Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, February 13, 2010

സ്വപ്നം കാണു!



സ്വപ്നം കാണു!
രാധേകൃഷ്ണാ
സ്വപ്നങ്ങള്‍ 
ദിവസവും പല തരത്തില്‍ പല വിധത്തില്‍ 
സ്വപ്നങ്ങള്‍...
കൈക്കുഞ്ഞായിരുന്നത് മുതല്‍ അവസാനത്തെ 
ശ്വാസം വരെ കണക്കറ്റ്  സ്വപ്നങ്ങള്‍!
ജീവിതത്തില്‍ എല്ലാരും സ്വപ്നനം കാണുന്നത് പതിവാണ്!
സ്വപ്നം എന്നത് മനുഷ്യ ജീവിതത്തില്‍ ഇഴുകി 
കലര്‍ന്ന ഒന്നാണ്!
പഠിച്ചവര്‍ക്കും സ്വപ്നം ഉണ്ട് 
പഠിക്കാത്തവര്‍ക്കും സ്വപ്നം ഉണ്ട്!
ആണിനും സ്വപ്നം ഉണ്ട്!
 പെണ്ണിനും സ്വപ്നം ഉണ്ട്!
 കുഞ്ഞിനും സ്വപ്നം ഉണ്ട്!
 വൃദ്ധര്‍ക്കും സ്വപ്നം ഉണ്ട്!
പണക്കാര്‍ക്കും സ്വപ്നം ഉണ്ട്!
 ദരിദ്രനും സ്വപ്നം ഉണ്ട്!
 അജ്ഞാനിക്കും സ്വപ്നം ഉണ്ട്!
 ചില നേരം മനസ്സിലാവാത്ത സ്വപ്നം!
ചില നേരം ഭയങ്കരമായ സ്വപ്നം!
ചില നേരം ഭ്രാന്തന്‍ സ്വപ്നം!
ചില നേരം സന്തോഷമായ സ്വപ്നം!  
ചില നേരം അതിശയ സ്വപ്നം!  
ചില നേരം ബന്ധമില്ലാത്ത സ്വപ്നം!  
ചില നേരം ദു:ഖമയമായ സ്വപ്നം!  
ചില നേരം കാമ സ്വപ്നം!  
ചില നേരം ഞെട്ടിപ്പിക്കുന്ന സ്വപ്നം!
ചില നേരം വിരോധികളുടെ സ്വപ്നം! 
ചില നേരം പ്രിയപ്പെട്ടവരുടെ സ്വപ്നം!  
ചില നേരം സാങ്കല്പിക സ്വപ്നം!  
ചില നേരം യാത്രാ സ്വപ്നം!  
ചില നേരം പാമ്പു സ്വപ്നം!  
ചില നേരം മരണത്തിന്റെ സ്വപ്നം!  
ചില നേരം പ്രേത സ്വപ്നം!  
ചില നേരം ഭാഗ്യ സ്വപ്നം!  
ചില നേരം നഷ്ട സ്വപ്നം! 
ചില നേരം ശിക്ഷാ സ്വപ്നം!  
ചില നേരം പാപ സ്വപ്നം!  
ചില നേരം ദ്രോഹ സ്വപ്നം!  
ചില നേരം ചെറുപ്പത്തിന്റെ സ്വപ്നം!  
ചില നേരം ബാല്യ സ്വപ്നം!  
ചില നേരം ടിവി സ്വപ്നം!
ചില നേരം മോഹ സ്വപ്നം! 
സ്വപ്നങ്ങള്‍ പലവിധം! സ്വാധീനമും പലവിധം!
പക്ഷെ കാരണം മനുഷ്യ മനസ്സ് തന്നെയാണ്!
മനുഷ്യര്‍ മൂന്നു വിധമായ സ്ഥിതികളില്‍ ഇരിക്കുന്നു!
ജാഗ്രത സ്വപ്നം സുഷുപ്തി എന്ന മൂന്നു സ്ഥിതികളില്‍ 

ഏതെങ്കിലും ഒന്നില്‍ മനസ്സ് ഇരിക്കും!
മനുഷ്യായുസ്സില്‍ പകുതി ഉറക്കത്തിലാണ് 
കഴിയുന്നത്!
വളരെ കുറച്ചു നേരം മാത്രം മനുഷ്യര്‍ തെളിഞ്ഞ 
ബുദ്ധിയോടു കൂടി ഉണര്‍ന്നിരിക്കുന്നത്!
ആയുസ്സിന്റെ മുക്കാല്‍ സമയവും സ്വപ്നത്തില്‍
കഴിയുന്നു!
അതില്‍ ഉറക്കത്തില്‍ കാണുന്ന സ്വപ്നം ഒരു വിധം!
അതു എല്ലാര്‍ക്കും അറിയാം!
ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ സങ്കല്പത്തില്‍ 
മൂഴ്‌കി സ്വപ്നം കാണുന്നത് ഒരു വിധം!
 അതായത് 10 വയസ്സായിരിക്കുംപോള്‍ 25 വയസ്സില്‍ 
എങ്ങനെ ഇരിക്കണം എന്നു ചിന്തിക്കുന്നത് പോലും 
സ്വപ്നമാണ്!
കല്യാണ പ്രായം എത്തിയ ഉടനെ തന്റെ ജോടി എങ്ങനെ
ഇരിക്കണം എന്നു മോഹിച്ചു ചിന്തിക്കുന്നതും 
സ്വപ്നമാണ്!
പഠിത്തം തീരുന്നതിനു മുന്‍പ് തന്നെ കൈ നിറയെ
സമ്പാദിക്കണം എന്നു ചിന്തിക്കുന്നതും സ്വപ്നമാണ്!
രാത്രി കിടക്കുമ്പോള്‍ പിറ്റേ ദിവസം ചെയ്യേണ്ട 
കാര്യങ്ങളെ പറ്റി ചിന്തിക്കുന്നതും സ്വപ്നമാണ്!
അതായത് സാങ്കല്പിക സ്വപ്നങ്ങള്‍..
ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ കാണുന്ന
സ്വപ്നങ്ങള്‍..
ഉത്തമമായ ഭക്തന്മാര്‍ക്കും.
ഭക്തന്മാരെ ആശ്രയിച്ചിരിക്കുന്നവര്‍ക്കും.
സത്സംഗത്തില്‍ ബന്ധപ്പെട്ടിരിക്കുന്നവര്‍ക്കും.
ഭജന ചെയ്യുന്നവര്‍ക്കും.
നാമജപം ചെയ്യുന്നവര്‍ക്കും.
ഭഗവത് ധ്യാനത്തില്‍ കഴിക്കുന്നവര്‍ക്കും
സ്വപ്നങ്ങള്‍ ഉണ്ട്...
  ഭക്തിയില്‍ വിഹാരിക്കുന്നവര്‍ കാണുന്ന സ്വപ്നമാണ്
ഉത്തമമായത്!
മറ്റുള്ളവരുടെ സ്വപ്നങ്ങളാല്‍ ആര്‍ക്കുമൊരു 
പ്രയോജനവും ഇല്ല! 
മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ ഒരു വിധത്തിലും ഉന്നതമല്ല!
ജീവിതത്തില്‍ എത്രയോ സ്വപ്നം കണ്ടിട്ടുണ്ടാവും!
ഇനി ഭക്തി സംബന്ധമായ സ്വപ്നം കാണു!
ചില ഭക്തന്മാരുടെ സ്വപ്ന ലോകത്തില്‍ കുറച്ചു
സഞ്ചരിക്കാം വരുന്നോ?
മടിക്കണ്ടാ..
നല്ല കാര്യങ്ങ‍ള്‍ പെട്ടെന്ന് തീരുമാനിക്കണം!
വന്നു കുറച്ചു അനുഭവിച്ചു നോക്കു!
ശ്രീമതി ഗോദാനാച്ചിയാര്‍ സ്വപ്നത്തിലാണ് രംഗരാജനെ
"വാരണം ആയിരം സൂഴ വലം ചെയ്യ" 
വിവാഹം ചെയ്തത്!
സന്ത് തുക്കാരാമിന് ഭഗവാന്‍ വിഠലന്‍ സ്വപ്നത്തിലാണ്
ഗുരുവായി ദര്‍ശനം നല്‍കി "രാം കൃഷ്ണ ഹരി 
വാസുദേവ ഹരി" എന്നുപദേശിച്ചത്!
ശ്രീ ജഗന്നാഥ മിശ്രര്‍ക്കു ഒരു മഹാത്മാ സ്വപ്നത്തില്‍
വന്നു അദ്ദേഹത്തിന്റെ മകന്‍ നിമായി സ്വയം 
കൃഷ്ണന്റെ അവതാരമാണെന്ന രഹസ്യം പറഞ്ഞു!
സ്വാമി രാമാനുജര്‍ക്ക് ഒരിക്കല്‍ ഭഗവാന്‍ സമ്പത് കുമാരന്‍ സ്വപ്നത്തില്‍ താന്‍ ദില്ലി പാദുഷായുടെ കൊട്ടാരത്തില്‍
രാജകുമാരിയുടെ അടുക്കല്‍ ഇരിക്കുന്നുണ്ടെന്നു
 പ്രേമത്തോടെ ചിരിച്ചു പറഞ്ഞു!
ശ്രീ പെരിയാള്‍വാര്‍ക്ക് ഭഗവാന്‍ വടപത്രസഹായി 
സ്വപ്ന ദര്‍ശനം നല്കി ആണ്ടാള്‍ സ്വയം ഭൂമിദേവിയുടെ
അവതാരമാണെന്നും അവള്‍ ചൂടി തരുന്ന മാല 
തന്നെയാണ് തനിക്കു ഏറ്റവും പ്രിയം എന്നു
തിരുവായരുളി!
ശ്രീമാന്‍ മാധവേന്ദ്രപുരിക്ക് ഭഗവാന്‍ ഗോപാലന്‍ താന്‍
മറഞ്ഞിരുന്ന കുറ്റിക്കാട്ടില്‍ നിന്നും തന്നെ എടുത്തു
വൃന്ദാവനത്തില്‍ തനിക്കു ക്ഷേത്രം പണിയണമെന്നും
ഉത്തരവിട്ടു!
തിരുമങ്കൈആള്‍വാര്‍ക്ക് ഭഗവാന്‍ കാഞ്ചി വരദരാജന്‍
സ്വപ്നത്തില്‍ അദ്ദേഹത്തിനു ധനം വേഗവതീ നദിക്കരയില്‍
എവിടെ ലഭിക്കും എന്നു പറഞ്ഞു കൊടുത്തു അദ്ദേഹത്തിന്റെ
തതീയാരാധനയ്ക്ക് സഹായിച്ചു!
സ്വാമി രാഘവേന്ദ്രര്‍ക്ക് സരസ്വതീ ദേവി സ്വപ്നത്തില്‍ 
ദര്‍ശനം നല്‍കി അദ്ദേഹത്തെ ലോക നന്മയ്ക്കായി
ഗുരു ആജ്ഞയനുസരിച്ച് സന്യാസം സ്വീകരിക്കുവാന്‍
കല്പിച്ചു!
ശ്രീമതി മീരയ്ക്ക് ഭഗവാന്‍ സ്വപ്നത്തില്‍ ദര്‍ശനം തന്നു
ആലിംഗനം ചെയ്തു, ആശീര്‍വാദം അരുളി, അവളെ
തന്റെ സ്വത്തായി നിരൂപിച്ചു!
അശോക വനത്തില്‍ സീതയ്ക്ക് കാവലിരുന്ന ത്രിജടയ്ക്കു
സ്വപ്നത്തില്‍ ഭഗവാന്‍ ശ്രീരാമന്‍ രാവണനെ വധിച്ചു 
സീതയെ വീണ്ടെടുത്തു അയോദ്ധ്യയ്ക്ക് ചെല്ലുന്ന
ദര്‍ശനം ലഭിച്ചു!
വൃന്ദാവനത്തില്‍ കൃഷ്ണ ധ്യാനത്തിലിരുന്ന
ശ്രീമാന്‍ നാദമുനികളെ തനിക്കു കൈങ്കര്യം ചെയ്യാന്‍
വീരനാരായണപുരം ചെല്ലുവാന്‍ ഭഗവാന്‍ 
സ്വപ്നത്തില്‍ ആജ്ഞാപിച്ചു!
തിരുവല്ലിക്കേണിയില്‍ പുത്ര വരം യാചിച്ചു പ്രാര്‍ത്ഥിച്ച
കേശവ സോമയാജിക്കും കാന്തിമതി അമ്മാള്‍ക്കും 
രാത്രിയില്‍ സ്വപ്നത്തില്‍ ദര്‍ശനം നല്‍കിയ പാര്‍ത്ഥസാരഥി 
സ്വയം രാമാനുജനായി അവര്‍ക്ക് പിറക്കാം എന്നു 
വാക്കു കൊടുത്തു!
ശ്രീനിവാസ ആചാര്യര്‍ക്കു ശ്രീകൃഷ്ണ ചൈതന്യ മഹാ പ്രഭു
സ്വപ്നത്തില്‍ വന്നു അദ്ദേഹത്തെ ശ്രീ ഗദാധര 
ഗോസ്വാമിയുടെ പക്കല്‍ ഭക്തി വിഷയങ്ങള്‍ കേട്ടു
ശ്രീമത് ഭാഗവതവും പഠിക്കാന്‍ പറഞ്ഞു!
ഒരു ദാസി കുഷ്ഠരോഗത്താല്‍ കഷ്ടപ്പെടുന്ന നേരത്ത് 
പുതച്ചിരുന്ന ഒരു പുതപ്പിനെ തന്റെ വൃന്ദാവനത്തില്‍ 
ചാര്‍ത്താണമെന്നു സ്വാമി രാഘവേന്ദ്രര്‍ 
പൂജാരിക്കു സ്വപ്നത്തില്‍ കല്പിച്ചു!
ശ്രീമതി തമ്മക്കാ എന്ന ദാസിക്കു ഭഗവാന്‍ ശ്രീ രാമന്‍
സ്വപ്ന ദര്‍ശനം നല്‍കി, താന്‍ ഭദ്രാചല മലയില്‍ ഇരിക്കുന്ന 
സ്ഥലം കാട്ടി കൊടുത്തു, അവളോട് ദിവസവും തനിക്കു 
അഭിഷേകം ചെയ്യണം എന്നു പറഞ്ഞു!‍
ഇനിയും എത്രയോ ഭക്തന്മാര്‍ക്ക് ഭഗവാനും 
മഹാന്മാരും, മഹതികളും സ്വപ്ന ദര്‍ശനം
നല്‍കിയിരിക്കുന്നു!
അടിയന്‍ പറഞ്ഞത് വളരെ കുറച്ചു മാത്രം!
ഇന്നും ഉന്നതമായ ഭക്തിയുള്ളവര്‍ക്ക് ഭഗവാനും
മഹാത്മാക്കളും സ്വപ്ന ദര്‍ശനം നല്‍കുന്നുണ്ട്!
അതു കൊണ്ടു നീയും ഭക്തി ചെയ്യു!
നീയും വിടാതെ നാമം ജപിക്കു!
നീയും മനമുരുകി പ്രാര്‍ത്ഥിക്കു!
എന്തായാലും ഉറക്കാതെ ത്യജിക്കാന്‍ തയ്യാറല്ല !
എന്നാല്‍ ആ ഉറക്കത്തില്‍ ഉന്നതമായ ഭഗവത് 
അനുഭവങ്ങള്‍ സ്വപ്നമായി വന്നാല്‍ നല്ലതല്ലേ?
ഇത്രയും ദിവസം പാഴ് സ്വപ്നങ്ങള്‍ കണ്ട്!
ഇനി ഭക്തി പൂര്‍വമായ സ്വപ്നം കാണു!
ഇനി മഹാത്മാക്കളെ സ്വപ്നം കാണു!
കൃഷ്ണ ലീലയെ സ്വപ്നം കാണു!
 ഭക്തി രസത്തെ സ്വപ്നം കാണു!
 പരമ പദത്തെ സ്വപ്നം കാണു!
ശ്രീവൃന്ദാവനത്തെ സ്വപ്നം കാണു!
രാസ ലീലയെ സ്വപ്നം കാണു!
ദിവ്യ ദേശങ്ങളെ സ്വപ്നം കാണു!
ശ്രീമദ്‌ രാമായണത്തെ സ്വപ്നം കാണു!
 ശ്രീമത് ഭാഗവതത്തെ സ്വപ്നം കാണു!
ഭക്ത വിജയത്തെ സ്വപ്നം കാണു!
     സത്സംഗത്തെ സ്വപ്നം കാണു!
സത്ഗുരുവിനെ സ്വപ്നം കാണു!
നന്നായിട്ടു സ്വപ്നം കാണു!
കണ്ടത് ഓര്‍മ്മയിരിക്കുന്ന പോലെ സ്വപ്നം കാണു!
മരണ സമയത്തും ഓര്‍മ്മ വരുന്ന പോലെ സ്വപ്നം കാണു!
കണ്ട സ്വപ്നത്തെ എന്നോടു പറയുമോ? ? ?









0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP