Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, September 28, 2012

മതിയടാ മതി.....

രാധേ കൃഷ്ണാ
 
രോഗങ്ങള്‍...
ലോകത്തിലെ അത്ഭുതങ്ങളില്‍ ഒന്ന്....
 
ലോകത്തില്‍ നിന്നും പൂര്‍ണ്ണമായും 
 മായ്ക്കാന്‍ കഴിയാത്ത  മായാ രഹസ്യം!
 
 രോഗങ്ങള്‍ പല വിധം!
 
ചില രോഗങ്ങള്‍ക്കു നമ്മുടെ പൂര്‍വജന്മ 
കര്‍മ്മങ്ങള്‍ കാരണം!  
 
ചില രോഗങ്ങള്‍ക്കു നമ്മുടെ അശ്രദ്ധ 
തന്നെ കാരണം!
 
ചില രോഗങ്ങള്‍ക്കു നാമ്മുടെ 
ചുറ്റുപാടുകള്‍ കാരണം!
 
ചില രോഗങ്ങള്‍ക്കു നമ്മുടെ ശീലങ്ങള്‍ 
കാരണം!
 
ചില രോഗങ്ങള്‍ക്കു നമ്മുടെ 
അജാഗ്രത തന്നെ കാരണം!
 
ചില രോഗങ്ങള്‍ക്കു നമ്മുടെ 
ചുറ്റുമുള്ളവര്‍ കാരണം!
 
 ചില രോഗങ്ങള്‍ക്കു നമ്മുടെ 
വിപരീതമായ ആശകള്‍ കാരണം !
 
ചില രോഗങ്ങള്‍ക്കു നമ്മുടെ 
ആഹാരമാണ് കാരണം!
 
ചില രോഗങ്ങള്‍ക്കു നമ്മുടെ 
വംശം കാരണം!
 
ചില രോഗങ്ങള്‍ക്കു 
ഭയമാണ് കാരണം!
 
ചില രോഗങ്ങള്‍ക്കു 
മനസ്സാണ് കാരണം!
 
ചില രോഗങ്ങള്‍ക്കു 
കാലം കാരണം!      
 
പക്ഷെ ഇതില്‍ ചില രോഗങ്ങള്‍ക്കു 
ചികിത്സ ഉണ്ട്!
 
ചില രോഗങ്ങള്‍ക്കു ചികിത്സ 
ചെയ്തും ഫലമില്ല!
 
ചില രോഗങ്ങള്‍ വന്നതു പോലെ  
    താനേ മാറും!
 
ഈ രോഗങ്ങളെ ചെയ്തു നീ 
 തെളിവാകൂ!
 
നിന്‍റെ രോഗത്തിനു അനുസരിച്ചു 
 ചികിത്സയും മരുന്നു!
 
ഉള്ളവരെ ആരോഗ്യം വളരെ 
അത്യാവശ്യമാണല്ലോ!
 
നിത്യം ആരോഗ്യത്തോടെ ഇരിക്കു !
 
 എന്നാല്‍ നമ്മുടെ സനാതനമായ 
ഹിന്ദു ധര്‍മ്മം പറയുന്നത് കേള്‍ക്കു!
ജനന, മരണ, വാര്‍ദ്ധക്യം അടങ്ങിയ 
ഈ സംസാരം തന്നെ രോഗം!
 
  നിനക്ക് ഒരു രോഗവും വരാന്‍ പാടില്ലെങ്കില്‍ 
ഇവിടെ ജനിക്കാനെ പാടില്ല!
 
ജനനം ഉള്ളവരെ രോഗവും ഉണ്ട്!

അതു കൊണ്ടു ഇതു വരെ എടുത്ത 
ജന്മങ്ങള്‍ മതിയെന്നു ഉറച്ചു തീരുമാനിച്ചു 
ഇനി സംസാര രോഗം വരാതിരിക്കാന്‍ 
കൃഷ്ണ നാമം ജപിക്കു !

മതിയെടാ മതി....രോഗങ്ങള്‍...
മതിയെടാ മതി....ചികിത്സകള്‍....
മതിയെടാ മതി....വൈദ്യന്മാര്‍....
മതിയെടാ മതി....ഔഷധ ശാലകള്‍....
 
എല്ലാവരും നന്നായിരിക്കു ....
എല്ലാവരും ആരോഗ്യത്തോടെ ഇരിക്കു ....    
എല്ലാവരും സുഖമായിരിക്കു....
 
നിങ്ങളുടെ രോഗങ്ങള്‍ ശരിയാകട്ടെ....
നിങ്ങളുടെ ആരോഗ്യം കൂടട്ടെ....
നിങ്ങളുടെ ജീവിതം ജ്വലിക്കട്ടെ....
നിങ്ങളുടെ കുടുംബം  സ്വൈരമായിരിക്കട്ടെ...
 
നീ ആരോഗ്യമായി ഇരിക്കണം എന്നു 
ഞാന്‍ ആഗ്രഹിക്കുന്നു! 
നീ ആരോഗ്യമായി ഇരിക്കണം  എന്നു 
കൃഷ്ണന്‍ ആഗ്രഹിക്കുന്നു!
നീ ആരോഗ്യത്തോടെ ഇരിക്കണം എന്നു 
തന്നെയാണ് നിന്‍റെ അഭ്യുദയകാംക്ഷികള്‍ 
ആഗ്രഹിക്കുന്നതു !
 
ആരോഗ  അവസ്ഥ തന്നെ നിറഞ്ഞ ധനം!
എല്ലാവര്‍ക്കും ഈ നിറഞ്ഞ ധനം 
ലഭിക്കാന്‍ കൃഷ്ണാ നീ അരുളു!!!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP