Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, September 21, 2012

ഭാഗവന്നാമ ബോധേന്ദ്രര്‍

രാധേകൃഷ്ണാ
രാമ ....രാമ ....രാമ...
"ആയുധം ധരിക്കുന്നവരില്‍ ഞാന്‍ രാമന്‍"
എന്നു ഗീതാചാര്യന്‍ കണ്ണന്‍ 
യുദ്ധക്കളത്തില്‍ മുഴങ്ങി!
"രാമ" എന്നതിന് തെറ്റിച്ചു "മാരാ മാരാ"
എന്നു ജപിച്ചു കൊള്ളക്കാരന്‍ രത്നാകരന്‍ 
വാത്മീകി മഹര്‍ഷി ആയി!
മൂന്നു പ്രാവശ്യം "രാമ രാമ " എന്നു ജപിച്ചാല്‍ 
സഹസ്രനാമത്തിനു സമം എന്നു 
ശ്രീ പരമേശ്വരന്‍ പറയുന്നു!
ശ്രീരാമനെ അല്ലാതെ മറ്റാരെയാണ് 
പിന്തുടരുക എന്നു ശ്രീ നമ്മാഴ്വാര്‍ 
ലോകത്തിനോടു ചോദിക്കുന്നു! 

കോത നാച്ചിയാര്‍ തിരുപ്പാവയില്‍ തന്‍റെ 
തോഴിയെ ഉണര്‍ത്തുമ്പോള്‍ 'കോപം കൊണ്ടു 
ലങ്കാ രാജ്യം ജയിച്ച പ്രിയ മാനസനെ 
നീ പാടാന്‍ വരില്ലേ?" എന്ന് ചോദിക്കുന്നു!
ഒരു പ്രാവശ്യം രാമ  എന്നു  പറഞ്ഞാല്‍ 
സമ്പത്തും ഐശ്വര്യമും എന്നും ഉണ്ടാവും 
എന്നു ശ്രീ കമ്പര്‍ പറയുന്നു!

സ്വാമി സമര്‍ത്ഥരാമദാസര്‍ 
'ശ്രീരാം ജയറാം ജയ ജയ രാം' എന്നു 
എല്ലാവരെയും ജപിക്കുവാന്‍ പറഞ്ഞു 
പവിത്രമാക്കി കാണിച്ചു!

നിധി തരുന്നതാണൊ സുഖം അതോ 
രാമാ സന്നിധി തരുന്നതാണൊ സുഖം എന്നു 
സദ്ഗുരു ശ്രീ ത്യാഗരാജര്‍ തന്‍റെ 
മനസ്സിനോട് ചോദിക്കുന്നു!
തുളസിയെ പോലെ നിര്‍മ്മലമായ തുളസിദാസര്‍ 
രാമാ രാമാ എന്നു  വിടാതെ ജപിച്ചു കൊണ്ടു
ആഞ്ജനേയരെ പോലും വശപ്പെടുത്തി!
നമ്മുടെ മുന്‍ഗാമികള്‍ രാമനാമം തന്നെ 
കല്‍ക്കണ്ടം എന്നും ഇതു അറിയാത്തവരുടെ 
ഹൃദയം കരിങ്കല്ല് എന്ന് പറയുന്നു!

എന്തു  പറഞ്ഞു എന്തു പ്രയോജനം?

ഈ കലിയുഗ ജനങ്ങള്‍ ഇതു  കേള്‍ക്കുമോ?
കേട്ടാല്‍ തന്നെ ജപിക്കുമോ?
ഈ  ജനങ്ങളെ രാമനാമം ജപിപ്പിക്കണം 
എന്ന ഒരു മോഹം ഒരു ദണ്ഡി സന്ന്യാസിക്കു 
ഉണ്ടായി!

കാഞ്ചിയില്‍ ശങ്കരാ ശങ്കരാ എന്നു ജപിക്കുന്നതിനു 
പകരം  അദ്ദേഹം രാമനാമം ജപിച്ചു 
മോഹം തീരാതെ കാശിക്കു പോയി!

ജഗന്നാഥ പുരിയില്‍ രാമ രാമ എന്നു 
ജപിച്ചു അതിന്‍റെ ബലത്തെ ജനങ്ങളുടെ 
മുന്നില്‍ ഒരു പതിവ്രതയുടെ മൂലം 
നിരൂപിച്ചു!

ശിവനേ എന്നു വെറുതെ ഇരിക്കാന്‍ കഴിയാതെ 
നാട് മുഴുവനും രാമ എന്നു പുലമ്പിക്കൊണ്ടു 
ഒരു ഊമ പയ്യനെയും രാമ എന്നു ജപിപ്പിച്ചു!

രാമ എന്നു ജപിച്ചു ആര്‍ക്കാട്ട് നവാബിനെയും 
ജനങ്ങളെയും രോഗത്തില്‍ നിന്നും രക്ഷിച്ചു!

ഒരു വേശ്യയ്ക്കും രാമനാമം ഉപദേശിച്ചു 
കാശിക്കു പോകാതെ തന്നെ പരമപദം 
എത്തിച്ചു!

എന്നും രാമന്‍ ഉണ്ട് രാമനാമം ഉണ്ട്
എന്നു  നമ്മളെ നാമജപം ചെയ്യിപ്പിക്കാന്‍ 

ഇന്നും കാവേരി കരയില്‍ ഇരുന്നു കൊണ്ടു 
സുഖമായി രാമനാമം ജപിക്കുന്നു!

രാമ നാമം ജപിക്കു എന്നു   പറഞ്ഞ  
 ശിവന്‍ തന്നെ രാമനാമം ജപിപ്പിക്കാന്‍ 
വീണ്ടും വന്നു!

 കലിയുഗത്തില്‍ നമുക്ക് നാമം തന്നെ ഗതി 
എന്നു  ഭാഗവന്നാമ ബോധേന്ദ്രര്‍  പറയുന്നു!

ഗോവിന്ദപുരം പോകു...
കാതു കൊടുത്തു രാമ ജപം കേള്‍ക്കു....
പാപം കത്തിച്ചു തീര്‍ക്കു....

അമ്മാ....വരൂ...അച്ഛാ വരൂ....
മുത്തശ്ശാ വരൂ....മുത്തശ്ശി വരൂ...
ചേട്ടാ വരൂ....ചേച്ചി വരൂ...
അനിയാ വരൂ....അനിയത്തി വരൂ....
മുതിര്‍ന്നവര്‍ വരൂ.... ഇളയവര്‍ വരൂ....

നാമ ബോധേന്ദ്രരെ  കാണാന്‍ വരൂ....
 കാവേരി തീരത്ത് വരൂ...
ഗോവിന്ദപുരം വരൂ...

നാമത്തിന്‍റെ  ലഹരിയില്‍ 
ഗോവിന്ദ പുര ഇന്ദ്രനായി വീറ്റിരിക്കുന്ന 
ബോധേന്ദ്രരെ കാണാന്‍ വരൂ....

രാമനാമ ലഹരിയില്‍ ഞാന്‍ എന്ന ബോധം 
മറഞ്ഞ ഭാഗവന്നാമ ബോധെന്ദ്രരെ 
കാണാന്‍ വരൂ....

സ്വര്‍ഗത്തെ ഇന്ദ്രന്‍ കുതന്ത്രന്‍....
ഗോവിന്ദപുരത്തെ ബോധേന്ദ്രന്‍ ഭാഗവതര്‍...

ഈ ഇന്ദ്രനെ കാണൂ...
ആ ഇന്ദ്രനെ മറക്കു ...

എനിക്കും നാമലഹരി വേണം...
കൃഷ്ണ നാമ ലഹരി....

ഈ പാവമും കൃഷ്ണ നാമ ബോധത്തില്‍ 
തന്റെ ബോധം നശിക്കണം....

സദ്ഗുരു ഭാഗവന്നാമ ബോധേന്ദ്രന്‍റെ 
തിരുവടികളില്‍ അടിയന്‍ 
സേവിക്കുന്നു!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP