Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, July 31, 2010

എന്‍റെ ലോകം

എന്‍റെ ലോകം 
 രാധേകൃഷ്ണാ 
എല്ലാര്‍ക്കും ഒരു ലോകം ഉണ്ട്‌!
എനിക്കും എന്റേതായ ഒരു ലോകം ഉണ്ട്‌!
എന്‍റെ ലോകത്തെ കുറിച്ചു അറിയാന്‍ ആഗ്രഹം ഉണ്ടോ?
വരു പറയാം...
എന്‍റെ ലോകം ആനന്ദ മയമായത്!
അവിടെ ദുഃഖങ്ങളേ ഇല്ല!
 എന്‍റെ ലോകം അഴകാര്‍ന്നത്‌!
അവിടെ വിരൂപമായാതൊന്നും ഇല്ല!
എന്‍റെ ലോകം ജ്ഞാനമായമായാത്!
അവിടെ അജ്ഞാനമേ ഇല്ല!
എന്‍റെ ലോകം സ്നേഹ മയമായത്!
അവിടെ വൈരമേ ഇല്ല!
എന്‍റെ ലോകം വിജയത്തിന്റെ ഇരിപ്പിടം!
അവിടെ തോല്‍വികളേ ഇല്ല!
എന്‍റെ ലോകത്ത് കുസൃതികള്‍ക്ക് കുരവില്ല!
അവിടെ കുറ്റങ്ങള്‍ക്ക് ഇടമില്ല!
എന്‍റെ ലോകം ഐശ്വര്യ പൂര്‍ണ്ണ മായാത്!
അവിടെ ദാരിദ്ര്യമില്ല!
എന്‍റെ ലോകം ധീരത നിറഞ്ഞത്‌!
അവിടെ ഭയത്തിനു വാഴാന്‍ പറ്റില്ല!
എന്‍റെ ലോകം മംഗളകരമായത്!
അവിടെ അമംഗലങ്ങള്‍ ഇല്ല!
എന്‍റെ ലോകം സുഗന്ധമായത്!
അവിടെ ദുര്‍ഗന്ധമേ ഇല്ല!
എന്‍റെ ലോകത്തില്‍ ചിരിക്കു പഞ്ഞമില്ല!
അവിടെ ആനന്ദ കണ്ണീരും ഉണ്ട്‌!
എന്‍റെ ലോകത്തില്‍ അലസതയേ ഇല്ല!
അവിടെ എപ്പോഴും കര്‍മ്മയോഗമാണ്!
എന്‍റെ ലോകത്ത് ഏകാന്തതയില്ല!
അവിടെ എപ്പോഴും ആഘോഷമാണ്!
എന്‍റെ ലോകത്ത് പഞ്ഞമില്ല!
അവിടെ എല്ലാ സമ്പത്തും എപ്പോഴും ഉണ്ടു!
എന്‍റെ ലോകത്ത് അസൂയയില്ല! 
അവിടെ എല്ലാര്‍ക്കും എല്ലാമുണ്ട്!
എന്‍റെ ലോകത്ത് പക്ഷാ ഭേദമില്ല! 
അവിടെ എല്ലാരും സമമാണ്!
എന്‍റെ ലോകത്ത് കാമം ഇല്ല!
അവിടെ പ്രേമയ്ക്ക് മാത്രമേ സ്ഥാനമുള്ളൂ!

അവിടെ സ്വാതന്ത്ര്യമാണ് പ്രധാനം!
എന്‍റെ ലോകത്ത് പ്രതീക്ഷകലില്ല!
അതു കൊണ്ടു നിരാശകളുമില്ല!
എന്‍റെ ലോകം വാത്സല്യം നിറഞ്ഞത്‌!
അവിടെ കാഠിന്യമേ ഇല്ല!
എന്‍റെ ലോകം ഭാഗ്യം നിറഞ്ഞത്‌!
അവിടെ ദൌര്‍ഭാഗ്യമേ ഇല്ല!
എന്‍റെ ലോകത്തില്‍ സ്വപ്നങ്ങളെ ഇല്ല!
അവിടെ ഉണര്‍വ് മാത്രമേയുള്ളൂ!
എന്‍റെ ലോകത്ത് ഇരുട്ട് ഇല്ല!
അതു എപ്പോഴും ജ്വലിച്ചു കൊണ്ടു ഇരിക്കും!
എന്‍റെ ലോകം ഉറങ്ങുന്നില്ല!
അതു എപ്പോഴും നന്മയെ ചിന്തിച്ചു കൊണ്ടിരിക്കുന്നു!
എന്‍റെ ലോകത്ത് ഭൂത പ്രേതങ്ങള്‍ ഇല്ല!
അവിടെ ഭക്തിയും മുക്തിയും മാത്രമേയുള്ളൂ!
എന്‍റെ ലോകത്ത് കള്ളം ഉണ്ട്‌!
അവിടെ മറ്റുള്ളവര്‍ക്ക് കള്ളം പറയാനാവില്ല!
എന്‍റെ ലോകം സത്യമായത്‌!
അതുകൊണ്ടു നിരന്തരമായത്!
എന്‍റെ ലോകത്തെ ഉള്ളതു പോലെ വര്‍ണ്ണിക്കാന്‍
ആരാലും സാധ്യമല്ല~!
വേദം പോലും തോറ്റു പോകുന്ന ഒരിടം എന്‍റെ ലോകം!

ആ ലോകം എന്നെ എപ്പോഴും താങ്ങിക്കൊണ്ടിരിക്കും!
ഇനിയും എത്ര പറഞ്ഞാലും നിനക്കു മനസ്സിലാവില്ല അതു!
കാരണം അതു വാക്കുകള്‍ ആവശ്യമില്ലാത്ത ഒരിടമാണ്!

നിനക്കു മനസ്സിലാകാന്‍ ഒറ്റ വാക്കില്‍ പറയട്ടെ...
എന്‍റെ ലോകത്തെ ഭരിക്കുന്നത്‌ ആരെന്നറിയാമോ?
പ്രേമസ്വരൂപിണി രാധികാ റാണി...
ഇപ്പോള്‍ മനസ്സിലായോ?
എന്‍റെ ലോകം കൃഷ്ണന്‍....
കൃഷ്ണന്‍ എന്‍റെ ലോകം...
ഇപ്പോള്‍ മനസ്സിലായി കാണും..
വീണ്ടും തുടക്കം മുതല്‍ വായിച്ചു നോക്കു..
നന്നായി മനസ്സിലാകും..
കൃഷ്ണനേ എന്‍റെ ലോകം..
കൃഷ്ണനേ നിന്‍റെ ലോകം..
കൃഷ്ണനേ നമ്മുടെ ലോകം..
കൃഷ്ണനെ ലോകമായി കാണു..
ലോകത്തെ കൃഷ്ണനായി കാണു..
‍...ലോകം.
കൃഷ്ണന്‍...ലോകം..
കൃഷ്ണന്‍..ലോകം..കൃഷ്ണന്‍..

Tuesday, July 27, 2010

മരണം

മരണം
 രാധേകൃഷ്ണാ 
ലോകത്തില്‍ ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകാത്ത 
ഒന്നാണ് മരണം!
ശാസ്ത്രവും ഇതിനെ കുറിച്ചു തെളിച്ചൊന്നും  
പറയുന്നില്ല!
പലരും ഭയപ്പെടുന്ന ഒന്നാണ് മരണം!
കഷ്ടത്തിലും, പിരിവിലും, അപമാനത്തിലും, നഷ്ടത്തിലും ഭയത്തിലും, തോല്‍വിയിലും,വെറുപ്പിലും, ചഞ്ചലത്തിലും
എല്ലാരും സ്വീകരിക്കുന്ന ഒന്നാണ് മരണം!
മരണം എന്നാല്‍ എന്താണ് അവസാനമോ ആരംഭമോ?
വരു... ചിന്തിച്ചു നോക്കാം..
മരണം..
ആവശ്യങ്ങളുടെ അന്ത്യമാണോ?
ക്ലേശങ്ങളുടെ അന്ത്യമാണോ?
ആശകളുടെ അന്ത്യമാണോ?
അന്വേഷണങ്ങളുടെ അന്ത്യമാണോ?
ശല്യങ്ങളുടെ അന്ത്യമാണോ?
ചുമതലകളുടെ  അന്ത്യമാണോ? 
പുലമ്പലുകളുടെ അന്ത്യമാണോ?
ഉപദ്രവങ്ങളുടെ അന്ത്യമാണോ?
രോഗങ്ങളുടെ  അന്ത്യമാണോ?
അപമാനങ്ങളുടെ അന്ത്യമാണോ?
പ്രശ്നങ്ങളുടെ അന്ത്യമാണോ?
പാപങ്ങളുടെ അന്ത്യമാണോ?
 ക്ഷീണത്തിന്റെ അന്ത്യമാണോ?
കരച്ചിലിന്റെ അന്ത്യമാണോ?
നൊമ്പരത്തിന്റെ അന്ത്യമാണോ?
അഹംഭാവത്തിന്റെ അന്ത്യമാണോ?
 പോരാട്ടത്തിന്റെ അന്ത്യമാണോ?
പെരുമയുടെ  അന്ത്യമാണോ?
ശത്രുതയുടെ അന്ത്യമാണോ? 
ചിരിയുടെ അന്ത്യമാണോ?
സുഖത്തിന്റെ  അന്ത്യമാണോ?
ചോദ്യങ്ങളുടെ അന്ത്യമാണോ?
കേളികളുടെ അന്ത്യമാണോ?
തോല്‍വികലുടെ അന്ത്യമാണോ?
വിജയത്തിന്റെ അന്ത്യമാണോ?
വഴക്കുകളുടെ അന്ത്യമാണോ?
വെറുപ്പിന്റെ അന്ത്യമാണോ?
പ്രേമയുടെ അന്ത്യമാണോ?
ചെലവിന്റെ അന്ത്യമാണോ?
വരവിന്റെ അന്ത്യമാണോ? 
കനവുകളുടെ അന്ത്യമാണോ? 
ലക്ഷ്യങ്ങളുടെ അന്ത്യമാണോ?
സമാഹരണത്തിന്റെ അന്ത്യമാണോ?
കോപത്തിന്റെ അന്ത്യമാണോ?
ആഹ്ലാദത്തിന്റെ  അന്ത്യമാണോ?
ബലഹീനതയുടെ അന്ത്യമാണോ?
പാശത്തിന്റെ അന്ത്യമാണോ?
വേഷത്തിന്റെ അന്ത്യമാണോ?
കടമകളുടെ അന്ത്യമാണോ?
കടപ്പാടിന്റെ അന്ത്യമാണോ?
വിപത്തുകളുടെ അന്ത്യമാണോ?
ആപത്തുകളുടെ അന്ത്യമാണോ?
അനുതാപങ്ങളുടെ അന്ത്യമാണോ?
ഇനിയും പറഞ്ഞു കൊണ്ടേ പോകാം..
പക്ഷേ ഇതൊന്നുമല്ല.
മരണം എന്നത് വെറും ശരീരത്തിന്റെ 
അന്ത്യം മാത്രമാണ്!
മരണം എന്നത് ജീവനും ഈ ശരീരത്തിനും 
ഉള്ള ബന്ധത്തിന്റെ അന്ത്യമാണ്!
മറ്റതൊന്നും അവസാനിക്കുന്നില്ല!
കാമവും തുടരും ..
കടപ്പാടും തുടരും ..
സ്വപ്നവും തുടരും..
വഴക്കും തുടരും..
പോരാട്ടവും തുടരും..
പുലമ്പലുകളും തുടരും.
പാപങ്ങളും തുടരും..
ഭ്രാന്തും തുടരും...
ഈ ശരീരം അവസാനിച്ചു അടുത്ത ശരീരത്തിലേയ്ക്ക്
ആത്മാവ് ചെന്നു ചേരുമ്പോള്‍, കഴിഞ്ഞ ശരീരത്തില്‍ 
അനുഭവിച്ചതിന്റെ സ്വാധീനങ്ങള്‍ 
പുതിയ ശരീരത്തില്‍ തുടരും...
എങ്ങനെ ഒരു വാടക വീട്ടില്‍ നിന്നും അടുത്തതിലേക്ക് 
നമ്മുടെ സാധനങ്ങള്‍ നാം എടുത്തുകൊണ്ടു പോകുന്നുവോ
അതു പോലെ...
അപ്പോള്‍ ഇതിനു അവസാനം ഇല്ലേ?
ഉണ്ടല്ലോ..
ഇപ്പോള്‍ തന്നെ കൃഷ്ണ നാമം വാ കൊണ്ടു പാടി
മനസ്സ് കൊണ്ടു ചിന്തിച്ചു വെക്കു...
എന്നാല്‍ ഇപ്പോള്‍ ഇരിക്കുന്ന വാടക വീടായ ഈ
ശരീരത്തില്‍ നിന്നും ഒന്നും എടുക്കാതെ പോകാം!
എളുപ്പം തീരുമാനിക്കു!
മരണം ആര്‍ക്കു എവിടെ എപ്പോള്‍ എങ്ങനെ എന്നു 
മുന്‍കൂട്ടി പറയാന്‍ സാധ്യമല്ല!
തീരുമാനിച്ചോ?
ചെയ്താല്‍ നല്ലത്!

Sunday, July 25, 2010

ഗുരു തന്നെ എന്‍റെ ആധാരം!

ഗുരു തന്നെ എന്‍റെ ആധാരം!
 രാധേകൃഷ്ണാ
ഗുരു തന്നെ എനിക്കു തുണ!
ഗുരു തന്നെ എനിക്കു ഗതി!
ഗുരു തന്നെ എന്‍റെ രക്ഷകന്‍!
ഗുരു തന്നെ എന്‍റെ ആവശ്യം!
ഗുരു തന്നെ എന്‍റെ ബലം!
  ഗുരു തന്നെ എന്‍റെ അറിവ്!
ഗുരു തന്നെ എന്‍റെ ധനം!
ഗുരു തന്നെ എന്‍റെ
ഗുരു തന്നെ എന്‍റെ മഴ!
 ഗുരു തന്നെ എന്‍റെ പ്രാണന്‍!
ഗുരു തന്നെ എന്‍റെ ഭൂമി!
ഗുരു തന്നെ ആകാശം!
ഗുരു തന്നെ എന്‍റെ ഭാവി!
ഗുരു തന്നെ എന്‍റെ ആഹാരം!
 ഗുരു തന്നെ എന്‍റെ വെളിച്ചം!
ഗുരു തന്നെ എന്‍റെ വഴി!
ഗുരു തന്നെ എന്‍റെ ബന്ധു!
ഗുരു തന്നെ എന്‍റെ ജ്ഞാനം!
ഗുരു തന്നെ  എന്‍റെ വൈരാഗ്യം!
ഗുരു തന്നെ എന്‍റെ ഭക്തി!
ഗുരു തന്നെ എന്‍റെ ഹിതകാംക്ഷി!
ഗുരു തന്നെ എനിക്കു എല്ലാം!
ഗുരു തന്നെ എന്‍റെ ആധാരം!

ഇന്നു ഞാന്‍ ഇരിക്കുന്നത് എന്‍റെ ഗുരുവാല്‍
മാത്രമാണ്!
ഗുരു പൂര്‍ണ്ണിമയക്കു എന്‍റെ ഗുരുജിഅമ്മയ്ക്ക് 
കോടി കോടി നമസ്കാരങ്ങള്‍!
ഗുരു ഇല്ലാതെ ഞാനില്ല!    

Saturday, July 24, 2010

കോരിത്തരിപ്പിക്കുന്ന ഓര്‍മ്മകള്‍!

കോരിത്തരിപ്പിക്കുന്ന ഓര്‍മ്മകള്‍!
രാധേകൃഷ്ണാ
ജീവിതത്തിന്‍റെ വലിയ ഒരു വരപ്രസാദമാണ്     
ഓര്‍മ്മകള്‍!
ജീവിതത്തിന്‍റെ ഏറ്റവും വലിയ ദുഃഖവും 
ഓര്‍മ്മകളാണ്!
ജീവിതത്തിന്‍റെ ആധാരം തന്നെ ഓര്‍മ്മകളാണ്!
ഓരോ ദിവസവും ഏതോ ഓര്‍മ്മകളുടെ 
സ്വാധീനത്തിലാണ് നാം ജീവിക്കുന്നത്.  

ഓര്‍മ്മകള്‍ ഭാരമേറിയാതാവാം...
ഓര്‍മ്മകള്‍ ഭയാനകമാവാം...
ഓര്‍മ്മകള്‍ സുഖമേറിയാതാവാം..
ഓര്‍മ്മകള്‍ കയ്പ്പേറിയാതാവാം..
ഓര്‍മ്മകള്‍ അനുകൂലമായതാവാം....
ഓര്‍മ്മകള്‍ ബാലഹീനരാക്കുകയും ചെയ്യും...
ഓര്‍മ്മകള്‍ ധാരാളം ബലമും നല്‍കും... 
ഓര്‍മ്മകള്‍ ഇന്നത്തെ സമയം സുഖകരമാക്കാം...
ഓര്‍മ്മകള്‍ ഇന്നത്തെ സമയം ദുഃഖപൂര്‍ണ്ണവും ആക്കാം...  

ഓര്‍മ്മകള്‍ നിന്നെ സമാധാനപ്പെടുത്തും...
ഓര്‍മ്മകള്‍ നിന്നെ പേടിപ്പെടുത്തും... 
ഓര്‍മ്മകള്‍ നിന്നെ കുഴക്കാം...
ഓര്‍മ്മകള്‍ നിനക്കു തെളിവ് നല്‍കാം..
മൊത്തത്തില്‍ ഓര്‍മ്മകള്‍ നമ്മുടെ 
ജീവാധാരമായി വര്‍ത്തിക്കുന്നു!

കണ്ണന്‍ ഗീതയില്‍ നീ എന്തിനെ ഓര്‍ക്കുന്നോ
 അതിനെ പ്രാപിക്കുന്നു  എന്നു പറയുന്നു!
എന്തായാലും എന്തിനെയൊക്കെയോ നാം ഓര്‍ക്കുന്നു...
എന്നാല്‍ നല്ലതിനെ ഓര്‍ക്കാമല്ലോ....
ഓരോ ദിവസവും നാം എത്രയോ വിഷയങ്ങളെ 
കാണുന്നു!
അതില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളെ പറ്റി പറയാം!

ആലമരം കണ്ടാല്‍ ആലില കണ്ണനെ ഓര്‍ത്തു കൊള്ളു!
വേപ്പിന്‍ മരം കണ്ടാല്‍ ശ്രീകൃഷ്ണ ചൈതന്യരെ ഓര്‍ത്തു കൊള്ളു!
 പ്രാവുകളെ കണ്ടാല്‍ തിരുക്കോഷ്ടിയൂര്‍ നമ്പിയെ 
 ഓര്‍ത്തു കൊള്ളു! 
പൂച്ച കുടുംബത്തിനെ കണ്ടാല്‍ രാഗാകുംഭാരെ
 ഓര്‍ത്തു കൊള്ളു! 
മയിലിനെ കണ്ടാല്‍ നിന്‍റെ കൃഷ്ണനെ 
ഓര്‍ത്തു കൊള്ളു!
തുളസിയെ കണ്ടാല്‍ വൃന്ദാവനത്തെ 
 ഓര്‍ത്തു കൊള്ളു!
മാനിനെ കണ്ടാല്‍ സീതാ മാതാവിനെ 
ഓര്‍ത്തു കൊള്ളു!
മലയെ കണ്ടാല്‍ തിരുപ്പതി ഏഴുമലയെ
 ഓര്‍ത്തു കൊള്ളു!
പാനകളെ കണ്ടാല്‍ ഗോരാ കുംഭാരെ 
 ഓര്‍ത്തു കൊള്ളു!
വിശറിയേ കണ്ടാല്‍ തിരുക്കച്ചി നമ്പികളെ 
ഓര്‍ത്തു കൊള്ളു!
പുളിമരത്തെ കണ്ടാല്‍ സ്വാമി നമ്മാള്‍വാരേ
ഓര്‍ത്തു കൊള്ളു!
പാലം കണ്ടാല്‍ അണിലുകളെ
ഓര്‍ത്തു കൊള്ളു!
കഴുതകളെ കണ്ടാല്‍ ഏകനാഥരേ 
 ഓര്‍ത്തു കൊള്ളു!
പുടവയെ കണ്ടാല്‍ ദ്രൌപതിയെ
ഓര്‍ത്തു കൊള്ളു! 
അവിലിനെ കണ്ടാല്‍ കുചേലപത്നി സുശീലയെ 
ഓര്‍ത്തു കൊള്ളു!
പട്ടിയെ കണ്ടാല്‍ തിരുക്കണ്ണ മങ്കൈ ആണ്ടാനെ
ഓര്‍ത്തു കൊള്ളു!
കാക്കയെ കണ്ടാല്‍ ശ്രീരാമനെ ഓര്‍ത്തു കൊള്ളു!
മഴമേഘങ്ങളെ കണ്ടാല്‍ ജയദേവരെ 
ഓര്‍ത്തു കൊള്ളു!
പാമ്പിനെ കണ്ടാല്‍ ആദിശേഷനെ 
ഓര്‍ത്തു കൊള്ളു!
കുതിരയെ കണ്ടാല്‍ കള്ളഴകരെ 
ഓര്‍ത്തു കൊള്ളു!
കരിമ്പു കണ്ടാല്‍ സന്ത് തുക്കാറാമിനെ 
ഓര്‍ത്തു കൊള്ളു!
വെണ്ണയെ കണ്ടാല്‍ ഗോപികളെ ഓര്‍ത്തു കൊള്ളു!
ചെരുപ്പ് കണ്ടാല്‍ ഭരതനെ ഓര്‍ത്തു കൊള്ളു!
കിളിയെ കണ്ടാല്‍ ശുകബ്രഹ്മ മഹര്‍ഷിയെ 
  ഓര്‍ത്തു കൊള്ളു!
കഴുകിനെ കണ്ടാല്‍ ജഡായുവിനെ 
ഓര്‍ത്തു കൊള്ളു!
താമരയെ കണ്ടാല്‍ ശ്രീഅനന്തപത്മനാഭനെ 
ഓര്‍ത്തു കൊള്ളു!
ആനയേ കണ്ടാല്‍ ഗജേന്ദ്രനെ ഓര്‍ത്തു കൊള്ളു!
ചെങ്കല്ല് കണ്ടാല്‍ പാണ്ഡുരംഗനെ ഓര്‍ത്തു കൊള്ളു!
മീശ കണ്ടാല്‍ പാര്‍ത്ഥസാരഥിയേ ഓര്‍ത്തു കൊള്ളു!
താടി കണ്ടാല്‍ കൂറത്താഴ്വാനെ ഓര്‍ത്തു കൊള്ളു!
മഴ കണ്ടാല്‍ പ്രേമനിധിയെ ഓര്‍ത്തു കൊള്ളു!  
വള്ളം കണ്ടാല്‍ ഗുഹനെ ഓര്‍ത്തു കൊള്ളു!
തമ്പുരാ കണ്ടാല്‍ മീരയെ  ഓര്‍ത്തു കൊള്ളു!
കുന്നിക്കുരു കണ്ടാല്‍ ഗുരുവായൂരപ്പനെ ഓര്‍ത്തു കൊള്ളു!
തയിര്‍ കലക്കുന്ന മത്തു കണ്ടാല്‍ ഉഡുപ്പി കൃഷ്ണനെ
ഓര്‍ത്തു കൊള്ളു! 
ഞാവല്‍ പഴം കണ്ടാല്‍ മുതലിയാണ്ടാനെ 
ഓര്‍ത്തു കൊള്ളു!
മാങ്ങാ കണ്ടാല്‍ വില്വമംഗലത്തെ 
ഓര്‍ത്തു കൊള്ളു! 
വാഴപ്പഴം കണ്ടാല്‍ വിദുരപത്നിയെ ഓര്‍ത്തു കൊള്ളു! 
വില്ല് കണ്ടാല്‍ അര്‍ജ്ജുനനെ ഓര്‍ത്തു കൊള്ളു! 
പാമ്പുപുറ്റു കണ്ടാല്‍ വാല്മീകി മഹര്‍ഷിയെ 
ഓര്‍ത്തു കൊള്ളു! 
കല്ലിനെ കണ്ടാല്‍ അഹല്യയെ ഓര്‍ത്തു കൊള്ളു! 
മണ്ണ് കണ്ടാല്‍ അണിലുകളെ  ഓര്‍ത്തു കൊള്ളു!  
സമുദ്ര തീരം കണ്ടാല്‍ വിഭീഷണനെ ഓര്‍ത്തു കൊള്ളു! 
കയറു കണ്ടാല്‍ യശോദാ മാതാവിനെ 
ഓര്‍ത്തു കൊള്ളു! 
തൊട്ടില്‍ കണ്ടാല്‍ പെരിയാള്‍വാരേ ഓര്‍ത്തു കൊള്ളു!
കട്ടില്‍ കണ്ടാല്‍ മാമാ പ്രയാഗദാസരെ 
ഓര്‍ത്തു കൊള്ളു! 
പൂമാലയെ കണ്ടാല്‍ ആണ്ടാളെ ഓര്‍ത്തു കൊള്ളു! 
പൂന്തോട്ടം കണ്ടാല്‍ തൊണ്ടരടിപ്പൊടി ആള്‍വാരേ
ഓര്‍ത്തു കൊള്ളു! 
ഇരുമ്പ്പാര കണ്ടാല്‍ തിരുമലൈ അനന്താഴ്വാനെ  
ഓര്‍ത്തു കൊള്ളു! 
 പോത്തിനെ കണ്ടാല്‍ ജ്ഞാനേശ്വരനെ 
ഓര്‍ത്തു കൊള്ളു!  
ചൂല് കണ്ടാല്‍ പൂരി ജഗന്നാഥനെ ഓര്‍ത്തു കൊള്ളു!
തൂണ് കണ്ടാല്‍ നരസിംഹത്തെ ഓര്‍ത്തു കൊള്ളു! 
കിണറു കണ്ടാല്‍ കൂബാ കുംഭാരെ ഓര്‍ത്തു കൊള്ളു!
വാളു കണ്ടാല്‍ തിരുമങ്കൈആള്വാരെ 
ഓര്‍ത്തു കൊള്ളു! 
പഴങ്ങള്‍ കണ്ടാല്‍ കൃഷ്ണനു പഴങ്ങള്‍ കൊടുത്ത
പഴക്കാരിയെ ഓര്‍ത്തു കൊള്ളു! 
മൊട്ടത്തല കണ്ടാല്‍ തിരുപ്പതി പെരുമാളെ
ഓര്‍ത്തു കൊള്ളു! 
മൂക്കുത്തി കണ്ടാല്‍ പുരന്ദരദാസരുടെ ഭാര്യ
സരസ്വതിയെ ഓര്‍ത്തു കൊള്ളു! 
തമ്പുരാ കണ്ടാല്‍ ത്യാഗരാജ സ്വാമികളെ 
ഓര്‍ത്തു കൊള്ളു! 
ത്രാസ് കണ്ടാല്‍ ദ്വാരകാ രാമദാസരെ 
ഓര്‍ത്തു കൊള്ളു! 
മലക്കറികള്‍ കണ്ടാല്‍ ചാരുകാദാസരെ 
ഓര്‍ത്തു കൊള്ളു!
തലമുടി കണ്ടാല്‍ സേനാ നാവിതനെ 
ഓര്‍ത്തു കൊള്ളു!
കീറിയ വസ്ത്രം കണ്ടാല്‍ കുചേലരെ
ഓര്‍ത്തു കൊള്ളു! 
താക്കോല് കണ്ടാല്‍ മന്നാര്‍കുടി രാജഗോപാലനെ
ഓര്‍ത്തു കൊള്ളു!
ചന്ദനം കണ്ടാല്‍ ശ്രീമന്‍മാധവേന്ദ്രപുരിയെ 
ഓര്‍ത്തു കൊള്ളു! 
വിളക്ക് കണ്ടാല്‍ തിരുവിളക്ക് പിച്ചനെ
ഓര്‍ത്തു കൊള്ളു!
പാല്‍ കണ്ടാല്‍ വടുക നമ്പിയെ ഓര്‍ത്തു കൊള്ളു! 
നാമക്കട്ടി കണ്ടാല്‍ തിരുക്കുറുങ്കുടി നമ്പിയെ  
ഓര്‍ത്തു കൊള്ളു!
കുട കണ്ടാല്‍ ഗോവര്‍ധന മലയെ 
ഓര്‍ത്തു കൊള്ളു!
ജനാല കണ്ടാല്‍ കനകദാസരെ
 ഓര്‍ത്തു കൊള്ളു!
തടവറ കണ്ടാല്‍ ദേവകി വസുദേവരെ
ഓര്‍ത്തു കൊള്ളു!
അഴുക്കു തുണി കണ്ടാല്‍ നമ്പെരുമാല്‍ എന്നു 
പറഞ്ഞ അലക്കുകാരനെ ഓര്‍ത്തു കൊള്ളു!
ഉപ്പു കണ്ടാല്‍ ഒപ്പിലിയപ്പനെ ഓര്‍ത്തു കൊള്ളു! 
കോമണം കണ്ടാല്‍ കുറൂരമ്മയെ ഓര്‍ത്തു കൊള്ളു!
ചെവി കണ്ടാല്‍ ഗുരു നിനക്കു നല്‍കിയ മന്ത്ര 
ഉപദേശത്തെ ഓര്‍ത്തു കൊള്ളു!
മോതിരം കണ്ടാല്‍ പൂരി ജഗന്നാഥന്റെ പൂക്കാരിയെ 
ഓര്‍ത്തു കൊള്ളു!
മാമ്പഴം കണ്ടാല്‍ ശ്രീനാഥ്ജീയെ ഓര്‍ത്തു കൊള്ളു!
കിടക്ക കണ്ടാല്‍ എംബാര്‍ ഗോവിന്ദരെ
 ഓര്‍ത്തു കൊള്ളു!
തോളുകള്‍ കണ്ടാല്‍ പിള്ളൈ ഉറങ്കാവില്ലിദാസരെ 
 ഓര്‍ത്തു കൊള്ളു!
കലപ്പ കണ്ടാല്‍ ബലരാമനെ ഓര്‍ത്തു കൊള്ളു!

ഇനിയും ഇതു പോലെ നിന്‍റെ ജീവിതത്തില്‍ നിത്യം 
കാണുന്ന വസ്തുക്കളില്‍ ഭക്തി പരമായ 
കോടി കോടി വിഷയങ്ങള്‍ അലിഞ്ഞു കിടക്കുന്നു!
ഇതു വരെ പറഞ്ഞത് ഒരു വലിയ സമുദ്രത്തിന്‍റെ 
ഒരു തുള്ളി മാത്രം!
ഇതു പോലെ ചിന്തിച്ചു കൊണ്ടിരുന്നാല്‍ തന്നെ 
ഒരു ദിവസം നിനക്കു കൃഷ്ണ ദര്‍ശനവും, 
മഹാ  ഭക്തന്മാരുടെ ദര്‍ശനവും ലഭിക്കും!
തീവ്രമായി പ്രയത്നിക്കു!
തീര്‍ച്ചയായും നിനക്കു സാധിക്കും!
ഒരിക്കലും അതു പാഴാകില്ല!

നീ എന്നോടു പോലും പറയണ്ടാ!
അനുഭവിച്ചാല്‍ മാത്രം മതി! 

Thursday, July 8, 2010

അര്‍ഹതയില്ലാ!

അര്‍ഹതയില്ലാ!
രാധേകൃഷ്ണാ
ഭരതാ! ദാശരഥിയുടെ പുന്നാര അനുജനേ!
ഉത്തമി കൈകേയി പെറ്റ രത്നമേ!
ചുമടു താങ്ങി എന്ന വാക്കിന്‍റെ അര്‍ത്ഥമേ!
 ത്യാഗ ജീവിതത്തിന്‍റെ പ്രതി രൂപമേ!
മോഹാവേശപ്പെട്ടു പ്രാര്‍ത്ഥനയോടെ അലയുന്ന
ഞങ്ങള്‍ എവിടെ, മോഹങ്ങള്‍ നശിച്ച നീ എവിടെ?
അടുത്തവരുടെ സ്വത്തിനു വേണ്ടി പരക്കം 
പായുന്ന ഞങ്ങള്‍ എവിടെ, നിനക്കായി കിട്ടിയത് പോലും 
വേണ്ടെന്നു വെച്ച നീ എവിടെ?
ജീവിതത്തിന്‍റെ പരമ ലക്‌ഷ്യം സുഖ ഭോഗങ്ങളാണ് 
എന്നു കരുതി നായയെ പോലെ അലഞ്ഞു നടക്കുന്ന 
ഞങ്ങള്‍ എവിടെ,  14 വര്‍ഷങ്ങള്‍ മരവുരി ധരിച്ചു 
തറയില്‍ ഉറങ്ങിയ നീ എവിടെ?
ആഗ്രഹപൂര്‍ത്തിക്കായി ഭഗവാനെ ഭജിക്കുന്ന 
സ്വാര്‍ത്ഥ തല്‍പരരായ ഞങ്ങള്‍ എവിടെ,
 ദൈവമാണ് ലക്‌ഷ്യം എന്നു കരുതി എല്ലാവറ്റെയും
ത്യജിച്ച നീ എവിടെ?
പാപം ചെയ്തിട്ടു ലോകം കുറ്റപ്പെടുത്തിയാല്‍ 
അതു നിരസിച്ചു തര്‍ക്കിക്കുന്ന ഞങ്ങള്‍ എവിടെ
ഒരു പാപവും അറിയാതെ പഴി ചാരപ്പെട്ട 
നീ എവിടെ?
അഹംഭാവത്തില്‍ പുലമ്പി ചെറിയ അപാമാനം 
വന്നാല്‍ പോലും ഈശ്വരനെ നിന്ദിക്കുന്ന 
ഞങ്ങള്‍ എവിടെ, നാട് മുഴുവനും അപമാനിച്ചിട്ടും 
ഭക്തിയെ നിരൂപിച്ച നീ എവിടെ?
തങ്ങളുടെ തെറ്റു കുറ്റങ്ങള്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടി 
രക്ഷ പെടാന്‍ നോക്കുന്ന ഞങ്ങള്‍ എവിടെ,'
കൂനിയുറെ ചതി, കൈകേയി മാതാവിന്റെ വരം 
ദശരഥന്റെ മരണം, ശ്രീരാമന്റെ വനവാസം 
എന്ന എല്ലാറ്റിനും തന്‍റെ പാപം തന്നെ കാരണം 
എന്നു ചിന്തിച്ച നീ എവിടെ?
വിചാരിച്ച കാര്യം നടന്നില്ലെങ്കില്‍ കരഞ്ഞു 
ബഹളമുണ്ടാക്കി കോപം നടിക്കുന്ന നാം എവിടെ,
ശ്രീരാമന്റെ വാക്കിനെ മാനിച്ചു ഭഗവാന്‍ ഇരുത്തി
സ്ഥാനത്ത് 14 വര്‍ഷങ്ങള്‍ ജീവിച്ചു 
കാണിച്ച നീ എവിടെ?

 

Tuesday, July 6, 2010

കൃഷ്ണാ! എടുത്തു കൊള്ളു....

കൃഷ്ണാ! എടുത്തു കൊള്ളു.... 
രാധേകൃഷ്ണാ
ഹേ കൃഷ്ണാ! നീ എത്രയോ നല്ലത് എനിക്കു 
തന്നിരിക്കുന്നു.
പക്ഷേ ഞാന്‍ അവ ഒന്നും തന്നെ സ്വീകരിച്ചില്ല,
ശ്ലാഘിച്ചില്ല, വകവെച്ചില്ല...
ഇപ്പോള്‍ എന്‍റടുത്തു എന്തുണ്ട്?
എന്‍റെ മനസ്സിലുള്ള വികാരങ്ങളെ നിന്നോടു മാത്രമേ
എനിക്കു പറയാന്‍ സാധിക്കു!
എന്‍റെടുത്തുള്ള ചിലത് പലരും ഇഷ്ടപ്പെടുന്നു!
എന്‍റടുത്തുള്ള പലതും ആരും കാണുന്നില്ല!
അങ്ങനെ കണ്ടാലും തീര്‍ച്ചയായും ആര്‍ക്കും ഇഷ്ടമാവില്ല!
അതു സ്വീകരിക്കുകയും ഇല്ല!
എനിക്കു മാത്രം അറിയാവുന്ന ഞാന്‍...
എനിക്കു മാത്രം മനസ്സിലാവുന്ന ഞാന്‍..
എനിക്കു മാത്രം പരിചയമുള്ള ഞാന്‍...
എനിക്കു പോലും ഇഷ്ടപ്പെടാത്ത ഞാന്‍..
ആര്‍ക്കും അറിഞ്ഞു കൂടാത്ത ഞാന്‍...
എന്നോടു തന്നെ തോറ്റ ഞാന്‍...
എനിക്കു പോലും ജയിക്കാന്‍ സാധിക്കാത്ത ഞാന്‍..
എനിക്കു പോലും മറക്കാന്‍ സാധിക്കാത്ത ഞാന്‍...
എനിക്കു പോലും നിരസിക്കാന്‍ സാധിക്കാത്ത ഞാന്‍...
എന്നാല്‍ മറയ്ക്കപ്പെടാന്‍ സാധിക്കാത്ത ഞാന്‍...
ആ എന്നിലുള്ള എന്നെ ഞാന്‍ നിനക്കു നല്‍കുന്നു...
എന്നില്‍ നിറയെ കാമം ഉണ്ട്‌ അതു എടുത്തുകൊള്ളു...
എന്‍റെ ഉള്ളില്‍ കോപം കുറയാതെ ഉണ്ട്‌
അതു എടുത്തുകൊള്ളു...
എന്‍റെ ഉള്ളില്‍ അസൂയ കുമിഞ്ഞു കിടക്കുന്നു....
 അതു എടുത്തുകൊള്ളു...
 എനിക്കു ആവശ്യത്തിലധികം അഹംഭാവം
അതു എടുത്തുകൊള്ളു...
എന്നില്‍ കണക്കറ്റ സ്വാര്‍ത്ഥത നിറഞ്ഞിരിക്കുന്നു....
അതു എടുത്തുകൊള്ളു...
എന്നില്‍ അനാവശ്യ ഭീതി നിറഞ്ഞിരിക്കുന്നു..
അതു എടുത്തുകൊള്ളു...
എന്നില്‍ നിരന്തരമായി സംശയം കുടികൊള്ളുന്നു..
 അതു എടുത്തുകൊള്ളു...
എന്‍റെ മനസ്സ് മുഴുവനും കുഴങ്ങിയിരിക്കുന്നു...
അതു എടുത്തുകൊള്ളു...
എന്‍റെ ശരീരം മുഴുവനും പ്രതികാര ചിന്ത 
വിളയാടുന്നു... അതു എടുത്തുകൊള്ളു...
എനിക്കു മോഹങ്ങളില്‍ വല്ലാത്ത അഭിനിവേശം 
ഇരിക്കുന്നു.. അതു എടുത്തുകൊള്ളു...
എന്‍റെ ഹൃദയത്തില്‍ മറ്റുള്ളവരെ അപമാനിക്കാനുള്ള 
വിദ്യകള്‍ മല പോലെ ഇരിക്കുന്നു..
അതു എടുത്തുകൊള്ളു...
എല്ലാരെയും കബളിപ്പിക്കാനുള്ള വിദ്യ 
എന്‍റെ മേല്‍ സവാരി ചെയ്യുന്നു..
അതു എടുത്തുകൊള്ളു...  
എന്‍റെ കൂടെ പാപം ആനന്ദമായി താമസിക്കുന്നു..
 അതു എടുത്തുകൊള്ളു... 
എന്‍റെ പൂര്‍വ ജന്മ കര്‍മ്മവിനകള്‍
എന്‍റെ ജീവിതത്തില്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു..
 അതു എടുത്തുകൊള്ളു...
ഇനിയും തരാനുള്ളത്‌ ധാരാളം ഉണ്ടു 
  അതെല്ലാം എടുത്തുകൊള്ളു...
എല്ലാം തന്നെ എടുത്തു കൊള്ളു..
എനിക്കായിട്ടു ഒന്നും ബാക്കി വെക്കണ്ടാ..
എനിക്കു അറിയാവുന്ന പോലെ ഞാന്‍ പറഞ്ഞു കഴിഞ്ഞു!
ഇനിയും എനിക്കറിയാത്ത എത്രയോ വിഷയങ്ങള്‍ 
എന്‍റെ ജീവിതത്തില്‍ കളിയാടുന്നുണ്ടു!
 ഇവയെ കുറിച്ചു ആര്‍ക്കും പ്രശ്നമില്ല!
എല്ലാവര്ക്കും അവരവരോടു ഞാന്‍ എങ്ങനെ പെരുമാറുന്നു 
എന്നത് മാത്രമാണ് പ്രധാനം!
ഞാന്‍ എന്നോടു എങ്ങനെ ജീവിക്കുന്നു എന്നതിനെ 
കുറിച്ചു ആര്‍ക്കും ഒരു ആശങ്കയുമില്ല!
ഇതു അവരുടെ കുറ്റമൊന്നുമല്ല!
ഞാനും മറ്റുള്ളവരോടു അങ്ങനെയല്ലേ ഇരിക്കുന്നത്! 

നിനക്കു എന്തൊക്കെയോ നല്‍കണം എന്ന മോഹിച്ചു!
പക്ഷെ എന്തു ചെയ്യാം. ഞാന്‍ തിരഞ്ഞു നോക്കിയതില്‍ 
ഇതൊക്കെയാണ് കിട്ടിയത്.
ദയവു ചെയ്തു വാങ്ങിച്ചു കൊള്ളു!
ആശയോടെ സ്വീകരിക്കു!
കൃഷ്ണാ നീ തനനെയല്ലേ ഭഗവത് ഗീതയില്‍ 
ആശയോടെ ആരു എന്തു തന്നാലും സ്വീകരിക്കും
എന്നു പറഞ്ഞത്!
ഞാന്‍ ഇവയൊക്കെ വളരെ ആശയോടെ, 
ബഹുമാനത്തോടെ ആത്മാര്‍ത്ഥമായി സമര്‍പ്പിക്കുന്നു.
ഇവയെല്ലാം എടുത്തു കൊണ്ടു എനിക്കു ഒന്നേ 
ഒന്ന് മാത്രം തരു.  
അതു, ഏതു സ്ഥിതിയിലും, ഏതു സമയത്തും,
ഏതു ജന്മത്തിലും,  നിന്നെ മറക്കാതിരിക്കാനുള്ള
വരം നല്‍കു!
നിന്നെ മറന്നാല്‍... കോടി കോടി ജന്മങ്ങള്‍
നരകത്തില്‍ തന്നെ കറങ്ങി, പാടു പെടാന്‍
ആശീര്‍വദിക്കു....

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP