Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, March 1, 2010

ആറ്റിന്‍തീരം!


ആറ്റിന്‍തീരം!
രാധേകൃഷ്ണാ
ആറ്റിന്‍തീരം, കവിക്കും പ്രിയപ്പെട്ടത്...
കുഞ്ഞിനും പ്രിയപ്പെട്ടത്....
യുവാക്കള്‍ക്കും പ്രിയപ്പെട്ടത്...
വൃദ്ധര്‍ക്കും പ്രിയപ്പെട്ടത്...
പക്ഷികള്‍ക്കും പ്രിയപ്പെട്ടത്....
മൃഗങ്ങള്‍ക്കും പ്രിയപ്പെട്ടത്...
സസ്യങ്ങള്‍ക്കും പ്രിയപ്പെട്ടത്... 
നാസ്തീകനും പ്രിയപ്പെട്ടത്...
ആസ്തീകനും പ്രിയപ്പെട്ടത്...
നമ്മുടെ സനാതനമായ ഹിന്ദു ധര്‍മ്മത്തില്‍ 
ഇതിഹാസങ്ങളിലും പുരാണങ്ങളിലും
ഭക്ത വൈഭവങ്ങളിലും പല കോടി വിഷയങ്ങള്‍ 
ആറ്റിന്‍തീരത്തെ കുറിച്ചു കുമിഞ്ഞു കിടക്കുന്നു.
ഭക്തിയാറ്റിന്‍ കരയില്‍ കുറച്ച് ഉരുളാം.
എന്നിട്ട് എത്രയും പറ്റിപിടിക്കുന്നുവോ
അത്രയും വാരി കെട്ടി മോക്ഷം വരെ ചെല്ലാം. 

   മക്കളില്ലാത്ത ദശരഥന്‍ ഋഷ്യശൃംഗ മഹര്‍ഷിയുടെ 
ഉത്തരവിന്‍ പ്രകാരം പുത്ര കാമേഷ്ടി യാഗം 
നടത്തിയത് സരയൂ നദീ തീരത്ത്!
സീതയെ പിരിഞ്ഞ രാമന്‍ ലക്ഷ്മണനോട് കൂടി 
ശബരിയെ കണ്ടുമുട്ടി അവള്‍ തന്ന പഴങ്ങള്‍
സ്വീകരിച്ചത് പമ്പയാറ്റിന്റെ തീരത്തു!
ഭഗവാന്‍ കൃഷ്ണന്‍ ഗോപ കുട്ടികളുടെ കൂടെ
കിടാങ്ങളെ മേയ്ച്ചു, അവയെ വെള്ളം കുടിപ്പിച്ചു 
കളിച്ചു നടന്നത്, യമുനയാറ്റിന്റെ കരയില്‍!
ദേവര്‍ഷി നാരദര്‍ മനം കലങ്ങിയിരുന്ന 
വേദവ്യാസരോടു ശ്രീമത് ഭാഗവതം 
എഴുതാന്‍ അജ്ഞാപിച്ചത് സരസ്വതി 
നദീ തീരത്തു!
ശുക ബ്രഹ്മര്‍ഷി 7 നാളില്‍ മരിക്കും എന്ന
സ്ഥിതിയിലിരുന്ന പരീക്ഷിത് രാജനു 
ശ്രീമദ്‌ഭാഗവതം പറഞ്ഞു കൊടുത്തത്
ഗംഗയാറ്റിന്‍ കരയില്‍!
യജ്ഞം ചെയ്തു കൊണ്ടിരുന്ന ശൌനകാദികളുടെ 
ചോദ്യങ്ങള്‍ക്കു സൂത പൌരാണികര്‍
ശ്രീമദ്‌ ഭാഗവതത്തെ ഉത്തരമായി പറഞ്ഞു 
കൊടുത്തത് ഗോമുഖിയാറ്റിന്റെ കരയില്‍!
തന്റെ പ്രിയ ശിഷ്യനായ രാമാനുജര്‍ക്കു 
പറ്റിയ പാചകം ചെയ്യുന്ന ശിഷ്യനായി 
കിടമ്പിയാച്ചാനെ തിരുക്കോഷ്ടിയൂര്‍ നമ്പി
തിരഞ്ഞെടുത്തത്‌  കാവേരിയാറ്റിന്റെ കരയില്‍!
പല വിധമായ പ്രേമരഹസ്യങ്ങളെ 
ശ്രീകൃഷ്ണ  ചൈതന്യ മഹാപ്രഭുവും, 
രാജാ രാമാനന്ദനും കൈമാറിയത് 
ഗോദാവരിയാറ്റിന്റെ കരയില്‍!
തിരുമങ്കൈആള്‍വാര്‍ക്ക്, തതീയാരാധനത്തിനു
ആവശ്യമായ ധനം കാഞ്ചി വരദരാജന്‍
കാണിച്ചു തന്നത് വേഗവതിയാറ്റിന്റെ കരയില്‍!
തന്റെ ആചാര്യനായ സ്വാമി ആളവന്താരെ 
വിട്ടു പിരിഞ്ഞ ദൈവാരിയാണ്ടാന്‍ അദ്ദേഹത്തെ 
കണ്ടു തൊഴുതു ആനന്ദിച്ചത് 
കരമനയാറ്റിന്റെ കരയില്‍!
സ്വാമി രാഘവേന്ദ്രര്‍ താന്‍ ജീവസമാധി 
ഇരിക്കാന്‍ തിരഞ്ഞെടുത്ത മാഞ്ചാല ഗ്രാമം 
ഇരിക്കുന്നത് തുങ്കഭദ്രാ നദിക്കരയില്‍!
പുണ്ഡലീകന്റെ പ്രാര്‍ത്ഥനായ്ക്കു വേണ്ടി അയാള്‍ 
കൊടുത്ത ഇഷ്ടികയുടെ മേല്‍ കൃഷ്ണന്‍ 
പാണ്ഡുരംഗനായി നില്‍ക്കുന്നത്
ചന്ദ്രഭാഗാ ആറ്റിന്‍ കരയില്‍!
ലോകത്തിനു ജ്ഞാനം ഉപദേശിച്ചു ഭക്തിയെ
നിരൂപിച്ച ജ്ഞാനേശ്വരര്‍ ജീവ സമാധിയടഞ്ഞത് 
ഇന്ദ്രയാണി ആറ്റിന്‍ കരയില്‍!
'കലിയും കെടും' എന്നു പറഞ്ഞ മാറന്‍,
ശടഗോപന്‍, വകുളാഭരണന്‍, സ്വാമി നമ്മാള്‍വാര്‍ 
ഇരിക്കുന്നത് താമ്രപര്‍ണ്ണി ആറ്റിന്‍ കരയില്‍!
ശ്രീകൃഷ്ണ കര്‍ണ്ണാമൃതം, ശ്രീകൃഷ്ണ ചൈതന്യരുടെ 
കൈകളില്‍ ലഭിച്ചത് കൃഷ്ണവേണി ആറ്റിന്‍ കരയില്‍! 
 ക്രൌഞ്ച  പക്ഷികളുടെ ദു:ഖം കണ്ടു സഹിക്കാന്‍
പറ്റാതെ വാല്മീകി മഹര്‍ഷിയുടെ തിരുവായിലിരുന്നു
ശ്രീമത് രാമായണം ബഹിര്‍ഗമിച്ചത് 
തമസാ ആറ്റിന്‍ കരയില്‍!
ശ്രീ രാമന്‍ ലക്ഷ്മണനോടും മുനിമാരോടും കൂടെ 
വിശ്വാമിത്രരുടെ സത്സംഗം കേട്ടു അനുഭവിച്ചു
രാത്തങ്ങിയത് ഉന്നതമായ സോണാ ആറ്റിന്‍ കരയില്‍! 
അക്ഷോഭ്യ തീര്‍ത്ഥരുടെ പ്രാര്‍ത്ഥനായ്ക്കു അധീനനായി
ശ്രീ മധ്വാചാര്യര്‍ അദ്ദേഹത്തിനു സത്ശിഷ്യനെ
കാണിച്ചു കൊടുത്തത് ഭീമാ നദിക്കരയില്‍!
സുന്ദര പരിപൂര്ണ്ണ നമ്പിരായരായ തിരുക്കുറുങ്കുടി
തിരുമല നമ്പി ആനന്ദത്തോടെ വസിക്കുന്നത്
തെളിഞ്ഞ നമ്പി ആറ്റിന്‍ കരയില്‍!
തന്റെ ഭക്ത ജനങ്ങള്‍ക്കായി ശ്രീ കൃഷ്ണന്‍
 നിര്‍മ്മിച്ച ദ്വാരകാപുരി ഇരിക്കുന്നത് കടലില്‍
സങ്കമിക്കുന്ന ഗോമതി ആറ്റിന്‍ കരയില്‍!
ലോകത്തെ മയക്കുന്ന കള്ളഴകര്‍ മീനാക്ഷി 
തിരുക്കല്യാണത്തിനായി പോകുന്നത് കാണാന്‍ 
ജനങ്ങള്‍ കാത്തിരിക്കുന്നത് അത്ഭുതമായ 
വൈകൈ ആറ്റിന്‍ കരയില്‍!
ഇനിയും ഇതു പോലെ നര്‍മ്മദാ, മണിമുത്താറു,
ഭാരതപ്പുഴ, സിന്ധു, പാലാറ് എന്നു എത്രയോ
ആറ്റിന്‍ കരയില്‍ പല അത്ഭുതമായ ഭക്തി
വിഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്!
ഓരോ നദി തീരത്തും പല വൈഭവങ്ങള്‍ ഭക്തിയെ
വളരെ ഭംഗിയായി പറഞ്ഞു കൊണ്ടിരിക്കുന്നു!
ഈ ആറുകളില്‍ നീരാടി, ഈ ആറ്റിന്‍ കരകളില്‍
ഭക്തിയോടെ നാമജപം ചെയ്തു, ഭഗവാനെ
പ്രാര്‍ത്ഥിക്കു!
നേരം കിട്ടുമ്പോള്‍ കുടുംബത്തോടെ പോയി വരു!
സാധിച്ചാല്‍ ഞാനും കൂടാം!
എന്റെ കൂടെ മാനസീകമായി ഈ ആറ്റിന്‍ തീരങ്ങളില്‍
ഉരുളുന്നത് തന്നെ ഇത്ര സുഖമാണെങ്കില്‍
പ്രത്യക്ഷത്തില്‍ അനുഭവിച്ചാല്‍ എത്ര
ആനന്ദമായിരിക്കും?
ഇങ്ങനെ സമയം കിട്ടുമ്പോഴെല്ലാം ഈ ആറ്റിന്‍
തീരങ്ങളില്‍ പോയി വന്നാല്‍ ഒരു ദിവസം ഈ 

മനുഷ്യ ശരീരം വിട്ടു പരമപദമായ വൈകുണ്ഠം 
പ്രാപിക്കും!
അവിടെയും ഒരു ആറ്റിന്‍ തീരം ഉണ്ട്!
അതാണ്‌ വിരജാ നദീ തീരം!
ആ ആറ്റില്‍ നീരാടിയാല്‍ ശ്രീ വൈകുണ്ഠം
പ്രവേശിക്കാനുള്ള അനുമതി ലഭിക്കും!
ആ ആറ്റിന്‍ കരയിലുള്ള അമാനവാന്‍ എന്ന ദേവന്‍
നീ ഏതു വാതില്‍ വഴി പരമപദത്തിലേയ്ക്ക് പ്രവേശിക്കണം
എന്നു പറഞ്ഞു തരും!
അതു വഴി നീ പ്രവേശിക്കുമ്പോള്‍ അവിടെ നീ 
ഈ ആറ്റിന്‍ കരകളില്‍ ഇതെല്ലാം മഹാത്മാക്കളെ 
സ്മരിച്ചുവോ അവരെല്ലാരും നിന്നെ സ്വീകരിക്കാനായി 
കാത്തിരിക്കുന്നത് പ്രത്യക്ഷത്തില്‍ കാണാം!
അപ്പോള്‍ അവിടെ ഭേരികകള്‍, ദുന്ദുഭികള്‍, 
ശംഖങ്ങള്‍ എല്ലാം മുഴങ്ങും!
നിന്റെ ചുറ്റിലും നിത്യ സൂരികള്‍ നിത്യ മുക്തര്‍കള്‍ 
എല്ലാരും ആനന്ദത്തോടെ നില്‍ക്കും!
അവിടെ സ്വര്‍ണ്ണ മണ്ഡപത്തില്‍ ആദി ശേഷ 
സിംഹാസനത്തില്‍ ശ്രീദേവി ഭൂദേവി 
നീളാദേവി സമേതനായി 
അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനായ,
സര്‍വ ലോക രക്ഷകനായ 
സര്‍വ ലോക ശരണ്യനായ
ശ്രിയഹ്പ്പതിയായ ഭഗവാന്‍ 
ശ്രീമന്‍ നാരായണനെ കാണാം!
 നിനക്കു ഇതു ഇഷ്ടപ്പെട്ടില്ലെങ്കില്‍ 
ഗോലോക വൃന്ദാവനത്തില്‍ പ്രവേശിക്കും.
അവിടെ രാസ ലീലാ  മണ്ഡപത്തില്‍
രാധികാ റാണിയുടെ പ്രേമയില്‍ മയങ്ങി കിടക്കുന്ന 
ഭുവന സുന്ദരനായ ഭഗവാന്‍ ശ്രീ കൃഷ്ണനെ 
ഭുവന സുന്ദരി, പ്രേമ സ്വരൂപിണി 
രാധാ ദേവിയോടും അഷ്ട സഖികളോടും 
കുയിലുകള്‍ ശബ്ടിക്കെ, മയിലുകള്‍ ആടെ
വേണു ഗാന ഗീതത്തോടും 
ഭക്തര്‍കളുടെ ഭാജനയോടും ആനന്ദ നൃത്തത്തോടും 
അനുഭവിക്കാം!
അതുകൊണ്ടു ഉടനെ പുറപ്പെടു..
    ഈ ആറ്റിന്‍ തീരങ്ങളെ സ്മരിക്കു..
ഒരു ദിവസം വിരജാ നദിക്കരയില്‍ എത്തും.
ഞാന്‍ നിന്നെ സ്വീകരിക്കും അല്ലെങ്കില്‍ 
നീ എന്നെ സ്വീകരിക്കും!
അപ്പോള്‍ നീ പറയു ഞാന്‍ കേള്‍ക്കാം 
ഈ ആറ്റിന്‍ കരയുടെ മഹിമയെ!





0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP