ടെ!
നീ ഉറക്കാതെ ജയിച്ചുവോ?
കൃഷ്ണന്‍ നിന്‍റെ ഉറക്കാതെ തട്ടിപ്പറിച്ചോ?

 ആരും ആരു കൂടെയും എവിടെ വേണമെങ്കിലും
എന്തും കഴിക്കട്ടെ!
നീ ആരു കൂടെയും തിന്നിട്ടില്ലേ?
കൃഷ്ണന്‍ നിന്‍റെ തീറ്റ നശിപ്പിച്ചോ?

ആരോ ആരോടോ അപമാനിതരാകട്ടെ!
നീ ആരെയും അപമാനിച്ചിട്ടേയില്ലേ?
കൃഷ്ണന്‍ നിന്നെ അപമാനിച്ചോ?


 ആരുടെയോ കുട്ടികള്‍ എന്തു തെറ്റു വേണമെങ്കിലും 
ചെയ്തോട്ടെ!
നിന്‍റെ കുട്ടികള്‍ വളരെ മാതൃകാപരമാണോ?
കൃഷ്ണന്‍ നിന്‍റെ കുടുംബത്തെ ദ്രോഹിച്ചോ?

ആരുടെ ഭാര്യയോ എങ്ങനെ വേണമെങ്കിലും ജീവിച്ചോട്ടെ!
നീ നിന്‍റെ ഭര്‍ത്താവിനോട് പരിസുദ്ധയായി ഇരിക്കുന്നുവോ?
കൃഷ്ണന്‍ നിന്‍റെ ഭര്‍ത്താവിനെ കുഴക്കിയോ?

ആരുടെ ഭര്‍ത്താവ് എത്ര മോശമായിട്ടെങ്കിലും 
ഇരിക്കട്ടെ!
നിന്‍റെ ഭര്‍ത്താവ് ഉത്തമാനാണോ?
കൃഷ്ണന്‍ നിന്‍റെ മനസ്സ് ദുഷിപ്പിച്ചോ?

മതി...
ഇതിനപ്പുറം പറയാന്‍ എനിക്കു ഇഷ്ടമില്ല!
നീ ആരാണ്? നിന്‍റെ ജോലി എന്താണ്? അതു നോക്കു!

ഓരോ നിമിഷവും നിന്നെ ഉയര്ത്തു!
ഓരോ നിമിഷവും നിന്‍റെ കുടുംബത്തിനു വേണ്ടി പ്രാര്‍ത്ഥിക്കു!
ഓരോ നിമിഷവും നിന്നെ നേരെയാക്കു!

ദയവു ചെയ്തു എഷണിയില്‍ മയങ്ങി നീ 
അപവാദത്തില്‍ കുടുങ്ങരുത്!
നിന്‍റെ ജീവിതത്തെ തുലയ്ക്കരുത്!

Friday, June 4, 2010

നിനക്കറിയാമോ?

നിനക്കറിയാമോ?!?
സത്യത്തില്‍ നീ ആരാണെന്ന് നിനക്കറിയാമോ?
നിന്‍റെ അമ്മയോ, അച്ഛനോ മറ്റുള്ളവരോ 
നിനക്കു പറഞ്ഞു തന്നിട്ടുണ്ടോ?
ഇപ്പോള്‍ ഞാന്‍ പറഞ്ഞു തരാം!
നീ ആരെന്നു നിനക്കു പരിചയപ്പെടുത്താം!
 നീ അറിയാത്ത നിന്നെ നിനക്കു ഞാന്‍ കാണിച്ചു തരാം!
സ്വീകരിക്കാന്‍ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും! 
സത്യം കയ്പ്പുള്ളതാണ്!
പക്ഷെ അതാണ്‌ സ്ഥായിയായത്‌!
എത്ര നാള്‍ നിന്നെ സ്വയം പറ്റിച്ചു കൊണ്ടിരിക്കും?
നിനെ ഹൃദയം കുറച്ചു തുറക്ക്!
അതില്‍ സത്യത്തെ വിതച്ചു വെയ്ക്കാം!
 അതു വളര്‍ന്നു നിനക്കു മനസ്സിലാകും!
അതിന്‍റെ പ്രയോജനം നിനക്കാണ്!
വിതയ്ക്കുന്നവന്‍ കണ്ണന്‍!
വിളവിന്‍റെ ഫലം നിനക്കു!
ഞാന്‍ വെറും ഒരു ഇടനിലക്കാരന്‍! അത്ര തന്നെ!

ആദ്യം നിന്‍റെ കഴിഞ്ഞ കാലം!
നീ കൊതുകായി രക്തം കുടിച്ചിരുന്നു!
നീ ഈച്ചയായി അലഞ്ഞിരുന്നു!
നീ പുഴുവായി പുളഞ്ഞിരുന്നു!
നീ മൂട്ടയായി ദ്രോഹിച്ചിരുന്നു!
നീ ഉരുമ്പായി  മനുഷ്യരെ കടിച്ചിരുന്നു!
നീ വെട്ടുക്കിളിയായി ചെടികളെ തിന്നിരിന്നു!
നീ മിന്നാമിനുങ്ങായി പറന്നിരുന്നു!
നീ ഈയാം പാറ്റയായി വിളക്കില്‍ വീണിരുന്നു!

നീ പാറ്റയായി വീട്ടില്‍ ചുറ്റി നടന്നു!
നീ ചിലന്തിയായി വല കെട്ടിയിരുന്നു!
നീ പട്ടു നൂല്‍ പുഴുവായി വലയില്‍ വസിച്ചിരുന്നു!
നീ തെരട്ടയായി രക്തം വലിച്ചു കുടിച്ചിരുന്നു!
നീ പല്ലിയായി ചുമരില്‍ പറ്റിയിരുന്നു!
നീ നായയായി നന്ദിയോടെ ഇരുന്നു!
നീ പന്നിയായി ചെളിക്കുന്റില്‍ സുഖിച്ചിരുന്നു!
നീ പശുവായി പുല്ലു മേഞ്ഞിരുന്നു!
നീ സിംഹമായി മാനിനെ ആക്രമിച്ചിരുന്നു!
നീ മാനായി ഭയന്ന് വിറച്ചിരുന്നു!
നീ കുറുക്കനായി തന്ത്രം മെനഞ്ഞിരുന്നു!
നീ ആനയായി കുളത്തില്‍ കുളിച്ചിരുന്നു!
നീ പോത്തായി ചെളിയില്‍ മുങ്ങിയിരുന്നു!
നീ പാമ്പായി വിഷം ശര്‍ദ്ദിച്ചിരുന്നു !
നീ മുതലയായി മാംസം രുചിച്ചിരുന്നു!
നീ കുരങ്ങനായി മരം ചാടിയിരുന്നു!
നീ അനിലായി നിറുത്താതെ വിളിച്ചിരുന്നു!
നീ കഴുതയായി ഭാണ്ഡം ചുമന്നിരുന്നു!
നീ ഒട്ടകമായി മരുഭൂമിയില്‍ ജീവിച്ചിരുന്നു!
നീ കുതിരയായി വേഗത്തില്‍ ഓടിയിരുന്നു!
നീ പുലിയായി പതുങ്ങിയിരുന്നു!
നീ കിളിയായി പഴങ്ങള്‍ തിന്നിരുന്നു!
നീ കുയിലായി ഭംഗിയായി പാടിയിരുന്നു!
നീ കാക്കയായി കണ്ടതെല്ലാം രുചിച്ചിരുന്നു!
നീ മയിലായി അത്ഭുതമായി ആടിയിരുന്നു!
നീ കുരുവിയായി പറന്നിരുന്നു!
നീ കഴുകാനായി കോഴിയെ കൊന്നിരുന്നു!
നീ മീന്‍കൊത്തിയായി മീനിനെ പിടിച്ചിരുന്നു!
നീ മരംകൊത്തിയായി മരത്തെ തുളച്ചിരുന്നു!
നീ ചെടിയായി വളര്‍ന്നിരുന്നു!
നീ റോസാ ചെടിയായി പൂത്തിരുന്നു!
നീ താമരയായി ചെളിയില്‍ സുഖിച്ചിരുന്നു!
നീ വള്ളിയായി പടര്‍ന്നിരുന്നു! 
നീ മരമായി നിഴല്‍ തന്നിരുന്നു!
നീ മാവായി കല്ലേറ് കൊണ്ടിരുന്നു!
നീ തേക്കായി വെട്ടപ്പെട്ടിരുന്നു!
നീ മുള്‍മരമായി വേലിക്കല്‍ നിന്നിരുന്നു!
നീ ചന്ദന മരമായി സുഗന്ധം പരത്തിയിരുന്നു!
നീ ആലമരമായി പടര്‍ന്നിരുന്നു!
നീ വേപ്പിന്‍ മരമായി കയ്ചിരുന്നു!
നീ മാനായി വലയില്‍ കുടുങ്ങിയിരുന്നു!
നീ തിമിങ്കലമായി വള്ളം കമിഴ്ത്തിയിരുന്നു!
നീ ആമയായി മന്ദഗതിയില്‍ യാഴഞ്ഞിരുന്നു!
നീ തവളയായി പാമ്പിന്‍റെ വായില്‍ പെട്ടിരുന്നു!
നീ തുമ്പിയായി പറന്നിരുന്നു!
നീ കോഴിയായി മുട്ട ഇട്ടിരുന്നു!
നീ പൂവനായി പുലര്‍ച്ചെ കൂവിയിരുന്നു!
നീ തേളായി അടി കൊണ്ടിരുന്നു!
നീ ചിതലായി മരം തിന്നിരുന്നു!
നീ കൃമിയായി പക്ഷി ശരീരത്തില്‍ ഇരുന്നിരുന്നു!
നീ രോഗാണുവായി മനുഷ്യ ശരീരത്തില്‍ ഇരുന്നിരുന്നു!
നീ കീടങ്ങളായി മൃഗ ശരീരങ്ങളില്‍ വാഴ്ന്നിരുന്നു!
നീ ഗന്ധര്വനായി പറന്നു നടന്നിരുന്നു!
നീ കുബേര പട്ടണത്തില്‍ വസിച്ചിരുന്നു!
നീ ചന്ദ്ര ലോകത്തില്‍ സല്ലപിച്ചിരുന്നു!
നീ അപ്സരസ്സായി നാട്യമാടിയിരുന്നു!
നീ ഇന്ദ്ര ലോകത്തില്‍ സുഖമായി കാലം തള്ളിയിരുന്നു!
നീ രാക്ഷസനായി രക്തം പാനം ചെയ്തിരുന്നു!
നീ രാക്ഷസിയായി കാമത്തില്‍ അലഞ്ഞു നടന്നിരുന്നു!
നീ പ്രേതമായി പലരെയും ഭയപ്പെടുത്തിയിരുന്നു!
നീ കൊലയാളിയായി പലരെയും കൊന്നിരുന്നു!
നീ കള്ളിയായി കൊള്ളയടിച്ചിരുന്നു!
നീ രാജനായിരുന്നു!
നീ ദരിദ്രനായി പാടു പെട്ടിരുന്നു!
നീ രാജകുമാരിയായി പലരെയും കല്‍പ്പിച്ചിരുന്നു!
നീ അദ്ധ്വാനിയായി കഠിനാദ്ധ്വാനം ചെയ്തിരുന്നു!
നീ നാസ്തീകനായി ജല്പിച്ചിരുന്നു!
നീ ഭ്രാന്തനായി അലഞ്ഞിരുന്നു!
നീ ബുദ്ധി വളരാതെ ഇരുന്നിരുന്നു!
നീ വികലാംഗത്തില്‍ മനം നൊന്തിരുന്നു!
നീ വേശ്യയായി ശരീരം വിറ്റിരുന്നു!
നീ ശരീര സുഖത്തിനായി പിശാചിനെ പോലെ അലഞ്ഞിരുന്നു!
നീ അലിയായി കരഞ്ഞിരുന്നു!


ഇങ്ങനെ ജനനം മരണം എന്നു എത്രയോ ജന്മങ്ങള്‍
കറങ്ങി നടന്നു നീ!
ഇത്രയും ശരീരങ്ങളില്‍ വട്ടം കറങ്ങിയ ആത്മാവാണ് നീ!
നീ ശരീരത്തിന് അതീതമായ ആത്മാ......
നിന്‍റെ ശരീരത്തില്‍ കുടുങ്ങിയ ആത്മാ...
'അതിനെ തിന്നു അവിടെ കിടക്കും' ആത്മാ....
ജ്യോതി സ്വരൂപനായ ആത്മാ...
നശിപ്പിക്കാന്‍ അസാധ്യമായ ആത്മാ...
നാശരഹിതമായ ആത്മാ....
ഇപ്പോള്‍ നിന്‍റെ വര്‍ത്തമാന കാലം....
ഈ ജന്മത്തില്‍ നിന്‍റെ സ്ഥിതി...
കൃഷ്ണ കൃപ കൊണ്ടു ഭൂമിയില്‍ മനുഷ്യ വര്‍ഗ്ഗത്തില്‍
ആണായോ, പെണ്ണായോ, അലിയായോ ജന്മം കൊണ്ടിരിക്കുന്നു!
ഇപ്പോള്‍ ഈ മനുഷ്യ ശരീരത്തില്‍ ഇരിക്കും അതേ പഴയ 
ആത്മാവ് തന്നെയാണ് നീ!
ശരീരം മാത്രമേ മാറിയിട്ടുള്ളു!
നിന്‍റെ ഉള്ളില്‍ യാതൊരു മാറ്റവും ഇല്ല!
വിശപ്പ്‌, കോപം, മയക്കം, കാമം ഒന്നും തന്നെ
മാറിയിട്ടില്ല.
നീ നിന്നെ അറിഞ്ഞാല്‍ എല്ലാം മാറും!
നീ അനുഭവിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല!
ഒന്നേ ഒന്ന് ഒഴിച്ച്...
ആ ഒന്ന് ഭഗവാന്‍ ശ്രീ കൃഷ്ണന്‍ തന്നെ!


നീ ഈ ജന്മം പാഴാക്കിയാല്‍ വീണ്ടും ഇത്രയും ജന്മങ്ങള്‍
ചുറ്റി കറങ്ങണം!
ഞാന്‍ പറഞ്ഞത് വളരെ കുറച്ചു മാത്രം!
മൊത്തം 84 ലക്ഷങ്ങള്‍ ലക്ഷം  ശരീരങ്ങള്‍ ഉണ്ടു!
84 ലക്ഷം.... എത്ര പ്രയാസമാണെന്നോ....
പട്ടുനൂല്‍ പുഴുവായാല്‍ തിളയ്ക്കുന്ന വെള്ളത്തിലിട്ടു 
നിന്നെ കൊല്ലും!
മാനായാല്‍ സിംഹം നിന്നെ ആക്രമിച്ചു കൊല്ലും!
പാമ്പായാല്‍ ഈ ലോകമേ നിന്നെ അടിച്ചു കൊല്ലും!
ചന്ദനമാരമായാല്‍ ഈ ലോകം നിന്നെ വെട്ടി ഉരയ്ക്കും!
കുരങ്ങനായാല്‍ നിന്നെ വെച്ചു വിദ്യകള്‍ കാണിക്കും !
വേശ്യയായാല്‍ നിന്‍റെ ശരീരം അനുഭവിച്ചു നിന്നെ 
വേദനിപ്പിക്കും!
രാജനായാല്‍ നിന്നെകൊല്ലാന്‍ നിന്‍റെ സേവകന്‍ തന്നെ
മുതിരും!

ഇങ്ങനെ പല കോടി ജന്മങ്ങള്‍ കഴിയും. 
വീണ്ടും ഒരു മനുഷ്യ ശരീരം നിനക്കു ലഭിക്കും!
വീണ്ടും ഗര്‍ഭവാസം!
വീണ്ടും ജനനം!
വീണ്ടും അച്ഛന്‍, അമ്മ, ബന്ധുക്കള്....
വീണ്ടും ഭാര്യ ഭര്‍ത്താവ് കുഞ്ഞുങ്ങള്‍...
വീണ്ടും സ്വന്തക്കാര്‍, മിത്രങ്ങള്‍, ശത്രുക്കള്‍...
വീണ്ടും വെയില്‍, മഞ്ഞു, മഴ....
വീണ്ടും രോഗം ചികിത്സ, വൈദ്യന്‍...
വീണ്ടും വിശപ്പ്‌, ഉറക്കം, ക്ഷീണം....
വീണ്ടും ഭയം, നൊമ്പരം, മനപ്രയാസം....
വീണ്ടും സംശയം, കുഴപ്പം...
വീണ്ടും മരണം...
വീണ്ടും ജനനം...
മതിയായില്ലേ?
ഇനിയും വേണോ?


ഇതില്‍ നിന്നും രക്ഷ നേടേണ്ടേ?
ഓടു... രക്ഷപ്പെടു...രക്ഷിച്ചു കൊള്ളു!
ഉടനെ 'കൃഷ്ണാ' എന്നു പറയു!
ഇപ്പോഴേ കൃഷ്ണന്‍റെ ചരണങ്ങളെ പിടിക്കു!
ഇന്നു തന്നെ സത്സംഗത്തില്‍ ഉള്‍പ്പെടു!
  നിന്നെ കൃഷ്ണനു നല്‍കു!
നിന്നെ ഗുരുവിനു അര്‍പ്പിക്കു!
വിടരുത്!
ജാഗ്രത! ജീവിതം നിന്‍റെ കൈയിലല്ല!
സംഭവങ്ങള്‍ നിന്‍റെ ഇഷ്ടത്തിനല്ല!
നീ കാലത്തിന്റെ പിടിയിലാണ്.. ജാഗ്രത!
ഇപ്പോള്‍ തന്നെ നിന്‍റെ ഭാവിയെ ശരിയാക്കിക്കൊള്ളു!


ശരിയാക്കിയതിന് ശേഷം നിന്‍റെ ഭാവി എങ്ങനെയിരിക്കും
എന്നു ഞാന്‍ പറയാം! അറിഞ്ഞു കൊള്ളു!
മനസ്സില്‍ സ്വൈരാമുണ്ടാവും!
ബുദ്ധിക്കു തെളിച്ചം ലഭിക്കും!
ചിന്തനയില്‍ ഒരു ചിട്ട ഉണ്ടാവും!
ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാവും!
ശരീരം നീ പറഞ്ഞത് അനുസരിക്കും!
ഇന്ദ്രിയങ്ങള്‍ നിന്‍റെ ഇഷ്ടത്തിനൊത്തു നടക്കും!
നന്മകള്‍ നിന്‍റെ വശമാകും!
തിന്മകള്‍ നിന്നില്‍ നിന്നും ഓടും!
ആനന്ദം നിന്നെ ചുമക്കും! 
ഭക്തി നിന്നെ കൊഞ്ചും!
ജ്ഞാനം നിനക്കു വിശറി വീശും!
വൈരാഗ്യം നിന്‍റെ കൈ കോര്‍ത്ത്‌ നടക്കും!
വിധി നിനക്കു അടിപണിയും!
മരണം നിന്നെ ഭയക്കും!


ഈ ശരീരത്തിന്റെ അവസാനം ശ്രീ കൃഷ്ണന്‍ 
നിനക്കു നിത്യമായ, സുഖമായ, ക്ലേശരഹിതമായ 
ദുര്‍ഗന്ധമില്ലാത്ത ദിവ്യ ശരീരം തന്നരുളും...
യമധര്‍മ്മന്‍ നിന്‍റെ സേവകനാവും..
വിഷ്ണു ദൂതന്മാര്‍ നിന്‍റെ കല്പനയ്ക്ക് കാത്തിരിക്കും...
മഹാത്മാക്കള്‍ നിന്നെ ശ്ലാഘിക്കും!
വൈകുണ്ഠം നിനക്കായി തുറക്കും!
അവിടെ നിനക്കായി.....

എന്തിനു ഞാന്‍ പറയണം?
നീ തന്നെ പോയി അറിഞ്ഞു കൊള്ളു!

Wednesday, June 2, 2010

വരു നൃസിംഹാ വരു

വരു നൃസിംഹാ വരു 
രാധേകൃഷ്ണാ 
നൃസിംഹാ! അഴകിയ സിംഹമേ! പ്രഹ്ലാദ വരദാ!

വരു! നൃസിംഹാ! വരു! 
എന്‍റെ അഹംഭാവത്തെ കീറി മുറിക്കു!

 വരു! നൃസിംഹാ! വരു! 
എന്‍റെ സ്വാര്‍ത്ഥതായേ കൊന്നു കളയു!


 വരു! നൃസിംഹാ! വരു! 
എന്‍റെ കാമത്തെ നശിപ്പിക്കു!


വരു! നൃസിംഹാ! വരു! 
എന്‍റെ കോപത്തെ ഇല്ലാതെയാക്കു!


വരു! നൃസിംഹാ! വരു! 
എന്‍റെ കുഴപ്പത്തെ വധം ചെയ്യു! 

വരു! നൃസിംഹാ! വരു! 
എന്‍റെ സംശയത്തെ കുടിച്ചെടുക്കു!

വരു! നൃസിംഹാ! വരു! 
എന്‍റെ പാപത്തെ മാലയായി ധരിക്കു!

വരു! നൃസിംഹാ! വരു!
എനിക്കു പ്രഹ്ലാദനെ പോലെ ഭക്തി നല്‍കു!

വരു! നൃസിംഹാ! വരു! 
എനിക്കു തടസ്സമില്ലാത്ത നാമജപാതെ അരുളു!

വരു! നൃസിംഹാ! വരു!
എനിക്കു ശുദ്ധമായ ജ്ഞാനത്തെ നല്‍കു!

വരു! നൃസിംഹാ! വരു! 
എനിക്കു വൈരഗ്യത്തെ തരു!

വരു! നൃസിംഹാ! വരു! 
ഈ സംസാര സാഗരത്തില്‍ നിന്നും എന്നെ മോചിപ്പിക്കു!

വരു! നൃസിംഹാ! വരു! 
ഈ ഘോരമായ മനുഷ്യരില്‍ നിന്നും എന്നെ രക്ഷിക്കു!

വരു! നൃസിംഹാ! വരു! 
നിന്‍റെ അഭയക്കരങ്ങളെ എന്‍റെ ശിരസ്സില്‍ വയ്ക്കു!

വരു! നൃസിംഹാ! വരു! 
അടിയനെ അങ്ങയുടെ മടിയില്‍ ഇരുത്തു!

വരു! നൃസിംഹാ! വരു! 
അങ്ങയുടെ തിരുനാക്ക് കൊണ്ടു എന്നെയും നക്കി തുടയ്ക്കു! 

വരു! നൃസിംഹാ! വരു!
അങ്ങയുടെ തിരുവടിയില്‍ ഈ ജന്തുവിനെയും ചേര്‍ക്കു!

വരു! നൃസിംഹാ! വരു! 
ഈ ശരീരം തീരുന്ന സമയത്ത് അങ്ങയുടെ മടിയില്‍
എന്നെയും വയ്ച്ചു കൊള്ളു!

ഞാന്‍ പ്രഹ്ലാദന്‍ അല്ല! ഹിരണ്യകശിപു തന്നെയാണ്!
ഈ ശരീരം കൊണ്ടു യാതൊരു നല്ലതും സംഭവിച്ചിട്ടില്ല!
അതുകൊണ്ടു ഈ ശരീരം കീറി എറിയു!

ഒരു ജന്മം മുഴുവനും പാഴാക്കി കളഞ്ഞു!
മറന്നു പോലും ഒരു നല്ല കാര്യവും ചെയ്തിട്ടില്ലാ!
അതുകൊണ്ടു കീറിക്കലായു!
അങ്ങയുടെ കോപത്തെ എന്‍റെ മേല്‍ കാണിച്ചു 
എന്നെ രക്ഷിക്കു!

എനിക്കു കരുണ വേണ്ടാ!
അങ്ങയുടെ കോപം ഒന്നുമാത്രം എന്നെ നേരെയാക്കും!

വരു! നൃസിംഹാ! വരു! 
കൊന്നു എറിയു! കീറിക്കളയു! 
കുടല്‍ വലിച്ചെടുക്കു! രക്തം പാനം ചെയ്യു!

അപ്പോഴെങ്കിലും ഞാന്‍ നേരാകുമോ എന്നു നോക്കാം!  

വരു! നൃസിംഹാ! വരു!
വേഗം വരു!
ഉടനെ വരു!
ഓടി വരു!
ഉഗ്ര നൃസിംഹനായി വരു!
എന്നെ ഇല്ലാതാക്കാന്‍ വരു!
 വരു! നൃസിംഹാ! വരു!

Tuesday, June 1, 2010

വൈകാശി വിശാഖം - 27 - 05 - 2010

വൈകാശി വിശാഖം - 27 - 05 - 2010 
രാധേകൃഷ്ണാ
വൈകാഴി വിശാഖം ഞങ്ങളുടെ ആള്‍വാരിന്‍റെ പിറന്നാള്‍!
കൃഷ്ണന്‍റെ നമ്മാള്‍വാരുടെ പിറന്നാള്‍!
കലിയുഗത്തിന്‍റെ ആദ്യ ഭക്തന്‍, 
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 
ഉടയനങ്കയുടെ അരുമ പുത്രന്‍ 
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 
ഉത്തമനായ കാരിയുടെ സ്നേഹ സുതന്‍ 
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 
തിരുക്കുറുങ്കുടി നമ്പിയുടെ ആശീര്‍വാദത്താല്‍ 
ഉണ്ടായ സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍!
ഭഗവാന്‍ ശ്രീരാമന്‍റെ കലിയുഗ അവതാരം 
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 
തിരുപ്പുളിആള്‍വാരായ ലക്ഷ്മണന്‍റെ മടിയിലിരിക്കും
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 
ജനിച്ചപ്പോള്‍ തന്നെ ശഠം എന്ന വായുവിനെ വിരട്ടി ഓടിച്ചു 
ശഠഗോപന്‍ എന്ന തിരുനാമം സിദ്ധിച്ച 
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍!
ജനിച്ച 12 ആം നാള്‍ മുട്ടിലിഴഞ്ഞു പുളിമരത്തിന്‍റെ 
പൊത്തില്‍ വന്നു പത്മാസനത്തില്‍ ഇരുന്ന 
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 
16 വര്‍ശം മലമൂത്ര വിസര്‍ജ്ജനം ഇല്ലാതെ, 
ജലപാനം പോലും ഇല്ലാതെ ധ്യാനത്തിലിരുന്ന 
മേനി ഒട്ടും തളരാത്ത 
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍!
       ഉടയനങ്ക അണിയിച്ച വകുള മാല തന്നെ
ആഭരണമായി ധരിച്ച 
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 
പലരും പലവിധത്തിലും ശ്രമിച്ചിട്ടും, ധ്യാനം 
ഒട്ടും ഇളക്കാന്‍ സാധിക്കാത്ത 
 സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 
ഒരു വലിയ കല്ലെടുത്ത്‌ മധുരകവിയാള്‍വാര്‍ താഴെ 
ഇട്ടപ്പോള്‍ ആ ശബ്ദം കേട്ടു കണ്ണ് തുറന്ന 
 സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 
ചത്തതിന്‍റെ വയറ്റില്‍ ചെറുത്‌ പിറന്നാല്‍ എന്തു തിന്നു 
എവിടെ കിടക്കും എന്നു മധുരകവിയാള്‍വാര്‍ 
ചോദിച്ചപ്പോള്‍ പുഞ്ചിരിച്ച 
 സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 
ആത്മാവിന്‍റെ സ്ഥിതിയെ ഉള്ളത് പോലെ 
അത്തൈ തിന്‍റു അങ്കേ കിടക്കും എന്നു ഉത്തരമായി പറഞ്ഞ 
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍!  
വൃദ്ധനായ മധുരകവിയാള്‍വാരേ ശിഷ്യനായി 
തന്‍റെ 16 ആം വയസ്സില്‍ സ്വീകരിച്ച 
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍!  
4 വേദങ്ങളെയും തമിഴില്‍ തിരുവായ് മൊഴിയായി,
തിരുവാസിരിയമായി, തിരുവിരുത്തമായി,
പെരിയ തിരുവന്താതിയായി നല്‍കിയ 
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 
ഉണ്ണുന്ന ചോറ്, കുടിക്കുന്ന വെള്ളം, തിന്നുന്ന 
വെറ്റില എല്ലാം കണ്ണന്‍ എന്നു കലിയുഗത്തില്‍
എല്ലാര്‍ക്കും മനസ്സിലാക്കി തന്ന 
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 
32 വര്‍ഷങ്ങള്‍ പുളിമരത്തിന്‍റെ പൊത്തിലിരുന്നു
108 ദിവ്യ ദേശങ്ങളിലെ പെരുമാള്‍കളെയും തന്‍റെ 
സ്ഥലത്തേയ്ക്ക് വരുത്തി വരിയില്‍ നിറുത്തിച്ച
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 
'കലിയും കെടും കണ്ടു കൊള്ളു' എന്നു പറഞ്ഞു 
ഭാവിയില്‍ ഭവിഷ്യത്താചാര്യനായി വരാന്‍ പോകുന്ന
സ്വാമി രാമാനുജരെ മുന്‍പേ തന്നെ 
ലോകത്തിനു കാട്ടി തന്ന
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 
തിരുക്കുറുകൂര്‍ എന്ന ദിവ്യ ദേശത്തിന്‍റെ പേരു തന്നെ
  ആള്‍വാര്‍ തിരുനഗരി എന്നു മാറ്റിച്ച
കാരിമാരന്‍, പരാങ്കുശന്‍ വകുളാഭരണന്‍,
 സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 
വേറൊന്നും എനിക്കറിയില്ല, വേദം തമിഴില്‍
ചെയ്ത മാരനെ അല്ലാതെ എന്നു പറഞ്ഞ
മധുരകവിആള്‍വാരേ ആചാര്യ ഭക്തനാക്കിയ 
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 
എല്ലാവരും മറന്നു പോയ തമിഴ് വേദമായ 
നാലായിരം ദിവ്യ പ്രബന്ധത്തെ 
ശ്രീമന്‍ നാദമുനികള്‍ക്ക് നല്‍കിയ
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 
കരുവൂര്‍ സിദ്ധരുടെ നായ ദിവസവും 
ആള്‍വാര്‍ തിരുനഗരിയിലെ എച്ചില്‍ ഇല ഉണ്ടു
അതിനും താമ്രപര്‍ണ്ണി ജലത്തില്‍ 
പരമപദം നല്‍കിയ കരുണാ സാഗരന്‍
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 
നവതിരുപ്പതി പെരുമാള്‍മാരായ 
ആള്‍വാര്‍ തിരുനഗരി 'പൊലിന്തു  നിന്‍റ  പിരാന്‍'
ശ്രീ വൈകുണ്‍ഠം കള്ള പിരാന്‍ 
വരഗുണ മങ്കൈ എന്‍ ഇടര്‍ കടിവാന്‍
തിരുപ്പുളിങ്കുടി കായ്ശിനി വേന്തന്‍
രെട്ടൈ തിരുപ്പതി അരവിന്ദ ലോചനന്‍
തിരു തൊലൈവില്ലിമംഗലം ദേവര്‍പിരാന്‍ 
തിരുക്കുളന്തൈ  മായ കൂത്തന്‍
തേന്‍തിരുപ്പേരൈ നികര്‍ ഇല്‍ മുകില്‍ വന്നാന്‍ 
തിരുക്കോളുര്‍ വൈത്തമാനിധി എന്നു 
എല്ലാവരെയും ഉത്സവത്തില്‍ കൂട്ടി ചേര്‍ക്കുന്ന 
സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 

ഈ ഭൂലോകത്തില്‍ കലിയുഗത്തില്‍
ഒന്നും അറിയാത്ത മൂഡ ജനങ്ങളെയും രക്ഷിക്കാന്‍   
ഇന്നും പ്രത്യക്ഷമായി  ഇരുന്നരുള്‍ ചെയ്യും
 സ്വാമി നമ്മാള്‍വാരുടെ പിറന്നാള്‍! 


സ്വാമി നമ്മാള്‍വാരേ!
ഞങ്ങള്‍ മൂഡന്‍മാരാണ്!
ഞങ്ങള്‍ അഹംഭാവികളാണ്!
ഞങ്ങള്‍ സ്വാര്‍ത്ഥരാണ്!
ഞങ്ങള്‍ വേഷധാരികളാണ്!
ഞങ്ങള്‍ വിശ്വാസം ഇല്ലാത്തവരാണ്!
ദയവു കാഹെയ്തു ഞങ്ങളെ കര കയറ്റണേ!
ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ തിരുവടികളില്‍ ഞങ്ങള്‍ക്ക്
ദൃഡമായ ഭക്തിയും വിശ്വാസവും കിട്ടാന്‍
ആശീര്‍വദിക്കണമേ!
അങ്ങയെ പോലെ ഭക്തി തന്നെ ജീവിതമായി ജീവിക്കാന്‍
ഈ വൈകാശി വിശാഖത്തില്‍ ഞങ്ങള്‍ 
പ്രാര്‍ത്ഥിച്ചു കൊള്ളുന്നു! ഞങ്ങളെ അനുഗ്രഹിക്കു!
അങ്ങയുടെ ദര്‍ശനം ഞങ്ങളുടെ ഭാഗ്യം!
സ്വപ്നത്തിലെങ്കിലും ഞങ്ങള്‍ക്ക് ഒരിക്കല്‍
ദര്‍ശനം തന്നുകൂടെ?


ഈ വര്‍ഷം വൈകാശി വിശാഖതിനു
ഞങ്ങള്‍ ജീവനോടെഇരിക്കുന്നു.
അടുത്ത വര്‍ഷവും ജീവിച്ചിരുന്നു അങ്ങയുടെ
ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ 
ആശയോടെ പ്രാര്‍ത്ഥിക്കുന്നു!

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP