കൊടുക്കു...ചോദിക്കു...തിരയു...
രാധേകൃഷ്ണാ
ചില സമയങ്ങളില്‍
ഞാന്‍ വാക്കു ...
കൃഷ്ണന്‍ അര്‍ത്ഥം...
ചില സമയങ്ങളില്‍
ഞാന്‍ പൂവ്...
കൃഷ്ണന്‍ മണം ...
ചില സമയങ്ങളില്‍
ഞാന്‍ ആണ് ...
കൃഷ്ണന്‍ പെണ്ണ്...
ചില സമയങ്ങളില്‍
ഞാന്‍ അധികാരി...
കൃഷ്ണന്‍ അടിമ...
ചില സമയങ്ങളില്‍
ഞാന്‍ ചോദ്യം...
കൃഷ്ണന്‍ ഉത്തരം...
ചില സമയങ്ങളില്‍
ഞാന്‍ ബുദ്ധിമാന്‍...
കൃഷ്ണന്‍ ബുദ്ധി...
ചില സമയങ്ങളില്‍
ഞാന്‍ അന്വേഷണം...
കൃഷ്ണന്‍ കണ്ടെത്തല്‍...
ചില സമയങ്ങളില്‍
ഞാന്‍ ആകാശം...
കൃഷ്ണന്‍ ഭൂമി...
ചില സമയങ്ങളില്‍
ഞാന്‍ മരം...
കൃഷ്ണന്‍ നിഴല്‍...
ചില സമയങ്ങളില്‍
ഞാന്‍ വിത്തു ...
കൃഷ്ണന്‍ വളര്‍ച്ച...
ചില സമയങ്ങളില്‍
ഞാന്‍ കെട്ടിടം...
കൃഷ്ണന്‍ അസ്ഥിവാരം...
ചില സമയങ്ങളില്‍
ഞാന്‍ വിളക്കു...
കൃഷ്ണന്‍ വെളിച്ചം..
ചില സമയങ്ങളില്‍
ഞാന്‍ ശബ്ദം...
കൃഷ്ണന്‍ നാദം...
ചില സമയങ്ങളില്‍
ഞാന്‍ അച്ഛന്‍...
കൃഷ്ണന്‍ അമ്മ...
ചില സമയങ്ങളില്‍
ഞാന്‍ വൈദ്യന്‍..
കൃഷ്ണന്‍ വൈദ്യം...
ചില സമയങ്ങളില്‍
ഞാന്‍ കോപിഷ്ഠന്‍ ...
കൃഷ്ണന്‍ കോപം...
ചില സമയങ്ങളില്‍
ഞാന്‍ കുട്ടി...
കൃഷ്ണന്‍ നിഷ്കളങ്കത....
ചില സമയങ്ങളില്‍
ഞാന്‍ ധീരന്‍...
കൃഷ്ണന്‍ ധീരത....
ചില സമയങ്ങളില്‍
ഞാന്‍ അനാഥന്‍ ...
കൃഷ്ണന്‍ ആശ്രയം...
ചില സമയങ്ങളില്‍
ഞാന്‍ നിര്ബ്ബന്ധക്കാരന്‍...
കൃഷ്ണന്‍ നിര്‍ബന്ധം...
ചില സമയങ്ങളില്‍
ഞാന്‍ മഹാത്മാവ്...
കൃഷ്ണന്‍ ദൈവ രഹസ്യം...
ചില സമയങ്ങളില്‍
ഞാന്‍ കാമുകി...
കൃഷ്ണന്‍ പ്രേമം....
ചില സമയങ്ങളില്‍
ഞാന്‍ ത്യാഗം..
കൃഷ്ണന്‍ പ്രയോജനം...
ചില സമയങ്ങളില്‍
ഞാന്‍ ആരു ...
കൃഷ്ണന്‍ ആരു ...
ചില സമയങ്ങളില്‍
ഞാന്‍ ബലഹീനത.
കൃഷ്ണന്‍ ബലം...
ചില സമയങ്ങളില്‍
ഞാന്‍ അവനല്ല...
പക്ഷെ അവന്‍ ഞാനാണ്...
എതു എന്തായാലും എന്നെയും
അവനെയും അവനെ കൊണ്ടോ
എന്നെ കൊണ്ടോ പിരിക്കാന്‍
സാധ്യമല്ല...
ഇത് തന്നെ എനിക്ക് സുഖം...
ഇത് തന്നെ അവന്റെ ആവശ്യം...
എന്റെ സുഖം അവന്‍..
അവന്റെ ആവശ്യം ഞാന്‍...
ഇതില്‍ വേറെ ആരും ഇല്ല...
എന്റെ ആവശ്യത്തെ ആരു അറിയും?
കൃഷ്ണന്റെ സുഖത്തെ ആരു മനസ്സിലാക്കും?
അവന്‍ എന്നെ അറിയും..
ഞാന്‍ അവനെ അറിയും...
ഇതു അഹംഭാവമാണോ ?
അല്ല...അല്ല...
ഇതു അനുഭവമാണ്..
മനസ്സിലായില്ലേ?
നിന്റെ കൃഷ്ണന്റടുത്തു കൊടുക്കു !
കൃഷ്ണനില്‍ നിന്നെ തേടു!
പിന്നെ മനസ്സിലാവും...
കൊടുത്താല്‍ കിട്ടും ...
തിരഞ്ഞാല്‍ തരും....
കൊടുക്കു ...ചോദിക്കു ...തിരയു...
നിന്നെ കൊടുക്കു !
അവനെ ചോദിക്കു !
പ്രേമരഹസ്യത്തെ അന്വേഷിക്കു!
മനസ്സിലായാല്‍ അനുഭവിക്ക്!
ഇല്ലെങ്കില്‍ ചോദിക്കു !
ചോദിച്ചു കൊണ്ടേ ഇരിക്കു !
ഏതെങ്കിലും ഒരു ജന്മത്തില്‍ കിട്ടും!
0 comments:
Post a Comment