Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, October 19, 2010

വയസ്സായവര്‍!

വയസ്സായവര്‍!
രാധേകൃഷ്ണാ
വൃദ്ധ ജനങ്ങള്‍!
പാവം ജനങ്ങള്‍!
സ്നേഹത്തിനു വേണ്ടി കേഴുന്ന അനാഥകള്‍!
അവശരായ സ്നേഹമുള്ളവര്‍‍!
ആശീര്‍വദിക്കുന്ന ആദരവറ്റവര്‍!
ആശ്ചര്യമായ സുഗന്ധം നല്‍കി, ആ സുഗന്ധം
നഷ്ടപ്പെട്ടു, വാടിക്കൊണ്ടിരിക്കുന്ന പുഷ്പങ്ങള്‍!
എല്ലാരും വാഴാന്‍ തന്നെ പലവിധത്തിലും ഉപയോഗിക്കാന്‍
അനുവദിച്ചിട്ടു ഇന്നു വീഴാന്‍ കാത്തിരിക്കുന്ന കെട്ടിടങ്ങള്‍!
നല്ല നെല്ലും, നവധാന്യങ്ങളും കൃഷി ചെയ്തു,
വിളവെടുപ്പ് കഴിഞ്ഞു, ആരും ശ്രദ്ധിക്കാതെ
ഇട്ടിരിക്കുന്ന തരിശു വയലുകള്‍!
ഓടി ഓടി പ്രയത്നിച്ചു എല്ലാം എല്ലാര്‍ക്കും കൊടുത്തിട്ട്
ഇന്നു മൂലയില്‍ കിടക്കുന്ന അറവുമൃഗങ്ങള്‍!
പല വിധ പാകം ചെയ്തു, പലവര്‍ഷങ്ങള്‍ 
ഉപയോഗിച്ച്, ഇന്നു വലിച്ചെറിയപ്പെട്ട 
ചളുങ്ങിയ പാത്രങ്ങള്‍!
 ചെറുപ്പത്തില്‍ തന്‍റെ കുടുംബത്തിനു നിഴലും
തന്നു വിശപ്പിനു ഭക്ഷണവും തന്നു ഇന്നു 
വരണ്ടു വെയിലില്‍ ഉണങ്ങുന്ന മരങ്ങള്‍!
കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി സ്നേഹം മഴ പോലെ 
വര്‍ഷിച്ചു ഇന്നു വെള്ളത്തിന്‌ വേണ്ടി കേഴുന്ന
മേഘങ്ങള്‍!
അവരവര്‍ തോന്നിയത് പോലെ എഴുതി
ചുരുട്ടി എറിയപ്പെട്ട കടലാസ് കഷ്ണങ്ങള്‍!
ബന്ധുക്കള്‍ തങ്ങളുടെ മോഹങ്ങളൊക്കെ വര്‍ണ്ണം പോലെ 
മുക്കി, കൊത്തി തീരെ ഉടുത്തു, പിഞ്ചി, കീറി ദൂരെ 
എറിയപ്പെട്ട പഴയ വിലയില്ലാ തുണികള്‍!
തങ്ങളുടെ മക്കളുടെ എല്ലാ ഭാരവും സുഖമായി ചുമന്നു 
ഇന്നു അവര്‍ക്കു ഭാരമായി തോന്നുന്ന 
ചുമടുതാങ്ങികള്‍!
മക്കളെ മാറിലും തോളത്തും ചുമന്നു തങ്ങളുടെ 
ഉറക്കം നഷ്ടപ്പെടുത്തി, ഇന്നു ഒന്ന് ചാരാന്‍ ഒരു 
തോളില്ലാതെ, ഉറക്കം ഇല്ലാതെ പരിതപിക്കുന്ന
വയസ്സായ കുഞ്ഞുങ്ങള്‍!
സമ്പാദിക്കുന്ന കാലത്ത്, അധ്വാനിക്കുന്ന കാലത്ത്
എല്ലാര്‍ക്കും പൂന്തോട്ടമായി തോന്നി, ഇന്നു ഉണങ്ങിപ്പോയ് 
വരണ്ട, വെള്ളമില്ലാത്ത, ചോദിക്കാന്‍ ആരുമില്ലാത്ത
മരുഭൂമികള്‍!


ഹൃദയം മുരടിച്ചതു കൊണ്ടല്ലേ വയസ്സായവരെ
നാം ഇങ്ങനെ ഉപേക്ഷിച്ചിരിക്കുന്നത്‌?
അവരുടെ വേദന ഒരു ദിവസം നമ്മുടെ 
വാര്‍ദ്ധക്യത്തില്‍ നമുക്ക് മനസ്സിലാവും!
നാളും ദിവസവും നോക്കി തങ്ങളുടെ കുട്ടികളുടെ 
ക്ഷേമത്തില്‍ ശ്രദ്ധ കൊണ്ടു ഇന്നു അവരാല്‍
പഴഞ്ചന്‍ ആളുകള്‍ എന്നു പരിഹസിക്കപ്പെടുന്ന
ഊമകള്‍!
ശരീര ബലം ഉണ്ടായിരുന്നപ്പോള്‍ മക്കളുടെ കാര്യത്തില്‍
ശ്രദ്ധാലുക്കളായി ഇന്നു ബലം അറ്റവരായി
വര്‍ത്തമാന കാലത്തില്‍ തുണ തേടുന്ന 
ആദരവറ്റവര്‍!
കുട്ടികള്‍ ഒറ്റപ്പെടരുത്‌ എന്നോര്‍ത്ത് തങ്ങളുടെ
ജീവിതം തുലച്ചു ഇന്നു ഏകാന്തതയില്‍ വാടുന്ന 
പാവങ്ങള്‍!
അന്ന് കുട്ടികള്‍ക്ക് ആലമരം പോലെ സ്വത്തും, 
ബലവും, ബുദ്ധിയും നല്‍കി. 
ഇന്നോ ഊന്നുകോല്‍ മാത്രം തുണയായി 
ജീവിതം തന്നെ ഭാരമായി തീര്‍ന്ന ജീവഛവങ്ങള്‍!
തങ്ങളുടെ സന്തതികളെ വളര്‍ത്തു അവരുടെ 
സന്തതികളെയും വളര്‍ത്തിക്കൊണ്ടു തങ്ങളുടെ
ജീവിതം തന്നെ മറന്നു പോയ പാശത്തിനു
അധീനരായവര്‍!
ചെറുപ്പത്തില്‍ കുട്ടികളുടെ ആവശ്യങ്ങളെ നോക്കി നടത്തി 
അവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ളപ്പോഴും
അവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കി
ജീവിച്ച അടിമകള്‍!
ഇനി ഞാന്‍ എന്തെല്ലാം പറയണം?
അയ്യോ! ചെറുപ്പക്കാരെ! 
നിങ്ങള്‍ക്ക് ജീവിതം നല്‍കിയ വൃദ്ധരേയും 
ദയവു ചെയ്തു കുറച്ചു സന്തോഷത്തോടെ 
ജീവിക്കാന്‍ അനുവദിക്കു!
പ്രായമായവരോടു നിങ്ങളുടെ കോപവും, ആക്ഷേപ 
വാക്കുകളും അഗ്നി പോലെ ചൊരിയരുത്!
വാര്‍ദ്ധക്യം ബാധിച്ചവര്‍ ജീവിച്ചത് കൊണ്ടു എന്തു 
കാര്യം എന്നു ഇനി ചിന്തിച്ചു പാപത്തെ കൂട്ടരുത്!
നിങ്ങളുടെ ശരീരത്തെ സംരക്ഷിച്ച വൃദ്ധന്മാരുടെ  
ശരീരത്തിന് കുറച്ചു വില കല്പിക്കു!
നിങ്ങളുടെ അഭ്യുദയകാംക്ഷികളായ വയസ്സായവരുടെ 
ക്ഷേമത്തില്‍ കുറച്ചു ശ്രദ്ധ വെയ്ക്കു!
ഇനിയും കുറച്ചു കാലത്തില്‍ നിരന്തരമായ 
ഉറക്കത്തിലേയ്ക്കു പോകുന്ന വയസ്സായവരോടു 
കുറച്ചു കരുണ കാണിക്കു!
100 മക്കളെയും യുദ്ധത്തില്‍ നഷ്ടപ്പെട്ട തനിക്കു 
തിന്മ മാത്രം കാംക്ഷിച്ച തന്‍റെ വലിയച്ഛനായ 
ധൃതരാഷ്ട്രരെ പോലും ധര്‍മ്മപുത്രര്‍ വളരെ
ശ്രദ്ധാ പൂര്‍വ്വം ശുശ്രൂഷിച്ചു!


അതേ ഭൂമിയില്‍ ജനിച്ച നാം വയസ്സായവരെ
ദുഃഖിപ്പിക്കാമോ?
അതു ന്യായമാണോ? 
അതു ധര്‍മ്മമാണോ?
അതു ദൈവംപോലും പൊറുക്കുമോ?


ഈ പാപം നാം എവിടെ ചെന്നു തുലയ്ക്കും?
സത്യമായിട്ടും ഇതു ഒരിക്കലും നമ്മേ വിട്ടു പോവില്ല!


ഈ പാവം ഇനി തുടരരുത്!
വയസ്സായവര്‍ക്ക് മര്യാദ കൊടുക്കു!
വയസ്സായവരെ സ്നേഹിക്കു!
വയസ്സായവരെ സ്നേഹ വലയത്തില്‍ വയ്ക്കു!
വയസ്സായവരെ ബഹുമാനിക്കു!
വയസ്സായവരെ ആസ്വദിക്കു!


വയസ്സായവരെ ഇനി എങ്കിലും  ജീവിക്കാന്‍ അനുവദിക്കു!
വയസ്സായവരെ ഇനിയെങ്കിലും ആനന്ദമായി മരിക്കാന്‍   
അനുവദിക്കു!
വയസ്സായവരെ ഇനിയെങ്കിലും സന്തോഷത്തോടെ 
വെച്ചു കൊള്ളു!

വയസ്സായവരെ വെറുക്കുന്നവര്‍ അസുരര്‍ തന്നെ!
വയസ്സായവരെ അപമാനിക്കുന്നവര്‍ പാപികള്‍ തന്നെ!
വയസ്സായവരെ കരയിക്കുന്നവര്‍ പ്രേതങ്ങള്‍ തന്നെ!
വയസ്സായവരെ നോക്കാത്തവര്‍ കൃമികള്‍ തന്നെ!
 
വയസ്സായവരെ സ്നേഹിക്കുനവര്‍ ദേവന്മാരാണു!
വയസ്സായവരെ ബഹുമാനിക്കുന്നവര്‍ മനുഷ്യരാണ്!
വയസ്സായവരെ ചിരിപ്പിക്കുന്നവര്‍ ഉത്തമരാണു!
വയസ്സായവരെ നോക്കുന്നവര്‍ തന്നെ മനുഷ്യരില്‍ ദൈവം!
നീ ആരാണ്?

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP