Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, March 16, 2010

അവനവന്റെ ലോകം!

അവനവന്റെ ലോകം!
രാധേകൃഷ്ണാ
ലോകം....
ഭഗവാന്‍ കൃഷ്ണന്റെ ഒറ്റ നോട്ടത്തില്‍ സൃഷ്ടിക്കപ്പെട്ടത്..
ബ്രഹ്മദേവരുടെ കടമയായി ഇന്നും 
തുടരുന്ന ഒരത്ഭുതം....
ചെറിയ ഉറുമ്പ് മുതല്‍ വലിയ കോടീശ്വരന്‍ വരെ 
ഒരേ ഭൂഗോളത്തില്‍ വാഴുന്ന ഒരത്ഭുതം...

ദരിദ്രനും ഇതേ ഭൂമിയില്‍
ധനവാനും അതേ ഭൂമിയില്‍...
ബുദ്ധിമാനും ഇതേ ഭൂമിയില്‍..
വിഡ്ഢിയും അതേ ഭൂമിയില്‍...
 അഴകും ഇതേ ഭൂമിയില്‍..
വൃത്തികേടും അതേ ഭൂമിയില്‍....
അജ്ഞാനിയും ഇതേ ഭൂമിയില്‍..
ജ്ഞാനിയും അതേ ഭൂമിയില്‍....
ബലവാനും ഇതേ ഭൂമിയില്‍..
ബലഹീനനും അതേ ഭൂമിയില്‍
നല്ലവനും ഇതേ ഭൂമിയില്‍..
ദുഷ്ടനും അതേ ഭൂമിയില്‍.. 
ഉള്ളത് ഒരേ ലോകം...
പക്ഷെ അതിനുള്ളില്‍ എത്ര കോടി ലോകങ്ങള്‍?
ഹോ എത്ര വിധമായ ലോകങ്ങള്‍!!!
വരു.. മനസ്സിലാക്കു....
നീ ഇരിക്കുന്ന ലോകത്തെ .....
പക്ഷെ നീ അറിയാത്ത ലോകത്തെ..
കുഞ്ഞുങ്ങള്‍ക്കായി ഒരു ലോകം...
പെറ്റവര്‍ക്ക് ഒരു ലോകം...  
കുടിയന്മാര്‍ക്ക് ഒരു ലോകം... 
 ജ്ഞാനികള്‍ക്ക് ഒരു ലോകം...
അജ്ഞാനികള്‍ക്ക്  ഒരു ലോകം... 
 ഭീരുക്കള്‍ക്ക് ഒരു ലോകം... 
ധീരന്മാര്‍ക്കു ഒരു ലോകം... 
 ഭ്രാന്തന്‍മാര്‍ക്ക് ഒരു ലോകം... 
വിഡ്ഢികള്‍ക്ക്  ഒരു ലോകം...
ബുദ്ധിമാന്‍മാര്‍ക്ക് ഒരു ലോകം... 
മടിയന്മാര്‍ക്ക് ഒരു ലോകം... 
അദ്ധ്വാനികള്‍ക്ക് ഒരു ലോകം... 
കള്ളന്മാര്‍ക്ക് ഒരു ലോകം... 
തടവുകാര്‍ക്ക് ഒരു ലോകം... 
ചെറുപ്പക്കാര്‍ക്ക് ഒരു ലോകം... 
 വൃദ്ധര്‍ക്ക് ഒരു ലോകം... 
 രോഗികള്‍ക്ക് ഒരു ലോകം... 
ജോലിക്കാര്‍ക്ക് ഒരു ലോകം... 
മുതലാളികള്‍ക്ക് ഒരു ലോകം... 
 സ്വാര്‍ത്ഥന്മാര്‍ക്കു ഒരു ലോകം... 
പൊതുജന സേവകന്മാര്‍ക്ക് ഒരു ലോകം... 
കരയുന്നവര്‍ക്ക് ഒരു ലോകം... 
ചിരിക്കുന്നവര്‍ക്ക് ഒരു ലോകം...
ചിന്തിക്കുന്നവര്‍ക്ക് ഒരു ലോകം...
സഹായിക്കുന്നവര്‍ക്ക്‌ ഒരു ലോകം...
വഴക്കാളികള്‍ക്ക് ഒരു ലോകം...  
       അഹംഭാവികള്‍ക്ക് ഒരു ലോകം...  
      അസൂയക്കാര്‍ക്ക് ഒരു ലോകം...  
     ക്ഷമാശീലര്‍ക്ക് ഒരു ലോകം...  
      വെപ്രാളക്കാര്‍ക്ക് ഒരു ലോകം...  
      ആണുങ്ങള്‍ക്ക് ഒരു ലോകം...  
       പെണ്ണുങ്ങള്‍ക്ക്‌ ഒരു ലോകം...  
       ഭര്‍ത്താവിനു ഒരു ലോകം...  
      ഭാര്യയ്ക്ക് ഒരു ലോകം...  
     സ്ഥാനത്തിരിക്കുന്നവര്‍ക്ക് ഒരു ലോകം...  
     പട്ടിണിക്കാര്‍ക്ക് ഒരു ലോകം...  
      കവികള്‍ക്ക് ഒരു ലോകം...  
       രസികന്മാര്‍ക്ക് ഒരു ലോകം...  
      വില്‍ക്കുന്നവര്‍ക്ക് ഒരു ലോകം...  
       വാങ്ങുന്നവര്‍ക്ക് ഒരു ലോകം...  
       കൊലയാളികള്‍ക്ക് ഒരു ലോകം...  
      ചുമടുതാങ്ങികള്‍ക്ക് ഒരു ലോകം...
പറയുന്നവര്‍ക്ക് ഒരു ലോകം...  
  കേള്‍ക്കുന്നവര്‍ക്ക് ഒരു ലോകം...  
   എഴുതുന്നവര്‍ക്ക്  ഒരു ലോകം...  
 കടപ്പെട്ടവര്‍ക്ക് ഒരു ലോകം...  
ഇതു പോലെ മനസ്സിന്റെ സ്ഥിതി അനുസരിച്ചു 
പല ലോകങ്ങള്‍!
ജീവിതത്തിന്റെ സ്ഥിതിക്കനുസരിച്ച് 
പല ലോകങ്ങള്‍! 
   നീയും പല ലോകങ്ങളില്‍ കൂടി സഞ്ചരിച്ചു,
സഞ്ചരിച്ചു കൊണ്ടിരിക്കുന്നു!
പല കോടി ജന്മങ്ങളായി ആയിരം കോടി 
ലോകങ്ങളില്‍ ജീവിച്ചു!
നീ കുഞ്ഞായിരുന്നപ്പോള്‍ കളിപ്പാട്ടങ്ങളുടെ
ലോകത്ത് സഞ്ചരിച്ചു!
പഠിക്കുന്ന പ്രായത്തില്‍ പുസ്തകങ്ങളുടെ
ലോകത്ത് സഞ്ചരിച്ചു!
പേടിച്ചു വിറച്ചപ്പോള്‍ ഭയത്തിന്റെ 
ലോകത്ത് സഞ്ചരിച്ചു! 
പലരെ നിനിച്ചപ്പോള്‍ അഹംഭാവത്തിന്റെ
ലോകത്ത് സഞ്ചരിച്ചു!
നിന്നെപറ്റി മാത്രം ചിന്തിച്ചപ്പോള്‍ സ്വാര്‍ത്ഥതയുടെ
 ലോകത്ത് സഞ്ചരിച്ചു!
കോപത്തില്‍ സ്വയം മറന്നപ്പോള്‍ വിഡ്ഢി
ലോകത്ത് സഞ്ചരിച്ചു!
കര്‍ത്തവ്യങ്ങളെ ചെയ്യാതപ്പോള്‍ മടിയുടെ
ലോകത്ത് സഞ്ചരിച്ചു!
ദൈവത്തെ മറന്നപ്പോള്‍ നാസ്തീക
ലോകത്ത് സഞ്ചരിച്ചു!
 ദു:ഖത്തില്‍ തളര്‍ന്നപ്പോള്‍ വിലാപത്തിന്റെ
ലോകത്ത് സഞ്ചരിച്ചു!
വിചാരിച്ചത് നടന്നപ്പോള്‍ ആനന്ദ
ലോകത്ത് സഞ്ചരിച്ചു!
രോഗപീഡിതനായപ്പോള്‍ രോഗങ്ങളുടെ
ലോകത്ത് സഞ്ചരിച്ചു!
ചെറുപ്പമായിരുന്നപ്പോള്‍ കാമലോകത്ത് സഞ്ചരിച്ചു!
കാമത്തില്‍ സ്വപ്ന ലോകത്ത് സഞ്ചരിച്ചു!

സ്വപ്നലോകത്തില്‍ ഭാവനയില്‍ സഞ്ചരിക്കുന്നു!

മൊത്തത്തില്‍ ഏതോ ഒരു ലോകത്ത് സഞ്ചരിച്ചു!
സഞ്ചരിക്കുന്നു...
സഞ്ചരിക്കാന്‍ പോകുന്നു....
ഇനി കുറച്ചു 
ജ്ഞാന ലോകത്ത് സഞ്ചരിക്കു.....
ഭക്തി ലോകത്ത് സഞ്ചാരിക്ക്...
വിനയത്തിന്റെ ലോകത്ത് സഞ്ചരിക്കു...

സ്വൈരത്തിന്റെ ലോകത്ത് സഞ്ചരിക്കു... 
 സാവധാന ലോകത്ത് സഞ്ചരിക്കു...  
തെളിഞ്ഞ ലോകത്ത് സഞ്ചരിക്കു...  
ശുദ്ധ ലോകത്ത് സഞ്ചരിക്കു...  
ഭജന ലോകത്ത് സഞ്ചരിക്കു...  
സത്സംഗ ലോകത്ത് സഞ്ചരിക്കു... 
ഭക്തന്മാരുടെ ലോകത്ത് സഞ്ചരിക്കു...
സത്യ  ലോകത്ത് സഞ്ചരിക്കു...
ധൈര്യത്തിന്റെ ലോകത്ത് സഞ്ചരിക്കു... 
സമാധാനത്തിന്റെ ലോകത്ത് സഞ്ചരിക്കു... 
ശാന്തിയുടെ ലോകത്ത് സഞ്ചരിക്കു... 
കൃഷ്ണന്റെ കൂടെ സഞ്ചരിക്കു... 
രാധികാ ലോകത്ത് നിന്റെ കൃഷ്ണന്റെ കൂടെ സഞ്ചരിക്കു..
പ്രേമയുടെ ലോകത്ത് സഞ്ചരിക്കു...  
രാധാകൃഷ്ണ പ്രേമയുടെ ലോകത്ത് സഞ്ചരിക്കു...
കൃഷ്ണ ചൈതന്യരുടെ 
നാമ സങ്കീര്‍ത്തന ലോകത്ത് സഞ്ചരിക്കു... 
 സ്വാമി രാമാനുജരുടെ 
ശരണാഗതി ലോകത്ത് സഞ്ചരിക്കു... 
മീരാ മാതാവിന്റെ 
ഭജനയുടെ ലോകത്ത് സഞ്ചരിക്കു... 
ആണ്ടാളുടെ തിരുപ്പാവൈ ലോകത്ത് സഞ്ചരിക്കു... 
 മധുരകവിആള്വാരുടെ സദ്ഗുരു 
ശഠഗോപ ലോകത്ത് സഞ്ചരിക്കു...
സന്ത് തുക്കാറാമിന്റെ അഭംഗലോകത്ത് സഞ്ചരിക്കു...
പെരിയാഴ്വാരുടെ മാലാ കൈങ്കര്യ
 ലോകത്ത് സഞ്ചരിക്കു... 
 പരാശര ഭാട്ടരുടെ 
ശ്രീരംഗ നാഥ ലോകത്ത് സഞ്ചരിക്കു...
ഗോപികളുടെ പ്രേമ വിരഹ 
ലോകത്ത് സഞ്ചരിക്കു... 
സൂര്‍ദാസരുടെ കൃഷ്ണഭ്രാന്ത്‌  ലോകത്ത് സഞ്ചരിക്കു... 
കുലശേഖരരുടെ തിരുമല ലോകത്ത് സഞ്ചരിക്കു... 
ആഞ്ചനെയരുടെ രാ‍മ ലോകത്ത് സഞ്ചരിക്കു... 
പ്രഹ്ലാദന്റെ നരസിംഹ ലോകത്ത് സഞ്ചരിക്കു... 
മഹാബലിയുടെ വാമന ലോകത്ത് സഞ്ചരിക്കു...
പരീക്ഷിത്തിന്റെ ശ്രീമദ്‌ ഭാഗവത 
ലോകത്ത് സഞ്ചരിക്കു...
നാരായണ ഭട്ടതിരിയുടെ ശ്രീമന്‍നാരായണീയ 
ലോകത്ത് സഞ്ചരിക്കു... 
ഛത്രപതി ശിവജിയുടെ ഹിന്ദു ധര്‍മ്മ സ്ഥാപന 
ലോകത്ത് സഞ്ചരിക്കു... 
സദാശിവ ബ്രഹ്മേന്ദ്രരുടെ യോഗലോകത്ത് സഞ്ചരിക്കു... 
ജനക മഹാരാജന്റെ വിദേഹ ലോകത്ത് സഞ്ചരിക്കു... 
സ്വാമി നമ്മാള്‍വാരുടെ ധ്യാന ലോകത്ത് സഞ്ചരിക്കു...
യശോദാ മാതാവിന്റെ 
വാത്സല്യ  ലോകത്ത് സഞ്ചരിക്കു... 
അര്‍ജ്ജുനന്റെ ശ്രീമദ്‌ ഭഗവത്ഗീതാ
 ലോകത്ത് സഞ്ചരിക്കു... 
വേടത്തി ശബരിയുടെ കാത്തിരിപ്പിന്റെ 
ലോകത്ത് സഞ്ചരിക്കു... 
സനാതന ഗോസ്വാമിയുടെ വൃന്ദാവന 
ലോകത്ത് സഞ്ചരിക്കു... 
കൃഷ്ണന്റെ രാധികാ ലോകത്ത് സഞ്ചരിക്കു... 
രാധികയുടെ കൃഷ്ണ ലോകത്ത് സഞ്ചരിക്കു... 
മഹാന്മാരുടെ ആശീര്‍വാദം ഉണ്ട്!
എന്റെ ആശീര്‍വാദമും ഉണ്ട്!




0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP