Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, September 4, 2012

കാലം നിന്റെ കയ്യില്‍...

രാധേകൃഷ്ണാ 

ഭയപ്പെടരുതു...

ലോകം നിന്നെ നിന്ദിക്കുമ്പോള്‍
ഒട്ടും ഭയപ്പെടരുതു!

നീ പേടിക്കുന്നതു വരെ ഈ ലോകം 
നിന്നെ പാടു പെടുത്തും!

നിന്റെ മേല്‍ കുറ്റമേ ഇല്ലെങ്കിലും 
ഈ ലോകം നിന്നെ പഴിക്കും!

'എന്നെ ആരും മനസ്സിലാക്കുന്നില്ലല്ലോ'
എന്നുനീ കരഞ്ഞാല്‍ ഈ ലോകം 
നിന്നെ ഇനിയും പാടു പെടുത്തും!

ദൈവത്തെ പോലും കുറ്റപ്പെടുത്തുന്ന 
സ്വാര്‍ത്ഥ ലോകമല്ലേ ഇതു?

ഇതില്‍ നീയാര്...ഞാനാര്...

നാക്കിനു ഞരമ്പില്ലാത്ത ലോകം ഇതു !

വായ്‌ മൂടി ഇരിക്കുന്നവരെ 
വെറുതെ വിടില്ല ഇതു !

വായ തുറന്നു വഴക്കിടുന്നവരെ 
പേടിച്ചു ഒതുങ്ങുന്ന ലോകം ഇതു !

വഴക്കു വേണ്ടാ എന്നു ഒതുങ്ങുന്നവരെ 
വഴക്കിലേക്കു വലിച്ചിറക്കുന്ന 
ലോകം ഇതു !

നീ ലോകത്തില്‍ ഓരോരുത്തരോടും 
നിന്നെ നിരൂപിക്കാന്‍ ശരമിക്കരുതു!

അങ്ങനെ ശ്രമിച്ചാല്‍ നീ വിഡ്ഢിയാകും!

ഓരോ മനുഷ്യരെയും നീ 
നിര്‍ണ്ണയം ചെയ്യു !

ആര്‍ക്കു നിന്റെ ജീവിതത്തില്‍ 
നിന്റെ ഹൃദയത്തില്‍ എത്ര ഇടം 
കൊടുക്കണം എന്നു നീ തീരുമാനിക്കു !

ആരോ നാലു പേരുപറഞ്ഞതുകൊണ്ടു 
നിന്റെ മനസ്സിനെയും നീവിതതെയും 
നീ എന്തിനു ബുദ്ധിമുട്ടിക്കുന്നു?

നിവര്‍ന്നു നില്‍ക്കു...
നീ കുനിഞ്ഞാല്‍ ഈ ലോകം നിന്റെ 
പുറത്തു സവാരി ചെയ്യും.. അല്ലാതെ 
നിന്നെ സഹായിക്കില്ല!

ലോകത്തെ നീ ശരിക്കും മനസ്സിലാക്കു !

ഇതു പൊല്ലാത്ത വിഷമിപ്പിക്കുന്ന 
ലോകമാണ്!
മനസ്സിലാക്കു !

ലോകം ഇങ്ങനെയാണ്!
അതു പോലെ നീയും ഇങ്ങനെയാണു 
എന്ന് കാണിച്ചു കൊടുക്കു !

ഇനി എത്ര കാലം ഈ ലോകത്തെ 
ഓര്‍ത്തു നീ പുലമ്പും?

പുലമ്പുന്നതു  നിറുത്തു...
ചുണയോടെ ഉണരൂ...
നിന്റെ കൂടെ ദൈവം ഉണ്ട്!

ലോകത്തെ ജയിച്ചു കാണിക്കു!
പുറപ്പെടു ...
കാലം നിന്റെ കയ്യില്‍!

നീ പ്രാണിയായി ഇരുന്നാല്‍ 
ലോകം നിന്നെ കഷ്ടപ്പെടുത്തും!

നീ പുലിയായി ഉറുമ്മിയാല്‍ മതി...
ലോകം നിന്റെ വഴിക്കേ വരില്ല...
നിന്നോടു വഴക്കിനു വരില്ല...

നിന്നെ രക്ഷിക്കാന്‍ നീ 
ഉറുമ്മിയാലെ മതിയാവു!

ഇതു ഹിംസ അല്ല..
അഹിംസ തന്നെയാണ്...

ഗര്‍ജ്ജിച്ചു കാണിക്കു!
കൊല്ലു എന്നു ഞാന്‍ പറഞ്ഞില്ല...

നിന്റെ ഗര്‍ജ്ജനം നിന്നെ രക്ഷിക്കും!

നിനക്കു ഉറുമ്മാനുള്ള ശക്തി 
കണ്ണന്‍ തന്നിട്ടുണ്ടു !

ഉറുമ്മുന്നതു നിന്റെ അവകാശം!
നിന്നെ സംരക്ഷിക്കാന്‍ നിനക്കു 
പൂര്‍ണ്ണ അധികാരം ഉണ്ടു !

നിന്റെ അവകാശത്തെ നീ ഉപയോഗിക്കുന്നതു 
ഒരിക്കലും ഒരു തെറ്റല്ല!

ദ്രൌപതിയുടെ സത്യത്തെ 
കണ്ണന്‍ സംരക്ഷിച്ചു!

ദ്രൗപതി ശരണാഗതി ചെയ്താലും 
താന്‍ ജയിക്കും എന്നു ശപഥം ചെയ്തു!

നീയും ജയിക്കാന്‍ ശപഥം ചെയ്യു!
നിന്റെ ശപഥത്തെ സാക്ഷാത്കരിക്കാന്‍ 
നിന്റെ കണ്ണന്‍ എന്നും ഉണ്ടു !

ലോകത്തെ ജയിക്കാന്‍ ശപഥം ചെയ്യു!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP