Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, February 11, 2010

ഈ സമയത്തില്‍..


ഈ സമയത്തില്‍..
രാധേകൃഷ്ണാ
ജീവിതത്തില്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചെടുക്കാന്‍ 
കഴിയാത്തത് സമയം മാത്രം!
ഓരോ നിമിഷവും പല കോടി രൂപയേക്കാള്‍ 
മതിപ്പുള്ളതാണ്!
എത്ര വലിയ ജ്ഞാനിയായാലും കഴിഞ്ഞു പോയ ഒരു
ഞൊടി പോലും തിരിച്ചു കൊണ്ടു വരാന്‍ ആവില്ല!
ഈശ്വരനെ തന്നെ പ്രത്യക്ഷത്തില്‍ ദര്‍ശിച്ചാലും
കഴിഞ്ഞുപോയ ഞൊടി പോയത് തന്നെ!
ഓരോ ഞൊടിയിടയിലും ലോകത്തില്‍ പല 
കാര്യങ്ങള്‍ അരങ്ങേറുകയാണ്! 
ഒരു ഞൊടിയിട കൊണ്ടു ലോകത്തില്‍ എന്തെല്ലാം 
നടക്കുന്നുവെന്നു അറിയാമോ?
ഈ സമയത്തില്‍ ലോകം മുഴുവനും എന്തെല്ലാം
നടക്കുന്നു എന്നു നോക്കാം?
ഈ സമത്ത് ലോകത്തില്‍ എത്രയോ 
അമ്മമാര്‍ കുഞ്ഞുങ്ങളെ പ്രസവിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് എത്രയോ പേര്‍ തങ്ങളുടെ ശരീരം
വിട്ടു മരണത്തെ സ്വീകരിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ആരോ ചിലര്‍ മറ്റുള്ളവരുടെ
വസ്തുക്കളെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ആരോ ചിലര്‍ ചില മോഷ്ടാക്കളെ
വിരട്ടി പിടിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ വളരെ ശ്രദ്ധയോടെ തങ്ങളുടെ
കര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ സമയം
അലസന്മാരായി വൃഥാ പാഴാക്കി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ ശരീരം പോഷിപ്പിക്കാന്‍ 
ചില ജീവജാലങ്ങളെ തിന്നാനായി കൊന്നുകൊണ്ടിരിക്കുന്നു!
ഈ സമയത്ത് ഏതോ ചില പുണ്യവാന്മാര്‍ വായില്ലാ 
ജീവനു ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ആരോ ചിലര്‍ ലഹരിയില്‍ ബോധമില്ലാതെ 
വീഥിയില്‍ കിടക്കുന്നു!
ഈ സമയത്ത് ആരോ ചിലര്‍ തങ്ങളുടെ തെറ്റു
മനസ്സിലാക്കി പൊട്ടിക്കരഞ്ഞു കൊണ്ടു മാപ്പപേക്ഷിച്ച്
ശരിയായി ജീവിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു!

ഈ സമയത്ത് ആരോ ചിലര്‍ തങ്ങളുടെ കാര്യ 
സാധ്യത്തിനായി കള്ള കരച്ചില്‍ കരഞ്ഞു 
കബളിപ്പിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ അവരുടെ സത്യം നിരൂപിക്കാന്‍
പൊട്ടിക്കരഞ്ഞു പുലമ്പിക്കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ആവശ്യമില്ലാതെ ചിലരോട്
വഴക്ക് കൂടി, ഉറക്കെ വിളിച്ചുകൊണ്ടിരിക്കുന്നു!

ഈ സമയത്ത് ചിലര്‍ മറ്റുള്ളവരുടെ വളര്‍ച്ചയില്‍,
വിജയത്തില്‍ അസൂയാലുക്കളായി
വയറെരിഞ്ഞു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ മറ്റുള്ളവരുടെ കഷ്ടത്തില്‍
പങ്കു കൊണ്ടു അതിനു പരിഹാരം കാണുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ വസ്തുക്കള്‍ 
നഷ്ടപ്പെട്ടിട്ടു അതിന്റെ അന്വേഷണത്തില്‍
അവിടവിടെ അലഞ്ഞു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ മറ്റുള്ളവരെ നശിപ്പിക്കാന്‍
പദ്ധതിയിട്ടു രഹസ്യമായി പേടിച്ചിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ വിജയത്തെ, 
സന്തോഷത്തെ പ്രിയമുള്ളവരോട് പങ്കു വെച്ചു
കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ പരാജയത്തില്‍ 
തളര്‍ന്നു പോയി, ജീവിതം വെറുത്തു, 
ആത്മഹത്യയ്ക്ക് ഒരുങ്ങി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ആത്മഹത്യ ശ്രമം
ഉപേക്ഷിച്ചിട്ട്‌ ജീവിക്കാനുള്ള തീരുമാനം
എടുത്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ അവരുടെ ധനം എവിടെ 
നിക്ഷേപിച്ചാല്‍ അധിക ലാഭം കിട്ടും എന്നു
മനക്കണക്ക് കൂട്ടി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ ശരീരത്തിന്റെ 
വിശപ്പിനായി പലരോടും കൈ നീട്ടി യാചിച്ചു
കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ കഷ്ടപ്പെടുന്നവര്‍ക്ക്
തങ്ങളാല്‍ ആവും വിധം സഹായിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ വലിയ ആപത്തില്‍ പെട്ട് 
പുറത്തു വരുവാന്‍ ശ്രമിച്ചു കൊണ്ടു ഇരിക്കുന്നു!
ഈ സമയത്ത് ചിലര്‍ കാട്ടില്‍ മൃഗങ്ങളെ 
വേട്ടയാടി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ലോകത്ത് പല കൊലകളും, 
മോഷണങ്ങളും നടന്നു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് കാട്ടില്‍ സിംഹങ്ങള്‍ മാനുകളെ 
വേട്ടയാടി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പല ജീവരാശികളും കാമ സുഖത്തില്‍
തന്നെ മറന്നു മയങ്ങി ഇരിക്കുന്നു!
ഈ സമയത്ത് വിധി വശാല്‍ പലരും എന്തൊക്കെയോ
ചെയ്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലരും ചിത സ്വാധീനമില്ലാതെ
ഭ്രാന്തന്മാരായി അലഞ്ഞു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലര്‍ക്കും എന്തോ ശസ്ത്രക്രിയ
നടന്നു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലരും ചെറുപ്പത്തിന്റെ
വേഗത്തില്‍ കാമസുഖത്തിനായി  
തെറ്റായ മാര്‍ഗ്ഗത്തില്‍ പോയി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അന്തിമ 
സംസ്ക്കാരം ചിലര്‍ ചെയ്തുകൊണ്ടിരിക്കുന്നു!
ഈ സമയത്ത് കാര്യാലയത്തില്‍ ആരോ തന്റെ 
മേലധികാരിയുടെ ശകാരം വാങ്ങി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ധനവാനാകാന്‍ ചിലര്‍ കുറുക്കു
വഴികളില്‍ പോകാന്‍ തയ്യാറായിരിക്കുന്നു!
ഈ സമയത്ത് എത്രയോ പേര്‍ പരീക്ഷയ്ക്കായി പാഠം
പഠിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ആരെയോ കണ്ട് പേടിച്ചു 
സംശയത്തോടെ നോക്കി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ടിവി, സിനിമ, നാടകം,
നേരം പോക്ക്, ചൂതാട്ടം തുടങ്ങിയവയില്‍
സമയം പാഴാക്കുന്നു!
ഈ സമയത്ത് ചിലര്‍ നാസ്തീക വാദം പറഞ്ഞു 
തങ്ങളെ ബുദ്ധി ജീവികളായി കാണിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളെ വിശ്വസിച്ചവരെ
വഞ്ചിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ഇതു പോലെ കോടി കണക്കിനുള്ള
സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു!
മുഴുവനും പറയാന്‍ സാധിക്കില്ല!
എല്ലാറ്റിനെയും ഒരേ സമയത്ത് കാണാന്‍ ദൈവത്തിന്
മാത്രമേ സാധിക്കു!
നീ മനുഷ്യ ജാതിയില്‍ പെട്ടവന്‍. അതു കൊണ്ടു
ഒരു പരിധിക്കു മേല്‍ അറിയാന്‍ സാധ്യമല്ല!
ഇനിയും ചില കാര്യങ്ങളും ഇവിടെ നടന്നു 
കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ഭഗവാനോട് മനമുരുകി
പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ വളരെ ശ്രദ്ധയോടെ
ഭഗവാന്റെ തിരുനാമം ജപിച്ചു കൊണ്ടിരിക്കുന്നു!
ഈ സമായത് ചിലര്‍ ഭക്തിയോടെ ഭഗവാനു
പുഷ്പങ്ങള്‍ കൊണ്ടു അര്‍ച്ചന ചെയ്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ഭഗവാനു ഭംഗിയായി
നിവേദ്യം ചെയ്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ഭഗവാനോട് ആനന്ദമായി
സംസാരിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ഭഗവാന്‍ പറയുന്നത്
ചെവി മടുത്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ കൃഷ്ണന്റെ കൂടെ
രാസക്രീഡ ആടി കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലര്‍ വൈരാഗ്യം പ്രാപിച്ചു 
ജ്ഞാനത്തെ അനുഭവിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ ഗുരുവിന്റെ
ഉപദേശം കേട്ടു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ ഗുരു കൃപയെ 
ചിന്തിച്ചു ആനന്ദക്കണ്ണീര്‍ പൊഴിക്കുന്നു!
ഈ സമയത്ത് ചിലര്‍ തങ്ങളുടെ ഗുരുവിനെ 
ധ്യാനിച്ച്‌ കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ആശ്ചര്യകരമായ
ഭഗവത് ഭജന ചെയ്തു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലര്‍ പുണ്യ നദികളില്‍പല 
ഭക്തന്മാരോടു കൂടെ നീരാടിക്കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലര്‍ ഭഗവാനെ കുഞ്ഞായി
അനുഭവിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് പലര്‍ ഗുരുവിനോടു സദ്‌ വിഷയങ്ങള്‍
സംസാരിച്ചു കൊണ്ടിരിക്കുന്നു!
ഈ സമയത്ത് ചിലര്‍ ഈ വേദസാരത്തില്‍
മുഴുകിയിരിക്കുന്നു!


ആശ്ചര്യകരമായ വിഷയം എന്തെന്നാല്‍ ഇവ
എല്ലാവറ്റിനെയും ഭഗവാന്‍ കൃഷ്ണന്‍ ഒരേ സമയം 
ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു!
കൃഷ്ണന്‍ എത്ര വലിയവന്‍ എന്നു മനസ്സിലായോ?
ഇതു വായിച്ചു തീര്‍ക്കാന്‍ തന്നെ ഇത്രയും
സമയം നീ എടുത്തു.
ഇനിയെങ്കിലും തന്‍ പെരുമ പറയാതിരിക്കു!
ഇതില്‍ ആര്‍ക്കും മറ്റുള്ളവര്‍ ചെയ്യുന്ന കാര്യങ്ങളോ 
ഹൃദയമോ ഉള്ളത് പോലെ അറിയില്ല!
ആര് എന്തു കാരണം കൊണ്ടോ, 
പൂര്‍വ ജന്മ വിന കൊണ്ടോ, 
എന്തു അനുഗ്രഹം കൊണ്ടോ 
കാര്യങ്ങള്‍ ചെയ്യുന്നു എന്നു അറിയുന്നില്ല!
പക്ഷെ ഇതെല്ലാം ഭഗവാന്‍ കൃഷ്ണനു അറിയാം!
എല്ലാവറ്റിനുള്ളിലും അന്തര്യാമിയായി ഇരുന്നുകൊണ്ട്
സാക്ഷിയായി വര്‍ത്തിക്കുന്നു!
കൃഷ്ണന്‍ അറിയാതെ ഒന്നും നടക്കില്ല!
അതു കൊണ്ടു ലോക കാര്യങ്ങള്‍ ഇങ്ങനെ 
നടക്കുന്നുവല്ലോ എന്നു ചിന്തിച്ചു നീ നിന്റെ
ജീവിതം പാഴാക്കരുത്!
നീ നിന്റെ കര്‍ത്തവ്യം ചെയ്യു!
നിന്റെ കൃഷ്ണനെ പിടിച്ചു കൊള്ളു!
നിന്റെ ജീവിതം കഴിക്കു!
ഈ സമയത്ത് മാറു!
ഈ സമയത്ത് ഉണരൂ!
ഈ സമയത്ത് ജീവിതം മനസ്സിലാക്കു!
ഇനി ജീവിതത്തില്‍ ഓരോ സമയത്ത് 
വേദസാരത്തിന്റെ ഈ സമയത്തിനെ 
ഓര്‍ത്തു കൊള്ളു!
ആ സമയത്ത് സമാധാനം ഉണ്ടാകും!
ഈ സമയത്ത് ഒരു പ്രാവശ്യം
'രാധേകൃഷ്ണാ' എന്നുറക്കെ പറയു!
ഈ സമയത്ത് ആനന്ദം നിന്റേത്!
ഈ സമയത്ത് സ്വൈരം നിന്റേതു!
ഈ സമയത്ത് കൃഷ്ണന്‍ നിന്റേതു!
ഈ സമയത്ത് ഭക്തിയോടെ ഇരിക്കുന്നു!
ഈ സമയം നീടിക്കട്ടെ...








0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP