സുപ്രഭാതം!
രാധേകൃഷ്ണാ
പ്രഭാതം....
ഇളം പുലരി...
ഇന്നത്തെ സുപ്രഭാതം
കിളികള്‍ പാടുന്ന ഭൂപാളം..
കണ്ണന്‍ വരും.... തന്നെ തരും...
കാക്കകള്‍ നല്‍കുന്ന ഉപദേശം...
ഒരുമയോടെ കഴിയു.....
പ്രാവുകളുടെ പ്രവചനം....
ഈദിനം സുദിനം....
കുരുവികളുടെ ജന്മദിനാശംസകള്‍...
പ്രഭാതമേ നീ വാഴട്ടെ....
മൈനകള്‍ പറയുന്ന രാശിഫലം....
നിന്‍റെ രാശി നല്ല രാശി....
ഗരുഡന്‍ പറയുന്ന ആനന്ദ രഹസ്യം...
കൃഷ്ണനെ ചുമന്നു കൊണ്ടിരിക്കു....
ആകാശം നല്‍കുന്ന ആശീര്‍വാദം...
നിത്യം പ്രഭാതം തീര്‍ച്ചയായും ഉണ്ട്....
ഭൂമി മാതാവു നല്‍കുന്ന മുലപ്പാല്‍...
ഉണരൂ...എഴുന്നേല്‍ക്കു...ഉയരു...ജീവിക്കു...
കാറ്റ് പറയുന്ന മന്ത്രം....
ഭേദമില്ലാതെ ഇടപഴകു....
സൂര്യന്‍ പറയുന്ന ദിവസ ഫലം...
ആഹാരം തേടുന്നതിനൊപ്പം
അനുഗ്രഹവും നേടു ....
പൂക്കള്‍ നല്‍കുന്ന സൌന്ദര്യ കുറിപ്പ്...
എല്ലാവരെയും സ്നേഹിക്കു....
മരങ്ങള്‍ പറയുന്ന ആരോഗ്യ ജീവിതം....
ഇരിക്കുന്നിടത്ത് ജീവിച്ചു പഠിക്കു....
മൃഗങ്ങള്‍ പറയുന്ന ആശംസകള്‍....
പരിശ്രമം തോല്‍ക്കില്ല.....
ശിശുക്കള്‍ പറയുന്ന വിജയ മാര്‍ഗ്ഗം....
പുഞ്ചിരി കൊണ്ടു ഭൂമിയെ വശത്താക്കു....
കലണ്ടര്‍ പറയുന്ന വിശേഷ അതിഥി...
ഇന്നു വന്നതു വിശേഷ അതിഥി....
സമയം പറയുന്ന ന്യുമരോളജി
ഓരോ സെകണ്ടും പരിശ്രമം കൊണ്ടു ഗുണിക്കു...
ഗുരു പറയുന്ന നാമ ഫലം....
കൃഷ്ണാ എന്നു
പറഞ്ഞാല്‍ നന്മയുണ്ടാകും....
ഇതാണു ഇന്നത്തെ പ്രഭാത ഭേരി....
വീണ്ടും നാളെ കാണാം....
അതുവരെ നിങ്ങളോടു വിടപറയുന്നത്
നിങ്ങളുടെ കൃഷ്ണനും,കൃഷ്ണ ദാസനും...
മംഗള ദിനാശംസകള്‍.....
0 comments:
Post a Comment