Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, February 16, 2010

ത്യാഗം!


ത്യാഗം!
രാധേകൃഷ്ണാ
ലോക വിജയത്തിന്റെ രഹസ്യം ത്യാഗമാണ്!
ത്യാഗമില്ലായിരുന്നെങ്കില്‍ ലോകത്തില്‍ പല 
അത്ഭുതങ്ങളും നടന്നിരിക്കില്ല!
ത്യാഗം കൊണ്ടു ലോകം ജയിക്കാം!
തൊട്ടതിനും പിടിച്ചതിനും നമ്മുടെ സമുദായം 
ഉച്ചരിക്കുന്ന ഒരു വാക്കാണ്‌ 'ത്യാഗം'! 
ഇന്നു ത്യാഗം എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം
അറിയാതെ പലരും ചിലമ്പുന്നു.
അല്‍പ വിഷയങ്ങളെ ഒക്കേ ത്യാഗം എന്നും
സ്വാര്‍ത്ഥന്മാരെ എല്ലാം ത്യാഗികള്‍ എന്നും
പറയുന്നു.
ലോകത്തില്‍ ഇന്നു സാധാരണയായി പറഞ്ഞു വരുന്ന 
ത്യാഗങ്ങള്‍ ഒന്നും സത്യമായിട്ടും ത്യാഗങ്ങള്‍ അല്ല.
അതു മനസ്സിലാക്കിയാല്‍ തന്നെ എന്താണ് ത്യാഗം
എന്നു മനസ്സിലാകും.
ഏതു ത്യാഗമല്ല എന്നു പറയാം. ശ്രദ്ധിക്കു!
ചെറുപ്പത്തിന്റെ ആവശ്യത്തിനായി ഒരാളെ പ്രേമിച്ചു
അതിനു വേണ്ടി തന്റെ അച്ഛനമ്മമാരെ ഉപേക്ഷിച്ചാല്‍
അതു ത്യാഗമല്ല.
 മക്കളുടെ ആശകള്‍ക്ക് അടിപ്പെട്ടു അതിനെ തടയാനാവാതെ
അച്ഛനമ്മമാര്‍ തങ്ങളുടെ നയങ്ങളെ വിട്ടാല്‍ 
അതു ത്യാഗമല്ല!
ശരീര ദൌര്‍ബല്യമുള്ള രോഗികളെ ശുശ്രൂഷിക്കാന്‍
രാത്രികളില്‍ ഉറക്കം കളഞ്ഞാല്‍ 
അതു ത്യാഗമല്ല!
തന്റെ കുടുംബത്തെ നേരാം വണ്ണം നടത്താനായി 
ധനത്തിന് വേണ്ടി ഓടി  നടന്നു സമ്പാദിച്ചാല്‍
അതു ത്യാഗമല്ല!
തന്റെ ഭാവി നന്നായിരിക്കാന്‍, പരീക്ഷയില്‍ നല്ല 
മാര്‍ക്കുകള്‍ ലഭിക്കാനായി ടിവി സിനിമ തുടങ്ങിയവ 
മാറ്റി വെച്ചാല്‍ അതു ത്യാഗമല്ല!
ഭാര്യയുടെ മരണത്തിനു ശേഷം തന്റെ കുഞ്ഞുങ്ങളുടെ 
ക്ഷേമം ഉദ്ദേശിച്ചു മറ്റൊരു വിവാഹം ചെയ്യാതിരുന്നാല്‍ 
അതു ത്യാഗമല്ല! 
വയസ്സായവര്‍ക്കോ, അംഗഹീനമുള്ളവര്‍ക്കോ, ബസ്സിലോ
ട്രെയിനിലോ ഇരിക്കാന്‍ തന്റെ സീറ്റ്‌ വിട്ടു കൊടുത്താല്‍
അതു ത്യാഗമല്ല! 
തന്റെ ദാരിദ്ര്യം മാറാന്‍ രാവും പകലും വിടാതെ 
പരിശ്രമിച്ചാല്‍ അതു ത്യാഗമല്ല!
വയസ്സായവരെ ശുശ്രൂഷിക്കാന്‍ ചെറുപ്പക്കാര്‍
തങ്ങളുടെ ശരീര സംഭോഗത്തെ മാറ്റി വെച്ചാല്‍
അതു ത്യാഗമല്ല!
ഭര്‍ത്താവിനെ നഷ്ടപെട്ട ശേഷം തന്റെ കുടുംബത്തിനും  
കടമയ്ക്കും വേണ്ടി തന്റെ ആശകളെ മാറ്റി വെച്ചാല്‍
അതു ത്യാഗമല്ല!
കഷ്ടപ്പെട്ട് സമ്പാദിച്ച ധനം തന്റെ കുടുംബത്തിന്റെ 
വൈദ്യ ചെലവുകള്‍ക്കായി ചെലവഴിച്ചാല്‍
അതു ത്യാഗമല്ല! 
വെറുപ്പ്‌ കൊണ്ടും, ചഞ്ചലം കൊണ്ടും, നടക്കാത്തത് 
കൊണ്ടും വിവാഹമേ വേണ്ടാ എന്നു തീരുമാനിച്ചാല്‍
അതു ത്യാഗമല്ല! 
തനിക്കു ഒരു കുട്ടിയുണ്ടാകാന്‍ ഭാഗ്യമില്ല എന്നറിഞ്ഞ 
ഉടനെ ഒരു അനാഥ കുട്ടിയെ ദത്തെടുത്താല്‍ 
അതു ത്യാഗമല്ല! 
പെറ്റ മകളുടെ വിവാഹം നല്ല പോലെ ചെലവഴിച്ചു 
നടത്തിയാല്‍ അതു ത്യാഗമല്ല! 
ഉദ്യോഗം സംബന്ധിച്ച് ദൂരെസ്ഥലത്തോ 
വെളിനാട്ടിലോ പോകേണ്ടി വന്നാല്‍
അതു ത്യാഗമല്ല!  
മക്കളുടെ കൂടെ വസിക്കാന്‍ തന്റെ സ്വന്തം 
നാടും, ബന്ധുക്കളും,  വീടും ഉപേക്ഷിച്ചു ചെന്നാല്‍ 
 അതു ത്യാഗമല്ല! 
 ഭയം മൂലവും കഴിവില്ലായ്മ മൂലവും പല വിഷയങ്ങളില്‍
പല സന്ദര്‍ഭങ്ങളില്‍ മൌനമായി വരുന്നത് 
സ്വീകരിച്ചാല്‍ അതു ത്യാഗമല്ല! 
കുടുംബത്തിന്റെ അത്യാവശ്യ ആവശ്യങ്ങള്‍ക്കായി 
തന്റെ ആഭാരണങ്ങളെ പണയപ്പെടുത്തിയാലോ
വിറ്റാലോ അതു ത്യാഗമല്ല!
താന്‍ ആശിച്ച സാധനമോ, ജീവിതമോ ലഭിച്ചില്ലെങ്കില്‍
കിട്ടുന്നത് കൊണ്ടു തൃപ്തി പെട്ടാല്‍ അതു ത്യാഗമല്ല!
പ്രാരബ്ധം മൂലം മന്ദ ബുദ്ധികളായ കുട്ടികള്‍ 
ജനിച്ചു അവരെ കഷ്ടപ്പെട്ട് വളര്‍ത്തിയാല്‍
അതു ത്യാഗമല്ല!
സ്വന്തം കുടുംബത്തിലുള്ള ഒരു അംഗഹീനമുള്ളയാളെ
രക്ഷിക്കാന്‍ തന്നാലാവുന്നത്ര ശാരീരിക, ധന സഹായം 
ചെയ്യുന്നത് ത്യാഗമല്ല!
ഇനിയും ഇതു പോലെ അല്‍പ വിഷയങ്ങളൊന്നും 
ത്യാഗത്തില്‍പ്പെടില്ല!
നിന്റെ മനസ്സിനെ നീ ആരാഞ്ഞു നോക്കു!
ആരാഞ്ഞു നോക്കിയാല്‍ നിനക്കു ഒരിക്കലും 
സ്വീകരിക്കാന്‍ പറ്റാത്ത പല സത്യങ്ങള്‍ 
നിന്നെക്കുരിച്ചും, മറ്റുള്ളവരെ കുറിച്ചും 
ലോകത്തെ പറ്റിയും നിനക്കു മനസ്സിലാകും!
ത്യാഗം അല്ലാത്തത് എന്തെന്ന് കണ്ടു.
ഇപ്പോള്‍ ത്യാഗം എന്താണെന്നും, ആരാണെന്ന് 
ത്യാഗി എന്നും പറയാം ശ്രദ്ധയോടെ കേള്‍ക്കു!

തന്റെ പിതാവായ സന്തനുവിന്റെ സുഖത്തിനു വേണ്ടി 
ചെറുപ്പത്തില്‍ വിവാഹം ചെയ്യാതെ യുവരാജാ 
പദവിയും വലിച്ചെറിഞ്ഞ ഭീഷ്മര്‍ ഉത്തമമായ ത്യാഗി!

ഭഗവാന്‍ ശ്രീ രാമന്റെ അവതാര കാര്യത്തിനു വേണ്ടി 
അവനെ കാട്ടിനു അയയ്ക്കാന്‍ വരം ചോദിച്ചു 
ലോകത്തില്‍ തനിക്കുണ്ടായ ചീത്തപേരും
തന്റെ മകന്‍ ഭരതനുണ്ടായ ദുഷ് കീര്‍ത്തിയും   
തുച്ഛമായി കരുതിയ മാതാ കൈകേയി ത്യാഗിയാണ്!

തന്റെ പിതാവായ യയാതിക്ക് യൌവനത്തിന്റെ 
സുഖത്തില്‍ തീരാത്ത മോഹം ഉള്ളതു കണ്ടു തന്റെ 
ഉത്തമമായ യൌവനത്തെ അയാള്‍ക്ക്‌ നല്‍കി, 
പകരം അയാളുടെവാര്‍ദ്ധക്യം സ്വീകരിച്ച 
പൂരു മഹാരാജന്‍ ചെയ്തത് ത്യാഗം തന്നെയാണ്!

ശ്രീരാമന്‍ വനവാസത്തിനു തിരിച്ച ഉടനെ 
"കാട്ടില്‍ വാഴാനാണ് നിന്നെ ഞാന്‍ പെറ്റത്‌"
എന്നു പറഞ്ഞു തന്റെ മകനായ ലക്ഷ്മണനെ അനുഗ്രഹിച്ചു
അയച്ച ദൈവ മാതാ സുമിത്രാ ദേവി ത്യാഗിയാണ്!

മാതാവ് വരം വാങ്ങി വെച്ചിരുന്നപ്പോഴും, ഭഗവാന്‍
ശ്രീരാമന്‍ തന്നെ രാജ്യപരിപലനം ചെയ്യു എന്നു
പറഞ്ഞപ്പോഴും, രാജപദവി സ്വീകരിക്കാതെ
ശ്രീരാമന്റെ പാദുകയ്ക്കു പട്ടാഭിഷേകം ചെയ്ത 
ഭരതന്‍ ത്യാഗരാജനാണ്!

ഭഗവാനും സീതയും വനത്തിനു പോയപ്പോള്‍ തന്റെ 
പത്നിയേയും, മറ്റുള്ളവരെയും വിട്ടിട്ടു അവര്‍ക്ക് സേവ 
ചെയ്യാന്‍ വേണ്ടി കാട്ടില്‍ ചെന്നിട്ടു 14 വര്‍ഷങ്ങള്‍ 
അവര്‍ക്ക് സകലവിധമായ കൈങ്കര്യവും ചെയ്ത
ലക്ഷ്മണന്‍  ത്യാഗശിഖാമണി തന്നെയാണ്!


11 വര്‍ഷങ്ങള്‍ വിവിധ ലീലകളാടി  ആനന്ദിപിച്ച
കൃഷ്ണനെ ദേവകി വാസുദേവരുടെ മകനാണെന്ന് 
അറിഞ്ഞപ്പോള്‍ അവര്‍ക്ക് വിട്ടു കൊടുത്ത യശോദാ 
നന്ദഗോപര്‍ ചെയ്തത് വലിയ ത്യാഗം തന്നെയാണ്!

തന്റെ ഭര്‍ത്താവായ കര്‍ദ്ദമരുടെ തപസ്സിനു ഭംഗം
നേരാത്ത വണ്ണം തന്റെ യൌവനത്തെയും മറന്നു
അദ്ദേഹത്തിനു കൈങ്കര്യം ചെയ്ത രാജകുമാരി
ദേവഹൂതി ചെയ്തത് അത്ഭുതമായ ത്യാഗമാണ്!

താന്‍ ഒരാള്‍ നരകം പുല്‍കിയാലും സാരമില്ല 
പല ജീവര്‍കള്‍ക്ക്  മോക്ഷം ലഭിക്കട്ടെ എന്നു
കരുതി തിരുക്കോഷ്ടിയൂര്‍ ക്ഷേത്ര ഗോപുരത്തിലേറി
രഹസ്യ മന്ത്രത്തെ എല്ലാര്‍ക്കും പറഞ്ഞു കൊടുത്ത 
"കാരൈ കരുണൈ സ്വാമി രാമാനുജര്‍"
ചെയ്തത് ത്യാഗം!

തന്റെ ഗുരുവിന്റെ കിടക്കയില്‍ ഒരുപദ്രവവും ഉണ്ടാവാന്‍ 
പാടില്ല തനിക്കു നരകം കിട്ടിയാലും സാരമില്ല 
എന്നു വിചാരിച്ചു ഗുരുവിന്റെ കിടക്കയില്‍ കിടന്നു
ഉറങ്ങി നോക്കിയാ എംബാര്‍ ഗോവിന്ദര്‍ 
ത്യാഗമണിയാണ്!

തീ കത്തിക്കൊണ്ടിരിക്കുന്ന ക്ഷേത്രത്തില് നിന്നും 
ഭഗവാനു ഒരു ദോഷവും വരാതെ കെട്ടി പിടിച്ചു 
കൊണ്ടു തന്റെ ശരീരവും ജീവനും ത്യജിച്ച 
പിള്ളൈ തിരുനറൈയൂര്‍ അരയര്‍ സത്യമായിട്ടും
ത്യാഗ തിലകമാണ്!

താന്‍ വസിക്കുന്ന മരത്തിന്റെ ചുവട്ടില്‍ മഴയത്ത്
ഒതുങ്ങാന്‍ വന്ന, തന്റെ ജോടിയെ പിടിച്ച വേടനു,
തണുപ്പകറ്റാന്‍ കരിയിലയും, വിശപ്പകറ്റാന്‍
പഴങ്ങളെയും, തന്റെ ശരീരത്തെ അഗ്നിയിലിട്ടു
മാംസവും നല്‍കിയ പ്രാവ് ശ്രീരാമന്‍ പറഞ്ഞത് പോലെ
ത്യാഗി തന്നെയാണ്!

48 ദിവസങ്ങള്‍  വിശപ്പ്‌ കൊണ്ടു കുടുംബം
മുഴുവനും വാടിയിട്ടും, തനിക്കു ലഭിച്ച ഷഡ്രസ ഭോജനത്തെയും
വെള്ളത്തെയും, വിശപ്പോടും ദാഹത്തോടും വന്ന
മൂന്നു പേര്‍ക്ക് വീതിച്ചു നല്‍കിയ രാജാ
രന്തി ദേവന്റെ ത്യാഗം ലോകത്തിനെക്കള്‍ വലുതാണ്‌!


മായയില്‍ മയങ്ങി കിടക്കുന്ന ജീവര്കളെ കരകയറ്റാന്‍
24 വയസ്സില്‍ സന്യാസിയാകാന്‍ മോഹിച്ച 
ശ്രീകൃഷ്ണ ചൈതന്യരെ തടുത്തു നിറുത്താത്ത 
അദ്ദേഹത്തിന്റെ പത്നി 18 വയസ്സായ ശ്രീമതി 
വിഷ്ണുപ്രിയാ ദേവിയുടെ ത്യാഗത്തിനു 
മോക്ഷവും സമമല്ല!

പാണ്ഡുരംഗ ഭക്തന്മാര്‍ക്ക് ഭക്ഷണം നല്‍കാന്‍
പലവ്യഞ്ചന കടയില്‍ നിന്നിം സാധനങ്ങള്‍ എടുത്ത
തന്നെ കടമുതലാളി പിടിച്ചപ്പോള്‍, അച്ഛനോട്
തന്റെ തല വെട്ടി എടുത്തു കൊള്ളാന്‍ പറഞ്ഞ 
കബീര്‍ദാസരുടെ മകന്‍ കമാലിന്റെ ത്യാഗത്തിനു
മുന്നില്‍ സമുദ്രവും വെറും കുളം തന്നെ!
ദരിദ്രരായ തങ്ങളുടെ വീട്ടില്‍ വന്ന സ്വാമി രാമാനുജര്‍ക്കും 
ശിഷ്യന്മാര്‍ക്കും ഭക്ഷണം ഏര്‍പ്പാട് ചെയ്യാന്‍
ഒരു വ്യാപാരിയുടെ ഇച്ഛയ്ക്ക് വഴങ്ങി തന്റെ ശരീരം
നല്‍കാം എന്നു സമ്മതിച്ച ലക്ഷ്മി അമ്മാളും
അവരുടെ ഭര്‍ത്താവ് വരദാചാര്യരും
ത്യാഗ ശിഖരങ്ങളാണ്!
പല മക്കളും മരിച്ചതിനു ശേഷവും, തന്റെ 
മൂത്ത മകന്‍ സന്യാസം സ്വീകരിച്ചതിനു ശേഷവും
തന്റെ വാര്‍ദ്ധക്യത്തില്‍ ഇളയ മകന്‍ നിമായി,
സന്യാസിയായി ശ്രീകൃഷ്ണ ചൈതന്യരായത്  
സമ്മതിച്ച ശശീ മാതായുടെ ത്യാഗത്തിനു 
ഈ ലോകം മുഴുവനും കടപ്പെട്ടിരിക്കുന്നു!
തന്റെ ഗുരുവിന്റെ ശരിരത്തിന് ഒരു പ്രയാസവും 
ഇല്ലാതിരിക്കാന്‍ അദ്ദേഹത്തിന്റെ രോഗം സ്വയം 
സ്വീകരിച്ച സ്വാമി ആളവന്താരുടെ ശിഷ്യന്‍ 
ശ്രീ മാറനേരി നമ്പി ത്യാഗം എന്ന വാക്കിന്റെ 
ശരിയായ അര്‍ത്ഥമാണ്‌!
തന്റെ ഗുരു രാമാനുജര്‍ക്ക് ഒരു ബുദ്ധിമുട്ടും 
ഇല്ലാതിരിക്കാന്‍ അദ്ദേഹത്തിന്റെ വേഷം ധരിച്ച് 
രാജ സഭയിലെത്തി തന്റെ കണ്ണുകളെ നഷ്ടപ്പെട്ട 
കൂരത്താഴ്വാന്റെ ത്യാഗത്തിനു ലോകം മുഴുവനും 
ശിരസ്സ് കുനിക്കേണ്ടതാണു!
പിറന്ന കുഞ്ഞു തങ്ങളെ ശ്രദ്ധിച്ചുമില്ല, ഓര്‍മ്മിച്ചുമില്ല 
എന്നിരിക്കിലും ആ കുഞ്ഞിനെ 16 വര്‍ഷങ്ങള്‍ 
കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ചു
ലോകത്തിനായി നല്‍കിയ സ്വാമി നമ്മാള്‍വാരുടെ
അച്ഛനമ്മമാരായ കാരി, ഉടയനങ്കൈയുടെ ത്യാഗം
പ്രപഞ്ചത്തിനേക്കാള്‍ ശ്രേഷ്ഠമാണ്‌!
ഇനിയും എത്രയോ പേര്‍ പറയട്ടെ!
നീ മാറണം..
ആരു എങ്ങനെ വേണമെങ്കിലും ഇരിക്കട്ടെ...
പക്ഷെ നീ മാറണം..
ഇതുവരെ ത്യാഗം എന്ന്‍ പൊങ്ങച്ചം പറഞ്ഞത്‌ മതി!
ത്യാഗം ചെയ്യുന്നുണ്ടോ ഇല്ലിയോ ഒന്നും
ഇല്ലാത്ത കാര്യങ്ങള്‍ ത്യാഗം എന്നു പറഞ്ഞു
നടക്കാതിരുന്നാല്‍ മതി!
ഇനിയെങ്കിലും ത്യാഗം എന്തെന്ന് മനസ്സിലാക്കു!
പുറത്തു വന്നു പുതിയ വീക്ഷണത്തില്‍ 
ലോകത്തെ കാണു!
സ്വര്‍ത്ഥതയില്‍ നിന്നും പുറത്തു വന്നു
ജീവിതത്തെ മനസ്സിലാക്കു!
നമ്മുടെ കാരണവന്മാരുടെ ത്യാഗത്തെ
മനസ്സിലാക്കു!
നമ്മുടെ സ്വാര്‍ത്ഥതായേ ചുട്ടു കരിക്കു!
വരു! ലോകത്തെ ശുദ്ധീകരിക്കാം!
അസത്യത്തില്‍ നിന്നും മോചനം
നേടേണ്ട സമയം ഇതു!
ഇനി ഒരു സ്വാതന്ത്ര്യം!
ഇനി ഒരു സത്യം!
ഇനി ഒരു വേഷമില്ലാത്ത ജീവിതം
ഇനി ഒരു ത്യാഗ ജീവിതം
ജീവിച്ചു നോക്കാം!
ത്യാഗത്തിനു സീമ ഇല്ല!
ത്യാഗത്തിനു സമം ഒന്നുമില്ല!
ത്യാഗത്തിനു നാശമില്ല!
ത്യാഗം ഇല്ലെങ്കില്‍ ഇന്നെനിക്കു സ്വാതന്ത്ര്യത്തോടെ 
ഇതു പറയാന്‍ സാധിക്കില്ല!
നിങ്ങളും സ്വാതന്ത്ര്യത്തോടെ ഇതു 
വായിക്കില്ല!
ഈ സ്വാതന്ത്ര്യം നമുക്ക് ലഭിക്കാന്‍ നമ്മുടെ
മുന്നോടികള്‍ തങ്ങളുടെ ജീവിതം തന്നെ
ത്യാഗം ചെയ്തിരുന്നു..
ഇതു ഒരിക്കലും മറക്കരുത്!
വരു! നാളെ ഒരു ശുദ്ധമായ സമുദായം
ഉണ്ടാക്കാന്‍ നാമും ഒരു ചെറു 
ത്യാഗമെങ്കിലും ചെയ്യണം!
ത്യാഗത്തിന്റെ തണലില്‍ ജീവിക്കാന്‍ പഠിച്ചു
ഇനി മറ്റുള്ളവര്‍ ത്യാഗത്തിന്റെ തണലില്‍ 
വിശ്രമിക്കാന്‍ തയ്യാറാകണാം!
മനസ്സില്‍ പ്രാര്‍ത്ഥിക്കു..
"കൃഷ്ണാ! ഞാന്‍ എന്തു ത്യാഗം ചെയ്താലാണ്
നിനക്കു ഇഷ്ടപ്പെടുക?" എന്നു നിന്റെ 
കൃഷ്ണനോടു ചോദിക്കു!
നിന്റെ കൃഷ്ണന്‍ പറയുന്നത് കേള്‍ക്കു!
Sunday, February 14, 2010

എന്നെ രക്ഷിക്കു!


എന്നെ രക്ഷിക്കു!
രാധേകൃഷ്ണാ
കൃഷ്ണാ എന്നെ രക്ഷിക്കു!
എങ്ങനെയെങ്കിലും രക്ഷിക്കു!
നീയല്ലാതെ ഈ ലോകത്തില്‍ മറ്റാര്‍ക്കും
എന്നെ രക്ഷിക്കാന്‍ കഴിയില്ല!
നിന്നെ പോലെ കാരുണ്യമോ, സ്നേഹമോ, ശ്രദ്ധയോ
ആര്‍ക്കും എന്നോടു  ഇല്ല!
നിന്നോടു മാത്രമേ എനിക്കു സ്വാതന്ത്ര്യത്തോടെ ചോദിക്കാന്‍ 
സാധിക്കു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ മനസ്സ് ഉള്ളത് പോലെ
മനസ്സിലാക്കാന്‍  സാധിക്കു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ ശരീരം ഉള്ളത് പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ കരച്ചില്‍ ഉള്ളതു പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ കോപം ഉള്ളതു പോലെ അറിയു!
 കൃഷ്ണാ! നിനക്കു മാത്രമേ എന്റെ ഭയം ഉള്ളതു പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ വികാരങ്ങള്‍ ഉള്ളതു 
പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ താപം ഉള്ളതു പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ ആവശ്യങ്ങള്‍ ഉള്ളതു 
പോലെ അറിയു!
 കൃഷ്ണാ! നിനക്കു മാത്രമേ എന്റെ നാണം ഉള്ളതു പോലെ അറിയു!  
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ  കര്‍മ്മവിനകള്‍ ഉള്ളത് 
പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ  കഴിഞ്ഞ കാലം ഉള്ളത് 
പോലെ അറിയു!

കൃഷ്ണാ! നിനക്കു മാത്രമേ എന്റെ വര്‍ത്തമാനകാലം ഉള്ളത്
പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ  ഭാവി കാലം ഉള്ളത് 
പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ  ചോദ്യം ഉള്ളത് പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും  ഉള്ളത് പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ  സ്നേഹം ഉള്ളത് പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ  അന്വേഷണം ഉള്ളത് 
പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ  ബുദ്ധി ശൂന്യത ഉള്ളത് 
പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ  ക്ഷമ ഉള്ളത് പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ മുറുമുറുപ്പ്  ഉള്ളത് പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്നെ കുറിച്ചു  ഉള്ളത് 
പോലെ എല്ലാം അറിയു!
 അതു കൊണ്ടു നിനക്കു മാത്രമേ എന്നെ രക്ഷിക്കാനാകു!
ഇത്രയും ദിവസം നീയാണ് എന്നെ രക്ഷിച്ചതു!
ഇനിയും നീ തന്നെയാണ് എന്നെ രക്ഷിക്കേണ്ടത്!
കൃഷ്ണാ! ദയവു ചെയ്തു എന്നെ രക്ഷിക്കു!
കൃഷ്ണാ! അഹംഭാവികളില്‍ നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! വേഷധാരികളില്‍ നിന്നും എന്നെ രക്ഷിക്കു! 
കൃഷ്ണാ! അസൂയക്കാരില്‍ നിന്നും എന്നെ രക്ഷിക്കു! 
കൃഷ്ണാ! സ്വാര്‍ത്ഥന്മാരില്‍ നിന്നും എന്നെ രക്ഷിക്കു!   


കൃഷ്ണാ! പാപികളില്‍ നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! കുതന്ത്രം മെനയുന്നവരില്‍ നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! കാമ ഭ്രാന്തന്മാരില്‍ നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! വിശ്വാസ വഞ്ചകന്മാരില്‍ നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! തീവ്രവാദികളില്‍ നിന്നും എന്നെ രക്ഷിക്കു! 
കൃഷ്ണാ! വിഡ്ഢികളില്‍ നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! വഞ്ചകന്‍മാരില്‍  നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! പ്രേതങ്ങളില്‍ നിന്നും എന്നെ രക്ഷിക്കു!
 കൃഷ്ണാ! കള്ളന്മാരില്‍ നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! മൃഗങ്ങളില്‍ നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! മനുഷ്യരില്‍ നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! ബന്ധുക്കളില്‍ നിന്നും എന്നെ രക്ഷിക്കു! 
കൃഷ്ണാ! നാസ്തീകവാദികളില്‍ നിന്നും എന്നെ രക്ഷിക്കു! 
 കൃഷ്ണാ! സംസാരികളില്‍ നിന്നും എന്നെ രക്ഷിക്കു! 
 കൃഷ്ണാ! കപട മത ഗുരുമാരില്‍ നിന്നും എന്നെ രക്ഷിക്കു! 
കൃഷ്ണാ! അജ്ഞാനികളില്‍ നിന്നും എന്നെ രക്ഷിക്കു!  
ഇവയില്‍ നിന്നു മാത്രമല്ല ഇനിയും പല വിഷയങ്ങളില്‍
 നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! എന്നെ അഹംഭാവത്തില്‍ നിന്നും  രക്ഷിക്കു!
കൃഷ്ണാ! എന്നെ സ്വാര്‍ത്ഥതയില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ കാമത്തില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ കോപത്തില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ  ദൌര്‍ബ്ബല്യത്തില്‍ നിന്നും  രക്ഷിക്കു! 
 കൃഷ്ണാ! എന്നെ ഭയത്തില്‍ നിന്നും  രക്ഷിക്കു! 
 കൃഷ്ണാ! എന്നെ അവിശ്വാസത്തില്‍ നിന്നും  രക്ഷിക്കു! 
 കൃഷ്ണാ! എന്നെ കര്‍മ്മവിനയില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ പാപത്തില്‍ നിന്നും  രക്ഷിക്കു!
 കൃഷ്ണാ! എന്നെ തന്‍പെരുമയില്‍ നിന്നും  രക്ഷിക്കു!
കൃഷ്ണാ! എന്നെ കുഴപ്പത്തില്‍ നിന്നും  രക്ഷിക്കു! 
 കൃഷ്ണാ! എന്നെ കരച്ചിലില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ അസൂയയില്‍ നിന്നും  രക്ഷിക്കു!
 കൃഷ്ണാ! എന്നെ ചീത്ത വാക്കുകളില്‍ നിന്നും  രക്ഷിക്കു!
 കൃഷ്ണാ! എന്നെ പാശത്തില്‍ നിന്നും  രക്ഷിക്കു!
കൃഷ്ണാ! എന്നെ ബന്ധത്തില്‍ നിന്നും  രക്ഷിക്കു!
കൃഷ്ണാ! എന്നെ ശത്രുതയില്‍ നിന്നും  രക്ഷിക്കു!
കൃഷ്ണാ! എന്നെ സംശയത്തില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ രോഗത്തില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ അറപ്പില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ അലസതയില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ ശരീരാകര്‍ഷണത്തില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ ആശയില്‍ നിന്നും  രക്ഷിക്കു! 
   കൃഷ്ണാ! എന്നെ ആശ്രദ്ധയില്‍ നിന്നും  രക്ഷിക്കു!         
 കൃഷ്ണാ! എന്നെ ഏഷണി പറയുന്നതില്‍ നിന്നും  രക്ഷിക്കു!  
 കൃഷ്ണാ! എന്നെ പറ്റിക്കുന്നതില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ പിശുക്കില്‍ നിന്നും  രക്ഷിക്കു!  
കൃഷ്ണാ! എന്നെ പാഴ് ചെലവുകളില്‍ നിന്നും  രക്ഷിക്കു! 
 കൃഷ്ണാ! എന്നെ  അപൂര്‍ണ്ണ ഭക്തിയില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ അല്‍പ്പത്തനങ്ങളില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ വേഷ ഭക്തിയില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ സാങ്കല്പിക ധ്യാനത്തില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ സ്വപ്നങ്ങളില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ വയറെരിയുന്നതില്‍ നിന്നും  രക്ഷിക്കു! 
പറയാനറിയാത്ത പറയാന്‍ വയ്യാത്ത പലതില്‍ നിന്നും 
എന്നെ രക്ഷിക്കു!
രക്ഷിക്കു! രക്ഷിക്കു! രക്ഷിക്കു!
ഞാന്‍ ഈ ജന്മം പ്രാപിക്കുന്നതിന് മുന്‍പും
കൃഷ്ണാ! നീ തന്നെ രക്ഷിച്ചു!
ഞാന്‍ അച്ഛന്റെ ശരീരത്തില്‍ ആരും അറിയാതെ 
കിടന്നിരുന്നപ്പോഴും
കൃഷ്ണാ! നീ തന്നെ രക്ഷിച്ചു!
ഞാന്‍ അമ്മയുടെ ഉദരത്തില്‍ അടയ്ക്കപ്പെട്ടപ്പോഴും 
കൃഷ്ണാ! നീ തന്നെ രക്ഷിച്ചു!
ഞാന്‍ ഈ ലോകത്ത് വന്നു ജനിച്ചപ്പോഴും 
കൃഷ്ണാ! നീ തന്നെ രക്ഷിച്ചു!
എനിക്കു ഒന്നും അറിയാതിരുന്നപ്പോഴും 
കൃഷ്ണാ! നീ തന്നെ രക്ഷിച്ചു!
ഞാന്‍ വളര്‍ന്നപ്പോഴും 
കൃഷ്ണാ! നീ തന്നെ രക്ഷിച്ചു!
ഞാന്‍ എന്നെ മറന്നു ഉറങ്ങുമ്പോഴും 
കൃഷ്ണാ! നീ തന്നെ രക്ഷിക്കുന്നു!
ഞാന്‍ സ്വപ്നലോകത്തില്‍ സഞ്ചരിക്കുമ്പോഴും 
കൃഷ്ണാ! നീ തന്നെ രക്ഷിക്കുന്നു!
കൃഷ്ണാ! ഇനിയും രക്ഷിക്കു!
എന്നും രക്ഷിക്കു!
എവിടെയും രക്ഷിക്കു!
എപ്പോഴും രക്ഷിക്കു!
എല്ലാരില്‍ നിന്നും രക്ഷിക്കു!
എല്ലാവറ്റില്‍ നിന്നും രക്ഷിക്കു!
മരണം വരെയും രക്ഷിക്കു!
മരണ സമയത്തും രക്ഷിക്കു!
മരണത്തിനു ശേഷവും രക്ഷിക്കു!
എല്ലാ ജന്മത്തിലും രക്ഷിക്കു!
ഏതു ജന്മമായിരുന്നാലും രക്ഷിക്കു!
എന്തായാലും രക്ഷിക്കു!
എല്ലാ ലോകങ്ങളിലും രക്ഷിക്കു!
പ്രധാനമായും 
എന്നെ എന്നില്‍ നിന്നും രക്ഷിക്കു!
ദ്രൌപതിയെ രക്ഷിച്ചതു സത്യമെങ്കില്‍ എന്നെയും രക്ഷിക്കു!
ഗജേന്ദ്രനെ രക്ഷിച്ചതു സത്യമെങ്കില്‍ എന്നെയും രക്ഷിക്കു! 
ഗോകുലത്തെ രക്ഷിച്ചതു സത്യമെങ്കില്‍ എന്നെയും രക്ഷിക്കു! 
സ്വാമി രാമാനുജരെ രക്ഷിച്ചതു സത്യമെങ്കില്‍ എന്നെയും രക്ഷിക്കു!
മീരാ മാതാവിനെ രക്ഷിച്ചതു സത്യമെങ്കില്‍ എന്നെയും രക്ഷിക്കു!
പ്രഹ്ലാദനെ രക്ഷിച്ചതു സത്യമെങ്കില്‍ എന്നെയും രക്ഷിക്കു!
അജാമിളനെ രക്ഷിച്ചതു സത്യമെങ്കില്‍ എന്നെയും രക്ഷിക്കു!
കൃഷ്ണാ! നിന്നാല്‍ സാധിക്കും!
കൃഷ്ണാ! നിന്നെക്കൊണ്ടേ സാധിക്കു!
കൃഷ്ണാ! നിന്നെ കൊണ്ടു മാത്രമേ സാധിക്കു!
ശരണാഗതി ചെയ്തു കഴിഞ്ഞു!
എപ്പോഴത്തെയ്ക്കും ഇപ്പോഴേ പറഞ്ഞു വെച്ചു.
നിന്നെ ചുമതല ഏല്‍പ്പിച്ചു കഴിഞ്ഞു!
കൃഷ്ണാ! ഇനി നിന്റെ ഇശ്ടമ൧
ഞാന്‍ നിന്റെ വസ്തു!
നിന്റെ വസ്തുവിനെ നീ തന്നെ രക്ഷിച്ചു കൊള്ളു!
കൃഷ്ണാ! അതാണ്‌ നിനക്കു നല്ലത്!

എന്നെ രക്ഷിചു നിന്റെ മര്യാദ രക്ഷിച്ചു കൊള്ളു!Saturday, February 13, 2010

സ്വപ്നം കാണു!സ്വപ്നം കാണു!
രാധേകൃഷ്ണാ
സ്വപ്നങ്ങള്‍ 
ദിവസവും പല തരത്തില്‍ പല വിധത്തില്‍ 
സ്വപ്നങ്ങള്‍...
കൈക്കുഞ്ഞായിരുന്നത് മുതല്‍ അവസാനത്തെ 
ശ്വാസം വരെ കണക്കറ്റ്  സ്വപ്നങ്ങള്‍!
ജീവിതത്തില്‍ എല്ലാരും സ്വപ്നനം കാണുന്നത് പതിവാണ്!
സ്വപ്നം എന്നത് മനുഷ്യ ജീവിതത്തില്‍ ഇഴുകി 
കലര്‍ന്ന ഒന്നാണ്!
പഠിച്ചവര്‍ക്കും സ്വപ്നം ഉണ്ട് 
പഠിക്കാത്തവര്‍ക്കും സ്വപ്നം ഉണ്ട്!
ആണിനും സ്വപ്നം ഉണ്ട്!
 പെണ്ണിനും സ്വപ്നം ഉണ്ട്!
 കുഞ്ഞിനും സ്വപ്നം ഉണ്ട്!
 വൃദ്ധര്‍ക്കും സ്വപ്നം ഉണ്ട്!
പണക്കാര്‍ക്കും സ്വപ്നം ഉണ്ട്!
 ദരിദ്രനും സ്വപ്നം ഉണ്ട്!
 അജ്ഞാനിക്കും സ്വപ്നം ഉണ്ട്!
 ചില നേരം മനസ്സിലാവാത്ത സ്വപ്നം!
ചില നേരം ഭയങ്കരമായ സ്വപ്നം!
ചില നേരം ഭ്രാന്തന്‍ സ്വപ്നം!
ചില നേരം സന്തോഷമായ സ്വപ്നം!  
ചില നേരം അതിശയ സ്വപ്നം!  
ചില നേരം ബന്ധമില്ലാത്ത സ്വപ്നം!  
ചില നേരം ദു:ഖമയമായ സ്വപ്നം!  
ചില നേരം കാമ സ്വപ്നം!  
ചില നേരം ഞെട്ടിപ്പിക്കുന്ന സ്വപ്നം!
ചില നേരം വിരോധികളുടെ സ്വപ്നം! 
ചില നേരം പ്രിയപ്പെട്ടവരുടെ സ്വപ്നം!  
ചില നേരം സാങ്കല്പിക സ്വപ്നം!  
ചില നേരം യാത്രാ സ്വപ്നം!  
ചില നേരം പാമ്പു സ്വപ്നം!  
ചില നേരം മരണത്തിന്റെ സ്വപ്നം!  
ചില നേരം പ്രേത സ്വപ്നം!  
ചില നേരം ഭാഗ്യ സ്വപ്നം!  
ചില നേരം നഷ്ട സ്വപ്നം! 
ചില നേരം ശിക്ഷാ സ്വപ്നം!  
ചില നേരം പാപ സ്വപ്നം!  
ചില നേരം ദ്രോഹ സ്വപ്നം!  
ചില നേരം ചെറുപ്പത്തിന്റെ സ്വപ്നം!  
ചില നേരം ബാല്യ സ്വപ്നം!  
ചില നേരം ടിവി സ്വപ്നം!
ചില നേരം മോഹ സ്വപ്നം! 
സ്വപ്നങ്ങള്‍ പലവിധം! സ്വാധീനമും പലവിധം!
പക്ഷെ കാരണം മനുഷ്യ മനസ്സ് തന്നെയാണ്!
മനുഷ്യര്‍ മൂന്നു വിധമായ സ്ഥിതികളില്‍ ഇരിക്കുന്നു!
ജാഗ്രത സ്വപ്നം സുഷുപ്തി എന്ന മൂന്നു സ്ഥിതികളില്‍ 

ഏതെങ്കിലും ഒന്നില്‍ മനസ്സ് ഇരിക്കും!
മനുഷ്യായുസ്സില്‍ പകുതി ഉറക്കത്തിലാണ് 
കഴിയുന്നത്!
വളരെ കുറച്ചു നേരം മാത്രം മനുഷ്യര്‍ തെളിഞ്ഞ 
ബുദ്ധിയോടു കൂടി ഉണര്‍ന്നിരിക്കുന്നത്!
ആയുസ്സിന്റെ മുക്കാല്‍ സമയവും സ്വപ്നത്തില്‍
കഴിയുന്നു!
അതില്‍ ഉറക്കത്തില്‍ കാണുന്ന സ്വപ്നം ഒരു വിധം!
അതു എല്ലാര്‍ക്കും അറിയാം!
ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ സങ്കല്പത്തില്‍ 
മൂഴ്‌കി സ്വപ്നം കാണുന്നത് ഒരു വിധം!
 അതായത് 10 വയസ്സായിരിക്കുംപോള്‍ 25 വയസ്സില്‍ 
എങ്ങനെ ഇരിക്കണം എന്നു ചിന്തിക്കുന്നത് പോലും 
സ്വപ്നമാണ്!
കല്യാണ പ്രായം എത്തിയ ഉടനെ തന്റെ ജോടി എങ്ങനെ
ഇരിക്കണം എന്നു മോഹിച്ചു ചിന്തിക്കുന്നതും 
സ്വപ്നമാണ്!
പഠിത്തം തീരുന്നതിനു മുന്‍പ് തന്നെ കൈ നിറയെ
സമ്പാദിക്കണം എന്നു ചിന്തിക്കുന്നതും സ്വപ്നമാണ്!
രാത്രി കിടക്കുമ്പോള്‍ പിറ്റേ ദിവസം ചെയ്യേണ്ട 
കാര്യങ്ങളെ പറ്റി ചിന്തിക്കുന്നതും സ്വപ്നമാണ്!
അതായത് സാങ്കല്പിക സ്വപ്നങ്ങള്‍..
ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ കാണുന്ന
സ്വപ്നങ്ങള്‍..
ഉത്തമമായ ഭക്തന്മാര്‍ക്കും.
ഭക്തന്മാരെ ആശ്രയിച്ചിരിക്കുന്നവര്‍ക്കും.
സത്സംഗത്തില്‍ ബന്ധപ്പെട്ടിരിക്കുന്നവര്‍ക്കും.
ഭജന ചെയ്യുന്നവര്‍ക്കും.
നാമജപം ചെയ്യുന്നവര്‍ക്കും.
ഭഗവത് ധ്യാനത്തില്‍ കഴിക്കുന്നവര്‍ക്കും
സ്വപ്നങ്ങള്‍ ഉണ്ട്...
  ഭക്തിയില്‍ വിഹാരിക്കുന്നവര്‍ കാണുന്ന സ്വപ്നമാണ്
ഉത്തമമായത്!
മറ്റുള്ളവരുടെ സ്വപ്നങ്ങളാല്‍ ആര്‍ക്കുമൊരു 
പ്രയോജനവും ഇല്ല! 
മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ ഒരു വിധത്തിലും ഉന്നതമല്ല!
ജീവിതത്തില്‍ എത്രയോ സ്വപ്നം കണ്ടിട്ടുണ്ടാവും!
ഇനി ഭക്തി സംബന്ധമായ സ്വപ്നം കാണു!
ചില ഭക്തന്മാരുടെ സ്വപ്ന ലോകത്തില്‍ കുറച്ചു
സഞ്ചരിക്കാം വരുന്നോ?
മടിക്കണ്ടാ..
നല്ല കാര്യങ്ങ‍ള്‍ പെട്ടെന്ന് തീരുമാനിക്കണം!
വന്നു കുറച്ചു അനുഭവിച്ചു നോക്കു!
ശ്രീമതി ഗോദാനാച്ചിയാര്‍ സ്വപ്നത്തിലാണ് രംഗരാജനെ
"വാരണം ആയിരം സൂഴ വലം ചെയ്യ" 
വിവാഹം ചെയ്തത്!
സന്ത് തുക്കാരാമിന് ഭഗവാന്‍ വിഠലന്‍ സ്വപ്നത്തിലാണ്
ഗുരുവായി ദര്‍ശനം നല്‍കി "രാം കൃഷ്ണ ഹരി 
വാസുദേവ ഹരി" എന്നുപദേശിച്ചത്!
ശ്രീ ജഗന്നാഥ മിശ്രര്‍ക്കു ഒരു മഹാത്മാ സ്വപ്നത്തില്‍
വന്നു അദ്ദേഹത്തിന്റെ മകന്‍ നിമായി സ്വയം 
കൃഷ്ണന്റെ അവതാരമാണെന്ന രഹസ്യം പറഞ്ഞു!
സ്വാമി രാമാനുജര്‍ക്ക് ഒരിക്കല്‍ ഭഗവാന്‍ സമ്പത് കുമാരന്‍ സ്വപ്നത്തില്‍ താന്‍ ദില്ലി പാദുഷായുടെ കൊട്ടാരത്തില്‍
രാജകുമാരിയുടെ അടുക്കല്‍ ഇരിക്കുന്നുണ്ടെന്നു
 പ്രേമത്തോടെ ചിരിച്ചു പറഞ്ഞു!
ശ്രീ പെരിയാള്‍വാര്‍ക്ക് ഭഗവാന്‍ വടപത്രസഹായി 
സ്വപ്ന ദര്‍ശനം നല്കി ആണ്ടാള്‍ സ്വയം ഭൂമിദേവിയുടെ
അവതാരമാണെന്നും അവള്‍ ചൂടി തരുന്ന മാല 
തന്നെയാണ് തനിക്കു ഏറ്റവും പ്രിയം എന്നു
തിരുവായരുളി!
ശ്രീമാന്‍ മാധവേന്ദ്രപുരിക്ക് ഭഗവാന്‍ ഗോപാലന്‍ താന്‍
മറഞ്ഞിരുന്ന കുറ്റിക്കാട്ടില്‍ നിന്നും തന്നെ എടുത്തു
വൃന്ദാവനത്തില്‍ തനിക്കു ക്ഷേത്രം പണിയണമെന്നും
ഉത്തരവിട്ടു!
തിരുമങ്കൈആള്‍വാര്‍ക്ക് ഭഗവാന്‍ കാഞ്ചി വരദരാജന്‍
സ്വപ്നത്തില്‍ അദ്ദേഹത്തിനു ധനം വേഗവതീ നദിക്കരയില്‍
എവിടെ ലഭിക്കും എന്നു പറഞ്ഞു കൊടുത്തു അദ്ദേഹത്തിന്റെ
തതീയാരാധനയ്ക്ക് സഹായിച്ചു!
സ്വാമി രാഘവേന്ദ്രര്‍ക്ക് സരസ്വതീ ദേവി സ്വപ്നത്തില്‍ 
ദര്‍ശനം നല്‍കി അദ്ദേഹത്തെ ലോക നന്മയ്ക്കായി
ഗുരു ആജ്ഞയനുസരിച്ച് സന്യാസം സ്വീകരിക്കുവാന്‍
കല്പിച്ചു!
ശ്രീമതി മീരയ്ക്ക് ഭഗവാന്‍ സ്വപ്നത്തില്‍ ദര്‍ശനം തന്നു
ആലിംഗനം ചെയ്തു, ആശീര്‍വാദം അരുളി, അവളെ
തന്റെ സ്വത്തായി നിരൂപിച്ചു!
അശോക വനത്തില്‍ സീതയ്ക്ക് കാവലിരുന്ന ത്രിജടയ്ക്കു
സ്വപ്നത്തില്‍ ഭഗവാന്‍ ശ്രീരാമന്‍ രാവണനെ വധിച്ചു 
സീതയെ വീണ്ടെടുത്തു അയോദ്ധ്യയ്ക്ക് ചെല്ലുന്ന
ദര്‍ശനം ലഭിച്ചു!
വൃന്ദാവനത്തില്‍ കൃഷ്ണ ധ്യാനത്തിലിരുന്ന
ശ്രീമാന്‍ നാദമുനികളെ തനിക്കു കൈങ്കര്യം ചെയ്യാന്‍
വീരനാരായണപുരം ചെല്ലുവാന്‍ ഭഗവാന്‍ 
സ്വപ്നത്തില്‍ ആജ്ഞാപിച്ചു!
തിരുവല്ലിക്കേണിയില്‍ പുത്ര വരം യാചിച്ചു പ്രാര്‍ത്ഥിച്ച
കേശവ സോമയാജിക്കും കാന്തിമതി അമ്മാള്‍ക്കും 
രാത്രിയില്‍ സ്വപ്നത്തില്‍ ദര്‍ശനം നല്‍കിയ പാര്‍ത്ഥസാരഥി 
സ്വയം രാമാനുജനായി അവര്‍ക്ക് പിറക്കാം എന്നു 
വാക്കു കൊടുത്തു!
ശ്രീനിവാസ ആചാര്യര്‍ക്കു ശ്രീകൃഷ്ണ ചൈതന്യ മഹാ പ്രഭു
സ്വപ്നത്തില്‍ വന്നു അദ്ദേഹത്തെ ശ്രീ ഗദാധര 
ഗോസ്വാമിയുടെ പക്കല്‍ ഭക്തി വിഷയങ്ങള്‍ കേട്ടു
ശ്രീമത് ഭാഗവതവും പഠിക്കാന്‍ പറഞ്ഞു!
ഒരു ദാസി കുഷ്ഠരോഗത്താല്‍ കഷ്ടപ്പെടുന്ന നേരത്ത് 
പുതച്ചിരുന്ന ഒരു പുതപ്പിനെ തന്റെ വൃന്ദാവനത്തില്‍ 
ചാര്‍ത്താണമെന്നു സ്വാമി രാഘവേന്ദ്രര്‍ 
പൂജാരിക്കു സ്വപ്നത്തില്‍ കല്പിച്ചു!
ശ്രീമതി തമ്മക്കാ എന്ന ദാസിക്കു ഭഗവാന്‍ ശ്രീ രാമന്‍
സ്വപ്ന ദര്‍ശനം നല്‍കി, താന്‍ ഭദ്രാചല മലയില്‍ ഇരിക്കുന്ന 
സ്ഥലം കാട്ടി കൊടുത്തു, അവളോട് ദിവസവും തനിക്കു 
അഭിഷേകം ചെയ്യണം എന്നു പറഞ്ഞു!‍
ഇനിയും എത്രയോ ഭക്തന്മാര്‍ക്ക് ഭഗവാനും 
മഹാന്മാരും, മഹതികളും സ്വപ്ന ദര്‍ശനം
നല്‍കിയിരിക്കുന്നു!
അടിയന്‍ പറഞ്ഞത് വളരെ കുറച്ചു മാത്രം!
ഇന്നും ഉന്നതമായ ഭക്തിയുള്ളവര്‍ക്ക് ഭഗവാനും
മഹാത്മാക്കളും സ്വപ്ന ദര്‍ശനം നല്‍കുന്നുണ്ട്!
അതു കൊണ്ടു നീയും ഭക്തി ചെയ്യു!
നീയും വിടാതെ നാമം ജപിക്കു!
നീയും മനമുരുകി പ്രാര്‍ത്ഥിക്കു!
എന്തായാലും ഉറക്കാതെ ത്യജിക്കാന്‍ തയ്യാറല്ല !
എന്നാല്‍ ആ ഉറക്കത്തില്‍ ഉന്നതമായ ഭഗവത് 
അനുഭവങ്ങള്‍ സ്വപ്നമായി വന്നാല്‍ നല്ലതല്ലേ?
ഇത്രയും ദിവസം പാഴ് സ്വപ്നങ്ങള്‍ കണ്ട്!
ഇനി ഭക്തി പൂര്‍വമായ സ്വപ്നം കാണു!
ഇനി മഹാത്മാക്കളെ സ്വപ്നം കാണു!
കൃഷ്ണ ലീലയെ സ്വപ്നം കാണു!
 ഭക്തി രസത്തെ സ്വപ്നം കാണു!
 പരമ പദത്തെ സ്വപ്നം കാണു!
ശ്രീവൃന്ദാവനത്തെ സ്വപ്നം കാണു!
രാസ ലീലയെ സ്വപ്നം കാണു!
ദിവ്യ ദേശങ്ങളെ സ്വപ്നം കാണു!
ശ്രീമദ്‌ രാമായണത്തെ സ്വപ്നം കാണു!
 ശ്രീമത് ഭാഗവതത്തെ സ്വപ്നം കാണു!
ഭക്ത വിജയത്തെ സ്വപ്നം കാണു!
     സത്സംഗത്തെ സ്വപ്നം കാണു!
സത്ഗുരുവിനെ സ്വപ്നം കാണു!
നന്നായിട്ടു സ്വപ്നം കാണു!
കണ്ടത് ഓര്‍മ്മയിരിക്കുന്ന പോലെ സ്വപ്നം കാണു!
മരണ സമയത്തും ഓര്‍മ്മ വരുന്ന പോലെ സ്വപ്നം കാണു!
കണ്ട സ്വപ്നത്തെ എന്നോടു പറയുമോ? ? ?

Thursday, February 11, 2010

ഈ സമയത്തില്‍..


ഈ സമയത്തില്‍..
രാധേകൃഷ്ണാ
ജീവിതത്തില്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചെടുക്കാന്‍ 
കഴിയാത്തത് സമയം മാത്രം!
ഓരോ നിമിഷവും പല കോടി രൂപയേക്കാള്‍ 
മതിപ്പുള്ളതാണ്!
എത്ര വലിയ ജ്ഞാനിയായാലും കഴിഞ്ഞു പോയ ഒരു
ഞൊടി പോലും തിരിച്ചു കൊണ്ടു വരാന്‍ ആവില്ല!
ഈശ്വരനെ തന്നെ പ്രത്യക്ഷത്തില്‍ ദര്‍ശിച്ചാലും
കഴിഞ്ഞുപോയ ഞൊടി പോയത് തന്നെ!
ഓരോ ഞൊടിയിടയിലും ലോകത്തില്‍ പല 
കാര്യങ്ങള്‍ അരങ്ങേറുകയാണ്! 
ഒരു ഞൊടിയിട കൊണ്ടു ലോകത്തില്‍ എന്തെല്ലാം 
നടക്കുന്നുവെന്നു അറിയാമോ?
ഈ സമയത്തില്‍ ലോകം മുഴുവനും എന്തെല്ലാം
നടക്കുന്നു എന്നു നോക്കാം?
ഈ സമത്ത് ലോകത്തില്‍ എത്രയോ 
അമ്മമാര്‍ കുഞ്ഞുങ്ങളെ പ്രസവിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് എത്രയോ പേര്‍ തങ്ങളുടെ ശരീരം
വിട്ടു മരണത്തെ സ്വീകരിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ആരോ ചിലര്‍ മറ്റുള്ളവരുടെ
വസ്തുക്കളെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ആരോ ചിലര്‍ ചില മോഷ്ടാക്കളെ
വിരട്ടി പിടിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ വളരെ ശ്രദ്ധയോടെ തങ്ങളുടെ
കര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ സമയം
അലസന്മാരായി വൃഥാ പാഴാക്കി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ ശരീരം പോഷിപ്പിക്കാന്‍ 
ചില ജീവജാലങ്ങളെ തിന്നാനായി കൊന്നുകൊണ്ടിരിക്കുന്നു!
ഈ സമയത്ത് ഏതോ ചില പുണ്യവാന്മാര്‍ വായില്ലാ 
ജീവനു ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ആരോ ചിലര്‍ ലഹരിയില്‍ ബോധമില്ലാതെ 
വീഥിയില്‍ കിടക്കുന്നു!
ഈ സമയത്ത് ആരോ ചിലര്‍ തങ്ങളുടെ തെറ്റു
മനസ്സിലാക്കി പൊട്ടിക്കരഞ്ഞു കൊണ്ടു മാപ്പപേക്ഷിച്ച്
ശരിയായി ജീവിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു!

ഈ സമയത്ത് ആരോ ചിലര്‍ തങ്ങളുടെ കാര്യ 
സാധ്യത്തിനായി കള്ള കരച്ചില്‍ കരഞ്ഞു 
കബളിപ്പിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ അവരുടെ സത്യം നിരൂപിക്കാന്‍
പൊട്ടിക്കരഞ്ഞു പുലമ്പിക്കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ആവശ്യമില്ലാതെ ചിലരോട്
വഴക്ക് കൂടി, ഉറക്കെ വിളിച്ചുകൊണ്ടിരിക്കുന്നു!

ഈ സമയത്ത് ചിലര്‍ മറ്റുള്ളവരുടെ വളര്‍ച്ചയില്‍,
വിജയത്തില്‍ അസൂയാലുക്കളായി
വയറെരിഞ്ഞു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ മറ്റുള്ളവരുടെ കഷ്ടത്തില്‍
പങ്കു കൊണ്ടു അതിനു പരിഹാരം കാണുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ വസ്തുക്കള്‍ 
നഷ്ടപ്പെട്ടിട്ടു അതിന്റെ അന്വേഷണത്തില്‍
അവിടവിടെ അലഞ്ഞു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ മറ്റുള്ളവരെ നശിപ്പിക്കാന്‍
പദ്ധതിയിട്ടു രഹസ്യമായി പേടിച്ചിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ വിജയത്തെ, 
സന്തോഷത്തെ പ്രിയമുള്ളവരോട് പങ്കു വെച്ചു
കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ പരാജയത്തില്‍ 
തളര്‍ന്നു പോയി, ജീവിതം വെറുത്തു, 
ആത്മഹത്യയ്ക്ക് ഒരുങ്ങി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ആത്മഹത്യ ശ്രമം
ഉപേക്ഷിച്ചിട്ട്‌ ജീവിക്കാനുള്ള തീരുമാനം
എടുത്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ അവരുടെ ധനം എവിടെ 
നിക്ഷേപിച്ചാല്‍ അധിക ലാഭം കിട്ടും എന്നു
മനക്കണക്ക് കൂട്ടി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ ശരീരത്തിന്റെ 
വിശപ്പിനായി പലരോടും കൈ നീട്ടി യാചിച്ചു
കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ കഷ്ടപ്പെടുന്നവര്‍ക്ക്
തങ്ങളാല്‍ ആവും വിധം സഹായിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ വലിയ ആപത്തില്‍ പെട്ട് 
പുറത്തു വരുവാന്‍ ശ്രമിച്ചു കൊണ്ടു ഇരിക്കുന്നു!
ഈ സമയത്ത് ചിലര്‍ കാട്ടില്‍ മൃഗങ്ങളെ 
വേട്ടയാടി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ലോകത്ത് പല കൊലകളും, 
മോഷണങ്ങളും നടന്നു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് കാട്ടില്‍ സിംഹങ്ങള്‍ മാനുകളെ 
വേട്ടയാടി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പല ജീവരാശികളും കാമ സുഖത്തില്‍
തന്നെ മറന്നു മയങ്ങി ഇരിക്കുന്നു!
ഈ സമയത്ത് വിധി വശാല്‍ പലരും എന്തൊക്കെയോ
ചെയ്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലരും ചിത സ്വാധീനമില്ലാതെ
ഭ്രാന്തന്മാരായി അലഞ്ഞു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലര്‍ക്കും എന്തോ ശസ്ത്രക്രിയ
നടന്നു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലരും ചെറുപ്പത്തിന്റെ
വേഗത്തില്‍ കാമസുഖത്തിനായി  
തെറ്റായ മാര്‍ഗ്ഗത്തില്‍ പോയി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അന്തിമ 
സംസ്ക്കാരം ചിലര്‍ ചെയ്തുകൊണ്ടിരിക്കുന്നു!
ഈ സമയത്ത് കാര്യാലയത്തില്‍ ആരോ തന്റെ 
മേലധികാരിയുടെ ശകാരം വാങ്ങി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ധനവാനാകാന്‍ ചിലര്‍ കുറുക്കു
വഴികളില്‍ പോകാന്‍ തയ്യാറായിരിക്കുന്നു!
ഈ സമയത്ത് എത്രയോ പേര്‍ പരീക്ഷയ്ക്കായി പാഠം
പഠിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ആരെയോ കണ്ട് പേടിച്ചു 
സംശയത്തോടെ നോക്കി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ടിവി, സിനിമ, നാടകം,
നേരം പോക്ക്, ചൂതാട്ടം തുടങ്ങിയവയില്‍
സമയം പാഴാക്കുന്നു!
ഈ സമയത്ത് ചിലര്‍ നാസ്തീക വാദം പറഞ്ഞു 
തങ്ങളെ ബുദ്ധി ജീവികളായി കാണിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളെ വിശ്വസിച്ചവരെ
വഞ്ചിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ഇതു പോലെ കോടി കണക്കിനുള്ള
സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു!
മുഴുവനും പറയാന്‍ സാധിക്കില്ല!
എല്ലാറ്റിനെയും ഒരേ സമയത്ത് കാണാന്‍ ദൈവത്തിന്
മാത്രമേ സാധിക്കു!
നീ മനുഷ്യ ജാതിയില്‍ പെട്ടവന്‍. അതു കൊണ്ടു
ഒരു പരിധിക്കു മേല്‍ അറിയാന്‍ സാധ്യമല്ല!
ഇനിയും ചില കാര്യങ്ങളും ഇവിടെ നടന്നു 
കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ഭഗവാനോട് മനമുരുകി
പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ വളരെ ശ്രദ്ധയോടെ
ഭഗവാന്റെ തിരുനാമം ജപിച്ചു കൊണ്ടിരിക്കുന്നു!
ഈ സമായത് ചിലര്‍ ഭക്തിയോടെ ഭഗവാനു
പുഷ്പങ്ങള്‍ കൊണ്ടു അര്‍ച്ചന ചെയ്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ഭഗവാനു ഭംഗിയായി
നിവേദ്യം ചെയ്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ഭഗവാനോട് ആനന്ദമായി
സംസാരിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ഭഗവാന്‍ പറയുന്നത്
ചെവി മടുത്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ കൃഷ്ണന്റെ കൂടെ
രാസക്രീഡ ആടി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലര്‍ വൈരാഗ്യം പ്രാപിച്ചു 
ജ്ഞാനത്തെ അനുഭവിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ ഗുരുവിന്റെ
ഉപദേശം കേട്ടു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ ഗുരു കൃപയെ 
ചിന്തിച്ചു ആനന്ദക്കണ്ണീര്‍ പൊഴിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ ഗുരുവിനെ 
ധ്യാനിച്ച്‌ കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ആശ്ചര്യകരമായ
ഭഗവത് ഭജന ചെയ്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലര്‍ പുണ്യ നദികളില്‍പല 
ഭക്തന്മാരോടു കൂടെ നീരാടിക്കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലര്‍ ഭഗവാനെ കുഞ്ഞായി
അനുഭവിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലര്‍ ഗുരുവിനോടു സദ്‌ വിഷയങ്ങള്‍
സംസാരിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ഈ വേദസാരത്തില്‍
മുഴുകിയിരിക്കുന്നു!


ആശ്ചര്യകരമായ വിഷയം എന്തെന്നാല്‍ ഇവ
എല്ലാവറ്റിനെയും ഭഗവാന്‍ കൃഷ്ണന്‍ ഒരേ സമയം 
ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു!
കൃഷ്ണന്‍ എത്ര വലിയവന്‍ എന്നു മനസ്സിലായോ?
ഇതു വായിച്ചു തീര്‍ക്കാന്‍ തന്നെ ഇത്രയും
സമയം നീ എടുത്തു.
ഇനിയെങ്കിലും തന്‍ പെരുമ പറയാതിരിക്കു!
ഇതില്‍ ആര്‍ക്കും മറ്റുള്ളവര്‍ ചെയ്യുന്ന കാര്യങ്ങളോ 
ഹൃദയമോ ഉള്ളത് പോലെ അറിയില്ല!
ആര് എന്തു കാരണം കൊണ്ടോ, 
പൂര്‍വ ജന്മ വിന കൊണ്ടോ, 
എന്തു അനുഗ്രഹം കൊണ്ടോ 
കാര്യങ്ങള്‍ ചെയ്യുന്നു എന്നു അറിയുന്നില്ല!
പക്ഷെ ഇതെല്ലാം ഭഗവാന്‍ കൃഷ്ണനു അറിയാം!
എല്ലാവറ്റിനുള്ളിലും അന്തര്യാമിയായി ഇരുന്നുകൊണ്ട്
സാക്ഷിയായി വര്‍ത്തിക്കുന്നു!
കൃഷ്ണന്‍ അറിയാതെ ഒന്നും നടക്കില്ല!
അതു കൊണ്ടു ലോക കാര്യങ്ങള്‍ ഇങ്ങനെ 
നടക്കുന്നുവല്ലോ എന്നു ചിന്തിച്ചു നീ നിന്റെ
ജീവിതം പാഴാക്കരുത്!
നീ നിന്റെ കര്‍ത്തവ്യം ചെയ്യു!
നിന്റെ കൃഷ്ണനെ പിടിച്ചു കൊള്ളു!
നിന്റെ ജീവിതം കഴിക്കു!
ഈ സമയത്ത് മാറു!
ഈ സമയത്ത് ഉണരൂ!
ഈ സമയത്ത് ജീവിതം മനസ്സിലാക്കു!
ഇനി ജീവിതത്തില്‍ ഓരോ സമയത്ത് 
വേദസാരത്തിന്റെ ഈ സമയത്തിനെ 
ഓര്‍ത്തു കൊള്ളു!
ആ സമയത്ത് സമാധാനം ഉണ്ടാകും!
ഈ സമയത്ത് ഒരു പ്രാവശ്യം
'രാധേകൃഷ്ണാ' എന്നുറക്കെ പറയു!
ഈ സമയത്ത് ആനന്ദം നിന്റേത്!
ഈ സമയത്ത് സ്വൈരം നിന്റേതു!
ഈ സമയത്ത് കൃഷ്ണന്‍ നിന്റേതു!
ഈ സമയത്ത് ഭക്തിയോടെ ഇരിക്കുന്നു!
ഈ സമയം നീടിക്കട്ടെ...
  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP