നിന്നെ ഇഷ്ടപ്പെടും!
നിന്നെ ഇഷ്ടപ്പെടും!
രാധേകൃഷ്ണാ
എന്നും കാലത്ത് നമ്മുടെ മനസ്സില്‍ എന്തു
ചിന്തയാണോ ഉള്ളത് അന്ന് മുഴുവനും
അതില്‍ തന്നെ കഴിഞ്ഞു കൂടും!
സമാധാനം, ശാന്തി, സ്വൈരം
എന്നിവ പുറത്തല്ല.
നിന്റെ മനസ്സിന്റെ ചിന്തകളിലാണ് നിന്റെ
സ്വൈരം ഒളിഞ്ഞിരിക്കുന്നത്!
നിന്റെ മനസ്സിനെ നീ നേരാം വണ്ണം വെച്ചിരുന്നാല്‍
തന്നെ എല്ലാം നേരാം വണ്ണം നടക്കും!
ഓരോ ദിവസവും നിന്റെ മനസ്സിനെ നീ
സൂക്ഷിച്ചു ശ്രദ്ധിച്ചു നോക്കു!
സത്യം മനസ്സിലാകും!
നിന്റെ മനസ്സ് ശരിയായിരിക്കുംപോള്‍
എല്ലാം താനേ നടക്കും!
ഇനി രാവിലെ ഭഗവാന്‍ കൃഷ്ണനോടു
ഇങ്ങനെ പ്രാര്‍ത്ഥിക്കു!
അങ്ങനെ ചെയ്താല്‍ നിനക്കു നന്മയുണ്ടാകും!
ഹേ കൃഷ്ണാ! എനിക്കു ഒരു നാളും ശത്രുക്കള്‍ വേണ്ടാ!
ഹേ കൃഷ്ണാ! ഞാന്‍ ആരെയും കുറ്റം പറയാതിരിക്കട്ടെ!
ഹേ കൃഷ്ണാ! എനിക്കു ആരോടും അസൂയ തോന്നണ്ടാ!
ഹേ കൃഷ്ണാ! എനിക്കു ആരോടും വെറുപ്പ് ഒട്ടും വേണ്ടാ!
ഹേ കൃഷ്ണാ! ഞാന്‍ ആരെ കുറിച്ചും ആരോടും
ഏഷണി പറയാതിരിക്കട്ടെ!
ഹേ കൃഷ്ണാ! ആരുടെ ഹൃദയവും നോവിക്കുന്ന
രീതിയില്‍ ഞാന്‍ സംസാരിക്കാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
ഞാന്‍ ആരെയും അപമാനിക്കാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
ഞാന്‍ ആരുടെയും വസ്തുവിനെ ആഗ്രഹിക്കാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
ഞാന്‍ ആരുടെ കഷ്ടത്തിലും സന്തോഷിക്കാതിരിക്കട്ടെ!
ഹേ കൃഷ്ണാ
ഞാന്‍ ആരുടെ സന്തോഷത്തിലും വയറെരിയാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
ഞാന്‍ ആരെയും മനസ്സ് കൊണ്ടോ, വാക്കു കൊണ്ടോ
ശകാരിക്കാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
എന്നേക്കാള്‍ താഴ്ന്നവര്‍ എന്ന അഹംഭാവം
എനിക്കു ആരോടും ഉണ്ടാകാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
എനിക്കു ദോഷം ചെയ്യുന്നവരോടും ഞാന്‍
സ്നേഹത്തോടെ വര്‍ത്തിക്കട്ടെ!
ഹേ കൃഷ്ണാ!
എന്നെക്കൊണ്ട് ലോകത്തില്‍ ഏതു ജീവനും
ഒരു ദു:ഖം സംഭവിക്കാതിരിക്കട്ടെ!
ഹേ കൃഷ്ണാ
ഹേ കൃഷ്ണാ!
ഞാന്‍ ആരുടെ കഷ്ടത്തിലും സന്തോഷിക്കാതിരിക്കട്ടെ!
ഹേ കൃഷ്ണാ
ഞാന്‍ ആരുടെ സന്തോഷത്തിലും വയറെരിയാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
ഞാന്‍ ആരെയും മനസ്സ് കൊണ്ടോ, വാക്കു കൊണ്ടോ
ശകാരിക്കാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
എന്നേക്കാള്‍ താഴ്ന്നവര്‍ എന്ന അഹംഭാവം
എനിക്കു ആരോടും ഉണ്ടാകാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
എനിക്കു ദോഷം ചെയ്യുന്നവരോടും ഞാന്‍
സ്നേഹത്തോടെ വര്‍ത്തിക്കട്ടെ!
ഹേ കൃഷ്ണാ!
എന്നെക്കൊണ്ട് ലോകത്തില്‍ ഏതു ജീവനും
ഒരു ദു:ഖം സംഭവിക്കാതിരിക്കട്ടെ!
ഹേ കൃഷ്ണാ
ഞാന്‍ ആരെയും വിമര്‍ശിക്കാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
ആരോടും ഏതു വിഷയത്തിലും എനിക്കു
ഭയം ഇല്ലാതിരിക്കട്ടെ!
ഹേ കൃഷ്ണാ
മറ്റുള്ളവരുടെ വസ്തുക്കളില്‍ മറന്നും
എനിക്കു ആഗ്രഹം ഉണ്ടാകാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
നിന്റെ നാമജപത്തില്‍ എനിക്കു മടിയില്ലാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
ഒരുനാളും നിന്നില്‍ എനിക്കു സംശയം
ഇല്ലാതിരിക്കട്ടെ!
ഹേ കൃഷ്ണാ!
എന്റെ ഗുരുവില്‍ എനിക്കു ഒരുനാളും
അവിശ്വാസം ഉണ്ടാകാതിരിക്കട്ടെ!
ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചു വരുമ്പോള്‍
നിന്റെ ജീവിതത്തില്‍ സ്വസ്ഥത നിനക്കു
അടിമയായിരിക്കും!
നിന്നെ എല്ലാരും ഇഷ്ടപ്പെടും!
ഈ ലോകം തന്നെ നിന്നെ ശ്ലാഘിക്കും!
നിനക്കു തന്നെ നിന്നെ ഇഷ്ടപ്പെടും!
ഇപ്പോള്‍ മുതല്‍ നീ നിരഞ്ചനനാണ്!
ഇപ്പോള്‍ മുതല്‍ നീ കൃഷ്ണന്റെ കുഞ്ഞാകും!
ഇപ്പോള്‍ മുതല്‍ നീ മഹാത്മാവാകും!
0 comments:
Post a Comment