Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, October 1, 2012

ആടുന്നു കണ്ണൻ

രാധേകൃഷ്ണാ 

നർത്തനം ..... 
നടനം ഒരഴകാണു... 

അതിലും ഒരു ചെറിയ ബാലൻ 
ആടുമ്പോൾ ചോദിക്കണോ?

അതിലും ഒരു സുന്ദരനായ ബാലൻ 
ആടുമ്പോൾ പറയുകയും വേണോ?

 ദ്വാപര യുഗത്തിൽ തെളിഞ്ഞ യമുനാ നദിയിൽ 
ഗോപികൾ കാണെ ആടി കണ്ണൻ.... 

വൃന്ദാവനത്തിൽ കാളീയ നാഗത്തിന്റെ തലയിൽ 
ആനന്ദമായ് ആടി കണ്ണൻ.... 

ഗന്ധർവന്മാർ പാടി, 
ദേവര്കൾ പുളകം അണിയെ 
ദേവതകൾ മയക്കി 
നന്നായി ആടി കണ്ണൻ! 

നടരാജനും തന്റെ നാട്യം മറന്നു.
സരസ്വതിയുടെ കയ്യിൽ നിന്നും വീണ വഴുതി.
തുള്ളി ആടി കണ്ണൻ.....

കാളിയന്റെ പത്നികൾ ആസ്വദിച്ചു 
ഗോപബാലന്മാർ സ്വയം മറന്നാടി
ഉത്സാഹത്തോടെ ആദി കണ്ണൻ!

ആദിശേഷന്റെ തലകൾ ആടി 
ശ്രീദേവി പോലും മോഹിച്ചു മയങ്ങിയാടി 
തെറ്റാതെ ആടി കണ്ണൻ!

യമുനാ ദേവിയുടെ തിരകൾ ആടി 
വായുദേവൻ തെന്നലായി ആടി 
ചാടി ചാടി അടി കണ്ണൻ!

മുറുക്കെ കെട്ടിയ പീതാംബരം ആടി 
കാൽച്ചിലങ്ക ആടി, കാതിൽ കുണ്ടലമാടി 
അത്ഭുതമായി ആടി കണ്ണൻ!

മുത്തുമണി മാല ആടി 
തലയിൽ മയിൽ‌പീലി ആടി 
കണ്ണുകൾ ആടി കണ്ണൻ ആടി!

നാരദർ സുഖമായി താളം ഇട്ടു 
തുംബുരു വീണ വായിച്ചു 
ചുറുചുറുക്കോടെ ആടി കണ്ണൻ!

മരങ്ങൾ മന്ദമാടി 
 പശുക്കളും നിന്നാടി 
പമ്പരം പോലെ കണ്ണൻ ചുറ്റി ആടി!

എത്ര ഭംഗി കാളിയ നര്ത്തനം!

അയ്യോ നഷ്ടപ്പെട്ടല്ലോ എന്നു ദുഃഖിക്കുന്നൊ?

ദുഃഖിക്കണ്ടാ....
ഇന്നും നിനക്കു കാണാം കാളിയ നർത്തനം!

ഊത്തുക്കാട് എന്ന പുഷ്പവനത്തിൽ 
കാമധേനുവിന്റെ കുട്ടികൾ 
ഭട്ടിയും നന്ദിനിയും കേൾക്കാൻ 
നാരദർ കാളിയമര്ദ്ദന വൈഭവം പറഞ്ഞു!

അത് ശ്രവിച്ച കുട്ടികൾ കാളിയൻ ഭഗവാന്റെ 
കാലു കടിച്ചിരിക്കുമോ എന്നു വ്യാകുലപ്പെട്ടു 
സ്വയം മറന്നു.

കാമധേനു തന്റെ കുട്ടികളുടെ താപം തീര്ക്കാൻ 
വൈകുണ്‍ഠം ചെന്നു നാരയണനോട് 
കരഞ്ഞപേക്ഷിച്ചു!

നാരായണൻ ഭക്തർകളുടെ താപം തീർക്കാൻ 
കലിയുഗത്തിൽ വേഗം കണ്ണനായി വന്നു!

നന്ദിനിയും ഭാട്ടിയും കാണ്‍കെ 
നാരദർ ഗാനം ചെയ്തു, 
കാമധേനു ഉരുകിയുരുകി 
കുളത്തിൽ നർത്തനം ചെയ്തു!

ദ്വാപരയുഗത്തിൽ ആടിയത് പോലെ 
കാളിയന്റെ തലയിൽ വീണ്ടും 
 ഉത്സാഹത്തോടെ ആടി!

കുട്ടികൾ ആഹാ! ഇതു  ഇവന്റെ 
ഒരു ലീല എന്നറിഞ്ഞു സന്തോഷിച്ചു!

നാരദർ കണ്ണനോടു എപ്പോഴും 
ഇവിടെ ഇങ്ങനെ ഇരിക്കു എന്നപേക്ഷിച്ചു!

ഭക്തന്റെ വാക്കിനാൽ ബദ്ധനായി 
ഇന്നും ഊത്തുക്കാടിൽ നാം കാണെ 
ആടുന്നു കണ്ണൻ!



നാരദർ വീണ്ടും വെങ്കടകവിയായി വന്നു
വിവിധ ഗാനങ്ങൾ പാടി
ആടുന്നു കണ്ണൻ!

ഇടത്തെ കാൽ കാളിയന്റെ തലയിലേറ്റി 
ഇടത്തെ കയ്യിൽ കാളിയന്റെ വാൽ പിടിച്ചു 
ആടുന്നു കണ്ണൻ!

വലത്തേ  കാൽ ഭംഗിയായി മടക്കി 
വലത്തേകയ്യില അഭയ മുദ്രയോടെ 
ആടുന്നു കണ്ണൻ!
മുഖത്തിൽ  പുഞ്ചിരിയോടെ
തലയിൽ മുത്തുക്കിരീടത്തോടെ
ആടുന്നു കണ്ണൻ!

കാളിയന്റെ കോപക്കടിയെല്ലാം 
വലത്തെക്കാലിൽ പാടുകളായി വിളങ്ങെ 
ആടുന്നു കണ്ണൻ!

നമ്മുടെ പാപമൊക്കെ നശിക്കാൻ 
അഹംഭാവമെല്ലാം തീരാൻ 
ആടുന്നു കണ്ണൻ!

ആളൊഴിഞ്ഞ ഗ്രാമത്തിൽ 
പാമ്പിൻ മേലെ ആശയോടെ 
ആടുന്നു കണ്ണൻ!

രണ്ടു കാലില നില്ക്കുന്ന എന്നെയും 
ഒറ്റക്കാലിൽ  നിറുത്തി വെച്ചു 
ആടുന്നു കണ്ണൻ!

ഞാൻ  ഇരുന്നു കാണുന്നത് 
അവൻ നിന്നു കണ്ടു 
ആടുന്നു കണ്ണൻ!

ഒരിക്കൽ അവനെ കാണാൻ മോഹിച്ച എന്നെ 
ഒരു കാലിൽ നിറുത്തി 
ആടുന്നു കണ്ണൻ!

ഓർക്കുമ്പോൾ ചിരി വരുന്നു..
ആടുന്ന  കണ്ണനെ ഞാൻ ആടിയാടി 
കണ്ടത്......

നീയും വരൂ... ഞാനും വരാം..
രണ്ടു പേരും കൂടെ പോകാം.


ആടുന്നു കണ്ണൻ ...
നമ്മെ കാണിക്കാൻ കാത്തിരുന്നു
ആടുന്നു കണ്ണൻ!

വേഗം ചെല്ലാം വരൂ...
ആടുന്നു കണ്ണൻ!

ഊത്തുക്കാടിൽ വെങ്കടകവിക്കായി ആടുന്നു കണ്ണൻ!
എന്റെ  ഉള്ളിൽ നിന്നാടുന്നു കണ്ണൻ!

ഭക്തി ഊറ്റുള്ള കാട്ടിൽ ആടുന്നു കണ്ണൻ..
എന്റെ ഉള്ളിലെ കാട്ടിലും ആടുന്നു കണ്ണൻ!

നമ്മളെ ആടിപ്പിക്കുന്ന നടന നായകാ
ഞാനും ആടുന്നു നിന്റെ കൃപയാൽ!


കരയുന്നു ഗോപാലവല്ലിദാസൻ
ആടുന്നു കണ്ണൻ !

ആനന്ദത്തിൽ കരയുന്നു ദാസാൻ 
ആടുന്നു കണ്ണൻ! ! !

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP