Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, June 30, 2011

ഹോ സമാധാനമായി!

രാധേകൃഷ്ണാ 
എനിക്കു കാമം കൂടുതലാണ്! 
എനിക്കു കോപം കൂടുതലാണ്!
എനിക്കു അഹംഭാവം കൂടുതലാണ്!
 എനിക്കു സ്വാര്‍ത്ഥത കൂടുതലാണ്!
എനിക്കു അഭിമാനം കൂടുതലാണ്! 
എനിക്കു അഹങ്കാരം കൂടുതലാണ്! 
 എനിക്കു അസൂയ കൂടുതലാണ്!
എനിക്കു വെറുപ്പ്‌ കൂടുതലാണ്! 
 എനിക്കു അത്യാഗ്രഹം കൂടുതലാണ്!
 എനിക്കു ക്ഷമ ഇല്ല!
 എനിക്കു വിനയം ഇല്ല!
 എനിക്കു ശ്രദ്ധ ഇല്ല! 
എനിക്കു അലസത ഇഷ്ടമാണ്!
 എനിക്കു വെറുതെയിരിക്കാന്‍ ഇഷ്ടമാണ്!
 എനിക്കു മറ്റുള്ളവരെ കുറ്റം പറയുന്നത് ഇഷ്ടമാണ്! 
 എനിക്കു എല്ലാവരും എന്നെ ശ്ലാഘിക്കുന്നത്
വളരെ ഇഷ്ടമാണ്! 
എനിക്കു എന്നെ ആരെങ്കിലും കുറ്റം 
പറഞ്ഞാല്‍ ഇഷ്ടമേയല്ല!
ഞാന്‍ എന്റെ ശരീരത്തെ കഷ്ടപ്പെടുത്തി 
ഭക്തി ചെയ്യില്ല!
എന്റെ ഹൃദയം കൃഷ്ണനെ ഓര്‍ത്തു പൊട്ടിക്കരയില്ല!
എന്റെ ബുദ്ധി കൃഷ്ണന് വേണ്ടി മാത്രം ജീവിക്കില്ല!
എപ്പോഴും കൃഷ്ണ നാമം ജപിക്കാന്‍ ആഗ്രഹം ഇല്ല!
ഞാന്‍ ഇത്രയ്ക്ക് മോശമാണ്!
എന്നിട്ടും കൃഷ്ണന്‍ എന്നെ കൈവിട്ടില്ല.
 അവന്റെ നാമത്തെ എങ്ങനെയോ എന്നെ
കൊണ്ടു ജപിപ്പിച്ചു!
എത്രയോ സന്ദര്‍ഭങ്ങളില്‍ മറന്നു പോയി
കൃഷ്ണാ എന്നു എന്നെ കൊണ്ടു വിളിപ്പിച്ചു.
കൃഷ്ണന്‍ തന്റെ ക്ഷേത്രത്തിലേക്ക് എന്നെ
വിളിച്ചു കൊണ്ടു പോകുന്നു!
ഞാന്‍ പോലും അറിയാതെ എനിക്കു കൃഷ്ണനില്‍ 
വിശ്വാസം വരുത്തി. 
ഇതാണ് ആശ്ചര്യം...
ഇതാണ് അത്ഭുതം...
ഞാന്‍ എപ്പോഴെങ്കിലും പറയുന്ന കൃഷ്ണ നാമത്തിനു
പകരമായി ഇത്രയും ചെയ്തു കൊണ്ടിരിക്കുന്നു!
ഞാന്‍ അവരെ മറന്നു പോയാലും അവന്‍
എന്നെ മറക്കുന്നേയില്ല!
ആഹാ! ഇതല്ലേ സത്യമായ സ്നേഹം!
ഇതല്ലേ ശരിയായ പ്രേമം?
ഞാന്‍ കൃഷ്ണന്റെ പിറകെ പോകുന്നില്ല!
പക്ഷെ കൃഷ്ണന്‍ എന്റെ പിറകെ അലഞ്ഞു
നടക്കുന്നു!
ഞാന്‍ ഒരുത്തനെ തിരുത്താന്‍ 
എത്ര പാടു പെടുന്നു?
ഞാന്‍ ശരിയായ മാര്‍ഗ്ഗത്തില്‍ പോകാന്‍
എത്ര കാരുണ്യം വര്‍ഷിക്കുന്നു?
ഒന്ന് എനിക്കു നന്നായി മനസ്സിലായി!
കൃഷ്ണന്‍ എന്നെക്കാള്‍ ബാലശാലിയാണ്!
കൃഷ്ണന്‍ എന്നെക്കാള്‍ ഉത്തമനാണ്!
കൃഷ്ണന്‍ എന്നെക്കാള്‍ ബുദ്ധിമാനാണ്!
  കൃഷ്ണന്‍ എന്നെക്കാള്‍ ഉയര്‍ന്നവനാണ്!
കൃഷ്ണന്‍ എന്നെക്കാള്‍ അത്ഭുതമായവന്‍!
  കൃഷ്ണാ നിന്റെ ബലം മനസ്സിലായി!
അത് കൊണ്ടു ഇനി വ്യാകുലതയില്ല!
എന്നെക്കുറിച്ച് ഇനി വ്യാകുലതയില്ല!
എന്റെ കാര്യം നീ നോക്കിക്കൊള്ളും!
ഹോ! സമാധാനമായി.....
 ഇത്രയും ദിവസം ഞാന്‍ എങ്ങനെയിരുന്നാലും
എന്നെ തിരുത്തുന്ന ഒരാളെയാണ് ഞാന്‍
അന്വേഷിച്ചു കൊണ്ടിരുന്നത്!
ഇനി ഒക്കെ സുഖമായി! 

Tuesday, June 28, 2011

നിന്നെ തേടി വരും!

രാധേകൃഷ്ണാ 
നിന്റെ കടമയെ ചെയ്യു! 
കൃഷ്ണന്‍ നിന്നെ തേടി വരും....
അസൂയയെ കൊന്നു കളയു!
കൃഷ്ണന്‍ നിന്നെ തേടി വരും...
അഹംഭാവത്തെ നശിപ്പിച്ചു കളയു!
കൃഷ്ണന്‍ നിന്നെ തേടി വരും...
എല്ലാവരെയും സമമായി കരുതു!
കൃഷ്ണന്‍ നിന്നെ തേടി വരും...
വരുന്നത് അങ്ങനെ തന്നെ സ്വീകരിക്കു!
കൃഷ്ണന്‍ നിന്നെ തേടി വരും...
ചുമതലകളെ സന്തോഷത്തോടെ ഏറ്റെടുക്കു!
കൃഷ്ണന്‍ നിന്നെ തേടി വരും...
മാതാപിതാക്കളെ പൂജിക്കു!
  കൃഷ്ണന്‍ നിന്നെ തേടി വരും...
നിന്നാലാവുന്നത് ലോകത്തിനു വേണ്ടി ചെയ്യു!
കൃഷ്ണന്‍ നിന്നെ തേടി വരും...
ആരെയും കുറ്റം പറയാതിരിക്കു!
 കൃഷ്ണന്‍ നിന്നെ തേടി വരും...
ഇപ്പോഴും വിനയത്തോടു കൂടെ ഇരിക്കു! 
കൃഷ്ണന്‍ നിന്നെ തേടി വരും...
എന്നും വിശ്വാസത്തോടെ ഇരിക്കു!
  കൃഷ്ണന്‍ നിന്നെ തേടി വരും...
നേരം പാഴാക്കാതെ ഇരിക്കു!
  കൃഷ്ണന്‍ നിന്നെ തേടി വരും...
ആവശ്യമില്ലാത്തത് ചെയ്യാതെ ഇരിക്കു!
കൃഷ്ണന്‍ നിന്നെ തേടി വരും...
ആരെയും അപമാനിക്കാതെ ഇരിക്കു!
കൃഷ്ണന്‍ നിന്നെ തേടി വരും...
ഇപ്പോഴും നാമജപം ചെയ്യു!
കൃഷ്ണന്‍ നിന്നെ തേടി വരും...
എന്ത് സംഭവിച്ചാലും കലങ്ങാതിരിക്കു!
കൃഷ്ണന്‍ നിന്നെ തേടി വരും...
ഇതെല്ലാം ചെയ്യാതെ കൃഷ്ണനെ ഇനിയും 
കണ്ടില്ല എന്ന് പുലമ്പരുത്!
ഇതെല്ലാം ചെയ്തു കഴിഞ്ഞാല്‍ 
 കൃഷ്ണന്‍ നിന്നെ തേടി വരും...
വന്നു കഴിഞ്ഞു എന്നോടു പറയു!
തീര്‍ച്ചയായും വരും!
നിന്നെ തേടി വരും!
 കൃഷ്ണന്‍ നിന്നെ തേടി വരും!
നിന്റെ കൃഷ്ണന്‍ നിന്നെ തേടി വരും!

Monday, June 27, 2011

വിജയം നിനക്കു!

രാധേകൃഷ്ണാ
നില്‍ക്കു..
കുറച്ചു നില്‍ക്കു...

നിന്നെ കുറിച്ചു ചിന്തിക്കാന്‍ കുറച്ചു
സമയം ഒതുക്കു...

നിന്റെ ശരീരത്തിന്റെ ആവശ്യങ്ങള്‍ക്കായി
ഓടിക്കൊണ്ടിരിക്കുന്ന അറിവുള്ള മനുഷ്യാ!
ഒന്ന് നില്‍ക്കു...
നല്ലപോലെ ശ്രദ്ധിക്കു...
ശരിയായ തീരുമാനം എടുക്കു...
എന്നിട്ട് ധൈര്യമായി മുന്നേറു....

നിന്റെ മനസ്സിന്റെ ഓട്ടത്തെ ശ്രദ്ധിക്കു!
നിന്റെ ആഗ്രഹത്തിന്റെ സീമയെ ശ്രദ്ധിക്കു!
നിന്റെ ചിന്തകളുടെ വൈപരീത്യം ശ്രദ്ധിക്കു!
നിന്റെ കര്‍മ്മങ്ങളുടെ ഫലങ്ങളെ ശ്രദ്ധിക്കു!
നിന്റെ പരിശ്രമത്തിന്റെ പോക്കിനെ ശ്രദ്ധിക്കു!
നിന്റെ ജീവിതത്തിന്റെ മാര്‍ഗ്ഗത്തെ ശ്രദ്ധിക്കു!
നിന്റെ കോപത്തിന്റെ ആവശ്യകതയെ ശ്രദ്ധിക്കു!
നിന്റെ പരാജയത്തിന്റെ കാരണത്തെ ശ്രദ്ധിക്കു!
നിന്റെ സമയത്തിന്റെ മൂല്യത്തെ ശ്രദ്ധിക്കു!
നിന്നെ കബളിപ്പിക്കുന്നവരുടെ 
കഴിവിനെ ശ്രദ്ധിക്കു!
നിന്നെ നിന്ദിക്കുന്നവരുടെ ഹൃദയം ശ്രദ്ധിക്കു!
നിന്റെ ഭയത്തെ ശ്രദ്ധിക്കു!
നിന്റെ ധൈര്യത്തെ ശ്രദ്ധിക്കു!
നിന്റെ സംശയത്തെ  ശ്രദ്ധിക്കു!
നിന്റെ വെപ്രാളത്തെ ശ്രദ്ധിക്കു!
നിന്റെ അറിവില്ലായ്മയെ ശ്രദ്ധിക്കു!
നിന്റെ ആര്‍ത്തിയെ ശ്രദ്ധിക്കു!
നിന്റെ അന്വേഷണത്തെ ശ്രദ്ധിക്കു!

ക്ഷമയോടെ ശ്രദ്ധിക്കു!
തെളിവായി ശ്രദ്ധിക്കു!
ധൈര്യമായി ശ്രദ്ധിക്കു!

എന്നിട്ട് ഒരു തീരുമാനത്തില്‍ എത്തു!
നിന്റെ മാര്‍ഗ്ഗം തീരുമാനിച്ച ശേഷം
അതു വഴി നടക്കു!
വിജയം നിനക്കു! 

Monday, June 6, 2011

ജന്മദിനം!


ഞാന്‍ എന്തിനു ജനിച്ചു???

ഞാന്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍
ഇപ്പോള്‍ ജീവനോടെ ഇരിക്കില്ലായിരുന്നു!

ജീവനോടെ ഇല്ലായിരുന്നുവെങ്കില്‍
എന്റെ ഗുരുജിയമ്മയെ ദര്‍ശിച്ചിരിക്കില്ല!

ദര്‍ശിച്ചില്ലായിരുന്നുവെങ്കില്‍ 
രാധേകൃഷ്ണാ നാമം അറിഞ്ഞിരിക്കില്ല!

അറിഞ്ഞില്ലായിരുന്നുവെങ്കില്‍
എന്നെ മനസ്സിലാക്കുമായിരുന്നില്ല!

മനസ്സിലാക്കിയില്ലായിരുന്നുവെങ്കില്‍
കൃഷ്ണനെ അനുഭവിച്ചിരിക്കില്ല!

അനുഭവിച്ചില്ലായിരുന്നുവെങ്കില്‍ 
ജീവിതത്തില്‍ ഭക്തി ചെയ്തിരിക്കില്ല!

ഭക്തി ചെയ്തില്ലായിരുന്നുവെങ്കില്‍ 
ജീവിതത്തെ അറിഞ്ഞു ആസ്വദിക്കില്ലായിരുന്നു!

ആസ്വദിച്ചില്ലായിരുന്നുവെങ്കില്‍ 
മനുഷ്യനായി ഇരിക്കില്ലായിരുന്നു!

അത് കൊണ്ടു ഞാന്‍ മനുഷ്യനായി 
ഇരിക്കുന്നത് ജനിച്ചത്‌ കൊണ്ടാണ്!

ഈ ശരീരത്തെ വഹിച്ച എന്റെ 
അമ്മയ്ക്കു നന്ദി!

ഈ ശരീരം നല്‍കിയ പിതാവിനു നന്ദി!

ഈ ശരീരം രക്ഷിച്ച കൃഷ്ണനു നന്ദി!

എന്നെ മനുഷ്യനാക്കിയ ഗുരുജിയമ്മയ്ക്കു നന്ദി!  

നന്ദി...നന്ദി...നന്ദി...

ഈ ശരീരത്തില്‍ ജീവനായിരിക്കുന്ന കൃഷ്ണാ....

നിന്നെ ശരണം പ്രാപിക്കുന്നു...
നിന്നെ വിശ്വസിക്കുന്നു...
നിന്റെ തിരുവടികളെ പിടിക്കുന്നു...

നിന്റെ ഇഷ്ടം പോലെ ഈ ശരീരവും
ആത്മാവും അനുഭവിച്ചു കൊള്ളു...
 ഇത് തന്നെയാണ് എന്റെ ജന്മദിനത്തില്‍
നീ തരുന്ന സമ്മാനം!
അതിനു വേണ്ടി കാത്തിരിക്കുന്നു!

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP