Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, September 2, 2012

ഇതു ഒരു ധര്‍മ്മ യുദ്ധം!

രാധേകൃഷ്ണാ 

ഞാന്‍ ജയിക്കും...

എല്ലാവരെയും ജയിക്കും...

എല്ലാ വിഷയത്തിലും ജയിക്കും....

തീര്‍ച്ചയായും ജയിക്കും...


എന്നെ കുറിച്ചു തെറ്റായി
ചിന്തിക്കുന്നവരെ ജയി ക്കും....

എന്നെ കുറിച്ചു തെറ്റായി
സംസാരിക്കുന്നവരെ ജയിക്കും....

എന്നെ കുറിച്ചു തെറ്റായി 
പ്രചരിപ്പിക്കുന്നവരെ ജയിക്കും...

എന്നെ സംശയത്തോടെ നോക്കുന്നവരെ 
ചിന്തിക്കുന്നവരെ ഞാന്‍ ജയിക്കും...

ഞാന്‍ തോല്‍ക്കും എന്നു സ്വപ്നം 
കാണുന്നവരുടെ മുമ്പില്‍ ജയിചിരിക്കും...

എന്നെ അപമാനിക്കാന്‍ 
കാത്തിരിക്കുന്നവരുടെ മുന്നില്‍ 
തീര്‍ച്ചയായും ജയിക്കും....

എന്നെ കുറിച്ചു അറിയാതെ എന്നെ കുറിച്ച്
 മോശമായി സംസാരിക്കുന്നവരുടെ മുന്നില്‍ 
ഞാന്‍ ജയിച്ചു കാണിക്കും!

എന്റെ തോല്‍വികള്‍ മൂലം ഞാന്‍ 
നശിച്ചു എന്നു കരുതുന്നവരുടെ 
തല കുനിയുന്ന പോലെ 
ഞാന്‍ ജയിക്കും!

എന്റെ നാശത്തെ ചിന്തിച്ചു 
 കാത്തിരിക്കുന്നവരുടെ മുന്നില്‍ അവര്‍ 
എന്നെ ശ്ലാഘിക്കുന്ന രീതിയില്‍ 
ജയിച്ചേ അടങ്ങു!

എന്തോ ഞാന്‍ ഒരു പാപി എന്നു 
ചിലര്‍ വിചാരിച്ചു!

എന്തോ ഞാന്‍ ഒരു ദ്രോഹി എന്നു 
ചിലര്‍ വിചാരിച്ചു!

എന്തോ ഞാന്‍ ഒരു വേഷക്കാരന്‍  എന്നു 

ചിലര്‍ വിചാരിച്ചു!

എന്തോ ഞാനൊരു വിഡ്ഢി  എന്നു 
ചിലര്‍ വിചാരിച്ചു!

എന്തോ ഞാനൊരു വഞ്ചകന്‍  എന്നു 
ചിലര്‍ വിചാരിച്ചു!

ഞാന്‍ വായ്‌ മൂടി ഇരിക്കുന്നതു കൊണ്ടു
ഞാന്‍ ശരിയല്ല എന്നു ചിലര്‍
തീരുമാനിച്ചിരിക്കുന്നു!

തീര്‍ച്ചയായും എന്റെ ഭാവി 
മറുപടി  പറയും!

 തീര്‍ച്ചയായും എന്റെ കൃഷ്ണന്‍ 
ഇതിനു മറുപടി പറയും!

ഞാന്‍ ആരെന്നു ഈ ലോകത്തിനു 
നിരൂപിക്കാതെ ഞാന്‍ ഈ 
ശരീരം വിട്ടു, ലോകംവിട്ടു പോവില്ല!

നോക്കാം...
എന്റെ കൃഷ്ണന്‍ ഉണ്ട്...

ഞാന്‍ കൃഷ്ണ ഭക്തന്‍...

ഞാന്‍ ജയിച്ചേ തീരു...
ഞാന്‍ ജയിച്ചു കാണിക്കും...

ഇതു ഒരു ധര്‍മ്മ യുദ്ധം..
എന്റടുത്തു ധര്‍മ്മവും ഉണ്ട്...
എന്റടുത്തു കൃഷ്ണനും ഉണ്ട്...
മഹാത്മാക്കളുടെ ബലവും ഉണ്ട്...

ഒരു കൈ നോക്കാം...

കൃഷ്ണാ... നിന്റെ ഭക്തന്റെ 
യുദ്ധത്തിനു നീ തന്നെ സാരഥി...

നീ നാരായണന്‍...
ഞാന്‍ നരന്‍....

എല്ലാ പേരു ദോഷത്തില്‍ നിന്നും 
നിന്റെ ഭക്തര്കളെ രക്ഷിക്കുന്നവന്‍ നീ!

ലോകത്തില്‍ എത്രയോ ഭക്തര്‍ 
ഇന്നു കഷ്ടപ്പെടുന്നുണ്ട്!

നിന്റെ ഭക്തര്‍കളെ നീ തന്നെ 
നിരൂപിക്കണം!

ഇല്ലെങ്കില്‍ നിനക്കു തന്നെ അപമാനം!
നിന്റെ ഭക്തരെ നീ തന്നെ രക്ഷിക്കു!

അപമാനങ്ങളില്‍ ഇതാണു കൃഷ്ണ 
ഭക്തരുടെ മനസ്ഥിതി!

കൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്:-
"അര്‍ജ്ജുനാ എന്റെ ഭക്തര്‍ നശിക്കില്ല 
എന്നു ഞാന്‍ സത്യം ചെയ്യുന്നു!"

കൃഷ്ണന്റെ വാക്കു അസത്യമാവില്ല...
കൃഷ്ണ ഭക്തര്‍ തോല്‍ക്കില്ല...

കൃഷ്ണ ഭക്തര്‍ ജയിക്കും....

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP