നിന്‍റെ പങ്കു !
രാധേകൃഷ്ണാ
നിനക്കും ഒരു പങ്കു ഉണ്ട്!
ലോകത്തില്‍ സൂര്യന്‍ ഉദിക്കുന്നത്
ഒരാള്‍ക്ക് വേണ്ടി മാത്രമല്ല!
സൂര്യന്‍ ഉദിക്കുന്നതു നിനക്കു
വേണ്ടിയും കൂടെ ആണ് !
മഴ പെയ്യുന്നതു ചിലര്‍ക്കു വേണ്ടി
മാത്രമല്ല!
മഴയില്‍ നിനക്കും ഒരു പങ്കു ഉണ്ട്!
കാറ്റ് അടിക്കുനത് ലോകത്തില്‍
എല്ലാവര്ക്കും വേണ്ടിയുമാണു!
ആ കാറ്റ് നിനക്കും കൂടി വേണ്ടിയാണ്!
ഭൂമി കറങ്ങുന്നത് തനിക്കു വേണ്ടി
മാത്രമല്ല!നമുക്ക് വേണ്ടിയുമാണ്!
ആ ഭൂമിയില്‍ നിനക്കും അധികാരം ഉണ്ട്!
കായ്ക്കുന്ന പഴങ്ങളില്‍ കായ്കളില്‍
ഓരോ ജീവനും പങ്കുണ്ട്!
നിനക്കും അവ ഉണ്ട്!
മന്ദമാരുതനെ അനുഭവിക്കാന്‍ എല്ലാര്‍ക്കും
അധികാരം ഉണ്ട്! നിനക്കു വേണ്ടിയും
തെന്നല്‍ അടിക്കുന്നു!
സുന്ദരമായ കുയിലിന്‍റെ നാദം
കേള്‍ക്കാന്‍ എല്ലാവര്ക്കും അര്‍ഹത ഉണ്ട്!
നിനക്കു വേണ്ടിയും കുയില്‍ കൂവുന്നു!
സങ്കല്പ ലോകത്തില്‍ ചിറകടിച്ചു
പറക്കാന്‍ മനസ്സുള്ളവര്‍ ആര്‍ക്കും
സാധിക്കും!
നിനക്കും മനസ്സുണ്ട്!
കണക്കറ്റ ആകാശത്തിലെ മേഘങ്ങള്‍
ആശയോടെ എല്ലാവരെയും ശ്രദ്ധിക്കുന്നു!
അവ നിന്നെയും ശ്രദ്ധിക്കുന്നു!
വെള്ളിനിലാവിന്‍റെ പ്രേമം
ലോകത്തിലെ പുല്ലിന്‍റെ മീതെയും ഉണ്ട്!
നിന്നോടും നിലാവിനു പ്രേമേം!
ലോകത്തില്‍ തയ്യാറാകുന്ന വസ്ത്രങ്ങളില്‍
എല്ലാവര്ക്കും പ്രത്യേകമായിട്ട് ഉണ്ട്!
നിനക്കുള്ള വസ്ത്രവും കാത്തിരിക്കുന്നു!
ഓരോ നിശയും എല്ലാവര്‍ക്കും
പൊതുവായി സംഭവിക്കുന്നു!
നിനക്കും നിശയില്‍ ഒരു പങ്കുണ്ട്!
ചലിക്കുന്ന ഓരോ നിമിഷത്തിലും
എല്ലാവര്ക്കും സമയം പൊതുവാണു!
നിനക്കുള്ള സമയം ദിവസാവും ഉണ്ട്!
മാറുന്ന കാലങ്ങളില്‍ എല്ലാവര്‍ക്കും
മാറ്റം അനിവാര്യമാണ്!
നിനക്കും മാറ്റം ഉണ്ട്!
ലോകത്തില്‍ വാഴാന്‍ എല്ലാവര്‍ക്കും
അര്‍ഹതയും അധികാരമും ഉണ്ട്!
നിനക്കും ജീവിതം ഉണ്ട്!
ജീവിച്ചു നോക്കു ....
അനുഭവിച്ചു നോക്കു ....
നിന്‍റെ പങ്കു ജീവിതം ജീവിക്കു !
നിന്‍റെ പങ്കു സന്തോഷങ്ങളെ അനുഭവിക്കു !
നിന്‍റെ പങ്കു പരിശ്രമങ്ങള്‍ ചെയ്യു !
നിന്‍റെ പങ്കു വിജയം കൈവരിക്കു!
നിന്‍റെ പങ്കു കാത്തിരിക്കുന്നു!
0 comments:
Post a Comment