Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, September 30, 2012

ഏകാന്തത മധുരം!

രാധേകൃഷ്ണാ 

ഏകാന്തത.....
ശാന്തത....
സ്വൈരം...

ഏകാന്തത ഒരു വരം....

ഏകാന്തത ഒരു സുഖം...
ഏകാന്തത ഒരു ബലം....
ഏകാന്തത ഒരു തപസ്....
 
ഏകാന്തത ഒരു യാഗം.....
ഏകാന്തത കിട്ടുന്നത് അസുലഭം....
 ഏകാന്തത ഒരു ആവശ്യമാണ്‌.... 
ഏകാന്തത കിട്ടുന്നത് ഒരു അനുഗ്രഹം...
ഏകാന്തത ധാരാളം വേണം...
ഏകാന്തത ധാരാളം നല്‍കും....
ഏകാന്തത ധാരാളം പറയും....
ഏകാന്തത ധാരാളം പക്വത നല്‍കും!
ഏകാന്തത ധാരാളം ചിന്തിപ്പിക്കും...
ഏകാന്തത ധാരാളം ചോദ്യങ്ങള്‍ ചോദിക്കും....
ഏകാന്തത നമ്മെ നമ്മളോടു കൂടെ ചേര്‍ക്കും...
ഏകാന്തത നമ്മെ നമുക്കു നല്‍കും....
ഏകാന്തത നമ്മെ അന്വേഷിപ്പിക്കും...
ഏകാന്തത  ദ്രുഡമാക്കും!
ഏകാന്തത നമ്മെ കൃഷ്ണനു നല്‍കും....
ഏകാന്തത മനസ്സില്‍ ഒരു മാറ്റം തരും...
ഏകാന്തത നമ്മുടെ വാക്കുകള്‍ക്കു 
 നിയന്ത്രണം  തരും...
ഏകാന്തത നമ്മുടെ  ബുദ്ധിയെ  
ശുദ്ധീകരിക്കും.....
ഏകാന്തത നമുക്കു ധൈര്യം നല്‍കും....

ഏകാന്തത ഒരു കവിത....
ഏകാന്തത സുഖമായ ധനുമാസക്കുളിര്‍....
ഏകാന്തത സുഖംതരുന്ന  വേനല്‍ മഴ ....

ഏകാന്തതയില്‍ പ്രകൃതി ധാരാളം പറയും....
ഏകാന്തതയില്‍ ചെറിയ വസ്തുവും 
തത്വം അരുളും....
ഏകാന്തതയില്‍ മാതൃഭാഷയുടെ 
ഭംഗി തെളിയും.....

ഏകാന്തത നമ്മുടെ രഹസ്യ തോഴന്‍/തോഴി....
ഏകാന്തത നമ്മുടെ ഗുരു....

ഏകാന്തതയില്‍ ഇരുട്ടും പകലാകും...
  ഏകാന്തതയില്‍ പകലും രാത്രിയാകും....
ഏകാന്തതയില്‍ മറ്റുള്ളവരുടെ മഹിമ 
മനസ്സിലാകും...
ഏകാന്തതയില്‍ നമ്മുടെ കുറ്റങ്ങള്‍ 
മനസ്സിലാകും....

ഏകാന്തത കൃഷ്ണന്‍റെ ആവശ്യത്തെ 
കാണിക്കും.....
ഏകാന്തത കൃഷ്ണന്റെ ബലത്തെ 
കാണിച്ചു തരും...
ഏകാന്തത കൃഷ്ണനെ വരുത്തും...

ഏകാന്തതയെ കണ്ടു കലങ്ങരുതു....

അമ്മയുടെ ഗര്‍ഭത്തില്‍ ഏകാന്തമായി 
ഇരുന്നില്ലേ?
കുളിമുറിയില്‍ നാം തനിച്ചല്ലേ 
ഇരിക്കുന്നത്?
ഇതു പോലെ പല ഏകാന്തതകള്‍....
ചില നേരം നാം ഏകാന്തത കാംക്ഷിക്കുന്നു...

ചില നേരങ്ങളില്‍ ഏകാന്തത 
നമ്മെ തേടി വരുന്നു....

എങ്ങനെയായാലും ഏകാന്തത 
നല്ലത് തന്നെ....

പക്ഷെ ചിലര്‍ ഏകാന്തതയെ 
ഭയക്കുന്നു...

ചിലര്‍ ഏകാന്തതയില്‍ ബാലഹീനരാകുന്നു...

ചിലര്‍ എകാന്തത്തില്‍ പുലമ്പുന്നു....

ചിലര്‍ എകാന്തത്തില്‍ കരയുന്നു...

ചിലര്‍ എകാന്തത്തില്‍ കുഴങ്ങുന്നു..

കൃഷ്ണാ എന്നു പറഞ്ഞു നോക്കു !
അപ്പോള്‍ തനിയെ ഏകാന്തത എപ്പോള്‍ 
കിട്ടുമെന്നു കേഴും....

ഏകാന്തത ലോകത്തില്‍ നിന്നുമാണ്...
ഏകാന്തത ജനങ്ങളില്‍ നിന്നുമാണ്....
ഏകാന്തത ഓട്ടത്തില്‍ നിന്നുമാണ്...

ഏകാന്തത നമ്മെ നാമജപത്തില്‍ 
നിന്നും ഒറ്റപ്പെടുത്തില്ല...

ഏകാന്തത നമ്മെ ഭക്തിയില്‍ നിന്നും 
ഒറ്റപ്പെടുത്തില്ല...

എകാന്ടഹാത്ത നമ്മെ ഭക്തന്മാരില്‍ 
നിന്നും ഒറ്റപ്പെടുത്തില്ല...  

ഏകാന്തത നമ്മെ കൃഷ്ണനില്‍ 
നിന്നും ഒറ്റപ്പെടുത്തില്ല...

ഒരു ദിവസം നിനക്കു  മനസ്സിലാകും
ഏകാന്തത വില കൊടുത്തു വാങ്ങാന്‍ 
സാധിക്കാത്ത ഒരു നിധി...

ഏകാന്തത താനേ ലഭിക്കുന്ന ഒരു 
അപൂര്‍വ ഭാഗ്യം....

ഞാന്‍ തെറ്റിയ ഒരു ഏകാന്തത...
 ഞാന്‍ എങ്ങിയ ഒരു ഏകാന്തത...
ഞാന്‍ കാത്തിരുന്ന ഒരു ഏകാന്തത...
ഇപ്പോള്‍ കൃഷ്ണന്‍ തന്നിരിക്കുന്നു...

ഞാന്‍ അനുഭവിച്ചു കൊണ്ടു ഇരിക്കുന്നു....
ഏകാന്തതയുടെ മാധുര്യം ആസ്വദിക്കുന്നു...

ഏകാന്തത എന്നെ മാറ്റുന്നു....
ഏകാന്തത എന്നെ മാട്ടിക്കൊണ്ടിരിക്കുന്നു 
ഏകാന്തത എന്നെ  മാറ്റും...  

ഒരു പുതിയ ആളായി ഞാന്‍ മാറുന്നു...
ഒരു പുതിയ ആളായി ഞാന്‍ 
പുതിതായി പിറക്കുന്നു....
ഒരു പുതിയ ആളായി, പുതിയതായി 
ഞാന്‍ ലോകം കാണുന്നു... 

ഏകാന്തത എന്നെ വാര്‍ത്തു എടുക്കുന്നു....
ഏകാന്തത എന്നെ മെനയുന്നു...
ഏകാന്തത എന്നെ ഉത്സാഹപ്പെടുത്തുന്നു...

ഏകാന്തത മധുരം...

ഈ ഏകാന്തതയ്ക്ക് നന്ദി....
ഏകാന്തത നല്‍കിയ കൃഷ്ണനു നന്ദി...
എന്റെ ഏകാന്തതയെ മാനിച്ച 
എല്ലാവര്ക്കും നന്ദി....

എന്റെ ഏകാന്തത നശിപ്പിക്കാത്ത 
എല്ലാവര്ക്കും വളരെ  നന്ദി...

എന്റെ ഏകാന്തത വാഴട്ടെ....
എന്റെ ഏകാന്തത എന്നും എന്നെ 
ഉപേക്ഷിക്കരുതേ...

ഏകാന്തതയും ഞാനും 
പ്രാണ സഖാക്കലല്ലേ? 

ഒരുപാടു വര്‍ഷങ്ങള്‍ കഴിഞ്ഞു നീയും 
ഞാനും ചേര്‍ന്നിരുന്നു....

ഒരുപാടു വര്‍ഷത്തെ കാര്യങ്ങള്‍ നാം 
പകര്‍ന്നിരുന്നു...
നിനക്കു  വളരെ സന്തോഷമായിരിക്കും...
എന്നെ നീ മാത്രം അനുഭവിക്കാന്‍ 
കാത്തിരുന്നു..
വരൂ സ്വൈരമായി ശാന്തമായി 
സമയം ചെലവാക്കാം...
കൃഷ്ണനെ ആസ്വദിക്കാം...
ലോകത്തെ ആസ്വദിക്കാം...
നമ്മെ ആസ്വദിക്കാം...
 

1 comments:

Anonymous

emperor casino | Shootercasino.com
You won't have to wait long for a list 인카지노 of exclusive games from the best providers and providers 제왕카지노 to choose the right one. febcasino Our free bonus slot games

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP