Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, May 21, 2011

ഭക്തിയെ അനുഭവിക്കു!

രാധേകൃഷ്ണാ

നിനക്കായി ഭക്തി ചെയ്യു!
നിന്റെ കൃഷ്ണനായി ഭക്തി ചെയ്യു!
നിന്റെ ജീവിതത്തിനായി ഭക്തി ചെയ്യു!
 നിന്റെ സന്തോഷത്തിനായി ഭക്തി ചെയ്യു!
നിന്റെ സ്വൈരത്തിനായി ഭക്തി ചെയ്യു!
നിന്നെ മനസ്സിലാക്കാനായി ഭക്തി ചെയ്യു!
ലോകത്തില്‍ സ്വൈരമായി വാഴാന്‍ ഭക്തി ചെയ്യു!
നിന്നെ കൃഷ്ണന്‍ അനുഭവിക്കാനായി ഭക്തി ചെയ്യു!
നീ കൃഷ്ണനെ അനുഭവിക്കാനായി ഭക്തി ചെയ്യു!
ആനന്ദമായി ഭക്തി ചെയ്യു!
ധൈര്യമായി ഭക്തി ചെയ്യു!
 സാവധാനത്തില്‍ ഭക്തി ചെയ്യു!
ദൃഡമായി ഭക്തി ചെയ്യു! 
തൃപ്തിയായി ഭക്തി ചെയ്യു!
ശരിയായി ഭക്തി ചെയ്യു!
കാരണവന്മാര്‍ പറഞ്ഞ ഭക്തി ചെയ്യു!
ജീവിതം തീരുന്നത് വരെ ഭക്തി ചെയ്യു!
ജീവിതം തീര്‍ന്ന ശേഷവും ഭക്തി ചീയ്യ്‌!

സുലഭമായ ഭക്തി ചെയ്യു!
ശുദ്ധമായ ഭക്തി ചെയ്യു!
നിന്റെ ഭക്തിയെ ആര്‍ക്കും നീ നിരൂപിക്കണ്ടാ!

നിന്റെ ഭക്തി....നിന്റെ കൃഷ്ണന്‍...
അനുഭവിക്കു...ഭക്തിയെ അനുഭവിക്കു..... 

ആര്‍ക്കോ വേണ്ടി ഭക്തി ചെയ്യരുത്!

ഭക്തി കഠിനമായതല്ല!
ഭക്തി ക്രൂരതയല്ല!
ഭക്തി കുഴക്കുന്നതല്ല!
എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാണ് ഭക്തി!
ഭക്തിയെ അറിയൂ!
ഭക്തിയെ അനുഭവിക്കു!     

Thursday, May 12, 2011

ക്ഷമ ഉണ്ടോ?

രാധേകൃഷ്ണാ 

ധൃതി പിടിക്കരുത്..
ജീവിതത്തില്‍ ക്ഷമ വളരെ വളരെ
അത്യാവശ്യമാണ്...
ക്ഷമയായിരിക്കു!
എല്ലാവരോടും ക്ഷമയായിരിക്കു!
എപ്പോഴും ക്ഷമയായിരിക്കു!
ക്ഷമയില്ലാത്തവര്‍ ജീവിതത്തില്‍
വിജയിച്ചിട്ടില്ല!
 ക്ഷമയില്ലാത്തവര്‍ വലിയ കാര്യങ്ങള്‍
ചെയ്യാന്‍ പറ്റില്ല!
 ക്ഷമയില്ലാത്തവര്‍ സ്വയം അപമാനിക്കുന്നു!

 ക്ഷമയില്ലാത്തവര്‍ സ്വയം നഷ്ടപ്പെടുന്നു!

ക്ഷമയില്ലാത്തവര്‍ ദൈവത്തെ പോലും 
അനുഭവിക്കുന്നില്ല!

ക്ഷമയില്ലാത്തവര്‍ ജീവിതത്തില്‍ വിജയിക്കുന്നില്ല!

ക്ഷമയില്ലാത്തവര്‍ ഒന്നും നേടുന്നില്ല!

 ക്ഷമയുള്ളവന്‍ ഭീരുവല്ല!

 ക്ഷമയുള്ളവന്‍ വിഡ്ഢിയല്ല!

ക്ഷമയോടെയിരുന്നാല്‍ നിനക്ക് 
നന്നായി ചിന്തിക്കാന്‍ സാധിക്കും!

ക്ഷമയോടെയിരുന്നാല്‍ നിനക്കു
തെളിവോടെ സംസാരിക്കാന്‍ കഴിയും!

ക്ഷമയോടെയിരുന്നാല്‍ നിനക്കു
ശരിയായ തീരുമാനം എടുക്കാന്‍ സാധിക്കും!

ക്ഷമയോടെയിരുന്നാല്‍ നിനക്കു 
നിനക്കു നേടാന്‍ സാധിക്കും!

ക്ഷമയോടെയിരുന്നാല്‍ ദൈവം
നിന്നെ തേടി എത്തും!

ക്ഷമയോടെയിരുന്നാല്‍ ലോകം
നിന്നെ ശ്ലാഘിക്കും!

ക്ഷമയോടെയിരുന്നാല്‍ നിനക്കു
നിന്നെ ഇഷ്ടപ്പെടും!
 
ക്ഷമയോടെയിരുന്നാല്‍ നിനക്കു
ഈ ലോകം തന്നെ  ഭരിക്കാം!
 
  ക്ഷമയോടെയിരുന്നാല്‍ നിന്റെ 
വാക്കുകള്‍ക്കു വില നല്‍കും!
ക്ഷമയോടെയിരുന്നാല്‍ നിന്നെ
മറ്റുള്ളവര്‍ ബഹുമാനിക്കും!
ക്ഷമയോടെയിരുന്നാല്‍ നിന്റെ 
ആരോഗ്യം നന്നായിരിക്കും!
ക്ഷമയോടെയിരുന്നാല്‍ നിനക്കു
സ്വൈരമായി ജീവിക്കാം!
 
ക്ഷമയോടെയിരുന്നാല്‍ നിനക്കു
ആയുസ്സ് നീണ്ടു കിട്ടും!
 
ക്ഷമയോടെയിരുന്നാല്‍ നിന്റെ കാര്യങ്ങള്‍
എല്ലാം താനേ നടക്കും!
 
ക്ഷമയോടെയിരുന്നാല്‍ നിനക്കു
എല്ലാവരും സഹായിക്കും!
 
 ക്ഷമയോടെയിരുന്നാല്‍ നിനക്കു
മനസ്സിന് സമാധാനം കിട്ടും!
 
  ക്ഷമയോടെയിരുന്നാല്‍ സൌന്ദര്യം
നിന്നെ തേടി എത്തും!
 
ക്ഷമയുടെ മഹത്വം വലുതാണ്‌!
 
നിനക്കു ക്ഷമയുണ്ടെങ്കില്‍  നിന്നെ
ജയിക്കാന്‍ ലോകത്തില്‍ ആരുമില്ല!
 ക്ഷമ ഉണ്ടോ?!?!

Tuesday, May 10, 2011

അണയാത്ത ജ്യോതി!

രാധേകൃഷ്ണാ

ചിരിക്കു..
ദുഃഖത്തെ കണ്ടു ചിരിക്കു!

ചിരിക്കു...
കുഴപ്പത്തെ കണ്ടു ചിരിക്കു!

 ചിരിക്കു..
 ഭയത്തെ നോക്കി ചിരിക്കു!
ചിരിക്കു...
ആകുലതകളെ നോക്കി ചിരിക്കു!

  ചിരിക്കു..
അപമാര്യാദയെ നോക്കി ചിരിക്കു! 

  ചിരിക്കു..
രോഗങ്ങളെ നോക്കി ചിരിക്കു!

 ചിരിക്കു..
അസൂയയെ നോക്കി ചിരിക്കു!
 
ചിരിക്കു..
അഹംഭാവാത്തെ നോക്കി ചിരിക്കു!
  
ചിരിക്കു..
സ്വപ്രശംസയെ നോക്കി ചിരിക്കു!
 
ചിരിക്കു..
പ്രശ്നങ്ങളെ നോക്കി ചിരിക്കു!
  
ചിരിക്കു..
ചുമടുകളെ നോക്കി ചിരിക്കു!
  
ചിരിക്കു..
ബുദ്ധിമുട്ടിനെ സമയത്ത് ചിരിക്കു!
 
ചിരിക്കു..
നീ വിശ്വസിച്ചവര്‍ നിന്നെ പറ്റിക്കുമ്പോള്‍ ചിരിക്കു!
  
ചിരിക്കു..
നിനക്ക് വിശ്വാസവഞ്ചന 
ചെയ്തവരെ നോക്കി ചിരിക്കു!
 
 ചിരിക്കു..
നിന്നെ എല്ലാവരും ഒതുക്കുമ്പോള്‍ ചിരിക്കു!
 
 ചിരിക്കു..
ലോകം നിന്നെ പരിഹസിക്കുമ്പോള്‍ ചിരിക്കു!
 
 ചിരിക്കു..
ലോകം നിന്നെ പഴിചാരുമ്പോള്‍ ചിരിക്കു!
 
ചിരിക്കു..
നീ നഷ്ടപ്പെടുമ്പോള്‍ ചിരിക്കു!
 
 ചിരിക്കു..
നീ തോല്‍ക്കുമ്പോള്‍ ചിരിക്കു!
  
 ചിരിക്കു..
ചിരിക്കു!  ചിരിക്കു!   ചിരിക്കു!

കരഞ്ഞത് മതി..
പുലമ്പിയത് മതി...
വിറച്ചത്  മതി..
വിഷമിച്ചത് മതി..
വീണത്‌ മതി..
കലങ്ങിയത് മതി..
തളര്‍ന്നത് മതി...
കെഞ്ചിയത് മതി...

എഴുന്നേല്‍ക്ക്..
അണയാത്ത ജ്യോതി ഒന്ന് 
നിന്റെ പക്കല്‍ ഉണ്ട്!
എന്നും നിന്റെ കൂടെ ഉണ്ട്!
വിശ്വാസം എന്ന അണയാത്ത ജ്യോതി
നിന്റെ പക്കല്‍ ഉണ്ട്!

അതുകൊണ്ടു ധൈര്യമായി ചിരിക്കു..
കൈ കൊട്ടി ചിരിക്കു!
വിടാതെ ചിരിക്കു!

ചിരിച്ചു കൊണ്ടു ഈ ലോകം ജയിക്കു!
ചിരിച്ചു കൊണ്ടു ഈ മനുഷ്യരെ ജയിക്കു!
ചിരി കൊണ്ടു നിന്നെ തന്നെ ജയിക്കു!
ചിരികൊണ്ട് ജയിക്കാന്‍ സാധിക്കാത്തത് 
ഒന്നുമില്ല!

ഞാന്‍ പഠിച്ച പാഠം!

രാധേകൃഷ്ണാ
പോരാടൂ!
നിനക്കു സാധിക്കും പോരാടൂ! 
നിനക്കു ബലമുണ്ട് പോരാടൂ!
നിന്നില്‍ ശക്തിയുണ്ട് പോരാടൂ!
നിന്റെ കൂടെ കൃഷ്ണന്‍ ഉണ്ട് 
അത് കൊണ്ടു പോരാടൂ!

വിജയത്തെ കുറിച്ച് ചിന്തിക്കാതെ പോരാടൂ!
തോല്‍വിയെ കുറിച്ച് ഭയപ്പെടാതെ പോരാടൂ!
 അപമാനത്തെ കുറിച്ച് ചിന്തിക്കാതെ പോരാടൂ!
എന്ത് വന്നാലും കലങ്ങാതെ പോരാടൂ!
ധൈര്യം കൈ വിടാതെ പോരാടൂ!

പോരാടിയില്ലെങ്കില്‍ ജീവിതം തന്നെ ഒരു യുദ്ധമാകും!
പോരാടിയാല്‍ ഈ ലോകം നിന്നെ ബഹുമാനിക്കും!
ഈ ലോകത്ത് പോരാടാതെ ജീവിതമില്ല!

ജനനം ഒരു പോരാട്ടം!
വിശപ്പ്‌ ഒരു പോരാട്ടം!
     ആരോഗ്യം ഒരു പോരാട്ടം!
സ്നേഹം ഒരു പോരാട്ടം!
അത് കൊണ്ടു പോരാടൂ!
പരിശ്രമത്തോടെ
പോരാടൂ!

ഇവിടെ പോരാട്ടം ഇല്ലെങ്കില്‍ ജീവിതം 
ഒരു നരകം!
ഇവിടെ പോരാടാന്‍ മടിക്കുന്നവര്‍ക്ക് 
ജീവിതം ഭയങ്കരം!
ഇവിടെ പോരാടാത്തവര്‍
      
ഇവിടെ പോരാട്ടത്തില്‍ നിന്നും അകലുന്നവര്‍
ജീവിതത്തില്‍ നിന്നും അകലുന്നു! 

ഇവിടെ പോരാടാന്‍ ഭയപ്പെടുന്നവരെ
ജീവിതം അകറ്റി വെക്കുന്നു!

മരവും ചെടിയും പോരാടുന്നു!
പക്ഷിയും മൃഗവും പോരാടുന്നു!
ഈച്ചയും എറുമ്പും പോരാടുന്നു!
ഹേ മനുഷ്യാ! നീയും പോരാടൂ!
ജീവിതം അവസാനിക്കുന്നത് വരെ 
പോരാടണം എന്നതാണ് ഞാന്‍ ജീവിതത്തില്‍
നിന്നും പഠിച്ച പാഠം!
ഇത് തന്നെ എന്റെ ജീവിതത്തിന്റെ ബലം!
ഇത് തന്നെ എന്റെ വേദസാരം!

Friday, April 29, 2011

നന്നായി ജീവിക്കാം!

രാധേകൃഷ്ണാ 
നാം സൂക്ഷിച്ചു ഇരിക്കുന്നത് വരെ നമ്മെ
ആര്‍ക്കും ചീത്തയാക്കാന്‍ സാധിക്കില്ല!
നാം അപമാനത്തെ വാഹവെക്കാത്തതു വരെ
ആര്‍ക്കും നമ്മെ അപമാനിക്കാന്‍ സാധിക്കില്ല!
നാം ഭഗവാന്റെ കുഞ്ഞുങ്ങളാണ് എന്ന ചിന്ത 
ഉള്ളതു വരെ ആര്‍ക്കും നമ്മെ ഒതുക്കി വയ്ക്കാന്‍ 
സാധിക്കില്ല!
നമ്മുടെതെല്ലാം കൃഷ്ണന്റെ എന്ന് 
വിചാരിച്ചിരിക്കുന്നത് വരെ നമ്മുടെ 
സ്വത്തിനെ ആര്‍ക്കും കൊള്ളയടിക്കാന്‍
സാധിക്കില്ല! 
നമ്മളുടെ ജീവിതത്തിന്റെ ചുമതലയെ 
നാം കൃഷ്ണന്റെ കൈയില്‍ ഏല്‍പ്പിച്ചിരിക്കുന്നത് 
വരെ ആര്‍ക്കും നമ്മെ പറ്റിക്കാന്‍ സാധിക്കില്ല!
നാം ശരീരമാല്ലാ ആത്മാ എന്ന ചിന്ത ഉള്ളതുവരെ
ആരെകൊണ്ടും നമ്മെ നശിപ്പിക്കാന്‍ 
സാധിക്കില്ല!
നമ്മുടെ നാവില്‍ കൃഷ്ണ നാമജപം ഉള്ളത് വരെ
നമുക്ക് എവിടെയും തോല്‍ക്കാന്‍ സാധിക്കില്ല!
ഗുരുവില്‍ ദൃഡമായ വിശ്വാസം ഉള്ളത് വരെ 
ഇതു സ്ഥിതിയിലും നാം വീഴില്ല!
ജീവിതത്തെ കൃഷ്ണപ്രസാദമായി 
നിനച്ചിരിക്കുന്നതു  വരെ നാം
നന്നായി ജീവിക്കും!

Wednesday, April 27, 2011

ജീവിതം തന്നെ തപസ്സു!

രാധേകൃഷ്ണാ
ജീവിതം സുന്ദരമായത്!
ജീവിതം അപാരമായത്!
ജീവിതം പ്രയോജനമുള്ളതു!
ജീവിതം അര്‍ത്ഥമുള്ളത്!
  ജീവിതം ആനന്ദമായത്!
ജീവിതം അതിശയമായത്!
ജീവിതം ലളിതമായത്! 
ജീവിതം വ്യതയാസമായത്!
ജീവിതം ഒരു കടം കഥ!
ജീവിതം രസമായത്!
ജീവിതം നിറവുള്ളത്!
ജീവിതം ആശീര്‍വാദമുള്ളത്!
ജീവിതം അനുഭവമാണ്!
ജീവിതം ഉത്തരം ഉള്ളത്!
ജീവിതം വരമാണ്!
ജീവിതം ആവശ്യമായത്!
ജീവിതം സമ്മാനമാണ്! 
ജീവിതം അവസരമാണ്!
ജീവിതം കൂടെ വരുന്നത്!
ജീവിതം പാഠമാണ്! 

ജീവിതം പല അര്‍ത്ഥങ്ങള്‍ ഉള്ളത്!
നീ തന്നെ നിന്റെ ജീവിതത്തിന്റെ 
അര്‍ത്ഥങ്ങളെ അറിയണം!

നീ തന്നെ നിന്റെ ജീവിതത്തിന്റെ മഹത്വത്തെ
മനസ്സിലാക്കണം!

നീ തന്നെ നിന്റെ ജീവിതത്തിന്റെ വിലയെ 
ഉയര്‍ത്തണം!  
നീ തന്നെ നിന്റെ ജീവിതത്തെ ആസ്വദിക്കണം!

നീ തന്നെ നിന്റെ ജീവിതത്തിനു അര്‍ഥങ്ങള്‍ 
നല്‍കണം!

നീ തന്നെ നിന്റെ ജീവിതത്തെ ശ്ലാഘിക്കണം!
നീ തന്നെ നിന്റെ ജീവിതത്തെ മാറ്റണം!

നീ തന്നെ നിന്റെ ജീവിതത്തെ ജീവിക്കണം!
 
നിന്റെ ജീവിതം നീവിക്കു!
നിന്റെ ജീവിതം വേറെ!
അടുത്തവരുടെ  ജീവിതം വേറെ! 
മനസ്സിലാക്കി ജീവിക്ക്! 
ജീവിതം തന്നെ ഒരു തപസ്സ്!

Saturday, April 23, 2011

ശ്രദ്ധിക്കു!

രാധേകൃഷ്ണാ
നിന്നെ ശ്രദ്ധിക്കു!
നിന്റെ മനസ്സിനെ ശ്രദ്ധിക്കു!
നീ ചെയ്യുന്നത് ശ്രദ്ധിക്കു!
നിന്റെ ചിന്തകളെ ശ്രദ്ധിക്കു!
നിന്റെ പെരുമാറ്റങ്ങളെ ശ്രദ്ധിക്കു!
നിന്റെ വര്‍ത്തമാനം ശ്രദ്ധിക്കു!
നിന്റെ പരിശ്രമം ശ്രദ്ധിക്കു!
നിന്റെ ശരീരത്തെ ശ്രദ്ധിക്കു!
നിന്റെ ആനന്ദത്തെ ശ്രദ്ധിക്കു!
നിന്റെ അലസതയെ ശ്രദ്ധിക്കു!
 നിന്റെ തെറ്റുകളെ ശ്രദ്ധിക്കു!
നിന്റെ വിഡ്ഢിത്തങ്ങളെ ശ്രദ്ധിക്കു! 
നിന്റെ ഭയത്തെ ശ്രദ്ധിക്കു! 
 നിന്റെ ധൈര്യത്തെ ശ്രദ്ധിക്കു! 
നിന്റെ ചുമതലകളെ ശ്രദ്ധിക്കു! 
നിന്റെ കര്‍ത്തവ്യങ്ങളെ ശ്രദ്ധിക്കു!
നിന്റെ സ്വഭാവ ശുദ്ധിയെ ശ്രദ്ധിക്കു!
നിന്റെ ശ്രദ്ധിക്കു! 
നിന്റെ ആലോചനകളെ ശ്രദ്ധിക്കു! 
 നിന്റെ ആരോഗ്യത്തെ ശ്രദ്ധിക്കു!
നിന്റെ പ്രതീക്ഷകളെ ശ്രദ്ധിക്കു! 
 നിന്റെ നിരാശകളെ ശ്രദ്ധിക്കു! 
നിന്റെ പരാജയങ്ങളെ ശ്രദ്ധിക്കു!
നിന്റെ വിജയങ്ങളെ ശ്രദ്ധിക്കു! 
 നിന്റെ ക്ഷമയെ ശ്രദ്ധിക്കു! 
നിന്റെ ഭക്തിയെ ശ്രദ്ധിക്കു!  
നിന്റെ ജീവിതത്തെ ശ്രദ്ധിക്കു!

ഇവയൊക്കെ കഴിഞ്ഞിട്ട് മറ്റുള്ളവരുടെ
കുറ്റങ്ങള്‍ ശ്രദ്ധിക്കു!
ഇതൊന്നും നേരെ ചെയ്യാന്‍ സമയമില്ല പോലും!
മറ്റുള്ളവരെ ദൂഷിക്കാന്‍ സമയം പോരാ പോലും!

നേരെ ജീവിക്കാനാണ് സമയം!
മനസ്സിലാക്കുന്നവര്‍ ഭാഗ്യശാലികള്‍!  

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP