Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, March 31, 2011

നീ... നീയായിട്ടിരിക്കു!

രാധേകൃഷ്ണാ

നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ മനസ്സ് കൊണ്ടു നീ 
ജീവിക്കരുത്..
നീ... നീയായിട്ടിരിക്കു!
 
നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ ആഗ്രഹത്തില്‍ നീ സുഖിക്കരുത്..
നീ... നീയായിട്ടിരിക്കു!
 
നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ കണ്ണുകൊണ്ടു ലോകത്തെ നോക്കരുത്..
നീ... നീയായിട്ടിരിക്കു!
 
നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ സ്വപ്നം നീ കാണരുത്..
നീ... നീയായിട്ടിരിക്കു!
 
നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ ആഗ്രഹം നീന്റെതാക്കരുത്...
 നീ... നീയായിട്ടിരിക്കു!
 
 നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ ജീവിതം നീ ജീവിക്കരുത്...
 നീ... നീയായിട്ടിരിക്കു! 
 
 നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ ചിന്ത കൊണ്ടു നീ ചിന്തിക്കരുത്..
നീ... നീയായിട്ടിരിക്കു! 
 
നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ വഴി നീ സ്വന്തമാക്കരുത്..
നീ... നീയായിട്ടിരിക്കു!
 
 നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ നിഴലിനെ നിന്റെ നിഴലാക്കരുത്..
നീ... നീയായിട്ടിരിക്കു!
 
നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ രീതിയെ നിന്റെ രീതിയാക്കരുത്..
നീ... നീയായിട്ടിരിക്കു!
 
നീ... നീയായിട്ടിരിക്കു!
നിനക്കായിട്ടു ഒരു പ്രത്യേകത ഉണ്ട്...
അത് കളയരുത്!
 
നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരായി നീ മാറിയാല്‍..
നിനക്ക് ആനന്ദത്തോടെയിരിക്കാന്‍ പറ്റില്ല!
 
നീ... നീയായിട്ടിരിക്കു!
നീ.. നീയായിട്ടിരിക്കുന്നതില്‍ ശ്രദ്ധിക്കു!
 
നീ... നീയായിട്ടിരിക്കു!
എങ്കിലേ ലോകത്തില്‍ നീ അപൂര്‍വമായി തോന്നും!
 
നീ... നീയായിട്ടിരിക്കു!
സൂര്യന്‍ ചന്ദ്രനാകുന്നില്ല..
ചന്ദ്രന്‍ നക്ഷത്രമാകുന്നില്ല!
 
 നീ... നീയായിട്ടിരിക്കു!
തങ്കം വിലപ്പെട്ടത്‌ തന്നെയാണ്.
തകരമോ വിലകുറഞ്ഞത്‌ തന്നെയാണ്.
എന്നാല്‍ തകരത്തെ കൊണ്ട് ചെയ്യേണ്ട കാര്യം 
തങ്കം കൊണ്ടു ചെയ്യാന്‍ പറ്റില്ല!
        
അതുകൊണ്ടു തകരം നീച്ചമല്ല..
തങ്കം ഉയര്‍ന്നതും അല്ല!
 
അത് കൊണ്ടു നീ... നീയായിട്ടിരിക്കു!
 
ഗംഗാ ജലം പരമ പവിത്രമാണ്..
അത് കൊണ്ടു കിണറ്റിലെ വെള്ളം മോശമാകുമോ?
 
ദാഹിക്കുന്നവര്‍ക്ക് ഗംഗയായാല്‍ എന്ത്
കിനരായാല്‍ എന്ത്!
 
നീ... നീയായിട്ടിരിക്കു!
കാക്ക മയിലിനെ പോലെ സുന്ദരമല്ല.
പക്ഷെ പിണ്ഡം വയ്ക്കുന്നത് കാക്കയ്ക്കാണ്!
 
നീ... നീയായിട്ടിരിക്കു!
പട്ടിക്കു സിംഹത്തെ പോലെ രൌദ്രം ഇല്ല തന്നെ.
പക്ഷെ നന്ദി നായ്ക്കു മാത്രമേയുള്ളൂ!
 
 നീ... നീയായിട്ടിരിക്കു!
പട്ടു പോലെ പരുത്തിക്കു പകിട്ടില്ല.
പക്ഷെ വെയിലത്ത്‌ സുഖം തരുന്നത്
പരുത്തി തന്നെയാണ്!
 
 നീ... നീയായിട്ടിരിക്കു!
ആകാശം പോലെ ഭൂമിയില്ല തന്നെ.
പക്ഷെ തങ്ങാന്‍ ഭൂമി മാത്രമേയുള്ളൂ!
 
നീ... നീയായിട്ടിരിക്കു!
ഇന്നലത്തെ പോലെ ഇന്നില്ല. 
ഇന്നത്തെ പോലെ നാളെയില്ല.
പക്ഷെ ഓരോന്നും അത്ഭുതമാണ്!
 
അതുകൊണ്ടു, നീ... നീയായിട്ടിരിക്കു!
അതില്‍ ലജ്ജിക്കാന്‍ ഒന്നുമില്ല!
അതില്‍ ദുഃഖിക്കാന്‍ ഒന്നുമില്ല!
അതില്‍ നൊമ്പരപ്പെടാന്‍ ഒന്നുമില്ല!
അതില്‍ പാപം ഒന്നുമില്ല!
അതില്‍ അറയ്ക്കത്തക്കതായി ഒന്നുമില്ല!
 
നിന്നെ ഉരച്ചു നോക്ക്! 
നിന്നെ നിരക്കിക്കൊണ്ടു വരൂ!
 
നീ... നീയായിട്ടിരിക്കു!
ഒരു  ദിവസം ലോകം നിന്നെപോലെയാകാന്‍ 
കൊതിക്കും!
 
നീ... നീയായിട്ടിരിക്കു!
ഒരു ദിവസം ലോകം നിന്നെ മാതൃകയാക്കും!
 
നീ... നീയായിട്ടിരിക്കു!
 ലോകം നിന്നെ പാഠമായി സ്വീകരിക്കും!
 
  നീ... നീയായിട്ടിരിക്കു!
    ലോകം ഒരു ദിവസം നിന്റെ വഴി നടക്കും!
 
നീ... നീയായിട്ടിരിക്കു!
നീ..നീയായിട്ടു തന്നെയിരിക്കു!
നീ.. നീയായിട്ടു മാത്രം ഇരിക്കു!

Tuesday, March 29, 2011

ഇനിയെങ്കിലും ജീവിക്കാം!

രാധേകൃഷ്ണാ
ജനിച്ചു കഴിഞ്ഞു...
ജീവിച്ചു നോക്കാം...
തോറ്റു കഴിഞ്ഞു... 
ജയിച്ചു നോക്കാം...
പറ്റിക്കപ്പെട്ടു കഴിഞ്ഞു...
സൂക്ഷിച്ചിരിക്കാം...
നോമ്പരപ്പെട്ടു കഴിഞ്ഞു...
ഉത്സാഹം കൊള്ളാം...
ഉറങ്ങി കഴിഞ്ഞു..
ഉണരാം...
ശകാരിച്ചു കഴിഞ്ഞു...
സ്നേഹത്തോടെ സംസാരിക്കാം...
അപമാനിതരായി കഴിഞ്ഞു..
ഇനി നിരൂപിക്കാം...

എന്തൊക്കെയോ പുലമ്പി..
തെളിവായി സംസാരിക്കാം..
ചെലവാക്കി കഴിഞ്ഞു...
സ്വരൂപിക്കാം...
നശിപ്പിച്ചു കഴിഞ്ഞു...
ഇനി പുതിയതായി വിത്തു പാകാം..
മലിനമാക്കി കഴിഞ്ഞു..
ശുദ്ധീകരിക്കാം..
ആവലാതി പറഞ്ഞു കഴിഞ്ഞു...
ഇനിയെങ്കിലും ചിരിക്കാം..
കരഞ്ഞു കഴിഞ്ഞു..
 ആനന്ദത്തോടെയിരിക്കാം.....
അസൂയപ്പെട്ടു കഴിഞ്ഞു...
മനസ്സ് നിറഞ്ഞു ആശീര്‍വദിക്കാം...
മറന്നു കഴിഞ്ഞു...
ഇനി ഓര്‍ത്തു കൊണ്ടിരിക്കാം...
വെപ്രാളപ്പെട്ട് കഴിഞ്ഞു..
സ്വയം നിയന്ത്രിക്കാം...
 രോഗം അനുഭവിച്ചു..
ഇനി ആരോഗ്യത്തോടെയിരിക്കാം...


ഇനിയെങ്കിലും സുഖിക്കാം...
ഇനിയെങ്കിലും സ്വൈരമായിരിക്കാം..
ഇനിയെങ്കിലും ജീവിക്കാം...

Friday, March 25, 2011

പ്രിയമുള്ള ദ്വാരകാനാഥനു..

രാധേകൃഷ്ണാ
പ്രിയമുള്ള ദ്വാരകാനാഥനു,
ഗോപാലവല്ലി എഴുതുന്നത്‌...

ദ്വാരകാനാഥാ..
എങ്ങനെയിരിക്കുന്നു?

ദ്വാരകാധീശാ..
നിന്റെ സ്മരണ തന്നെ സുഖമാണ്!
മീരാ പ്രഭു ഗിരിധാരി..
നിന്റെ തിരുമേനി സുഖമല്ലേ?
ദേവകി നന്ദനാ...
നിന്റെ രാജധാനി സുഖമല്ലേ?

വസുദേവ പുത്രാ...
നന്നായിട്ട് ഹോലി കളിച്ചോ?

ബാലരാമ സഹോദരാ...
പശുക്കള്‍ക്കൊക്കെ ക്ഷേമം തന്നെയല്ലേ?
  
പ്രേമസ്വരൂപാ...
രുക്മിണിയെ പാടു പെടുത്താതിരിക്കുന്നുണ്ടോ?

രണചോട് നാഥാ...
 ബലരാമന്‍ പറയുന്നത് അനുസരിക്കുന്നുണ്ടോ?

നവനീത ചോരാ...
ദേവകി മാതാ സുഖമല്ലേ?

ഗോമതി നദി തീരാ ലോലാ...
മത്സ്യങ്ങളുടെ കൂടെ കളിക്കുന്നുണ്ടോ?

സുദാമാ സഖാ..
അവിലു കഴിച്ചോ?

നരസിംഹ മേത്ത സേവകാ..
ആര്‍ക്കു എന്ത് കൊടുത്തു?

പണ്ഹാജി രജപുത്രനാഥാ...
പീതാംബരം സൂക്ഷിക്കുക!

രാമദാസ സ്വാമി...
ദ്വാരകയില്‍ തന്നെയല്ലേ ഇരിക്കുന്നത്?

രുക്മിണി കാന്താ...
ദുര്‍വാസര്‍ പ്രശ്നമൊന്നും ഉണ്ടാക്കിയില്ലല്ലോ?

ഉദ്ധവ രാജാ...
ആര്‍ക്കെങ്കിലും കത്തെഴുതിയോ?

വല്ലഭാചാര്യരുടെ ഓമനയേ...
മിടുക്കനായി ഉണ്ടോ?

ഗരുഡക്കൊടിയാനേ...
എത്ര കൊടികള്‍ കീറിക്കളഞ്ഞു?

   പാര്‍ത്ഥന്റെ സാരഥിയേ...
 അഗ്നിയില്‍ നിന്നും ആരെ രക്ഷിച്ചു?


സന്താന ഗോപാലാ...
അടുത്തിടെ വൈകുണ്ഠം  പോയോ?


മോക്ഷ ദ്വാരികാ രാജനേ...
കിണറ്റില്‍ നിന്നും ആരെ രക്ഷിച്ചു?

സംസാര സാഗര രക്ഷകാ...
നിന്റെ കുഞ്ഞുങ്ങള്‍ സുഖമല്ലേ?

പുരാണ പുരുഷാ..
നിന്റെ പേരക്കുട്ടികള്‍ സുഖമല്ലേ?

സുന്ദര മന്മഥാ..
ആണ്ടാള്‍ അവിടെ വന്നുവോ?

ഭക്ത ഹൃദയ സഞ്ചാരി...
നാരദരേ വീര്‍പ്പുമുട്ടിച്ചുവോ?


അനാഥ നാഥാ...
സത്യഭാമാ പ്രശ്നം ഉണ്ടാക്കാതിരിക്കുന്നുവോ?

 ദീന ബന്ധോ...
സാംബന്‍ ശാപം വാങ്ങാതിരിക്കുന്നുവോ?

രഹസ്യ മാനുഷ വേഷധാരി...
പ്രഭാസ ക്ഷേത്രം പോയില്ലല്ലോ?


ശ്രീകൃഷ്ണ രാമാ...
ആഞ്ചനേയര്‍ വന്നുവോ?


വേഗം മറുപടി അയയ്ക്കു...
രുക്മിണിയുടെ പ്രേമലേഖനം വായിക്കുന്നത് പോലെ
ഈ ഗോപാലവല്ലിയുടെ കത്തും 
എന്നും വായിക്കു!


എന്നെ വിളിച്ചു കൊണ്ടുപോകാന്‍ വേഗം വരൂ!
വന്നില്ലെങ്കില്‍ ഞാന്‍ പ്രാണം ത്യജിക്കില്ല!
നിന്നെ കുറിച്ച് നാട്ടില്‍ അപവാദം പറഞ്ഞു പരത്തും!

എന്തു പറയുമെന്നോ....
ഞാന്‍ ദ്വാരകയ്ക്ക് പോയി ഭ്രാന്തനായി!
ഭക്തന്മാരോടു പറയും...
നിങ്ങളാരും അവിടെ പോകരുത്...

ഇങ്ങനെ നിന്റെ ഗോപലവല്ലി!

Wednesday, March 23, 2011

ഇതല്ലേ അത്ഭുതം!

രാധേകൃഷ്ണാ
എന്നെ ഉണ്ണികൃഷ്ണന്‍ ഗുരുവായൂര്‍ക്ക്
വിളിച്ചു കൊണ്ടു വന്നു.
ഇതല്ലേ അത്ഭുതം! 

എത്ര സ്നേഹത്തോടെ അപ്പന്‍ എന്നെ
ഗുരുവായൂര്‍ക്ക് വിളിച്ചു കൊണ്ടു വന്നിരിക്കുന്നു !
ഇതല്ലേ അത്ഭുതം!  

എത്ര ദിവസത്തെ ആഗ്രഹം!
ആരും അറിയാത്ത ആഗ്രഹം!
എനിക്കും അവനും മാത്രം അറിയാവുന്ന ആഗ്രഹം! 
അത് പൂര്‍ത്തീകരിച്ചു.
 ഇതല്ലേ അത്ഭുതം!

എനിക്ക് ഗുരുവായൂരപ്പന്‍ തന്റെ
ദര്‍ശനം നല്‍കി!
ഇതല്ലേ അത്ഭുതം!

കുഞ്ഞു കൃഷ്ണന്‍ എന്നെ വിളിപ്പിച്ചു വിളിപ്പിച്ചു
ദര്‍ശനം നല്‍കി!
ഇതല്ലേ അത്ഭുതം!

വാസുദേവന്‍‌ തന്റെ ശിരസ്സില്‍ എടുത്തു കൊണ്ടു
പോകുന്ന അലങ്കാരത്തില്‍ 
ഈ സഖാവിനു ദര്‍ശനം നല്‍കി.
ഇതല്ലേ അത്ഭുതം!

  താന്‍ ഊണ് കഴിക്കുന്ന നേരത്ത് 
എന്നെയും ഊണ് കഴിപ്പിച്ചു
ആനന്ദത്തോടെ ദര്‍ശനം നല്‍കി.
ഇതല്ലേ അത്ഭുതം!

  പ്രചേതസ്സുകള്‍ക്കു രുദ്രന്‍ 
വാസുദേവ മഹിമ ഉപദേശിച്ചു കൊടുത്ത
നാരായണ സരാസിന്റെ കരയില്‍ 
എന്നെയും ഇരുത്തി!
ഇതല്ലേ അത്ഭുതം!

ഈ രഹസ്യ ഭക്തനെ തന്റെ നാട്ടില്‍
പുതിയ ഭാഗവത രഹസ്യത്തെ പറയിച്ചു!
  ഇതല്ലേ അത്ഭുതം!

ആനപ്പുറത്ത് എഴുന്നള്ളി വന്നു എന്നെ
ആനന്ദത്തില്‍ ശ്വാസം മുട്ടിച്ചു കളഞ്ഞു!
ഇതല്ലേ അത്ഭുതം!
  
കൃഷ്ണന്‍ സ്വയം ആരാധിച്ചിരുന്ന  
ഈ കള്ള കൃഷ്ണനല്ലേ ഇതു!
അത് കൊണ്ടു കള്ളത്തരത്തില്‍ എന്നെ അനുഗ്രഹിച്ചു!
ഇതല്ലേ അത്ഭുതം!

എത്ര വിധം പ്രസാദങ്ങള്‍ എനിക്കായി
ഈ കുഞ്ഞു തന്നിരിക്കുന്നു!
ഇതല്ലേ അത്ഭുതം!

ഗുരുവായൂര്‍ക്ക് വരുന്നവര്‍ ഇപ്പോഴും 
അത്ഭുതങ്ങളെ പ്രതീക്ഷിച്ചു വരുന്നു!
എന്നെ സംബന്ധിച്ചിതത്തോളം ഇവിടെ 
വരുന്നത് തന്നെ ഒരു  അത്ഭുതമാണ്!
ഉണ്ണികൃഷ്ണനെ ദര്‍ശിക്കുന്നത് തന്നെ അത്ഭുതം!
അവന്റെ പ്രസാദം ആസ്വദിക്കുന്നത് അത്ഭുതം!
ഗുരുവായൂരില്‍ ഒരു ദിവസം തങ്ങുന്നത് അത്ഭുതം!
വേറെ എന്ത് അത്ഭുതമാണ് വേണ്ടത്?     

Thursday, March 17, 2011

കോടി പ്രണാമങ്ങള്‍!

രാധേകൃഷ്ണാ 
ദേവകി മാതാ നിന്റെ തിരുവടികളില്‍
കോടി കോടി പ്രണാമങ്ങള്‍!

  നിന്റെ തിരു ഉദരത്തിനു 
കോടി കോടി പ്രണാമങ്ങള്‍!

നിന്റെ വാത്സല്യ ഭാവത്തിനു
കോടി കോടി പ്രണാമങ്ങള്‍!

നിന്റെ വെമ്പലിനു
 കോടി കോടി പ്രണാമങ്ങള്‍!

നിന്റെ തളരാത്ത മനസ്സിന്
 കോടി കോടി പ്രണാമങ്ങള്‍!   
   
നിന്റെ നിയന്ത്രണത്തിന്
 കോടി കോടി പ്രണാമങ്ങള്‍!

നിന്റെ ദൃഡ ഭക്തിക്കു 
കോടി കോടി പ്രണാമങ്ങള്‍!

നിന്റെ നിര്‍മ്മലമായ ഹൃദയത്തിനു 
കോടി കോടി പ്രണാമങ്ങള്‍! 

Monday, March 14, 2011

സുഖമായിരിക്കു!

രാധേകൃഷ്ണാ
കൃഷ്ണാ!
നന്നായി ഭക്ഷണം കഴിച്ചോ?
കൃഷ്ണാ!
എല്ലാം കഴിച്ചോ?
കൃഷ്ണാ!
വയറു  നിറഞ്ഞോ?
കൃഷ്ണാ!
ത്രുപ്തിയാകുന്നത് വരെ കഴിച്ചോ?
കൃഷ്ണാ!
നിനക്ക് ഇഷ്ടപ്പെട്ടോ?
കൃഷ്ണാ!
ഇനി എന്തെങ്കിലും വേണോ?
കൃഷ്ണാ!
പാലു കുടിച്ചോ?
 
കൃഷ്ണാ!
വേഗം പോയി കിടക്കു!
കൃഷ്ണാ!
നന്നായി ഉറങ്ങു!
കൃഷ്ണാ!
കാലത്ത് സാവധാനം ഉണരൂ!
കൃഷ്ണാ!
നാളെ കാളി മേയ്ക്കാന്‍ പോകണ്ടാ!
കൃഷ്ണാ!
ഞാന്‍ കാലു പിടിച്ചു വിടട്ടേ?
കൃഷ്ണാ!
ഞാന്‍ വിരലു നീട്ടി വലിക്കട്ടെ?

കൃഷ്ണാ!
ധാരാളം വെള്ളം കുടിക്കു!

കൃഷ്ണാ!
ഒരു താമ്പൂലം കൂടി തരട്ടെ?

കൃഷ്ണാ!
ദഹനത്തിന് കഷായം തരട്ടെ?

കൃഷ്ണാ!
വരൂ! മടിയില്‍ കിടക്കു!

കൃഷ്ണാ!
താരാട്ട് പാടട്ടെ?

കൃഷ്ണാ!
ഒരു നിമിഷം...
നില്‍ക്കു..നില്‍ക്കു...
ദൃഷ്ടിക്ക് ഉഴിയാം!

ദേവന്മാരുടെ അസൂയ കണ്ണുകള്‍ നിന്റെ
ദേഹത്ത് കൊണ്ടിട്ടുണ്ട്!

ഹോ! 
എന്തൊരു കണ്‍പേറു എന്റെ 
പൊന്നോമന കുട്ടന്?
എന്റെ ചെല്ലം! 
പൊന്നുങ്കുട്ടന്‍!
മിടുമിടുക്കന്‍!

സുഖമായിരിക്കു!
എന്റെ തങ്കമേ!

ദ്വാരകാദീശാ...സുഖമായിരിക്കു!

Saturday, March 12, 2011

ഒരേ ഒരു കാരണം!

രാധേകൃഷ്ണാ

എന്നെ മറന്നു!
എന്റെ പ്രായം മറന്നു!
എന്റെ കുലം മറന്നു!
എന്റെ പ്രതാപം മറന്നു!
എന്റെ ജാതി പോലും മറന്നു!
എന്റെ ചുമതല മറന്നു!
എന്റെ സ്ഥിതി മറന്നു!
എന്റെ ശരീരം മറന്നു!
എന്റെ വര്‍ഗ്ഗം മറന്നു!
എന്റെ കുടുംബത്തെ മറന്നു!
എന്റെ തോഴരെ മറന്നു!
എനിക്ക് പ്രിയമുള്ളവരേ മറന്നു!
എന്റെ പരിചിതരെ മറന്നു!
എന്റെ പേര് മറന്നു!
എന്റെ മാതൃഭാഷ മറന്നു!
എന്റെ വിദ്യാഭ്യാസം മറന്നു!
എന്റെ വസ്തുക്കള്‍ മറന്നു! 
എന്റെ നാടിനെ മറന്നു!
എന്റെ ആവശ്യങ്ങള്‍ മറന്നു!
എന്റെ ഭാവി മറന്നു!
എന്റെ  ഭൂതം മറന്നു!
തിയതി മറന്നു!
ദിവസം മറന്നു!
മാസം മറന്നു!
വര്‍ഷം മറന്നു!
സമയം മറന്നു!
ഇരിക്കുന്നത് മറന്നു!
മരണം മറന്നു!

എന്താണ് ഇത്രയും മാറ്റങ്ങള്‍?
ഒരേ ഒരു കാരണം..
ദ്വാരകാ!!!
ഈ മാറ്റം എങ്ങനെ ?
ഞാന്‍ ഒരു കുട്ടിയായി മാറി!!
അതെ! ദ്വാരകാനാഥന്‍ എന്നെ 
ഒരു കുട്ടിയായി മാറ്റി!!!!

Friday, March 11, 2011

നീ തയ്യാറാണോ?

രാധേകൃഷ്ണാ
 മീരാ....
കൃഷ്ണന്റെ പ്രിയ സഖി!
 
  മീരാ..
കൃഷ്ണന്റെ പ്രിയ ഗോപി!
മീരാ...
കൃഷ്ണന്റെ പ്രിയ ഗോപി!
 
മീരാ...
കൃഷ്ണന്റെ പ്രിയ ദാസി!
 
മീരാ...
കൃഷ്ണന്റെ പ്രിയ നായകി!
 
മീരാ...
കൃഷ്ണന്റെ പൊന്നോമന!
 
മീരാ...
കൃഷ്ണന്റെ പ്രേമ നിധി!

മീരാ...
കൃഷ്ണന്റെ രഹസ്യ സ്വത്ത്!
 
മീരാ...
കൃഷ്ണന്റെ വിശിഷ്ട മുത്ത്‌!
 
മീരാ...
കൃഷ്ണന്റെ പ്രേമ ആരാധികാ!
 
മീരാ...
കൃഷ്ണ ലീലാ ചൂടാമണി!

മീരാ...
കൃഷ്ണ ഭജന റാണി!
 
മീരാ...
കൃഷ്ണ ശ്രിങ്കാര പ്രിയാ!
 
മീരാ...
കൃഷ്ണ സ്മരണ യുവറാണി!  

 മീരാ...
രാധാകൃഷ്ണ ഭക്ത പ്രിയാ!
മീരാ....
കൃഷ്ണ രാസ നിത്യ സഖി!
 
മീരാ....
രാധികാ കൃഷ്ണ നിരന്തര ദാസി!
 
 മീരാ...
കൃഷ്ണന് പ്രേമ നല്‍കുന്ന പ്രേമി!
 
മീരാ...
വൃന്ദാവന കിറുക്ക്!

മീരാ...
ദ്വാരകാ നാഥ ആഹാരം!

മീരാ...
എന്റെ അമ്മ!
 
മീരാ...
എന്റെ തോഴി!

മീരാ...
എന്റെ ഗുരു!

മീര...
എന്റെ യജമാനി!

മീരാ...
കണ്ണാ! വേറെ ഒന്നും തന്നെ വേണ്ടാ!
 
എന്നും മീരയുടെ ദാസിയായി വാഴാന്‍
വരം നല്‍കു!
 
കൃഷ്ണാ...
എനിക്ക് മീരാ മാതാവിന്റെ ദാസിയാകാന്‍ വരം
നല്‍കിയാല്‍ എന്റെ ഉള്ളില്‍ ഉള്ള നിനക്ക്
ഞാന്‍ മോക്ഷം നല്‍കാം!
നീ തയ്യാറാണോ?
 
കൃഷ്ണാ...
വേഗം ഉത്തരം പറയു!
എനിക്ക് മീരാ മാതാവിനെ വേണം!  

Thursday, March 10, 2011

ഭക്തന്റെ ഭക്തന്‍!

രാധേകൃഷ്ണാ 
സുദാമാ...
കൃഷ്ണ സുദാമാ....
നീയാണ് ബ്രാഹ്മണന്‍!
നീ മാത്രമാണ് ബ്രാഹ്മണന്‍!
ഞങ്ങള്‍ എല്ലാവരും വേഷധാരികള്‍!
സുദാമാ!
എനിക്കും നിന്നെ പോലെ കൃഷ്ണ ഭക്തി വേണം!

സുദാമാ!
എനിക്കും നിന്നെ പോലെ 
കൃഷ്ണന്റെ കൂടെ പഠിക്കണം!

സുദാമാ!
എനിക്കും നിന്നെ പോലെ 
കൃഷ്ണന്റെ കൂടെ കളിക്കണം!
സുദാമാ!
എനിക്കും നിന്നെ പോലെ  കൃഷ്ണന്റെ കൂടെ
ഒരു മുറിയില്‍ തങ്ങണം!

സുദാമാ!
എനിക്കും നിന്നെ പോലെ
വൈരാഗ്യം ഉണ്ടാവണം!

സുദാമാ!
എനിക്കും നിന്നെ പോലെ  ദാരിദ്ര്യത്തെ
 കണ്ടു ഭയപ്പെടാത്ത ഹൃദയം വേണം.

സുദാമാ!
എനിക്കും നിന്നെ പോലെ കൃഷ്ണനെ 
കാണാനായിട്ട് നടക്കണം!

സുദാമാ!
എനിക്കും നിന്നെ പോലെ കൃഷ്ണന്
അവിലു കൊടുക്കണം!
സുദാമാ!
എനിക്കും നിന്നെ പോലെ കൃഷ്ണനോടു
ഒന്നും ചോദിക്കാത്ത മനസ്സ് വേണം!
സുദാമാ!
എനിക്കും നിന്നെ പോലെ ജീവിക്കണം!
സുദാമാ!
ആശയ്ക്ക് വശംവദനായ എന്നെ രക്ഷിക്കു!
അഹംഭാവിയായ എന്നെ കരകയറ്റു!
സ്വാര്‍ത്ഥമതിയായ എന്നെ നല്ലവനാക്കു!
സുദാമാ!!! കുചേലാ!!!     എനിക്ക് കൃഷ്ണനെ കാണിക്കേണ്ടത്  
നിന്റെ ചുമതലയാണ്!


എന്ത് ധൈര്യത്തിലാണ് ഇങ്ങനെ ചോദിക്കുന്നത്?
ഇത് ധൈര്യമല്ല, സ്വാതന്ത്ര്യം !
അത് കൊണ്ടല്ലേ നിങ്ങള്‍ എന്ന് പറയുന്നതിന്
പകരം നീ എന്ന് പറയുന്നത്.

  
സുദാമാ!
നിന്നോടു പ്രാര്‍ത്ഥിക്കുന്നു!!!!
എന്റെ കൃഷ്ണനെ എനിക്കു കാണിച്ചു തരു!
നിന്റെ സുദാമാ പുരിക്ക് വന്നു!
നിന്നെ മനസ്സിലാക്കി.
നിന്റെ വൈരാഗ്യം അറിഞ്ഞു!


സുദാമാ പുരി!
കൃഷ്ണ സഖാ പുരി...
ഉന്നത ബ്രാഹ്മണ പുരി...
അത്ഭുത ഭക്തി പുരി...
ശാന്തമായ ആനന്ദ പുരി...


സുദാമാ!
എന്റെ ഹൃദയത്തില്‍ നിന്നെ പ്രതിഷ്ഠിച്ചു!
ഇനി എന്റെ ഹൃദയത്തില്‍ കൃഷ്ണനെ 
 പ്രതിഷ്ഠിക്കേണ്ടതു നിന്റെ കടമ!
സുദാമാ! സുദാമാ! സുദാമാ!
ഈ നാമം ജപിക്കുന്നത്‌ കൊണ്ടു തന്നെ
കൃഷ്ണന്‍ എന്റെ അരികില്‍ തീര്‍ച്ചയായും എത്തും!
കൃഷ്ണന്‍ എന്നെ അനുഗ്രഹിക്കും!

കൃഷ്ണാ!
ഞാന്‍ നിന്റെ ഭക്തനല്ല...
നിന്റെ ഭക്തന്റെ ഭക്തന്‍....

Sunday, March 6, 2011

അനുഭവിച്ചു!

രാധേകൃഷ്ണാ

അനുഭവിച്ചു... ദ്വാരകാദീശനെ!
അനുഭവിച്ചു...മീരയെ വിഴുങ്ങിയവനെ!
അനുഭവിച്ചു...രുക്മിണിയുടെ കാമുകനെ!
അനുഭവിച്ചു...പ്രദ്യുംനന്റെ പിതാവിനെ!
അനുഭവിച്ചു...അനിരുദ്ധന്റെ മുത്തശ്ശനെ!
അനുഭവിച്ചു...
യുദ്ധക്കളത്തില്‍ നിന്നും ഓടി വന്നവനെ!
അനുഭവിച്ചു...
കുചേലരില്‍ നിന്നും അവില്‍  തട്ടിപ്പറിച്ചവനെ!
 അനുഭവിച്ചു...
ബ്രാഹ്മണന്റെ കുട്ടികളെ തന്നവനെ!
അനുഭവിച്ചു...
അഷ്ടമഹിഷികളുടെ രാജനെ!
അനുഭവിച്ചു...
യാദവര്‍കളുടെ രാജാധി രാജനെ!
അനുഭവിച്ചു...
16100 റാണികളുടെ നായകനെ!
അനുഭവിച്ചു...
ത്രാസ്സില്‍ ഇരുന്നവനെ!  
 അനുഭവിച്ചു...
സ്യമന്തക മണിയെ വീണ്ടെടുത്തവനെ! 
   അനുഭവിച്ചു...
ശംഖനാദം മുഴക്കിയവനെ!
 അനുഭവിച്ചു...ദേവകിയുടെ മകനെ!
 അനുഭവിച്ചു...വസുദേവ പുത്രനെ!
അനുഭവിച്ചു...നില്‍ക്കുന്ന പത്മനാഭനെ!
ഇനിയും അനുഭവിക്കും 
എന്നും എന്റെ സുന്ദരനെ!
വിടില്ലാ....
എന്റെ ദ്വാരകാനാഥനെ! 

Saturday, March 5, 2011

ശാന്തി വിഹരിക്കട്ടെ!

രാധേകൃഷ്ണാ 

അഹംഭാവം നശിക്കട്ടെ!
സ്വാര്‍ത്ഥത നശിക്കട്ടെ!
അസൂയ നശിക്കട്ടെ!
സംശയങ്ങള്‍ നശിക്കട്ടെ!
 വെറുപ്പ് നശിക്കട്ടെ!
ശത്രുത നശിക്കട്ടെ!
ഭേദങ്ങള്‍ നശിക്കട്ടെ!
അലസത നശിക്കട്ടെ!
കുഴപ്പങ്ങള്‍ നശിക്കട്ടെ!
ദുഷ്ട ചിന്തകള്‍ നശിക്കട്ടെ!
ദുര്‍വാക്കുകള്‍ നശിക്കട്ടെ! 
ക്രൂര ഗുണങ്ങള്‍ നശിക്കട്ടെ!
സ്വൈരം വളരട്ടെ!
സ്നേഹം വളരട്ടെ!
ആനന്ദം വളരട്ടെ!
ഭക്തി വളരട്ടെ!
നാമജപം വളരട്ടെ!
ജ്ഞാനം വളരട്ടെ!
വൈരാഗ്യം വളരട്ടെ!
ലോകത്തില്‍ ശാന്തി വിഹരിക്കട്ടെ!

Friday, March 4, 2011

അനുഭവിക്കാന്‍ വരൂ!

രാധേകൃഷ്ണാ

ദ്വാരകയ്ക്കു പോകുന്നു
എന്റെ പത്മനാഭന്റെ 
ജന്മനാട്ടിലേയ്ക്ക് പോകുന്നു.

ശ്രീകൃഷ്ണന്റെ ലീലാഭൂമിക്കു പോകുന്നു.
 രുക്മിണി തമ്പുരാട്ടിയുടെ വിവാഹം നടന്ന 
 നാട്ടിലേയ്ക്ക് പോകുന്നു. 
16108 പട്ടമഹിഷികളുടെ
 ആനന്ദ ഭൂമിക്കു പോകുന്നു.
കുചേലര്‍ അവില്‍ നല്‍കിയ
സുഖ ഭൂമിക്കു പോകുന്നു.
16108 കൃഷ്ണനെ നാരദര്‍ ദര്‍ശിച്ച 
ഭൂമിക്കു പോകുന്നു.
കൃഷ്ണന്‍ പിതാവായി ലീലയാടിയ 
ഭൂമിക്കു പോകുന്നു.
കൃഷ്ണ അപ്പൂപ്പന്റെ അന്തഃപ്പുര  
ഭൂമിക്കു പോകുന്നു. 
ഉദ്ധവര്‍ ആനന്ദത്തില്‍ സ്വയം 
മറന്ന ഭൂമിക്കു പോകുന്നു.
വസുദേവര്‍ ദേവകിയുടെ കൃഷ്ണ 
ദര്‍ശന ഭൂമിക്കു പോകുന്നു.
സന്താന ഗോപാല ലീലാ നടന്ന
ഭൂമിക്കു പോകുന്നു.
അര്‍ജ്ജുനനും ഭ്രാഹ്മണനും വൈകുണ്ഠം
ദര്‍ശിച്ച ഭൂമിക്കു പോകുന്നു.
ഒന്തിനും കണ്ണന്‍ കിട്ടിയ ഭൂമിക്കു പോകുന്നു.
കണ്ണന്‍ തന്നെയാണ് സത്യവാന്‍ എന്ന്
നിരൂപിച്ച ഭൂമിക്കു പോകുന്നു.
മീരാ മാതാവിന്റെ തന്റെ ഉള്ളില്‍ 
എടുത്ത ഭൂമിക്കു പോകുന്നു.
ദ്വാരകാ!
ആഴ്വാര്‍കളുടെ പ്രബന്ധങ്ങളില്‍ വിളയാടുന്ന
ദ്വാരകയ്ക്ക് പോകുന്നു. 
നീയും വരൂ..
എന്റെ കൂടെ വരൂ..
കണ്ണനെ അനുഭവിക്കാന്‍ വരൂ..
നിന്നെ അര്‍പ്പിക്കാന്‍ വരൂ...

Thursday, March 3, 2011

തളരാത്ത മനം!

രാധേകൃഷ്ണാ
എത്ര ദുഃഖങ്ങള്‍ വന്നാലും
തളരാത്ത മനമുണ്ടെങ്കില്‍ 
ജീവിതത്തില്‍ വിജയിക്കാം!

എത്ര അപമാനങ്ങള്‍ വന്നാലും 
തളരാത്ത മനമുണ്ടെങ്കില്‍ 
ജീവിതത്തില്‍ വിജയിക്കാം!

എത്ര പ്രശ്നങ്ങള്‍ വന്നാലും 
തളരാത്ത മനമുണ്ടെങ്കില്‍ 
ജീവിതത്തില്‍ വിജയിക്കാം!
എത്ര തടസ്സങ്ങള്‍ വന്നാലും
തളരാത്ത മനമുണ്ടെങ്കില്‍ 
ജീവിതത്തില്‍ വിജയിക്കാം!

എത്ര പരാജയങ്ങള്‍ വന്നാലും 
തളരാത്ത മനമുണ്ടെങ്കില്‍ 
ജീവിതത്തില്‍ വിജയിക്കാം!

എത്ര ഭീകരങ്ങള്‍ വന്നാലും 
തളരാത്ത മനമുണ്ടെങ്കില്‍ 
ജീവിതത്തില്‍ വിജയിക്കാം!

എത്ര നഷ്ടങ്ങള്‍ വന്നാലും 
തളരാത്ത മനമുണ്ടെങ്കില്‍ 
ജീവിതത്തില്‍ വിജയിക്കാം!

എത്ര പേര്‍ കളിപ്പിച്ചാലും
തളരാത്ത മനമുണ്ടെങ്കില്‍ 
ജീവിതത്തില്‍ വിജയിക്കാം!

എത്ര ബുദ്ധിഹീനനായിരുന്നാലും 
തളരാത്ത മനമുണ്ടെങ്കില്‍ 
ജീവിതത്തില്‍ വിജയിക്കാം!
 
വികലാംഗമായ ശരീരമുണ്ടെങ്കിലും 
തളരാത്ത മനമുണ്ടെങ്കില്‍ 
ജീവിതത്തില്‍ വിജയിക്കാം!

സഹായത്തിനു ആരുമില്ലെങ്കിലും 
തളരാത്ത മനമുണ്ടെങ്കില്‍ 
ജീവിതത്തില്‍ വിജയിക്കാം!

നാട് മുഴുവനും ഒതുക്കി വെച്ചാലും 
തളരാത്ത മനമുണ്ടെങ്കില്‍ 
ജീവിതത്തില്‍ വിജയിക്കാം!

ബന്ധ്യുക്കള്‍ തന്നെ ശത്രുക്കള്‍ ആയാലും 
തളരാത്ത മനമുണ്ടെങ്കില്‍ 
ജീവിതത്തില്‍ വിജയിക്കാം!

എല്ലാം നഷ്ടപ്പെട്ടാലും 
തളരാത്ത മനമുണ്ടെങ്കില്‍ 
ജീവിതത്തില്‍ വിജയിക്കാം!

തളരാത്ത മനം തരു..
കൃഷ്ണാ!
 ഒരു നാളും തളരാത്ത മനം തരു...

തളരാത്ത മനം തരു..
കൃഷ്ണാ!
 എന്തിനും തളരാത്ത മനം തരു...

തളരാത്ത മനം തരു..
കൃഷ്ണാ!
 ഇപ്പോഴും തളരാത്ത മനം തരു...

കൃഷ്ണാ! ഗീതയില്‍ നീ തന്നെയാണ് മനം
എന്ന് നീ തന്നെ പറഞ്ഞില്ലേ...

അത് കൊണ്ടു എന്റെ മണമായ നീ
എന്നും ദൃഡമായിരിക്കു...

Wednesday, March 2, 2011

നിന്റെ ചുമതല!

നിന്റെ ചുമതല!
രാധേകൃഷ്ണാ
 
കണ്ണാ!
എനിക്ക് എന്താണ് നല്ലതെന്ന്
നിനക്ക് നന്നായിട്ടറിയാം!
  കണ്ണാ!
എനിക്ക് എന്താണ് സുഖമെന്ന്
നിനക്ക് നന്നായിട്ടറിയാം!
കണ്ണാ!
എനിക്ക് എന്താണ് ആവശ്യമെന്ന്
നിനക്ക് നന്നായിട്ടറിയാം!  
കണ്ണാ!
എനിക്ക് എന്താണ് ആവശ്യമില്ലാത്തത് എന്ന്
നിനക്ക് നന്നായിട്ടറിയാം! 
കണ്ണാ!
എനിക്ക് എന്താണ് കേട്
നിനക്ക് നന്നായിട്ടറിയാം!
കണ്ണാ!
എന്റെ ജീവിതം എങ്ങനെയാകണം എന്ന്
നിനക്ക് നന്നായിട്ടറിയാം! 
കണ്ണാ!
 ഞാന്‍ എവിടെ ഇരിക്കണമെന്ന്
നിനക്ക് നന്നായിട്ടറിയാം! 
കണ്ണാ!
 ഞാന്‍ എങ്ങനെയിരുന്നാല്‍ ശരിയാകും എന്ന്
നിനക്ക് നന്നായിട്ടറിയാം! 
കണ്ണാ!
 ഞാന്‍ ആരുടെ കൂടെ ഇടപഴകിയാല്‍ നല്ലതെന്ന്
നിനക്ക് നന്നായിട്ടറിയാം! 
കണ്ണാ!
ഞാന്‍ എന്തിനെ കുറിച്ച് സംസാരിച്ചാല്‍ ശരിയെന്നു
നിനക്ക് നന്നായിട്ടറിയാം!  
കണ്ണാ!
 ഞാന്‍ എന്ത് എങ്ങനെ ചെയ്‌താല്‍ നല്ലതെന്ന്
നിനക്ക് നന്നായിട്ടറിയാം!  
കണ്ണാ!
 ഞാന്‍ എന്ത് കഴിച്ചാല്‍ ഉത്തമമെന്നു
നിനക്ക് നന്നായിട്ടറിയാം! 
കണ്ണാ!
ഞാന്‍ ഇതു വസ്ത്രം ധരിച്ചാല്‍ ഭംഗി എന്ന്
നിനക്ക് നന്നായിട്ടറിയാം!
കണ്ണാ!
ഞാന്‍ എങ്ങനെ കാര്യങ്ങള്‍ ചെയ്‌താല്‍ നന്നാകുമെന്ന് 
നിനക്ക് നന്നായിട്ടറിയാം!

നിനക്ക് നന്നായിട്ടറിയാം!
അത് കൊണ്ടു നിന്നെ തന്നെ ശരണം പ്രാപിക്കുന്നു.
കണ്ണാ! എനിക്ക് ഒന്നും ശരിക്കറിയില്ല.
കണ്ണാ! അടിയന്‍ നിന്നെ തന്നെ വിശ്വസിക്കുന്നു!
കണ്ണാ! നീ തന്നെ എന്റെ ജീവിതം വഴിനടത്തണം!
ദയവു ചെയ്തു എന്റെ ജീവിതം എന്റെ
ചുമതലയില്‍ വിട്ടു കളയരുത്!
 എന്റെ ജീവിതം നിന്റെ ചുമതലയില്‍
തന്നെ വെച്ച് കൊള്ളൂ!

പല കോടി ജന്മങ്ങളായി എന്റെ ജീവിതം
എന്റെ ചുമതലയിലായി നശിപ്പിച്ചു എന്നതാണ്
സത്യം!
ഈ ജീവിതമെങ്കിലും രക്ഷപ്പെടട്ടെ!
അത് കൊണ്ടു കണ്ണാ!
എന്റെ ജീവിതം നിന്റെ ചുമതല!

Tuesday, March 1, 2011

എന്റെ കടമ!

എന്റെ കടമ!
രാധേകൃഷ്ണാ
എന്റെ കൃഷ്ണന്‍ എനിക്ക് പ്രത്യേകമായിട്ട്
എത്ര വിഷയങ്ങള്‍ തന്നിരിക്കുന്നു?
ആഹാ! ഓര്‍ത്താല്‍ തന്നെ 
കോരിത്തരിക്കുന്നു.  

എന്റെ കൃഷ്ണന്‍ എല്ലാവറ്റിനെയും kaanaanaayi
എനിക്ക് പ്രത്യേകം കണ്ണുകള്‍ നല്‍കിയിരിക്കുന്നു.
എന്റെ കൃഷ്ണന്‍ എനിക്ക് എല്ലാം കേള്‍ക്കാനായി 
പ്രത്യേകമായിട്ട് കാതുകളെ തന്നിരിക്കുന്നു.
എന്റെ കൃഷ്ണന്‍ ജോലികള്‍ എല്ലാം ചെയ്യാനായി 
എനിക്ക് പ്രത്യേകമായിട്ട് കൈകള്‍ തന്നിരിക്കുന്നു.
എന്റെ കൃഷ്ണന്‍ ലോകത്തില്‍ നടക്കാനായി 
എനിക്ക് പ്രത്യേകമായിട്ട് കാലുകള്‍ തന്നിരിക്കുന്നു.
എന്റെ കൃഷ്ണന്‍ എല്ലാവരോടും സംസാരിക്കാനായി
എനിക്ക് പ്രത്യേകമായിട്ട് വായ തന്നിരിക്കുന്നു.
എന്റെ കൃഷ്ണന്‍ എല്ലാം ചിന്തിക്കാനായി 
എനിക്ക് പ്രത്യേകമായിട്ട് ബുദ്ധി തന്നിരിക്കുന്നു.
എന്റെ കൃഷ്ണന്‍ എല്ലാം രുചിക്കാനായിട്ടു 
എനിക്ക് പ്രത്യേകം നാവു തന്നിരിക്കുന്നു.
എന്റെ കൃഷ്ണന്‍ എല്ലാ വാസനകളും അനുഭവിക്കാനായിട്ടു
എനിക്ക് പ്രത്യേകം മൂക്ക് തന്നിരിക്കുന്നു.
എന്റെ കൃഷ്ണന്‍ ജീവിതം ആസ്വദിക്കാനായിട്ടു 
എനിക്ക് പ്രത്യേകം ഒരു ശരീരം തന്നിരിക്കുന്നു.
എന്റെ കൃഷ്ണന്‍ ഞാന്‍ ജീവിതത്തില്‍ ജയിക്കാനായിട്ടു
എനിക്ക് പ്രത്യേകം കഴിവുകളെ തന്നിരിക്കുന്നു.
ആരുടെ കണ്ണുകള്‍ കൊണ്ടും എനിക്ക് 
കാണേണ്ട ആവശ്യം ഇല്ല. 

ആരുടെ കാതുകള്‍ കടം കൊണ്ടും എനിക്ക്
കേള്‍ക്കേണ്ട ആവശ്യം ഇല്ല.

ആരുടെ വായും വടയ്ക്കെടുത്ത് എനിക്ക്
സംസാരിക്കേണ്ട ആവശ്യമില്ല.
അത് പോലെ മറ്റുള്ളവരുടെ ശരീരം കൊണ്ടു
എനിക്ക് ജീവിക്കേണ്ട ആവശ്യമില്ല.
ആഹാ! കൃഷ്ണാ! 
അത്ഭുതം! അതിശയം! സുഖം!

എനിക്കായിട്ടു പ്രത്യേകം നീ
ശ്വാസം തന്നിരിക്കുന്നു..
എനിക്കായിട്ടു പ്രത്യേകം നീ
ഉറക്കം തന്നിരിക്കുന്നു....

എനിക്കായിട്ടു പ്രത്യേകം നീ
ബലം തന്നിരിക്കുന്നു...

എനിക്കായിട്ടു പ്രത്യേകം നീ
വികാരങ്ങള്‍ തന്നിരിക്കുന്നു...
എനിക്കായിട്ടു പ്രത്യേകം നീ
ജീവിതം തന്നിരിക്കുന്നു....

ഞാന്‍ തന്നെ ഇത് നേരാംവണ്ണം 
ഉപയോഗപ്പെടുത്തണം...

വേറെ ഒന്നും ഞാന്‍ വിശേഷിച്ചു
ചെയ്യണ്ടാ....
എല്ലാം നീ തന്നു കഴിഞ്ഞു...
ഇനി വാഴേണ്ടതു എന്റെ കടമ.....

നിന്റെ കടമ നീ എല്ലാം തന്നു കഴിഞ്ഞു....

ഇനി എന്റെ കടമ ഞാന്‍ സത്യമായിട്ടും
നേരെ ചെയ്യണം...
കൃഷ്ണാ...നന്ദി...കൃഷ്ണാ...

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP