ഏതു സ്ഥിതിയിലും ഭര്‍ത്താവ് ഭാര്യയെ അടിമയായി കരുതരുത്!
ഏതു സന്ദര്‍ഭത്തിലും ഭാര്യ ഭര്‍ത്താവിനെ നിന്ദ്യമായി കരുതരുത്!
ഭര്‍ത്താവിനോട് ഭാര്യ എപ്പോഴും സത്യസന്ധമായി തന്നെ വര്‍ത്തിക്കണം!
ഭാര്യയോടു ഭര്‍ത്താവും നേരാംവണ്ണം ഇരിക്കണം!
ഭര്‍ത്താവിന്റെ ബലം, ദൌര്‍ബല്യം, ആവശ്യം ഇവയെ ഭാര്യ ശരിക്കും മനസ്സിലാക്കണം!
ഭാര്യയുടെ മനസ്സ്, വെമ്പല്‍, ആവശ്യങ്ങള്‍ ഇവയ്ക്കൊക്കെ ഭര്‍ത്താവും പരിഗണന നല്‍കണം!
ഭാര്യയെ ഭര്‍ത്താവ് ഒരു കാമാവസ്തുവായി മാത്രം കാണാതെ അവളുടെ ശരീരത്തിന്റെ ബുദ്ധിമുട്ടുകളെ മനസ്സിലാക്കണം!
ഭാര്യ ഭര്‍ത്താവിന്റെ തന്റെ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കുന്ന ഒരു യന്ത്രമായി മാത്രം കാണാതെ അയാള്‍ക്ക് തോള്‍ കൊടുക്കണം!
ഭാര്യയുടെ വിഡ്ഢിത്തങ്ങളെ കുറിച്ചോ, കുറ്റങ്ങളെ കുറിച്ചോ, ശരീര സൌന്ദര്യങ്ങളെ കുറിച്ചോ, കുറവുകളെ കുറിച്ചോ ഭര്‍ത്താവ് മറ്റുള്ളവരോടു പറയരുതു!
ഭര്‍ത്താവിന്റെ ബുദ്ധി മോശമോ നഷ്ടങ്ങളോ ദൂഷ്യ ഗുണങ്ങളോ ഭാര്യ ഒരു നാളും മറ്റുള്ളവരോടു സംസാരിക്കാന്‍ പാടില്ല!
ഏതു സമയത്തും ഭര്‍ത്താവ് ഭാര്യയെ പുറം തള്ളാം എന്ന് നിശ്ചയിക്കരുത്!
ഭാര്യ ഏതു സ്ഥിതിയിലും ഭര്‍ത്താവ് തനിക്കു വേണ്ടാ എന്നോ അകലാം എന്നോ ചിന്തിക്കരുത്!
ഒരിക്കല്‍ പോലും ഭാര്യ ഇയാളെ ഭര്‍ത്താവായി കിട്ടിയല്ലോ എന്ന് ദു:ഖിക്കരുത്!
ഒരിക്കല്‍ പോലും ഭര്‍ത്താവ് ഇവളെ എനിക്കു ഭാര്യയായി കിട്ടേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കരുത്!
ഒരിക്കലും ഭാര്യ തന്റെ ഭര്‍ത്താവിനെ മറ്റുള്ളവരുമായിട്ടു താരതമ്യം ചെയ്യരുത്!
ഭര്‍ത്താവും ഒരിക്കലും തന്റെ ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യരുത്!
ഭര്‍ത്താവിന്റെ കുടുംബത്തെ ഭാര്യ തന്റെ കുടുംബമായി ഭാവിച്ചു സേവ ചെയ്യണം! ഭാര്യയുടെ കുടുംബക്കാരെ ഭര്‍ത്താവ് തന്റെ സ്വന്തക്കാരായി കരുതി മര്യാദ നല്‍കണം!
ഭാര്യയുടെ ആരോഗ്യത്തില്‍ ഭര്‍ത്താവ് എന്നും ശ്രദ്ധാലുവായി ഇരിക്കണം! ഭര്‍ത്താവിന്റെ ആരോഗ്യം ഭാര്യ എന്നും ശ്രദ്ധയോടെ പരിചരിക്കണം!
ഭാര്യ ഭര്‍ത്താവ് പറയുന്നത് ശരിക്കും മനസ്സിലാക്കി അതിനനുസരിച്ച് നടക്കണം! ഭര്‍ത്താവ് ഭാര്യ പറയുന്നത് ശരിക്കും ചിന്തിച്ചു തക്കപോലെ നടക്കണം!
ഭാര്യ ഭര്‍ത്താവിനു ഒരു ഉത്തമമായ മന്ത്രിയെ പോലെ ഉപദേശങ്ങള്‍ നല്‍കണം! ഭര്‍ത്താവ് ഭാര്യയെ ഒരു തോഴിയായി, അഭ്യുതകാംക്ഷിയായി ഒരു കുഞ്ഞായി ഭാവിച്ചു അവള്‍ക്ക് നല്ലത് പറഞ്ഞു കൊടുക്കണം!
ഭാര്യ എന്നും വിടര്‍ന്ന മുഖതോടു കൂടി ഭര്‍ത്താവിനു ശുശ്രൂഷ ചെയ്യണം! ഭര്‍ത്താവ് എന്നും ആനന്ദമായ വാക്കുകളാല്‍ ഭാര്യയ്ക്ക് സ്നേഹം നല്‍കണം!
ഭര്‍ത്താവ് ഭാര്യയുടെ ശരീര ഇഛയ്ക്കനുസരിച്ച് അവളോടു കൂടണം! ഭാര്യ ഭര്‍ത്താവിന്റെ സുഖത്തിനു അനുസരിച്ചു തന്നെ തയ്യാറാക്കി, ഭര്‍ത്താവിനു ആനന്ദം നല്‍കണം!
ഭര്‍ത്താവ് ഭാര്യയുടെ കുറ്റം കുറവുകളെ വലുതായി കാണാതെ അവളുടെ ഉത്തമ ഗുണങ്ങളെ അനുഭവിക്കണം! ഭാര്യ ഭര്‍ത്താവിന്റെ കുറ്റങ്ങളെ കാര്യമാക്കാതെ നല്ല ശീലങ്ങളെ ശ്ലാഘിക്കണം!
ഭര്‍ത്താവ് കോപിക്കുന്ന നേരത്തും ഭാര്യ ശാന്തയായി ഇരിക്കണം! ഭാര്യ കോപിക്കുന്ന നേരത്ത് ഭര്‍ത്താവ് അവളെ സാന്ത്വനപ്പെടുത്തണം!
ഭര്‍ത്താവിന്റെ തോല്‍വികളില്‍ ഭാര്യ ധൈര്യം നല്‍കി വിശ്വാസം നല്‍കി അവന്റെ വിജയത്തിന് ഉറ്റ തുണയായി ഇരിക്കണം! ഭാര്യയുടെ അപമാനങ്ങളില്‍ ഭര്‍ത്താവ് അവള്‍ക്ക് സമാധാനം നല്‍കി അവളുടെ ദുഃഖം മാറ്റണം!
ഭര്‍ത്താവിന്റെ സമ്പാദ്യത്തില്‍ കുടുംബം നടത്തി, സ്വത്തുണ്ടാക്കാനും ഭാര്യ ശ്രദ്ധിക്കണം! ഭാര്യയുടെ ന്യായമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് ആഡംബര ചെലവു ഭര്‍ത്താവ് ചുരുക്കണം!
ഭര്‍ത്താവിന്റെ അഴകിലോ, അറിവിലോ, ഗുണത്തിലോ, ഭാര്യ ഒരിക്കലും അഹങ്കരിക്കരുത്! ഭാര്യയുടെ അഴകിലോ,ബുദ്ധിചാതുര്യത്തിലോ നല്ല ഗുനങ്ങളിലോ ഭര്‍ത്താവ് ഒരിക്കലും ഗര്‍വം കൊള്ളാന്‍ പാടില്ലാ!
ഒരു ആവശ്യത്തിന്‍ പേരില്‍ പരശുരാമാനായി വന്നു. ഒരു ആവേശത്തില്‍ രാമനായി വന്നു. ഒരു ആവശ്യത്തിനു ഹയഗ്രീവനായി വന്നു. ഒരു രഹസ്യത്തിനു മോഹിനിയായി വന്നു. ഒരു വെമ്പലിനു സനത്കുമാരന്മാരായി വന്നു. ഒരു മോഹത്തില്‍ വേദവ്യാസരായി വന്നു. ഒരു കണക്കു കൂട്ടലില്‍ കപിലരായി വന്നു. ഒരു കോപത്തില്‍ നര നാരായണനായി വന്നു. ഒരു കൃപയില്‍ ശ്രീ ഹരിയായി വന്നു. ഒരു ചിന്തനയില്‍ ശുക ബ്രഹ്മമായി വന്നു. ഒരു തിരക്കില്‍ ധന്വന്തരിയായി വന്നു. ഒരു കാരണത്തിന് വിഷ്ണുവായി വന്നു. ഒരു പ്രേമയില്‍ കൃഷ്ണനായി വന്നു.
ഇതു പോലെ പല കോടി അവതാരങ്ങള്‍ കൃഷ്ണന്‍ എടുത്തു കഴിഞ്ഞു. ഇനിയും പലകോടി അവതാരങ്ങള്‍ ഇപ്പോള്‍ എടുത്തിരിക്കുന്നു. കലിയുഗത്തിലും പല അവതാരങ്ങള്‍ ഉണ്ട്
മനുഷ്യ രൂപമല്ലാതെ കലിയുഗത്തില്‍ എത്രയോ പ്രാവശ്യം ഈ ഭൂമിയില്‍ വന്നിട്ടുണ്ട്.
നാരായണ തീര്‍ത്ഥരുടെ വയറു വേദന മാറ്റാന്‍ വെള്ള പന്നിയായി ഒരിക്കല്‍ വന്നു.
ഏകാനാഥരോടു ഗംഗാ ജലം വാങ്ങി കുടിക്കാന്‍ മരുഭൂമിയില്‍ കഴുതയുടെ രൂപത്തില്‍ വന്നു.
ഹാഥീറാം ബാവാജീയെ നിരൂപിക്കാന്‍ കാരാഗൃഹത്തില്‍ ആനയുടെ രൂപത്തില്‍ വന്നു.
നാമദേവരോടു റൊട്ടിയും, നെയ്യ് കലര്‍ന്ന പഞ്ചസാരയും വാങ്ങി കഴിക്കാന്‍ നായയുടെ രൂപത്തില്‍ വന്നു.
കനകദാസരുടെ ഭക്തിയെ തെളിയിക്കാന്‍ ഭക്ത കൂട്ടത്തിന്റെ മധ്യത്തില്‍ ഒരു പാമ്പായി വന്നു.
കര്‍മ്മഡാ ദേവിയുടെ ചാരിത്ര്യത്തെ ഒരു മ്ളേഛനില്‍ നിന്നും രക്ഷിക്കാന്‍ സിംഹമായി വന്നു.
വാദിരാജരുടെ ഭക്തിയില്‍ മയങ്ങി വയലില്‍ കളിക്കുന്ന കുതിരയായി വന്നു. തുക്കാറാമിനെ ആലിംഗനം ചെയ്തു അദ്ദേഹത്തിന്റെ ഭക്തിയെ കാണാന്‍ ഒരു
കാളസര്‍പ്പമായി വന്നു
ഭക്ത വേഷമിട്ട പാപിയില്‍ നിന്നും സുരസുരീയെ രക്ഷിക്കാന്‍ പുലിയായി വന്നു. പൂന്താനത്തിന്റെ കാപട്യമില്ലാത്ത ഭക്തിയെ മറ്റുള്ളവര്‍ മനസ്സിലാക്കാന്‍ എരുമയായി വന്നു.
ഇനിയും എത്രയോ സന്ദര്‍ഭങ്ങളില്‍ എത്രയോ അവതാരം എടുത്തിട്ടുണ്ട്.. ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗോപാലവല്ലിയുടെ താപം തീര്‍ക്കാന്‍ ചന്ദ്രഭാഗ നദിക്കരയില്‍ പശുവിന്റെ രൂപത്തില്‍ വന്നു.
ഓരോ ദിവസവും ഓരോ ഇടത്തില്‍ ഓരോ വേഷത്തില്‍ കൃഷ്ണന്‍ അവതരിച്ചു കൊണ്ടേ ഇരിക്കുന്നു.
പല സന്ദര്‍ഭങ്ങളില്‍ നീയാണ് കൈ വിട്ടു കളഞ്ഞത്. ഇനിയെങ്കിലും ഭക്തിയോടെ ലോകത്തില്‍ ചുറ്റി നടക്കു. ഒരു ദിവസം നിന്റെ കൃഷ്ണന്‍ നിനക്കായി എടുക്കുന്ന അവതാരം നീ കണ്ടേ തീരു.. എന്ന് വെച്ചു ഭാവനയില്‍ മയങ്ങരുതു.
കൃഷ്ണ നാമ ജപത്തോടെ, വിരഹത്തോടെ
ദൃഡമായ ഭക്തിയോടെ വിനയത്തോടെ ലോകത്തില്‍ ജീവിക്കു... ഒരു ദിവസം നീയും കാണും...
നിങ്ങളുടെ വിഡ്ഢിത്തത്തെ കൊന്നു കുറച്ചു പുറത്തു വരു.. നിങ്ങളുടെ പാശക്കിണറില്‍ നിന്നും പുറത്തു വന്നു നോക്കു.. ഭക്തി സാഗരം പരന്നു വിരിഞ്ഞു കിടക്കുന്നു.. അതില്‍ നീന്തി കളിക്കാന്‍ വരു.. ഭക്തി ആനന്ദത്തിന്റെ ഒരു തുള്ളിയെങ്കിലും രുചിച്ചു നോക്കു.. ഹേ കുഞ്ഞുങ്ങളേ! നന്നാകൂ.. നിങ്ങളെ മനസ്സിലാക്കു... ഉന്നതമായതിനെ തിരഞ്ഞെടുക്കു...
பெரியது...
-
🙏🦚🦜🛕🇮🇳🕉️🪷
க்ருஷ்ணா !
நான் தேவகியோ வசுதேவரோ அல்ல !
க்ருஷ்ணா !
நான் யசோதையோ நந்தகோபனோ அல்ல !
க்ருஷ்ணா !
நான் கோபியோ, கோபனோ அல்ல !
க்ருஷ்ணா !
நான்...
கொஞ்சம் பூவும், நிறைஞ்ச மனசும்
-
💞🙌🏽🕉🙏🏾✨👣🌸🌷💐
*கொஞ்சம் பூவும், நிறைஞ்ச மனசும் !!!*
சில சமயங்களில் தெய்வத்தின் அருளை நாம் மனிதர்கள் மூலமாக புரிந்து கொள்கிறோம் !
#ராதேக்ருஷ்ணா
*...
Panduranga - 26
-
Thukkaram - 10
Radhekrishna! The creation, protection, and destruction of this
universe is wholly controlled by Bhagavan. We must depend on that bhag...
Hindu Spiritual Calendar for January 2014
-
Jan 01 Amavasya
Jan 11 Vaikunda Ekadesi, Koodaravalli
Jan 14 Pongal, Sankaranthi
Jan 15 Poornima
Jan 21 Saint Thayagaraja Aaradanai
Jan 27 Ekadesi
Ja...
சரியாக புரிந்துகொள்...
-
ராதேக்ருஷ்ணா!
எல்லா மஹாத்மாக்களையும் எல்லோரும்
கொண்டாடுவதில்லை! எல்லா மஹாத்மாக்களும்
உலகில் தங்கள் மஹிமையை காட்டுவதில்லை!
சரியாக புரிந்துகொள்வதே சரி!
Realise the Lord
-
Jay Shree Radhekrishna Jay Shree Poojya Shree Shree Amma Jay Shree Mahan
Brahma Shree Gopalavallidasar Jay Shree Radhekrishna Sathsangam
Radhekrishna L...
-
Na sukham VEdha shaasthrEshu Na sukham manthra yanthrakE
Guruprasadhaath anyathra sukham naasthi mahithalE
Guru Geetha - 63
Si un sondage d'opinion a été ...