Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, February 16, 2012

വിട്ടുവീഴ്ച ചെയ്യു!

രാധേകൃഷ്ണാ
 വിട്ടുവീഴ്ച ചെയ്തവര്‍ നശിച്ചിട്ടില്ല..

ചില സ്ഥലത്ത് വിട്ടുവീഴ്ച ചെയ്യാം..
ചിലരുടെ അടുക്കല്‍ വിട്ടുവീഴ്ച ചെയ്യാം..
ചില വിഷയങ്ങള്‍ക്കു വിട്ടുവീഴ്ച ചെയ്യാം..
ചില സന്ദര്‍ഭങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാം..
ചില കാര്യങ്ങള്‍ക്കു വിട്ടുവീഴ്ച ചെയ്യാം..

വിട്ടുവീഴ്ച ചെയ്യുന്നത് കൊണ്ടു 
ജീവിതത്തില്‍ നീ ഉയര്‍ന്നു കൊണ്ടേയിരിക്കും!

 വിട്ടുവീഴ്ച ചെയ്യുന്നത് കൊണ്ടു
നിനക്കു പെരുമ ഉണ്ടാകുന്നു!

വിട്ടുവീഴ്ച ചെയ്യുന്നതു കൊണ്ടു
നിനക്കു ബലം ഉണ്ടാകുന്നു!

വിട്ടുവീഴ്ച ചെയ്യുന്നതു കൊണ്ടു
നിനക്കു ആശീര്‍വാദം ലഭിക്കുന്നു!

വിട്ടുവീഴ്ച ചെയ്യുന്നതു കൊണ്ടു
നിനക്കു പക്വത ഏറുന്നു!

 വിട്ടുവീഴ്ച ചെയ്യുന്നതു കൊണ്ടു
മറ്റുള്ളവര്‍ കടപ്പെടുന്നു!

വിട്ടുവീഴ്ച ചെയ്യുന്നതു കൊണ്ടു
നിനക്കു കൂടുതല്‍ കിട്ടുന്നു!

 വിട്ടുവീഴ്ച ചെയ്യുന്നതു കൊണ്ടു
നിനക്കു സന്തോഷം ലഭിക്കുന്നു!

കുറച്ചു വിട്ടുവീഴ്ച ചെയ്തു നോക്കു!
നിന്റെ സ്നേഹം സീമകളെ കടക്കും!    

Wednesday, February 15, 2012

ക്ഷമ ചോദിക്കുന്നു!

രാധേകൃഷ്ണാ

കൃഷ്ണാ!
നിന്റടുത്തു ഒരു അഭ്യര്‍ത്ഥന..
കൃഷ്ണാ!
ഞാന്‍ അറിഞ്ഞു കൊണ്ടു പലരുടെയും
ഹൃദയം നോവിച്ചിട്ടുണ്ടു!
അവരുടെ മനസ്സില്‍ സമാധാനം തരു!
കൃഷ്ണാ!
ഞാന്‍ അറിയാതെ പലരുടെയും ഹൃദയം
മുറിവേല്‍പ്പിച്ചിട്ടുണ്ടു!
അവരുടെ നെഞ്ചിനു സാന്ത്വനം തരു!
കൃഷ്ണാ!
ഞാന്‍ എന്റെ ശരീരം കൊണ്ടു ചിലര്‍ക്കു
പ്രയാസം കൊടുത്തിട്ടുണ്ട്!
അവരുടെ ശരീരത്തിനു ആശ്വാസം തരു! 

കൃഷ്ണാ!
എന്റെ മനസ്സ് കൊണ്ടു ചിലര്‍ക്കു
കഷ്ടങ്ങള്‍ ചിന്തിച്ചിട്ടുണ്ട്!
അവര്‍ക്കു സ്വൈരം തരു! 


കൃഷ്ണാ! 
ഞാന്‍ കാരണം ദുഃഖം അനുഭവിച്ച 
എല്ലാ ജീവര്‍കളോടും

ഞാന്‍ മനപൂര്‍വം മാപ്പപേക്ഷിക്കുന്നു!

 ഞാന്‍ കാരണം ദുരിതം
 അനുഭവിച്ചവരെല്ലാവരെയും നിനക്കറിയാം!

ഇനി ഞാന്‍ കാരണം ഒരു ജീവനും
ദുരിതം അനുഭവിക്കാന്‍ പാടില്ല!

ദയവു ചെയ്തു ഞാന്‍ ആര്‍ക്കും 
ഒരു കഷ്ടവും കൊടുക്കാതെയിരിക്കാന്‍
എന്നെ ആശീര്‍വദിക്കു!

 കൃഷ്ണാ! 
ക്ഷമിച്ചു കളയു!
     
നിന്നോടു ക്ഷമ ചോദിക്കാനല്ലാതെ
നിന്റെ ഈ കുഞ്ഞിനു, ജീവിതത്തില്‍
വേറെ ഒന്നും തന്നെ ചെയ്യാന്‍ അറിയില്ല!

Monday, February 13, 2012

കലങ്ങാതെ ക്ഷമയോടെ ഇരിക്കു!

രാധേകൃഷ്ണാ 
മാറ്റമില്ലാത്തത് മാറ്റം..
മാറ്റാന്‍ സാധിക്കാത്തത് മാറ്റം..
ഒഴിവാക്കാന്‍ പറ്റാത്തത് മാറ്റം...
ലോകത്തില്‍ നിരന്തരമായത് മാറ്റം..

കാലത്താല്‍ മാറാത്തത് മാറ്റം..

പണം കൊണ്ടു മാറ്റാന്‍ സാധിക്കാത്തത് മാറ്റം..

ബുദ്ധി കൊണ്ടു ഒഴിവാക്കാന്‍ സാധിക്കാത്തത് മാറ്റം..

മാറ്റം ഒന്നു മാത്രമാണു ലോകത്തില്‍ ദിവസവും
നടന്നു കൊണ്ടിരിക്കുന്നത്. 

അതു കൊണ്ടു നീ ധൈര്യമായിരിക്കു..

നിന്റെ ജീവിതത്തിലും ഒരു നല്ല മാറ്റം 
നടന്നു കൊണ്ടിരിക്കുന്നു.

തീര്‍ച്ചയായും നീ പ്രതീക്ഷിക്കുന്ന 
ഒരു നല്ല മാറ്റം ഒരു നാള്‍ വരും!

ആവശ്യമില്ലാത്ത ദുഷിച്ചവ നല്ലതായി
മാറുന്ന കാലം ദൂരത്തല്ല!

അതു കൊണ്ടു നിന്റെ മനസ്സിനെ 
നല്ല വഴിയിലേക്കു മാറ്റു! 

മറ്റതു മാറും! 
കലങ്ങാതെ ക്ഷമയോടെ ഇരിക്കു!

Saturday, February 11, 2012

വൃദ്ധ സദനം..

രാധേകൃഷ്ണാ
വൃദ്ധ സദനം..
ലോകത്തില്‍ ഒരു നരകം
അതാണു വൃദ്ധ സദനം!
  
പ്രായമായവരെ ശിക്ഷിക്കുന്ന നരകം!

സ്വന്തം മക്കള്‍ തന്നെ പെറ്റവരെ
ശിഷിക്കുന്ന നരകം! 
എടുത്തു വളര്‍ത്തിയവരെ
വളര്‍ക്കപ്പെട്ടവര്‍ തന്നെ 
തള്ളി വിടുന്ന നരകം!
ആല്‍ മരത്തിനെ വേരുകള്‍ തന്നെ
ഒതുക്കി വയ്ക്കുന്ന നരകം!
   
ഭക്ഷണവും, വസ്ത്രവും, പാര്‍പ്പിടവും 
തന്നവരെ ബന്ധുക്കള്‍ തന്നെ 
അവഗണന നല്‍കുന്ന നരകം!

ഗര്‍ഭ പാത്രത്തില്‍ ചുമന്നവളെ 
'വെറുതെയിരിക്കു' എന്നു ശിശു തന്നെ
തുറുങ്കില്‍ അടയ്ക്കുന്ന നരകം!
നെഞ്ചിലേറ്റിയ അച്ഛനെ മകന്‍ തന്നെ
വഞ്ചിച്ചു ഒറ്റപ്പെടുത്തുന്ന നരകം! 
താരാട്ടു പാടിയവളെ മക്കള്‍ തന്നെ 
ശകാരിച്ചു തപിപ്പിക്കുന്ന നരകം!

പൊക്കിള്‍ കൊടി വഴി 
ആഹാരം, രക്തം, ജീവന്‍, ശരീരം
തന്നവള്‍ക്ക് ഹൃദയത്തില്‍ ഭാരം നല്‍കി
ജീവശ്ചവമായി മാറ്റുന്ന നരകം!

  നെറുകയില്‍ മുകര്‍ന്നവളുടെ
തുപ്പല്‍ അറച്ചിട്ടു ജീവനോടെ 
ശവ മഞ്ചലിലേറ്റുന്ന നരകം!

ചോദിച്ചതെല്ലാം കൊടുത്ത വിഡ്ഢിയായ
അച്ഛനെ ബുദ്ധിജീവികളായ മക്കള്‍ 
അഹംഭാവത്താല്‍ ഒതുക്കി വയ്ക്കുന്ന നരകം!

അയ്യോ! 
വൃദ്ധ സദനങ്ങള്‍ ഇല്ലാതെ പോകട്ടെ!
വൃദ്ധ സദനങ്ങള്‍ ഉള്ളതു കൊണ്ടല്ലേ ഈ
പാപികള്‍ വൃദ്ധരെ പാടു പെടുത്തുന്നത്?

പ്രായമാകുമ്പോള്‍ വേണ്ടത് വെറും
ശരീര സുഖങ്ങള്‍ മാത്രമല്ല!

ചെറുപ്പത്തില്‍ അവരുടെ മക്കള്‍ക്കു നല്‍കിയ
സ്നേഹം തിരിച്ചു ലഭിക്കാനാണ് 
വൃദ്ധര്‍ ആഗ്രഹിക്കുന്നത്!

സ്നേഹം നിരസിക്കുന്ന ഈ മക്കള്‍
അച്ഛനമ്മമാരെ വിഷം കൊടുത്തു 
കൊന്നു കളയാം!

കൃഷ്ണാ!
പെറ്റവരെ  വൃദ്ധസദനത്തില്‍ 
ഉപേക്ഷിക്കുന്ന മഹാപാപികളെ, 
ഇപ്പോള്‍, ഇവിടെ തന്നെ ശിക്ഷിക്കു!

പെറ്റവരെ  വൃദ്ധസദനത്തില്‍ 
ഉപേക്ഷിക്കുന്ന പാപികള്‍ക്കു
വാര്‍ദ്ധക്യത്തില്‍ എല്ലാവിധ കഷ്ടങ്ങളും
വന്നു ചേരും!
ഇതു ശാപമല്ല!
സത്യമാണ്!
ഇതു വെറും പുലമ്പലല്ല!
ഇതു പ്രകൃതിയുടെ വിധിയാണ്!
ഇതു കോപമല്ല! 
ഇതു ധര്‍മ്മ ശാസ്ത്രം! 

Friday, February 10, 2012

എന്റെ ജീവിതം..

രാധേകൃഷ്ണാ
 
എന്റെ ജീവിതം!
 
എന്റെ ജീവിതം എന്നെ സ്നേഹിക്കുന്നു!
 
എന്റെ ജീവിതം എന്നിക്കു മതിപ്പു തരുന്നു! 
 
എന്റെ ജീവിതം എന്നെ ശ്ലാഘിക്കുന്നു!
 
എന്റെ ജീവിതം എന്നെ ആസ്വദിക്കുന്നു!
 
 എന്റെ ജീവിതം എന്നെ കൊഞ്ചുന്നു!

എന്റെ ജീവിതം എന്നെ ഉയര്‍ത്തുന്നു!

എന്റെ ജീവിതം എനിക്കു പക്വത നല്‍കുന്നു!
 
എന്റെ ജീവിതം എന്നെ സഹായിക്കുന്നു!
 
എന്റെ ജീവിതം എനിക്കു വിശ്വാസം തരുന്നു!
 
  എന്റെ ജീവിതം എന്നെ അനുഗ്രഹിക്കുന്നു!
 
എന്റെ ജീവിതം എന്നോടു കളിക്കുന്നു!

എന്റെ ജീവിതം എനിക്കു അറിവ് നല്‍കുന്നു!

എന്റെ ജീവിതം എന്റെ കൂടെ ഇരിക്കുന്നു!

എന്റെ ജീവിതം എനിക്കു ബലം തരുന്നു!

എന്റെ ജീവിതം എനിക്കു പാഠം നല്‍കുന്നു!

എന്റെ ജീവിതം എന്റെ ബലം! എന്റെ ജീവിതം എന്റെ ധനം!
എന്റെ ജീവിതം എന്റെ വിജയം!
 
എന്റെ ജീവിതം എന്നില്‍ വിശ്വാസം അര്‍പ്പിക്കുമ്പോള്‍
ഞാന്‍ എന്തു കൊണ്ടു ജീവിതത്തെ വിശ്വസിച്ചു കൂടാ?  
 
എന്റെ ജീവിതം എന്നെ ആസ്വദിക്കുമ്പോള്‍
ഞാന്‍ എന്തു കൊണ്ടു ജീവിതത്തെ ആസ്വദിച്ചു കൂടാ?
 
എന്റെ ജീവിതം എന്നില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍
ഞാന്‍ എന്തു കൊണ്ടു ജീവിതത്തെ ശ്രദ്ധിച്ചു കൂടാ?
 
ആരു വേണമെങ്കിലും എന്തു വേണമെങ്കിലും
ചിന്തിക്കട്ടെ, പറയട്ടെ... 
എന്റെ ജീവിതം എന്റെതാണ്...
അതു ഞാന്‍ ജീവിക്കുക തന്നെ ചെയ്യും!
എന്റെ ജീവിതമേ നിനക്കു നന്ദി...
 
നീയും നിന്റെ ജീവിതം ആസ്വദിക്കു..
നീയും നിന്റെ ജീവിതം അനുഭവിക്ക്...
നീയും നിന്റെ ജീവിതത്തെ ബഹുമാനിക്കു...
 നീയും നിന്റെ ജീവിതത്തെ ഉപയോഗിക്കു!

Monday, February 6, 2012

നിന്നെ ശിക്ഷിക്കും....

രാധേകൃഷ്ണാ

പ്രായമായാല്‍ വായടച്ചു വയ്ക്കണോ?

പ്രായമായാല്‍ എല്ലാവരുടെയും ചെയ്തികള്‍
സഹിച്ചു കൊണ്ടിരിക്കണമോ?

പ്രായമായാല്‍ ചെറിയവരുടെ എല്ലാ 
കര്‍മ്മങ്ങളും അംഗീകരിക്കണോ? 

പ്രായമായാല്‍ രോഗം വന്നാല്‍
ഉടനെ മരിച്ചു പോകണോ?

പ്രായമായാല്‍ ജീവിതത്തില്‍ ജീവശ്ചവമായി
തീരണമോ?

പ്രായമായാല്‍ പുലമ്പാന്‍ പാടില്ലേ?
 പ്രായമായാല്‍ കരയാന്‍ പാടില്ലേ?
പ്രായമായാല്‍ ഒതുങ്ങിയിരിക്കണോ ?

പ്രായമായാല്‍ ചികിത്സിക്കാന്‍ പാടില്ലേ?

പ്രായമായാല്‍ എന്തു?
ശരീര ബലം പോയാല്‍ എന്തു?

പ്രായമായവര്‍ ഒരു ഭാരം അല്ല..

നമ്മുടെ കൈയിലുള്ള നിധിയാണവര്‍...
    പൊന്മുട്ട ഇടുന്ന താറാവ്...

നിനക്കു പക്വത എന്ന പൊന്മുട്ട 
തരുന്ന താറാവ്...

നിനക്കു ധൈര്യം എന്ന പൊന്മുട്ട
തരുന്ന താറാവ്...

വാര്‍ദ്ധക്യം എത്തുന്നതിനു മുന്‍പ്
നിനക്കു അതിനെ മനസ്സിലാക്കിത്തരുന്ന നിധി..


വാര്‍ദ്ധക്യം നിനക്കും ഉണ്ട്
വാര്‍ദ്ധക്യം എനിക്കും ഉണ്ട്...

നാളെ നമക്കും ശരീര ബലക്ഷയം വരും..
നാളെ നമുക്കും രോഗങ്ങള്‍ വരും..
നാളെ നമുക്കും തളര്‍ച്ച വരും..
നാളെ നമുക്കും മരണ കിടക്ക ഉണ്ട്...
നാളെ നമുക്കും വയ്യാഴിക വരും...

ചെറുപ്പക്കാരെ ജാഗ്രത!
 വൃദ്ധ ജനങ്ങളെ നീ അപമാനിച്ചാല്‍
വാര്‍ദ്ധക്യം നിന്നെ ശിക്ഷിക്കും ..
നിന്റെ വാര്‍ദ്ധക്യം നിന്നെ ശിക്ഷിക്കും.. 
തീര്‍ച്ചയായും ശിക്ഷിക്കു...

വാര്‍ദ്ധക്യം വിടില്ലാ.
ജാഗ്രത! 

Saturday, February 4, 2012

ഒരു ഹിന്ദുവിന്റെ രോദനം....

രാധേകൃഷ്ണാ

വരദരാജാ...
 മതം മാറുന്നതു തടയു... 

രംഗരാജാ...
 മതം മാറ്റത്തെ തടുത്തു നിര്‍ത്തു....

ശ്രീനിവാസാ...
മതം മാറിയവരെ നേരെയാക്കു... 

പാണ്ഡുരംഗാ...
മതം മാറ്റുന്നവരെ അടക്കി വയ്ക്കു... 


ദ്വാരകാധീശാ...
മതം മാറ്റുന്ന ധനത്തെ നശിപ്പിച്ചു കളയു...


പാര്‍ത്ഥസാരഥി...
മതം മാറ്റ നിരോധന നിയമം കൊണ്ടു വരൂ...

ഗുരുവായൂരപ്പാ...
മതം മാറുന്നതു ദ്രോഹം എന്നു മനസ്സിലാക്കി കൊടുക്കു...

പത്മനാഭാ...
ഹിന്ദു മതത്തെ രക്ഷിക്കാന്‍ വെട്ടയാടൂ...

നമ്മുടെ ഭാരതത്തെ രക്ഷിക്കു..
ഒരു ഹിന്ദു കുഞ്ഞിന്റെ രോദനമാണിത്... 

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP