Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, October 31, 2010

ചില മണിക്കൂറുകള്‍

രാധേകൃഷ്ണാ 
ചില മണിക്കൂറുകള്‍
ജീവിതത്തില്‍ എത്രയോ കാര്യങ്ങള്‍ ചെയ്യുന്നു!
പ്രയോജനമില്ലാത്ത കാര്യങ്ങള്‍ കോടി...
വിഡ്ഢിത്തങ്ങള്‍ കോടി...

ചിലപ്പോള്‍ നാം അറിയാതെ തന്നെ അത്ഭുതമായ 
ചില നല്ല കാര്യങ്ങളില്‍ നാം ഏര്‍പ്പെടുന്നു!

ദൈവത്തിന്റെ അനുഗ്രഹം കൊണ്ടു മാത്രം
ദൈവീക ശക്തിയുടെ പ്രേരണയാല്‍ നാം 
ചില നല്ല കാര്യങ്ങള്‍ ചെയ്യുന്നു!
 അങ്ങനെ നാം ചെയ്യുന്ന ഒരു നല്ല കാര്യമാണ്
അമ്പലത്തില്‍ പോകുന്നത്!
ദൈവം തീര്‍ച്ചയായും നമുക്ക് നല്ലത്
മാത്രമേ ചെയ്യുന്നുള്ളൂ!
മലയപ്പ സ്വാമിയേക്കാള്‍ ഒരു ദൈവം 
കലിയുഗത്തില്‍ വേറെ ഉണ്ടോ?
തിരുമല ശ്രീനിവാസന്‍ തന്നെയാണ് ഞങ്ങളെ
തിരുമാലയ്ക്ക് വിളിച്ചു കൊണ്ടു പോയത്!
തിരുമല ബാലാജിയുടെ അനുഗ്രഹം ഇല്ലാതെ 
ഒറ്റ ജന്തു പോലും അവിടെ പ്രവേശിക്കാന്‍ 
സാധിക്കില്ല!
ഈ രണ്ടു കാല്‍ ജന്തുക്കളെയും 
'അലര്‍മേല്‍മങ്ക ഉറയ് മാര്‍ബന്‍'
തന്‍റെ തിരുമലയ്ക്ക് വരുത്തിച്ചു!

തിരുമല സുന്ദരമായത്..
തിരുമല അത്ഭുതമായത്...
തിരുമല വളരെ ഉന്നതമായത് ...
തിരുമല വളരെ വിശേഷപ്പെട്ടത്...
തിരുമല ആശ്ച്ചര്യമായത്...
തിരുമലയില്‍ നില്‍ക്കുന്ന നേരം തീര്‍ച്ചയായും
വൈകുണ്ഠത്തില്‍ വാഴുന്ന നേരം തന്നെയാണ്!
ഞങ്ങള്‍ മല കയറി പ്രഭുവിന്റെ ചരണങ്ങളില്‍ 
ശരണാഗതി ചെയ്യാന്‍ കൊതിയോടെ വരിയില്‍ നിന്നു!
സാധാരണ എല്ലാറ്റിനും കാത്തിരിക്കുന്ന ജനക്കൂട്ടം 
ക്ഷേത്രത്തില്‍ മാത്രം കാത്തിരിക്കാന്‍ ക്ഷമ കാട്ടുന്നില്ല!
ക്ഷേത്രത്തില്‍ എത്ര നേരം നാം നില്‍ക്കുന്നുവോ അത്രയും 
നേരം നമ്മുടെ കര്‍മ്മ വിനകള്‍ നമ്മുടെ അരികില്‍ വരില്ല!
അതു കൊണ്ടു എപ്പോഴും ക്ഷേത്രത്തില്‍  ധാരാളം
സമയം കാത്തിരിക്കാന്‍ പ്രാര്‍ത്ഥിക്കു!
ഞങ്ങളും കൊതിയോടെ ആനന്ദമായി ക്ഷമയോട്
കൂടി കാത്തിരുന്നു...
അവന്‍റെ മലയില്‍ ഇരിക്കുന്ന ഓരോ നിമിഷവും
വൈകുണ്ഠവാസം തന്നെയല്ലേ?
ഭക്തന്മാരുടെ ഇടയില്‍ അടിയവര്‍ക്ക് അടിയവരായി
നാമും നില്‍ക്കുന്നത് അനുഗ്രഹമാണ്!
'കൂടിയിരുന്തു കുളിര്ന്തു' എന്നു ആണ്ടാള്‍ 
പറഞ്ഞതിന്റെ അര്‍ത്ഥം, ഭക്ത കൂട്ടത്തില്‍ 
ഇടി കൊണ്ടു ഭഗവാനു വേണ്ടി കാത്തിരിക്കുന്നതാണ്!
3 മണിക്കൂറുകള്‍ ....180 നിമിഷങ്ങള്‍....
ആഹാ ഈ  മണിക്കൂറുകള്‍ എത്ര പണം 
കൊടുത്താലും കിട്ടില്ല!
ഏതു പദവി ഉണ്ടെങ്കിലും ലഭിക്കില്ല!
രാജനു പോലും നടക്കില്ല!
എത്ര പഠിച്ചാലും കിട്ടില്ല!

ജീവിതത്തില്‍ വൈദ്യര്‍ക്കു വേണ്ടി കാത്തിരുന്നു!
ചെറുപ്പത്തില്‍ വിവാഹത്തിനായി കാത്തിരുന്നു!
യാത്രയ്ക്ക് വാഹനത്തിനായി കാത്തിരുന്നു! 
ആരോ വരുവാന്‍ കാലു കഴയ്ക്കെ കാത്തിരുന്നു!
വെറുതെ എന്തിനൊക്കെയോ വേണ്ടി കാത്തിരുന്നു!
ബാങ്കില്‍ നിന്നും നമ്മുടെ പണം എടുക്കാന്‍ കാത്തിരുന്നു!
കല്യാണ വീട്ടില്‍ ഊണിനായി കാത്തിരുന്നു!
പല സമയങ്ങളില്‍ ജോലിക്കാര്‍ക്ക് വേണ്ടി കാത്തിരുന്നു!
ഇനിയും ഇതു പോലെ പല കാത്തിരുപ്പുകള്‍!
പക്ഷേ ഇതു കൊണ്ടൊന്നും ആനന്ദം ലഭിച്ചില്ല!
വാസ്തവത്തില്‍ ആനന്ദം തിരുമലയില്‍ ശ്രീനിവാസന് 
വേണ്ടി കാത്തിരിക്കുന്നതാണ്!
ജീവിതത്തില്‍ എപ്പോഴോ ഒരിക്കല്‍ നാം ചെന്നു അവനെ 
തൊഴുന്നു. ആ ചില സമയത്തുള്ളികള്‍ക്ക് വേണ്ടി
ശ്രീനിവാസന്‍ പോലും കാത്തിരിക്കുമ്പോള്‍ 
അല്‍പ മനുഷ്യ കൂട്ടം, മാലിന്യ, തുപ്പല്‍, അഹംഭാവ കൂമ്പാരം,
ഈ ശരീരം, കാത്തിരിക്കരുതോ?
 ശ്രീനിവാസന്‍ നമുക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന ചിന്ത 
ശരീരത്തില്‍ പുളകം ഏകി. ആനന്ദത്തില്‍ 
ഭഗവാന്‍റെ വൈഭവത്തെ സത്സംഗമായി അനുഭവിച്ചു
കൊണ്ടു, നാമം ജപിച്ചു കൊണ്ടു, വരി നീങ്ങി നീങ്ങി 
കുറേശ്ശെയായി ശ്രീനിവാസനെ അടുത്ത് കൊണ്ടിരുന്നു! 
വരി നീങ്ങി നീങ്ങി പോകവേ വലിയ മല പോലത്തെ
പാപങ്ങള്‍ തീയിലിട്ട പഞ്ഞി പോലെ കത്തിത്തീര്‍ന്നു, 
ഹൃദയത്തില്‍ സമാധാനം അധികമായി,
നാമജപം ദൃഡമായി!

ദീപാവലിയും വന്നെത്തി!
ഇനി വീണ്ടും നാം തിരുമലയ്ക്ക് പോകാം!

Wednesday, October 27, 2010

തിരുമല!

രാധേകൃഷ്ണാ!
 തിരുമല!
ഞങ്ങളുടെ ശ്രീനിവാസന്‍ വാഴുന്ന മല!
സുന്ദര വരാഹമൂര്‍ത്തിയുടെ സ്വന്ത മല!
സ്നേഹനിധി അലര്‍മേല്‍മങ്കയുടെ ലീലാ മല!
പ്രാരാബ്ധ വിനകളെ തീര്‍ക്കുന്ന 
തിരുമാലിന്റെ മല!
സ്വാമി നമ്മാള്‍വാരേ പുളകം കൊള്ളിച്ച ഉന്നത മല!
കുലശേഖര ആള്‍വാര്‍ അവിടെ 
'പടിയായ് കിടന്തു ഉന്‍ പവളവായ്‌ കാണ്‍പേനേ'
എന്നു ആഗ്രഹിച്ച മല!
യശോദാ ശ്രീനിവാസന്റെ അമ്മ വകുളമാലികയായി 
കൈങ്കര്യം ചെയ്യുന്ന മല!
സകല വിധമായ പാപങ്ങളെയും നശിപ്പിക്കുന്ന
വെങ്കടാദ്രി മല!
ഭഗവാനു താമസിക്കാനായി ആദി ശേഷന്‍ 
സ്വയം മലയായി മാറിയ ശേഷാദ്രിമല!
വേദങ്ങള്‍ എല്ലാം മലയുടെ രൂപത്തില്‍ 
ഭഗവാനെ സ്തോത്രം ചെയ്യുന്ന വേദാദ്രി മല!
തിരുമാലിനു വേണ്ടി ഗരുഡനും വളരെ 
ആശയോടെ എടുത്തു കൊണ്ടു വന്ന
ഗരുഡാദ്രി മല!
വൃശപാദ്രനും ഭഗവാന്‍റെ അനുഗ്രഹത്താല്‍
മോക്ഷം പ്രാപിച്ച വൃഷപാദ്രി മല!
അഞ്ജനാ ദേവി സത്പുത്രനു വേണ്ടി 
തപസ്സനുഷ്ടിച്ചു ആഞ്ചനേയരേ പെട്ട 
അഞ്ജനാദ്രി മല!
ഋഷികളും ജ്ഞാനികളും ദേവര്‍കളും
കൈങ്കര്യം ചെയ്യുന്ന മല!
തൊണ്ടൈമാന്‍ ചക്രവര്‍ത്തി തൊഴുത 
പുണ്യ മല!
പെരിയ തിരുമലൈ നമ്പികള്‍ കൈങ്കര്യം
ചെയ്ത മല!
കാരേയ് കരുണൈ രാമാനുജര്‍ 
മുട്ടുകാല്‍ കൊണ്ടു കയറിയ മല!
    അന്നമാച്ചാര്യരും വിവിധ പാട്ടുകള്‍ പാടി 
കോരിത്തരിച്ച മല!
പുരന്തരദാസരും സ്വയം മറന്നു പൊട്ടി 
കരഞ്ഞു ആനന്ദിച്ച മല!
    ബാലരാമാരും വിദുരരും തീര്‍ത്ഥയാത്രയില്‍ 
വന്നു തപസ്സിരുന്നു പുളകമണിഞ്ഞ മല!
അനന്താഴ്വാന്‍ കടപ്പാര കൊണ്ടു 
ശ്രീനിവാസന്റെ മുഖത്തടിച്ച മല!
അനന്താഴ്വാന്റെ പത്നി പൂര്‍ണ്ണ ഗര്‍ഭിണിയായി 
കൈങ്കര്യം ചെയ്യാന്‍ കയറിയ മല!
നിഗമാന്ത മഹാ ദേശികര്‍ 
'കണ്ണന്‍ അടിയിണ കാട്ടും'
എന്നു പാസുരം പാടിയ ഏഴുമല!
ഹാഥീറാം ബാബയും ശ്രീനിവാസന്റെ കൂടെ
പകിട കളിച്ച അത്ഭുത മല!
ദേവന്മാരും രാജാക്കന്മാരും കുട്ടികളും
മുതിര്‍ന്നവരും ഉള്ളവരും ഇല്ലാത്തവരും 
ആണും പെണ്ണും ഭക്തന്മാരും മറ്റുള്ളവരും
കയറുന്ന ഉന്നതമായ മല!
തിരുവേങ്കട മാമല തൊഴുതാല്‍ നമ്മുടെ
കര്‍മ്മ വിനകള്‍ അകലുമല്ലോ!


ഞങ്ങളെയും ശ്രീനിവാസന്‍ തൊഴാന്‍ വെച്ചു!
ഇനിയും വിശ്വസിക്കാനാവുന്നില്ല!
തിരുമാലയ്ക്ക് പോയി..
തിരുമല കയറി..
തിരുമലയില്‍ ഇരുന്നു...


തൊഴുതു... തൊഴുതു... തൊഴുതു...
ഏഴു മലയും തൊഴുതു..
എഴുമലയാനെയും തൊഴുതു....
ശ്രീനിവാസ ഗോവിന്ദാ! 
ശ്രീവേങ്കടേശ ഗോവിന്ദാ!

Friday, October 22, 2010

രാസ പൌര്‍ണ്ണമി

രാധേകൃഷ്ണാ 
രാസ പൌര്‍ണ്ണമി 
പൌര്‍ണ്ണമി ...
പൂര്‍ണ്ണ ചന്ദ്രന്‍  അഴകേറിയതു..
എല്ലാരെയും മയക്കുന്നത്...
മനസ്സിനെ  സുഖമായി തലോടുന്നത്.
ജീവരാശികള്‍ക്ക് ഭോഗം നല്‍കുന്നത്..
കവിയും  ആസ്വദിക്കുന്നത്...
നാസ്തീകനും അനുഭവിക്കുന്നത്..
ശാസ്ത്രജ്ഞനും കാണുന്നത്...
ജ്ഞാനിയെയും വശീകരിക്കുന്നത്...
മാസത്തില്‍ ഒരു പൌര്‍ണ്ണമി...
എന്നാലും സുന്ദരമായത്..
എന്നാല്‍ ശരത്കാല പൌര്‍ണ്ണമി വളരെ വിശേഷപ്പെട്ടത്!
ഈ പൌര്‍ണ്ണമിയിലത്രെ  രാത്രിയുടെ ആരംഭത്തില്‍ 
നമ്മുടെ കണ്ണന്‍ വൃന്ദാവനത്തില്‍ സകല അലങ്കാരങ്ങളോട് 
കൂടി വന്നു ഓടക്കുഴല്‍ വിളിച്ചത്!
 ഈ ശരത് കാല പൌര്‍ണ്ണമിക്കു വേണ്ടിയാണ് ഗോപികള്‍
ധനു മാസത്തില്‍ കാര്‍ത്യായനി വ്രതം നോറ്റതു!
ഈ രസമയമായ പൌര്‍ണ്ണമിയില്‍ കൃഷ്ണന്‍
വൃന്ദാവനത്തില്‍ പ്രവേശിച്ചപ്പോള്‍ ചന്ദ്രന്‍ 
ഭഗവാന്‍റെ തിരുവടികളില്‍ ശരണാഗതി ചെയ്തത്!
 
മുത്തു പോലത്തെ ഈ പൌര്‍ണ്ണമിയിലാണ് 
കൃഷ്ണന്‍ ഗോപികളെ മയക്കാന്‍ ആനന്ദമായി
കുഴല്‍ വിളിച്ചത്!
ഈ ലീലാ പൌര്‍ണ്ണമിയിലാണ് തന്‍റെ ഹൃദയ ചോരനായ
കണ്ണന് രാധ സ്വയം മറന്നു തന്നെ  അര്‍പ്പിച്ചത്!
ഈ  പുണ്യ പൌര്‍ണ്ണമിയിലാണ് ഗോപസ്ത്രീകള്‍ 
തങ്ങളുടെ ഗൃഹങ്ങളെ ഉപേക്ഷിച്ചു, ബന്ധുക്കളെയും
വലിച്ചെറിഞ്ഞു  രാത്രിയില്‍ ആനന്ദത്തോടെ
വൃന്ദാവനത്തില്‍ പ്രവേശിച്ചത്‌!

ഈ അത്ഭുത പൌര്‍ണ്ണമിയിലത്രേ ഗോപികളുടെ കൂടെ
രാധയും കണ്ണനും രാസലീലയാടാന്‍ തീരുമാനിച്ചത്!

ഈ അമൃത പൌര്‍ണ്ണമിയിലത്രേ കൃഷ്ണന്‍ ഗോപികളുടെ
കൂടെ യമുനയില്‍ ഉള്ളം കുളിരെ ജലക്രീഡ ചെയ്തത്!
ഈ  പ്രേമ പൌര്‍ണ്ണമിയിലത്രേ, ഗോപികള്‍ അഹംഭാവത്തില്‍
കൃഷ്ണനെ നഷ്ടപ്പെട്ടു, വൃന്ദാവനത്തില്‍ പരിതപിച്ചത്‌!
 ഈ വിരഹ പൌര്‍ണ്ണമിയിലത്രേ ഗോപികള്‍ രാധികയുടെ
തിരുവടികളില്‍ ശരണാഗതി ചെയ്തത്!

ഈ  വൃന്ദാവന പൌര്‍ണ്ണമിയിലത്രെ രാധിക
കൃഷ്ണനെ വിട്ടു പിരിഞ്ഞു ഗോപികലോടു കൂടി 
ഗോപികാ ഗീതം പാടിയത്!
ഈ ആനന്ദപൌര്‍ണ്ണമിയിലത്രേ ഗോപികളുടെ 
ഭക്തിയും രാധയുടെ കൃഷ്ണ പ്രേമയും
ദേവന്മാരേയും ലോകത്തെയും വശീകരിച്ചത്!
ഈ കൃഷ്ണലീലാ പൌര്‍ണ്ണമിയിലത്രെ 
സുന്ദരന്‍ കൃഷ്ണന്‍ ഗോപികളുടെ പ്രേമയ്ക്ക്ക്
സ്വയം നല്‍കിയത്!
 ഈ നര്‍ത്തന പൌര്‍ണ്ണമിയിലത്രേ കൃഷ്ണന്‍ 
ഓരോ ഗോപിക്കും ഓരോ കണ്ണനായി പല അവതാരം
എടുത്തു അവരുടെ ഇഷ്ടത്തിനൊത്ത് ആടിയത്!
ഈ   പുണ്യ പൌര്‍ണ്ണമിയിലത്രേ കണ്ണന്‍ 
രാധയ്ക്കു തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചത്!
ഈ  പിടിവാശി പൌര്‍ണ്ണമിയിലത്രേ രാധികയുടെ 
സൌന്ദര്യത്തിനും കടക്കാന്‍ നോട്ടത്തിനും മുന്നില്‍ 
കൃഷ്ണന്‍ താനേ തോറ്റു കൊടുത്തത്!

ഈ രഹസ്യ പൌര്‍ണ്ണമിയിലത്രേ കണ്ണന്‍
ഗോപികളുടെ വേഷത്തില്‍ അവരുടെ വീട്ടില്‍
ഗോപര്‍കളുടെ കൂടെ ഇരുന്നത്!

ഇനിയും എന്തൊക്കെയോ ഉണ്ട്‌!
 അതൊക്കെ പരമ രഹസ്യം...
ഉന്നതമായ പ്രേമ ഭക്തി ഉള്ളവര്‍ മാത്രമേ
അതിനു അധികാരികളാവുന്നുള്ളൂ. 

നിനക്കു ആ അര്‍ഹത ലഭിക്കാന്‍ ഈ ഭക്തി
പൌര്‍ണ്ണമി മുതല്‍ വിടാതെ പ്രേമനാമമായ
'രാധേകൃഷ്ണ' കോരി കോരി കുടിക്കു!

അങ്ങനെ ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഒരു
ശരത്കാല പൌര്‍ണ്ണമിയില്‍  നീയും ഞാനും
രാധയും കൃഷ്ണനും ഗോപികളും വൃന്ദാവനത്തില്‍
രാസം ആടും!

രാസ പൌര്‍ണ്ണമിയെ നിനക്കു നമസ്കാരം!
ശരത് പൌര്‍ണ്ണമിയെ ഞങ്ങള്‍ക്ക് 
പ്രേമ ഭിക്ഷ നല്‍കു!

ജയ്‌ ശ്രീ രാസ പൂര്‍ണ്ണിമ..
ജയ്‌ ശ്രീ വൃന്ദാവന ഭൂമി..
ജയ്‌ ശ്രീ ഗോപികാ സ്ത്രീകള്‍..
ജയ്‌ ശ്രീ കൃഷ്ണചന്ദ്രന്‍...
ജയ്‌ ശ്രീ രാധികാറാണി..
ജയ്‌ ശ്രീ രാസലീല...

രാധേ..രാധേ.. കൃഷ്ണാരാധേ...
കൃഷ്ണാ. കൃഷ്ണാ.. രാധേകൃഷ്ണാ...

Wednesday, October 20, 2010

വര്‍ത്തമാനം!

വര്‍ത്തമാനം!
രാധേകൃഷ്ണാ
 വാ തോരാതെ വര്‍ത്തമാനം!
യാതൊരു ബന്ധവുമില്ലാത്ത വര്‍ത്തമാനം!
ബന്ധമേയില്ലാത്തവരെ കുറിച്ചുള്ള വര്‍ത്തമാനം!
ഭ്രാന്തന്‍ വര്‍ത്തമാനം!
എന്തിനെ കുറിച്ചൊക്കെയോ വര്‍ത്തമാനം!
 പക്ഷേ എന്തു പ്രയോജനം?
ആരെ കുറിച്ചൊക്കെയോ നിനക്കു എന്തിനു 
വര്‍ത്തമാനം?
നിന്‍റെ ജീവിതത്തിനു മാര്‍ഗ്ഗം എന്തെന്നതിനെ കുറിച്ച
കൃഷ്ണനോടു സംസാരിക്കാതെ മറ്റുള്ളവരെ കുറിച്ചു
എന്തു വര്‍ത്തമാനം?
നീ എന്തിനെ കുറിച്ചൊക്കെയോ സംസാരിച്ചു
എന്തു സാധിച്ചു?
വര്‍ത്തമാനം പറയുന്നത് കുറ്റമല്ല!
അനാവശ്യ വര്‍ത്തമാനം കുറ്റമാണ്!


ആരോ ആരുടെ കൂടെയോ ഓടിപ്പോയാല്‍ അതിനെ
കുറിച്ചു സംസാരിക്കാന്‍ നിനക്കെന്തു കാര്യം?
നീ നേരാം വണ്ണം ജീവിക്കാന്‍ വഴി നോക്കു!


ഒരു സിനിമ മോശമായാലോ അതിനെ മറ്റുള്ളവര്‍
ആസ്വദിച്ചാലോ അതിനെ കുറിച്ചു പറഞ്ഞാല്‍ 
നിനക്കെന്തു ലാഭം?
നിന്‍റെ ജീവിതം സിനിമയല്ല!


കൊള്ളരുതാത്തവര്‍ എന്നു ചിലര്‍ ചിലരെക്കുറിച്ച് 
പറയുമ്പോള്‍ അതിനെ എതിര്‍ക്കാനോ, ശരി വയ്ക്കാനോ
നിനക്കെന്തു അധികാരം?
നീ നേരാകാനുള്ള വഴി നോക്കു!

വര്‍ത്തമാനം കുരയ്ക്കു!
പ്രവൃത്തിയില്‍ ഇറങ്ങു!
ജീവിതം കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ്!
ജാഗ്രത!


ആരുടെ വീട്ടില്‍ എന്തു സംഭവിച്ചാലും 
നിനക്കെന്താണ്?
പറ്റിയാല്‍ സഹായിക്കു അല്ലെങ്കില്‍ നിന്‍റെ 
വായ അടച്ചു വെയ്ക്കു!


ബന്ധുക്കള്‍ ആരോടോ എങ്ങനെ സംസാരിച്ചാല്‍
നിനക്കെന്താണ്? 
കഴിയുന്നത്ര നീ ആരെയും കുറ്റം പറയാതിരിക്കു!


കളിയില്‍ ആരു ജയിച്ചാല്‍ എന്തു തൊട്ടാല്‍ എന്തു?
അതിനെ കുറിച്ചു പറഞ്ഞാല്‍ നിനക്കെന്തു പ്രയോജനം?
നിന്‍റെ ജീവിതത്തില്‍ തോറ്റു പോകരുത്!


ആരോ ഒരാള്‍ ആഡംബരമായി ചെലവു ചെയ്താല്‍
നിനക്കെന്താണ്?
നീ അനാവശ്യ ആഡംബരം ഒഴിവാക്കു!


നല്ലത് മാത്രം പറയു!
നല്ലവരെ കുറിച്ചു മാത്രം പറയു!
നന്മ മാത്രമേ പറയു!
സംസ്കാരത്തോടെ സംസാരിക്കു!
സമാധാനമായി സംസാരിക്കു!
സത്യസന്ധമായി സംസാരിക്കു!
മര്യാദയോടു കൂടി സംസാരിക്കു!
പുഞ്ചിരിയോട്‌ കൂടെ സംസാരിക്കു!
അര്‍ത്ഥത്തോട് കൂടി സംസാരിക്കു!
ശാന്തമായി സംസാരിക്കു!
സ്നേഹത്തോടു കൂടി സംസാരിക്കു!
ഭംഗിയായി സംസാരിക്കു!
ശ്രദ്ധയോടെ സംസാരിക്കു!
വിശ്വാസത്തോടെ സംസാരിക്കു!
വിശ്വാസം ഉറപ്പിക്കുന്ന പോലെ സംസാരിക്കു!
നിറുത്തി സംസാരിക്കു!
മനസ്സിലാകുന്ന പോലെ സംസാരിക്കു!
മനസ്സിലാക്കി സംസാരിക്കു!
ഉള്ളതു മാത്രം സംസാരിക്കു!
സത്യം പറയു!
ദാര്‍ഡ്യതയോടെ സംസാരിക്കു!
ഉന്നതമായത് സംസാരിക്കു!
നേരാം വണ്ണം സംസാരിക്കു!
ചുരുക്കി പറയു!
ചുറുചുറുക്കൊടെ സംസാരിക്കു!
സ്വബോധത്തോടു കൂടി സംസാരിക്കു!
ഹൃദയത്തോടു സംസാരിക്കു!
സന്തോഷമായി സംസാരിക്കു!
വിനയത്തോടെ സംസാരിക്കു!
പക്വതയോടെ സംസാരിക്കു!
അളന്നു സംസാരിക്കു!
അതിരു വിടാതെ സംസാരിക്കു!
ധൈര്യമായി സംസാരിക്കു!
ചുമതലയോടെ സംസാരിക്കു!
സ്പഷ്ടമായി സംസാരിക്കു!
അറിയാവുന്നത് സംസാരിക്കു!
അറിഞ്ഞ വരെ സംസാരിക്കു!
അറിവോടെ സംസാരിക്കു!
ഉറപ്പിച്ചു സംസാരിക്കു!


ഏഷണി പറയരുത്!
പാഴായി സംസാരിക്കരുത്!
വെറുപ്പോടു കൂടി സംസാരിക്കരുത്!
വെറുപ്പിക്കുന്ന പോലെ സംസാരിക്കരുത്!
മോശമായി സംസാരിക്കരുത്!
അറിയാത്തത് പറയരുത്!
അഹങ്കാരത്തോടെ സംസാരിക്കരുത്!
കോപത്തോടെ സംസാരിക്കരുത്!
നിന്ദ്യമായി സംസാരിക്കരുത്!
ചീത്ത കാര്യങ്ങള്‍ സംസാരിക്കരുത്!
ദുഷിപ്പിച്ചു സംസാരിക്കര്‍ത്തു!
കളിയാക്കി സംസാരിക്കരുത്!
ധൃതിയില്‍ സംസാരിക്കരുത്!
അസംബന്ധം പറയരുത്!
മനസ്സിലാക്കാതെ സംസാരിക്കരുത്!
വിഡ്ഢിത്തം പറയരുത്!
ചാടി കയറി സംസാരിക്കരുത്!
പറ്റാത്തത് പറയരുത്!
ഭ്രാന്തു പറയരുത്!
സംസ്കാരമില്ലാതെ സംസാരിക്കരുത്!
വെപ്രാളപ്പെട്ട് സംസാരിക്കരുത്!
വഞ്ചനയോടെ സംസാരിക്കരുത്!
അര്‍ത്ഥമില്ലാതെ സംസാരിക്കരുത്!
ആധാരം ഇല്ലാതെ സംസാരിക്കരുത്!
തട്ടിക്കയറി സംസാരിക്കരുത്!
ആഭാസമായി സംസാരിക്കരുത്!
കള്ളം പറയരുത്!
ചുമതലയില്ലാതെ സംസാരിക്കരുത്!
അസൂയയോടെ സംസാരിക്കരുത്!
അറയ്ക്കുന്ന പോലെ സംസാരിക്കരുത്!


നിന്‍റെ സംസാരം നിന്നെ പ്രതിഫലിച്ചു കാണിക്കും!
പറയാത്ത വാക്കിനു നീ യജമാനന്‍!
പറഞ്ഞ വാക്കു നിനക്കു യജമാനന്‍!
നിന്‍റെ വര്‍ത്തമാനം നിന്നെ കുടുക്കും!
നിന്‍റെ വര്‍ത്തമാനം നിന്നെ രക്ഷിക്കും!
നിന്‍റെ വര്‍ത്തമാനം നിനക്കു സുഹൃത്തുക്കളെ തരും!
നിന്‍റെ വര്‍ത്തമാനം നിനക്കു ശത്രുക്കളെ തരും!
നിന്‍റെ വര്‍ത്തമാനം നിനക്കു പ്രശ്നം സൃഷ്ടിക്കും!
നിന്‍റെ വര്‍ത്തമാനം നിനക്കു മര്യാദ നല്‍കും!
നിന്‍റെ വര്‍ത്തമാനം നിന്‍റെ ജീവിതം നശിപ്പിക്കും!
നിന്‍റെ വര്‍ത്തമാനം നിന്‍റെ ജീവിതം പോഷിപ്പിക്കും!
  നിന്‍റെ വര്‍ത്തമാനം നിനക്ക്‌ ദുഃഖം നല്‍കും!

നിന്‍റെ വര്‍ത്തമാനം നിനക്കു ആനന്ദം നല്‍കും! 
നിന്‍റെ വര്‍ത്തമാനം  ബന്ധം വേര്‍പെടുത്തും!
നിന്‍റെ വര്‍ത്തമാനം ബന്ധം ബലപ്പെടുത്തും!
നിന്‍റെ വര്‍ത്തമാനം വഴക്കിനെ ഉണ്ടാക്കും!
നിന്‍റെ വര്‍ത്തമാനം സമാധാനം ഉണ്ടാക്കും!
മനസ്സിലാക്കിക്കൊള്ളു!
നിന്‍റെ വായില്‍ നിന്നും വരുന്ന ഓരോ വാക്കും 
ഓരോ അസ്ത്രം! 
നിന്‍റെ വായില്‍ നിന്നും വരുന്ന ഓരോ വാക്കും നിന്‍റെ
ജീവിതം തന്നെ മാറ്റി മറിക്കും!
നിന്‍റെ വാക്കു, നിന്‍റെ വര്‍ത്തമാനം, നിന്‍റെ 
ചിന്തകളുടെ പ്രതിഫലനമാണ്‌!

വായ തുരുയ്ക്കും മുന്‍പു ആലോചിക്കു!
ജീവിതം തീരും മുന്‍പു..
ജീവിതത്തെ മാറ്റു...
ഇല്ല.. ഇല്ല.. വാക്കുകളെ മാറ്റു!
വര്‍ത്തമാനം ജീവിതത്തിന്‍റെ അന്തകനാണ്!
വര്‍ത്തമാനം ജീവിതത്തിന്‍റെ ബാലവുമാണ്!

തവളയെ പോലെ തന്‍റെ വാ കൊണ്ടു നശിക്കുന്നതും,
കുയിലിനെ പോലെ തന്‍റെ വായ കൊണ്ടു
മാധുര്യം വിളമ്പുന്നതും,
സിംഹത്തെ പോലെ തന്‍റെ വായ കൊണ്ടു 
ഭയപ്പെടുത്തുന്നതും,
നായയെ പോലെ തനെ വായ കൊണ്ടു തല്ലു
വാങ്ങിക്കുന്നതും ഇനി നിന്‍റെ ഇഷ്ടം! 


ഉറങ്ങുമ്പോള്‍ വര്‍ത്തമാനം കുറയുന്നത് കൊണ്ടു
ബലം കൂടുന്നു!
ഉണര്‍ന്നിരിക്കുമ്പോള്‍ വര്‍ത്തമാനം
കൂടുന്നത് കൊണ്ടു ബലം കുറയുന്നു!

ഇനി വര്‍ത്തമാനം പറയുന്നതും,
നല്ലത് പോലെ വര്‍ത്തമാനം പറയുന്നതും,
അനാവശ്യ വര്‍ത്തമാനം പറയുന്നതും
നിന്‍റെ ഇഷ്ടം!!!!! 

Tuesday, October 19, 2010

വയസ്സായവര്‍!

വയസ്സായവര്‍!
രാധേകൃഷ്ണാ
വൃദ്ധ ജനങ്ങള്‍!
പാവം ജനങ്ങള്‍!
സ്നേഹത്തിനു വേണ്ടി കേഴുന്ന അനാഥകള്‍!
അവശരായ സ്നേഹമുള്ളവര്‍‍!
ആശീര്‍വദിക്കുന്ന ആദരവറ്റവര്‍!
ആശ്ചര്യമായ സുഗന്ധം നല്‍കി, ആ സുഗന്ധം
നഷ്ടപ്പെട്ടു, വാടിക്കൊണ്ടിരിക്കുന്ന പുഷ്പങ്ങള്‍!
എല്ലാരും വാഴാന്‍ തന്നെ പലവിധത്തിലും ഉപയോഗിക്കാന്‍
അനുവദിച്ചിട്ടു ഇന്നു വീഴാന്‍ കാത്തിരിക്കുന്ന കെട്ടിടങ്ങള്‍!
നല്ല നെല്ലും, നവധാന്യങ്ങളും കൃഷി ചെയ്തു,
വിളവെടുപ്പ് കഴിഞ്ഞു, ആരും ശ്രദ്ധിക്കാതെ
ഇട്ടിരിക്കുന്ന തരിശു വയലുകള്‍!
ഓടി ഓടി പ്രയത്നിച്ചു എല്ലാം എല്ലാര്‍ക്കും കൊടുത്തിട്ട്
ഇന്നു മൂലയില്‍ കിടക്കുന്ന അറവുമൃഗങ്ങള്‍!
പല വിധ പാകം ചെയ്തു, പലവര്‍ഷങ്ങള്‍ 
ഉപയോഗിച്ച്, ഇന്നു വലിച്ചെറിയപ്പെട്ട 
ചളുങ്ങിയ പാത്രങ്ങള്‍!
 ചെറുപ്പത്തില്‍ തന്‍റെ കുടുംബത്തിനു നിഴലും
തന്നു വിശപ്പിനു ഭക്ഷണവും തന്നു ഇന്നു 
വരണ്ടു വെയിലില്‍ ഉണങ്ങുന്ന മരങ്ങള്‍!
കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി സ്നേഹം മഴ പോലെ 
വര്‍ഷിച്ചു ഇന്നു വെള്ളത്തിന്‌ വേണ്ടി കേഴുന്ന
മേഘങ്ങള്‍!
അവരവര്‍ തോന്നിയത് പോലെ എഴുതി
ചുരുട്ടി എറിയപ്പെട്ട കടലാസ് കഷ്ണങ്ങള്‍!
ബന്ധുക്കള്‍ തങ്ങളുടെ മോഹങ്ങളൊക്കെ വര്‍ണ്ണം പോലെ 
മുക്കി, കൊത്തി തീരെ ഉടുത്തു, പിഞ്ചി, കീറി ദൂരെ 
എറിയപ്പെട്ട പഴയ വിലയില്ലാ തുണികള്‍!
തങ്ങളുടെ മക്കളുടെ എല്ലാ ഭാരവും സുഖമായി ചുമന്നു 
ഇന്നു അവര്‍ക്കു ഭാരമായി തോന്നുന്ന 
ചുമടുതാങ്ങികള്‍!
മക്കളെ മാറിലും തോളത്തും ചുമന്നു തങ്ങളുടെ 
ഉറക്കം നഷ്ടപ്പെടുത്തി, ഇന്നു ഒന്ന് ചാരാന്‍ ഒരു 
തോളില്ലാതെ, ഉറക്കം ഇല്ലാതെ പരിതപിക്കുന്ന
വയസ്സായ കുഞ്ഞുങ്ങള്‍!
സമ്പാദിക്കുന്ന കാലത്ത്, അധ്വാനിക്കുന്ന കാലത്ത്
എല്ലാര്‍ക്കും പൂന്തോട്ടമായി തോന്നി, ഇന്നു ഉണങ്ങിപ്പോയ് 
വരണ്ട, വെള്ളമില്ലാത്ത, ചോദിക്കാന്‍ ആരുമില്ലാത്ത
മരുഭൂമികള്‍!


ഹൃദയം മുരടിച്ചതു കൊണ്ടല്ലേ വയസ്സായവരെ
നാം ഇങ്ങനെ ഉപേക്ഷിച്ചിരിക്കുന്നത്‌?
അവരുടെ വേദന ഒരു ദിവസം നമ്മുടെ 
വാര്‍ദ്ധക്യത്തില്‍ നമുക്ക് മനസ്സിലാവും!
നാളും ദിവസവും നോക്കി തങ്ങളുടെ കുട്ടികളുടെ 
ക്ഷേമത്തില്‍ ശ്രദ്ധ കൊണ്ടു ഇന്നു അവരാല്‍
പഴഞ്ചന്‍ ആളുകള്‍ എന്നു പരിഹസിക്കപ്പെടുന്ന
ഊമകള്‍!
ശരീര ബലം ഉണ്ടായിരുന്നപ്പോള്‍ മക്കളുടെ കാര്യത്തില്‍
ശ്രദ്ധാലുക്കളായി ഇന്നു ബലം അറ്റവരായി
വര്‍ത്തമാന കാലത്തില്‍ തുണ തേടുന്ന 
ആദരവറ്റവര്‍!
കുട്ടികള്‍ ഒറ്റപ്പെടരുത്‌ എന്നോര്‍ത്ത് തങ്ങളുടെ
ജീവിതം തുലച്ചു ഇന്നു ഏകാന്തതയില്‍ വാടുന്ന 
പാവങ്ങള്‍!
അന്ന് കുട്ടികള്‍ക്ക് ആലമരം പോലെ സ്വത്തും, 
ബലവും, ബുദ്ധിയും നല്‍കി. 
ഇന്നോ ഊന്നുകോല്‍ മാത്രം തുണയായി 
ജീവിതം തന്നെ ഭാരമായി തീര്‍ന്ന ജീവഛവങ്ങള്‍!
തങ്ങളുടെ സന്തതികളെ വളര്‍ത്തു അവരുടെ 
സന്തതികളെയും വളര്‍ത്തിക്കൊണ്ടു തങ്ങളുടെ
ജീവിതം തന്നെ മറന്നു പോയ പാശത്തിനു
അധീനരായവര്‍!
ചെറുപ്പത്തില്‍ കുട്ടികളുടെ ആവശ്യങ്ങളെ നോക്കി നടത്തി 
അവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ളപ്പോഴും
അവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കി
ജീവിച്ച അടിമകള്‍!
ഇനി ഞാന്‍ എന്തെല്ലാം പറയണം?
അയ്യോ! ചെറുപ്പക്കാരെ! 
നിങ്ങള്‍ക്ക് ജീവിതം നല്‍കിയ വൃദ്ധരേയും 
ദയവു ചെയ്തു കുറച്ചു സന്തോഷത്തോടെ 
ജീവിക്കാന്‍ അനുവദിക്കു!
പ്രായമായവരോടു നിങ്ങളുടെ കോപവും, ആക്ഷേപ 
വാക്കുകളും അഗ്നി പോലെ ചൊരിയരുത്!
വാര്‍ദ്ധക്യം ബാധിച്ചവര്‍ ജീവിച്ചത് കൊണ്ടു എന്തു 
കാര്യം എന്നു ഇനി ചിന്തിച്ചു പാപത്തെ കൂട്ടരുത്!
നിങ്ങളുടെ ശരീരത്തെ സംരക്ഷിച്ച വൃദ്ധന്മാരുടെ  
ശരീരത്തിന് കുറച്ചു വില കല്പിക്കു!
നിങ്ങളുടെ അഭ്യുദയകാംക്ഷികളായ വയസ്സായവരുടെ 
ക്ഷേമത്തില്‍ കുറച്ചു ശ്രദ്ധ വെയ്ക്കു!
ഇനിയും കുറച്ചു കാലത്തില്‍ നിരന്തരമായ 
ഉറക്കത്തിലേയ്ക്കു പോകുന്ന വയസ്സായവരോടു 
കുറച്ചു കരുണ കാണിക്കു!
100 മക്കളെയും യുദ്ധത്തില്‍ നഷ്ടപ്പെട്ട തനിക്കു 
തിന്മ മാത്രം കാംക്ഷിച്ച തന്‍റെ വലിയച്ഛനായ 
ധൃതരാഷ്ട്രരെ പോലും ധര്‍മ്മപുത്രര്‍ വളരെ
ശ്രദ്ധാ പൂര്‍വ്വം ശുശ്രൂഷിച്ചു!


അതേ ഭൂമിയില്‍ ജനിച്ച നാം വയസ്സായവരെ
ദുഃഖിപ്പിക്കാമോ?
അതു ന്യായമാണോ? 
അതു ധര്‍മ്മമാണോ?
അതു ദൈവംപോലും പൊറുക്കുമോ?


ഈ പാപം നാം എവിടെ ചെന്നു തുലയ്ക്കും?
സത്യമായിട്ടും ഇതു ഒരിക്കലും നമ്മേ വിട്ടു പോവില്ല!


ഈ പാവം ഇനി തുടരരുത്!
വയസ്സായവര്‍ക്ക് മര്യാദ കൊടുക്കു!
വയസ്സായവരെ സ്നേഹിക്കു!
വയസ്സായവരെ സ്നേഹ വലയത്തില്‍ വയ്ക്കു!
വയസ്സായവരെ ബഹുമാനിക്കു!
വയസ്സായവരെ ആസ്വദിക്കു!


വയസ്സായവരെ ഇനി എങ്കിലും  ജീവിക്കാന്‍ അനുവദിക്കു!
വയസ്സായവരെ ഇനിയെങ്കിലും ആനന്ദമായി മരിക്കാന്‍   
അനുവദിക്കു!
വയസ്സായവരെ ഇനിയെങ്കിലും സന്തോഷത്തോടെ 
വെച്ചു കൊള്ളു!

വയസ്സായവരെ വെറുക്കുന്നവര്‍ അസുരര്‍ തന്നെ!
വയസ്സായവരെ അപമാനിക്കുന്നവര്‍ പാപികള്‍ തന്നെ!
വയസ്സായവരെ കരയിക്കുന്നവര്‍ പ്രേതങ്ങള്‍ തന്നെ!
വയസ്സായവരെ നോക്കാത്തവര്‍ കൃമികള്‍ തന്നെ!
 
വയസ്സായവരെ സ്നേഹിക്കുനവര്‍ ദേവന്മാരാണു!
വയസ്സായവരെ ബഹുമാനിക്കുന്നവര്‍ മനുഷ്യരാണ്!
വയസ്സായവരെ ചിരിപ്പിക്കുന്നവര്‍ ഉത്തമരാണു!
വയസ്സായവരെ നോക്കുന്നവര്‍ തന്നെ മനുഷ്യരില്‍ ദൈവം!
നീ ആരാണ്?

Sunday, October 17, 2010

വിജയദശമി!

വിജയദശമി!
സത്യമായിട്ടും ഇന്നു അടിയനു വിജയം കിട്ടിയ 
ദശമി തന്നെയാണ്! 
അടിയനു ഇന്നു ദിവ്യ ദേശ വിജയം നല്‍കിയ 
ദശമി!
'തിരു' എന്ന ലക്ഷ്മിയെ ഇടത്തു വശത്ത് എടുത്തിരിക്കുന്ന
എന്‍റെ പിതാവിനെ ദര്‍ശിച്ച വിജയദശമിയാണ്!
ഇന്നു അടിയനെ ലക്ഷ്മിവരാഹര്‍ സ്വന്തമാക്കിയ
വിജയദശമി!
നിത്യ കല്യാണ പെരുമാള്‍ ഇന്നു അടിയനെ 
സ്വീകരിച്ച വിജയദശമി!
Sri lakshmivaraha murthy of Thiruvidavendhai 
ഭൂമിയെ പ്രളയത്തില്‍ നിന്നും വീണ്ടെടുത്ത ആദിവരാഹര്‍ 
എന്നെയും വീണ്ടെടുത്തു!
ഹിരണ്യാക്ഷനെ വധിച്ച ഭൂവരാഹര്‍ എന്‍റെ 
ആഹ്മ്ഭാവതെയും വധിച്ചു!
ലക്ഷ്മിയെ ഇടത്തു വശത്ത് എടുത്ത എന്‍റെ
ലക്ഷ്മിവരാഹര്‍  എന്നെയും തന്‍റെ അരികില്‍  
നിറുത്തി!
ഒരു കൈകൊണ്ടു അമ്മയെ പിടിച്ചിരുക്കുന്ന ശ്രീവരാഹര്‍   
മറ്റേ കൈകൊണ്ടു എന്നെയും പിടിച്ചു. 
ശ്രീ ലക്ഷ്മിദേവിക്ക് ഉപദേശിച്ച സുന്ദര വരാഹര്‍ 
എനിക്കും ജീവിതത്തെ ഉപദേശിച്ചു.
ഒരു കൈയില്‍ ശംഖും ഒരു കൈയില്‍ ചക്രവും
ഉള്ള കറുത്ത വരാഹര്‍ എന്‍റെ ഹൃദയം
കൊള്ളയടിച്ചു.
തിരുമങ്കൈആള്വാരെ വിരഹ താപത്തില്‍ 
കരയിച്ച നിത്യ കല്യാണ വരാഹര്‍ ഈ 
ഗോപാലവല്ലിയെയും കരയിച്ചു.
കടല്‍തീരത്ത് ശാന്തമായി അമ്മയോട് കൂടി 
ഏകാന്തമായി ഉപദേശ സ്ഥിതിയിലിരിക്കും
സുന്ദര വരാഹ മൂര്‍ത്തി ഈ കുഞ്ഞിനേയും 
വിജയദശമിയില്‍ തന്‍റെ സന്നിധാനത്തില്‍ വിളിച്ചു
അനുഗ്രഹിച്ചു.

തിരുവിടൈ എന്തായി പിരാനെ!
നിന്‍റെ ചരണങ്ങളില്‍ ശരണം പ്രാപിക്കുന്നു!
ഈ ഭൂമിയില്‍ ഈ ജന്തുവും ഭക്തിയോടു വാഴാന്‍
അനുഗ്രഹിച്ചല്ലോ!
ഈ കാരുണ്യത്തിനു ഞാന്‍ എന്തു തപസ്സു ചെയ്തു?
നിന്‍റെ കാരുണ്യത്തിനു മുന്‍പില്‍ ഞാന്‍ ഒന്നുമല്ല!
എന്നും ഈ കാരുണ്യത്തിനു അടിയന്‍ അടിമ!!

Thursday, October 14, 2010

ദൂത് ചെല്ലു...

ദൂത് ചെല്ലു...
രാധേകൃഷ്ണാ 
ചെല്ല കിളിയെ! 
നാച്ചിയാര്‍ ആണ്ടാളുദേ പക്കല്‍ ദൂത് ചെല്ലു!
സുന്ദര കിളിയെ!
ഞങ്ങളുടെ രാജകുമാരി ആണ്ടാളോട്  ഞങ്ങള്‍ക്ക് 
പ്രേമനിധിയെ ദാനം നല്‍കാന്‍ പറയു!
പച്ച കിളിയെ!
'ചൂടി കൊടുത്ത ചുടര്‍ക്കൊടിയോടു' ഞങ്ങള്‍ക്ക് 
കൃഷ്ണ ഭക്തിയെ ഊട്ടാന്‍ പറയു!
ദൈവ കിളിയെ!
പ്രേമസ്വരൂപിണി ഗോദയോട് ഞങ്ങള്‍ക്ക്
അഹംഭാവമില്ലാത്ത ഹൃദയം ആശീര്‍വടിക്കാന്‍ പറയു!
തങ്ക കിളിയെ!
പെരിയാഴ്വാരുടെ 'പെണ്‍ പിള്ളൈയോട്' 
ഞങ്ങളെ അവളുടെ തോഴികലാക്കി കളിക്കാന്‍ പറയു!
ഭാഗ്യ കിളിയെ!
വില്ലിപ്പുത്തൂര്‍ റാണി ആണ്ടാളോട് ഞങ്ങള്‍ക്ക് 
ശ്രീവില്ലിപ്പുതൂരില്‍ ഒരു ജീവിതം അരുളാന്‍ പറയു!
പച്ചക്കിളിയെ!
ഞങ്ങളുടെ രാമാനുജരുടെ അനുജത്തിയോടു
രംഗമന്നാരുടെ പക്കല്‍ മോക്ഷത്തിനു വേണ്ടി 
ശുപാര്‍ശ ചെയ്യാന്‍ പറയു!
പൈങ്കിളിയേ!
തിരുപ്പാവൈ പാടിയ പെണ്‍കൊടിയോട് 
അവളുടെ ക്ഷേത്രത്തില്‍ ഒരു കൈങ്കര്യം
ഞങ്ങള്‍ക്ക് നല്‍കാന്‍ പറയു!
പട്ടു കിളിയെ!
ജ്ഞാന സ്വരൂപിണി ഗോദയോട് 
ഞങ്ങളെ വൃന്ദാവനത്തിലേക്ക് വിളിച്ചു കൊണ്ടു
പോകാന്‍ പറയു!
പ്രേമ കിളിയേ!
ഭട്ടര്‍ പിരാന്‍ ഗോദയോട് ഞങ്ങളുടെ അറിവിനെ 
ഇല്ലാതാക്കി, ഞങ്ങളെ 'അറിവൊന്നും ഇല്ലാത്ത
ആയര്‍ കുലത്തില്‍' വാഴാനുള്ള അധികാരം
തരാന്‍ പറയു!
  
കോമള കിളിയെ!
143 തിരുമോഴികലായി തന്‍റെ പ്രേമയെ അറിയിച്ച 
കൃഷ്ണന്‍റെ കാമുകിയോട്  ഞങ്ങളെ അവളുടെ
അടിമയാക്കി വാഴാന്‍ പറയു!

Sunday, October 10, 2010

ശരണാഗതി!

ശരണാഗതി!
രാധേകൃഷ്ണാ 
ഗതി ഇല്ലാത്തവര്‍ക്ക് ഒരേ ഗതി ശരണാഗതി!
ലോകത്തില്‍ വളരെ സുലഭമായ 
ഒരു മാര്‍ഗ്ഗം ശരണാഗതി!
 എല്ലാര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന ഒരു ഉപായം 
ശരണാഗതി!
ഏതു സ്ഥലത്തും, ഏതു നേരത്തും ഫലം 
നല്‍കുന്നതു  ശരണാഗതി!


തീര്‍ച്ചയായും എല്ലാ വിഷയങ്ങളിലും നന്മ മാത്രം 
തരുന്നതാണ് ശരണാഗതി!


എനിക്കു ഒന്നും അറിയില്ല എന്നു ഭഗവാന്‍ 
കൃഷ്ണനോടു സമ്മതിക്കുന്നത് 
തന്നെയാണ് ശരണാഗതി!


നിന്നെ പൂര്‍ണമായും വിശ്വസിക്കുന്നു എന്നു ഭഗവാന്‍
കൃഷ്ണന്‍റെ പക്കല്‍ നമ്മേ സമര്‍പ്പിക്കുന്നതാണ്
ശരണാഗതി!


എങ്ങനെ ഒരു കുട്ടി തന്നെ തന്‍റെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നുവോ
അതു പോലെ ഭഗവാന്‍റെ പക്കല്‍ നമ്മേ
സമര്‍പ്പിക്കുന്നതാണ് ശരണാഗതി!


ഒരു കസേരയില്‍ ഇരിക്കുമ്പോള്‍ ഏങ്ങനെ അതിനെ 
ദൃഡമായി വിശ്വസിക്കുന്നുവോ അതു പോലെ
കൃഷ്ണനെ ദൃഡമായി വിശ്വസിക്കുന്നതാണ്‌
ശരണാഗതി!


ലോകത്ത് നീ ആരുടെയൊക്കെ മേല്‍ എത്രയോ വിശ്വാസം
വൈക്കുന്നില്ലേ അതിനെ ഒക്കെക്കാള്‍ എത്രയോ അധികം
കൃഷ്ണനെ വിശ്വസിച്ചാല്‍ അതാണ്‌ ശരണാഗതി!


ഒന്നിനെ കുറിച്ചും ആകുലതയില്ലാതെ ഇരിക്കാനാണ്
ശരണാഗതി!


ഭാവിയെ കുറിച്ചു ആധിയില്ലാതെ ജീവിക്കാനാണ് 
ശരണാഗതി!

പൂര്‍വ ജന്മ കര്‍മ്മ vinaye കുറിച്ചു 
ഭയപ്പെടാതിരിക്കാനാണ് ശരണാഗതി!


മനസ്സില്‍ യാതൊരു ഭാരവും ഇല്ലാതെ എപ്പോഴും
ആനന്ദത്തോടെ ഇരിക്കാനാണ് ശരണാഗതി!


ബാല്യത്തില്‍ എങ്ങനെ യാതൊരു വ്യാകുലതയും
ഇല്ലാതെ ഇരുന്നോ അതു പോലെ ഇരിക്കാനാണ്
ശരണാഗതി!


നമുക്ക് കൃഷ്ണന്‍ അല്ലാതെ വേറെ ഒരു ബന്ധു ഇല്ല എന്നു
മനസ്സിലാക്കി ഭഗവാനില്‍ ചുമതല എല്പ്പിക്കുന്നതാണ്
ശരണാഗതി!


എന്തു നടന്നാലും, എന്തു വന്നാലും,
എല്ലാം എന്‍റെ കൃഷ്ണനു അറിയാം, അവന്‍ എന്നെ
തീര്‍ച്ചയായും രക്ഷിക്കും, എന്തു  വന്നാലും എന്നെ
കൈ വിടുകയില്ല എന്ന ഉറച്ച വിശ്വാസം ഇരിക്കുന്നതാണ് 
ശരണാഗതി!


എന്‍റെ ജീവിതത്തെ കുറിച്ചു 
എനിക്കു യാതൊരു സംശയമില്ല, 
എനിക്കു ഒരു വ്യാകുലതയില്ല, 
എനിക്കു ഒരു ഭയമില്ലാ
എനിക്കു ഒരു ചിന്തയില്ല
എന്ന ഭാവത്തില്‍ ശ്രീഹരിയായ കൃഷ്ണനെ നമ്മുടെ
അഭ്യുതായകാംക്ഷിയായിട്ടു സ്വീകരിക്കുന്നതാണ്
ശരണാഗതി!


ഒരു ഉടുപ്പോ, വാച്ചോ, ചെരുപ്പോ അല്ലെങ്കില്‍ വേറെ 
എന്തെങ്കിലും വസ്തുവോ തനിക്കായിട്ടു ഒരു 
ഇഷ്ടം എന്നില്ലാതെ തന്‍റെ യജമാനന്റെ ഇഷ്ടത്തിനൊത്ത് 
ഇരിക്കുന്നത് പോലെ നാമും നമ്മുടെ യജമാനനായ 
കൃഷ്ണന്‍റെ ഇഷ്ടത്തിനൊത്തു ഇരിക്കുന്നതാണ്
ശരണാഗതി!


ശരണാഗതി ചെയ്തു നോക്കു! 
നിന്‍റെ ജീവിതം രസകരമായിരിക്കും!
നിന്‍റെ ജീവിതം ശാന്തമായിരിക്കും!
നിന്‍റെ ജീവിതം ഭദ്രമായിരിക്കും!
നിന്‍റെ ജീവിതം ആഹ്ലാദപൂര്‍വ്വം ആയിരിക്കും!
നിന്‍റെ ജീവിതം നിനക്കു ഇഷ്ടപ്പെടും!
നിന്‍റെ കൃഷ്ണന്‍റെ പക്കല്‍ മാത്രം ശരണാഗതി ചെയ്യു!
വേറെ ആരുടെ പക്കല്‍ ചെയ്താലും പ്രശ്നമാണ്!

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP