Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, July 27, 2011

വന്നല്ലോ ഞങ്ങള്‍...

രാധേകൃഷ്ണാ
തിരുമലയ്ക്കു ഞങ്ങള്‍ വന്നല്ലോ... 
തൃപ്രസാദം ലഭിച്ചുവല്ലോ...
തിരുമലയ്ക്കു ഞങ്ങള്‍ വന്നല്ലോ... 
നിന്റെ ദര്‍ശനം നീ തന്നല്ലോ...
 തിരുമലയ്ക്കു ഞങ്ങള്‍ വന്നല്ലോ... 
ആനന്ദത്തില്‍ മുക്കി കിടത്തിയല്ലോ...
 തിരുമലയ്ക്കു ഞങ്ങള്‍ വന്നല്ലോ... 
അഹങ്കാരത്തോടു കൂടി വന്നല്ലോ ഞങ്ങള്‍...
 തെറ്റു തിരുത്തി മടങ്ങിയല്ലോ...
കാമത്തോടു   കൂടി വന്നല്ലോ ഞങ്ങള്‍...
ഉന്നത പ്രേമം നീ തന്നല്ലോ...
സ്വാര്‍ത്ഥതയോടു കൂടി വന്നല്ലോ ഞങ്ങള്‍...
പരിശുദ്ധനാക്കി തീര്‍ത്തല്ലോ നീ...
രോഗത്തോടു കൂടി വന്നല്ലോ ഞങ്ങള്‍..
പൂര്‍ണ്ണ ആരോഗ്യം നല്‍കിയല്ലോ നീ...
ആകുലതയോടെ വന്നല്ലോ ഞങ്ങള്‍...
ആനന്ദം വര്‍ഷിച്ചല്ലോ നീ...
ഭയത്തോടു കൂടി വന്നല്ലോ ഞങ്ങള്‍...
അഭയം നല്‍കി രക്ഷിച്ചല്ലോ നീ...
സംശയത്തോടു കൂടി വന്നല്ലോ ഞങ്ങള്‍...
സമാധാനം നല്‍കിയല്ലോ നീ...
മൃഗങ്ങളായി വന്നല്ലോ ഞങ്ങള്‍...
മനുഷ്യരായി മാറ്റിയില്ലേ നീ...
ഭാരത്തോടെ വന്നല്ലോ ഞങ്ങള്‍...
സ്നേഹത്തോടെ നോക്കിയല്ലോ നീ...
വിശന്നു വന്നല്ലോ ഞങ്ങള്‍...
പ്രസാദം ഊട്ടിയില്ലേ നീ...
തളര്‍ന്നു വന്നല്ലോ ഞങ്ങള്‍...
ബലത്തോടെ തിരിച്ചു പോന്നല്ലോ ഞങ്ങള്‍...
വിശ്വസിച്ചു വന്നല്ലോ ഞങ്ങള്‍...
വിശ്വാസം രക്ഷിച്ചല്ലോ നീ...
ഏഴുമലയ്ക്കു വന്നല്ലോ ഞങ്ങള്‍...
വാഴ്വില്‍ വിളക്കേറ്റിയല്ലോ നീ...
ഒന്നും തന്നില്ല ഞങ്ങള്‍...
ഒതുക്കിയില്ല ഞങ്ങളെ നീ...
മലയപ്പാ... രാജനേ...കലിയുഗ ദൈവമേ...
നിനക്കു സമാനമായി ഈ ലോകത്തില്‍ ആരുമില്ലല്ലോ...

Saturday, July 23, 2011

എഴുതി വയ്ക്കു...

രാധേകൃഷ്ണാ
മനസ്സാണ് മനുഷ്യന്റെ ബലം...
അതു കൊണ്ടു നിന്റെ മനസ്സില്‍ എഴുതപ്പെടുന്ന
നല്ല ചിന്തകള്‍ ഒരിക്കലും പാഴാകുന്നില്ല...
ഇതിനെ എഴുതി വയ്ക്കു...
ഞങ്ങളുടെ വീട്ടില്‍ രോഗം ഇല്ല...
 ഞങ്ങളുടെ വീട്ടില്‍ കഷ്ടങ്ങള്‍ ഇല്ല...
 ഞങ്ങളുടെ വീട്ടില്‍  പ്രശ്നങ്ങള്‍ ഇല്ല...
 ഞങ്ങളുടെ വീട്ടില്‍ കുഴപ്പങ്ങള്‍ ഇല്ല...
 ഞങ്ങളുടെ വീട്ടില്‍  വഴക്കുകള്‍ ഇല്ല...
 ഞങ്ങളുടെ വീട്ടില്‍  വക്കാണങ്ങള്‍ ഇല്ല...
 ഞങ്ങളുടെ വീട്ടില്‍  അലസത ഇല്ല...
 ഞങ്ങളുടെ വീട്ടില്‍  അസൂയ ഇല്ല...
 ഞങ്ങളുടെ വീട്ടില്‍  സംശയങ്ങള്‍ ഇല്ല...
 ഞങ്ങളുടെ വീട്ടില്‍ പണത്തിനു ബുദ്ധിമുട്ട് ഇല്ല...
 ഞങ്ങളുടെ വീട്ടില്‍ ഭക്ഷണത്തിന് കുറവ്  ഇല്ല...
 ഞങ്ങളുടെ വീട്ടില്‍ ആയുസ്സിനു കുറവ് ഇല്ല...
 ഞങ്ങളുടെ വീട്ടില്‍ കരച്ചില്‍  ഇല്ല...
 ഞങ്ങളുടെ വീട്ടില്‍ നാസ്തീകം ഇല്ല...
 ഞങ്ങളുടെ വീട്ടില്‍ ഭയം ഇല്ല...

ഞങ്ങളുടെ വീട് കൃഷ്ണന്റെ പ്രസാദം...
അതു കൊണ്ടു ഞങ്ങളുടെ വീട്ടില്‍ 
ഒരു കുറവും ഇല്ല...
 ഒരു നാളും ഒരു കുറവും ഇല്ല...
 ഇത് എഴുതി വയ്ക്കു...
നിന്റെ മനസ്സിലും, വീട്ടിലും....

Monday, July 11, 2011

കൃഷ്ണന്റെ അവതാരം...

രാധേകൃഷ്ണാ
കാലം എവിടെ പോകും....
നഷ്ടപ്പെട്ടു പോയ കാലത്തെ കുറിച്ച് 
ഞാന്‍ വ്യസനിക്കില്ല....
ഭാവിയെ കുറിച്ച് ഞാന്‍ സ്വപ്നം കാണില്ല...
എന്റടുത്തു ഉള്ളത് എന്റെ ജീവിതത്തിന്റെ
വര്‍ത്തമാന കാലം...
ഇത് മാത്രമാണ് സത്യം...
ഇതിനെ ഞാന്‍ അവഗണിച്ചാല്‍ 
എനിക്ക് ഭാവിയില്ല...
ഈശ്വരന്റെ ആശീര്‍വാദം വര്‍ത്തമാനകാലം...
ഈശ്വരന്റെ അനുഗ്രഹം വര്‍ത്തമാനകാലം...
 ഈശ്വരന്റെ വരം വര്‍ത്തമാനകാലം...
ഭാഗ്യത്തിന്റെ ശരിയായ അര്‍ത്ഥം
വര്‍ത്തമാനകാലം...
അവസരങ്ങളുടെ സംഗമം
വര്‍ത്തമാനകാലം...
ഭാവിയുടെ അസ്ഥിവാരം വര്‍ത്തമാനകാലം...
കഴിഞ്ഞ കാലം എന്നെ പരിഹസിക്കുന്നു...
ഭാവി എന്നെ പേടിപ്പിക്കുന്നു...
വര്‍ത്തമാന കാലം എന്നെ സ്വാഗതം ചെയ്യുന്നു...
    അത് കൊണ്ടു വര്‍ത്തമാന കാലമാണ്
ഞാന്‍ തെരഞ്ഞെടുത്തത്...
കൃഷ്ണന്‍ എനിക്കു പറഞ്ഞു തന്ന രഹസ്യം 
വര്‍ത്തമാന കാലത്തില്‍ ഇരിക്കു....
നീയും ഇരുന്നു നോക്കു...
  മനുഷ്യര്‍ ചില നേരത്തു ഭൂതകാലത്തില്‍
ഇരിക്കുന്നു..
   മനുഷ്യര്‍ ചില നേരത്തു ഭാവിയില്‍ ഇരിക്കുന്നു...
ഗാഡമായ നിദ്രയില്‍ മാത്രമാണ് മനുഷ്യന്‍ 
വര്‍ത്തമാന കാലത്തില്‍ ഇരിക്കുന്നത്...
വര്‍ത്തമാന കാലത്തില്‍ ഇരിക്കുന്നവര്‍ക്കു
ഒരിക്കലും തോല്‍വിയില്ല...
വര്‍ത്തമാന കാലത്തില്‍ ഇരിക്കുന്നവര്‍ക്കു
ജീവിതത്തില്‍ പ്രശ്നങ്ങളില്ല...
 വര്‍ത്തമാന കാലത്തില്‍ ഇരിക്കുന്നവര്‍ക്കു
ലോകം വശംവദമാകും... 

വര്‍ത്തമാന കാലമേ! നീ എന്റെ ബലം...
 വര്‍ത്തമാന കാലമേ! നീ എന്റെ വിജയം...
 വര്‍ത്തമാന കാലമേ! നീ എന്റെ ജീവിതം...
വര്‍ത്തമാന കാലം കൃഷ്ണന്റെ അവതാരം....

Sunday, July 10, 2011

ആരെ ആശ്രയിച്ച്....

രാധേകൃഷ്ണാ 
ആരെ ആശ്രയിച്ചു ആരു ജനിച്ചു?  

ആരെ ആശ്രയിച്ചു ആരു വളര്‍ന്നു? 
 ആരെ ആശ്രയിച്ചു ആരു ജീവിക്കുന്നു?

ആരെ ആശ്രയിച്ചു ആരു ഉറങ്ങുന്നു?


ആരെ ആശ്രയിച്ചു ആരു ഭക്ഷണം കഴിക്കുന്നു?

ആരെ ആശ്രയിച്ചു ആരു ജോലിക്കു പോകുന്നു?
  
 ആരെ ആശ്രയിച്ചു ആരു ശേഖരിച്ചു വെക്കുന്നു?

 ആരെ ആശ്രയിച്ചു ആരു വീട് കെട്ടുന്നു?

 ആരെ ആശ്രയിച്ചു ആരു കല്യാണം കഴിക്കുന്നു?

ആരെ ആശ്രയിച്ചു ആരു കുഞ്ഞുങ്ങളെ പെറുന്നു?

 ആരെ ആശ്രയിച്ചു ആരു കുട്ടികളെ വളര്‍ത്തുന്നു? 

ആരെ ആശ്രയിച്ചു ആരു ഉറക്കമിളയ്ക്കുന്നു?

ആരെ ആശ്രയിച്ചു ആരു ആസൂത്രണം ചെയ്യുന്നു?

ആരെ ആശ്രയിച്ചു ആരു കുറ്റം പറയുന്നു?

ആരെ ആശ്രയിച്ചു ആരു ഭക്തി ചെയ്യുന്നു?

ആരെ ആശ്രയിച്ചു ആരു ഈശ്വരനെ വിശ്വസിക്കുന്നു?

 ആരെ ആശ്രയിച്ചു  ഈ ലോകം പോകുന്നു?

ആരെ ആശ്രയിച്ചു മൃഗങ്ങള്‍ ജീവിക്കുന്നു?
 

 ആരെ ആശ്രയിച്ചു ആരു പക്ഷികള്‍ പറക്കുന്നു?

ആരെ ആശ്രയിച്ചു കീടങ്ങള്‍ അലയുന്നു?

     ആരെ ആശ്രയിച്ചു മരം ചെടികള്‍ വളരുന്നു?

ആരെ ആശ്രയിച്ചു ഈ ഭൂമി ചുറ്റിക്കൊണ്ടിരിക്കുന്നു? 

ആരെ ആശ്രയിച്ചു സൂര്യന്‍ വെളിച്ചം പകരുന്നു?

ആരെ ആശ്രയിച്ചു നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നു?

ആരെ ആശ്രയിച്ചു ഈ കണ്ണുകള്‍ കാണുന്നു?

ആരെ ആശ്രയിച്ചു ഈ കാതുകള്‍ കേള്‍ക്കുന്നു?

 ആരെ ആശ്രയിച്ചു ഈ നാവു സംസാരിക്കുന്നു?

ആരെ ആശ്രയിച്ചു ഈ കൈകള്‍ ജോലി ചെയ്യുന്നു?

 ആരെ ആശ്രയിച്ചു ഈ കാലുകള്‍ നടക്കുന്നു?

ആരെ ആശ്രയിച്ചു ഈ ശ്വാസം 
അകത്തേക്കും പുറത്തേക്കും പോകുന്നു?

  ആരെ ആശ്രയിച്ചു നാം എവിടെ ചെല്ലുന്നു?

കണ്ടു പിടിക്കു...
നിന്റെ വിശ്വാസത്തെ ശ്രദ്ധിക്കു...
നിന്റെ വിശ്വാസത്തെ ബലപ്പെടുത്തു...
നിന്റെ വിശ്വാസത്തെ പരിശോധിക്കു...
നിന്റെ വിശ്വാസത്തെ വിധി കല്പിക്കുക...

എന്റെ വിശ്വാസം കൃഷ്ണന്‍...
  എന്റെ വിശ്വാസം നാമജപം...
 എന്റെ വിശ്വാസം ശരണാഗതി... 

ഇപ്പോള്‍ നിന്റെ വിശ്വാസം എന്താണെന്ന്
നീ പറയു....  

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP