Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, December 31, 2010

തിരുമലയേ നീ വാഴട്ടെ!

തിരുമലയേ നീ വാഴട്ടെ!
രാധേകൃഷ്ണാ 
ശ്രീവരാഹ മൂര്‍ത്തിയുടെ സ്വത്തേ 
 തിരുമലയേ നീ വാഴട്ടെ!

ശ്രീ ശ്രീനിവാസന്റെ വാസസ്ഥലമേ
 തിരുമലയേ നീ വാഴട്ടെ!
പാപങ്ങളെ നശിപ്പിക്കുന്ന വേങ്കടാദ്രി 
 തിരുമലയേ നീ വാഴട്ടെ!
ആദിശേഷനായി വിളങ്ങുന്ന ശേഷാദ്രി 
 തിരുമലയേ നീ വാഴട്ടെ!
വേദങ്ങള്‍ മലയായ വേദാദ്രി 
 തിരുമലയേ നീ വാഴട്ടെ!
ഗരുഡന്‍ കൊണ്ടു വന്ന ഗരുഡാദ്രി 
 തിരുമലയേ നീ വാഴട്ടെ!
വൃഷഭനു മോക്ഷം ലഭിച്ച വൃഷഭാദ്രി 
 തിരുമലയേ നീ വാഴട്ടെ!
 അഞ്ചനാ ദേവി തപസ്സു ചെയ്ത അഞ്ചനാദ്രി
 തിരുമലയേ നീ വാഴട്ടെ!
പരമാനന്ദത്തിന്റെ ഇരിപ്പിടമായ ആനന്ദാദ്രി 
 തിരുമലയേ നീ വാഴട്ടെ!
 
ഏഴുമലയേ... തിരുവേങ്കട മലയേ... 
 തിരുമലയേ നീ വാഴട്ടെ!
 
വൈകുണ്ഠവാസന്‍ തന്‍റെ തിരുവടി 
പതിച്ച ശ്രീവാരി പാദം താങ്ങുന്ന
 തിരുമലയേ നീ വാഴട്ടെ!
 
കുലശേഖര ആള്‍വാരും എന്തെങ്കിലും
ആകാന്‍ ആഗ്രഹിച്ച 
 തിരുമലയേ നീ വാഴട്ടെ!
 
 കുറവ നമ്പി സദാ സര്‍വദാ സ്മരിച്ച 
 തിരുമലയേ നീ വാഴട്ടെ!
 അന്നമാചാര്യ പാടി അനുഭവിച്ച അത്ഭുത 
 
 തിരുമലയേ നീ വാഴട്ടെ!
 സ്വാമി രാമാനുജരും മുട്ട് കൊണ്ടു കയറിയ പവിത്ര
 തിരുമലയേ നീ വാഴട്ടെ!

തിരുമലആള്‍വാരേ നിന്നെ നമിക്കുന്നു.

എനിക്കു നല്ല ഭക്തിയില്ല..
എനിക്കു നല്ല ശ്രദ്ധയില്ല..
എനിക്കു ദൃഡമായ ബുദ്ധിയില്ല..
എനിക്കു കര്‍മ്മ യോഗം അറിയില്ല...
എനിക്കു ജ്ഞാനം മനസ്സിലാവില്ല...
   
തിരുമല ആള്‍വാരേ അങ്ങ് തന്നെ എനിക്കു ഗതി.
ശ്രീനിവാസന്‍ പോലും അങ്ങയുടെ മേല്‍ ഇരിക്കുന്നു.
അങ്ങയുടെ കുഞ്ഞായി എന്നെ സ്വീകരിക്കു.

ശ്രീനിവാസന്‍ അപ്പോള്‍ തീര്‍ച്ചയായും 
എന്നെ സ്വീകരിക്കും.
സ്വീകരിക്കുമോ ഈ മണ്ടന്‍ കുഞ്ഞിനെ?

തിരുമല ആള്‍വാരേ അങ്ങ് വളരെ വലിയവന്‍..
ഞാനോ മഹാ പാപി...

ദയവു ചെയ്തു ഈ പാപിക്ക്‌ മോക്ഷം നല്‍കു.

പിരിയില്ല നിന്‍ തിരുമേനി എന്നു അലര്‍മേല്‍മങ്ക 
ഉറയുന്ന തിരുമാര്‍ബന്റെ സിംഹാസനമായ 
തിരുമലയേ...

നിന്‍റെ തിരു മുടിയില്‍ ബാലാജിക്ക് ഇടം നല്‍കി.
നിന്‍റെ തിരുവടിയില്‍ ഈ ദരിദ്രനും ഇടം നല്‍കു.

ഇതിനു പകരം ഞാന്‍ എന്തു തരും?
നിന്നെ നാവു നിറയെ, മനസ്സ് നിറയെ എല്ലാ 
ജന്മങ്ങളികും വാഴ്ത്തും.

 തിരുമലയേ നീ വാഴട്ടെ!

Friday, December 17, 2010

സമാധി!

സമാധി!
രാധേകൃഷ്ണാ 
ജീവസമാധി...
എല്ലാര്‍ക്കും ജീവനോടെ സമാധിയടയാന്‍
സാധ്യമല്ല.
എല്ലാര്‍ക്കും ജീവന്‍ ഉള്ളപ്പോള്‍ തന്നെ ഗുഹയില്‍
ഇരുന്നു സ്വയം മറക്കാന്‍ സാധ്യമല്ല.
ലോകം വാഴാന്‍ തന്‍റെ ജീവിതം അര്‍പ്പിക്കാന്‍
 ഏല്ലാവര്‍ക്കും സാധ്യമല്ല.
അങ്ങനെ ജീവസമാധിയടഞ്ഞ മഹാത്മാക്കളുടെ 
ജീവസമാധിക്ക് ചെന്നാല്‍ ശാന്തി 
സ്വയം നമ്മേ തേടി എത്തും.
ഞാനും പോയിരുന്നു.. 
ആലന്ദിയിലെ സന്ത് ജ്ഞാനേശ്വരുടെ 
ജീവസമാധിക്കു ഞാന്‍ പോയിരുന്നു.
ചെന്നു...
എന്നെ മറന്നു... 
പുതിയതായി ജനിച്ചു..
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ അഹംഭാവം സമാധിയടഞ്ഞു. 
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ സ്വാര്‍ത്ഥത സമാധിയടഞ്ഞു.
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ കാമം സമാധിയടഞ്ഞു. 
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ കോപം സമാധിയടഞ്ഞു.  
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ ഭയം സമാധിയടഞ്ഞു.
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ കര്‍മ്മവിന സമാധിയടഞ്ഞു. 
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ  പാപം സമാധിയടഞ്ഞു.
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ  ആശകള്‍ സമാധിയടഞ്ഞു.
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ കുഴപ്പങ്ങള്‍ സമാധിയടഞ്ഞു.
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ പ്രശ്നങ്ങള്‍ സമാധിയടഞ്ഞു.
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ  പരാജയങ്ങള്‍ സമാധിയടഞ്ഞു.  
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ  രോഗങ്ങള്‍ സമാധിയടഞ്ഞു. 

Saturday, December 11, 2010

ഭിക്ഷക്കാരന്‍!

ഭിക്ഷക്കാരന്‍!
രാധേകൃഷ്ണാ 
ഞാന്‍ ഒരു ഭിക്ഷക്കാരന്‍ ...
പല കൊല്ലങ്ങളായി സത്യമായ സ്നേഹത്തിനായി 
കേഴുന്ന ഒരു ഭിക്ഷക്കാരന്‍ ഞാന്‍...
പല യുഗങ്ങളായി സ്പഷ്ടമായ ജ്ഞാനത്തിനായി
കേഴുന്ന ഒരു ഭിക്ഷക്കാരന്‍ ഞാന്‍.....
പല ജന്മങ്ങളായി വൈരാഗ്യത്തിനായി
അലയുന്ന ഒരു ഭിക്ഷക്കാരന്‍ ഞാന്‍....
പല കോടി വര്‍ഷങ്ങള്‍ മനുഷ്യരുടെ
പിന്നില്‍ അലയുന്ന ഒരു വിഡ്ഢി 
ഭിക്ഷക്കാരന്‍ ഞാന്‍....
മോഹാവേശത്തില്‍ എന്തോ ആവശ്യപ്പെട്ടു
ഈശ്വരന്‍ നല്‍കിയതിനെ മാറ്റി നിര്‍ത്തിയിട്ടു 
പിന്നീട് അതിനു വേണ്ടി കരയുന്ന ഒരു
മണ്ടന്‍ ഭിക്ഷക്കാരന്‍ ഞാന്‍....
മനുഷ്യരുടെ വെളി വേഷവും സ്വാര്‍ത്ഥതയും
ഉള്ളത് പോലെ മനസ്സിലാക്കി ഭയന്ന്, 
ഈശ്വരന്റെ ദയവിനായി ഭിക്ഷ യാചിക്കുന്ന
 ഒരു പാവം യാചകന്‍ ഞാന്‍....
 

Tuesday, November 30, 2010

ജീവിച്ചു നോക്കു!

ജീവിച്ചു നോക്കു!
രാധേകൃഷ്ണാ
നിനക്കു തോള് തരാന്‍  കണ്ണന്‍ ഉണ്ട്‌..
അതുകൊണ്ടു ജീവിച്ചു നോക്കു!
നിന്‍റെ ചുമടു താങ്ങാന്‍ ഗോപാലന്‍ ഉണ്ട്...
അതുകൊണ്ടു ജീവിച്ചു നോക്കു!
നിനക്കു സാന്ത്വനം നല്‍കാന്‍ കൃഷ്ണന്‍ ഉണ്ട്...
അതുകൊണ്ടു ജീവിച്ചു നോക്കു!
നിനക്കു ധൈര്യം നല്‍കാന്‍ ഗോവിന്ദന്‍ ഉണ്ട്....
 അതുകൊണ്ടു ജീവിച്ചു നോക്കു!
നിന്‍റെ കണ്ണീരു തുടയ്ക്കാന്‍ ഗിരിധാരി ഉണ്ട്...
 അതുകൊണ്ടു ജീവിച്ചു നോക്കു!
നിന്നെ ചിരിപ്പിക്കാന്‍ മുരളീധരന്‍ ഉണ്ട്‌....
 അതുകൊണ്ടു ജീവിച്ചു നോക്കു!
നിനക്കു ജീവിതം പഠിപ്പിക്കാന്‍ ഗീതാചാര്യന്‍ ഉണ്ട്...
അതുകൊണ്ടു ജീവിച്ചു നോക്കു!
നിന്‍റെ കഷ്ടങ്ങളെ അകറ്റാന്‍ പുണ്ഡരീകാക്ഷന്‍ ഉണ്ട്...  
അതുകൊണ്ടു ജീവിച്ചു നോക്കു!
നിന്നെ എപ്പോഴും രക്ഷിക്കാന്‍ അച്യുതന്‍ ഉണ്ട്‌...
അതുകൊണ്ടു ജീവിച്ചു നോക്കു!
നിനക്കു വേണ്ടത് നല്‍കാന്‍ നവനീത ചോരന്‍ ഉണ്ട്...
  അതുകൊണ്ടു ജീവിച്ചു നോക്കു!
നിന്റെ പാപങ്ങളെ സ്വീകരിക്കാന്‍ മുകുന്ദന്‍ ഉണ്ട്...
അതുകൊണ്ടു ജീവിച്ചു നോക്കു!
നിന്‍റെ ചിന്തകളെ മനസ്സിലാക്കാന്‍ ജഗന്നാഥന്‍  ഉണ്ട്...
അതുകൊണ്ടു ജീവിച്ചു നോക്കു!
നിന്നെ മനസ്സിലാക്കി ജീവിച്ചു നോക്കു!

Monday, November 29, 2010

മനസ്സേ ഓ മനസ്സേ!

മനസ്സേ ഓ മനസ്സേ!
രാധേകൃഷ്ണാ
മനസ്സേ! കലങ്ങാതിരിക്കു...
നല്ലത് മാത്രം ചിന്തിക്കു!
മനസ്സേ! കുഴങ്ങരുത്...
നല്ലതേ നടക്കു!
മനസ്സേ! തളര്‍ന്നു പോകരുത്..
നല്ലത് തന്നെയാണ് നടക്കുന്നത്!
മനസ്സേ! തെളിയു...
നല്ലതാണ് നടന്നത്!
മനസ്സേ! വിഹ്വലപ്പെടാതിരിക്കു..
 നന്മ താനേ വരും!
മനസ്സേ! കരയാതിരിക്കു...
കൃഷ്ണന്‍ ബലം തരുന്നുണ്ട്!
മനസ്സേ! ക്ഷീണിച്ചു പോകരുത്..
വെല്ലുവിളികളെ കൈകാര്യം ചെയ്യാം!
  മനസ്സേ! വിശ്വാസത്തോടെ ഇരിക്കു...
പ്രശ്നങ്ങളെ തീര്‍ക്കാം!
മനസ്സേ! ശാന്തമായി ഇരിക്കു...
ഒറ്റയ്ക്ക് നിന്നു ജയിക്കാം!
മനസ്സേ! പുലമ്പാതിരിക്കു...
പരിഹാരങ്ങള്‍ വരിയായി നില്‍ക്കുന്നുണ്ട്!
 മനസ്സേ! ക്ഷമയോതിരിക്കു...
ഭാവി നിന്റരുകില്‍ വരുന്നുണ്ട്!
മനസ്സേ! അധൈര്യപ്പെടരുത്...
ലോകം തന്നെ നിനക്കു വശംവദമാകും!
മനസ്സേ! പ്രതീക്ഷിക്കരുത്...
എല്ലാം നിന്‍റെ കൈയില്‍ ഉണ്ട്‌!
മനസ്സേ! തോറ്റു പോകരുത്...
ഇതാണ് ലോകം!
മനസ്സേ... ഓ!... മനസ്സേ! 
 നീ ഇരിക്കുന്നത് ലോകത്തെ ആശ്രയിച്ചല്ല!
മനസ്സേ... ഓ!... മനസ്സേ! 
 നീ ഇരിക്കുന്നത് മനുഷ്യരെ ആശ്രയിച്ചല്ല!
മനസ്സേ... ഓ!... മനസ്സേ! 
നീ ഇരിക്കുന്നത് ധനത്തെ ആശ്രയിച്ചല്ല!
മനസ്സേ... ഓ!... മനസ്സേ! 
നീ ഇരിക്കുന്നത് ബന്ധങ്ങളെ ആശ്രയിച്ചല്ല!
മനസ്സേ... ഓ!... മനസ്സേ! 
നിനക്കു ആരും സമാധാനം തരണ്ടാ!
നിനക്കു ആരും ധൈര്യം തരണ്ടാ!
നിനക്കു ആരും വിശ്വാസം തരണ്ടാ!
നീയാണ് ലോകത്തിനു എല്ലാം തരേണ്ടത്‌!
മനസ്സേ... ഓ!... മനസ്സേ! 
എന്‍റെ പക്കലുള്ള ഒരേ സ്വത്തു നീയാണ്!
എന്നെ വിട്ടു പിരിയാത്ത ബന്ധവും നീയാണ്!
നീ മതി..
ഞാന്‍ ജീവിക്കാന്‍ നീ മതി...

Sunday, November 28, 2010

ചെയ്യു!

ചെയ്യു!
രാധേകൃഷ്ണാ 
പ്രയത്നം ചെയ്യു!
പ്രയത്നിക്കുന്നത്‌ സുലഭം!
പ്രയത്നിക്കുന്നത്‌  ആനന്ദം!
പ്രയത്നിക്കുന്നത്‌ നിന്‍റെ അവകാശം!
പ്രയത്നിക്കുന്നത്‌ നിന്‍റെ കടമ!
 പ്രയത്നം... നിന്‍റെ ആനന്ദം!
പ്രയത്നം....നിന്‍റെ ആനന്ദരഹസ്യം!  
പ്രയത്നം....നിന്നെ ബലപ്പെടുത്തും!
പ്രയത്നം....നിന്നെ പാകപ്പെടുത്തും!
 പ്രയത്നം....നിനക്കു ധൈര്യം തരും!
പ്രയത്നം....നിനക്കു വിശ്വാസം നല്‍കും!
പ്രയത്നം....നിനക്കു ബഹുമാനം നല്‍കും!
 പ്രയത്നം....നിന്‍റെ ജീവിതം മാറ്റും!
പ്രയത്നം....നിന്നെ മാറ്റും!
പ്രയത്നം....നിന്‍റെ ബുദ്ധിയെ മാറ്റും!
  പ്രയത്നം....നിന്‍റെ ശരീരത്തെ ഉപയോഗപ്പെടുത്തും!
പ്രയത്നം....മനസ്സിന് ഉത്സാഹം നല്‍കും!
  പ്രയത്നം....സമുദായത്തെ നേരാക്കും!
പ്രയത്നം....ചിന്തനാശക്തിയെ പ്രചോദിപ്പിക്കും!
പ്രയത്നം....നിന്‍റെ പ്രശ്നങ്ങളെ അവസാനിപ്പിക്കും!
പ്രയത്നം....ആശിസ്സ് ലഭിക്കും!
പ്രയത്നം....മനസ്സിന് സമാധാനം നല്‍കും!
പ്രയത്നം....കാലത്തെ അനുകൂലമാക്കും!
പ്രയത്നം....നല്ലതൊക്കെ ചെയ്യും!
പ്രയത്നം....നല്ലതെല്ലാം നല്‍കും!
 പ്രയത്നം....ആവശ്യങ്ങള്‍ നിറവേറ്റും!
പ്രയത്നം....സീമകളെ മാറ്റും!
പ്രയത്നം....അതിശയങ്ങള്‍ സംഭവിക്കും!
പ്രയത്നം....സംശയങ്ങള്‍ ദൂരീകരിക്കും!
  പ്രയത്നം....നിന്നെ ശുദ്ധീകരിക്കും!
 പ്രയത്നം....നിന്നെ നിനക്കു മനസ്സിലാക്കിത്തരും!
 പ്രയത്നം....ലോകത്തെ വശീകരിക്കും!
 പ്രയത്നം....വിപ്ലവത്തെ പ്രചോദിപ്പിക്കും!
പ്രയത്നം....അടിമത്വത്തെ പൊട്ടിച്ചെറിയും!
 പ്രയത്നം....വിജയത്തെ അടിമയാക്കും!
പ്രയത്നം....നഷ്ടത്തെ ലാഭമാക്കും!
    പ്രയത്നം....നഷ്ടപ്പെട്ടത് നികത്തും!
പ്രയത്നം....സ്വപ്നം സാക്ഷാത്ക്കരിക്കും!
 പ്രയത്നം....കഴിവുകേടിനെ മാറ്റി കാണിക്കും!
പ്രയത്നം....കോപത്തെ ശമിപ്പിക്കും!
പ്രയത്നം....ഒരുമ നല്‍കും!
 പ്രയത്നം....ദൈവത്തെ പോലും നല്‍കും!
പ്രയത്നിക്കുന്നവന് തോല്‍വി ഇല്ല!
പ്രയത്നം ചെയ്യുന്നവനെ ഈശ്വരനും ശ്ലാഘിക്കും!   
 പ്രയത്നം ഉള്ളവര്‍ക്ക് ഈ ലോകം അടിമപ്പെടും!
 പ്രയത്നം..ബലം...
ജീവിതം... ആനന്ദം..
അതു കൊണ്ടു ചെയ്യു...
തീവ്ര പ്രയത്നം ചെയ്യു...
ജീവന്‍ പോകുന്നത് വരെ പ്രയത്നം ചെയ്യു!
ജീവന്‍ പോയാല്‍ പോലും പ്രയത്നം ചെയ്യു!
ചെയ്യു!

Friday, November 26, 2010

പോരാടു!

പോരാടു!
രാധേകൃഷ്ണാ 
നിനക്കു സാധിക്കും... പോരാടു! 
നീ വിജയിച്ചേ തീരു...പോരാടു!  
നീ വിജയിക്കണം... പോരാടു!
നീ കരയരുത്..പോരാടു!
നീ പുലമ്പരുത്...പോരാടു!
നീ നൊമ്പരപ്പെടരുത്... പോരാടു!
നീ തോല്‍ക്കരുത്‌...  പോരാടു!
നീ ഭയപ്പെടരുതു....പോരാടു! 
നീ വഞ്ചിക്കപ്പെടരുത്....പോരാടു!
നീ കാലങ്ങരുത്...പോരാടു!
നീ പൊട്ടിക്കരയരുത്... പോരാടു! 
നീ ഓടരുത്.....പോരാടു!  
നീ വീഴരുത്.... പോരാടു!
നിന്നെ വീഴ്ത്തരുത്  ... പോരാടു! 
             നീ നഷ്ടപ്പെടരുത്...പോരാടു!
നീ പരിതപിക്കരുത്...പോരാടു!
നീ ജീവിതത്തെ വെറുക്കരുത്...പോരാടു!
നീ ജീവിതത്തെ നഷ്ടപ്പെടരുത്...പോരാടു!
നീ ജീവിതത്തില്‍ നിന്നും ഓടരുത്....പോരാടു!
നീ രോഗത്തില്‍ കഷ്ടപ്പെടരുത്... പോരാടു!
നീ ആരോഗ്യത്തോടെ ജീവിക്കണം...പോരാടു!
  നീ എല്ലാരെയും ജയിക്കണം...പോരാടു!
നീ എല്ലാറ്റിനെയും ജയിക്കണം..പോരാടു!
നീ നിന്നെ ജയിക്കണം...പോരാടു!
നീ ജീവിച്ചു കാണിക്കണം.. പോരാടു!
    നീ കൃഷ്ണനെ അനുഭവിക്കണം...പോരാടു!
നീ ദുഷ്ടന്മാരെ വെല്ലണം....പോരാടു!
നീ ദുഷിച്ചതിനെ നശിപ്പിക്കണം...പോരാടു!
നീ ഒതുങ്ങരുത്..പോരാടു!
നീ ഒടുങ്ങരുത്‌...പോരാടു!
നിന്‍റെ ലക്ഷ്യങ്ങള്‍ തോല്‍ക്കരുത്‌...പോരാടു!
നിന്‍റെ നല്ല ഗുണങ്ങള്‍ നശിക്കരുത്.....പോരാടു!
നീ ഉയരണം...പോരാടു!
നീ താഴരുത്... പോരാടു!
നീ തകര്‍ന്നു പോകരുത്...  പോരാടു! 
നീ തളരരുത്...പോരാടു! 
നീ ബാലഹീനനാകരുത്...പോരാടു!
നീ വിശ്വാസം നഷ്ടപ്പെടരുത്..പോരാടു!

നീ നല്ലത് ചെയ്യണം..പോരാടു!
നീ നല്ലവര്‍ക്കു ഉപകാരം ചെയ്യണം...പോരാടു!
നീ ചിരിച്ചു കൊണ്ടു ജീവിക്കണം... പോരാടു! 
നീ ശാന്തമായി ജീവിക്കണം..പോരാടു!
നീ ചിന്തിച്ചു ജീവിക്കണം.. പോരാടു!
 നീ     പോരാടു!
നീ തൃപ്തിയോടെ ജീവിക്കണം...പോരാടു!
നീ ജീവിച്ചേ തീരു...പോരാടു!
നിനക്കു സാധിക്കും...പോരാടു!
നീ ആനന്ദത്തോടെ വാഴുന്നത് എനിക്കു കാണണം!
  പോരാടു!   പോരാടു!  പോരാടു!
ഭാവി ചരിത്രം നിന്‍റെ ജീവിതം കണ്ടു 
ആശ്ച്ചര്യപ്പെടണം!
 പോരാടു!  പോരാടു!  പോരാടു!
വര്‍ത്തമാനകാലത്തില്‍ ഉള്ളവര്‍ നിന്‍റെ ജീവിതം
കണ്ടു ധൈര്യം ഉള്‍കൊള്ളണം!
പോരാടു! പോരാടു! പോരാടു!
നിന്‍റെ കൂടെ കൃഷ്ണന്‍ ഉണ്ടു...
പോരാടു! പോരാടു! പോരാടു!

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP