Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, September 24, 2012

കല്‍പകവൃക്ഷം

രാധേകൃഷ്ണാ 

കല്‍പകവൃക്ഷം ഒരു ദേവലോക വൃക്ഷം!

അതിന്‍റെ പേരു കല്‍പകവൃക്ഷം!

അതിന്‍റെ  ചുവട്ടില്‍ നിന്നു കൊണ്ടു 
ചോദിച്ചാല്‍ എല്ലാം തരും!
എന്താ ആശ തോന്നുന്നോ?
നീയും  ഈ ലോകത്തു  ഒരു അഴകാര്‍ന്ന കല്പകവൃക്ഷത്തിന്‍റെ ചുവട്ടിലാണ് ഇത്ര 
വര്‍ഷമായി നില്‍ക്കുന്നത്!
ഇതുവരെ ആ കല്പക വൃക്ഷം നിനക്കു 
വേണ്ടുന്നതെല്ലാം ധാരാളം തന്നിട്ടുണ്ട്!
പലപ്രാവശ്യം നിന്‍റെ  ആശകള്‍ കൊണ്ടു 
വഴി പിഴച്ചപ്പോഴും ആ മരം നിനക്കു 
നല്ലതു തന്നെ ചെയ്തിരിക്കുന്നു !
ഇപ്പോഴും നിനക്കു  നല്ലതു  മാത്രമേ അതു  ചെയ്യുന്നുള്ളു ! 

ആ കല്പകവൃക്ഷത്തിന്‍റെ പേരാണ് 
"ജീവിതം"!
അതു എങ്ങനെ എന്നു ചോദിക്കുന്നുവോ?
ആലോചിക്കു !

ചെറു പ്രായത്തില്‍ നീ പാവ ചോദിച്ചു!

വളരുന്ന പ്രായത്തില്‍ ധാരാളം ചോദിച്ചു!

ആഗ്രഹത്തോടെ വിജയങ്ങള്‍ ചോദിച്ചു!

നിന്‍റെ  പ്രാരബ്ധങ്ങള്‍ കൊണ്ടു നീ
 വേദനിച്ചപ്പോഴും ഈ കല്പക വൃക്ഷം 
നിനക്കു നല്ലത് ചെയ്തു!

ഇതുപോലെ ധാരാളം പറയാനുണ്ട്!

പക്ഷെ എല്ലാം ഞാന്‍ പറഞ്ഞാല്‍ 
നീ എപ്പോള്‍ ആലോചിക്കും?

ആലോചിക്കു ...ആലോചിക്കു ...ആലോചിക്കു ....
 
 നീയും നിന്‍റെ  അനുഭവങ്ങളെ വേദസാരമായി 
പറയണ്ടെ ?

നിന്‍റെ വേദസാരം വായിക്കാന്‍ 
എനിക്കും മോഹം ഉണ്ട്....

നീയും എഴുതും....
എനിക്ക് വിശ്വാസം ഉണ്ട്....
 
 നിന്റെ ജീവിതം ഒരു കല്പക വൃക്ഷമാണ്!
എന്‍റെ ജീവിതം ഒരു കല്പക വൃക്ഷമാണ്!
നമ്മുടെ ജീവിതം ഒരു കല്പക വൃക്ഷമാണ്!

ജീവിതം എന്നാ കല്പക വൃക്ഷത്തിനോടു   
പലതും ചോദിക്കാം....
 ഉദാഹരണങ്ങള്‍ പറയട്ടെ??

ധ്രുവന്‍ ശ്രീഹരിയെ ചോദിച്ചു!
പ്രഹ്ലാദന്‍ നരസിംഹനെ ചോദിച്ചു!
ഗോപികമാര്‍ കൃഷ്ണനെ ചോദിച്ചു!
മീര ഗിരിധാരിയെ ചോദിച്ചു!
സക്കുബായി വിഠലനെ ചോദിച്ചു!
വിഭീഷണന്‍ രാമനെ ചോദിച്ചു!
ലക്ഷ്മണന്‍ കൈങ്കര്യം ചോദിച്ചു!
ശത്രുഘ്നന്‍ ഭാഗവത ഭക്തി ചോദിച്ചു!
യശോദാ ഭഗവാന്റെ മാതൃത്വവും 
ബാലകൃഷ്ണ ലീലകളും ചോദിച്ചു!
ഛത്രപതി ശിവജി ദ്രുഡമായ ഹിന്ദു 
സാമ്രാജ്യം ചോദിച്ചു!
കുലശേഖര ആഴ്വാര്‍ ഭക്തരുടെ കൂട്ടത്തില്‍ 
ഒരു ജീവിതം ചോദിച്ചു!
നമ്മുടെ കോത നാച്ചിയാര്‍ രംഗനെ 
മണവാളനായി ചോദിച്ചു!
ഭദ്രാചാല രാമദാസരോ തന്‍റെ രാമനു 
സുന്ദരമായ ഒരു ക്ഷേത്രം ചോദിച്ചു! 
വേദവ്യാസരോ തന്‍റെ ആത്മാവ് 
തുപ്തിപ്പെടുന്ന  ഒരു ഗ്രന്ഥം ചോദിച്ചു!
ശുക ബ്രഹ്മ മഹര്‍ഷി തന്റെ ഭാഗവതം 
കേള്‍ക്കാന്‍ ഒരു ശിഷ്യനെ ചോദിച്ചു!

 

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP