Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, August 28, 2010

ഞാന്‍ പരിശുദ്ധനായി!

ഞാന്‍ പരിശുദ്ധനായി!
രാധേകൃഷ്ണാ 
ശ്രീ രംഗാ!
ശ്രീ രംഗനാഥാ!
ശ്രീ രംഗരാജാ! 
പെരിയ പെരുമാളെ!
നം പെരുമാളെ!
ആഭരണത്തിന് അഴകേകുന്ന പെരുമാളെ!
ആഴ്വാര്‍കള്‍ പാടിയ സുന്ദരന്‍ !

ഭൂലോക വൈകുണ്ഠമായ ശ്രീരംഗം വിജയിക്കട്ടെ!

എന്‍റെ 'അരംഗത്ത്‌ ഇന്നമുതര്‍' ശ്രീരംഗനാഥന്‍
വിജയിക്കട്ടെ!

മഹാ പതിവ്രത, കാരുണ്യ വാരിധി
ശ്രീ രംഗനായകി വിജയിക്കട്ടെ!
സ്വശരീരത്തോടെ വിരാജിക്കുന്ന ശ്രീ യാതിരാജര്‍ 
വിജയിക്കട്ടെ!
'പെരിയ' പെരുമാളുടെ വലിയ തിരുവടി 
ശ്രീ ഗരുഡാഴ്വാന്‍ വിജയിക്കട്ടെ!
കമ്പന്റെ രാമായണത്തെ സ്വീകരിച്ച 
'ശ്രീ മേട്ടഴകിയ ശിങ്കര്‍'  നൃസിംഹസ്വാമി
വിജയിക്കട്ടെ!
ഭക്തരെ വശീകരിക്കുന്ന ശ്രീ ചക്രത്താഴ്വാന്‍ 
സുദര്‍ശന മൂര്‍ത്തി വിജയിക്കട്ടെ!
ജനങ്ങളുടെ രോഗങ്ങളെ അകറ്റുന്ന ശ്രീ ധന്വന്തരി
വിജയിക്കട്ടെ!
മൌനമായി അനുഗ്രഹിക്കുന്ന അമൃതകലശ 
ഗരുഡന്‍  വിജയിക്കട്ടെ!
പ്രഭാതത്തില്‍ ശ്രീ രംഗരാജനെ ഉണര്‍ത്താന്‍ 
വീണവായിക്കുന്നയാള്‍ വിജയിക്കട്ടെ!
ശ്രീരംഗരാജന്‍ എന്ന ആനയുടെ പ്രിയപ്പെട്ട ആന 
വിജയിക്കട്ടെ!
ശ്രീരംഗ വിമാനത്തില്‍ വസിക്കുന്ന പരവാസുദേവര്‍ 
വിജയിക്കട്ടെ!
നിത്യവും ശ്രീരംഗരാജന് പൂജ ചെയ്യുന്ന പൂജാരികള്‍ 
വിജയിക്കട്ടെ!
ശ്രീരംഗരാജ ക്ഷേത്രത്തിലെ കൈങ്കര്യ പരന്മാര്‍ 
വിജയിക്കട്ടെ!
ശ്രീരംഗരാജന്റെ ക്ഷേത്രത്തിലെ കാവലാളികള്‍ 
  വിജയിക്കട്ടെ!
ശ്രീരംഗരാജന്റെ തിരുമാളികയെ വൃത്തിയാക്കുന്ന 
ഭാഗ്യവതികള്‍ വിജയിക്കട്ടെ!
ശ്രീരംഗരാജനെ ഗതി എന്നിരിക്കുന്ന ഭക്ത കോടികള്‍ 
വിജയിക്കട്ടെ!
ശ്രീരംഗരാജന്റെ തിരുവടികളില്‍ കളിക്കുന്ന 
കാവേരി മാതാ വിജയിക്കട്ടെ!
ശ്രീരംഗരാജനു വേണ്ടി കരഞ്ഞ സ്വാമി നാമ്മാഴ്വാര്‍ 
വിജയിക്കട്ടെ!
ശ്രീരംഗരാജന്റെ ശ്വശുരനായ  പെരിയാഴ്വാര്‍ 
വിജയിക്കട്ടെ!
ശ്രീരംഗരാജനില്‍ ഐക്യമായ തിരുപ്പാണാഴ്വാര്‍ 
വിജയിക്കട്ടെ!
ശ്രീരംഗരാജനു ചുറ്റുമതില്‍ കെട്ടിയ തിരുമങ്കൈയാള്‍വാര്‍
   വിജയിക്കട്ടെ! 
 
  ശ്രീരംഗരാജന്‍ തന്നെ എന്‍റെ ദൈവം എന്നു പറഞ്ഞ
തൊണ്ടരടിപ്പൊടി ആള്‍വാര്‍ വിജയിക്കട്ടെ! 

 ശ്രീരംഗരാജനു വേണ്ടി രാജ്യവും ത്യജിച്ച
കുലശേഖര ആഴ്വാര്‍  വിജയിക്കട്ടെ!
ശ്രീരംഗരാജനു ഹൃദയം നല്‍കിയ മുതലാഴ്വാര്‍കല്‍ 
മൂവരും വിജയിക്കട്ടെ!
'ഇവളെ ഞാന്‍ പാണിഗ്രഹണം ചെയ്യാന്‍ പോകുന്നു' 
എന്നു ശ്രീരംഗരാജനെ കൊണ്ടു തന്നെ പറയിച്ച 
ഞങ്ങളുടെ രാജകുമാരി ആണ്ടാള്‍ വിജയിക്കട്ടെ!
ശ്രീരംഗരാജനെ ഇസ്ലാം സമ്പ്രദായം അനുസരിച്ചു 
ലുങ്കി ധരിപ്പിക്കുന്ന സുന്ദരി 'തുലുക്ക നാച്ചിയാര്‍'
വിജയിക്കട്ടെ!
ശ്രീരംഗരാജനെ തന്‍റെ ഭര്‍ത്താവായി വരിച്ച 
കുലശേഖര വല്ലി വിജയിക്കട്ടെ!
ശ്രീരംഗരാജനു പുഷ്പങ്ങള്‍ നല്‍കുന്ന നന്ദാവനം 
വിജയിക്കട്ടെ!
ശ്രീരംഗരാജനു കുളിക്കാനുള്ള ചന്ദ്ര പുഷ്കരിണി
വിജയിക്കട്ടെ!
ശ്രീരംഗരാജന്റെ ക്ഷേത്രത്തില്‍ വസിക്കുന്ന കുരങ്ങുകളും,
പ്രാവുകളും, കിളികളും, പൂച്ചകളും മറ്റു ജന്തുക്കളും 
  വിജയിക്കട്ടെ!
  
ശ്രീരംഗരാജന്റെ ശ്രീരംഗ വീഥികളില്‍ വസിക്കുന്ന 
ഭാഗ്യവാന്മാര്‍ വിജയിക്കട്ടെ!
ശ്രീരംഗം വിജയിക്കട്ടെ!
എന്‍റെ മണിവണ്ണന്‍ ശ്രീരംഗന്‍ വിജയിക്കട്ടെ!
'പല്ലാണ്ടു പല്ലാണ്ടു പലകോടി നൂറായിരം ആണ്ടു'
വാഴട്ടെ! വാഴട്ടെ! വാഴട്ടെ!
ശ്രീരംഗ ഐശ്വര്യത്തിന് രക്ഷ..
ശ്രീരംഗരാജനു രക്ഷ..
ശ്രീരംഗനായകിക്ക് രക്ഷ...
യാതിരാജന് രക്ഷ...
നേരുന്നു...
ഹേ രംഗാ..ശ്രീരംഗാ.. രംഗ രംഗാ..
ആനന്ദം... പരമാനന്ദം....ബ്രഹ്മാനന്ദം...
മതി!
ഇനി വേറെ എന്താണ് വേണ്ടത്? 
എന്‍റെ അഹംഭാവം നശിച്ചു..
എന്‍റെ സ്വാര്‍ത്ഥത ഓടി ഒളിച്ചു...
എന്‍റെ പ്രതാപം നശിച്ചു..
ഞാന്‍ പരിശുദ്ധനായി...
ഇനി ഒരു കുറവുമില്ല...
മണിവണ്ണാ...രംഗാ...
നീ വിജയിക്കട്ടെ!

Wednesday, August 25, 2010

കാണാന്‍ പോകുന്നു..

കാണാന്‍ പോകുന്നു..
രാധേകൃഷ്ണാ 
ശ്രീരംഗം പോകുന്നു..
ദീര്‍ഘ കാല സ്വപ്നം..
കണ്ടിട്ടു ഒരുപാടു കൊല്ലങ്ങളായി..
കാരേയ് കരുണൈ രാമാനുജരെ കാണാന്‍ പോകുന്നു..
എന്‍റെ മാതാ രംഗനായകിയെ കാണാന്‍ പോകുന്നു..
ചുരുള്‍ മുടിയുള്ള, ചെഞ്ചുണ്ടുള്ള, കറുത്ത താമര
പോലത്തെ  സുന്ദരമായ നാഭിയുള്ള രാജാധിരാജന്‍
രംഗരാജനെ കാണാന്‍ പോകുന്നു..
സ്വാമി നാമ്മാള്‍വാര്‍ കാണാന്‍ കൊതിച്ചു കരഞ്ഞു
കേണിരുന്ന ശ്രീരംഗനാഥനെ കാണാന്‍ പോകുന്നു.. 

ശ്രീ പെരിയാഴ്വാര്‍ 'അപ്പോതയ്ക്ക് ഇപ്പോതെ'
പറഞ്ഞു വെച്ചിരുന്ന 'പെരിയ പെരുമാളെ'
കാണാന്‍ പോകുന്നു. 


ആണ്ടാളേയും മയക്കിയ പുരാണ പുരുഷന്‍
'അരംഗത്ത്‌ ഇന്നമുതനാര്‍' നം പെരുമാളെ
കാണാന്‍ പോകുന്നു.


തൊണ്ടരടി പൊടി ആള്വാരെ ദേവ ദേവിയില്‍ നിന്നും
രക്ഷിച്ചു തന്‍റെ പക്കലേക്ക് കൊണ്ടു വന്നു 'തിരുമാലൈ' 
പാടിച്ച 'അരംഗമാ നഗരുളാനേ' കാണാന്‍ പോകുന്നു..




ഇതാ എന്നെ എന്‍റെ യാതിരാജര്‍ രാമാനുജര്‍
ശ്രീരംഗത്തേയ്ക്കു വിളിച്ചു കൊണ്ടു വന്നു കഴിഞ്ഞു..
  
തിരുമങ്കൈയാഴ്വാരെ 'ചുമര്‍' കൈങ്കര്യം
ചെയ്യിപ്പിച്ചു, മോക്ഷത്തിനായി  തന്‍റെ
തെക്കേ വീടായ തിരുക്കുറുങ്കുടി ചെല്ലാന്‍ പറഞ്ഞ
അരംഗമാ കോവിലില്‍ ഉള്ള കരുമ്പിനെ
കാണാന്‍ ഞാന്‍ വന്നെത്തി..

തിരുപ്പാണാഴ്വാരെ ലോക ശാര്‍ങ്ക മുനിയുടെ തോളില്‍
ഏറ്റി ശ്രീരംഗത്തിലേയ്ക്ക് വിളിച്ചു കൊണ്ടു വന്ന 
'അമലനാദിപിരാന്‍ എന്‍റെ അമൃദത്തിനെ 
കാണാന്‍ ഞാന്‍ വന്നെത്തി..


ആരുടെ രാജ്യത്തിലാണോ എന്നും ശ്രീരംഗ യാത്ര 
എന്നു പറ കൊട്ടിയത് ആ കുലശേഖ ആഴ്വാരുടെ 
'കരുമണിയെ കോമളത്തെ' കാണാന്‍ ഞാന്‍ 
ശ്രീരംഗം വന്നെത്തി..

ഗര്‍ഭത്തില്‍ ഇരുന്നു ശ്രീരംഗത്തെ 
ഞാന്‍ തോഴുതോ എന്നറിയില്ല..
 പക്ഷേ ഇന്നു ഇപ്പോള്‍ ഭൂലോക വൈകുണ്ഠമായ
ശ്രീരംഗത്തില്‍ അടിയനും എത്തിയിരിക്കുന്നു...


ആഹാ!
വിശ്വസിക്കാന്‍ ആവുന്നില്ല..
യാതിരാജരുടെ 'താനാണ തിരുമേനി' 
കാണാന്‍ പോകുന്നു..


കാവേരിയില്‍ 'കുള്ള കുളിര' നീരാടാന്‍ പോകുന്നു...


ഹേ രംഗാ! നേരം പുലരുന്നു..
മഹാത്മാക്കള്‍ നിറഞ്ഞിരുന്ന ഈ പുണ്യ ഭൂമിയില്‍
ഇതാ ഈ എളിയവനും എത്തി കഴിഞ്ഞു..


രംഗാ... രംഗാ... രംഗാ...
ഞങ്ങളുടെ ഹിന്ദു ധര്‍മ്മ വളരാന്‍ വരം തരു...
ഞങ്ങളുടെ ഭാരത ദേശം ഫല ഭൂയിഷ്ടമാകാന്‍
വരം തരു...
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു ഭക്തിയുണ്ടാകാണ്‍ വരം തരു....


രംഗാ..... രംഗാ.... രംഗാ...
ശ്രീരംഗാ... ശ്രീരംഗാ... ശ്രീരംഗാ...
നീയും വരു..
അഴകനെ കാണാം വരു...
ശയന സുന്ദരനെ കാണാം വരു...
'കാരേയ് കരുണൈ' രാമാനുജനെ കാണാം വരു..

ഈ ദിനം ജീവിതത്തിന്‍റെ വിശേഷപ്പെട്ട ദിനം..
ഇതോടെ എന്‍റെ അമംഗലങ്ങള്‍ തീര്‍ന്നു..
നിനക്കും ഇതു നല്ല ദിനം തന്നെ...

ഇന്നത്തെ പ്രഭാതം മംഗളമായ പ്രഭാതം..
രംഗാ!   രംഗാ!   രംഗാ!

Tuesday, August 24, 2010

കിണറു..


കിണറു..
രാധേകൃഷ്ണാ 
വെള്ളം..

നാവു വരളുന്ന നേരത്ത് 
തൊണ്ട ഉണങ്ങിയ സമയത്ത് 
എല്ലാ ജീവജാലങ്ങളും വെള്ളത്തിനായി കേഴും..

ജീവിതത്തില്‍ നാം പല പ്രാവശ്യം വെള്ളം കുടിക്കാറുണ്ടു ...

വെള്ളം ഇല്ലാതെ ആര്‍ക്കും ജീവിക്കാന്‍ അറിയില്ലാ 
ജീവിക്കാനേ സാധിക്കില്ലാ...

ഇനി ഓരോ പ്രാവശ്യവും വെള്ളം കുടിക്കുമ്പോള്‍ 
ഓര്‍ത്തിരിക്കാന്‍ ഒരു സംഭവം പറയാം..

കിണറു.. പണ്ടു എല്ലാ വീടുകളിലും ഉണ്ടായിരുന്നു...
ഇന്നു കാണാന്‍ വിരളമായ ഒന്ന്..
എന്നാലും ഗ്രാമങ്ങളില്‍ ഇന്നും കാണപ്പെടുന്നു...

കിണറ്റിലെ വെള്ളത്തിന്റെ ഗുണം ഒന്ന് വേറെ തന്നെയാണ്..
ചൂട് കാലത്തില്‍ തണുത്തിരിക്കും..
മഞ്ഞു കാലത്തില്‍ ഊഷ്മളമായിരിക്കും..

കിണറ്റിനോട് ഈശ്വര സംബന്ധം ഉണ്ട്‌..
ഒരു ദൈവത്തിനും സംബന്ധം ഉണ്ട്‌..
ഒരു ഗുരുവിനും സംബന്ധം ഉണ്ട്‌..
ഇന്നും കാഞ്ചീപുരത്തില്‍ ഒരു കിണറിനു പ്രത്യേകത ഉണ്ട്‌!
ഇന്നും ആ കിണറ്റില്‍ നിന്നും ദേവരാജനായ വരദരാജ 
പെരുമാളിനും പെരുന്തേവി അമ്മയ്ക്കും അഭിഷേകത്തിനു
വേണ്ട തീര്‍ത്ഥം എടുത്തു കൊണ്ടു പോകുന്നു!

അതിനു കാരണം ഒരു ഭക്തന്‍...
ആ ഭക്തന്‍ ഒരു സദാചാര്യനാണ്..
ആ സദാചാര്യന്‍ സ്വാമി രാമാനുജര്‍..

സ്വാമി രാമാനുജര്‍ തിരുക്കച്ചിയില്‍ യാദവപ്രകാശരില്‍ നിന്നും
വേദം അഭ്യസിച്ചിരുന്ന കാലം..
യാദവ പ്രകാശര്‍ക്ക് രാമാനുജരോടു അസൂയ തോന്നിയ കാലം...

സ്വാമി രാമാനുജരെ കൊന്നു കളയാന്‍ യാദവപ്രകാശരും 
മറ്റുള്ള ശിഷ്യന്മാരും കുതന്ത്രം മെനഞ്ഞ കാലം..
ഗംഗാ യാത്രാ എന്നു പറഞ്ഞു രാമാനുജരെ ഗംഗയില്‍ തള്ളിയിട്ടു
കൊല്ലുവാനായി പദ്ധതിയിട്ട കാലം...

ഈ ഉദ്ദേശങ്ങള്‍ ഒന്നും അറിയാതെ ഉന്നത വരദന്റെ
ഭക്തനായ സ്വാമി രാമാനുജര്‍ ഇവരോട് കൂടി യാത്ര തിരിച്ച കാലം..

എല്ലാം അറിയാമായിരുന്ന വരദരാജന്‍ തന്‍റെ ലീല ആരും അറിയാതെ
രാമാനുജരുടെ അനുജനായ ഗോവിന്ദരെയും ഇവരുടെ കൂടെ 
യാത്ര അയച്ച കാലം...

വരദരാജന്റെ കാരുണ്യത്താല്‍ ഇവരുടെ കുതന്ത്രം മനസ്സിലാക്കിയ 
ഗോവിന്ദര്‍ ഉള്ളു പിടഞ്ഞ കാലം...
സ്വാമി രാമാനുജരെ രക്ഷിക്കാന്‍ സര്‍വ ശക്തനായ 
വരദരാജനോട്‌ ഗോവിന്ദര്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ച കാലം...

വിന്ധ്യ മല കാട്ടില്‍ ഈ കുതന്ത്രത്തെ പറ്റി സ്വാമി രാമാനുജരെ 
ഗോവിന്ദര്‍ മണ്ണില്‍ എഴുതി വെച്ചു അറിയിച്ച കാലം...
സ്വാമി രാമാനുജരും വരദരാജന്‍റെ അനുഗ്രഹത്താല്‍ അതു 
പഠിച്ചു നോക്കിയിട്ട്, അവരെ വിട്ടു പിരിഞ്ഞ കാലം...

വിന്ധ്യ മല കാടുകളില്‍ ഒരു വഴിയും കാണാതെ ഓടി അലഞ്ഞു 
പൊട്ടിക്കരഞ്ഞു കൊണ്ടു വരദാ വരദാ എന്നലറി വിളിച്ച കാലം..

എവിടെ നിന്നോ ദൂരത്തു ഒരു വേടനും വേടത്തിയും രാമാനുജരെ 
നോക്കി മന്ദം മന്ദം നടന്നു വന്ന കാലം...

ആ വേട ദമ്പതികളെ സ്വാമി രാമാനുജര്‍ കണ്ടിട്ടു 
ആനന്ദത്തില്‍ മുഴുകിയ കാലം..


ദിക്കറിയാതെ ആളില്ലാത്ത കാട്ടില്‍ അകപ്പെട്ടു ഒരു ദാമ്പതിയെ
കണ്ടു കുട്ടിയെ പോലെ ആഹ്ലാദിച്ച കാലം...


സ്വാമി രാമാനുജര്‍ അവരോടു എങ്ങോട്ട് പോകുന്നു എന്നു 
ചോദിച്ചപ്പോള്‍ അവരും കാഞ്ചീപുരം എന്നുത്തരം 
പറഞ്ഞത് കേട്ടു സന്തോഷത്തില്‍ മതി മറന്ന കാലം...


താനും അവരുടെ കൂടെ കൂടട്ടെ എന്നു സ്വാമി രാമാനുജര്‍ 
വിനയപൂര്‍വ്വം ചോദിച്ച കാലം...


വേട ദമ്പതികളും സന്തോഷത്തോടെ തലകുലുക്കി വന്നു കൊള്ളു
എന്നു വിളിച്ച കാലം...

 മൂന്നു പേരും വിന്ധ്യ മല കാട്ടില്‍ വളരെ ദൂരം സഞ്ചരിച്ച് 
സന്ധ്യയോടെ ശരീരം തളര്‍ന്നു, ഇരുട്ട് വീണപ്പോള്‍ ഒരു
മരത്തിന്റെ ചുവട്ടില്‍ വിശ്രമിച്ച കാലം...

വേടനും വേടത്തിയും രാമാനുജരെ തങ്ങളുടെ കുട്ടിയായി 
ഭാവിച്ചു അവരുടെ മധ്യത്തില്‍ കിടത്തി ഉറക്കിയ കാലം...

വേടത്തി വേടനോടു 'നാവു വരളുന്നു കുടിക്കാന്‍ 
വെള്ളം വേണം' എന്നു ചോദിച്ച കാലം..

വേടനും 'ഇപ്പോള്‍ ഇരുട്ടിയില്ലേ! നേരം പുലരട്ടെ 
അടുത്ത് തന്നെ ഗ്രാമത്തില്‍, വഴിയില്‍ നല്ലൊരു ഒരു 
കിണറു  ഉണ്ട്‌, നേരം പുലര്‍ന്നിട്ടു കുടിക്കാം'
എന്നു പറഞ്ഞ കാലം...


തന്നെ ഇത്രയേറെ സഹായിച്ച ദമ്പതികള്‍ക്ക് 
ഈ ഒരു ഉപകാരം പോലും ചെയ്യാന്‍ തനിക്കു
സാധിച്ചില്ലല്ലോ എന്നു രാമാനുജര്‍
വിഷമിച്ച കാലം...


ശരീരത്തിന്റെ തളര്‍ച്ച കൊണ്ടു ഇതേ ചിന്തയോടെ ഒരു 
കുഞ്ഞിനെ പോലെ സ്വാമി രാമാനുജര്‍ ഉറങ്ങിയ കാലം...


പക്ഷികളുടെ ചിലയ്ക്കുന്ന ശബ്ദത്തില്‍ സൂര്യന്റെ
പൊന്‍ കിരണങ്ങള്‍ ഭൂമിയില്‍  പതിക്കുന്ന നേരത്ത് 
രാമാനുജരും ആനന്ദത്തോടെ കണ്ണ് തുറന്ന കാലം...


പക്ഷികളുടെ ചിലമ്പല്‍ കേട്ടുണര്‍ന്ന രാമാനുജര്‍ 
വേടത്തി അമ്മക്ക് വെള്ളം കൊണ്ടു വരാനായി 
വേടന്‍ പറഞ്ഞ ഗ്രാമത്തിലേക്ക് പോയ കാലം...

കുറച്ചു ദൂരം നടന്ന ഉടന്‍ തന്നെ ഒരു സുന്ദരമായ 
ഗ്രാമം കാണാറായി. അവിടെ വീഥിയരികില്‍ 

കിണറും കണ്ടു കോരിത്തരിച്ച കാലം..
    ആ കിണറില്‍ ചിലര്‍ വെള്ളം കോരി കൊണ്ടു
നിന്ന കാലം..


സ്വാമി രാമാനുജരും ഒരു താമര ഇലയെ കിണ്ണമാക്കി 
അതില്‍ വെള്ളമെടുത്തു ധൃതിയില്‍ വേടത്തിയേ 
നോക്കി വന്ന കാലം...

വേടനും വേടത്തിയും ആശയോടെ രാമാനുജരുടെ വരവിനെ
പ്രതീക്ഷിച്ചു കാത്തിരുന്ന കാലം...

സ്വാമി രാമാനുജര്‍ സ്നേഹത്തോടെയും വിനയത്തോടെയും 
വേടത്തിയുടെ കൈകളില്‍ വെള്ളം നല്‍കിയ കാലം...


വേടത്തിയും ആഗ്രഹത്തോടെ വെള്ളം കുടിച്ചിട്ട് 
ദാഹം തീര്‍ന്നില്ല ഇനിയും വേണം എന്നു പറഞ്ഞ കാലം...


സ്വാമി രാമാനുജര്‍ വീണ്ടും ഓടി ചെന്നു കിണറ്റില്‍ നിന്നും
വെള്ളം കൊണ്ടു വന്നു കൊടുത്ത കാലം...


അതും കുടിച്ചിട്ട് വീണ്ടും ദാഹം തീര്‍ന്നില്ല എന്നു
വേടത്തി പറഞ്ഞ കാലം...

വീണ്ടും രാമാനുജര്‍ 3 ആമത്തെ പ്രാവശ്യവും വെള്ളം
എടുക്കാന്‍ കിണറ്റിലേക്ക് പോയ കാലം...


വീണ്ടും വെള്ളം എടുത്തു കൊണ്ടു വന്നു വേടനെയും
വേടത്തിയെയും അവിടെ കാണാതെ പകച്ച കാലം..


ആ ദിക്കു മുഴുവന്‍ അന്വേഷിച്ചിട്ടും കാണാതെ, ആ വഴിയില്‍ 
കാണുന്നവരോടൊക്കെ അന്വേഷിച്ചിട്ടും കാണാതെ
ചിന്താവിഷ്ടനായി നിന്ന കാലം....


വീണ്ടും രാമാനുജര്‍ ശാലകിണറിന്റെ അരികില്‍ വന്നു 
അവിടെ ഇരുന്ന സ്ത്രീകളോട് ഇതു ഏതു 
സ്ഥലമാണെന്ന് ചോദിച്ച കാലം...


ആ സ്ത്രീകളും ദൂരത്തു ക്ഷേത്ര ഗോപുരം ചൂണ്ടി കാണിച്ചു
പുണ്യ കോടി വിമാനം ഇരിക്കുന്ന ഇതു കാഞ്ചീപുരം
എന്നറിഞ്ഞു കൂടെ എന്നു കോപത്തോടെ
ചോദിച്ച കാലം..


ആ സ്ത്രീകളുടെ വാക്കു കേട്ട രാമാനുജരും ഒറ്റ രാത്രി കൊണ്ടു
750 മൈലുകള്‍ അകലെയുള്ള  വിന്ധ്യ മലക്കാടുകളില്‍ 
നിന്നും ഉറങ്ങി ഉണര്‍ന്നപ്പോള്‍ കാഞ്ചീപുരത്തു
എത്തിയതെങ്ങനെ എന്നു അതിശയിച്ച കാലം....


ഒറ്റ രാത്രി കൊണ്ടു ഇത്രയും ദൂരം എങ്ങനെ കടക്കാന്‍ 
സാധിക്കും എന്നു സ്വാമി രാമാനുജര്‍ കണ്ണീരോടെ 
വരദനെ ഓര്‍ത്തു പുണ്യ കോടി വിമാനത്തെ അവിടുന്നു
തന്നെ തൊഴുത കാലം...
 
salai kinaru, kanchipuram
അപ്പോള്‍ വേടന്റെയും വേടത്തിയുടെയും ഓര്‍മ്മ വന്നിട്ട്
അവരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന തോന്നല്‍
ഉണ്ടായി, പെട്ടെന്ന് വരദാ എന്നലറി വിളിച്ചു കൊണ്ടു 
വേഗത്തില്‍ വരദരാജന്റെ ക്ഷേത്രത്തിലേയ്ക്ക് 
ഓടിയ കാലം...


അവിടെ വരദരാജന്റെ സന്നിധിയില്‍ ആലവട്ട 
കൈങ്കര്യത്തില്‍ വ്യാപൃതനായിരുന്ന തിരുക്കച്ചി നമ്പികള്‍
രാമാനുജരുടെ ശരീരത്തില്‍ ഭക്തി ലഹരിയുടെ
ലക്ഷണം കണ്ടു ഭ്രമിച്ചു നിന്ന കാലം...

സ്വാമി രാമാനുജരും നടന്നതെല്ലാം നമ്പികളോട് 
പറഞ്ഞപ്പോള്‍ അദ്ദേഹം വരദനോട് 'അങ്ങ് 
വേടനും പെരുന്തേവി അമ്മ വേടത്തിയും ആയിട്ട് 
വന്നതാണോ എന്നു ചോദിച്ചപ്പോള്‍, പുഞ്ചിരി 
മന്നന്‍ പുഞ്ചിരിച്ചു കൊണ്ടു അതേ എന്ന്‍
തല ആട്ടിയ കാലം...


തിരുക്കച്ചി നമ്പികളോട് സ്വാമി രാമാനുജര്‍ 3 മത്തെ 
പ്രാവശ്യം അമ്മ വെള്ളം വാങ്ങിക്കാതെ പോയല്ലോ
എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞപ്പോള്‍, തിരുക്കച്ചി
നമ്പികളും 'ദിവസവും അങ്ങ് ആ കിണറ്റില്‍ നിന്നും
പെരുമാളിന്റെയും അമ്മയുടെയും അഭിഷേകത്തിനു 
തീര്‍ത്ഥം കൊണ്ടു വരു' എന്നു കല്‍പ്പിച്ചു.


ഇത്രയും ഉയര്‍ന്ന ആ ശാല കിണറിനെ എന്നു ദര്‍ശിക്കും
എന്നു ആ തീര്‍ത്ഥം കുടിക്കും അവിടെ നിന്നും
പുണ്യ കോടി വിമാനം എന്നു തൊഴും എന്നു ഞാന്‍ 
വളരെ എങ്ങിയിരുന്ന കാലം.


എന്‍റെ സുസ്മിത രാജന്‍ വരദരാജന്‍ കാഞ്ചീപുരം 
പോയി മടങ്ങുന്ന വഴിയില്‍ പെട്ടെന്ന് ഒരു
ബ്രാഹ്മണനെ കൊണ്ടു എന്നെ ആ കിണറ്റിലേക്ക്
വിളിച്ചു കൊണ്ടു പോയി,


കണ്ടു...കണ്ടു...ശാല കിണറും കണ്ടു...
രാമാനുജരെയും കണ്ടു...
അവിടുന്നു പുണ്യ കോടി വിമാനത്തെയും കണ്ടു.


ശാല കിണറ്റിലെ വെള്ളവും കുടിച്ചു. പെരുന്തെവി മാതാ
രുചിച്ചു കുടിച്ച ആ വെള്ളം ഞാനും കുടിച്ചു..
സ്വാമി രാമാനുജര്‍ സ്പര്‍ശിച്ച ജലം ഞാനും കുടിച്ചു..
വരദന്റെ തിരുമേനിയില്‍ കളിക്കുന്ന തീര്‍ത്ഥം
ഞാനും കുടിച്ചു...കുടിച്ചു.. കുടിച്ചു...


കാരേയ് കരുണൈ രാമാനുജര്‍ വിജയിക്കട്ടെ...
ശാല കിണറു വിജയിക്കട്ടെ..
എന്നെ വിളിച്ചുകൊണ്ടു പോയ ബ്രാഹ്മണന്‍ 
വിജയിക്കട്ടെ..
എന്‍റെ കൂടെ ആ കിണറു ദര്‍ശിച്ച ഭക്തര്‍ വിജയിക്കട്ടെ...
വരദന്റെ അഭിഷേകത്തിനു ആ കിണറ്റിലെ തീര്‍ത്ഥം 
കൊണ്ടു പോകുന്ന ശ്രീ വൈഷ്ണവര്‍ വിജയിക്കട്ടെ...
 ആ കിണറിനെ ഇന്നും ശ്രദ്ധയോടെ സംരക്ഷിക്കുന്ന 
ശ്രീരംഗം ശ്രീമദ്‌ ആണ്ടവന്‍ സ്വാമികള്‍ 
പൊന്നടികള്‍ വാഴട്ടെ...
       ഇതൊക്കെ അനുഭവിക്കുന്ന പുഞ്ചിരി മന്നന്‍
വരദരാജന്‍ നീണാള്‍ വാഴട്ടെ..
താന്‍ കുടിച്ച മധുരമായ വെള്ളം എന്നെയും കുടിപ്പിച്ച
പതിവ്രത പെരുന്തെവി മാതാ വാഴട്ടെ...


ഈ വേദസാരം വായിച്ച നീ വാഴട്ടെ..
നിന്‍റെ കുലം വാഴട്ടെ..
നിന്‍റെ ഭക്തി വാഴട്ടെ..
നിന്‍റെ ശ്രദ്ധ വാഴട്ടെ..
നിന്‍റെ ജ്ഞാനം വാഴട്ടെ..
നിന്‍റെ വൈരാഗ്യം വാഴട്ടെ...
നിന്‍റെ ആനന്ദം വാഴട്ടെ..
നിന്‍റെ ജീവിതം വാഴട്ടെ..
വാഴട്ടെ... വാഴട്ടെ... വാഴട്ടെ...

Monday, August 23, 2010

ഇന്നു നീ ജനിച്ച തിരുവോണ ദിനം...

ഇന്നു നീ ജനിച്ച തിരുവോണ ദിനം...
രാധേകൃഷ്ണാ 
ഹേ ഉത്തമാ..
ഇന്നു നീ ജനിച്ച തിരുവോണ ദിനം....
എല്ലാ ജീവര്‍കളുടെയും ഉദ്ധാരണത്തിനായി എത്ര യുഗങ്ങളില്‍ 
എത്ര എത്ര അവതാരങ്ങള്‍ എടുത്തു...
എടുക്കുന്നു.. 
എടുക്കാന്‍ പോകുന്നു....
എന്നാലും ഹേ കുള്ളാ...
നീ വലിയവനാണ്‌...
കശ്യപര്‍ക്കും അതിഥി ദേവിക്കും തിരുവോണ നക്ഷത്രത്തില്‍ 
ലോകത്തെ അളക്കാനായി അവതരിച്ച ഉത്തമനെ 
നീ വിജയിക്കു..

 
ആരെയും രൂപത്തെ കൊണ്ടു അളക്കാന്‍ സാധിക്കില്ല എന്ന 
തത്ത്വത്തെ നിരൂപിച്ച ഉത്തമനെ നീ വിജയിക്കു..

നിന്നെ ആശ്രയിച്ച ഇന്ദ്രന് വേണ്ടി നിന്‍റെ മര്യാദ ഉപേക്ഷിച്ചു 
അഹംഭാവിയായ മഹാ ബാലിയോടു 3 അടി നിലം യാചിച്ച 
ഉത്തമനെ നീ വിജയിക്കു..

ആരെയും ദ്രോഹിക്കാതെ, വിശ്വസിച്ച ഇന്ദ്രനും, മഹാബലിക്കും ഒരു പോലെ നല്ലത് ചെയ്ത ഉത്തമനെ നീ വിജയിക്കു..

പ്രഹ്ലാദന്റെ കൊച്ചു മകന്‍ മഹാബലി നിനക്കു 3 അടി നിലം 
തരാമെന്നു സമ്മതിച്ച. ഉടനെ ആഹ്ലാദം പൂണ്ടു ആകാശം 
മുട്ടെ വളര്‍ന്നു നിന്ന നീ വിജയിക്കു..

ഇന്നും മഹാബലിക്കു കാവല്‍ക്കാരനായി നിന്നു കൊണ്ടിരിക്കുന്ന 
ത്രിവിക്രമാ, നീ വിജയിക്കു..

വരു ഞങ്ങളെയും അളക്കു..
ഞങ്ങളുടെ ഹൃദയവും അളക്കു...
ഞങ്ങളുടെ കൂട്ടത്തെയും അളക്കു...

ഞങ്ങളുടെ തലയും പാഴായി കിടക്കുന്നു..
വരു.. വീണ്ടും വരു...


വീന്റും ഒരിക്കല്‍ കൂടി ഈ മക്കളുടെ അഹംഭാവ ശിരസ്സുകളുടെ മേല്‍ 
നിന്‍റെ പൊന്നടി വെച്ചു അനുഗ്രഹിക്കു...

ഇന്നു നീ ജനിച്ച തിരുവോണ ദിനം..


അതു കൊണ്ടു ഞങ്ങള്‍ക്ക് സമ്മാനം നല്‍കു..
നിന്‍റെ തിരുവടികളെ സമ്മാനമായി നല്‍കു...


ഞങ്ങളും നല്‍കാം..
എന്തു നല്‍കും?
ഞങ്ങളെ തന്നെ നല്‍കാം..
ഇനി കുള്ളന്‍മാരെ കണ്ടാല്‍ നിന്നെ മാത്രമേ ഓര്‍മ്മിക്കു...വരു..
തിരുവോണം തീരും മുന്‍പേ വരു..

ഉത്തമനെ വരു..
ലോകം അളന്നവനേ വരു..
വാമനനേ വരു..
ത്രിവിക്രമനേ വരു...


ശോക നാശ ചരനങ്ങളെ ഞങ്ങളുടെ തലയില്‍ വെച്ചു 
ഞങ്ങളെ രക്ഷിക്കു...
വരു...വരു...വരു...

Saturday, August 21, 2010

പറഞ്ഞാല്‍ അനുസരിക്കുമോ?

പറഞ്ഞാല്‍ അനുസരിക്കുമോ?
രാധേകൃഷ്ണാ 
പറഞ്ഞാല്‍ മനസ്സിലാവില്ലേ?
എത്ര പ്രാവശ്യം പറയണം?
പറഞ്ഞാല്‍ അനുസരിക്കില്ലേ?
എത്രയോ പ്രാവശ്യം നാം പലരോടും ചോദിച്ച ചോദ്യം..
എത്രയോ പ്രാവശ്യം പലര്‍ നമ്മോടു ചോദിച്ച ചോദ്യം..
പറഞ്ഞാല്‍ അനുസരിക്കും എന്നു എത്ര പേരോടു നമുക്ക് 
വിശ്വാസം ഉണ്ടു..
"പറഞ്ഞാല്‍ അനുസരിക്കാം" എന്നു പറയുന്ന 
ഒരു അത്ഭുതന്‍ ഉണ്ട്‌..
വരു അവനെ കാണാം..
വരദരാജനെ അനുഭവിച്ച ഞങ്ങള്‍ അടുത്തതായി അനുഭവിച്ച
അത്ഭുതനെ കുറിച്ചു പറയണമല്ലോ.

ജീവിതത്തില്‍ ഒരിക്കല്‍ കാണണം എന്നു എത്രയോ 
കാലമായി മോഹിച്ചിരുന്ന അത്ഭുതന്‍.

പല സ്ഥലങ്ങളില്‍ പല പ്രാവശ്യം അവനെ കുറിച്ചു 
പറഞ്ഞു അനുഭവിച്ചിട്ടുണ്ട്.

പക്ഷേ ഒരിക്കല്‍ പോലും ആ സന്നിധാനത്തില്‍ പോയിട്ടില്ല.

അന്ന് അവനെ കാണാന്‍ സാധിക്കുമോ എന്നു സംശയിച്ചു 
ഹൃദയത്തില്‍ വെപ്രാലതോടു കൂടി ആ അത്ഭുതന്റെ 
തിരു ക്ഷേത്രത്തിലേയ്ക്ക് ഓടി.

സരസ്വതിയുടെ അഹങ്കാരത്തെ അടക്കാന്‍ നദിയുടെ 
കുറുകെ അണ പോലെ കിടന്നു കൊണ്ടു ബ്രഹ്മദേവന്‍റെ 
യാഗത്തെ സംരക്ഷിച്ച അത്ഭുതനല്ലേ അവന്‍...

ദിവ്യപ്രബന്ധതിനു തുടക്കം കുറിച്ച മുതലാഴ്വാര്കളില്‍ 
ആദ്യത്തേതായ പോയ്കൈ ആള്വാരെ നല്‍കിയ അത്ഭുതന്നാണവന്‍.

ആരാണാ അല്ഭുതന്‍?
അറിയാമെങ്കില്‍ ധ്യാനം ചെയ്തു കൊണ്ടിരിക്കു
അറിയില്ലെങ്കില്‍ ആലോചിച്ചു കൊണ്ടിരിക്കു..


ആരാണവനെന്നു കണ്ടു പിടിച്ചോ?


മറ്റാരുമല്ല.. 
നമ്മുടെ 'സൊന്ന വണ്ണം ചെയ്ത പെരുമാളാണതു' 
സത്യമായും അത്ഭുതന്‍ തന്നെയാണവന്‍!


ആ അത്ഭുതന്‍ ആള്‍വാര്‍ പറഞ്ഞത് പോലെ അനുസരിച്ച കഥ
പറയാം കേള്‍ക്കു..


തിരുമഴിശൈപ്പിരാന്റെ ശിഷ്യനായ കണികണ്ണനെ കാഞ്ചിരാജന്‍
തന്നെ കുറിച്ചു പാടാന്‍ ഉത്തരവിട്ടു. ഉത്തമ ശിഷ്യനോ നാവു കൊണ്ടു 
എന്‍റെ ഗുരുവിനെയും ഭഗവാനെയും അല്ലാതെ പാടില്ല എന്നു പറഞ്ഞു.

കണികണ്ണന്‍ കാഞ്ചിപുരം വിട്ടു പോകാന്‍ രാജന്‍ കല്‍പ്പിച്ചപ്പോള്‍ 
തന്‍റെ ഗുരു തിരുമിഴിശൈ ആള്‍വാരേ അയാള്‍ ശരണം പ്രാപിച്ചു. 


അദ്ദേഹവും ശിഷ്യനെ പിരിയാന്‍ മനസ്സില്ലാതെ തന്‍റെ ശിഷ്യന്‍
ഇല്ലാത്ത രാജ്യത്ത് നിനക്കു എന്തു കാര്യം എന്നു ഭഗവാനോട് വന്നു പറഞ്ഞു. ഇതാ കണികണ്ണന്‍ പോകുന്നു, ഞാനും പോകുന്നു, നീയും 
നിന്‍റെ പൈന്നാഗ പായ ചുരുട്ടി കൊള്ളു എന്നു ഭഗവാനോട് പറഞ്ഞു.
മറു വാക്കു പോലും പറയാതെ ഉടനെ തന്‍റെ പാമ്പു കിടക്ക
ചുരുട്ടി എടുത്തു കൊണ്ടു പുറപ്പെട്ടു നിന്ന അത്ഭുതനാണ് 
ഈ ഭഗവാന്‍..

ഹേ! കരുണാസാഗരാ..
ഹേ! ദീന ദയാളാ..
ഹേ! ഭക്ത വത്സലാ...
ഹേ! പ്രഭോ...


നീ പറയുന്നത് മനുഷ്യന്‍ അനുസരിക്കണം..
ഭക്തന്‍ പറയുന്നത് നീ അനുസരിചില്ലേ..
ഹേ കരുണാസാഗരാ..


ഒരിക്കല്‍ അനുസരിച്ചത് തന്നെ വലിയ കാര്യമാണ്..
പക്ഷേ ഈ അത്ഭുതന്‍ ഒരിക്കല്‍ കൂടെ അനുസരിച്ചു....


തിരുമഴിശൈ ആള്വാരോടും, കണികണ്ണനോടും 
മറ്റു ദേവന്മാരോടും, കൂടെ നാട് വിട്ടു കണികണ്ണന്റെ
ഇഷ്ട പ്രകാരം 'ഒരിരവ് ഇരുക്കയില്‍' ഒരു രാത്രി തങ്ങി 
രാജന്‍ കണികണ്ണനോടു മാപ്പപേക്ഷിച്ചപ്പോള്‍ വീണ്ടും തന്‍റെ നാടായ 
തിരുവെഃക്കാവിലേയ്ക്ക് തിരിച്ചു വന്ന അത്ഭുതാനാണു അവന്‍.


തിരിച്ചു വന്ന ശേഷവും തന്‍റെ സ്ഥലത്ത് ചെന്നു കിടക്കാത്ത അത്ഭുതന്‍...
വീണ്ടും തിരുമഴിശൈ ആള്‍വാര്‍ കണികണ്ണന്‍ തിരിച്ചു വന്നു, 
നിന്‍റെ അടിയാളായ ഞാനും തിരിച്ചു വന്നു, നീയും നിന്‍റെ
പൈന്നാഗ പായ വിരിച്ചിട്ടു കിടന്നു കൊള്ളു എന്നു പറഞ്ഞതും
വീണ്ടും പഴയ പോലെ കിടന്ന അത്ഭുതനാണിവന്‍...


വീണ്ടും കിടന്നപ്പോള്‍  തന്‍റെ ഭക്തന്‍റെ മഹത്വത്തെയും 
അദ്ദേഹത്തിന്‍റെ ശിഷ്യന്റെ മഹത്വത്തെയും ലോകര്‍ക്ക് 
കാണിച്ചു കൊടുക്കാനായിട്ട് ഇടത്ത് മാറി വലതു തിരിഞ്ഞു
കിടന്നു കാണിച്ചു കൊടുത്ത അത്ഭുതനാണവന്‍...
        
sonna vannam seytha പെരുമാള്‍
സൊന്ന വണ്ണം ചെയ്ത പെരുമാള്‍ കിടക്കുന്ന ഭംഗി ഒന്ന് 
വേറെ തന്നെയാണ്.. ഇടത്തെ കയ്യ് തലയ്ക്കു കൊടുത്തു 
വലത്തേ കയ്യ് വില്ല് പിടിക്കുന്നത് പോലെ വച്ചു കൊണ്ടു 
അരകെട്ടു വളച്ചു ലാസ്യമായി കിടക്കുന്നത് കാണാന്‍
ആയിരം കണ്ണുകള്‍ പോരാ..


ശരി.. ഇവന്‍ പറഞ്ഞത് അനുസരിച്ചു..
നീ ചെയ്യുമോ?
ഞാന്‍ പറയുന്നത് അനുസരിക്കുമോ?
ഞാന്‍ പറയുന്നത് ചെയ്യാമോ?


നിനക്കു എപ്പോഴെല്ലാം ദൈവത്തില്‍ വിശ്വാസം കുറയുന്നുവോ 
അപ്പോഴൊക്കെ ഈ സൊന്ന വണ്ണം ചെയ്ത പെരുമാളെ ഓര്‍ത്തു കൊള്ളു..


തീര്‍ച്ചയായും വിശ്വാസം വരും...


ഇതു പോലെ ചെയ്യുമ്പോള്‍ ഒരു ദിവസം നീ പറയുന്നത് അനുസരിക്കും...


വേഗം പറയു..
അവന്‍ തയ്യാറാണ്..  നീയാണ് പറയേണ്ടത്...
 

Friday, August 20, 2010

കൈ വീശമ്മാ കൈ വീശു

കൈ വീശമ്മാ കൈ വീശു 
രാധേകൃഷ്ണാ 
ശൈശവം..
നമുക്ക് മറക്കാന്‍ സാധിക്കാത്തത് 
നാം പലതും മറന്ന പ്രായം..
നാം പലരെയും സ്നേഹിച്ച പ്രായം..
നാം പലതും രസിച്ച പ്രായം..
നാം പല വിഷയങ്ങള്‍ക്കും വേണ്ടി കരഞ്ഞ പ്രായം...
നാം ആനന്ദത്തോടെ ചിരിച്ച പ്രായം..
നാം എന്തിനെ കുറിച്ചും ചിന്തിക്കാത്ത പ്രായം..
നാം ഒന്നും പദ്ധതിയിടാത്ത പ്രായം..
നാം ഭേദം അറിയാത്ത പ്രായം..
ആംഗ്യം കൊണ്ടു എത്രയോ കാര്യങ്ങള്‍
സാധിച്ച പ്രായം..
ബഹുമാനത്തെ കുറിച്ചു ചിന്തിക്കാത്ത പ്രായം..
കുലീനതയെ കുറിച്ചൊന്നും ഓര്‍ക്കാത്ത പ്രായം..
ബലഹീനത അറിയാത്ത പ്രായം...
ബലം മനസ്സിലാകാത്ത പ്രായം...
കാമത്തെ ഉത്ഘോഷിക്കാത്ത പ്രായം
നാം പണത്തിനെ കണക്കാക്കാത്ത പ്രായം..
പ്രേമത്തില്‍ തോറ്റു പോകാത്ത പ്രായം...
പ്രേമം  എന്തെന്നറിയാത്ത പ്രായം..
നാം ചവറില്‍ പോലും സൌന്ദര്യം കാണുന്ന പ്രായം...
നാം ആഗ്രഹത്തോടെ കുളിക്കാത്ത പ്രായം..
നമ്മുടെ കിളിക്കൊഞ്ചലില്‍ എല്ലാവരെയും വശീകരിച്ച്ച പ്രായം..
 ആംഗ്യം കൊണ്ടു എത്രയോ കാര്യങ്ങള്‍ 
സാധിച്ച പ്രായം...
അംഗീകാരത്തെ കുറിച്ചു ചിന്തിക്കാത്ത പ്രായം...
കുലീനതയെ കുറിച്ചു ആലോചിക്കാത പ്രായം...
ബലഹീനത അറിയാത്ത പ്രായം..
ബലം മനസ്സിലാകാത്ത പ്രായം..
കാമത്തെ ഉത്ഘോഷിക്കാത്ത പ്രായം...
പ്രേമത്തില്‍ തോല്‍ക്കാത്ത പ്രായം...
പ്രേമമെന്തെന്നു അറിയാത്ത പ്രായം..
ജാതിയെ കുറിച്ചൊന്നും അറിയാത്ത പ്രായം..
ഭാവിയെ കുറിച്ചു വ്യാകുലപ്പെടാത്ത പ്രായം..
വീണ്ടും വരില്ലേ എന്നു നാം കൊതിക്കുന്ന പ്രായം...
വീണ്ടും വരുമോ? 
വീണ്ടും വന്നാല്‍?..
എങ്ങനെ തുടങ്ങണം??
തുടക്കം ശരിയായിരിക്കണം..
ഇപ്പോള്‍ നീ ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ചു കൊള്ളു..
ഇപ്പോള്‍ നിനക്കറിയാവുന്ന പക്ഷേ അറിയാത്ത ഒരു പാട്ട് പറഞ്ഞു തരാം...
പഠിച്ചു കൊള്ളു.


കൈവീശമ്മാ കൈ വീശ്...
സത്സംഗം പോകാം കൈ വീശു...
കൃഷ്ണ കഥ കേള്‍ക്കാം കൈ വീശു..
നാമജപം ചെയ്യാം കൈ വീശു...
ഭക്തന്മാരെ കാണാം കൈവീശു...
ഭജന ചെയ്യാം കൈ വീശു...
തുള്ളിച്ചാടാം കൈ വീശു... 
രാധികയെ ഓര്‍ക്കാം കൈ വീശു...
പൂജ ചെയ്യാം കൈ വീശു...
സദ്ഗുരുവിനെ തൊഴാം കൈ വീശു...
നിവേദ്യം അര്‍പ്പിക്കാം കൈ വീശു...
ആരതി കാണിക്കാം കൈ വീശു...
പ്രസാദം കഴിക്കാം കൈ വീശു...
സന്തോഷത്തോടെ ജീവിക്കാം കൈവീശു...
കൈവീശമ്മാ കൈ വീശു...
ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കു..
ഒരു ദിവസം നീ കൃഷ്ണ ശിശുവാണെന്ന് മനസ്സിലാവും...
അതു വരെ 
കൈ വീശമ്മാ കൈവീശു...

Wednesday, August 18, 2010

സുസ്മിത വദനന്‍

സുസ്മിത വദനന്‍ 
രാധേകൃഷ്ണാ
സുസ്മിതം!
കാണുമ്പോള്‍ തന്നെ സന്തോഷം നല്‍കുന്നത്...
എല്ലാരും ആഗ്രഹിക്കുന്നത്..
എല്ലാരും ചെയ്യേണ്ടത് ..
ചിലരെ കാണുമ്പോള്‍ തന്നെ സന്തോഷം വരും..
ചിലരെ ഓര്‍ത്താല്‍ അളവറ്റ ആനന്ദം വരും...
ചിലരെ കുറിച്ചു പറഞ്ഞാല്‍ തീര്‍ച്ചയായും ഉല്ലാസം തോന്നും..
ചിലരെ കുറിച്ചു കേട്ടാല്‍ പുഞ്ചിരി വരും..
ഇതൊക്കെ ഒത്തു ചേര്‍ന്നു ഒരാള്‍ ഇരുന്നാല്‍...
അദ്ദേഹത്തെ കണ്ടാല്‍....
എങ്ങനെ ഇരിക്കും?
പറയാന്‍ പറ്റില്ലാ
വര്‍ണ്ണിക്കാന്‍ സാധിക്കില്ല..
പക്ഷേ അനുഭവിക്കാന്‍ സാധിക്കും..
അനുഭവിച്ചാല്‍...
അനുഭവിച്ചു..

കണ്ടു.. രസിച്ചു.. അനുഭവിച്ചു..
നിനക്കും പറഞ്ഞു തരാം..

എന്തു കണ്ടു?
എവിടെ കണ്ടു?
എങ്ങനെ കണ്ടു?

പ്രാര്‍ത്ഥിച്ചു കൊണ്ടു കാത്തിരിക്കു..
ഏറ്റവും ഉയര്‍ന്ന വസ്തുവിനായി കാത്തിരിക്കുന്നത് ഒരു സുഖം..
പരമാനന്ദം..
ഞാനും കാത്തിരുന്നു..
പല വര്‍ഷങ്ങളായി കാത്തിരുന്നു...
ആശയോടെ കാത്തിരുന്നു..
കണ്ണീരോടെ കാത്തിരുന്നു..
ഉദ്വേഗത്തോടെ കാത്തിരുന്നു...
പെട്ടെന്ന് എന്നെ വരുത്തിച്ചു..

പുഞ്ചിരി സുന്ദരന്‍
പുഞ്ചിരി മന്നന്‍
പുഞ്ചിരി നായകന്‍ 
പുഞ്ചിരി ഭഗവാന്‍ 
പുഞ്ചിരിയുടെ അര്‍ത്ഥം...

വരം നല്‍കും രാജന്‍..
അരുളാള പെരുമാള്‍...
 ദേവരാജന്‍...
ശോകനാശ ചരണസ്വാമി...
എന്‍റെ വരദരാജന്‍ എന്നെ വിളിച്ചു...
Lord Sri Varadharajan, Kanchipuram


അടിയനെ വിളിച്ചു..
ഹസ്തിഗിരി നാഥന്‍ വിളിച്ചു..
പെരുന്ദേവി മണാളന്‍ വിളിച്ചു..

 പെരുമാള്‍ കോവില്‍ എന്നു പറഞ്ഞാല്‍ തന്നെ അതു
കാഞ്ചി വരദരാജന്‍റെ കോവിലാണെന്ന് ശ്രീവൈഷ്ണവം
പറയും..
ആ പെരുമാള്‍ കോവിലില്‍ ചെന്നു...
പ്രതീക്ഷിക്കാത്ത ഒരു ദര്‍ശനം..
അന്ന് ചിങ്ങം ഒന്ന്..(17 -8 -10)

ക്ഷേത്ര വാതില്‍ക്കല്‍ എത്തിയപ്പോള്‍ തന്നെ പുളാകാംഗിതമായ
ഒരു സുഖാനുഭവം..

തനിക്കായി ഒരു വലിയ തുളസി മാല വാങ്ങാന്‍
എന്നെ ആജ്ഞാപിച്ചു...
അകത്തു കടന്നതും സുഖമായ കുളിര്‍ തെന്നലായി വരദന്‍
ഞങ്ങളെ സ്പര്‍ശിച്ചു...

അകവും പുറവും കോരിത്തരിച്ചു കൊണ്ടു
തിരുക്കച്ചി നമ്പികലുറെ ആലവട്ട കൈങ്കര്യത്തില്‍ മതിമറന്ന
രാജന്‍റെ അരമനയില്‍ ആനന്ദമായി പ്രവേശിച്ചു....

അകത്തു മണ്ഡപത്തില്‍ എല്ലാവരും കാണ്‍കെ ലജ്ജയില്ലാതെ
ആ കള്ളന്‍ സുഖമായി നീരാടിക്കൊണ്ടിരുന്നു..


ഞാനും  എന്നെ മറന്നു...
പ്രഭുവിന്റെ തിരുമുഖ മണ്ഡലവും..
അമ്മയുടെ അതി സുന്ദര വദനമും
ഭൂദേവിയുടെ മലര്‍ന്ന തിരുമുഖവും...
ഞങ്ങളെ വരു വരു എന്നു വിളിക്കുമ്പോള്‍
 ഞങ്ങള്‍ ആനന്ദത്തില്‍ ആറാടി..

ഭക്തന്മാര്‍ക്ക് എളിയവനായ വരദരാജന്‍
 സ്ത്രീകള്‍ ആശയോടെ നല്‍കിയ പിച്ചി മാല സ്വീകരിച്ചു
 ചാര്‍ത്തിക്കൊണ്ടു ഞങ്ങളെ ആശീര്‍വദിച്ചു..

ആനന്ദമായി തീര്‍ത്ഥമ് നല്‍കി തന്‍റെ
തിരുവടികളെ നമ്മുടെ ശിരസ്സില്‍ വെച്ചു തന്‍റെ
കാരുണ്യത്തെ ഞങ്ങളുടെ മേല്‍ പൊഴിഞ്ഞു.

തിരുക്കച്ചി നമ്പികള്‍, സ്വാമി ആളവന്ദാര്‍,
ശ്രീപെരിയ നമ്പികള്‍,  യാതിരാജന്‍ സ്വാമി രാമാനുജര്‍,
ശ്രീ നിഗമാന്ത മഹാ ദേശികര്‍, ശ്രീ മണവാള മാമുനികള്‍,
തുടങ്ങിയ മഹാത്മാക്കളുടെ ചരണങ്ങള്‍ പതിഞ്ഞ
ഹസ്തിഗിരി നാഥന്റെ കോവിലില്‍ ഞങ്ങളും നടന്നു.

വരദരാജന്‍റെ തിരുമഞ്ചനത്തെ തൊഴുതു, രാമാനുജരെ
തന്‍റെ മകനായി കണ്ടു വേടത്തിയായി  വന്നു അദ്ദേഹത്തില്‍ നിന്നും
വെള്ളം വാങ്ങി കുടിച്ച പെരുംദേവി അമ്മയെ തൊഴുതു..

എന്തു പറയാന്‍..
അമ്മയുടെ അഴകിനെ..
അമ്മയുടെ കാരുണ്യത്തെ...
ഹൃദയത്തില്‍ ശാന്തി അനുഭവപ്പെട്ടു..
മനസ്സ് ഭാരം കുറഞ്ഞു ലഘുവായി...


അമ്മയോട് ഉത്തരവ് വാങ്ങി കൊണ്ടു യജ്ഞ ശിശുവായ
അമ്മയുടെ ഭര്‍ത്താവിനെ കാണാന്‍ ഞങ്ങള്‍ ഓടി.

ഞാന്‍ ഒരു ധനവും ചേര്‍ത്തില്ല..
എന്‍റെ പിതാവും ശേഖരിച്ചില്ല..
എന്‍റെ മുത്തശ്ശനായ ബ്രഹ്മ ദേവന്‍ ഹസ്ഥിഗിരിയില്‍ ശേഖരിച്ചു
വെച്ച ധനമായ ഹസ്തിഗിരി അരുളാളന്‍ വരദരാജന്‍ എനിക്കുണ്ട്
എന്നു പറഞ്ഞ നിഗമാന്ത മഹാ ദേശികരുടെ കാഞ്ചി നായകനെ
കാണാന്‍ പടിക്കെട്ടുകളില്‍ തുള്ളിച്ചാടി കയറി.

ഏതു പടിക്കെട്ടിലാണോ യാദവ പ്രകാശരുടെ അമ്മയുടെ
ചോദ്യത്തിന് ഉത്തരം ലഭിച്ചത് അതേ പഠിക്കീട്ടുകളില്‍
ആനന്ദത്തോടെ കയറി.

ഏതു പടികളിലാണോ തിരുക്കച്ചി നമ്പികള്‍ ദിവസവും
പലപ്രാവശ്യം കയറി ഇറങ്ങിയത്‌ അതേ പടികളില്‍
ആനന്ദത്തോടെ കയറി.

ഏതു പടികളിലാണോ കാരുണ്യവാന്‍ രാമാനുജുഅര്‍
തുള്ളിച്ചാടി കയറിയത് അതേ പടികാളില്‍
ആനന്ദത്തോടെ കയറി.

ഏതു പടികളില്‍ കയറിയാല്‍ കോടി ജന്മ പാപങ്ങള്‍
സത്യമായും നശിച്ചു പോകുമോ ആ പടികളില്‍
ആനന്ദത്തോടെ കയറി.

പടി കയറാന്‍ കാല്‍കള്‍ നല്‍കി, തന്നെ കാണാന്‍ ആശയും
നല്‍കി, ദര്‍ശിക്കാന്‍ സമയവും നല്‍കി, വരം നല്‍കും
രാജനെ കാണാന്‍ ആ പടികളില്‍
ആനന്ദത്തോടെ കയറി.

കയറി അകത്തു കടന്നാല്‍ വീണ്ടും ചില പടികള്‍..
അതില്‍ കയറി തുടങ്ങിയതും സ്തംഭിച്ചു പോയി..
 ആ പുഞ്ചിരി പൂത്ത തിരുമുഖ മണ്ഡലം കണ്ടു
ഹൃദയം ആനന്ദത്തില്‍ തുള്ളി, ആത്മാവ് പ്രസന്നമായി
ഹാ ഹാ എന്നുറക്കെ ചിരിച്ചു പോയി..

ഓ എന്തൊരു ചിരി!
എത്ര അഴകേറിയ ചിരി!
എത്ര അത്ഭുതമായ പുഞ്ചിരി!

ആ പുഞ്ചിരിയില്‍ എത്ര മാത്രം സ്വാതന്ത്ര്യം ഉണ്ട്!
പുഞ്ചിരി മന്നന്‍ ഇവന്‍!
പുഞ്ചിരി സുന്ദരന്‍ ഇവന്‍!
പുഞ്ചിരി ജ്യോതി ഇവന്‍!


മതി... മതി...മതി...


എല്ലാ ദുഃഖങ്ങളും നശിച്ചു പോകുന്ന ഒരു സ്ഥലം 
ഞാന്‍  കണ്ടു പിടിച്ചു.
വരദരാജനെ കണ്ട മാത്രയില്‍, ആ പുഞ്ചിരി 
കണ്ടപ്പോള്‍ ഹൃദയത്തില്‍ ചഞ്ചലങ്ങള്‍ ഓടി മറഞ്ഞു.


ആദ്യം ഭഗവാന്‍റെ തിരുവടി തന്നെ ദര്‍ശിക്കണം എന്നു
അറിയാമെങ്കിലും ഭഗവാന്‍റെ പുഞ്ചിരിക്കുന്ന തിരുമുഖം
എന്നെ വശീകരിച്ചു.
അതും ആ പുഞ്ചിരി! അയ്യോ ഇതു വരെ എവിടെയും കാണാത്തത്..
ആര്‍ക്കും ഇല്ലാത്തത്.. എന്‍റെ സന്തോഷം മനസ്സിലാകുന്നുണ്ടോ?
ദയവു ചെയ്തു മനസ്സിലാക്കു!


ഞാന്‍ പറയുന്നതില്‍ സംശയം തോന്നിയാല്‍ നീ തന്നെ
പോയി നോക്കു. എന്നാല്‍ നീയും എഴുതും ഒരു വേദസാരം..
ഇതിനേക്കാള്‍ ഭംഗിയായി എഴുതും.


വരദരാജാ! നിന്‍റെ പുഞ്ചിരിക്കു ഞാന്‍ അടിമ..
വരദരാജാ! നിന്‍റെ പുഞ്ചിരിക്കു എന്‍റെ വംശം മുഴുവനും അടിമ..


വരദരാജാ! നിന്‍റെ പുഞ്ചിരിക്കു അടിയാണ് എന്തെങ്കിലും 
സമ്മാനം നല്‍കണം..
എന്തു സമ്മാനം നല്‍കും?
എനിക്കു ഇഷ്ടപ്പെട്ടതല്ലേ നല്‍കേണ്ടത്?
എനിക്കു വളരെ ഇഷ്ടപ്പെട്ടത് എന്‍റെ ശിഷ്യരാണ്!
നിന്‍റെ പുഞ്ചിരിക്കു എന്‍റെ ശിഷ്യരെ ഇതാ നല്‍കുന്നു.


ഇനി അവര്‍ നിന്‍റെ സ്വത്താണ്!
അവരുടെ ജീവിതം നിന്‍റെ ചുമതലയാണ്!
അവരുടെ ആനന്ദം നിന്‍റെ പുഞ്ചിരിയാണ്!


ഇനിയും ഒരു പാടു പറയാന്‍ മോഹം ഉണ്ട്‌!


ഇനി  നീ വരദരാജന്‍റെ സ്വത്തു!
ഇതിലുപരിയായി ഞാന്‍ എന്തു പറയാന്‍..


വരടരാജന്ടെ  കൈയില്‍ സൂക്ഷിച്ചു നോക്കു!
മാ ശുചഃ എന്നെഴുതിയിരിക്കുന്നു..
എന്നു വെച്ചാല്‍ ദുഃഖിക്കരുത് എന്നര്‍ത്ഥം!


ഇനി ദുഃഖിക്കരുത്!
ദുഃഖം വന്നാല്‍ വരദന്റെ തൃക്കൈകളെ ഓര്‍ത്തു കൊള്ളു!


വരു! ഒരു ദിനം നാം എല്ലാരും ചേര്‍ന്നു വരദനെ കാണാന്‍ പോകാം!
വേഗം വരു നിന്‍റെ യജമാനനെ കാണാന്‍!



നിനക്കായിട്ടു ഒരു പുഞ്ചിരി കാത്തിരിക്കുന്നു!
നിന്നെ കാണാന്‍ ഒരു പുഞ്ചിരി മന്നന്‍ കാത്തിരിക്കുന്നു..
നിന്നെ വശീകരിക്കാന്‍ ഒരു പുഞ്ചിരി സുന്ദരന്‍ തയ്യാറായി നില്‍ക്കുന്നു..
വരു എന്‍റെ പ്രിയപ്പെട്ട കുഞ്ഞേ..
വരദനെ കാണാന്‍ വരു..
പുഞ്ചിരി അഴകനെ കാണാന്‍ വരു..

Monday, August 16, 2010

കാമുകി

കാമുകി 
രാധേകൃഷ്ണാ 
Lord Sri ParthasarathyTriplicane

കണ്ണുകള്‍ പല വിഷയങ്ങളെയും കാണുന്നു...

എന്നാല്‍ എല്ലാ വിഷയങ്ങളും സുഖമായവയാണോ
എന്നു ചോദിച്ചാല്‍ എല്ലാ എന്നു തന്നെ പറയാം.


കാണുന്നതെല്ലാം തന്നെ ജീവിതത്തിനു പ്രയോജനമുള്ളതാണോ 
എന്നു ചോദിച്ചാലും തീര്‍ച്ച ഇല്ല

കാണുന്നത് കൊണ്ടു നന്മ ഉണ്ടോ എന്നും അറിയില്ല.

എന്നാലും എല്ലാം കണ്ടു കൊണ്ടിരിക്കുന്നു.


നാം കാണുന്ന പല വിഷയങ്ങളില്‍ നമ്മുടെ കണ്ണുകള്‍
സന്തോഷം അനുഭവിച്ചോ എന്നറിയില്ല 

എന്നാല്‍  ചില വിഷയങ്ങളില്‍  സത്യമായും 
കണ്ണുകള്‍ താനേ പരന്നു വിടരുന്നു.

ഇന്നലെ എന്‍റെ കണ്ണുകള്‍ മലര്‍ക്കെ വിടര്‍ന്നു.

ഇന്നലെ എന്‍റെ കണ്ണുകള്‍ ആശ്ചര്യത്തില്‍ മുഴുകി.

ഇന്നലെ കണ്ണുകള്‍ ആനന്ദത്തില്‍ ആറാടി.


ഇന്നലെ എന്‍റെ കണ്ണുകള്‍ കണ്ണീരില്‍ മൂഴ്‌കി


ഇന്നലെ എന്‍റെ കണ്ണുകള്‍ ഇമക്കാന്‍ പോലും മറന്നു പോയി.


ഇന്നലെ എന്‍റെ കണ്ണുകള്‍ ദൃശ്യം മാറ്റാന്‍ വിസമ്മതിച്ചു 


എന്തു കൊണ്ടു? ഇന്നലെ അങ്ങനെ എന്‍റെ കണ്ണുകള്‍ എന്തു കണ്ടു?
എന്തു കൊണ്ടു ഇങ്ങനെ ഒക്കെ സംഭവിച്ചു???


ഇന്നലെ അടിയന്‍ തിരുവല്ലിക്കേണിക്കു പോയിരുന്നു.


പലവര്‍ഷങ്ങള്‍ കഴിഞ്ഞു ചെന്നിരുന്നു.


ഞാന്‍ പോയിരുന്നു എന്നത് അഹംഭാവം..
 ഓ അതു  ഒരിക്കലും വേണ്ടാ..


മീശക്കാരന്‍ വിളിച്ചു എന്നതാണ് ശരി...


മീശക്കാരന്‍...ആര്‍ക്കും മത്സരിക്കാന്‍ സാധിക്കാത്ത
ഒരു തിരുനാമം...


എന്‍റെ പാര്‍ത്ഥസാരഥിയേ അടിയന്‍ അങ്ങനെയാണ് 
ഓമനിക്കുന്നത്‌.. .


അവനെ കണ്ട സുഖത്തെ ഞാന്‍ പറയട്ടെ..
രാധേകൃഷ്ണാ....


തിരുമങ്കൈ ആള്‍വാര്‍ പാടിയ പാര്‍ത്ഥസാരഥിയേ ഞാന്‍ 
തിരുവല്ലിക്കേണിയില്‍ കണ്ടു..


ചുരുള്‍ മീശക്കാരനെ രുക്മിണിമാതാവോടെ 
തിരുവല്ലിക്കേണിയില്‍ കണ്ടു.


പാര്‍ത്ഥന്റെ സാരഥി ആയവനെ ഏട്ടന്‍
ബലരാമന്റെ കൂടെ തിരുവല്ലിക്കേണിയില്‍ കണ്ടു.


ഗീതാചാര്യനെ വെങ്കടകൃഷ്ണനെ സാത്യകിയുടെ കൂടെ
തിരുവല്ലിക്കേണിയില്‍ കണ്ടു.


യാദവ കുല ശിഖാമണിയെ മകന്‍ പ്രദ്യുംനന്റെ കൂടെ
തിരുവല്ലിക്കേണിയില്‍ കണ്ടു.


കുസൃതി കന്നാലിചെക്കനെ കൊച്ചു മകന്‍ അനിരുദ്ധനോട്
 കൂടെ തിരുവല്ലിക്കേണിയില്‍ കണ്ടു.


ഭീഷ്മരുടെ അമ്പുകള്‍  കൊണ്ടുള്ള തഴമ്പുകള്‍ നിറഞ്ഞ
സുന്ദരനെ തിരുവല്ലിക്കേണിയില്‍ കണ്ടു.


വണ്ടുകള്‍ പാടുന്ന മയിലുകള്‍ ആടുന്ന
രംഗത്തില്‍ തുയില്‍ കൊള്ളും വിത്തിനെ
ശ്രീരംഗരാജനെ തിരുവല്ലിക്കേണിയില്‍ കണ്ടു. 


ഇടക്കയ്യില്‍ പാഞ്ചജന്യ ശംഖോടും അരയില്‍
ഉടവാളോടും കൂടി നില്‍ക്കുന്ന ഇടയനെ
തിരുവല്ലിക്കേണിയില്‍ കണ്ടു.


പ്രളയത്തില്‍  ഈ ലോകത്തെ മുഴുവനും തന്‍റെ കുക്ഷിയില്‍
അടക്കിയ പെരുമാനെ, കണ്ണനെ, പച്ച നിറ വസ്ത്രത്തില്‍
തിരുവല്ലിക്കേണിയില്‍ കണ്ടു.


വേദനായകനെ ഹൃദയത്തില്‍ ചുമന്നു, തന്നെ അവനുടെ
വക്ഷസ്ഥലത്തില്‍ ഇരുത്തിയ വേദവല്ലി അമ്മയെ 
തിരുവല്ലിക്കേണിയില്‍ കണ്ടു.


അഖിലഗുരോ എന്നുച്ചരിച്ചു തീരും മുന്‍പേ 
നിലവിളിച്ച ആനയേ രക്ഷിക്കാന്‍ ഗരുഡന്റെ മേല്‍ 
എത്തി ചേര്‍ന്ന ഗജേന്ദ്ര വരദനെ തിരുവല്ലിക്കേണിയില്‍ കണ്ടു.


പ്രഹ്ലാദനു വേണ്ടി തൂണില്‍ ആവിര്‍ഭവിച്ചു യോഗത്തില്‍
അമര്‍ന്ന സുന്ദര സിംഹത്തെ തിരുവല്ലിക്കേണിയില്‍ കണ്ടു.


ശ്രീവില്ലിപുത്തൂരില്‍ ജനിച്ചു ശ്രീരംഗരാജനെ ചേര്‍ന്ന
ആണ്ടാളെ തിരുവല്ലിക്കേണിയില്‍ കണ്ടു.


കേശവ സോമയാജി, കാന്തിമാതിയുടെ പ്രാര്‍ത്ഥനായ്ക്കു 
ഞങ്ങളുടെ കരുണാസാഗരന്‍ രാമാനുജനായി വന്നുദിച്ച 
എന്‍റെ തമ്പുരാനെ തിരുവല്ലിക്കേണിയില്‍ കണ്ടു.


വേദത്തെ, വേദത്തിന്റെ രസതിനെ വിഴുങ്ങുന്ന മുനികളുടെ 
ദൈവത്തെ സ്വാമി വിവേകാനന്ദനും പുകഴ്ന്നു പാടിയ
ആദിയെ അമൃദത്തെ തിരുവല്ലിക്കേണിയില്‍ കണ്ടു.


ഞങ്ങളെ മൂന്നു പ്രാവശ്യം വീണ്ടും വീണ്ടും വിളിച്ചു
ദര്‍ശനം നല്‍കിയ സ്മാനമോ, മികച്ചതോ അറ്റത്തായ 
പിരിമീശക്കാരനെ  തിരുവല്ലിക്കേണിയില്‍ കണ്ടു.


തുപ്പല്‍, മലം മൂത്രം നിറഞ്ഞ മാംസപിണ്‍ഡ ശരീരമായ
ഈ ഞാന്‍ നല്‍കിയ ചെമ്പക പൂവ് സ്നേഹ പൂര്‍വ്വം 
സ്വീകരിച്ച കരുണാസാഗരനെ തിരുവല്ലിക്കേണിയില്‍ കണ്ടു.


ഞാന്‍ കണ്ടു..
ഇല്ല.. അതു അസത്യം...
അവന്‍ എന്നെ കണ്ടു....


എന്നെ കൊള്ളയടിച്ചു...


അവന്‍റെ മുന്നില്‍ എന്‍റെ പൌരുഷം തോറ്റു...
ഞാന്‍ പെണ്ണായി മാറി.. അവനില്‍ പ്രേമം കൊണ്ടു.


ആ സൌണ്ടാര്യത്യില്‍ കാമം തലയ്ക്കു പിടിച്ചു...
ഞാന്‍ എന്തിനു പെണ്ണായി ജനിച്ചു എന്നു കോപത്തില്‍
കരച്ചിലില്‍ തളര്‍ന്നു തുടിച്ചു...


അവന്‍ എന്നെ തന്‍റെ കാമുകിയായി സ്വീകരിച്ചു...
എന്നെ അവിടെ അര്‍പ്പിച്ചു...
ഇനി ഞാന്‍ സ്ത്രീ...
ചുരുട്ട് മീശക്കാരന്റെ കാമുകി..


ഇനി എന്‍റെ ദിവ്യദേശം തിരുവല്ലിക്കേണി.
ഇനി എന്‍റെ കാമുകന്‍ പാര്‍ത്ഥ സാരഥി..
ഇനി എന്‍റെ സഹോദരന്‍ രാമാനുജന്‍..
ഇനി എന്‍റെ മകന്‍ പ്രദ്യുമ്നന്‍
ഇനി എന്‍റെ ചെറുമകന്‍ അനിരുദ്ധന്‍..
ഇനി എന്‍റെ യൌവനം മീശക്കാരണ് വേണ്ടി..
ഇനി എന്‍റെ ജീവിതം .. മീശക്കാരന്റെ പ്രേമയ്ക്ക്...
ഇനി എന്‍റെ എന്നൊന്നില്ല...


അലിഞ്ഞു പോയി...
എന്നെ അലിയിച്ചു...
എന്നെ ശ്വാസം മുട്ടിച്ചു കളഞ്ഞു...


ഇനി ആരും ഇങ്ങനെ തോറ്റു പോകരുതേ...
മറന്നും ഇങ്ങോട്ട് വരരുത്...
വന്നാല്‍ നീയും എന്നെ പോലെ പുലമ്പും...


എന്നാലും വരു...
എന്‍റെ കാമുകനെ നിനക്കു പരിചയപ്പെടുത്താം...


നീയും പ്രേമത്തില്‍ ലയിക്കു...
എനിക്കു ഒരു തുണയായി..
വരു...കൂടി ചേര്‍ന്നു കുളിരനുഭവിക്കാം... വരു...

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP