Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, June 28, 2012

നിറഞ്ഞിരിക്കട്ടെ....

രാധേകൃഷ്ണാ 

നിന്‍റെ  വീട്ടില്‍ കൃഷ്ണന്‍റെ ആശീര്‍വാദം 
നിറഞ്ഞിരിക്കട്ടെ  .....

നിന്‍റെ ശരീരത്തില്‍ കൃഷ്ണന്‍റെ  ശക്തി
 നിറഞ്ഞിരക്കട്ടെ ..... 

നിന്‍റെ മനസ്സില്‍ കൃഷ്ണന്‍റെ  സമാധാനം 
നിറഞ്ഞിരിക്കട്ടെ  ..... 
 
നിന്‍റെ ജീവിതത്തില്‍ കൃഷ്ണന്‍റെ
കൃപ നിറഞ്ഞിരിക്കട്ടെ ..... 

നിന്‍റെ കുടുംബത്തില്‍ കൃഷ്ണന്‍റെ 
സ്നേഹം നിറഞ്ഞിരിക്കട്ടെ ...

നിന്‍റെ ബുദ്ധിയില്‍ കൃഷ്ണന്‍റെ  
അറിവു നിറഞ്ഞിരിക്കട്ടെ ...

നിന്‍റെ ഇന്ദ്രിയങ്ങളില്‍ കൃഷ്ണന്‍റെ 
ബലം നിറഞ്ഞിരിക്കട്ടെ ...

നിന്‍റെ ചിന്തകളില്‍ കൃഷ്ണന്‍റെ 
അനുഗ്രഹം നിറഞ്ഞിരിക്കട്ടെ ...

നിന്‍റെ വാക്കുകളില്‍ കൃഷ്ണന്‍റെ 
സംയമനം നിറഞ്ഞിരിക്കട്ടെ ...

നിന്‍റെ ചിരിയില്‍ കൃഷ്ണന്‍റെ 
സന്തോഷം നിറഞ്ഞിരിക്കട്ടെ ...    

നിന്‍റെ ഗമനത്തില്‍ കൃഷ്ണന്‍റെ  പ്രകാശം 
നിറഞ്ഞിരിക്കട്ടെ ...


നിന്‍റെ വഴിയില്‍ കൃഷ്ണന്‍റെ രക്ഷ 
നിറഞ്ഞിരിക്കട്ടെ ..  


നിന്‍റെ ഭാവിയില്‍ കൃഷ്ണന്‍റെ കാരുണ്യം
നിറഞ്ഞിരിക്കട്ടെ ... 

നിന്‍റെ ഉറക്കത്തില്‍ കൃഷ്ണന്‍റെ   ശാന്തി 
നിറഞ്ഞിരിക്കട്ടെ  ...  


നിന്‍റെ ഉണര്‍വില്‍ കൃഷ്ണന്‍റെ തേജസ്സ് 
നിറഞ്ഞിരിക്കട്ടെ ... 


നിന്‍റെ കാര്യങ്ങളില്‍ കൃഷ്ണന്‍റെ മേല്‍നോട്ടം 
 നിറഞ്ഞിരിക്കട്ടെ ... 

നിന്‍റെ  വിജയങ്ങളില്‍ കൃഷ്ണന്‍റെ സംയമനം 
 നിറഞ്ഞിരിക്കട്ടെ ... 

നിന്‍റെ  തീരുമാനങ്ങളില്‍ കൃഷ്ണന്‍റെ 
നിശ്ചയം  നിറഞ്ഞിരിക്കട്ടെ ... 

 നിന്‍റെ ആഹാരത്തില്‍ കൃഷ്ണരസം 
നിറഞ്ഞിരിക്കട്ടെ  ... 


നിന്‍റെ വസ്ത്രങ്ങളില്‍ കൃഷ്ണന്‍റെ രക്ഷ 
നിറഞ്ഞിരിക്കട്ടെ  ...   

സ്വപ്നങ്ങളില്‍ കൃഷ്ണന്‍റെ രാസലീല 
 നിറഞ്ഞിരിക്കട്ടെ ... 
 
നിന്‍റെ ഭക്തിയില്‍ കൃഷ്ണന്‍റെ സാന്നിധ്യം 
 നിറഞ്ഞിരിക്കട്ടെ  .. 
 
നിന്‍റെ  നാവില്‍ കൃഷ്ണന്‍റെ തിരുനാമ ജപം 
 നിറഞ്ഞിരിക്കട്ടെ  ... 
 
നിന്‍റെ സ്മരണയില്‍ കൃഷ്ണന്‍ എന്നും 
നിറഞ്ഞിരിക്കട്ടെ  ... 
 
നിന്‍റെ  സമയങ്ങളില്‍ കൃഷ്ണന്‍റെ നശിക്കാത്ത 
ഐശ്വര്യം  നിറഞ്ഞിരിക്കട്ടെ  ... 
 
നിന്‍റെ  മക്കളുടെ ജീവിതത്തില്‍ കൃഷ്ണന്‍റെ
കരുണാ കടാക്ഷം പരിപൂര്‍ണ്ണമായി 
നിറഞ്ഞിരിക്കട്ടെ  ... 

നിന്‍റെ ആത്മാവില്‍ കൃഷ്ണന്‍ എന്നും 
നിറഞ്ഞിരിക്കട്ടെ...
 
നിന്‍റെ എല്ലാവറ്റിലും ഗുരുകൃപാ  
നിറഞ്ഞിരിക്കട്ടെ... 
 
നിറവോടെ ജീവിക്കു .... 
ഈശ്വരനോടെ ജീവിക്കു ...
കുറവില്ലാതെ ജീവിക്കു....
ഗുരുവിന്‍റെ കൂടെ  ജീവിക്കു .... 

Tuesday, June 26, 2012

ഒരു ഇടം തരുമോ?

രാധേകൃഷ്ണാ 

തിരുപ്പാണാള്‍വാരേ !
വൃശ്ചിക മാസത്തിലെ രോഹിണി 
നല്‍കിയ ഉത്തമ  നല്‍ മുത്തേ ....

കാവേരിയുടെ മടിയില്‍ ഉറയൂരില്‍ 
ഉദിച്ച ഉന്നത മാണിക്കമേ ....

ശാരീരികമായി ഒതുങ്ങിയിരുന്നെങ്കിലും   
ഹൃദയം കൊണ്ടു രംഗ നോടു 
കൂടിയിരുന്ന അത്ഭുതമേ ...

വിനയം കൊണ്ടും ഭക്തി കൊണ്ടും 
ഭൂലോക വൈകുണ്ഠ റാണി 
ശ്രീ രംഗ നായകിക്കു  പ്രിയ പുത്രനായവനേ ..

 വീണയെ മീട്ടി, ഭക്തിയെ പാടി 
ദേവാദി ദേവന്‍ രംഗനാഥനെ വശപ്പെടുത്തിയ 
ആള്‍വാരേ ....

തീണ്ടാജാതി എന്നു ലോകം ഒതുക്കുമ്പോള്‍ 
എന്‍റെ പാണന്‍ എന്നു  രംഗന്‍വിളിച്ചു 
ശ്രീരംഗത്തില്‍ പ്രവേശിച്ച ഭക്തനേ ....

കല്ലു കൊണ്ടു അടിച്ച ബ്രാഹ്മണന്‍ 
ലോക സാര്‍ങ്ഘ മുനിയുടെ 
തോളിലേറി ശ്രീരംഗം വന്ന മുനിവാഹനരേ ... 

അമലനെ ആദി പിരാനെ 
വിമലനെ വിണ്ണവര്‍കോനെ 
നിമാലനെ തന്റെ ഉള്ളുല്‍ അടക്കിയ 
വീരനേ....

കണ്ണില്‍ രംഗന്‍റെ പാടത്തെയും 
ചിന്തയില്‍ രംഗന്‍റെ  പവിഴാധരത്തെയും 
ചിത്തത്തില്‍ രംഗന്റെ തൃക്കണ്ണുകളെയും 
രംഗനില്‍ തന്നെയും ഉള്‍ക്കൊണ്ട പാണരെ ....

എനിക്കും രംഗന്ടെ തിരുമേനിയില്‍ 
ഒരു ഇടം തരുമോ?

എനിയ്ക്കും   അങ്ങയുടെ കൂടെ ഭക്തി ചെയ്യാന്‍ 
ഒരു ഇടം തരുമോ?    

അടിയനും അങ്ങയ്ക്ക് അരികില്‍ 
ഒരു ഇടം തരുമോ?

കാത്തിരിക്കുന്നു ...
തിരുപ്പാണാള്‍വാരുടെ പാദ  ധൂളി ഗോപാലവല്ലി ... 

Monday, June 25, 2012

വിശ്വസിക്കാമെങ്കില്‍ വിശ്വസിക്കു !

 രാധേകൃഷ്ണാ 

എനിക്കും ആഴ്വാര്‍ ആകണം...


നമ്മാള്‍വാരെ പോലെ 16 വര്ഷം 
തപസ്സിരിക്കണം !

മധുര മധുരകവിയാരെ പോലെ 
ഗുരു കൈങ്കര്യം ചെയ്യണം!

പോയ്കൈയാള്‍വാരെ പോലെ 
വലിയ വിളക്കു കാത്തിക്കണം !   

ഭൂ തത്താഴ്വാരെ പോലെ 
സ്നേഹം ചൊരിയണം !

പേയാള്‍വാരെ പോലെ ശ്രീയുടെ 
പതിയെ കാണണം !

തിരുമഴിശൈ ആള്‍വാരെ പോലെ 
പെരുമാളെ ഉണര്‍ത്തണം !


പെരിയാഴ്വാരെ പോലെ പത്മനാഭനു 
'പല്ലാണ്ടു' പാടണം!

ആണ്ടാളെ പോലെ അരംഗന്‍റെ 
പത്നിയാകണം !

തിരുപ്പാണാഴ്വാരെ പോലെ 
ഒതുക്കത്തില്‍ ഭക്തി ചെയ്യണം! 

തൊണ്ടരടിപ്പൊടി ആള്‍വാരെ പോലെ 
സ്വയം തിരുത്തി ഭക്തി മാര്‍ഗ്ഗത്തില്‍ 
എത്തണം !

 തിരുമങ്കൈ  ആള്‍വാരെ  പോലെ 
വാളോങ്ങി നാരാണനെ വിരട്ടണം!

ഇത് സാധ്യമാണോ?
സത്യമായിട്ടും ഇത് സാധ്യമല്ല!

ഞാന്‍ എന്‍റെ  ബലത്തെ 
ആശ്രയിച്ചാല്‍ സത്യമായും  ഇതു 
സാധ്യമല്ല!

എന്നാല്‍ അടിയന്‍ ആശ്രയിക്കുന്നതു
കാരുണ്യ മൂര്‍ത്തി രാമാനുജനെ!
 
 അതു കൊണ്ടു ഇത് സത്യമായിട്ടും 
സാധ്യമാണ്!

   ഞാനും ആഴ്വാര്‍ ആകും....

രാമാനുജനെ ആശ്രയിച്ചാല്‍ മോക്ഷം.... 
രാമാനുജനെ ആശ്രയിച്ചാല്‍ പാപം മറയും....
രാമാനുജനെ ആശ്രയിച്ചാല്‍ എന്തും നടക്കും....

രാമാനുജനെ ആശ്രയിച്ചാല്‍ 
ഞാനും ആള്‍വാരാണ്  
 നീയും ആഴ്വാരാണ് 

വിശ്വസിക്കാമെങ്കില്‍ വിശ്വാസിക്കു ! 

Saturday, June 23, 2012

ഞാനാണോ പറയുന്നതു ?!?

രാധേകൃഷ്ണാ 

ഞാനാണോ പറയുന്നത് 
എന്‍റെ  കൃഷ്ണനെ കുറിച്ച്?
 
എന്നെ കൊണ്ടു പരബ്രഹ്മ പരമാത്മാവിനെ 
പറ്റി പറയാന്‍ സാധിക്കുമോ?
ഉത്തമ ഭക്തിയെ കുറിച്ച് പറയാന്‍ 
എനിക്ക് അര്‍ഹത ഉണ്ടോ?
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡനായകനെ 
വര്‍ണ്ണിക്കാന്‍  എന്നെ കൊണ്ടു 
കഴിയുമോ?

ലോകത്തെ മുഴുവനും  നടത്തുന്ന 
സൂത്ര ധാരിയെ കുറിച്ചു
എന്തറിയാം എനിക്കു ?

  
മറ്റുള്ളവര്‍ക്കു  ഭഗവാനെ 
മനസ്സിലാക്കി കൊടുക്കാന്‍
ഞാന്‍ എന്താ ജ്ഞാനിയാണോ?

മഹാത്മാക്കളെ കുറിച്ച് ഉപന്യസിക്കാന്‍
ഞാന്‍ എന്താ   ഉത്തമ ഭക്തനാണോ?

 എനിക്കു ഒന്നും തന്നെ അറിയില്ല !

ഞാന്‍ സംസാരിക്കുന്നില്ലാ 
അവനാ ണു  സംസാരിക്കുന്നതു 

ഞാന്‍ പറയുന്നില്ലാ.. 
അവനാണു പറയിപ്പിക്കുന്നതു ....

ഞാന്‍ ആസ്വാദകന്‍...
ഞാന്‍ അടിയവന്‍... 
ഞാന്‍ കുഞ്ഞു...
ഞാന്‍ അവന്റേതു ... 

ഇതു മാത്രം എനിക്കറിയാം ...

മറ്റതെല്ലാം അവന്‍ ചെയ്യുന്നത്!!!! 

Thursday, June 21, 2012

രഥ യാത്ര....

രാധേകൃഷ്ണാ 

ജഗന്നാഥ....
മിടുക്കനായി രഥത്തില്‍ ഇരിക്കണം 
മനസ്സിലായോ...

ബാലരാമ...
ശ്രദ്ധയോടെ ജഗന്നാഥനെ നോക്കണം 
അറിയാമല്ലോ...

സുഭദ്രാ...
ബലരാമന്‍ ജഗന്നാഥന്റെ കൈകളെ വിടരുത്...
മനസ്സിലായോ..

മൂന്നു പേരും മിടുക്കരായി പോയിട്ട് തിരിച്ചു വരണം
കേട്ടോ...

ജനങ്ങളുടെ ഹൃദയം കുളിരെ 
ആടിപ്പാടി സന്തോഷിക്കണം 
കേട്ടോ..

വേഗം പോയിട്ടു പെട്ടെന്ന് തിരികെ എത്തണം 
കേട്ടോ...

അമ്മ നിങ്ങള്‍ക്കായി ധാരാളം പലഹാരങ്ങള്‍ 
ഉണ്ടാക്കി വെച്ച് കാത്തിരിക്കും ...

നിങ്ങള്‍ വന്നുടന്‍ വിശക്കും 
അപ്പോള്‍ ധാരാളം തരും.....

പോകുന്ന വഴിയില്‍ രഥത്തില്‍ വെച്ച് കഴിക്കാന്‍ 
ധാരാളം പലഹാരങ്ങള്‍ വെച്ചിട്ടുണ്ട് 
ശരിക്കു കഴിക്കണം....

നന്നായി കളിക്കണം 
മിടുക്കരായി തിരിച്ചു വരണം..

അപ്പോള്‍ അമ്മ രാത്രി മൂന്നുപേര്‍ക്കും
നിറയെ കഥകള്‍ പറയും...
താരാട്ട് പാടും...
 ജഗന്നാഥാ ...
വഴിയില്‍ കൃഷ്ണ ചൈതന്യരെ കണ്ടാല്‍
ഞാന്‍ അന്വേഷിച്ചതായി പറയു...

ബാലരാമാ...
വഴിയില്‍ നിത്യാനന്ദനെ  കണ്ടാല്‍ ഞാന്‍
തീര്‍ച്ചയായും വരാന്‍ പറഞ്ഞു എന്ന് പറയു...

ശരി...ശരി...പുറപ്പെടു ...
ഭക്തര്‍ കാത്തിരിക്കുന്നു....

Friday, June 15, 2012

തിരുനീര്‍മല

രാധേകൃഷ്ണാ 
തിരുമങ്കൈ ആള്‍വാരെ ആറു മാസം 
കാത്തിരിക്കാന്‍ വെച്ച നീര്‍മല.....

വാല്മീകി മഹര്‍ഷിക്കു  ആശ തീര്രെ 
രാമനെ കാട്ടിക്കൊടുത്ത നീര്‍മല...

രംഗനാഥന്‍ ഭൂദേവി ശ്രീദേവി സമേതനായി 
ശയന  രൂപത്തില്‍ ഇരിക്കും നീര്മല..

ലോകം അളന്നവന്‍ നിന്ന് കൊണ്ടു 
അനുഗ്രഹം ചൊരിയുന്ന നീര്‍മല...

പ്രഹ്ലാദനെ ഇഷ്ടപ്പെടുന്ന  നരസിംഹം 
ശാന്തമായി ഇരുന്നരുളുന്ന നീര്‍മല...

എനിക്കു ധാരാളം നാമജപം നല്‍കി എന്നെ
പാകപ്പെടുത്തിയ നീര്‍മല.....

ശാന്തമായ ഒരു ദിവ്യ ദേശം ...
ഏകാന്തമായ ഒരു ദിവ്യ ദേശം ....
ബഹളം ഇല്ലാത്ത ഒരു ദിവ്യ ദേശം....

തോന്നുമ്പോള്‍ ഞാന്‍ പോകും..
ശാന്തമായി ഇരിക്കും...
എന്റെ കണ്ണനെ ഞാന്‍ ആസ്വദിക്കും...

നീര്‍മലയെ എന്റെ ജീവിതത്തിന്റെ മല...
നീര്‍മലയേ ! എന്നെ ജീവിപ്പിക്കുന്ന മല...

Sunday, June 10, 2012

ഗോപികാ ഗീതം!

രാധേകൃഷ്ണാ 

ഗോപികാ ഗീതം....

സ്വയം മറന്ന ഗോപികളുടെ പ്രേമഗീതം!

സ്വന്തം ഗൃഹങ്ങളെ ഉപേക്ഷിച്ച 
ഭക്തകളുടെ ഉന്നത ഗീതം!

 ലോക മര്യാദയെ കളഞ്ഞ 
ഉത്തമികളുടെ ഗീതം...

വേദ വാക്യങ്ങളെ കടന്ന 
ധീരരുടെ ഗീതം...

ശാസ്ത്ര ധര്‍മ്മത്തെ തള്ളി കളഞ്ഞ 
സ്ത്രീകളുടെ ഗീതം...

ഉറ്റവരെയും പെട്ടവരെയും 
ഒതുക്കിയവരുടെ ഗീതം...

ഭര്‍ത്താവിനെയും കുട്ടികളെയും 
മരന്നവരുടെ ഗീതം...

അഹംഭാവത്തെയും മമകാരത്തെയും 
കൊന്നവരുടെ ഗീതം....

കൃഷ്ണന്റെ മനോരഥം പൂര്‍ത്തി ചെയ്തവരുടെ 
ഗീതം..

സാക്ഷാത് മന്മഥമന്മഥനെ  
വശീകരിച്ച ഗീതം...

രാധികാദാസികളുടെ വിരഹ താപ ഗീതം...

നമ്മുടെ പാപങ്ങളെ കളഞ്ഞു 
നമുക്ക് ഭക്തി നല്‍കുന്ന ഗീതം...

അര്‍ദ്ധരാത്രിയില്‍ ഒരു പ്രേമ ഗീതം...

കൃഷ്ണന്‍ തന്നെ ഒളിഞ്ഞിരുന്നു 
ആസ്വദിച്ചു കേട്ട ഗീതം....

യമുനക്കരയിലെ ഒരു 
യജ്ഞ ഗീതം...

എന്നെ മയക്കിയ ഒരു ഗീതം...
എന്നെ കരയിച്ച ഒരു ഗീതം...

എനിക്കു കൃഷ്ണനെ നല്‍കിയ ഗീതം...
എന്റെ കൃഷ്ണനെ ഞാന്‍ അനുഭവിച്ച ഒരു ഗീതം...

ഗോപികാ ഗീതം...
ഭാഗവത സാരം...
ഭാഗവത രഹസ്യം...

തനിച്ചിരുന്നു പാടു ...
താനേ കൃഷ്ണന്‍ എത്തും ...

ഞാനും ഒരു ഗോപിയാണ്...

ഇന്നു മനസ്സിലായി !

രാധേകൃഷ്ണാ 

ഒന്നു എനിക്കു മനസ്സിലായി.
ഇന്നു എനിക്കു മനസ്സിലായി..
ഇന്നു നന്നായി മനസ്സിലായി! 

ഞാന്‍ എന്നെ കുറിച്ചു ചിന്തിക്കുന്നതിലും 
കൂടുതല്‍ പാര്‍ത്ഥസാരഥി ചിന്തിക്കുന്നു!

എന്റെ ഭാവിയെ കുറിച്ചു എന്നെക്കാള്‍
പാര്‍ത്ഥസാരഥി നന്നായി അറിയും!

എന്റെ ശരീരത്തിന്റെ ബലത്തെയും 
എന്റെ മനസ്സിനെ ബാലഹീനതയെയും
 പാര്‍ത്ഥസാരഥി നന്നായി ഗണിച്ചു വെച്ചിട്ടുണ്ട്! 

എന്റെ ജീവിതത്തെ, എന്റെ ആവശ്യങ്ങളെ 
എന്നെക്കാള്‍ നന്നായി പാര്‍ത്ഥസാരഥി
നോക്കുന്നു!

  എന്റെ കഴിഞ്ഞ കാലത്തെ ഞാന്‍ 
മറന്നു പോയാലും എന്റെ പാര്‍ത്ഥസാരഥി
നന്നായി ഓര്‍മ്മിക്കുന്നു!

എന്റെ വര്‍ത്തമാന കാലത്തെ എന്നെക്കാള്‍ 
നന്നായി പാര്‍ത്ഥസാരഥി ശ്രദ്ധിക്കുന്നു!

എന്റെ ഭാവിയെ പാര്‍ത്ഥസാരഥി
എന്നെക്കാള്‍ തെളിവോടെ കാണുന്നു!

 ഇതെല്ലാം പാര്‍ത്ഥസാരഥി ചെയ്യുമ്പോള്‍ 
എനിക്ക് ജീവിതത്തില്‍ ചെയ്യാന്‍ ഒന്നുമില്ല!

ആ ഒന്നുണ്ട്....
പാര്‍ത്ഥസാരഥിയുടെ പാദങ്ങളെ ഗതി 
എന്നു ജീവിക്കണം...

പാര്‍ത്ഥസാരഥിയുടെ മനസ്സ് നോവിക്കാതെ 
ജീവിക്കണം! 

 പാര്‍ത്ഥസാരഥി സന്തോഷിക്കുന്ന രീതിയില്‍ 
ജീവിക്കണം...   

പാര്‍ത്ഥസാരഥിക്കു തൃപ്തിയാകുന്നതു 
പോലെ ജീവിക്കു !

ഇത് എനിക്കു മനസ്സിലായി 
എന്ന് മനസ്സിലായി...
സ്പഷ്ടമായി മനസ്സിലായി... 

Saturday, June 9, 2012

ബുദ്ധിപൂര്‍വ്വം ചിന്തിക്കു!

രാധേകൃഷ്ണാ 

എല്ലാവരും വെള്ളയുടെ നടുവിലുള്ള കറയെ 
നോക്കിയാല്‍ നീ ആ കയുടെ ചുറ്റിലുമുള്ള 
വെള്ളയെ ശ്രദ്ധിക്കു!

എല്ലാവരും റോസാ ചെടിയിലുള്ള മുള്ളുകളെ 
ശ്രദ്ധിച്ചാല്‍ നീ മുള്‍ ചെടിയില്‍ പൂക്കുന്ന 
പൂവിനെ നോക്ക്!
 
എല്ലാവരും വേനലിലെ സൂര്യന്റെ ചൂടിനെ 
ശപിച്ചാല്‍ നീ ആ ശക്തി കൊണ്ടു
എന്തു ചെയ്യാനാകും എന്നു ആലോചിക്കു ! 
 
എല്ലാവരും മഴയെ വെറുത്തു ഒതുങ്ങി 
നിന്നാല്‍ നീ ആ മഴയില്‍ നനഞ്ഞു 
നിന്നെ തണുപ്പിക്കു!

എല്ലാവരും പ്രശ്നങ്ങളില്‍ തളര്‍ന്നു 
കരയുമ്പോള്‍ നീ ആ പ്രശ്നങ്ങളെ നിന്റെ
 വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കു!
 
എല്ലാവരും ചെലവുകളെ കണ്ടു പുലമ്പിയാല്‍ 
നീ അവയെ നിന്റെ നീക്കിയിരിപ്പു വരവായി മാറ്റു! 
 
എല്ലാവരും ഭയന്നിട്ടു ജീവിതത്തെ കുറിച്ചു 
ചിന്തിക്കാന്‍ മറക്കുമ്പോള്‍ നീ നിന്റെ 
ധൈര്യത്തെ മൂലധനമാക്കി മാറ്റി ചിന്തിക്കു!
 
ആലോചിക്കാതെ ജീവിക്കാന്‍ പറ്റില്ല!
ശരിയായി ചിന്തിക്കാതെ ജയിക്കാന്‍ സാധിക്കില്ല!
തെറ്റായി ചിന്തിച്ചാല്‍ രക്ഷപ്പെടാന്‍ പറ്റില്ല!
 
മാറ്റി ചിന്തിക്കു!
പലവിധം ചിന്തിക്കു!
വ്യത്യാസമായി ചിന്തിക്കു!
വിചിത്രമായി ചിന്തിക്കു!
വിനോദമായി ചിന്തിക്കു!
 
എല്ലാവരും എന്തിനെ ബലഹീനത 
എന്നു  കരുതുന്നുവോ നീ അതു 
നിന്റെ ബലമായി മാറ്റു !

എല്ലാവരും എന്തിനെ ബലമായി കരുതുന്നുവോ 
നീ അതിനെ അടിമയാക്കിക്കൊള്ളു!

പണത്തെ നിന്റെ അടിമയാക്കു !
കൃഷ്ണനു  നീ അടിമയാകു !

ഇന്ദ്രിയങ്ങളെ നിന്റെ അടിമയാക്കു !
ഗുരുവിന്റെ അടിമയായി മാറു !

ആശകളെ നിന്റെ അടിമയാക്കു !
നാമജപത്തിനു നീ നിരന്തരമായി അടിമപ്പെടു !
 
ശരിയായി ചിന്തിക്കു...
ബുദ്ധിപൂര്‍വ്വം ചിന്തിക്കു...
ബലമായി ചിന്തിക്കു...
 
അപ്പോള്‍ സുലഭമായി വിജയിക്കാം..
 
അല്ലെങ്കില്‍ തെറ്റായി ചിന്തിക്കുന്നത് വിടു !
 
സ്വൈരമായി അനുഭവിക്കു!
നിത്യമായി അനുഭവിക്കു!
 സുഖമായി അനുഭവിക്കു !
 
ജീവിച്ചു തീരുന്നതു വരെ 
ജീവിതം അനുഭവിക്കു !

Friday, June 8, 2012

നീ തോല്‍ക്കുന്നില്ല ....

രാധേകൃഷ്ണാ 

ആകാശത്തിനു സീമയില്ല.
 
നീ ആകാശം പോലെ....

മേഘങ്ങള്‍ സ്ഥിരമല്ല...
ദുഃഖങ്ങള്‍ മേഘങ്ങളേ പോലെ...
 
സൂര്യനില്‍ ഇരുട്ടില്ല.
നീ സൂര്യനെപോലെ...
 
സൂര്യനെ കൊതുകു അടുക്കുന്നില്ല!
പ്രശ്നങ്ങള്‍ കൊതുകിനെ പോലെ....
 
ഭൂമിയുടെ കറക്കം തടസ്സപ്പെടുന്നില്ല!
നീ ഭൂമിയെ പോലെ...
 
കടലിനെ ആര്‍ക്കും അടക്കാന്‍ കഴിയില്ല!
നീ കടലിനെ പോലെ...
 
കാറ്റിനെ ആര്‍ക്കും നിറുത്താന്‍ സാധിക്കില്ല!
നീ കാറ്റിനെ പോലെ... 
 
പുലി വിശന്നാലും പുല്ലു തിന്നില്ലാ!
നീയും ജയത്തിന്റെ വിശപ്പോടെ ഇരിക്കു! 
തോല്‍വി എന്ന പുല്ലിനെ തൊടരുത്... 
 
പശു ക്ഷീണിച്ചാലും കൊമ്പ് ക്ഷീണിക്കില്ല!
പരിശ്രമം തോല്‍ക്കും നീ തോല്‍ക്കുന്നില്ല!
 
നിന്റെ ഉള്ളില്‍ ഒരു ഉന്നത ശക്തി ഉണ്ട്!
നിന്റെ ഉള്ളില്‍ ഒരു അതിശയ ബലം ഉണ്ടു !
നിന്റെ ഉള്ളില്‍ ഒരു രഹസ്യ ഉദ്വേഗം ഉണ്ടു !
 
ജയിച്ചു കാണിക്കു...
ജീവിച്ചു കാണിക്കു...
ചരിത്രം മാറ്റി കാണിക്കു...   

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP