Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, June 30, 2011

ഹോ സമാധാനമായി!

രാധേകൃഷ്ണാ 
എനിക്കു കാമം കൂടുതലാണ്! 
എനിക്കു കോപം കൂടുതലാണ്!
എനിക്കു അഹംഭാവം കൂടുതലാണ്!
 എനിക്കു സ്വാര്‍ത്ഥത കൂടുതലാണ്!
എനിക്കു അഭിമാനം കൂടുതലാണ്! 
എനിക്കു അഹങ്കാരം കൂടുതലാണ്! 
 എനിക്കു അസൂയ കൂടുതലാണ്!
എനിക്കു വെറുപ്പ്‌ കൂടുതലാണ്! 
 എനിക്കു അത്യാഗ്രഹം കൂടുതലാണ്!
 എനിക്കു ക്ഷമ ഇല്ല!
 എനിക്കു വിനയം ഇല്ല!
 എനിക്കു ശ്രദ്ധ ഇല്ല! 
എനിക്കു അലസത ഇഷ്ടമാണ്!
 എനിക്കു വെറുതെയിരിക്കാന്‍ ഇഷ്ടമാണ്!
 എനിക്കു മറ്റുള്ളവരെ കുറ്റം പറയുന്നത് ഇഷ്ടമാണ്! 
 എനിക്കു എല്ലാവരും എന്നെ ശ്ലാഘിക്കുന്നത്
വളരെ ഇഷ്ടമാണ്! 
എനിക്കു എന്നെ ആരെങ്കിലും കുറ്റം 
പറഞ്ഞാല്‍ ഇഷ്ടമേയല്ല!
ഞാന്‍ എന്റെ ശരീരത്തെ കഷ്ടപ്പെടുത്തി 
ഭക്തി ചെയ്യില്ല!
എന്റെ ഹൃദയം കൃഷ്ണനെ ഓര്‍ത്തു പൊട്ടിക്കരയില്ല!
എന്റെ ബുദ്ധി കൃഷ്ണന് വേണ്ടി മാത്രം ജീവിക്കില്ല!
എപ്പോഴും കൃഷ്ണ നാമം ജപിക്കാന്‍ ആഗ്രഹം ഇല്ല!
ഞാന്‍ ഇത്രയ്ക്ക് മോശമാണ്!
എന്നിട്ടും കൃഷ്ണന്‍ എന്നെ കൈവിട്ടില്ല.
 അവന്റെ നാമത്തെ എങ്ങനെയോ എന്നെ
കൊണ്ടു ജപിപ്പിച്ചു!
എത്രയോ സന്ദര്‍ഭങ്ങളില്‍ മറന്നു പോയി
കൃഷ്ണാ എന്നു എന്നെ കൊണ്ടു വിളിപ്പിച്ചു.
കൃഷ്ണന്‍ തന്റെ ക്ഷേത്രത്തിലേക്ക് എന്നെ
വിളിച്ചു കൊണ്ടു പോകുന്നു!
ഞാന്‍ പോലും അറിയാതെ എനിക്കു കൃഷ്ണനില്‍ 
വിശ്വാസം വരുത്തി. 
ഇതാണ് ആശ്ചര്യം...
ഇതാണ് അത്ഭുതം...
ഞാന്‍ എപ്പോഴെങ്കിലും പറയുന്ന കൃഷ്ണ നാമത്തിനു
പകരമായി ഇത്രയും ചെയ്തു കൊണ്ടിരിക്കുന്നു!
ഞാന്‍ അവരെ മറന്നു പോയാലും അവന്‍
എന്നെ മറക്കുന്നേയില്ല!
ആഹാ! ഇതല്ലേ സത്യമായ സ്നേഹം!
ഇതല്ലേ ശരിയായ പ്രേമം?
ഞാന്‍ കൃഷ്ണന്റെ പിറകെ പോകുന്നില്ല!
പക്ഷെ കൃഷ്ണന്‍ എന്റെ പിറകെ അലഞ്ഞു
നടക്കുന്നു!
ഞാന്‍ ഒരുത്തനെ തിരുത്താന്‍ 
എത്ര പാടു പെടുന്നു?
ഞാന്‍ ശരിയായ മാര്‍ഗ്ഗത്തില്‍ പോകാന്‍
എത്ര കാരുണ്യം വര്‍ഷിക്കുന്നു?
ഒന്ന് എനിക്കു നന്നായി മനസ്സിലായി!
കൃഷ്ണന്‍ എന്നെക്കാള്‍ ബാലശാലിയാണ്!
കൃഷ്ണന്‍ എന്നെക്കാള്‍ ഉത്തമനാണ്!
കൃഷ്ണന്‍ എന്നെക്കാള്‍ ബുദ്ധിമാനാണ്!
  കൃഷ്ണന്‍ എന്നെക്കാള്‍ ഉയര്‍ന്നവനാണ്!
കൃഷ്ണന്‍ എന്നെക്കാള്‍ അത്ഭുതമായവന്‍!
  കൃഷ്ണാ നിന്റെ ബലം മനസ്സിലായി!
അത് കൊണ്ടു ഇനി വ്യാകുലതയില്ല!
എന്നെക്കുറിച്ച് ഇനി വ്യാകുലതയില്ല!
എന്റെ കാര്യം നീ നോക്കിക്കൊള്ളും!
ഹോ! സമാധാനമായി.....
 ഇത്രയും ദിവസം ഞാന്‍ എങ്ങനെയിരുന്നാലും
എന്നെ തിരുത്തുന്ന ഒരാളെയാണ് ഞാന്‍
അന്വേഷിച്ചു കൊണ്ടിരുന്നത്!
ഇനി ഒക്കെ സുഖമായി! 

Tuesday, June 28, 2011

നിന്നെ തേടി വരും!

രാധേകൃഷ്ണാ 
നിന്റെ കടമയെ ചെയ്യു! 
കൃഷ്ണന്‍ നിന്നെ തേടി വരും....
അസൂയയെ കൊന്നു കളയു!
കൃഷ്ണന്‍ നിന്നെ തേടി വരും...
അഹംഭാവത്തെ നശിപ്പിച്ചു കളയു!
കൃഷ്ണന്‍ നിന്നെ തേടി വരും...
എല്ലാവരെയും സമമായി കരുതു!
കൃഷ്ണന്‍ നിന്നെ തേടി വരും...
വരുന്നത് അങ്ങനെ തന്നെ സ്വീകരിക്കു!
കൃഷ്ണന്‍ നിന്നെ തേടി വരും...
ചുമതലകളെ സന്തോഷത്തോടെ ഏറ്റെടുക്കു!
കൃഷ്ണന്‍ നിന്നെ തേടി വരും...
മാതാപിതാക്കളെ പൂജിക്കു!
  കൃഷ്ണന്‍ നിന്നെ തേടി വരും...
നിന്നാലാവുന്നത് ലോകത്തിനു വേണ്ടി ചെയ്യു!
കൃഷ്ണന്‍ നിന്നെ തേടി വരും...
ആരെയും കുറ്റം പറയാതിരിക്കു!
 കൃഷ്ണന്‍ നിന്നെ തേടി വരും...
ഇപ്പോഴും വിനയത്തോടു കൂടെ ഇരിക്കു! 
കൃഷ്ണന്‍ നിന്നെ തേടി വരും...
എന്നും വിശ്വാസത്തോടെ ഇരിക്കു!
  കൃഷ്ണന്‍ നിന്നെ തേടി വരും...
നേരം പാഴാക്കാതെ ഇരിക്കു!
  കൃഷ്ണന്‍ നിന്നെ തേടി വരും...
ആവശ്യമില്ലാത്തത് ചെയ്യാതെ ഇരിക്കു!
കൃഷ്ണന്‍ നിന്നെ തേടി വരും...
ആരെയും അപമാനിക്കാതെ ഇരിക്കു!
കൃഷ്ണന്‍ നിന്നെ തേടി വരും...
ഇപ്പോഴും നാമജപം ചെയ്യു!
കൃഷ്ണന്‍ നിന്നെ തേടി വരും...
എന്ത് സംഭവിച്ചാലും കലങ്ങാതിരിക്കു!
കൃഷ്ണന്‍ നിന്നെ തേടി വരും...
ഇതെല്ലാം ചെയ്യാതെ കൃഷ്ണനെ ഇനിയും 
കണ്ടില്ല എന്ന് പുലമ്പരുത്!
ഇതെല്ലാം ചെയ്തു കഴിഞ്ഞാല്‍ 
 കൃഷ്ണന്‍ നിന്നെ തേടി വരും...
വന്നു കഴിഞ്ഞു എന്നോടു പറയു!
തീര്‍ച്ചയായും വരും!
നിന്നെ തേടി വരും!
 കൃഷ്ണന്‍ നിന്നെ തേടി വരും!
നിന്റെ കൃഷ്ണന്‍ നിന്നെ തേടി വരും!

Monday, June 27, 2011

വിജയം നിനക്കു!

രാധേകൃഷ്ണാ
നില്‍ക്കു..
കുറച്ചു നില്‍ക്കു...

നിന്നെ കുറിച്ചു ചിന്തിക്കാന്‍ കുറച്ചു
സമയം ഒതുക്കു...

നിന്റെ ശരീരത്തിന്റെ ആവശ്യങ്ങള്‍ക്കായി
ഓടിക്കൊണ്ടിരിക്കുന്ന അറിവുള്ള മനുഷ്യാ!
ഒന്ന് നില്‍ക്കു...
നല്ലപോലെ ശ്രദ്ധിക്കു...
ശരിയായ തീരുമാനം എടുക്കു...
എന്നിട്ട് ധൈര്യമായി മുന്നേറു....

നിന്റെ മനസ്സിന്റെ ഓട്ടത്തെ ശ്രദ്ധിക്കു!
നിന്റെ ആഗ്രഹത്തിന്റെ സീമയെ ശ്രദ്ധിക്കു!
നിന്റെ ചിന്തകളുടെ വൈപരീത്യം ശ്രദ്ധിക്കു!
നിന്റെ കര്‍മ്മങ്ങളുടെ ഫലങ്ങളെ ശ്രദ്ധിക്കു!
നിന്റെ പരിശ്രമത്തിന്റെ പോക്കിനെ ശ്രദ്ധിക്കു!
നിന്റെ ജീവിതത്തിന്റെ മാര്‍ഗ്ഗത്തെ ശ്രദ്ധിക്കു!
നിന്റെ കോപത്തിന്റെ ആവശ്യകതയെ ശ്രദ്ധിക്കു!
നിന്റെ പരാജയത്തിന്റെ കാരണത്തെ ശ്രദ്ധിക്കു!
നിന്റെ സമയത്തിന്റെ മൂല്യത്തെ ശ്രദ്ധിക്കു!
നിന്നെ കബളിപ്പിക്കുന്നവരുടെ 
കഴിവിനെ ശ്രദ്ധിക്കു!
നിന്നെ നിന്ദിക്കുന്നവരുടെ ഹൃദയം ശ്രദ്ധിക്കു!
നിന്റെ ഭയത്തെ ശ്രദ്ധിക്കു!
നിന്റെ ധൈര്യത്തെ ശ്രദ്ധിക്കു!
നിന്റെ സംശയത്തെ  ശ്രദ്ധിക്കു!
നിന്റെ വെപ്രാളത്തെ ശ്രദ്ധിക്കു!
നിന്റെ അറിവില്ലായ്മയെ ശ്രദ്ധിക്കു!
നിന്റെ ആര്‍ത്തിയെ ശ്രദ്ധിക്കു!
നിന്റെ അന്വേഷണത്തെ ശ്രദ്ധിക്കു!

ക്ഷമയോടെ ശ്രദ്ധിക്കു!
തെളിവായി ശ്രദ്ധിക്കു!
ധൈര്യമായി ശ്രദ്ധിക്കു!

എന്നിട്ട് ഒരു തീരുമാനത്തില്‍ എത്തു!
നിന്റെ മാര്‍ഗ്ഗം തീരുമാനിച്ച ശേഷം
അതു വഴി നടക്കു!
വിജയം നിനക്കു! 

Monday, June 6, 2011

ജന്മദിനം!


ഞാന്‍ എന്തിനു ജനിച്ചു???

ഞാന്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍
ഇപ്പോള്‍ ജീവനോടെ ഇരിക്കില്ലായിരുന്നു!

ജീവനോടെ ഇല്ലായിരുന്നുവെങ്കില്‍
എന്റെ ഗുരുജിയമ്മയെ ദര്‍ശിച്ചിരിക്കില്ല!

ദര്‍ശിച്ചില്ലായിരുന്നുവെങ്കില്‍ 
രാധേകൃഷ്ണാ നാമം അറിഞ്ഞിരിക്കില്ല!

അറിഞ്ഞില്ലായിരുന്നുവെങ്കില്‍
എന്നെ മനസ്സിലാക്കുമായിരുന്നില്ല!

മനസ്സിലാക്കിയില്ലായിരുന്നുവെങ്കില്‍
കൃഷ്ണനെ അനുഭവിച്ചിരിക്കില്ല!

അനുഭവിച്ചില്ലായിരുന്നുവെങ്കില്‍ 
ജീവിതത്തില്‍ ഭക്തി ചെയ്തിരിക്കില്ല!

ഭക്തി ചെയ്തില്ലായിരുന്നുവെങ്കില്‍ 
ജീവിതത്തെ അറിഞ്ഞു ആസ്വദിക്കില്ലായിരുന്നു!

ആസ്വദിച്ചില്ലായിരുന്നുവെങ്കില്‍ 
മനുഷ്യനായി ഇരിക്കില്ലായിരുന്നു!

അത് കൊണ്ടു ഞാന്‍ മനുഷ്യനായി 
ഇരിക്കുന്നത് ജനിച്ചത്‌ കൊണ്ടാണ്!

ഈ ശരീരത്തെ വഹിച്ച എന്റെ 
അമ്മയ്ക്കു നന്ദി!

ഈ ശരീരം നല്‍കിയ പിതാവിനു നന്ദി!

ഈ ശരീരം രക്ഷിച്ച കൃഷ്ണനു നന്ദി!

എന്നെ മനുഷ്യനാക്കിയ ഗുരുജിയമ്മയ്ക്കു നന്ദി!  

നന്ദി...നന്ദി...നന്ദി...

ഈ ശരീരത്തില്‍ ജീവനായിരിക്കുന്ന കൃഷ്ണാ....

നിന്നെ ശരണം പ്രാപിക്കുന്നു...
നിന്നെ വിശ്വസിക്കുന്നു...
നിന്റെ തിരുവടികളെ പിടിക്കുന്നു...

നിന്റെ ഇഷ്ടം പോലെ ഈ ശരീരവും
ആത്മാവും അനുഭവിച്ചു കൊള്ളു...
 ഇത് തന്നെയാണ് എന്റെ ജന്മദിനത്തില്‍
നീ തരുന്ന സമ്മാനം!
അതിനു വേണ്ടി കാത്തിരിക്കുന്നു!

Friday, May 27, 2011

മരിച്ചു പോകു...

രാധേകൃഷ്ണാ
എന്തു വില?
നിന്റെ കണ്ണുകളുടെ വില എന്തു?
നിന്റെ ചെവികളുടെ വില എന്തു?


നിന്റെ കൈകളുടെ വില എന്തു?
നിന്റെ കാലുകള്‍ക്ക് എന്തു വില?


നിന്റെ ചിന്തകളുടെ വില എന്തു?
നിന്റെ മനസ്സിന് എന്തു വില?


നിന്റെ ശരീരത്തിന്റെ വില എന്തു?
നിന്റെ ബുദ്ധിക്കു എന്തു വില?


നിന്റെ ജീവന്റെ വില എന്തു?
നിന്റെ ആനന്ദത്തിനു എന്തു വില?


നിന്റെ ജീവിതത്തിന്റെ വില എന്തു?
നിന്റെ നേരത്തിനു എന്തു വില?


നിന്റെ ആരോഗ്യത്തിന്റെ വില എന്തു?
ആലോചിച്ചു നോക്കു!


നീ വിലമാതിപ്പില്ലാത്തവന്‍/ഇല്ലാത്തവള്‍....


അത് കൊണ്ടു നീ ജീവിച്ചു കാണിക്കണം...


ഒതുങ്ങിയിരുന്നത് മതി..
ഭയന്നതു മതി...
കുഴങ്ങിയത് മതി....
കരഞ്ഞത് മതി...
സംശയിച്ചത് മതി...


പുതിയതായി ആരംഭിക്കു...
നിന്നെ പുതിയതായി മാറ്റി ക്കൊണ്ടു തുടങ്ങു...


നിന്റെ പുതിയ ജീവിതം തുടങ്ങു..
ഇന്നലെ തോറ്റു പോയ നീ ഇന്നില്ല...
ഇന്ന് ജയിക്കാനായി നീ പുതിയതായി വന്നിരിക്കുന്നു..


പഴയത് വലിച്ചെറിയു...
പുതിയ വിത്തായി നിന്നെ ജീവിതത്തില്‍ വിതയ്ക്കു..
പുതിയ വിശ്വാസത്തെ വെള്ളമായി ഒഴിക്കു..
പുതിയ ബലത്തെ സൂര്യ വെളിച്ചമായി കാണിക്കു...
പുതിയ പരിശ്രമത്തെ വേലിയായി കെട്ടു...

വിജയിക്ക്...
നിന്നെ ജയിക്കു..


ലോകത്തില്‍ നിന്റെ വിലയെ നീ നിര്‍ണ്ണയിക്കു....
ലോകത്തില്‍ നിന്റെ മര്യാടയെ നീ തീരുമാനിക്കു..
ലോകത്തില്‍ നിന്റെ ജീവിതത്തിന്റെ അര്‍ത്ഥത്തെ നീ 
നിരൂപിക്കു..


ഉടന്‍ ചെയ്യ്..
നിന്റെ ശരീരം വീഴും മുമ്പ് ചെയ്യ്...


നീ വീഴില്ല എന്ന് തെളിയിച്ചിട്ടു നിന്റെ
ശരീരത്തെ തള്ളി കളയു..
പിന്നെ ഈ ലോകം വിട്ടു പോകു...
അതു വരെ പോരാടു...


നിരൂപിച്ചിട്ടു മരിച്ചു പോകു..
അതു വരെ ജീവിക്കു...
അതിനു വേണ്ടി ജീവിക്കു..
നിനക്ക് നിന്നെ നിരൂപിക്കു...

Monday, May 23, 2011

കൃഷ്ണ ഭക്തി...

രാധേകൃഷ്ണാ
കൃഷ്ണന്‍ ഉണ്ട്!
എനിക്കതു മതി...
പ്രയാസങ്ങള്‍ വന്നോട്ടെ!
കൃഷ്ണന്‍ ഉണ്ട്!
എനിക്കതു മതി.... 
 പ്രശ്നങ്ങള്‍ കഷ്ടപ്പെടുതട്ടെ!
കൃഷ്ണന്‍ ഉണ്ട്!
എനിക്കതു മതി.... 
രോഗങ്ങള്‍ നോവിക്കട്ടെ!
കൃഷ്ണന്‍ ഉണ്ട്!
എനിക്കതു മതി.... 
ദുഃഖങ്ങള്‍ കളിയാടട്ടെ!
കൃഷ്ണന്‍ ഉണ്ട്!
എനിക്കതു മതി....
 
ഇതു എങ്ങനെ വേണമെങ്കിലും സംഭവിക്കട്ടെ!
കൃഷ്ണന്‍ ഉണ്ട്!
എനിക്കതു മതി....
 
ഞാന്‍ കൃഷ്ണനോടു പണം ചോദിക്കില്ല...

ഞാന്‍ കൃഷ്ണനോടു സ്വൈരം ചോദിക്കില്ല.... 

ഞാന്‍ കൃഷ്ണനോടു ധൈര്യം ചോദിക്കില്ല.... 

ഞാന്‍ കൃഷ്ണനോടു ആനന്ദം ചോദിക്കില്ല.... 

ഞാന്‍ കൃഷ്ണനോടു ആരോഗ്യം ചോദിക്കില്ല.... 

 ഞാന്‍ കൃഷ്ണനോടു വിജയം ചോദിക്കില്ല.... 

ഞാന്‍ കൃഷ്ണനോടു രാജപദവി ചോദിക്കില്ല....  

ഞാന്‍ കൃഷ്ണനോടു പേരും പെരുമയും ചോദിക്കില്ല.... 

 ഞാന്‍ കൃഷ്ണനോടു സ്വത്ത് ചോദിക്കില്ല.... 

 ഞാന്‍ കൃഷ്ണനോടു മോക്ഷം ചോദിക്കില്ല....  

 ഞാന്‍ കൃഷ്ണനോടു ഒന്നുമേ ചോദിക്കില്ല....

എനിക്ക് കൃഷ്ണന്റെ പക്കല്‍ നിന്നും ഒന്നും വേണ്ടാ!

കൃഷ്ണന്‍ എന്റെ കൂടെ ഉണ്ടെങ്കില്‍ എനിക്ക്
അത് മാത്രം മതി!

കൃഷ്ണന്‍ എന്നെ വിട്ടു പോകാതിരുന്നാല്‍ 
എനിക്ക് അത് മാത്രം മതി!

കൃഷ്ണന്‍ എന്റെ മേല്‍ അളവില്ലാതെ പ്രിയം
വെച്ചിട്ടുണ്ടെങ്കില്‍ എനിക്ക് അത് മാത്രം മതി!

എന്റെ ഭക്തിക്കു എനിക്ക് ഒന്നും തന്നെ 
കൃഷ്ണനില്‍ നിന്നും വേണ്ടാ!

എനിക്ക് ഭക്തി മതി!
കൃഷ്ണ ഭക്തി മാത്രം മതി!
എല്ലാ ജന്മത്തിലും ഇത് മതി!

ഇതല്ലാതെ മറ്റൊന്നും സുഖമില്ല!
ഇതിനെ വിട്ടിട്ടു മറ്റെന്തു കിട്ടിട്ടാണ് സുഖം?
 അത് കൊണ്ടു എനിക്കു കൃഷ്ണ ഭക്തി തന്നെ മതി!!!! 

Sunday, May 22, 2011

ആര്‍ക്കു സ്വന്തം?

രാധേകൃഷ്ണാ 
ഈ ശരീരം ആര്‍ക്കു സ്വന്തം?
ഗര്‍ഭത്തില്‍ പത്തു  മാസം ചുമന്ന
അമ്മയ്ക്കോ?
തന്റെ ബീജത്തെ വിതച്ച അച്ഛനോ?

സുഖമായി കൊഞ്ചി ആനന്ദിക്കുന്ന ബന്ധുക്കള്‍ക്കോ?

പാഠം പഠിപ്പിക്കുന്ന ആധ്യാപകനോ?

ജോലി തന്നു ശമ്പളം നല്‍കുന്ന യജമാനനോ?
   
ചെറുപ്പത്തില്‍ സുഖം നല്‍കുന്ന ഭാര്യയ്ക്കോ/ഭര്‍ത്താവിനോ?
വാര്‍ദ്ധക്യത്തില്‍ കൂടെ ഇരുന്നു രക്ഷിക്കുന്ന
മരുമകനോ മരുമകള്‍ക്കോ?

വിവിധയിനം രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്ന
വൈദ്യനോ?

നമ്മുടെ മാനം മറയ്ക്കുന്ന വസ്ത്രത്തിനോ?

ആവശ്യത്തിനു ഉതകുന്ന സുഹൃത്തുക്കള്‍ക്കോ?


തന്റെ വശത്തേക്ക് വലിക്കുന്ന കാമത്തിനോ?


സ്വയം മറപ്പിക്കുന്ന കോപത്തിനോ?


വിറപ്പിക്കുന്ന ഭയത്തിനോ?


ആവശ്യമുള്ള സുഖത്തിനെ തരുന്ന
പണത്തിനോ? 


കൂടെ കൂടെ കഷ്ടപ്പെടുത്തുന്ന രോഗങ്ങള്‍ക്കോ?


അന്ത്യകാലത്ത് കത്തിച്ചു ചാമ്പലാക്കുന്ന
അഗ്നിക്കോ?


കുഴിച്ചു മൂടിയാല്‍ ഭക്ഷിക്കുന്ന പുഴുക്കള്‍ക്കോ?

അല്ലെങ്കില്‍ ഈ ശരീരത്തില്‍ വര്‍ഷങ്ങളായി 
കുടികൊള്ളുന്ന നമുക്കോ?


ഈ ശരീരത്തിന്റെ കാരണമായ പാപ
പുണ്യങ്ങള്‍ക്കോ?


തന്റെ ഇഷ്ടത്തിന് ആട്ടി വെയ്ക്കുന്ന 
അടങ്ങാത്ത മോഹങ്ങള്ക്കോ? 


നമുക്ക് അനുഗ്രഹം നല്‍കുന്ന ദൈവത്തിനോ?


ആലോചിച്ചു പറയു!


ആര്‍ക്കു സ്വന്തം?
ഈ ശരീരം ആര്‍ക്കു സ്വന്തം?
നിന്റെ ശരീരം ആര്‍ക്കു സ്വന്തം?

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP