Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, September 19, 2012

രാജഗോപാലാ

രാധേകൃഷ്ണാ 

മാന്നാര്‍കുടി രാജഗോപാലാ !

എത്ര ദിവസമായി നിന്നെ ഒന്നു  കാണാന്‌  
ഞാന്‍ കൊതിച്ചിരിക്കുന്നു... 
ഒടുവില്‍ നിന്റെ കുട്ടിയെ നീ വിളിച്ചല്ലോ...
രാജഗോപാലാ !

സത്യമായിട്ടും ഞാന്‍ നിന്നെ കണ്ടു കഴിഞ്ഞോ?

ഓര്‍ക്കുന്തോറും അതിശയമായിരിക്കുന്നു!
എനിക്കു കരച്ചില്‍ വരുന്നു!

എന്നെയും നിന്‍റെ ഭക്തനായി സ്വീകരിച്ചു 
ദര്‍ശനം തന്നല്ലോ!

ഗോപിലര്‍ക്കും ഗോപ്രലയര്‍ക്കും 
അനുഗ്രഹം നല്‍കാന്‍ വേണ്ടി നീ 
മന്നാര്‍കുടി വന്നെത്തി എന്നു 
പുരാണം പറയുന്നു!

പക്ഷെ എനിക്കു  തോന്നുന്നത്...
ലോകത്തില്‍ നിന്‍റെ  ഭക്തിയുടെ സീമയെ 
അനുഭവിക്കാന്‍ വെതുമ്പുന്ന ഈ 
ഗോപാലവല്ലിക്കു വേണ്ടി കലിയുഗത്തില്‍ 
നീ വന്നിരിക്കുന്നു എന്നു ! 

നിന്‍റെ  അടക്കെട്ടിന്‍റെ  ചെരിവില്‍ 
 എന്നെ നഷ്ടപ്പെട്ടു!

നിന്‍റെ  അഴകാര്‍ന്ന തിരുമാര്‍ബില്‍ 
ഞാന്‍ അലിഞ്ഞു!

നിന്റെ അത്ഭുതമായ തൃക്കയ്യുടെ ഭംഗിയില്‍ 
ഞാന്‍ എന്നെ തുലച്ചു !

നിന്‍റെ സുന്ദരമായ കാലുകളുടെ അഴകില്‍ 
ഞാന്‍ എന്നെ മറന്നു!

നിന്‍റെ കയ്യില്‍ കാലി  മേയ്ക്കുന്ന ഒരു 
കോലായി എന്നെ കൂട്ടില്ലേ?

നിന്‍റെ  കാതിലെ ഒരു കുണ്ഡലമായി 
എന്നെ സ്വീകരിക്കില്ലെ?

നിന്‍റെ കാലിലെ ഒരു ചിലങ്കയായി 
എന്നെ എടുക്കില്ലേ?

നിന്‍റെ അരയില്‍ കിടക്കുന്ന ഒരു 
താക്കോലായി എന്നെ മാറ്റില്ലേ?

നിന്‍റെ  ചെവിത്തോണ്ടിയായി 
എന്നെ ആക്കില്ലേ?

നിന്നാല്‍ മേയ്ക്കപ്പെടുന്ന ഒരു കാലിയായി 
എന്നെ മാറ്റില്ലേ?

നിന്നെ തന്നെ നോക്കിയിരിക്കുന്ന ഒരു 
പശുക്കുട്ടിയായി എന്നെ ചെയ്യില്ലേ?

നിന്‍റെ  അരയില്‍ ഒരു അരഞ്ഞാണായി 
എന്നെ അണിയില്ലേ ?

നിന്‍റെ സൗന്ദര്യമെല്ലാം രഹസ്യമായി 
സ്വയം അനുഭവിക്കുന്ന ഒരു 
പീതാമ്പരമായി എന്നെ ആക്കില്ലേ?

എന്നെ എന്തെങ്കിലും ചെയ്യു  രാജഗോപാല....

എന്നെ എന്തെങ്കിലുമായി നിന്‍റെ  കൂടെ 
തന്നെ കൂട്ടില്ലേ രാജ ഗോപാലാ?

നിന്‍റെ സ്വത്തായി ഞാന്‍ കാത്തിരിക്കുന്നു!

വരില്ലേ എന്റെ രാജഗോപാലാ?
എന്നെ കൊണ്ടു പോവില്ലേ രാജഗോപാലാ?

നിന്‍റെ കൂടെ കൂട്ടില്ലേ?
ലോകത്തിലെ ഏറ്റവ്വും നല്ല ഇടയനേ....
മന്നാര്‍ഗുടി രാജഗോപാലാ! 
 

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP