സ്നേഹത്തിനു ഞാന്‍ അടിമ !
രാധേകൃഷ്ണാ
രാധയുടെ സ്നേഹത്തിനു ഞാന്‍ അടിമ!
കൃഷ്ണന്‍റെ പ്രിയ നായികയായ രാധാറാണിയുടെ
സ്നേഹത്തിനു ഞാന്‍ അടിമ!
പ്രേമ രൂപിണി നീളാ ദേവിയുടെ അവതാരമായ
രാധാ റാണിയുടെ സ്നേഹത്തിനു ഞാന്‍ അടിമ!
വൃഷഭാനു ദേവരുടെ ഓമന പുത്രിയായ
രാധാ റാണിയുടെ സ്നേഹത്തിനു ഞാന്‍ അടിമ!
കീര്‍ത്തി റാണി ദേവിയുടെ പ്രിയ പുത്രിയായ
രാധാ റാണിയുടെ സ്നേഹത്തിനു ഞാന്‍ അടിമ!
ബര്‍സാനായുടെ സുന്ദരി രാജകുമാരി
രാധാ റാണിയുടെ സ്നേഹത്തിനു ഞാന്‍ അടിമ!
ലളിതാ, വിശാഖാ, സുദേവി, തുങ്കവിദ്യാ,
ഇന്ദുലേഖാ,ചിത്രാ, ചമ്പകലതാ, രംഗദേവീ,
തുടങ്ങിയ അഷ്ടസഖികളുടെ നായികയായ
രാധാ റാണിയുടെ സ്നേഹത്തിനു ഞാന്‍ അടിമ!
ലോകത്തില്‍ കൃഷ്ണ ഭക്തര്‍കളുടെ അമ്മയായ
രാധാ റാണിയുടെ സ്നേഹത്തിനു ഞാന്‍ അടിമ!
രാസ മണ്ഡലത്തിലെ വേദസാരമായ
രാധാ റാണിയുടെ സ്നേഹത്തിനു ഞാന്‍ അടിമ!
കൃഷ്ണന്‍റെ ഹൃദയത്തില്‍ സ്നേഹമയരൂപമായ
രാധാ റാണിയുടെ സ്നേഹത്തിനു ഞാന്‍ അടിമ!
ജയദേവരുടെ ഗീതഗോവിന്ദ രഹസ്യമായ
രാധാ റാണിയുടെ സ്നേഹത്തിനു ഞാന്‍ അടിമ!
കലിയുഗത്തില്‍ ചൈതന്യരായി അവതരിച്ച
രാധാ റാണിയുടെ സ്നേഹത്തിനു ഞാന്‍ അടിമ!
സേവാകുഞ്ചത്തില്‍ ആരുടെ അടുത്തു
കൃഷ്ണന്‍ ശരണാഗതി ചെയ്തു സ്നേഹത്തിനു
വേണ്ടി കൈനീട്ടുന്നുവോ ആ
രാധാ റാണിയുടെ സ്നേഹത്തിനു ഞാന്‍ അടിമ!
ഇന്നു നിന്‍റെ ജന്മദിനം!
നിന്‍റെ കുഞ്ഞായ ഞാന്‍ നിന്‍റെ പിറന്നാളിനു
എന്തു സമ്മാനമാണ് തരണ്ടത്?
കൃഷ്ണനോടു അവന്‍റെ ജന്മദിനത്തില്‍ എന്തു
സമ്മാനമാണ് ഞാന്‍ തരേണ്ടത് എന്നു ചോദിച്ചു!
അവന്‍ സ്വയം തന്നെ സമ്മാനമായി
എനിക്കു നല്‍കി!
ഒന്നു ചെയ്യാം?!?
മിണ്ടാതെ നീ എന്‍റെ ഹൃദയത്തില്‍
നിരന്തരമായി കുടിയേറു !
അപ്പോള്‍ എന്റെ ഹൃദയത്തില്‍ ഉള്ള
കൃഷ്ണനെ നിനക്കു പലവിധത്തില്‍
അനുഭവിക്കാം!
ഇതു തന്നെയാണ് നിന്‍റെ പിറന്നാളിനു
ഞാന്‍ നല്‍കുന്ന സമ്മാനം !
ശരി...ശരി....
വേഗം എന്‍റെ ഹൃദയത്തില്‍ കുടിയേറു!
നിന്‍റെ കൃഷ്ണനെ ഉള്ളത് പോലെ അനുഭവിക്കു !
0 comments:
Post a Comment