കൂട്ടി കുറച്ചു നോക്കു....
രാധേകൃഷ്ണാ
കണക്കു നോക്കരുത്!
എത്ര നാമജപം ചെയ്തു എന്നു കണക്കു നോക്കരുതു!
എത്ര സമയം പൂജ ചെയ്യുന്നു
എന്നു കണക്കു നോക്കരുതു!
എത്ര വര്‍ഷമായി ഭക്തി ചെയ്യുന്നു
എന്നു കണക്കു നോക്കരുതു!
എത്ര കൈങ്കര്യം ചെയ്തു എന്നു
ഒരിക്കലും കണക്കു നോക്കരുതു !
എത്ര ദാന ധര്‍മ്മങ്ങള്‍ ചെയ്യ്യുന്നു
എന്നു കണക്കു നോക്കരുതു!
എത്ര ദിവ്യ ദേശങ്ങള്‍ തൊഴുതു
എന്നു കണക്കു നോക്കരുതു!
എത്ര പ്രാവശ്യം ദിവ്യ പ്രബന്ധം വായിച്ചു
എന്നു കണക്കു നോക്കരുതു!
എത്ര പ്രാവശ്യം ആചാര്യനു
എന്തൊക്കെ ചെയ്തു എന്ന കണക്കു
നോക്കുകയേ വേണ്ടാ!
എത്ര പേര്‍ നിന്നെ ശ്ലാഘിച്ചു
എന്നു കണക്കു നോക്കരുതു!
എത്ര പ്രാവശ്യം നീ തോറ്റു
എന്നു കണക്കു നോക്കരുതു!
എത്ര ക്ഷേത്രത്തില്‍ എത്ര പണം
ഇതു വരെ ഇട്ടു
എന്നു കണക്കു നോക്കരുതു!
കൃഷ്ണന്‍ നിനക്കു ചെയ്തു തന്ന
സഹായങ്ങളെ കണക്കാക്കു!
ആചാര്യന്‍ നിനക്കു തന്ന
ഉപദേശങ്ങളെ കണക്കാക്കു!
ഭക്ത സംഗം എത്ര കിട്ടി
എന്നു കണക്കാക്കു!
എത്ര പ്രാവശ്യം കൃഷ്ണനെ കണ്ടു
എന്നു കണക്കാക്കു!
ജീവിതത്തില്‍ പാഴാക്കി കളഞ്ഞ
വര്‍ഷങ്ങളെ സാവധാനം കണക്കാക്കു!
നീ ചെയ്തിട്ടുള്ള പാപങ്ങളുടെ
പട്ടിക കണക്കെടുക്കുക!
ഈ ഭാരത ദേശത്തിനു നീ ചെയ്തിട്ടുള്ള
നന്മകളുടെ കണക്കെടുക്കു!
ഹിന്ദു ധര്‍മ്മത്തിനു നീ ചെയ്തിട്ടുള്ള
കൈങ്കര്യങ്ങളുടെ കണക്കെടുക്കു!
ചില കണക്കുകള്‍ അതിശയമായിരിക്കും...
ചില കണക്കുകള്‍ മലിനമായിരിക്കും...
ചില കണക്കുകള്‍ കുറവായിരിക്കും...
ചില കണക്കുകള്‍ അധികമായിരിക്കും...
കണക്കു...
കൂട്ടി കുറച്ചു നോക്കു...
ബാക്കി എന്തെന്നു
നിന്റെ മനസ്സിനോട് ചോദിക്കു!
ശിഷ്ടം കൃഷ്ണന്‍ വന്നാല്‍
നീ ജയിച്ചു...
ശിഷ്ടം നീ വന്നാല്‍.??.
എന്തു പറയാനാണ്?
ശിഷ്ടം കൃഷ്ണന്‍ വരുന്ന പോലെ
നിന്നെ മാറ്റു ...
അതാണെന്റെ ആഗ്രഹം...
0 comments:
Post a Comment