കൃഷ്ണന്റെ അവതാരം...
രാധേകൃഷ്ണാ
കാലം എവിടെ പോകും....
നഷ്ടപ്പെട്ടു പോയ കാലത്തെ കുറിച്ച്
ഞാന്‍ വ്യസനിക്കില്ല....
ഭാവിയെ കുറിച്ച് ഞാന്‍ സ്വപ്നം കാണില്ല...
എന്റടുത്തു ഉള്ളത് എന്റെ ജീവിതത്തിന്റെ
വര്‍ത്തമാന കാലം...
ഇത് മാത്രമാണ് സത്യം...
ഇതിനെ ഞാന്‍ അവഗണിച്ചാല്‍
എനിക്ക് ഭാവിയില്ല...
ഈശ്വരന്റെ ആശീര്‍വാദം വര്‍ത്തമാനകാലം...
ഈശ്വരന്റെ അനുഗ്രഹം വര്‍ത്തമാനകാലം...
ഈശ്വരന്റെ വരം വര്‍ത്തമാനകാലം...
ഭാഗ്യത്തിന്റെ ശരിയായ അര്‍ത്ഥം
വര്‍ത്തമാനകാലം...
അവസരങ്ങളുടെ സംഗമം
വര്‍ത്തമാനകാലം...
ഭാവിയുടെ അസ്ഥിവാരം വര്‍ത്തമാനകാലം...
കഴിഞ്ഞ കാലം എന്നെ പരിഹസിക്കുന്നു...
ഭാവി എന്നെ പേടിപ്പിക്കുന്നു...
വര്‍ത്തമാന കാലം എന്നെ സ്വാഗതം ചെയ്യുന്നു...
അത് കൊണ്ടു വര്‍ത്തമാന കാലമാണ്
ഞാന്‍ തെരഞ്ഞെടുത്തത്...
കൃഷ്ണന്‍ എനിക്കു പറഞ്ഞു തന്ന രഹസ്യം
വര്‍ത്തമാന കാലത്തില്‍ ഇരിക്കു....
നീയും ഇരുന്നു നോക്കു...
മനുഷ്യര്‍ ചില നേരത്തു ഭൂതകാലത്തില്‍
ഇരിക്കുന്നു..
മനുഷ്യര്‍ ചില നേരത്തു ഭാവിയില്‍ ഇരിക്കുന്നു...
ഗാഡമായ നിദ്രയില്‍ മാത്രമാണ് മനുഷ്യന്‍
വര്‍ത്തമാന കാലത്തില്‍ ഇരിക്കുന്നത്...
വര്‍ത്തമാന കാലത്തില്‍ ഇരിക്കുന്നവര്‍ക്കു
ഒരിക്കലും തോല്‍വിയില്ല...
വര്‍ത്തമാന കാലത്തില്‍ ഇരിക്കുന്നവര്‍ക്കു
ജീവിതത്തില്‍ പ്രശ്നങ്ങളില്ല...
വര്‍ത്തമാന കാലത്തില്‍ ഇരിക്കുന്നവര്‍ക്കു
ലോകം വശംവദമാകും...
വര്‍ത്തമാന കാലമേ! നീ എന്റെ ബലം...
വര്‍ത്തമാന കാലമേ! നീ എന്റെ വിജയം...
വര്‍ത്തമാന കാലമേ! നീ എന്റെ ജീവിതം...
വര്‍ത്തമാന കാലം കൃഷ്ണന്റെ അവതാരം....
0 comments:
Post a Comment