Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, February 16, 2010

ത്യാഗം!


ത്യാഗം!
രാധേകൃഷ്ണാ
ലോക വിജയത്തിന്റെ രഹസ്യം ത്യാഗമാണ്!
ത്യാഗമില്ലായിരുന്നെങ്കില്‍ ലോകത്തില്‍ പല 
അത്ഭുതങ്ങളും നടന്നിരിക്കില്ല!
ത്യാഗം കൊണ്ടു ലോകം ജയിക്കാം!
തൊട്ടതിനും പിടിച്ചതിനും നമ്മുടെ സമുദായം 
ഉച്ചരിക്കുന്ന ഒരു വാക്കാണ്‌ 'ത്യാഗം'! 
ഇന്നു ത്യാഗം എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം
അറിയാതെ പലരും ചിലമ്പുന്നു.
അല്‍പ വിഷയങ്ങളെ ഒക്കേ ത്യാഗം എന്നും
സ്വാര്‍ത്ഥന്മാരെ എല്ലാം ത്യാഗികള്‍ എന്നും
പറയുന്നു.
ലോകത്തില്‍ ഇന്നു സാധാരണയായി പറഞ്ഞു വരുന്ന 
ത്യാഗങ്ങള്‍ ഒന്നും സത്യമായിട്ടും ത്യാഗങ്ങള്‍ അല്ല.
അതു മനസ്സിലാക്കിയാല്‍ തന്നെ എന്താണ് ത്യാഗം
എന്നു മനസ്സിലാകും.
ഏതു ത്യാഗമല്ല എന്നു പറയാം. ശ്രദ്ധിക്കു!
ചെറുപ്പത്തിന്റെ ആവശ്യത്തിനായി ഒരാളെ പ്രേമിച്ചു
അതിനു വേണ്ടി തന്റെ അച്ഛനമ്മമാരെ ഉപേക്ഷിച്ചാല്‍
അതു ത്യാഗമല്ല.
 മക്കളുടെ ആശകള്‍ക്ക് അടിപ്പെട്ടു അതിനെ തടയാനാവാതെ
അച്ഛനമ്മമാര്‍ തങ്ങളുടെ നയങ്ങളെ വിട്ടാല്‍ 
അതു ത്യാഗമല്ല!
ശരീര ദൌര്‍ബല്യമുള്ള രോഗികളെ ശുശ്രൂഷിക്കാന്‍
രാത്രികളില്‍ ഉറക്കം കളഞ്ഞാല്‍ 
അതു ത്യാഗമല്ല!
തന്റെ കുടുംബത്തെ നേരാം വണ്ണം നടത്താനായി 
ധനത്തിന് വേണ്ടി ഓടി  നടന്നു സമ്പാദിച്ചാല്‍
അതു ത്യാഗമല്ല!
തന്റെ ഭാവി നന്നായിരിക്കാന്‍, പരീക്ഷയില്‍ നല്ല 
മാര്‍ക്കുകള്‍ ലഭിക്കാനായി ടിവി സിനിമ തുടങ്ങിയവ 
മാറ്റി വെച്ചാല്‍ അതു ത്യാഗമല്ല!
ഭാര്യയുടെ മരണത്തിനു ശേഷം തന്റെ കുഞ്ഞുങ്ങളുടെ 
ക്ഷേമം ഉദ്ദേശിച്ചു മറ്റൊരു വിവാഹം ചെയ്യാതിരുന്നാല്‍ 
അതു ത്യാഗമല്ല! 
വയസ്സായവര്‍ക്കോ, അംഗഹീനമുള്ളവര്‍ക്കോ, ബസ്സിലോ
ട്രെയിനിലോ ഇരിക്കാന്‍ തന്റെ സീറ്റ്‌ വിട്ടു കൊടുത്താല്‍
അതു ത്യാഗമല്ല! 
തന്റെ ദാരിദ്ര്യം മാറാന്‍ രാവും പകലും വിടാതെ 
പരിശ്രമിച്ചാല്‍ അതു ത്യാഗമല്ല!
വയസ്സായവരെ ശുശ്രൂഷിക്കാന്‍ ചെറുപ്പക്കാര്‍
തങ്ങളുടെ ശരീര സംഭോഗത്തെ മാറ്റി വെച്ചാല്‍
അതു ത്യാഗമല്ല!
ഭര്‍ത്താവിനെ നഷ്ടപെട്ട ശേഷം തന്റെ കുടുംബത്തിനും  
കടമയ്ക്കും വേണ്ടി തന്റെ ആശകളെ മാറ്റി വെച്ചാല്‍
അതു ത്യാഗമല്ല!
കഷ്ടപ്പെട്ട് സമ്പാദിച്ച ധനം തന്റെ കുടുംബത്തിന്റെ 
വൈദ്യ ചെലവുകള്‍ക്കായി ചെലവഴിച്ചാല്‍
അതു ത്യാഗമല്ല! 
വെറുപ്പ്‌ കൊണ്ടും, ചഞ്ചലം കൊണ്ടും, നടക്കാത്തത് 
കൊണ്ടും വിവാഹമേ വേണ്ടാ എന്നു തീരുമാനിച്ചാല്‍
അതു ത്യാഗമല്ല! 
തനിക്കു ഒരു കുട്ടിയുണ്ടാകാന്‍ ഭാഗ്യമില്ല എന്നറിഞ്ഞ 
ഉടനെ ഒരു അനാഥ കുട്ടിയെ ദത്തെടുത്താല്‍ 
അതു ത്യാഗമല്ല! 
പെറ്റ മകളുടെ വിവാഹം നല്ല പോലെ ചെലവഴിച്ചു 
നടത്തിയാല്‍ അതു ത്യാഗമല്ല! 
ഉദ്യോഗം സംബന്ധിച്ച് ദൂരെസ്ഥലത്തോ 
വെളിനാട്ടിലോ പോകേണ്ടി വന്നാല്‍
അതു ത്യാഗമല്ല!  
മക്കളുടെ കൂടെ വസിക്കാന്‍ തന്റെ സ്വന്തം 
നാടും, ബന്ധുക്കളും,  വീടും ഉപേക്ഷിച്ചു ചെന്നാല്‍ 
 അതു ത്യാഗമല്ല! 
 ഭയം മൂലവും കഴിവില്ലായ്മ മൂലവും പല വിഷയങ്ങളില്‍
പല സന്ദര്‍ഭങ്ങളില്‍ മൌനമായി വരുന്നത് 
സ്വീകരിച്ചാല്‍ അതു ത്യാഗമല്ല! 
കുടുംബത്തിന്റെ അത്യാവശ്യ ആവശ്യങ്ങള്‍ക്കായി 
തന്റെ ആഭാരണങ്ങളെ പണയപ്പെടുത്തിയാലോ
വിറ്റാലോ അതു ത്യാഗമല്ല!
താന്‍ ആശിച്ച സാധനമോ, ജീവിതമോ ലഭിച്ചില്ലെങ്കില്‍
കിട്ടുന്നത് കൊണ്ടു തൃപ്തി പെട്ടാല്‍ അതു ത്യാഗമല്ല!
പ്രാരബ്ധം മൂലം മന്ദ ബുദ്ധികളായ കുട്ടികള്‍ 
ജനിച്ചു അവരെ കഷ്ടപ്പെട്ട് വളര്‍ത്തിയാല്‍
അതു ത്യാഗമല്ല!
സ്വന്തം കുടുംബത്തിലുള്ള ഒരു അംഗഹീനമുള്ളയാളെ
രക്ഷിക്കാന്‍ തന്നാലാവുന്നത്ര ശാരീരിക, ധന സഹായം 
ചെയ്യുന്നത് ത്യാഗമല്ല!
ഇനിയും ഇതു പോലെ അല്‍പ വിഷയങ്ങളൊന്നും 
ത്യാഗത്തില്‍പ്പെടില്ല!
നിന്റെ മനസ്സിനെ നീ ആരാഞ്ഞു നോക്കു!
ആരാഞ്ഞു നോക്കിയാല്‍ നിനക്കു ഒരിക്കലും 
സ്വീകരിക്കാന്‍ പറ്റാത്ത പല സത്യങ്ങള്‍ 
നിന്നെക്കുരിച്ചും, മറ്റുള്ളവരെ കുറിച്ചും 
ലോകത്തെ പറ്റിയും നിനക്കു മനസ്സിലാകും!
ത്യാഗം അല്ലാത്തത് എന്തെന്ന് കണ്ടു.
ഇപ്പോള്‍ ത്യാഗം എന്താണെന്നും, ആരാണെന്ന് 
ത്യാഗി എന്നും പറയാം ശ്രദ്ധയോടെ കേള്‍ക്കു!

തന്റെ പിതാവായ സന്തനുവിന്റെ സുഖത്തിനു വേണ്ടി 
ചെറുപ്പത്തില്‍ വിവാഹം ചെയ്യാതെ യുവരാജാ 
പദവിയും വലിച്ചെറിഞ്ഞ ഭീഷ്മര്‍ ഉത്തമമായ ത്യാഗി!

ഭഗവാന്‍ ശ്രീ രാമന്റെ അവതാര കാര്യത്തിനു വേണ്ടി 
അവനെ കാട്ടിനു അയയ്ക്കാന്‍ വരം ചോദിച്ചു 
ലോകത്തില്‍ തനിക്കുണ്ടായ ചീത്തപേരും
തന്റെ മകന്‍ ഭരതനുണ്ടായ ദുഷ് കീര്‍ത്തിയും   
തുച്ഛമായി കരുതിയ മാതാ കൈകേയി ത്യാഗിയാണ്!

തന്റെ പിതാവായ യയാതിക്ക് യൌവനത്തിന്റെ 
സുഖത്തില്‍ തീരാത്ത മോഹം ഉള്ളതു കണ്ടു തന്റെ 
ഉത്തമമായ യൌവനത്തെ അയാള്‍ക്ക്‌ നല്‍കി, 
പകരം അയാളുടെവാര്‍ദ്ധക്യം സ്വീകരിച്ച 
പൂരു മഹാരാജന്‍ ചെയ്തത് ത്യാഗം തന്നെയാണ്!

ശ്രീരാമന്‍ വനവാസത്തിനു തിരിച്ച ഉടനെ 
"കാട്ടില്‍ വാഴാനാണ് നിന്നെ ഞാന്‍ പെറ്റത്‌"
എന്നു പറഞ്ഞു തന്റെ മകനായ ലക്ഷ്മണനെ അനുഗ്രഹിച്ചു
അയച്ച ദൈവ മാതാ സുമിത്രാ ദേവി ത്യാഗിയാണ്!

മാതാവ് വരം വാങ്ങി വെച്ചിരുന്നപ്പോഴും, ഭഗവാന്‍
ശ്രീരാമന്‍ തന്നെ രാജ്യപരിപലനം ചെയ്യു എന്നു
പറഞ്ഞപ്പോഴും, രാജപദവി സ്വീകരിക്കാതെ
ശ്രീരാമന്റെ പാദുകയ്ക്കു പട്ടാഭിഷേകം ചെയ്ത 
ഭരതന്‍ ത്യാഗരാജനാണ്!

ഭഗവാനും സീതയും വനത്തിനു പോയപ്പോള്‍ തന്റെ 
പത്നിയേയും, മറ്റുള്ളവരെയും വിട്ടിട്ടു അവര്‍ക്ക് സേവ 
ചെയ്യാന്‍ വേണ്ടി കാട്ടില്‍ ചെന്നിട്ടു 14 വര്‍ഷങ്ങള്‍ 
അവര്‍ക്ക് സകലവിധമായ കൈങ്കര്യവും ചെയ്ത
ലക്ഷ്മണന്‍  ത്യാഗശിഖാമണി തന്നെയാണ്!


11 വര്‍ഷങ്ങള്‍ വിവിധ ലീലകളാടി  ആനന്ദിപിച്ച
കൃഷ്ണനെ ദേവകി വാസുദേവരുടെ മകനാണെന്ന് 
അറിഞ്ഞപ്പോള്‍ അവര്‍ക്ക് വിട്ടു കൊടുത്ത യശോദാ 
നന്ദഗോപര്‍ ചെയ്തത് വലിയ ത്യാഗം തന്നെയാണ്!

തന്റെ ഭര്‍ത്താവായ കര്‍ദ്ദമരുടെ തപസ്സിനു ഭംഗം
നേരാത്ത വണ്ണം തന്റെ യൌവനത്തെയും മറന്നു
അദ്ദേഹത്തിനു കൈങ്കര്യം ചെയ്ത രാജകുമാരി
ദേവഹൂതി ചെയ്തത് അത്ഭുതമായ ത്യാഗമാണ്!

താന്‍ ഒരാള്‍ നരകം പുല്‍കിയാലും സാരമില്ല 
പല ജീവര്‍കള്‍ക്ക്  മോക്ഷം ലഭിക്കട്ടെ എന്നു
കരുതി തിരുക്കോഷ്ടിയൂര്‍ ക്ഷേത്ര ഗോപുരത്തിലേറി
രഹസ്യ മന്ത്രത്തെ എല്ലാര്‍ക്കും പറഞ്ഞു കൊടുത്ത 
"കാരൈ കരുണൈ സ്വാമി രാമാനുജര്‍"
ചെയ്തത് ത്യാഗം!

തന്റെ ഗുരുവിന്റെ കിടക്കയില്‍ ഒരുപദ്രവവും ഉണ്ടാവാന്‍ 
പാടില്ല തനിക്കു നരകം കിട്ടിയാലും സാരമില്ല 
എന്നു വിചാരിച്ചു ഗുരുവിന്റെ കിടക്കയില്‍ കിടന്നു
ഉറങ്ങി നോക്കിയാ എംബാര്‍ ഗോവിന്ദര്‍ 
ത്യാഗമണിയാണ്!

തീ കത്തിക്കൊണ്ടിരിക്കുന്ന ക്ഷേത്രത്തില് നിന്നും 
ഭഗവാനു ഒരു ദോഷവും വരാതെ കെട്ടി പിടിച്ചു 
കൊണ്ടു തന്റെ ശരീരവും ജീവനും ത്യജിച്ച 
പിള്ളൈ തിരുനറൈയൂര്‍ അരയര്‍ സത്യമായിട്ടും
ത്യാഗ തിലകമാണ്!

താന്‍ വസിക്കുന്ന മരത്തിന്റെ ചുവട്ടില്‍ മഴയത്ത്
ഒതുങ്ങാന്‍ വന്ന, തന്റെ ജോടിയെ പിടിച്ച വേടനു,
തണുപ്പകറ്റാന്‍ കരിയിലയും, വിശപ്പകറ്റാന്‍
പഴങ്ങളെയും, തന്റെ ശരീരത്തെ അഗ്നിയിലിട്ടു
മാംസവും നല്‍കിയ പ്രാവ് ശ്രീരാമന്‍ പറഞ്ഞത് പോലെ
ത്യാഗി തന്നെയാണ്!

48 ദിവസങ്ങള്‍  വിശപ്പ്‌ കൊണ്ടു കുടുംബം
മുഴുവനും വാടിയിട്ടും, തനിക്കു ലഭിച്ച ഷഡ്രസ ഭോജനത്തെയും
വെള്ളത്തെയും, വിശപ്പോടും ദാഹത്തോടും വന്ന
മൂന്നു പേര്‍ക്ക് വീതിച്ചു നല്‍കിയ രാജാ
രന്തി ദേവന്റെ ത്യാഗം ലോകത്തിനെക്കള്‍ വലുതാണ്‌!


മായയില്‍ മയങ്ങി കിടക്കുന്ന ജീവര്കളെ കരകയറ്റാന്‍
24 വയസ്സില്‍ സന്യാസിയാകാന്‍ മോഹിച്ച 
ശ്രീകൃഷ്ണ ചൈതന്യരെ തടുത്തു നിറുത്താത്ത 
അദ്ദേഹത്തിന്റെ പത്നി 18 വയസ്സായ ശ്രീമതി 
വിഷ്ണുപ്രിയാ ദേവിയുടെ ത്യാഗത്തിനു 
മോക്ഷവും സമമല്ല!

പാണ്ഡുരംഗ ഭക്തന്മാര്‍ക്ക് ഭക്ഷണം നല്‍കാന്‍
പലവ്യഞ്ചന കടയില്‍ നിന്നിം സാധനങ്ങള്‍ എടുത്ത
തന്നെ കടമുതലാളി പിടിച്ചപ്പോള്‍, അച്ഛനോട്
തന്റെ തല വെട്ടി എടുത്തു കൊള്ളാന്‍ പറഞ്ഞ 
കബീര്‍ദാസരുടെ മകന്‍ കമാലിന്റെ ത്യാഗത്തിനു
മുന്നില്‍ സമുദ്രവും വെറും കുളം തന്നെ!
ദരിദ്രരായ തങ്ങളുടെ വീട്ടില്‍ വന്ന സ്വാമി രാമാനുജര്‍ക്കും 
ശിഷ്യന്മാര്‍ക്കും ഭക്ഷണം ഏര്‍പ്പാട് ചെയ്യാന്‍
ഒരു വ്യാപാരിയുടെ ഇച്ഛയ്ക്ക് വഴങ്ങി തന്റെ ശരീരം
നല്‍കാം എന്നു സമ്മതിച്ച ലക്ഷ്മി അമ്മാളും
അവരുടെ ഭര്‍ത്താവ് വരദാചാര്യരും
ത്യാഗ ശിഖരങ്ങളാണ്!
പല മക്കളും മരിച്ചതിനു ശേഷവും, തന്റെ 
മൂത്ത മകന്‍ സന്യാസം സ്വീകരിച്ചതിനു ശേഷവും
തന്റെ വാര്‍ദ്ധക്യത്തില്‍ ഇളയ മകന്‍ നിമായി,
സന്യാസിയായി ശ്രീകൃഷ്ണ ചൈതന്യരായത്  
സമ്മതിച്ച ശശീ മാതായുടെ ത്യാഗത്തിനു 
ഈ ലോകം മുഴുവനും കടപ്പെട്ടിരിക്കുന്നു!
തന്റെ ഗുരുവിന്റെ ശരിരത്തിന് ഒരു പ്രയാസവും 
ഇല്ലാതിരിക്കാന്‍ അദ്ദേഹത്തിന്റെ രോഗം സ്വയം 
സ്വീകരിച്ച സ്വാമി ആളവന്താരുടെ ശിഷ്യന്‍ 
ശ്രീ മാറനേരി നമ്പി ത്യാഗം എന്ന വാക്കിന്റെ 
ശരിയായ അര്‍ത്ഥമാണ്‌!
തന്റെ ഗുരു രാമാനുജര്‍ക്ക് ഒരു ബുദ്ധിമുട്ടും 
ഇല്ലാതിരിക്കാന്‍ അദ്ദേഹത്തിന്റെ വേഷം ധരിച്ച് 
രാജ സഭയിലെത്തി തന്റെ കണ്ണുകളെ നഷ്ടപ്പെട്ട 
കൂരത്താഴ്വാന്റെ ത്യാഗത്തിനു ലോകം മുഴുവനും 
ശിരസ്സ് കുനിക്കേണ്ടതാണു!
പിറന്ന കുഞ്ഞു തങ്ങളെ ശ്രദ്ധിച്ചുമില്ല, ഓര്‍മ്മിച്ചുമില്ല 
എന്നിരിക്കിലും ആ കുഞ്ഞിനെ 16 വര്‍ഷങ്ങള്‍ 
കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ചു
ലോകത്തിനായി നല്‍കിയ സ്വാമി നമ്മാള്‍വാരുടെ
അച്ഛനമ്മമാരായ കാരി, ഉടയനങ്കൈയുടെ ത്യാഗം
പ്രപഞ്ചത്തിനേക്കാള്‍ ശ്രേഷ്ഠമാണ്‌!
ഇനിയും എത്രയോ പേര്‍ പറയട്ടെ!
നീ മാറണം..
ആരു എങ്ങനെ വേണമെങ്കിലും ഇരിക്കട്ടെ...
പക്ഷെ നീ മാറണം..
ഇതുവരെ ത്യാഗം എന്ന്‍ പൊങ്ങച്ചം പറഞ്ഞത്‌ മതി!
ത്യാഗം ചെയ്യുന്നുണ്ടോ ഇല്ലിയോ ഒന്നും
ഇല്ലാത്ത കാര്യങ്ങള്‍ ത്യാഗം എന്നു പറഞ്ഞു
നടക്കാതിരുന്നാല്‍ മതി!
ഇനിയെങ്കിലും ത്യാഗം എന്തെന്ന് മനസ്സിലാക്കു!
പുറത്തു വന്നു പുതിയ വീക്ഷണത്തില്‍ 
ലോകത്തെ കാണു!
സ്വര്‍ത്ഥതയില്‍ നിന്നും പുറത്തു വന്നു
ജീവിതത്തെ മനസ്സിലാക്കു!
നമ്മുടെ കാരണവന്മാരുടെ ത്യാഗത്തെ
മനസ്സിലാക്കു!
നമ്മുടെ സ്വാര്‍ത്ഥതായേ ചുട്ടു കരിക്കു!
വരു! ലോകത്തെ ശുദ്ധീകരിക്കാം!
അസത്യത്തില്‍ നിന്നും മോചനം
നേടേണ്ട സമയം ഇതു!
ഇനി ഒരു സ്വാതന്ത്ര്യം!
ഇനി ഒരു സത്യം!
ഇനി ഒരു വേഷമില്ലാത്ത ജീവിതം
ഇനി ഒരു ത്യാഗ ജീവിതം
ജീവിച്ചു നോക്കാം!
ത്യാഗത്തിനു സീമ ഇല്ല!
ത്യാഗത്തിനു സമം ഒന്നുമില്ല!
ത്യാഗത്തിനു നാശമില്ല!
ത്യാഗം ഇല്ലെങ്കില്‍ ഇന്നെനിക്കു സ്വാതന്ത്ര്യത്തോടെ 
ഇതു പറയാന്‍ സാധിക്കില്ല!
നിങ്ങളും സ്വാതന്ത്ര്യത്തോടെ ഇതു 
വായിക്കില്ല!
ഈ സ്വാതന്ത്ര്യം നമുക്ക് ലഭിക്കാന്‍ നമ്മുടെ
മുന്നോടികള്‍ തങ്ങളുടെ ജീവിതം തന്നെ
ത്യാഗം ചെയ്തിരുന്നു..
ഇതു ഒരിക്കലും മറക്കരുത്!
വരു! നാളെ ഒരു ശുദ്ധമായ സമുദായം
ഉണ്ടാക്കാന്‍ നാമും ഒരു ചെറു 
ത്യാഗമെങ്കിലും ചെയ്യണം!
ത്യാഗത്തിന്റെ തണലില്‍ ജീവിക്കാന്‍ പഠിച്ചു
ഇനി മറ്റുള്ളവര്‍ ത്യാഗത്തിന്റെ തണലില്‍ 
വിശ്രമിക്കാന്‍ തയ്യാറാകണാം!
മനസ്സില്‍ പ്രാര്‍ത്ഥിക്കു..
"കൃഷ്ണാ! ഞാന്‍ എന്തു ത്യാഗം ചെയ്താലാണ്
നിനക്കു ഇഷ്ടപ്പെടുക?" എന്നു നിന്റെ 
കൃഷ്ണനോടു ചോദിക്കു!
നിന്റെ കൃഷ്ണന്‍ പറയുന്നത് കേള്‍ക്കു!
















0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP