Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, July 27, 2011

വന്നല്ലോ ഞങ്ങള്‍...

രാധേകൃഷ്ണാ
തിരുമലയ്ക്കു ഞങ്ങള്‍ വന്നല്ലോ... 
തൃപ്രസാദം ലഭിച്ചുവല്ലോ...
തിരുമലയ്ക്കു ഞങ്ങള്‍ വന്നല്ലോ... 
നിന്റെ ദര്‍ശനം നീ തന്നല്ലോ...
 തിരുമലയ്ക്കു ഞങ്ങള്‍ വന്നല്ലോ... 
ആനന്ദത്തില്‍ മുക്കി കിടത്തിയല്ലോ...
 തിരുമലയ്ക്കു ഞങ്ങള്‍ വന്നല്ലോ... 
അഹങ്കാരത്തോടു കൂടി വന്നല്ലോ ഞങ്ങള്‍...
 തെറ്റു തിരുത്തി മടങ്ങിയല്ലോ...
കാമത്തോടു   കൂടി വന്നല്ലോ ഞങ്ങള്‍...
ഉന്നത പ്രേമം നീ തന്നല്ലോ...
സ്വാര്‍ത്ഥതയോടു കൂടി വന്നല്ലോ ഞങ്ങള്‍...
പരിശുദ്ധനാക്കി തീര്‍ത്തല്ലോ നീ...
രോഗത്തോടു കൂടി വന്നല്ലോ ഞങ്ങള്‍..
പൂര്‍ണ്ണ ആരോഗ്യം നല്‍കിയല്ലോ നീ...
ആകുലതയോടെ വന്നല്ലോ ഞങ്ങള്‍...
ആനന്ദം വര്‍ഷിച്ചല്ലോ നീ...
ഭയത്തോടു കൂടി വന്നല്ലോ ഞങ്ങള്‍...
അഭയം നല്‍കി രക്ഷിച്ചല്ലോ നീ...
സംശയത്തോടു കൂടി വന്നല്ലോ ഞങ്ങള്‍...
സമാധാനം നല്‍കിയല്ലോ നീ...
മൃഗങ്ങളായി വന്നല്ലോ ഞങ്ങള്‍...
മനുഷ്യരായി മാറ്റിയില്ലേ നീ...
ഭാരത്തോടെ വന്നല്ലോ ഞങ്ങള്‍...
സ്നേഹത്തോടെ നോക്കിയല്ലോ നീ...
വിശന്നു വന്നല്ലോ ഞങ്ങള്‍...
പ്രസാദം ഊട്ടിയില്ലേ നീ...
തളര്‍ന്നു വന്നല്ലോ ഞങ്ങള്‍...
ബലത്തോടെ തിരിച്ചു പോന്നല്ലോ ഞങ്ങള്‍...
വിശ്വസിച്ചു വന്നല്ലോ ഞങ്ങള്‍...
വിശ്വാസം രക്ഷിച്ചല്ലോ നീ...
ഏഴുമലയ്ക്കു വന്നല്ലോ ഞങ്ങള്‍...
വാഴ്വില്‍ വിളക്കേറ്റിയല്ലോ നീ...
ഒന്നും തന്നില്ല ഞങ്ങള്‍...
ഒതുക്കിയില്ല ഞങ്ങളെ നീ...
മലയപ്പാ... രാജനേ...കലിയുഗ ദൈവമേ...
നിനക്കു സമാനമായി ഈ ലോകത്തില്‍ ആരുമില്ലല്ലോ...

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP