Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, February 3, 2010

ലോകം മാറ്റി മറിക്കാം!


ലോകം മാറ്റി മറിക്കാം!
ലോകത്തില്‍ പ്രാര്‍ത്ഥന കൊണ്ടു പല 
അത്ഭുതമായ മാറ്റങ്ങളും സംഭവിക്കുന്നു!
പ്രാര്‍ത്ഥനയ്ക്കു സമമായ ഉത്തമമായ ഒന്നും
ഈ ഭൂമിയില്‍ ഒരിക്കലും ഉണ്ടായിട്ടില്ല!
പ്രാര്‍ത്ഥന കൊണ്ടു അസാധ്യമായത് ഒന്നും ഇല്ല!
പ്രാര്‍ത്ഥന വളരെ സുലഭമാണ്!
പ്രാര്‍ത്ഥന കൊണ്ട് ഭഗവാനെ കെട്ടിയിടാം!
ഇന്നു നമുക്കാവശ്യം പ്രാര്‍ത്ഥനയാണ് !
അതിലും കൂട്ടുപ്രാര്‍ത്ഥന സത്യമായിട്ടും വലിയ
കാര്യങ്ങള്‍ സാധിച്ചു തരും!
ഇന്നു നാം ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട 
പ്രാര്‍ത്ഥന ഭാവി സന്തതികള്‍ക്ക് വേണ്ടിയാണ്!
പലരും ചെയ്യാന്‍ മറന്ന പ്രാര്‍ത്ഥന!
തീര്‍ച്ചയായും ചെയ്തിരിക്കേണ്ട പ്രാര്‍ത്ഥന!
നിശ്ചയമായും മാറ്റം തരുന്ന പ്രാര്‍ത്ഥന!
വരു..
ഒന്നിച്ചു കൂടാം...
ലോകത്തെ മാറ്റി മറിക്കാം...
രാധേകൃഷ്ണ! രാധേകൃഷ്ണാ!

ആഞ്ചനേയാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
വിനയത്തോടെയിരിക്കാന്‍ വഴി കാണിക്കു!
പ്രഹ്ലാദാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍ 
ദൃഡതയോടെയിരിക്കാന്‍ പഠിപ്പിച്ചു തരു!
 ധ്രുവാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
വിടാതെ നാമജപം ചെയ്യാന്‍ 
കവിളില്‍ തലോടു!
മീരാ മാതാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
വിടാതെ കൃഷ്ണ ഭജന ചെയ്യാന്‍ 
കടക്കണ്ണു കൊണ്ടൊന്നു കടാക്ഷിക്കു!
  മധുര കവിയാള്‍വാരേ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
ഗുരുവിനെ പിടിക്കുമാറാകട്ടെ!
വടുക നമ്പി!  ഞങ്ങളുടെ കുഞ്ഞുങ്ങള്‍
സദ്‌ശിഷ്യര്‍കളാകാന്‍ കൃപ ചെയ്യു!
സഞ്ചയാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
ഭഗവത് ഗീത കേള്‍ക്കാന്‍ ആശീര്‍വദിക്കു!
ശുകബ്രഹ്മമഹര്‍ഷി! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
ഭാഗവതത്തില്‍ ആറാടാന്‍ പാദ ദീക്ഷ ചെയ്യു!
ആണ്ടാളേ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
കൃഷ്ണനെ വിവാഹം ചെയ്യാന്‍ വഴി
പറഞ്ഞു തരു!
 പരാശര ഭാട്ടരേ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
മറ്റുള്ളവരോട് എങ്ങനെ പെരുമാറണം 
എന്നു വഴി കാണിച്ചു കൊടുക്കു!
ഛത്രപതി ശിവജി! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
ഹിന്ദു ധര്‍മ്മത്തെ രക്ഷിക്കാന്‍ അവര്‍ക്ക് 
ധൈര്യം നല്‍കു!
സദാശിവ ബ്രഹ്മേന്ദ്രരേ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
ആസക്തിയില്ലാതെ ജീവിക്കാന്‍ അവര്‍ക്ക്
പക്വത നല്കണമേ!
ഏകാനഥാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
എപ്പോഴും ക്ഷമയോടെയിരിക്കാന്‍ അവരെ 
അനുഗ്രഹിക്കണമേ!
സക്കുബായി മാതാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍ വിട്ടലനെ കെട്ടിയിടാന്‍ അനുഗ്രഹിക്കു!
ഗോവിന്ദ ദാസാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍ 
കൃഷ്ണന്റെ കൂടെ കളിക്കാന്‍ കൃപ ചെയ്യു!
രാമാനുജാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
ഭഗവാനില്‍ ശരണാഗതി ചെയ്യാന്‍
അവര്‍ക്ക് പറഞ്ഞു തരു!
ഭീഷ്മ പിതാമഹാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍ 
എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാന്‍ 
സഹസ്രനാമം ചൊല്ലി അവരെ ആശീര്‍വദിക്കു!
സദ്ഗുരുനാഥാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
കൃഷ്ണന്റെ സ്വത്തായിരിക്കാന്‍ ആജ്ഞാപിക്കു!
കൃഷ്ണാ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
ഭാഗവതന്മാരായിരിക്കാന്‍ വിധിക്കു!
രാധേ! ഞങ്ങളുടെ കുഞ്ഞുങ്ങള്‍
അമ്മയുടെ പ്രിയപ്പെട്ടവരായിരിക്കാന്‍ 
അവര്‍ക്ക് മുലപ്പാല്‍ നല്‍കു!
എല്ലാ ഭക്തരുടെയും തിരുവടികളില്‍ 
ഞങ്ങള്‍ വന്ദിക്കുന്നു!
ഭാവി സന്തതികള്‍
ഒരു കുറവില്ലാതെ,
ഒരു രോഗമില്ലാതെ,
ഒരു അസൂയയില്ലാതെ,
ഒരു അഹംഭാവം ഇല്ലാതെ,
ഒരു കുഴപ്പമില്ലാതെ,
ഒരു ഭയമില്ലാതെ,
ഒരു വിഡ്ഢിത്തം ഇല്ലാതെ,
ഒരു വഴക്കില്ലാതെ,
ഒരു ദാരിദ്ര്യം ഇല്ലാതെ,
ഒരു ശത്രുതയില്ലാതെ,
ആനന്ദമായി, ആരോഗ്യമായി, ഭക്തിയില്‍ 
കോടീശ്വരരായി, ഭഗവാന്റെ ഇഷ്ടത്തിനൊത്തു
വാഴാന്‍ അപ്പോഴത്തെയ്ക്ക് ഇപ്പോഴേ 
ശരണാഗതി ചെയ്യുന്നു!


0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP