Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, September 8, 2012

നിന്റെ പിറന്നാള്‍

രാധേകൃഷ്ണാ 

കൃഷ്ണാ നിന്റെ പിറന്നാള്‍ ..

നിനക്ക് എന്താണു വേണ്ടത്?

  ഞാന്‍:- നിനക്ക് എന്തെങ്കിലും കൊടുക്കണമല്ലോ!
കൃഷ്ണന്‍ :- നീ എനിക്ക് എന്ത് തരും?

ഞാന്‍:- ഒരു കാലം നിറയെ വെണ്ണ തരട്ടെ?
 കൃഷ്ണന്‍:- അത് ഞാന്‍ തന്നെ കട്ടെടുത്തു കൊള്ളാം!

ഞാന്‍:- ഒരു വലിയ പാത്രം നിറയെ പാല് തരട്ടെ?
കൃഷ്ണന്‍:- വേണ്ടാ ഞാന്‍ അത് പശുവിന്റെ അകിടില്‍ നിന്നു  കുടിച്ചു കൊള്ളാം!

ഞാന്‍:- ഒരു ഉരുളി തയിര്‍ തരട്ടെ?
കൃഷ്ണന്‍:-വേണ്ടാ ഞാന്‍ അത് നേരത്തെ തന്നെ 
നിന്റെ വീട്ടില്‍ നിന്നും എടുത്തു കഴിച്ചു കഴിഞ്ഞു!

ഞാന്‍:- ഒരു ഭരണി നിറയെ നെയയു തരട്ടെ?  
കൃഷ്ണന്‍:-വിന്റെ വേണ്ടാ! നിന്റെ വീട്ടിലെ 
നെയ്‌ ഭരണിയില്‍ ഞാന്‍ ഇപ്പോള്‍ ഒരു പിടി 
മണ്ണു ഇട്ടിട്ടു വന്നതെയുള്ളു!

ഞാന്‍:- നൂറു തടാ (പാത്രം) അക്കാര അടിശില് 
(നെയ്പ്പായസം) തരട്ടെ?
കൃഷ്ണന്‍:- അത് എപ്പോഴോ ആണ്ടാളുടെ 
നേര്‍ച്ചയായി രാമാനുജന്‍ തന്നു കഴിഞ്ഞു!

ഞാന്‍:-പോടാ കള്ളാ! നിന്റെ മാണിക്ക 
മൊട്ടിനെ മറച്ചു വെയ്ക്കാന്‍ ഒരു 
കോമണം തരട്ടെ?
കൃഷ്ണന്‍:- ഹൂഹും എനിക്ക് നിറയെ 
കോമണങ്ങള്‍ കുറൂരമ്മയും ദ്രൌപതിയും 
തന്നിട്ടുണ്ട് !

ഞാന്‍:- എന്റെ പൊന്നെ ഞാന്‍ നിനക്ക് 
നിറയെ അപ്പം തരട്ടെ?
കൃഷ്ണന്‍:- വിപ്രപത്നികള്‌  പല പാത്റങ്ങളില്‍ 
വിവിധയിനം അപ്പങ്ങള്‍ തന്നു കഴിഞ്ഞു!

ഞാന്‍:- നിനക്ക് ധാരാളം പനമ്പഴങ്ങള്‌ 
തിന്നാന്‍ തരാം!
കൃഷ്ണന്:- ഹാ ഹാ പാണന്കാട്ടില്‍ നിന്നും 
ഞാന്‍ തന്നെ പറിച്ചു തിന്നും 
നിനക്കും തരും!

ഞാന്‍:-നന്നായി കുഴച്ചു ഉപ്പിലിട്ടത്‌ കൂട്ടി 
തയിര്‍ ചോറ് തരട്ടെ?
കൃഷ്ണന്‍:- എന്റെ യശോദാമ്മയെ പോലെ 
തയിര്‍ ചോറ് കുഴയ്ക്കാന്‍ ആര്‍ക്കും പറ്റില്ല!

ഞാന്‍:- എന്നാല നല്ല സ്വാദുള്ള വിവിധ 
പഴങ്ങള്‍ തരട്ടെ?
കൃഷ്ണന്‍:- ഗോകുലത്തിലെ പഴക്കാരിയുടെ കയ്യില്‍ 
നിന്നും ധാന്യം കൊടുത്തു ഞാന്‍ തന്നെ 
വാങ്ങി കൊള്ളാം!

ഞാന്‍:- നിനക്ക് കാളി മേയ്ക്കാന്‍ ഭംഗിയുള്ള 
സ്വര്‍ണ്ണ കോല് തരട്ടെ?
കൃഷ്ണന്‍:- ഹ്മ്മ് നന്ദ ബാബ എനിക്ക് നല്ല 
സ്വര്‍ണ്ണത്തില്‍ വജ്രങ്ങള്‍ പതിച്ച കൊലു 
ഉണ്ടാക്കി തന്നിട്ടുണ്ട്. ഇതാ നോക്ക് ഇതാണതു!

ഞാന്‍:-നീ ആനന്ദമായി വായിക്കാന്‍ നല്ല ഒരു 
പുല്ലാങ്കുഴല്‍ തരട്ടെ?
കൃഷ്ണന്‍:- എന്തിനു നീ തരണം? ഞാന്‍ പോയി നിന്നാല്‍ 
മുളകള്‍ തന്നെ എനിക്ക് തരുമല്ലോ! 

ഞാന്‍:-എന്നാല്‍ കുറച്ചു മണ്ണു തരട്ടെ?
കൃഷ്ണന്‍:- എന്നിട്ട് യശോദാമ്മയോട് പറഞ്ഞു 
കൊടുത്തു എനിക്ക് അടി കിട്ടാനോ?

ഞാന്‍:- നിന്റെ കറുത്ത നിറം മാറ്റാന്‍ കുറച്ചു 
മഞ്ഞളും ചന്ദനവും തരട്ടെ?
കൃഷ്ണന്‍:- ഒരു പ്രയോജനവും ഇല്ലാ! എല്ലാ ഗ ഗോപികളും ശ്രമിച്ചു നോക്കി കഴിഞ്ഞു!
പക്ഷെ എന്റെ നിറം എല്ലാരെയും മയക്കുകയല്ലേ?

ഞാന്‍:- നീ സുഖമായി ഉറങ്ങാന്‍ ഒരു നല്ല 
തോട്ടില് തരട്ടെ?
കൃഷ്ണന്‍:- പെരിയാഴ്വാര്‍ പണ്ടെ എനിക്ക് 
"മാണിക്കം കെട്ടി, വൈരം ഇട കെട്ടി 
ആണി പോന്നാലുള്ള " ചെറിയ തോട്ടില്‍ 
തന്നു കഴിഞ്ഞു!

ഞാന്‍:- നിന്റെ തലയ്ക്കു യോജിച്ച
 ഒരു വസ്തു തരട്ടെ?   
കൃഷ്ണന്‍:- മയില്പ്പീളിയല്ലേ? ഇപ്പോഴേ 
വീട് മുഴുവന്‍ നിറഞ്ഞു വയ്ക്കാന്‍ സ്ഥലമില്ലാതെ 
യശോദാമ്മ കഷ്ടപ്പെടുകയാണ്!

ഞാന്‍:- നിനക്ക് സുഖമായിരിക്കാന്‍ 
ഒരു നല്ല കിടക്ക തരട്ടെ?
കൃഷ്ണന്‍:- ആദിശേഷന്‍ ആകുന്ന ബാലരാമ 
കിടക്ക ഉള്ളപ്പോള്‍ വേറെ വേണോ?

ഞാന്‍:- നീ ആനന്ദത്തില്‍ മടിച്ചു നിന്നെ തന്നെ 
മറക്കാന്‍ ശുദ്ധമായ പ്രേമ തരട്ടെ?
കൃഷ്ണന്‍:- രാധികാ റാണി എന്നാ പ്രേമ സാഗരം 
എന്റടുത്തുള്ളപ്പോള്‍ എനിക്ക് 
എന്തിന്റെ കുറവാണ്?

ഞാന്‍:- കൃഷ്ണാ.... എല്ലാം നിന്റെ കയ്യില്‍ 
ഉണ്ട്...ന്ഞ്ഞാന്‍ നിന്റെ പിറന്നാളിന് 
എന്താണു തരേണ്ടത്‌?
കൃഷ്ണന്‍:- നീ ഒന്നും തരന്ടാ....
എന്റെ പിറന്നാളിന് ഞാന്‍ നിനക്ക് ഒരു സമ്മാനം 
തരാം. നീ അത് സ്വീകരിക്കണം...

ഞാന്‍:- കൃഷ്ണാ... കുറുംപാ കളികുട്ടാ...
പതിവുകള്‍ മാറ്റുന്ന നായകനെ....
തരു... ഞാന്‍ വാങ്ങിക്കൊള്ളാം...
കൃഷ്ണന്‍:- ഞാന്‍ എന്റെ പിറന്നാളിന് സമ്മാനമായി 
എന്നെ തന്നെ നിനക്ക് നല്‍കാം....
നീ എന്നെ ആസ്വദിച്ചു അനുഭവികകു ...
അത് തന്നെയാണു നീ എനിക്ക് തരുന്ന 
 ഉന്നതമായ പിറന്നാള്‍ സമ്മാനം..

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP