Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, February 10, 2012

എന്റെ ജീവിതം..

രാധേകൃഷ്ണാ
 
എന്റെ ജീവിതം!
 
എന്റെ ജീവിതം എന്നെ സ്നേഹിക്കുന്നു!
 
എന്റെ ജീവിതം എന്നിക്കു മതിപ്പു തരുന്നു! 
 
എന്റെ ജീവിതം എന്നെ ശ്ലാഘിക്കുന്നു!
 
എന്റെ ജീവിതം എന്നെ ആസ്വദിക്കുന്നു!
 
 എന്റെ ജീവിതം എന്നെ കൊഞ്ചുന്നു!

എന്റെ ജീവിതം എന്നെ ഉയര്‍ത്തുന്നു!

എന്റെ ജീവിതം എനിക്കു പക്വത നല്‍കുന്നു!
 
എന്റെ ജീവിതം എന്നെ സഹായിക്കുന്നു!
 
എന്റെ ജീവിതം എനിക്കു വിശ്വാസം തരുന്നു!
 
  എന്റെ ജീവിതം എന്നെ അനുഗ്രഹിക്കുന്നു!
 
എന്റെ ജീവിതം എന്നോടു കളിക്കുന്നു!

എന്റെ ജീവിതം എനിക്കു അറിവ് നല്‍കുന്നു!

എന്റെ ജീവിതം എന്റെ കൂടെ ഇരിക്കുന്നു!

എന്റെ ജീവിതം എനിക്കു ബലം തരുന്നു!

എന്റെ ജീവിതം എനിക്കു പാഠം നല്‍കുന്നു!

എന്റെ ജീവിതം എന്റെ ബലം! എന്റെ ജീവിതം എന്റെ ധനം!
എന്റെ ജീവിതം എന്റെ വിജയം!
 
എന്റെ ജീവിതം എന്നില്‍ വിശ്വാസം അര്‍പ്പിക്കുമ്പോള്‍
ഞാന്‍ എന്തു കൊണ്ടു ജീവിതത്തെ വിശ്വസിച്ചു കൂടാ?  
 
എന്റെ ജീവിതം എന്നെ ആസ്വദിക്കുമ്പോള്‍
ഞാന്‍ എന്തു കൊണ്ടു ജീവിതത്തെ ആസ്വദിച്ചു കൂടാ?
 
എന്റെ ജീവിതം എന്നില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍
ഞാന്‍ എന്തു കൊണ്ടു ജീവിതത്തെ ശ്രദ്ധിച്ചു കൂടാ?
 
ആരു വേണമെങ്കിലും എന്തു വേണമെങ്കിലും
ചിന്തിക്കട്ടെ, പറയട്ടെ... 
എന്റെ ജീവിതം എന്റെതാണ്...
അതു ഞാന്‍ ജീവിക്കുക തന്നെ ചെയ്യും!
എന്റെ ജീവിതമേ നിനക്കു നന്ദി...
 
നീയും നിന്റെ ജീവിതം ആസ്വദിക്കു..
നീയും നിന്റെ ജീവിതം അനുഭവിക്ക്...
നീയും നിന്റെ ജീവിതത്തെ ബഹുമാനിക്കു...
 നീയും നിന്റെ ജീവിതത്തെ ഉപയോഗിക്കു!

Monday, February 6, 2012

നിന്നെ ശിക്ഷിക്കും....

രാധേകൃഷ്ണാ

പ്രായമായാല്‍ വായടച്ചു വയ്ക്കണോ?

പ്രായമായാല്‍ എല്ലാവരുടെയും ചെയ്തികള്‍
സഹിച്ചു കൊണ്ടിരിക്കണമോ?

പ്രായമായാല്‍ ചെറിയവരുടെ എല്ലാ 
കര്‍മ്മങ്ങളും അംഗീകരിക്കണോ? 

പ്രായമായാല്‍ രോഗം വന്നാല്‍
ഉടനെ മരിച്ചു പോകണോ?

പ്രായമായാല്‍ ജീവിതത്തില്‍ ജീവശ്ചവമായി
തീരണമോ?

പ്രായമായാല്‍ പുലമ്പാന്‍ പാടില്ലേ?
 പ്രായമായാല്‍ കരയാന്‍ പാടില്ലേ?
പ്രായമായാല്‍ ഒതുങ്ങിയിരിക്കണോ ?

പ്രായമായാല്‍ ചികിത്സിക്കാന്‍ പാടില്ലേ?

പ്രായമായാല്‍ എന്തു?
ശരീര ബലം പോയാല്‍ എന്തു?

പ്രായമായവര്‍ ഒരു ഭാരം അല്ല..

നമ്മുടെ കൈയിലുള്ള നിധിയാണവര്‍...
    പൊന്മുട്ട ഇടുന്ന താറാവ്...

നിനക്കു പക്വത എന്ന പൊന്മുട്ട 
തരുന്ന താറാവ്...

നിനക്കു ധൈര്യം എന്ന പൊന്മുട്ട
തരുന്ന താറാവ്...

വാര്‍ദ്ധക്യം എത്തുന്നതിനു മുന്‍പ്
നിനക്കു അതിനെ മനസ്സിലാക്കിത്തരുന്ന നിധി..


വാര്‍ദ്ധക്യം നിനക്കും ഉണ്ട്
വാര്‍ദ്ധക്യം എനിക്കും ഉണ്ട്...

നാളെ നമക്കും ശരീര ബലക്ഷയം വരും..
നാളെ നമുക്കും രോഗങ്ങള്‍ വരും..
നാളെ നമുക്കും തളര്‍ച്ച വരും..
നാളെ നമുക്കും മരണ കിടക്ക ഉണ്ട്...
നാളെ നമുക്കും വയ്യാഴിക വരും...

ചെറുപ്പക്കാരെ ജാഗ്രത!
 വൃദ്ധ ജനങ്ങളെ നീ അപമാനിച്ചാല്‍
വാര്‍ദ്ധക്യം നിന്നെ ശിക്ഷിക്കും ..
നിന്റെ വാര്‍ദ്ധക്യം നിന്നെ ശിക്ഷിക്കും.. 
തീര്‍ച്ചയായും ശിക്ഷിക്കു...

വാര്‍ദ്ധക്യം വിടില്ലാ.
ജാഗ്രത! 

Saturday, February 4, 2012

ഒരു ഹിന്ദുവിന്റെ രോദനം....

രാധേകൃഷ്ണാ

വരദരാജാ...
 മതം മാറുന്നതു തടയു... 

രംഗരാജാ...
 മതം മാറ്റത്തെ തടുത്തു നിര്‍ത്തു....

ശ്രീനിവാസാ...
മതം മാറിയവരെ നേരെയാക്കു... 

പാണ്ഡുരംഗാ...
മതം മാറ്റുന്നവരെ അടക്കി വയ്ക്കു... 


ദ്വാരകാധീശാ...
മതം മാറ്റുന്ന ധനത്തെ നശിപ്പിച്ചു കളയു...


പാര്‍ത്ഥസാരഥി...
മതം മാറ്റ നിരോധന നിയമം കൊണ്ടു വരൂ...

ഗുരുവായൂരപ്പാ...
മതം മാറുന്നതു ദ്രോഹം എന്നു മനസ്സിലാക്കി കൊടുക്കു...

പത്മനാഭാ...
ഹിന്ദു മതത്തെ രക്ഷിക്കാന്‍ വെട്ടയാടൂ...

നമ്മുടെ ഭാരതത്തെ രക്ഷിക്കു..
ഒരു ഹിന്ദു കുഞ്ഞിന്റെ രോദനമാണിത്... 

Friday, February 3, 2012

വൈദ്യരേ....

രാധേകൃഷ്ണാ

വൈദ്യരേ.. 
എന്റെ രോഗങ്ങള്‍ പറയാം 
അതിനു ശേഷം എന്തു മരുന്ന് വേണോ 
അതു കുറിച്ചു തരു...

എന്നെ അഹംഭാവ രോഗം പാടു പെടുത്തുന്നു..

എനിക്കു പൊങ്ങച്ചം വളരെ കൂടുതലാണ്..

എന്നെ സീമയില്ലാത്ത കാമം ഉപദ്രവിക്കുന്നു...

രാവും പകലും ഇല്ലാതെ കോപം
എന്നെ ആട്ടി വെയ്ക്കുന്നു.. 

നാളും നക്ഷത്രവും നോക്കാതെ 
അസൂയ എന്നെ ഭരിക്കുന്നു..

നേരവും വസ്തുവും കണക്കാതാതെ 
വെറുപ്പ്‌ എന്നെ വാട്ടുന്നു...

ശരീരം ഒരു കര്‍മ്മത്തില്‍ വ്യാപരിക്കുമ്പോള്‍
മനസ്സ് മറ്റൊരിടത്തു അലയുന്നു... 

ആഗ്രഹങ്ങള്‍ക്കു ഒരു സീമയില്ലാതെ
തോന്നിയപോലെ പോകുന്നു...

ഈ രോഗങ്ങളാല്‍ ഞാന്‍ പെടുന്ന പാടു
ഉള്ളതു പോലെ പറയാന്‍ വയ്യ...

പുറത്തു പറഞ്ഞാല്‍ മറ്റുള്ളവര്‍
കളിയാക്കി ചിരിക്കുന്നു...

എത്രയോ വൈദ്യന്മാരെ കണ്ടു...

പലരും എന്റെ ശരീരത്തിനെ 
ചികിത്സിക്കുന്നു...

പക്ഷെ അങ്ങ് മാത്രം എന്റെ 
ശരീരം, മനസ്സ്, ആത്മാവ് 
മൂന്നിനും ചേര്‍ത്ത് ചികിത്സിക്കും
എന്നു ഞാന്‍ കേട്ടു... 


അതു കൊണ്ടു അങ്ങയെ കണ്ടു 
എന്റെ രോഗങ്ങളെ കുറിച്ച് പറഞ്ഞു
മരുന്നു വാങ്ങാന്‍ ഞാന്‍ വന്നു...
   
വൈദ്യരേ...
മുതിര്‍ന്ന വൈദ്യരേ...
വീരരാഘവ വൈദ്യരേ...

എന്റെ രോഗങ്ങള്‍ക്കു ഒരു ഒറ്റമൂലി തരു..
സുലഭമായ മരുന്നായിരിക്കണം..
ചെലവില്ലാത്ത മരുന്നായിരിക്കണം..

ഞാന്‍ പരമ ദരിദ്രനാണ്..
എന്റെ കൈയില്‍ ഒരുപാടു ധനമില്ല... 

വൈദ്യര്‍ വീരരാഘവന്‍ എന്നോടു പറഞ്ഞു.. 
'നിന്റെ രോഗങ്ങള്‍ക്കു ഒരൊറ്റ മരുന്നേ ഉള്ളു..
എന്നെ ശരണം പ്രാപിക്കു..'

അടിയന്‍ പറഞ്ഞു.
'ഹാ അത്യത്ഭുതമായ മരുന്നു... 
ഇത്രയും നാള്‍ ഇതു അറിഞ്ഞിരുന്നില്ലല്ലോ
ശരി സാരമില്ല...
ഇതാ ആ മരുന്നു കഴിക്കുന്നു...
വീരരാഘവാ താങ്കളെ ശരണം പ്രാപിക്കുന്നു..'

എന്റെ രോഗങ്ങള്‍ ശമിച്ചു..
ഇപ്പോള്‍ ഞാന്‍ സുഖമായിരിക്കുന്നു..
നന്ദി വീരരാഘവ വൈദ്യരേ... 

Thursday, February 2, 2012

നിന്റെ ആശിസ്സിനായി കേഴുന്ന...

രാധേകൃഷ്ണാ 
നാളെ നിന്നെ കാണാന്‍ ഞാന്‍ വരുന്നു!
നിന്റെ ദാസാനു ദാസന്‍ വരുന്നു!
നിന്റെ തിരുവടിയേ ഗതി എന്നിരിക്കുന്ന
അടിമ വരുന്നു!
നിന്റെ ശരണാഗതി തത്വം കൊണ്ടു 
ജീവിച്ചു വരുന്ന നിന്റെ പ്രിയന്‍ വരുന്നു! 
നീ കാരണം ഇന്നു ലോകത്തില്‍ ഗുരുവായി
ജീവിച്ചു വരുന്ന നിന്റെ കുഞ്ഞു വരുന്നു!
ലോകത്തില്‍ പലരും അപമാനിച്ചിട്ടും 
നിന്റെ ബലത്താല്‍ ഉത്സാഹത്തോടെ ഭക്തി 
ചെയ്തു കൊണ്ടിരിക്കുന്ന നിന്റെ മകന്‍ വരുന്നു!
നീയല്ലാതെ മറ്റാര്‍ക്കും തല വണങ്ങാത്ത
ഗോപാലന്‍ വരുന്നു!  

നിന്റെ കാരുണ്യത്തെ വിശ്വസിച്ചു വരുന്നു!

നിന്റെ ബലത്തെ വിശ്വസിച്ചു വരുന്നു!

നിന്റെ തത്വത്തെ വിശ്വസിച്ചു വരുന്നു!

നിന്റെ സ്നേഹത്തെ വിശ്വാസിച്ചു വരുന്നു!
നിന്നെ മാത്രം വിശ്വാസിച്ചു വരുന്നു!

എന്റെ രാമാനുജാ..
എനിക്കു മോക്ഷം തരു..
എന്നെ അജ്ഞാപിക്കു!
എന്നെ എടുത്തുകൊള്ളൂ!
നിന്നെ തരു!
രാമാനുജാ നിന്നെ തരു!
നാളെ എനിക്കു എന്തു തരും? 
നാളെ നീ എനിക്കു എങ്ങനെ 
ദര്‍ശനം നല്‍കാന്‍ പോകുന്നു?
നിന്റെ ആശിസ്സിനായി കേഴുന്ന 
നിന്റെ അടിയവരുടെ പാദധൂളി!!! 

ഇനി ക്ഷമിക്കാന്‍ പറ്റില്ല...

രാധേകൃഷ്ണാ
സ്വാമി രാമാനുജാ..
ഞാന്‍ എന്തു ചെയ്യും? 

ഈ ഭാരതത്തില്‍ മതം മാറുന്നത്
തടയാന്‍ ഞാന്‍ എന്തു ചെയ്യണം?

ഈ പാവപ്പെട്ട ജനങ്ങളെ കബളിപ്പിച്ചു 
മതം മാറ്റുന്നവരെ  തിരുത്താന്‍
ഞാന്‍ എന്തു ചെയ്യണം? 

ഇന്ദു മതത്തിനെ നിന്ദിച്ചു പറയുന്ന 
മതം മാറിയവരെ നേരെ ആക്കാന്‍
ഞാന്‍ എന്തു ചെയ്യണം?

ഹിന്ദുക്കളുടെ മനസ്സിനെ വ്രണപ്പെടുത്തി
അതില്‍ തീ കായുന്നവരെ തടുക്കാന്‍
ഞാന്‍ എന്തു ചെയ്യണം?

ഹിന്ദു ദൈവങ്ങളെ വളരെ നീചമായി 
പറയുന്നവര്‍ക്കു പാഠം പഠിപ്പിക്കാന്‍
ഞാന്‍ എന്തു ചെയ്യണം?

അയ്യോ എന്നെ കൊണ്ടു സാധിക്കില്ല....
ഈ മതം മാറുന്നതു കണ്ടു കൊണ്ടു 
ഊമയെ പോലിരിക്കാന്‍ 
എന്നെ കൊണ്ടു സാധിക്കില്ല...

  രാമാനുജാ...
എന്നെ എടുത്തു കൊള്ളു....
രാമാനുജാ എന്റെ ജീവന്‍ എടുത്തു കൊള്ളു....

രാമാനുജാ...
എന്റെ പുണ്യം എടുത്തു കൊള്ളു....

രാമാനുജാ...
എന്റെ ഭക്തി എടുത്തു കൊള്ളു....

രാമാനുജാ...
എന്റെ നാമജപം എടുത്തു കൊള്ളു....

രാമാനുജാ...
 എന്റെ വംശത്തെ എടുത്തു കൊള്ളു....

 രാമാനുജാ...
എന്തെങ്കിലും ചെയ്യു...
        
മതം മാറ്റത്തെ നശിപ്പിക്കു..
മതം മാറ്റുന്നവരെ ശരിയാക്കു...

രാമാനുജാ...
ഹിന്ദു ധര്‍മ്മത്തെ രക്ഷിക്കു...

ഞാന്‍ ഹിന്ദുസ്ഥാനത്തെ എത്രയും
പെട്ടെന്നു കാണാന്‍ ആഗ്രഹിക്കുന്നു...

അതു കണ്ടിട്ട് എന്റെ ശ്വാസം നിലക്കട്ടെ..

എന്റെ വിളി കേള്‍ക്കുന്നുവോ?
എന്റെ കരച്ചില്‍ മനസ്സിലാകുന്നോ?
എന്റെ വേദന അറിയുന്നുവോ?

രാമാനുജാ...
വരൂ...വരൂ...വരൂ...
ഹിന്ദു ധര്‍മ്മത്തെ നിന്ദിക്കുന്നു...

ഇനിയും സഹിക്കാന്‍ സാധിക്കില്ല..

ആജ്ഞാപിക്കു...
സത്യത്തെ ലോകത്തിനു മനസ്സിലാക്കി കൊടുക്കു...

ഹിന്ദുവിനെ ജീവിക്കാന്‍ അനുവദിക്കു...  

Wednesday, February 1, 2012

നിന്റെ ഓര്‍മ്മ തന്നെ സുഖമാണടാ..

രാധേകൃഷ്ണാ 
 ഹേ വെങ്കടകൃഷ്ണാ നീ വളരെ സുന്ദരനാണെടാ!

നിന്റെ മീശ വളരെ സുന്ദരമാണെടാ!

നിന്റെ തിരുമുഖം വളരെ സുന്ദരമാണെടാ!

നിന്റെ തിരുപ്പവിഴാധരം സുന്ദരമാണെടാ!

നിന്റെ തിരുമാറു എന്നെ വശീകരിക്കുന്ന 
സുന്ദരമാണെടാ!

നീ നില്‍ക്കുന്ന ഭംഗി
എന്നെ മയക്കുന്നു!

നിന്റെ കാരുണ്യം എന്നെ കരയിപ്പിക്കുന്നു!

നിന്റെ സ്നേഹം എന്നെ ഉരുക്കുന്നു!

 എന്നെ ഞാന്‍ നിനക്കു അര്‍പ്പിച്ചിരിക്കുന്നു!     

ഇനി ഞാന്‍ നിന്റെ ദാസന്‍!

എന്നെ മറക്കരുതേ...

എന്റെ കണ്ണാ...
എന്റെ സാരഥി...
എന്റെ ഓമനേ...
നിന്റെ ഓര്‍മ്മ തന്നെ സുഖമാണെടാ!

വേറെ എന്താ വേണ്ടത്?

ജീവിതത്തില്‍ നീ ഒരുത്തന്‍ മാത്രം മതി..
വേറെ ആരും വേണ്ടാ..   

നിന്റെ ഓര്‍മ്മയില്‍ ജീവിക്കാമെടാ...

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP