Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, February 11, 2010

ഈ സമയത്തില്‍..


ഈ സമയത്തില്‍..
രാധേകൃഷ്ണാ
ജീവിതത്തില്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചെടുക്കാന്‍ 
കഴിയാത്തത് സമയം മാത്രം!
ഓരോ നിമിഷവും പല കോടി രൂപയേക്കാള്‍ 
മതിപ്പുള്ളതാണ്!
എത്ര വലിയ ജ്ഞാനിയായാലും കഴിഞ്ഞു പോയ ഒരു
ഞൊടി പോലും തിരിച്ചു കൊണ്ടു വരാന്‍ ആവില്ല!
ഈശ്വരനെ തന്നെ പ്രത്യക്ഷത്തില്‍ ദര്‍ശിച്ചാലും
കഴിഞ്ഞുപോയ ഞൊടി പോയത് തന്നെ!
ഓരോ ഞൊടിയിടയിലും ലോകത്തില്‍ പല 
കാര്യങ്ങള്‍ അരങ്ങേറുകയാണ്! 
ഒരു ഞൊടിയിട കൊണ്ടു ലോകത്തില്‍ എന്തെല്ലാം 
നടക്കുന്നുവെന്നു അറിയാമോ?
ഈ സമയത്തില്‍ ലോകം മുഴുവനും എന്തെല്ലാം
നടക്കുന്നു എന്നു നോക്കാം?
ഈ സമത്ത് ലോകത്തില്‍ എത്രയോ 
അമ്മമാര്‍ കുഞ്ഞുങ്ങളെ പ്രസവിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് എത്രയോ പേര്‍ തങ്ങളുടെ ശരീരം
വിട്ടു മരണത്തെ സ്വീകരിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ആരോ ചിലര്‍ മറ്റുള്ളവരുടെ
വസ്തുക്കളെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ആരോ ചിലര്‍ ചില മോഷ്ടാക്കളെ
വിരട്ടി പിടിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ വളരെ ശ്രദ്ധയോടെ തങ്ങളുടെ
കര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ സമയം
അലസന്മാരായി വൃഥാ പാഴാക്കി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ ശരീരം പോഷിപ്പിക്കാന്‍ 
ചില ജീവജാലങ്ങളെ തിന്നാനായി കൊന്നുകൊണ്ടിരിക്കുന്നു!
ഈ സമയത്ത് ഏതോ ചില പുണ്യവാന്മാര്‍ വായില്ലാ 
ജീവനു ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ആരോ ചിലര്‍ ലഹരിയില്‍ ബോധമില്ലാതെ 
വീഥിയില്‍ കിടക്കുന്നു!
ഈ സമയത്ത് ആരോ ചിലര്‍ തങ്ങളുടെ തെറ്റു
മനസ്സിലാക്കി പൊട്ടിക്കരഞ്ഞു കൊണ്ടു മാപ്പപേക്ഷിച്ച്
ശരിയായി ജീവിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു!

ഈ സമയത്ത് ആരോ ചിലര്‍ തങ്ങളുടെ കാര്യ 
സാധ്യത്തിനായി കള്ള കരച്ചില്‍ കരഞ്ഞു 
കബളിപ്പിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ അവരുടെ സത്യം നിരൂപിക്കാന്‍
പൊട്ടിക്കരഞ്ഞു പുലമ്പിക്കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ആവശ്യമില്ലാതെ ചിലരോട്
വഴക്ക് കൂടി, ഉറക്കെ വിളിച്ചുകൊണ്ടിരിക്കുന്നു!

ഈ സമയത്ത് ചിലര്‍ മറ്റുള്ളവരുടെ വളര്‍ച്ചയില്‍,
വിജയത്തില്‍ അസൂയാലുക്കളായി
വയറെരിഞ്ഞു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ മറ്റുള്ളവരുടെ കഷ്ടത്തില്‍
പങ്കു കൊണ്ടു അതിനു പരിഹാരം കാണുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ വസ്തുക്കള്‍ 
നഷ്ടപ്പെട്ടിട്ടു അതിന്റെ അന്വേഷണത്തില്‍
അവിടവിടെ അലഞ്ഞു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ മറ്റുള്ളവരെ നശിപ്പിക്കാന്‍
പദ്ധതിയിട്ടു രഹസ്യമായി പേടിച്ചിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ വിജയത്തെ, 
സന്തോഷത്തെ പ്രിയമുള്ളവരോട് പങ്കു വെച്ചു
കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ പരാജയത്തില്‍ 
തളര്‍ന്നു പോയി, ജീവിതം വെറുത്തു, 
ആത്മഹത്യയ്ക്ക് ഒരുങ്ങി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ആത്മഹത്യ ശ്രമം
ഉപേക്ഷിച്ചിട്ട്‌ ജീവിക്കാനുള്ള തീരുമാനം
എടുത്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ അവരുടെ ധനം എവിടെ 
നിക്ഷേപിച്ചാല്‍ അധിക ലാഭം കിട്ടും എന്നു
മനക്കണക്ക് കൂട്ടി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ ശരീരത്തിന്റെ 
വിശപ്പിനായി പലരോടും കൈ നീട്ടി യാചിച്ചു
കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ കഷ്ടപ്പെടുന്നവര്‍ക്ക്
തങ്ങളാല്‍ ആവും വിധം സഹായിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ വലിയ ആപത്തില്‍ പെട്ട് 
പുറത്തു വരുവാന്‍ ശ്രമിച്ചു കൊണ്ടു ഇരിക്കുന്നു!
ഈ സമയത്ത് ചിലര്‍ കാട്ടില്‍ മൃഗങ്ങളെ 
വേട്ടയാടി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ലോകത്ത് പല കൊലകളും, 
മോഷണങ്ങളും നടന്നു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് കാട്ടില്‍ സിംഹങ്ങള്‍ മാനുകളെ 
വേട്ടയാടി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പല ജീവരാശികളും കാമ സുഖത്തില്‍
തന്നെ മറന്നു മയങ്ങി ഇരിക്കുന്നു!
ഈ സമയത്ത് വിധി വശാല്‍ പലരും എന്തൊക്കെയോ
ചെയ്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലരും ചിത സ്വാധീനമില്ലാതെ
ഭ്രാന്തന്മാരായി അലഞ്ഞു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലര്‍ക്കും എന്തോ ശസ്ത്രക്രിയ
നടന്നു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലരും ചെറുപ്പത്തിന്റെ
വേഗത്തില്‍ കാമസുഖത്തിനായി  
തെറ്റായ മാര്‍ഗ്ഗത്തില്‍ പോയി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അന്തിമ 
സംസ്ക്കാരം ചിലര്‍ ചെയ്തുകൊണ്ടിരിക്കുന്നു!
ഈ സമയത്ത് കാര്യാലയത്തില്‍ ആരോ തന്റെ 
മേലധികാരിയുടെ ശകാരം വാങ്ങി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ധനവാനാകാന്‍ ചിലര്‍ കുറുക്കു
വഴികളില്‍ പോകാന്‍ തയ്യാറായിരിക്കുന്നു!
ഈ സമയത്ത് എത്രയോ പേര്‍ പരീക്ഷയ്ക്കായി പാഠം
പഠിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ആരെയോ കണ്ട് പേടിച്ചു 
സംശയത്തോടെ നോക്കി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ടിവി, സിനിമ, നാടകം,
നേരം പോക്ക്, ചൂതാട്ടം തുടങ്ങിയവയില്‍
സമയം പാഴാക്കുന്നു!
ഈ സമയത്ത് ചിലര്‍ നാസ്തീക വാദം പറഞ്ഞു 
തങ്ങളെ ബുദ്ധി ജീവികളായി കാണിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളെ വിശ്വസിച്ചവരെ
വഞ്ചിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ഇതു പോലെ കോടി കണക്കിനുള്ള
സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു!
മുഴുവനും പറയാന്‍ സാധിക്കില്ല!
എല്ലാറ്റിനെയും ഒരേ സമയത്ത് കാണാന്‍ ദൈവത്തിന്
മാത്രമേ സാധിക്കു!
നീ മനുഷ്യ ജാതിയില്‍ പെട്ടവന്‍. അതു കൊണ്ടു
ഒരു പരിധിക്കു മേല്‍ അറിയാന്‍ സാധ്യമല്ല!
ഇനിയും ചില കാര്യങ്ങളും ഇവിടെ നടന്നു 
കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ഭഗവാനോട് മനമുരുകി
പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ വളരെ ശ്രദ്ധയോടെ
ഭഗവാന്റെ തിരുനാമം ജപിച്ചു കൊണ്ടിരിക്കുന്നു!
ഈ സമായത് ചിലര്‍ ഭക്തിയോടെ ഭഗവാനു
പുഷ്പങ്ങള്‍ കൊണ്ടു അര്‍ച്ചന ചെയ്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ഭഗവാനു ഭംഗിയായി
നിവേദ്യം ചെയ്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ഭഗവാനോട് ആനന്ദമായി
സംസാരിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ഭഗവാന്‍ പറയുന്നത്
ചെവി മടുത്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ കൃഷ്ണന്റെ കൂടെ
രാസക്രീഡ ആടി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലര്‍ വൈരാഗ്യം പ്രാപിച്ചു 
ജ്ഞാനത്തെ അനുഭവിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ ഗുരുവിന്റെ
ഉപദേശം കേട്ടു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ ഗുരു കൃപയെ 
ചിന്തിച്ചു ആനന്ദക്കണ്ണീര്‍ പൊഴിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ ഗുരുവിനെ 
ധ്യാനിച്ച്‌ കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ആശ്ചര്യകരമായ
ഭഗവത് ഭജന ചെയ്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലര്‍ പുണ്യ നദികളില്‍പല 
ഭക്തന്മാരോടു കൂടെ നീരാടിക്കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലര്‍ ഭഗവാനെ കുഞ്ഞായി
അനുഭവിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലര്‍ ഗുരുവിനോടു സദ്‌ വിഷയങ്ങള്‍
സംസാരിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ഈ വേദസാരത്തില്‍
മുഴുകിയിരിക്കുന്നു!


ആശ്ചര്യകരമായ വിഷയം എന്തെന്നാല്‍ ഇവ
എല്ലാവറ്റിനെയും ഭഗവാന്‍ കൃഷ്ണന്‍ ഒരേ സമയം 
ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു!
കൃഷ്ണന്‍ എത്ര വലിയവന്‍ എന്നു മനസ്സിലായോ?
ഇതു വായിച്ചു തീര്‍ക്കാന്‍ തന്നെ ഇത്രയും
സമയം നീ എടുത്തു.
ഇനിയെങ്കിലും തന്‍ പെരുമ പറയാതിരിക്കു!
ഇതില്‍ ആര്‍ക്കും മറ്റുള്ളവര്‍ ചെയ്യുന്ന കാര്യങ്ങളോ 
ഹൃദയമോ ഉള്ളത് പോലെ അറിയില്ല!
ആര് എന്തു കാരണം കൊണ്ടോ, 
പൂര്‍വ ജന്മ വിന കൊണ്ടോ, 
എന്തു അനുഗ്രഹം കൊണ്ടോ 
കാര്യങ്ങള്‍ ചെയ്യുന്നു എന്നു അറിയുന്നില്ല!
പക്ഷെ ഇതെല്ലാം ഭഗവാന്‍ കൃഷ്ണനു അറിയാം!
എല്ലാവറ്റിനുള്ളിലും അന്തര്യാമിയായി ഇരുന്നുകൊണ്ട്
സാക്ഷിയായി വര്‍ത്തിക്കുന്നു!
കൃഷ്ണന്‍ അറിയാതെ ഒന്നും നടക്കില്ല!
അതു കൊണ്ടു ലോക കാര്യങ്ങള്‍ ഇങ്ങനെ 
നടക്കുന്നുവല്ലോ എന്നു ചിന്തിച്ചു നീ നിന്റെ
ജീവിതം പാഴാക്കരുത്!
നീ നിന്റെ കര്‍ത്തവ്യം ചെയ്യു!
നിന്റെ കൃഷ്ണനെ പിടിച്ചു കൊള്ളു!
നിന്റെ ജീവിതം കഴിക്കു!
ഈ സമയത്ത് മാറു!
ഈ സമയത്ത് ഉണരൂ!
ഈ സമയത്ത് ജീവിതം മനസ്സിലാക്കു!
ഇനി ജീവിതത്തില്‍ ഓരോ സമയത്ത് 
വേദസാരത്തിന്റെ ഈ സമയത്തിനെ 
ഓര്‍ത്തു കൊള്ളു!
ആ സമയത്ത് സമാധാനം ഉണ്ടാകും!
ഈ സമയത്ത് ഒരു പ്രാവശ്യം
'രാധേകൃഷ്ണാ' എന്നുറക്കെ പറയു!
ഈ സമയത്ത് ആനന്ദം നിന്റേത്!
ഈ സമയത്ത് സ്വൈരം നിന്റേതു!
ഈ സമയത്ത് കൃഷ്ണന്‍ നിന്റേതു!
ഈ സമയത്ത് ഭക്തിയോടെ ഇരിക്കുന്നു!
ഈ സമയം നീടിക്കട്ടെ...








Tuesday, February 9, 2010

മാതൃ ദേവോ ഭവ!



മാതൃ ദേവോ ഭവ!
രാധേകൃഷ്ണാ
ഹിന്ദു ധര്‍മ്മത്തില്‍ വളരെ പ്രാധാന്യം ഏറിയ 
ഒരു വാക്യം!
ആരാലും നിഷേധിക്കാന്‍ ആകാത്ത ഒരു വാക്യം!
ജീവിതത്തിന്റെ ആദി വാക്യം!
 ശരീരത്തിന്റെ ആരംഭ വാക്യം!
ലോകത്തിലെ നിരന്തരമായ വാക്യം! 
സ്ത്രീത്വത്തിന്റെ മഹത്വത്തിന്റെ വാക്യം!
"തള്ളയെ പോലെ പിള്ള, നൂല് പോലെ ചേല" 
എന്നൊരു പഴഞ്ചൊല്ല് ഉണ്ട്!
നൂലിനനുസരിച്ചേ ശീലയുണ്ടാവു!
നൂലിന് ബലക്ഷയമുണ്ടെങ്കില്‍ ശീല വേഗം കീറും!
അതു പോലെ അമ്മയെ ആശ്രയിച്ചാണ് 
കുഞ്ഞിന്റെ ജീവിതവും ഇരിക്കുക!
അമ്മയുടെ എല്ലാ വിഷയങ്ങളും
കുഞ്ഞിനു വന്നു ചേരും!
ഉത്തമമായ അമ്മമാരാലാണ് ഈ ലോകത്തിനു
പല മഹാന്‍മാരും മഹതികളും ലഭിച്ചിരിക്കുന്നത്!
അമ്മമാര്‍ ശരിയായിരുന്നാല്‍ എല്ലാ കുഞ്ഞുങ്ങളും
മഹാത്മാക്കള്‍ തന്നെയാണ്!
മാതാവിനെ അടിസ്ഥാനമായിട്ടു മാത്രമേ, ഭാഷ 
നാട് തുടങ്ങിയവയെ പറയുന്നുള്ളൂ!
ഭൂമിയും നാം മാതാവായി തന്നെ വണങ്ങുന്നു!
ലോകത്തില്‍ മുലപ്പാലിന് സമാനമായി ശുദ്ധമായ 
വസ്തു വേറെ ഒന്നും തന്നെ ഇല്ല!
അതിനു സമമായ ശക്തിയും വേറെ ഒന്നിലും ഇല്ല!
ഒരു കുഞ്ഞിന്റെ ആദ്യത്തെ വാസസ്ഥാനം 
അമ്മയുടെ ഗര്‍ഭപാത്രം തന്നെയാണ്!
ലോകത്തില്‍ അമ്മയാണ് കുഞ്ഞുങ്ങളുടെ ആദ്യ
മാര്‍ഗദര്‍ശി!
ഏതു കുഞ്ഞും തന്റെ അമ്മയുടെ സൌന്ദര്യത്തിനോ,
ബുദ്ധിയ്ക്കോ, പ്രാധാന്യം കല്പിക്കുന്നില്ല!
അമ്മയുടെ ഉന്നതമായ സ്നേഹത്തിനു മാത്രമേ
എല്ലാ കുഞ്ഞുങ്ങളും ആഗ്രഹിക്കുന്നുള്ളൂ!
മനുഷ്യര്‍ക്ക്‌ മാത്രമല്ല മറ്റുള്ള ജീവജാലങ്ങള്‍ക്കും
അമ്മ തന്നെയാണ് ശ്രേഷ്ടമായത്!
ഒരു അമ്മയുടെ മനോബലം, ധൈര്യം, നാമജപം,
ബലം, അസൂയ, ഭയം, ധീരത, കുഴപ്പം, കോപം,
ബുദ്ധിശൂന്യത, സംശയം, വെപ്രാളം, അഹംഭാവം,
സ്വാര്‍ത്ഥത, അലസത, ഭക്തി, എല്ലാം തന്നെ
കുഞ്ഞിനു വന്നു ചേരും!
അഛന്റെ സ്വാധീനവും കുഞ്ഞിനു വന്നു ചേരും 
എന്നത് സത്യം!
എന്നാലും, അമ്മയുടെ ഗര്‍ഭത്തില്‍ ഇരിക്കുന്നത് കൊണ്ടും
അവളുടെ ആഹാരം പൊക്കിള്‍ കോടി മൂലം 
സ്വീകരിക്കുന്നത് കൊണ്ടും, അവളുടെ കൂടെ 
ഗര്‍ഭത്തില്‍ 10 മാസം ഇരിക്കുന്നത് കൊണ്ടും
ജനിച്ചതിനു ശേഷം അമ്മയുടെ മുലപ്പാല്‍ 
കുടിക്കുന്നത് കൊണ്ടും, അമ്മയുടെ മടിയില്‍ 
ഉറങ്ങുന്നത് കൊണ്ടും, അവളുടെ കൊഞ്ചലില്‍
ചിരിക്കുന്നത് കൊണ്ടും, അമ്മയുടെ സ്വാധീനം
കുഞ്ഞിനു കൂടുതല്‍ ഉണ്ടാകും!
"സഹവാസ ദോഷം" എന്നൊരു ചൊല്ല് 
തന്നെ ഉണ്ട്!
ആരോടു കൂടി അധികം നാം ഇടപഴകുന്നുവോ 
അവരുടെ സ്വാധീനം നമുക്ക് തീര്‍ച്ചയായും
ഉണ്ടാവും!
ഉത്തമമായ അമ്മമാര്‍ ഈ ഭൂമിയില്‍ പലരുണ്ട്.
അവരെപോലെ എല്ലാരും മാറിയാല്‍ ഈ 
ലോകം തന്നെ ജ്ഞാന ഭൂമിയായി തീരും!


തന്റെ 4 കുഞ്ഞുങ്ങളെയും ജ്ഞാന മാര്‍ഗ്ഗത്തിലേയ്ക്ക്
നയിക്കാന്‍ സദാ സര്‍വദാ അവരോടു 
"നിരഞ്ചനോസി" എന്നു പറഞ്ഞിരുന്ന 
മാതാ മദാലസാ ഞങ്ങളുടെ അമ്മമാര്‍ക്ക്
ആശിസ്സ് നല്‍കട്ടെ!
താന്‍ എത്ര തന്നെ അപമാനിതയായാലും അതെല്ലാം
താങ്ങികൊണ്ട് രാമനെ കാട്ടിലേയ്ക്ക് അയച്ച് തന്റെ
മകന്‍ ഭരതന്റെ ഭക്തിയെ പരീക്ഷിച്ച 
മാതാ കൈകേയി! ഞങ്ങളുടെ അമ്മമാര്‍
അതു പോലെ ഭക്തി ചെയ്യാന്‍ അനുഗ്രഹിക്കണമേ!
ഭര്‍ത്താവായ രാജ ഉത്താനപാദന്‍ തന്നെ 
ഒതുക്കി വെച്ചപ്പോഴും, തന്റെ മകനായ 
ധ്രുവനോടു "ഹരിയെ ആശ്രയിക്കു" എന്നു
പറഞ്ഞു കൊടുത്തു 5 മാസം കൊണ്ടു ശ്രീഹരിയെ
ദര്‍ശനം ചെയ്യിപ്പിച്ച മാതാ സുനീതി!
ഞങ്ങളുടെ അമ്മമാര്‍ താങ്കളെ പോലെയാകാന്‍ 
മനപൂര്‍വം അനുഗ്രഹിക്കു!
ഭഗവാന്‍ രാമനായി ഒരു മകനെയും, ഭക്തനായ 
ഭരതനായി ഒരു മകനെയും നല്‍കിയ സുമിത്രാ മാതാ
ഞങ്ങളുടെ അമ്മമാരും അതു പോലെ സന്തതികളെ 
വളര്‍ക്കാന്‍ അനുഗ്രഹിക്കു!
തന്റെ മകന്‍ ഒരു മൌനിയായി, ജ്ഞാനിയായി,
പുളിമരത്തിന്റെ പൊന്തയില്‍ ഇരുന്നപ്പോഴും
ആ കുഞ്ഞിനെ അലങ്കരിച്ചു മകിഴമ്പൂമാല
ചാര്‍ത്തി, ആനന്ദിച്ച നമ്മാള്‍വാരുടെ മാതാ
ഉടയനങ്ക! ഞങ്ങളുടെ അമ്മമാരും അമ്മയെ പോലെ
മക്കളോടു ഒന്നും പ്രതീക്ഷിക്കാതെയിരിക്കാന്‍
ഒന്ന് കടാക്ഷിക്കു!
മുഹമ്മദീയരുടെ അക്രമത്തെ നാശം ചെയ്തു
സനാതനമായ ഹിന്ദു ധര്‍മ്മത്തെ സ്ഥാപനം 
ചെയ്യാന്‍ തന്റെ മകനായ ഛത്രപതി ശിവജിക്കു
ധീരതയും, ഹിന്ദു ധര്‍മ്മവും മുലപ്പാലായി നല്‍കിയ
ധീര മാതാ ജീജാ ബായി! ഞങ്ങളുടെ അമ്മമാരും
അതു പോലെ മുലപ്പാലൂട്ടാന്‍ അരുളു!
ദാസിയായിരുന്നാലും തന്റെ മകന്‍ സത്സംഗം 
അനുഭവിക്കണമെന്ന് കരുതി 5 വയസ്സുള്ള ബാലനെ 
മഹാത്മാക്കള്‍ക്ക് കൈങ്കര്യം ചെയ്യാന്‍ അയച്ചു 
അവനെ ബ്രഹ്മര്‍ഷി നാരദരായി മാറ്റിയ 
ഉന്നത മാതാ! ഞങ്ങളുടെ അമ്മമാരും തങ്ങളുടെ
കുഞ്ഞുങ്ങളേ സത്സംഗത്തിന് അയയ്ക്കാന്‍ പറയു!
ഇളം പ്രായത്തില്‍ വൈധവ്യം എത്തിയപ്പോഴും 
തളരാതെ നാമജപം ചെയ്തു, തന്റെ മക്കളെ 
കൃഷ്ണ ഭക്തിയില്‍ ലയിപ്പിച്ചു അവരുടെ സ്വത്തായ 
ഹസ്തിനാപുര രാജ്യം വീണ്ടെടുക്കുവാന്‍ ഭക്തിയോടെ 
കൃഷ്ണനെ പ്രാര്‍ത്ഥിച്ചു, ജയിച്ചു കാണിച്ച പാണ്ഡവരുടെ
അമ്മയായ കുന്തി മാതാ! ഞങ്ങളുടെ അമ്മമാരും 
കുഞ്ഞുങ്ങളെ കൃഷ്ണ ഭക്തിയില്‍ വളരാന്‍ അനുവദിക്കു!
ഒറ്റ രാത്രിയില്‍ തന്റെ 5 പുത്രന്മാരെയും കൊന്ന 
അശ്വദ്ധാമാവിനെ വധിക്കണം എന്ന്‍ എല്ലാവരും
പറഞ്ഞപ്പോഴും, അയാളെ വണങ്ങി, അയാളുടെ 
അമ്മയായ ക്രൂപി പുത്ര ശോകത്തില്‍ ദു:ഖിക്കരുത് 
എന്നു കരുതി അയാള്‍ക്ക് ജീവന്‍ ഭിക്ഷയായി
നല്‍കിയ ത്യാഗ മാതാ ദ്രൗപതി! ഞങ്ങളുടെ 
അമ്മമാരും ഇതു പോലെയാവാന്‍ അനുഗ്രഹിക്കണമേ!
പെറ്റ മകനായാലും ജ്ഞാനിയായത് കൊണ്ടു, അയാളുടെ
തിരുവടി കഴുകിയ തീര്‍ത്ഥം കുടിച്ചു, മകന്റെ മോക്ഷത്തില്‍ 
ആനന്ദിച്ച, ശ്രീരംഗനാഥന്റെ സ്വീകാരപുത്രനായ
പരാശര ഭട്ടരുടെ അമ്മയായ ശ്രീമതി ആണ്ടാള്‍!
ഞങ്ങളുടെ അമ്മമാരും അതു പോലെ ജ്ഞാനത്തെ 
ശ്ലാഘിക്കാന്‍ അനുഗ്രഹിക്കു!
ജനിച്ച മക്കളൊക്കെ മരിച്ചും, ശേഷിച്ച രണ്ടു മക്കളെയും 
ചെറുപ്പത്തില്‍ സന്യാസം സ്വീകരിക്കാന്‍ സമ്മതിച്ച,
ഭഗവാന്‍ ശ്രീകൃഷ്ണനെ തന്നെ കലിയുഗത്തില്‍ 
കൃഷ്ണ ചൈതന്യ മഹാപ്രഭുവായി പെറ്റ കലിയുഗ
യശോദയായ ശശീദേവീ മാതാ! എന്റെ അമ്മയും 
അങ്ങയെ പോലെ ലോകത്തിനു ഹിതം ചെയ്യാന്‍
ധൈര്യം നല്‍കു!
ഇതു പോലെ കോടി കോടി മാതാക്കളാണ്
ഈ ലോകത്തെ രക്ഷിചു കൊണ്ടിരിക്കുന്നത്!
ഇനിയും ഞാന്‍ പറയാത്ത മാതാക്കള്‍ പലരും ഉണ്ട്!
പുരാണങ്ങളിലും ഇതിഹാസങ്ങളിലും പല കോടി
മാതാക്കളുടെ വൈഭവങ്ങള്‍ ഉണ്ട്!
ഭക്തന്മാരുടെ ജീവചരിത്രങ്ങളില്‍ കോടി അമ്മമാര്‍ ഉണ്ട്!
ഈ അമ്മമാര്‍ ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു?
ചിന്തിക്കുമ്പോള്‍ തന്നെ ഭയമാകുന്നു...
യാവര്‍ അല്ലാതെ എല്ലാരെയും തന്റെ കുഞ്ഞുങ്ങളായി ഭാവിക്കും
എന്റെ സദ്ഗുരു ഗുരുജിഅമ്മയെ പോലെ 
അമ്മമാര്‍ ആകണം!
മാതൃ ദേവോ ഭവ!
എഴുതി തീരുമോ ഈ വൈഭവം?
എഴുതാന്‍ സാധിക്കുമോ ഈ പ്രഭാവം?
അനുഭവിച്ചത് പറഞ്ഞു...
ഇനിയും അനുഭവിക്കാന്‍ കാത്തിരിക്കുന്നു!
അമ്മമാരെ! ഇനി എല്ലാ കുഞ്ഞുങ്ങളും
മഹാന്മാരും മഹതികളും ആകുന്നതു 
നിങ്ങളുടെ കൈയില്‍...
ഇപ്പോള്‍ നിങ്ങള്‍ എല്ലാരും മാറിയാല്‍
എല്ലാരും ഭക്ത ശിരോന്മണികള്‍ തന്നെ!
കാലം കടന്നിട്ടില്ല..
ഉണരൂ..
തീര്‍ക്കാന്‍ മനസ്സില്ലാ...
തീരണ്ടാ ഈ ധ്യാനം...
പ്രത്യക്ഷതില്‍ ഞാന്‍ ഇനി പല ഉത്തമ
മാതാക്കളെ കണ്ടുമുട്ടും...








Sunday, February 7, 2010

ലോകം എപ്പോള്‍ അവസാനിക്കും?


ലോകം എപ്പോള്‍ അവസാനിക്കും?
രാധേകൃഷ്ണാ  
ലോകം എപ്പോള്‍ അവസാനിക്കും?
ലോകത്തില്‍ വളരെ പ്രാധാന്യമേറിയ 
ഒരു ചര്‍ച്ചാ വിഷയം!
പലരും പലവിധമായി പറയുന്ന ഒരു വിഷയം!
നുണയന്മാര്‍ പലര്‍ തങ്ങളുടെ പക്ഷത്തെ 
വിപുലീകരിക്കാനും ജനങ്ങളെ കുഴക്കാനും 
ഉപയോഗിക്കുന്ന ഒരു ആയുധം!
ജീവിതത്തിന്റെ അവസാനത്തെ കുറിച്ചു 
മാത്രം ചിന്തിക്കുന്ന ചില വിഡ്ഢികളുടെ
തീവ്ര ചിന്താ വിഷയം!
തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ നിന്നും
രക്ഷനേടി, നെറിയില്ലാത്ത ജീവിതം
ജീവിക്കാന്‍ ആഗ്രഹിക്കുന്ന അലസന്മാരുടെ 
സ്വപ്നം ഇതാണ്!
ജന സമുദായത്തെ ഭയപ്പെടുത്തി, അതിന്‍മേല്‍
തങ്ങളുടെ ആധിക്യം, ഉറപ്പിക്കാന്‍ തുടിക്കുന്ന
ചില ക്രൂരന്മാരുടെ വഞ്ചനയാണിത്!
വാഴാന്‍ വഴി കാണിക്കാതെ
നാശത്തെ കുറിച്ചു പറഞ്ഞ് ഉള്ള സ്വൈരം
കളഞ്ഞത് കൊണ്ടു എന്തു പ്രയോജനം?
ലോകത്തിന്റെ നാശത്തെ കുറിച്ചു ആരും 
ചിന്തിക്കണ്ടാ!
ലോകം ശാശ്വതമല്ല എന്നതാണ്
സ്ഥായിയായ സത്യം!
ഈ ലോകത്ത് ആരും ഒന്നും നിരന്തരമല്ല!
ഈ ലോകത്തിന്റെ പ്രവര്‍ത്തനം രഹസ്യമാണ്!
 ഇതിന്റെ സൂക്ഷമം ഭഗവാന്റെ പക്കല്‍ ഉണ്ട്!
അതു കൊണ്ടു ഹേ ജനങ്ങളെ!
ഇനി ആരെങ്കിലും ഈ ലോകം ചില വര്‍ഷങ്ങളില്‍ 
അവസാനിക്കും എന്നു പറഞ്ഞാല്‍ അവര്‍ക്ക്
ഭ്രാന്തുണ്ടെന്നു ദൃഡമായി വിശ്വസിക്കാം!
പല പ്രാവശ്യം "ലോകം അവസാനിക്കാറായി' 
എന്ന്‍ പറഞ്ഞ് ജനങ്ങളെ തങ്ങളുടെ പക്കല്‍ 
ആകര്‍ഷിക്കുന്നത് കര്‍ത്തവ്യമായി കരുതി
കുതന്ത്രം മെനയുന്ന ഒരു കൂട്ടത്തിന്റെ
ദുഷ്പ്രചാരമാണിതു!
എല്ലാരെയും പാപികളായി ഭാവിക്കുന്ന
പാപകൂട്ടത്തിന്റെ അലറലാണിതു!
ഇതിനു ചില ശാസ്ത്രജ്ഞന്‍മാരുടെ ഗവേഷണങ്ങളും
കൂട്ടു നില്‍ക്കുന്നു!
അവരവരുടെ കാഴ്ചപ്പാടില്‍ അവരവരുടെ 
ബുദ്ധിയെ കൊണ്ടു ഏതൊക്കെയോ പറയുന്നു!
നടന്നേക്കും, സാധ്യതകള്‍ ഉണ്ട് 
എന്നൊക്കെ വാചകമടിക്കുന്നവരുടെ 
വാക്കുകള്‍ വിശ്വസിക്കാതിരിക്കുന്നത് 
ഉത്തമം!
 1950 ഇല്‍ ലോകം നശിക്കും എന്നു പറഞ്ഞു.
1975 ഇല്‍ ലോകം നശിക്കും എന്നു പറഞ്ഞു.
2000 ഇല്‍ ലോകം നശിക്കും എന്നു പറഞ്ഞു.
ഇപ്പോള്‍  
2012 ഇല്‍ ലോകം നശിക്കും എന്നു പറയുന്നു.
പക്ഷെ ലോകം ഇത്രയും വര്‍ഷങ്ങളില്‍ ഒരുപാടു
മുന്നേറ്റങ്ങളും, അത്ഭുതങ്ങളും കണ്ടിരിക്കുന്നു 
എന്നതാണ് സത്യം!
ഹിന്ദു ധര്‍മ്മത്തിന്റെ ഒരു മഹാത്മവും ഇതു 
പോലെ ആരെയും കുഴക്കിയിട്ടില്ല!
നാം ഇരിക്കുന്നത് കലിയുഗത്തിലാണ്!
മൊത്തം 4,32000 വര്‍ഷങ്ങള്‍ കൊണ്ടതാണ്
കലിയുഗം!
അതില്‍ ഇനിയും 5200 വര്‍ഷങ്ങള്‍ പോലും
ആയിട്ടില്ല.
ഇനിയും 4,26000 വര്‍ഷങ്ങള്‍ക്കുമേല്‍
ബാക്കി ഉണ്ട്.
ഈ യുഗത്തിന്റെ അവസാനത്തില്‍ മാത്രമേ 
ലോകം മാറു!
അതും നാശമല്ല!
ലോകം തന്നത്താന്‍ ശുദ്ധീകരിച്ചു ഉയരും!
അതാണ്‌ പ്രകൃതിയുടെ രഹസ്യം!
മതി ഇനി പ്രയോജനമില്ലാതവരുറെ 
വാക്കുകള്‍ക്കു ചെവി മടുക്കരുതെ!
നാം ഒരിക്കലും നശിക്കാത്ത അമരത്ത്വത്തിന്റെ
കുഞ്ഞുങ്ങളാണ്!
നാശത്തിനെ കുറിച്ചു മാത്രം ചിന്തിക്കുന്നവര്‍
ജീവിതത്തില്‍ വിജയിച്ചിട്ടില്ല!
നാം വിജയിക്കണം!
ലോകത്തിന്റെ യജമാനന്‍ ഭഗവാനാണ്!
ലോകത്തെ കുറിച്ചുള്ള ആകുലത കൃഷ്ണനു!
നമ്മുടെ കര്‍ത്തവ്യം ജീവിക്കുക എന്നത്!
2012 ഇല്‍ ലോകം നശിക്കും എന്നു പറയുന്നവര്‍
എത്രപേര്‍ അതു വരെ ജീവിച്ചിരിക്കും?
ലോകം ഇപ്പോഴൊന്നും നശിക്കില്ല!
അതു കൊണ്ടു നാം നമ്മുടെ കടമയെ ചെയ്യാം!
നിറയെ നാമജപം ചെയ്യാം!
ഒത്തൊരുമയോടെ ജീവിക്കാം!
സ്വൈരമായി വാഴാം!
ഇതിന്റെ തുടര്‍ച്ച 2012 ഇല്‍  ഞാന്‍ എഴുതും!
നീയും വായിക്കും!
നമുക്ക് അതു വരെ ആയുസ്സുള്ള പക്ഷത്തില്‍
ഇതു സാധ്യമാണ്!
കൃഷ്ണന്‍ മാത്രം അറിയും!
അപ്പോള്‍ ഈ വിഡ്ഢികള്‍ എന്തു പറയുന്നു
എന്നു നോക്കാം!
അതു വരെ കൃഷ്ണ എന്നു പറയു!
അതു വരെ കൃഷ്ണനെ ചിന്തിക്കു!
അതു വരെ സത്സംഗം കേള്‍ക്കു!
2012 നുള്ളില്‍ ലോകത്ത്  പല ഉന്നതമായ
മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു!
2012 ഇല്‍ ലോകത്ത് ഒരു പുലരി വരും!
ആ പുലരിയില്‍ നുണയന്മാരുടെ മുഖംമൂടി 
കീറും!
മഹാത്മാക്കളുടെ ബലം ഉണരും!
രാധേകൃഷ്ണാ

ഹിന്ദു മാതാവിന് ജയ്‌....




Saturday, February 6, 2010

നിന്നെ ഇഷ്ടപ്പെടും!


നിന്നെ ഇഷ്ടപ്പെടും!
രാധേകൃഷ്ണാ
 എന്നും കാലത്ത്  നമ്മുടെ മനസ്സില്‍ എന്തു
ചിന്തയാണോ ഉള്ളത് അന്ന് മുഴുവനും 
അതില്‍ തന്നെ കഴിഞ്ഞു കൂടും!
സമാധാനം, ശാന്തി, സ്വൈരം
എന്നിവ പുറത്തല്ല.
നിന്റെ മനസ്സിന്റെ ചിന്തകളിലാണ് നിന്റെ
സ്വൈരം ഒളിഞ്ഞിരിക്കുന്നത്!
നിന്റെ മനസ്സിനെ നീ നേരാം വണ്ണം വെച്ചിരുന്നാല്‍ 
തന്നെ എല്ലാം നേരാം വണ്ണം നടക്കും!
  ഓരോ ദിവസവും നിന്റെ മനസ്സിനെ നീ
സൂക്ഷിച്ചു ശ്രദ്ധിച്ചു നോക്കു!
സത്യം മനസ്സിലാകും!
നിന്റെ മനസ്സ് ശരിയായിരിക്കുംപോള്‍ 
എല്ലാം താനേ നടക്കും!
ഇനി രാവിലെ ഭഗവാന്‍ കൃഷ്ണനോടു 
ഇങ്ങനെ പ്രാര്‍ത്ഥിക്കു!
അങ്ങനെ ചെയ്താല്‍ നിനക്കു നന്മയുണ്ടാകും!

ഹേ കൃഷ്ണാ! എനിക്കു ഒരു നാളും ശത്രുക്കള്‍ വേണ്ടാ!
ഹേ കൃഷ്ണാ! ഞാന്‍ ആരെയും കുറ്റം പറയാതിരിക്കട്ടെ!
ഹേ കൃഷ്ണാ! എനിക്കു ആരോടും അസൂയ തോന്നണ്ടാ!
ഹേ കൃഷ്ണാ! എനിക്കു ആരോടും വെറുപ്പ്‌ ഒട്ടും വേണ്ടാ!
ഹേ കൃഷ്ണാ! ഞാന്‍ ആരെ കുറിച്ചും ആരോടും
ഏഷണി പറയാതിരിക്കട്ടെ!
ഹേ കൃഷ്ണാ! ആരുടെ ഹൃദയവും നോവിക്കുന്ന 
രീതിയില്‍ ഞാന്‍ സംസാരിക്കാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
ഞാന്‍ ആരെയും അപമാനിക്കാതിരിക്കട്ടെ!
 ഹേ കൃഷ്ണാ!
ഞാന്‍ ആരുടെയും വസ്തുവിനെ ആഗ്രഹിക്കാതിരിക്കട്ടെ!
ഹേ കൃഷ്ണാ! 
ഞാന്‍ ആരുടെ കഷ്ടത്തിലും സന്തോഷിക്കാതിരിക്കട്ടെ!
 ഹേ കൃഷ്ണാ
ഞാന്‍ ആരുടെ സന്തോഷത്തിലും വയറെരിയാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
ഞാന്‍ ആരെയും മനസ്സ് കൊണ്ടോ, വാക്കു കൊണ്ടോ
ശകാരിക്കാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
എന്നേക്കാള്‍ താഴ്ന്നവര്‍ എന്ന അഹംഭാവം 
എനിക്കു ആരോടും ഉണ്ടാകാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
എനിക്കു ദോഷം ചെയ്യുന്നവരോടും ഞാന്‍
സ്നേഹത്തോടെ വര്‍ത്തിക്കട്ടെ!
 ഹേ കൃഷ്ണാ!
എന്നെക്കൊണ്ട് ലോകത്തില്‍ ഏതു ജീവനും 
ഒരു ദു:ഖം സംഭവിക്കാതിരിക്കട്ടെ!
ഹേ കൃഷ്ണാ
ഞാന്‍ ആരെയും വിമര്‍ശിക്കാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
ആരോടും ഏതു വിഷയത്തിലും എനിക്കു 
ഭയം ഇല്ലാതിരിക്കട്ടെ!
 ഹേ കൃഷ്ണാ
മറ്റുള്ളവരുടെ വസ്തുക്കളില്‍ മറന്നും 
എനിക്കു ആഗ്രഹം ഉണ്ടാകാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
നിന്റെ നാമജപത്തില്‍ എനിക്കു മടിയില്ലാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
ഒരുനാളും നിന്നില്‍ എനിക്കു സംശയം 
ഇല്ലാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
എന്റെ ഗുരുവില്‍ എനിക്കു ഒരുനാളും
അവിശ്വാസം ഉണ്ടാകാതിരിക്കട്ടെ!
ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചു വരുമ്പോള്‍ 
നിന്റെ ജീവിതത്തില്‍ സ്വസ്ഥത നിനക്കു
അടിമയായിരിക്കും!
നിന്നെ എല്ലാരും ഇഷ്ടപ്പെടും!
ഈ ലോകം തന്നെ നിന്നെ ശ്ലാഘിക്കും!
നിനക്കു തന്നെ നിന്നെ ഇഷ്ടപ്പെടും!
ഇപ്പോള്‍ മുതല്‍ നീ നിരഞ്ചനനാണ്!
ഇപ്പോള്‍ മുതല്‍ നീ കൃഷ്ണന്റെ കുഞ്ഞാകും!

ഇപ്പോള്‍ മുതല്‍ നീ മഹാത്മാവാകും!


Wednesday, February 3, 2010

ലോകം മാറ്റി മറിക്കാം!


ലോകം മാറ്റി മറിക്കാം!
ലോകത്തില്‍ പ്രാര്‍ത്ഥന കൊണ്ടു പല 
അത്ഭുതമായ മാറ്റങ്ങളും സംഭവിക്കുന്നു!
പ്രാര്‍ത്ഥനയ്ക്കു സമമായ ഉത്തമമായ ഒന്നും
ഈ ഭൂമിയില്‍ ഒരിക്കലും ഉണ്ടായിട്ടില്ല!
പ്രാര്‍ത്ഥന കൊണ്ടു അസാധ്യമായത് ഒന്നും ഇല്ല!
പ്രാര്‍ത്ഥന വളരെ സുലഭമാണ്!
പ്രാര്‍ത്ഥന കൊണ്ട് ഭഗവാനെ കെട്ടിയിടാം!
ഇന്നു നമുക്കാവശ്യം പ്രാര്‍ത്ഥനയാണ് !
അതിലും കൂട്ടുപ്രാര്‍ത്ഥന സത്യമായിട്ടും വലിയ
കാര്യങ്ങള്‍ സാധിച്ചു തരും!
ഇന്നു നാം ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട 
പ്രാര്‍ത്ഥന ഭാവി സന്തതികള്‍ക്ക് വേണ്ടിയാണ്!
പലരും ചെയ്യാന്‍ മറന്ന പ്രാര്‍ത്ഥന!
തീര്‍ച്ചയായും ചെയ്തിരിക്കേണ്ട പ്രാര്‍ത്ഥന!
നിശ്ചയമായും മാറ്റം തരുന്ന പ്രാര്‍ത്ഥന!
വരു..
ഒന്നിച്ചു കൂടാം...
ലോകത്തെ മാറ്റി മറിക്കാം...
രാധേകൃഷ്ണ! രാധേകൃഷ്ണാ!

ആഞ്ചനേയാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
വിനയത്തോടെയിരിക്കാന്‍ വഴി കാണിക്കു!
പ്രഹ്ലാദാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍ 
ദൃഡതയോടെയിരിക്കാന്‍ പഠിപ്പിച്ചു തരു!
 ധ്രുവാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
വിടാതെ നാമജപം ചെയ്യാന്‍ 
കവിളില്‍ തലോടു!
മീരാ മാതാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
വിടാതെ കൃഷ്ണ ഭജന ചെയ്യാന്‍ 
കടക്കണ്ണു കൊണ്ടൊന്നു കടാക്ഷിക്കു!
  മധുര കവിയാള്‍വാരേ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
ഗുരുവിനെ പിടിക്കുമാറാകട്ടെ!
വടുക നമ്പി!  ഞങ്ങളുടെ കുഞ്ഞുങ്ങള്‍
സദ്‌ശിഷ്യര്‍കളാകാന്‍ കൃപ ചെയ്യു!
സഞ്ചയാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
ഭഗവത് ഗീത കേള്‍ക്കാന്‍ ആശീര്‍വദിക്കു!
ശുകബ്രഹ്മമഹര്‍ഷി! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
ഭാഗവതത്തില്‍ ആറാടാന്‍ പാദ ദീക്ഷ ചെയ്യു!
ആണ്ടാളേ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
കൃഷ്ണനെ വിവാഹം ചെയ്യാന്‍ വഴി
പറഞ്ഞു തരു!
 പരാശര ഭാട്ടരേ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
മറ്റുള്ളവരോട് എങ്ങനെ പെരുമാറണം 
എന്നു വഴി കാണിച്ചു കൊടുക്കു!
ഛത്രപതി ശിവജി! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
ഹിന്ദു ധര്‍മ്മത്തെ രക്ഷിക്കാന്‍ അവര്‍ക്ക് 
ധൈര്യം നല്‍കു!
സദാശിവ ബ്രഹ്മേന്ദ്രരേ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
ആസക്തിയില്ലാതെ ജീവിക്കാന്‍ അവര്‍ക്ക്
പക്വത നല്കണമേ!
ഏകാനഥാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
എപ്പോഴും ക്ഷമയോടെയിരിക്കാന്‍ അവരെ 
അനുഗ്രഹിക്കണമേ!
സക്കുബായി മാതാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍ വിട്ടലനെ കെട്ടിയിടാന്‍ അനുഗ്രഹിക്കു!
ഗോവിന്ദ ദാസാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍ 
കൃഷ്ണന്റെ കൂടെ കളിക്കാന്‍ കൃപ ചെയ്യു!
രാമാനുജാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
ഭഗവാനില്‍ ശരണാഗതി ചെയ്യാന്‍
അവര്‍ക്ക് പറഞ്ഞു തരു!
ഭീഷ്മ പിതാമഹാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍ 
എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാന്‍ 
സഹസ്രനാമം ചൊല്ലി അവരെ ആശീര്‍വദിക്കു!
സദ്ഗുരുനാഥാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
കൃഷ്ണന്റെ സ്വത്തായിരിക്കാന്‍ ആജ്ഞാപിക്കു!
കൃഷ്ണാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
ഭാഗവതന്മാരായിരിക്കാന്‍ വിധിക്കു!
രാധേ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
അമ്മയുടെ പ്രിയപ്പെട്ടവരായിരിക്കാന്‍ 
അവര്‍ക്ക് മുലപ്പാല്‍ നല്‍കു!
എല്ലാ ഭക്തരുടെയും തിരുവടികളില്‍ 
ഞങ്ങള്‍ വന്ദിക്കുന്നു!
ഭാവി സന്തതികള്‍
ഒരു കുറവില്ലാതെ,
ഒരു രോഗമില്ലാതെ,
ഒരു അസൂയയില്ലാതെ,
ഒരു അഹംഭാവം ഇല്ലാതെ,
ഒരു കുഴപ്പമില്ലാതെ,
ഒരു ഭയമില്ലാതെ,
ഒരു വിഡ്ഢിത്തം ഇല്ലാതെ,
ഒരു വഴക്കില്ലാതെ,
ഒരു ദാരിദ്ര്യം ഇല്ലാതെ,
ഒരു ശത്രുതയില്ലാതെ,
ആനന്ദമായി, ആരോഗ്യമായി, ഭക്തിയില്‍ 
കോടീശ്വരരായി, ഭഗവാന്റെ ഇഷ്ടത്തിനൊത്തു
വാഴാന്‍ അപ്പോഴത്തെയ്ക്ക് ഇപ്പോഴേ 
ശരണാഗതി ചെയ്യുന്നു!


Monday, February 1, 2010

വീണ്ടും ഒരിക്കല്‍ കൂടി!



വീണ്ടും ഒരിക്കല്‍ കൂടി!
 രാധേകൃഷ്ണ
ജനനം എന്നത് ലോകത്തില്‍ ദിവസവും 
നടക്കുന്ന ഒരു അത്ഭുതം!
ഭഗവാന്റെ അനുഗ്രഹം കൊണ്ടു മാത്രമേ 
ലോകത്തിലുള്ള പല ജീവരാശികളുടെയും
വംശം വൃദ്ധിയാകുന്നത്!
ഭഗവാന്റെ അനുഗ്രഹം അനുഭവിക്കാന്‍ 
നാം വിടാതെ പ്രാര്‍ത്ഥിക്കണം!
എത്രയോ സന്ദര്‍ഭങ്ങളില്‍ മനുഷ്യ രൂപത്തില്‍ 
മഹാന്മാരും മഹതികളും
അവതരിച്ചു കൊണ്ടിരിക്കുന്നു!
എത്രയോ ഭക്തന്മാരും ഭക്തകളും ഈ ഭൂമിയില്‍ 
അവതാരം ചെയ്തിരിക്കുന്നു!
അവരെ എല്ലാരെയും വെറും ചരിത്രമായി
മാത്രം നാം ഇന്നു അനുഭവിക്കുന്നു!
ഉന്നതമായ ഭക്തി ഉള്ളവര്‍ക്ക് മഹാന്മാര്രും
മഹതികളും  പ്രത്യക്ഷത്തിലോ സ്വപ്നത്തിലോ
എന്നും ദര്‍ശനം നല്‍കുന്നു
എനിക്കു ഒരു ആശ
എനിക്കു ഒരു പ്രാര്‍ത്ഥന
എനിക്കു ഒരു അന്വേഷണം
വീണ്ടും ഒരു പ്രാവശ്യം കൂടി ഭക്ത 
കൂട്ടം ഭൂമിയില്‍ വരണം!
അഹംഭാവത്തെ കളഞ്ഞ വിദുരര്‍ 
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു! 
സഹസ്രനാമം ജപിച്ച ഭീഷ്മ പിതാമാഹാര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!

 രാധേ ആശീര്‍വദിക്കു!
ശ്രീമദ്‌ ഭഗവത്ഗീത കേട്ട അര്‍ജ്ജുനന്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
 രാധേ ആശീര്‍വദിക്കു!
ഗോപികളോട് ദൂത് പോയ ഉദ്ധവര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ വയിറ്റില്‍ ചുമന്ന ദേവകി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ മകനായി ലഭിച്ച വസുദേവര്‍ 
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനു മുലപ്പാല്‍ നല്‍കിയ യശോദ 
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനു ഇഷ്ടപ്പെട്ട നന്ദഗോപര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ സ്തോത്രം ചെയ്ത കുന്തി ദേവി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണന്റെ കൂടെ രാസം ആടിയ ഗോപികള്‍ 
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണന്റെ കൂടെ വെണ്ണ കട്ട ഗോപകുട്ടികള്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനു മാല നല്‍കിയ മാലാകാരന്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ കിടാവായി അനുഭവിച്ച ഗോമാതാക്കള്‍ 
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ അനുഭവിച്ച നമ്മാഴ്വാര്‍ 
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ കുഞ്ഞായി അനുഭവിച്ച പെരിയാഴ്വാര്‍ 
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ കാമുകനായി അനുഭവിച്ച ആണ്ടാള്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
ബലരാമനായി വന്ന ആദിശേഷനായ രാമാനുജര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണപ്രിയ ഗോപിയായ മീരാദേവി 
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണ പ്രേമ ആസ്വാദകയായ ജനബായി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനു ഹൃദയം നല്‍കിയ സാവ്ധാമാലി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനോടു കൂടി ഗോളി കളിച്ച ഗോവിന്ദദാസര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണപ്രേമ രഹസ്യം പറഞ്ഞ 
ശ്രീ കൃഷ്ണ ചൈതന്യ മഹാപ്രഭു
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണ ലീലയില്‍ വിഹരിച്ച സൂര്‍ദാസര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ തിരിച്ചു നിര്‍ത്തിയ കനകദാസര്‍ 
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ സാക്ഷി പറയിച്ച കല്യാണ ബ്രഹ്മചാരി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ പായസം കക്കാന്‍ ചെയ്ത മാധവേന്ദ്രപുരി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
ജപത്താല്‍ കൃഷ്ണനെ പ്രാപിച്ച ഹരിദാസ്‌ യവന്‍ 
വീണ്ടും ഒരു പ്രാവശ്യം കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
രാധാ കൃഷ്ണ ലീലയെ പാടിയ ജയദേവര്‍
വീണ്ടും ഒരു പ്രാവശ്യം കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനു വേണ്ടി സകലതും ത്യജിച്ച 
ഹസീനാ ഹമീദാ
വീണ്ടും ഒരു പ്രാവശ്യം കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ തന്നെ ഭര്‍ത്താവായി പ്രാപിച്ച
വിഷ്ണുപ്രിയാ ദേവി 
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ തന്നെ കട്ടു കൊണ്ടു പോയ
ദ്വാരകാ രാമദാസര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ കുട്ടനായി ലാളിച്ച പൂന്താനം 
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണ ലീലയെ അനുഭവിച്ച ലീലാശുകാര്‍ 
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
രാധികയുടെ അഷ്ട സഖികള്‍ 
ലളിതാ, വിശാഖാ, ചെമ്പകലത, ചിത്രാ
തുങ്കവിദ്യാ, ഇന്ദുലേഖാ, രംഗദേവി, സുദേവി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
രാധാ സുധാ നിധി പാടിയ ഹിതഹരിവംശപ്രഭു
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
രാധികയുടെ അന്തരംഗ ദാസികളായ
സനാതന ഗോസ്വാമിയും, രൂപ ഗോസ്വാമിയും,
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
രാധികാ ദര്‍ശനം അനുഭവിച്ച ധ്രുവദാസര്‍ 
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!

എന്റെ ആശകള്‍ തീര്‍ന്നിട്ടില്ല!
ഇനിയും പ്രാര്‍ത്ഥനകള്‍ ഉണ്ട്!
എന്റെ രാധികയ്ക്കും കൃഷ്ണനും എന്റെ ഹൃദയം
അറിയാമല്ലോ!
ഞാന്‍ എന്തു പറയാനാണ്?
ഇനിയും പല കൃഷ്ണ ഭക്തന്മാരും വരണം!
ഈ ലോകം മുഴുവനും കൃഷ്ണ ഭക്തിയില്‍ 
വിഹരിച്ചു പ്രേമ സാമ്രാജ്യം ആകണം!
എല്ലാ കൃഷ്ണ ഭക്തന്മാരും ഒരേ സമയത്ത്
ഈ ഭൂമിയില്‍ വരണം!
കലിയുഗം ഭക്തിയുഗം ആകണം!
കൃഷ്ണ ഭക്ത സംഗമം ഈ ഭൂമിയില്‍ നടക്കണം!
ഒരു മൂലയില്‍ നിന്നുകൊണ്ട് ഞാനും 
അതു ആസ്വദിക്കണം!
വരുന്ന കൃഷ്ണ ഭക്തന്മാര്‍ എല്ലാരുടെയും 
തിരുവടികള്‍ കഴുകണം...
കൃഷ്ണ പാദ തീര്‍ത്ഥം കോരി കുടിക്കണം!
എല്ലാ കൃഷ്ണ ഭക്തന്മാര്‍ക്കും
കഴുത്തില്‍ മാല ഇട്ടു 
നെറ്റിയില്‍ തിലകം അണിയിച്ചു
തലയില്‍ മലര്‍ തൂവി 
ജയഘോഷം പാടി, ആനന്ദ നര്‍ത്തനം ആടി
ഹാരതി കാണിച്ചു സ്വീകരിക്കണം!
ഭക്തന്മാര്‍ക്ക് തൂശനില ഇട്ടു
ഷഡ് രസ ഭോജനം വിളമ്പി 
അവര്‍ക്ക് താമ്പൂലം കൊടുക്കണം!
അതിനു ശേഷം അവരുടെ ഉച്ഹിഷ്ട പ്രസാദം
നന്നായി അനുഭവിക്കണം!
ഭക്തന്മാരോടു കൂടി ഭജനയില്‍ പങ്കുകൊണ്ടു
കൃഷ്ണനെ അനുഭവിക്കണം!
രാത്രി ഭക്തന്മാരോടു കൂടി നടന്നു കൊണ്ടു
സത്സംഗം അനുഭവിക്കണം!
ഭക്തന്മാരോടു ഭക്തി ഭാഷയില്‍ സംസാരിച്ചു
പരിഹസിച്ചു, ചിരിച്ചു ആനന്ദിക്കണം!
ഭക്തരോട് കൂടെ രാധാ കൃഷ്ണ ധ്യാനത്തില്‍ 
ഉറങ്ങണം!
ഭക്തന്മാരോടു കൂടെ പുലര്‍ച്ചെ ഉണര്‍ന്നു 
'രാധേകൃഷ്ണാ' എന്നുറക്കെ വിണ്ണു പിളരുന്ന പോലെ
ഗര്‍ജ്ജിക്കണം!
ഭക്തന്മാരോടെ പ്രേമ നദിയില്‍ ജലക്രീഡ
ചെയ്യണം!   
ഇങ്ങനെ ഒരു ജീവിതം നയിക്കണം!
ഭക്തരെ കണ്ട് കൊണ്ടു..
ഭാഗവന്നാമം ജപിച്ചു കൊണ്ടു.. 
പ്രേമയില്‍ പുളകമണിഞ്ഞു...
കണ്ണുകളില്‍ കണ്ണീര്‍ ഒഴുകെ...
അങ്ങനെ ഈ ശരീരം വിടണം..

വീണ്ടും ഭക്തന്മാരുടെ കൂട്ടത്തില്‍ ചേരണം..
വീണ്ടും വീണ്ടും വീണ്ടും
ഇങ്ങനെ ഒരു ജീവിതം അനുഭവിക്കണം..
അതിനായി 
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
അതിനു സദ്‌ഗുരുനാഥ ഒരു അവസരം നല്‍കു...








  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP