നീ തോല്‍ക്കുന്നില്ല ....
രാധേകൃഷ്ണാ
ആകാശത്തിനു സീമയില്ല.
നീ ആകാശം പോലെ....
മേഘങ്ങള്‍ സ്ഥിരമല്ല...
ദുഃഖങ്ങള്‍ മേഘങ്ങളേ പോലെ...
സൂര്യനില്‍ ഇരുട്ടില്ല.
നീ സൂര്യനെപോലെ...
സൂര്യനെ കൊതുകു അടുക്കുന്നില്ല!
പ്രശ്നങ്ങള്‍ കൊതുകിനെ പോലെ....
ഭൂമിയുടെ കറക്കം തടസ്സപ്പെടുന്നില്ല!
നീ ഭൂമിയെ പോലെ...
കടലിനെ ആര്‍ക്കും അടക്കാന്‍ കഴിയില്ല!
നീ കടലിനെ പോലെ...
കാറ്റിനെ ആര്‍ക്കും നിറുത്താന്‍ സാധിക്കില്ല!
നീ കാറ്റിനെ പോലെ...
പുലി വിശന്നാലും പുല്ലു തിന്നില്ലാ!
നീയും ജയത്തിന്റെ വിശപ്പോടെ ഇരിക്കു!
തോല്‍വി എന്ന പുല്ലിനെ തൊടരുത്...
പശു ക്ഷീണിച്ചാലും കൊമ്പ് ക്ഷീണിക്കില്ല!
പരിശ്രമം തോല്‍ക്കും നീ തോല്‍ക്കുന്നില്ല!
നിന്റെ ഉള്ളില്‍ ഒരു ഉന്നത ശക്തി ഉണ്ട്!
നിന്റെ ഉള്ളില്‍ ഒരു അതിശയ ബലം ഉണ്ടു !
നിന്റെ ഉള്ളില്‍ ഒരു രഹസ്യ ഉദ്വേഗം ഉണ്ടു !
ജയിച്ചു കാണിക്കു...
ജീവിച്ചു കാണിക്കു...
ചരിത്രം മാറ്റി കാണിക്കു...
0 comments:
Post a Comment