Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, January 31, 2012

ഭീഷ്മരേ!

രാധേകൃഷ്ണാ

ഭീഷ്മാഷ്ടമി!
ഭീഷ്മരുടെ അന്ത്യ ദിനം...

ഭീഷ്മര്‍  ഈ ലോകം വിട്ടു
തന്റെ ധീര ശരീരം വിട്ടു 
 വൈകുണ്ഠം പാപിച്ച ദിവസം!


ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ വൈരാഗ്യമില്ല!

ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ 
സഹസ്രനാമം ചൊല്ലാന്‍ അറിയില്ല!

ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ
കൃഷ്ണനെ ജയിക്കാന്‍ ആവില്ല! 

ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ
ത്യാവം ചെയ്യാന്‍ ആവില്ല!

ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ
 ശരശയ്യയില്‍ കിടക്കാന്‍ ആവില്ല!

ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ
 കൃഷ്ണനെ വശീകരിക്കാന്‍ ആവില്ല!

ഭീഷ്മരേ!
എനിക്കു ചെയ്യാന്‍ പറ്റുന്നതു ഇതു മാത്രം..
 ഞാന്‍ അങ്ങയെ നമസ്കരിക്കുന്നു!


അങ്ങയ്ക്കു ലഭിച്ചതെല്ലാം എനിക്കും
ലഭിക്കാന്‍ എന്നെ ആശീര്‍വദിക്കു! 


അങ്ങയുടെ കൃഷ്ണന്റെ പക്കല്‍ എന്നെ 
ചേര്‍ക്കു!


അങ്ങയുടെ കൃഷ്ണനു എന്നെ അര്‍പ്പിക്കു!


അങ്ങയുടെ കൃഷ്ണനോടു
എനിക്കു വേണ്ടി ശുപാര്‍ശ ചെയ്യു!

 
ഭീഷ്മരേ!
അങ്ങയെ പോലെ ഞാനും
അന്തിമ കാലത്തില്‍ കൃഷ്ണനെ കാണാന്‍
ആശീര്‍വദിക്കു!

എനിക്കു ഒരു അര്‍ഹതയും ഇല്ല!
പക്ഷെ അങ്ങയുടെ അര്‍ഹതയെ 
ഞാന്‍ വിശ്വസിക്ക്കുന്നു!

ഈ കുഞ്ഞിനെ കരകയറ്റു!

Monday, January 30, 2012

നിന്റെ ആഗ്രഹം പോലെ...

രാധേകൃഷ്ണാ
ജയ്‌ ശ്രീ ഭൂവരാഹാ...
ജയ്‌ ശ്രീ ലക്ഷ്മീവരഹാ..
ജയ്‌ ശ്രീ ആദിവരാഹാ...  


ജയ്‌ ശ്രീ തിരുവിടവേന്തൈ വരാഹാ...


നീ മാത്രമാണു ഈ ഭൂമിയുടെ ഉടമസ്ഥന്‍...


ഞങ്ങള്‍ എല്ലാവരും ഇവിടെ വാടകയ്ക്കു
ജീവിക്കുന്നു.. 


ഞങ്ങളുടെ ഇഷ്ടം പോലെ ജീവിക്കുന്നു...


ഞങ്ങളാരും തന്നെ നിന്റെ ഇഷ്ടത്തിനു
അനുസരിച്ചു ജീവിക്കുന്നില്ല.... 


ഞങ്ങളെ കഷമിച്ചു കളയു...

ഒരു ദിവസം അഹംഭാവത്തില്‍  
വാഴുന്നു....

ഒരു ദിവസം പൊങ്ങച്ചത്തില്‍
വാഴുന്നു...  


ഒരു ദിവസം ഭയത്തില്‍ വാഴുന്നു...

ഒരു ദിവസം കോപത്തില്‍ വാഴുന്നു...

ഒരു ദിവസം കുഴങ്ങലില്‍ വാഴുന്നു...

ഒരു ദിവസം ദുഖത്തോടെ വാഴുന്നു...

ഒരു നാള്‍ കലഹത്തോടെ വാഴുന്നു...

ഒരു നാള്‍ വൃഥാ വാഴുന്നു...

ഒരു നാള്‍ ഉത്സാഹത്തോടെ വാഴുന്നു... 


ഒരു ദിവസം വെറുപ്പോടെ വാഴുന്നു...

ഒരു ദിവസം കാമത്തില്‍ വാഴുന്നു...

ഒരു ദിവസം അസൂയയില്‍ വാഴുന്നു...

ഒരു ദിവസം പുലമ്പി കൊണ്ടു വാഴുന്നു...


ചിലപ്പോള്‍ മറന്നു പോയി ഭക്തിയോടെ വാഴുന്നു...

 ചില ദിവസം നാമജപ്തോടെ വാഴുന്നു...


ഞങ്ങളുടെ ജീവിതത്തെ ഞങ്ങള്‍ 
ബഹുമാനിച്ചിട്ടില്ല, ആഘോഷിച്ചിട്ടില്ല,
ഉപയോഗിച്ചിട്ടുമില്ല..

എന്നാലും ഹേ ഭൂവരാഹാ!
ഞങ്ങള്‍ക്കു ഈ ഭൂമിയില്‍ വാഴാനുള്ള
അനുവാദം നീ തന്നില്ലേ...

ഇതിനു എങ്ങനെ നന്ദി പറയും എന്നു
എനിക്കറിയില്ല... 

ഒരു ദിവസമെങ്കിലും 
 നിന്റെ ആഗ്രഹം പോലെ ഈ ഭൂമിയില്‍
വാഴാന്‍ എന്നെ അനുഗ്രഹിക്കു..

നിന്റെ ആഗ്രഹം എന്റെ ആഗ്രഹാമാകട്ടെ..

എപ്പോള്‍ മാത്രമേ നിന്റെ മഹിമ
എനിക്കു മനസ്സിലാവൂ...   

Sunday, January 29, 2012

നിരന്തരമായ വീടു....

രാധേകൃഷ്ണാ 

ഞാന്‍ പറഞ്ഞ വീടുകള്‍ നിനക്കു
മനസ്സിലായോ എന്തോ?
ഞാന്‍ ഒഴിഞ്ഞ വീടുകള്‍ നിനക്കു
പരിചയം ഉള്ളവയാണ്....
നീയും ഇതു പോലെ പല വീടുകള്‍
ഒഴിഞ്ഞു കഴിഞ്ഞു...
വീടു എന്നു പറഞ്ഞത് നിന്റെ ശരീരത്തെ...

ഞാന്‍ ആദ്യം ഇരുന്ന വീടു
കൃഷ്ണന്റെ കൂടെ പരമാനന്ദം 
എന്ന വീടു...
അതിനെയാണ് ഞാന്‍ നഷ്ടപ്പെടുത്തിയത്...

പിന്നീട് ഞാന്‍ ഇരുന്ന വീടു ഒരു 
കൃമിയുടെ ശരീരം...
പല്ലി തുടങ്ങിയ വലിയ ശരീരം
ഉള്ള ജന്തുക്കള്‍ക്കു ആഹാരമായി...
അതു കൊണ്ടു അതു ഒഴിഞ്ഞു കൊടുത്തു...

അടുത്തതായി ഞാന്‍ എത്തിച്ചേര്‍ന്ന വീടു
ഒരു പന്നിയുടെ ശരീരം...
ചെളിക്കുണ്ടില്‍ വാസം...
രോഗം മൂലം ആ വീട് ഒഴിഞ്ഞു...

അടുത്തതായി ഞാന്‍ താമസിച്ചത്
പക്ഷിയുടെ ശരീരത്തില്‍...
മരണം എല്ലാ ശരീരത്തിനും 
തീര്‍ച്ചയായും ഉണ്ട്. 
അതു കൊണ്ടു പക്ഷി ശരീരം 
ഒഴിഞ്ഞു കൊടുത്തു...

അതിനു ശേഷം മൃഗ ശരീരം ലഭിച്ചു..
മൃഗങ്ങളുടെ ഇടയിലെ വഴക്ക് കാരണം
ആ ശരീരവും ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു..

ഇങ്ങനെ ചുറ്റി അലഞ്ഞ ഞാന്‍ ഒരു 
മരമായി, ചെടിയായി, വള്ളിയായി
തീരാന്‍ ആഗ്രച്ചു അതായി മാറി...
പ്രകൃതിയുടെ വേഗതയില്‍ ആ ശരീരവും
നഷ്ടമായി.
ഇങ്ങനെ പല ശരീരത്തില്‍ ജീവിച്ചു
മരിച്ചു അലഞ്ഞു കൊണ്ടിരുന്നു...
കൃഷ്ണന്‍ തന്റെ കാരുണ്യം കൊണ്ടു
എന്നെ മനുഷ്യ ശരീരത്തില്‍ ജീവിക്കാന്‍
ഒരവസരം നല്‍കി..
ഈ ശരീരം എനിക്കു ഗുരുവിന്റെ 
പ്രസാദത്താല്‍ ലഭിച്ചു...

വിടാതെ നാമജപം ചെയ്‌താല്‍ 
തീര്‍ച്ചയായും പരമാനന്ദം എന്ന
എന്റെ പഴയ വീട്ടില്‍ ഞാന്‍ എത്തും...

ഇതാണ് ഞാന്‍ പറഞ്ഞു തന്ന
വീടു ഒഴിഞ്ഞു തരു....
ഇപ്പോള്‍ മനസ്സിലായോ?
നീയും ആത്മാവ്, ഞാനും ആത്മാവ്...

നാം പല ശരീരങ്ങളിലായി
ചുറ്റി കൊണ്ടിരുന്നു.
ഇപ്പോള്‍ ഇവിടെ മനുഷ്യരായി വാഴുന്നു.

എത്രയും പെട്ടെന്നു നാം നമ്മുടെ
പരമാനന്ദം എന്ന വീട്ടില്‍ എത്തണം.
അതാണു നമ്മുടെ നിരന്തരമായ വീടു..
അതാണു സ്വൈരമായ വീടു..
ഉണരൂ...തയ്യരാകൂ...
പ്രാപിച്ചേ തീരു...

Saturday, January 28, 2012

വീട് ഒഴിഞ്ഞു തരു...

രാധേകൃഷ്ണാ
 
വീട്..
വീട് ഒഴിഞ്ഞു തരു...
 
എത്ര വീട് ഒഴിഞ്ഞു കൊടുത്തു കഴിഞ്ഞു...
ആദ്യം ഒരു ഒന്നാന്തരം വീട്ടില്‍ താമസിച്ചിരുന്നു.
എന്തോ ഞാന്‍ അതു ഉപേക്ഷിച്ചു...
ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്!!!!
 
പിന്നെ ഒരു ചെറിയ വീട് കിട്ടി... 
സുഖമായി ഇരുന്നു..
പക്ഷെ ചില ബലവാന്മാര്‍ എന്നെ പാടു പെടുത്തി.
വീടൊഴിഞ്ഞു തരു എന്നു ഉപദ്രവിച്ചു...
അതു കൊണ്ടു ആ വീട് ഒഴിഞ്ഞു...
 
വേറെ ഒരു വീട്ടില്‍ ചെന്നു...
ചുറ്റും  ചെളിക്കുണ്ടും ഓടയും..
എന്നാലും എനിക്കിഷ്ടപ്പെട്ടു..
സുഖമായി വസിച്ചു...
പക്ഷെ രോഗങ്ങള്‍ എന്നെ വീടൊഴിയാന്‍
നിര്‍ബന്ധിച്ചു...ഒഴിഞ്ഞു കൊടുത്തു...   

വീണ്ടും പുതിയ വീട്ടിലേക്കു മാറി...
മരത്തിന്റെ മുകളില്‍ വാസം...
ആകാശം തന്നെ മാര്‍ഗ്ഗം..
മരണം എന്നെ വീടൊഴിയാന്‍ പറഞ്ഞു..
ഞാന്‍ കരഞ്ഞു കെഞ്ചി നോക്കി..
പ്രയോജനം  ഉണ്ടായില്ല...
ആ വീടും ഒഴിഞ്ഞു കൊടുത്തു...

പിന്നെ കാട്ടില്‍ ഒരു വീട് കിട്ടി...
ഓരോ ദിവസവും പോരാട്ടം തന്നെ...
എന്നാലും ബന്ധുക്കളുടെ കൂടെ
സന്തോഷമായി ഇരുന്നു....
ബന്ധുക്കളോട് വഴക്കു...
അവരു തന്നെ എന്നെ തുരത്തി...
നൊമ്പരത്തോടെ ഞാന്‍ ആ വീട് വിട്ടു...

ഈ തൊന്തരവ്‌ ഇനി വേണ്ടാ എന്നു വിചാരിച്ചു
ഒരേ ഇടത്തില്‍ ഇരിക്കുന്ന പച്ച നിര വീട്ടില്‍
ഞാന്‍ ഒറ്റയ്ക്ക് ജീവിച്ചു...
പ്രകൃതിയുടെ വേഗതയില്‍ ആ വീട്
മറഞ്ഞു പോയി...
എനിക്കാ വീട് ഒഴിയേണ്ടി വന്നു...

ഇങ്ങനെ പല വീടുകള്‍ ഒഴിഞ്ഞു പോയി..
വേദനിച്ചത്‌ മാത്രം ബാക്കി....

ഒരു വീടും നിരന്തരമല്ല..
അനുഭവം പഠിപ്പിച്ചു....

വീണ്ടും എന്റെ പഴയ വീട്ടിലെത്താന്‍
 ഞാന്‍ തല്‍കാലത്തെയ്ക്ക് ഒരു വീടു അന്വേഷിച്ചു...

ഒരു നല്ല വീടു കിട്ടി..

ഈ വീടു എന്നെ വിശ്വസിച്ചു തന്നതു
ഭഗവാന്‍ ശ്രീകൃഷ്ണന്‍!
ഈ വീടിനു വേണ്ടി കൃഷ്ണനോടു 
ഉറപ്പു കൊടുത്തതു സദ്ഗുരുനാഥന്‍!
ഈ വീടിനു വാടക.... വിടാതെ നാമജപം!
 
തീര്‍ച്ചയായും ഈ വീട്ടില്‍ തങ്ങി ഞാന്‍
എന്റെ പഴയ വീടിനെ കണ്ടുപിടിക്കും..
 
എന്റെ പഴയവീട്ടില്‍ എത്താന്‍ വേണ്ടിയാണ്
ഞാന്‍ ഈ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്!
 
എത്രയും വേഗം ഞാന്‍ എന്റെ 
പഴയ വീട്ടിലെത്തണം....

Monday, January 23, 2012

പരസ്പര ധാരണ....

രാധേകൃഷ്ണാ

എന്റെ മനസ്സേ!
നിന്നില്‍ നിന്നും ഞാന്‍ ചിലതൊക്കെ 
പ്രതീക്ഷിക്കുന്നു!
അതു ഞാന്‍ നിന്നോടു തന്നെ
ഉള്ളതു പോലെ പറയാം.
എന്റെ മനസ്സേ! ശാന്തമായിരിക്കു!

എന്റെ മനസ്സേ! പതറാതെയിരിക്കു!
എന്റെ മനസ്സേ നിയന്ത്രണത്തോടെ ഇരിക്കു!

 എന്റെ മനസ്സേ! ആഹ്ലാദത്തോടെ ഇരിക്കു!

എന്റെ മനസ്സേ! ധൈര്യമായിരിക്കു!
എന്റെ മനസ്സേ! വിശ്വാസത്തോടെ ഇരിക്കു!

എന്റെ മനസ്സേ!  സ്നേഹത്തോടെ ഇരിക്കു!

എന്റെ മനസ്സേ! ശ്രദ്ധയോടെ ഇരിക്കു!

എന്റെ മനസ്സേ! ഉണര്‍ന്നിരിക്കു!

എന്റെ മനസ്സേ! തനിച്ചിരിക്കു!

എന്റെ മനസ്സേ! വിശന്നിരിക്കു!

 എന്റെ മനസ്സേ! തൃപ്തിയോടെ ഇരിക്കു!

 എന്റെ മനസ്സേ! ആനന്ദത്തോടെ ഇരിക്കു!
    
എന്റെ മനസ്സേ! കൃഷ്ണന്റെ കൂടെ ഇരിക്കു!

എന്റെ മനസ്സേ! ഗുരുവിന്റെ കൂടെ ഇരിക്കു!

 എന്റെ മനസ്സേ! 

നീ നേരെയിരുന്നാല്‍ ഞാനും നേരെ ഇരിക്കും!

ഞാന്‍ നേരെ ഇരുന്നാല്‍ നീ സ്വൈരമായി ഇരിക്കും!

നാം രണ്ടു പേരും പരസ്പരം 
ആശ്രയിച്ചാണ് ഇരിക്കുന്നത്!   

നമ്മളില്‍ ഒരാള്‍ ശരിയല്ലെങ്കില്‍
രണ്ടു പേര്‍ക്കും വിഷമമാണ്!

അതു കൊണ്ടു മത്സരം വേണ്ടാ!

ഇന്നു മുതല്‍ രണ്ടു പേരും ശരിയായി
ഇരിക്കാന്‍ പരസ്പര ധാരണയില്‍ എത്താം! 

ഇനി നമ്മുടെ ജീവിതം സുഖമാകും!

അവന്റെ കൃപ മാത്രം മതി...

രാധേകൃഷ്ണാ

ഞാന്‍ വലിയ ഭക്തനൊന്നുമല്ല! 

ഞാന്‍ ഉത്തമ സന്യാസി ഒന്നുമല്ല!
ഞാന്‍ എല്ലാം ത്യജിച്ച ത്യാഗിയൊന്നുമല്ല!

ഞാന്‍ എന്തും ഉപേക്ഷിക്കാന്‍ തയ്യാറായ
വൈരാഗ്യശാലിയുമല്ല!

ഞാന്‍ എന്തും സഹിക്കുന്ന ഹൃദയം
ഉള്ളവനല്ല!

ഞാന്‍ എപ്പോഴും ക്ഷമ കാണിക്കുന്ന
ഉത്തമനുമല്ല!
  
ഞാന്‍ വിടാതെ നാമം ചെയ്യാന്‍
താല്പര്യം ഉള്ളവനുമല്ല! 

ഞാന്‍ എല്ലാം അറിയാവുന്ന ജ്ഞാനിയുമല്ല!
ഇതാണു എന്റെ സത്യാവസ്ഥ!

ഇതും കടന്നു ഞാന്‍ എന്റെ കൃഷ്ണനെ
സ്നേഹിക്കുന്നെങ്കില്‍ അതു അവന്റെ കൃപ! 

ഇതെല്ലാം കടന്നു അവന്റെ നാമം
എന്റെ നാവില്‍ വരുന്നുണ്ടെങ്കില്‍  
അതു അവന്റെ കൃപ!

ഇതെല്ലാം കടന്നു ലോകം എന്നെ 
കൃഷ്ണഭക്തന്‍ എന്നംഗീകരിക്കുന്നു എങ്കില്‍ 
അതു അവന്റെ കൃപ!
ഇതെല്ലാം കടന്നു ഞാന്‍ ജീവിതത്തില്‍
വിജയിച്ചു കൊണ്ടിരിക്കുന്നു എങ്കില്‍
അതു അവന്റെ കൃപ!

ഇതെല്ലാം കടന്നു ഞാന്‍
ആനന്ദമായി ഇരിക്കുന്നെങ്കില്‍
അതു അവന്റെ കൃപ!
ഇതെല്ലാം കടന്നു ഞാന്‍ ധൈര്യമായി
ഈ ലോകത്തില്‍ ജീവിക്കുന്നു എങ്കില്‍
അതു അവന്റെ കൃപ!

എനിക്കിതു മതി... 
അതെ.. അവന്റെ കൃപ മതി...

കൃഷ്ണ കൃപ മതി...
എന്നെന്നും ഇതു മാത്രം മതി...

Sunday, January 22, 2012

ഇതിന്റെ ആവശ്യമുണ്ടോ?

രാധേകൃഷ്ണാ

പേടിച്ചിട്ടു എന്തു കിട്ടി?
കുഴങ്ങിയിട്ട് എന്തു കിട്ടി?

രക്ഷപെടണം എന്നു കരുതിയിട്ടു
എന്തു കിട്ടി?
തളര്‍ന്നിട്ടു എന്തു കിട്ടി?

വേദനിച്ചിട്ടു എന്തു കിട്ടി?
പുലമ്പിയിട്ടു എന്തു കിട്ടി?

കരഞ്ഞിട്ടു എന്തു കിട്ടി?
വിറച്ചിട്ടു എന്തു കിട്ടി?

പൊട്ടിക്കരഞ്ഞിട്ടു എന്തു കിട്ടി?

വേവലാതിപ്പെട്ടിട്ടു എന്തു കിട്ടി?
വെറുത്തിട്ടു എന്തു കിട്ടി?

വയറെരിഞ്ഞിട്ടു എന്തു കിട്ടി?
ശപിച്ചിട്ടു എന്തു കിട്ടി?

അസൂയപ്പെട്ടിട്ടു എന്തു കിട്ടി?

ഒന്നു ആലോചിച്ചു നോക്കു..

സ്വൈരം നശിപ്പിച്ചു..
ചിരി നഷ്ടപ്പെട്ടു..
വിശ്വാസം കളഞ്ഞു..
ആരോഗ്യത്തെ തുലച്ചു...
ദിവസങ്ങള്‍ പാഴാക്കി..
സമയം കെടുത്തി..
ജീവിതം നരകമാക്കി..

ഇതിന്റെ ആവശ്യമുണ്ടോ?

വിശ്വാസത്തോടു കൂടി ഇരിക്കു...

ചിരിച്ചു കൊണ്ടേ ഇരിക്കു...
നാമം ജപിച്ചു കൊണ്ടേ ഇരിക്കു...
ജീവിതം തനിയെ നടക്കും....

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP