ലോകത്തെ നോക്കു!
ലോകത്തെ നോക്കു!
രാധേകൃഷ്ണ!
എന്തു കൊണ്ടു വിശ്വാസം നഷ്ടപ്പെടുന്നു?
ജീവിതത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നത്
ഒരു പതിവായി തീര്‍ന്നിരിക്കുന്നു!
എന്തു ചെയ്താല്‍ നിന്റെ വിശ്വാസം
നഷ്ടപ്പെടാതിരിക്കും?
ദിവസവും എത്ര പ്രാവശ്യം നീ വിശ്വാസം
നഷ്ടപ്പെടുത്തുന്നു?
നീ തന്നെ കണക്കാക്കി നോക്കു!
നിനക്കു തന്നെ മോശമായി തോന്നും...
നാണക്കേടായി തോന്നും..
എന്തിനു ഈ അവിശ്വാസം?
നിനക്കു എന്തു കുറവാണ്?
ലോകത്തില്‍ പലവിധമായ കഷ്ടങ്ങളോട് കൂടി
ജീവിക്കുന്ന മനുഷ്യരെ നോക്കാം വരു!
മുഴുവന്‍ വളര്‍ച്ച എത്താതെ
മറ്റുള്ളവരെ പോലെ ജീവിക്കാന്‍ സാധിക്കാതെ
മറ്റുള്ളവരാല്‍ പരിഹസിക്കപ്പെടുന്ന
കുള്ളന്മാരും വിശ്വാസത്തോടെ ജീവിക്കുന്നു!
ലോകത്തിന്റെ ഭംഗി ഒന്നും അറിയാതെ,
വെളിച്ചം അറിയാത്ത തന്റെ രൂപം പോലും
അറിയാത്ത, തന്റെ ഭക്ഷണത്തില്‍ എന്തെങ്കിലും
ഒരു ജീവി വീണാല്‍ പോലും അറിയാന്‍ സാധിക്കാത്ത
രണ്ടു കണ്ണുകളും ഇല്ലാത്ത കുരുടന്മാര്‍ പോലും
എത്ര വിശ്വാസത്തോടെ ജീവിക്കുന്നു?
ശരീര സുഖത്തിനായി ഒരു ക്ഷേത്രത്തില്‍
വെച്ചു പുടവ കൊടുത്തു, ആദ്യ രാത്രി കഴിച്ചു കൂട്ടി
ഭാഷ അറിയാത്ത നാട്ടില്‍ വഴിയില്‍
ഉപേക്ഷിക്കപ്പെട്ട യുവതികള്‍ പോലും
എത്രയോ വിശ്വാസത്തോടെ ജീവിക്കുന്നു!
ജന്മനാ വികലാംഗരായവരും, അത്യാഹിതത്തില്‍
പെട്ടു അംഗഭംഗപ്പെട്ടവരും സ്വന്തം
ശരീരത്തെ പോലും ചലിപ്പിക്കാന്‍ കഴിയാത്ത
സ്ഥിതിയിലുള്ളവര്‍ പോലും ദൃഡമായ
വിശ്വാസത്തോടെ ജീവിക്കുന്നു!
പെറ്റവര്‍ ആരെന്നു അറിയാതെ, എവിടെയോ
ആരോ വളര്‍ത്തി, പിറന്ന നാളും അറിയാതെ,
ജാതിയും, കുലവും, ബന്ധുക്കളും, അറിയാതെ
സ്വന്തം എന്നു പറയാന്‍ ആരുമില്ലാതെ
വാഴുന്ന, ലോകത്തില്‍ അനാഥര്‍ എന്നു
തെറ്റായി വിളിക്കപ്പെടുന്ന 'കൃഷ്ണ ശിശുക്കള്‍'
വളരെ വിശ്വാസത്തോടെ ജീവിക്കുന്നു!
അടുത്തെ നേരത്തെ ഭക്ഷണത്തിനു വഴി ഇല്ലാതെ
വഴി അറിയാതെ വീടു തോറും ചെന്നു ഭിക്ഷ
ഇരന്നു, എവിടെയോ കിടന്നു ഉറങ്ങി, എന്തൊക്കെയോ
ഉണ്ടും ഉടുത്തും, എല്ലാരാലും വിരട്ടപ്പെടുന്ന
ഭിക്ഷക്കാര്‍ പോലും വിശ്വാസത്തോടെ ജീവിക്കുന്നു!
മറ്റുള്ളവരാല്‍ പറ്റിക്കപ്പെട്ടു, സ്വന്തക്കാരാല്‍ വില്‍ക്കപ്പെട്ടു,
വാഴാന്‍ വഴി അറിയാതെ, ആഹാരത്തിനായി
തന്റെ ശരീരം വിറ്റു ജീവിക്കുന്ന വേശ്യകളും
എന്നെങ്കിലും രക്ഷപ്പെടും എന്നു കരുതി
തങ്ങളുടെ ശരീരത്തിന്റെ വേദനയും
മനസ്സിന്റെ ദുഃഖത്തെയും സഹിക്കുന്നു!
വെറും വര്‍ത്തമാനം കൊണ്ടു തങ്ങളുടെ കാര്യങ്ങള്‍
സാധിപ്പിക്കുന്ന ഈ സ്വാര്‍ത്ഥ ലോകത്തില്‍
സംസാരിക്കാന്‍ ആവാതെ തങ്ങളുടെ ഹൃദയത്തില്‍
ഉള്ള വികാരങ്ങളെ ആരോടും പങ്കു വെയ്ക്കാന്‍
കഴിയാത്ത ഊമകള്‍ പോലും
വിശ്വാസത്തോടെ ജീവിക്കുന്നു!
രണ്ടു കൈകളില്ലാതെ തന്റെ ഭക്ഷണം സ്വയം
എടുത്തു കഴിക്കാന്‍ സാധിക്കാതെ, സ്വന്തം
ശരീരം പോലും വൃത്തിയാക്കാന്‍ സാധിക്കാതെ,
സ്വയം വസ്ത്രം ധരിക്കാന്‍ സാധിക്കാത്ത കൈ ഇല്ലാത്തവര്‍ പോലും വിശ്വാസത്തോടെ ജീവിക്കുന്നു!
രണ്ടു കാലുകള്‍ ഇല്ലാതെ, നടക്കാന്‍ കഴിയാതെ
ആമയെ പോലെ ഊര്‍ന്നു കൊണ്ടു
മല മൂത്ര വിസര്‍ജ്ജനത്തിനു പോലും പ്രയാസപ്പെടുന്ന
മുടന്തന്മാര്‍ പോലും വിശ്വാസത്തോടെ ജീവിക്കുന്നു!
ഏതോ ഒരു അത്യാഹിതത്തില്‍ നട്ടെല്ലിനു ക്ഷതം പറ്റി
കഴുത്തിന് താഴെ മരവിച്ചു, സ്വന്തം മല മൂത്രം
പോലും പോകുന്നതറിയാതെ മറ്റുള്ളവരെ
ആശ്രയിച്ചു ജീവിക്കേണ്ടവര്‍ പോലും
വിശ്വാസത്തോടെ ജീവിക്കുന്നു!
പെട്ടു വളര്‍ത്തിയ മക്കള്‍ വയസ്സായ കാലത്ത്
തിരിഞ്ഞു നോക്കാതെ, ഉപേക്ഷിച്ചപ്പോഴും
തങ്ങളുടെ വയ്യാത്ത കാലത്ത് സ്വന്തം കാര്യങ്ങള്‍
സ്വയം തന്നെ നോക്കേണ്ട, ആരുമില്ലാത്ത വൃദ്ധന്മാര്‍
പോലും വിശ്വാസത്തോടെ ജീവിക്കുന്നു!
ജനിച്ച നാടിനെ ഉപേക്ഷിചു, യുദ്ധത്തില്‍ എല്ലാം
നഷ്ടപ്പെട്ടു, ഗതിയില്ലാതെ അന്യനാടുകളില്‍
ഭിക്ഷക്കാരെ പോലെ ദിശ അറിയാതെ, ഭാവിയെ
മനസ്സിലാകാതെ, വാഴുന്ന അഗതികള്‍
വളരെ വിശ്വാസത്തോടെ ജീവിക്കുന്നു!
ലോകത്തിന്റെ യാതൊരു ശബ്ദവും അനുഭവിക്കാതെ
ഭാഷയുടെ രസം അറിയാതെ, താരാട്ടും, ആനന്ദമായ
ചിരിയുടെ ശബ്ദമോ, സത്സംഗമോ, സംഗീതമോ,
കുയിലിന്റെ പാട്ടോ, അനുഭവിക്കാന്‍ സാധിക്കാത്ത
ചെവിടന്മാരും വിശ്വാസത്തോടെ ജീവിക്കുന്നു!
തന്റെ സ്വത്തെല്ലാം ബന്ധുക്കള്‍ തന്നെ അപഹരിച്ചു,
വിശ്വാസ വഞ്ചനയാല്‍ ചതിക്കപ്പെട്ടു, അനാഥരായി
തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്ന നിര്‍ഭാഗ്യശാലികളും
വിശ്വാസത്തോടെ ജീവിക്കുന്നു!
ചെറുപ്പത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു,
കുടുംബ ഭാരം ചുമന്നു, തന്റെ ആഗ്രഹങ്ങളെ കുഴിച്ചു മൂടി
മക്കള്‍ക്ക് വേണ്ടിയും, കുടുംബ മര്യാദയ്ക്ക് വേണ്ടിയും
ജീവന്‍ ധരിക്കുന്ന വീട്ടമ്മമാരും
വിശ്വാസത്തോടെ ജീവിക്കുന്നു!
ഭര്‍ത്താവില്ലാതെ, കുഞ്ഞുങ്ങള്‍ ഇല്ലാതെ,
ബന്ധുക്കളും തിരിഞ്ഞു നോക്കാതെ, സ്വന്തം
സമ്പാദ്യത്തില്‍ വയറു നിറച്ചു, അന്യര്‍ക്കും
സഹായിച്ചു കൊണ്ടു, കഴിഞ്ഞു കൂടുന്ന ഇളം വിധവകള്‍
പോലും വിശ്വാസത്തോടെ ജീവിക്കുന്നു!
രാജ്യത്തിനായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച
ജവാന്മാരുടെ കുടുംബവും എല്ലാരും അവരെ
മറന്നതിന് ശേഷവും, വിശ്വാസത്തോടെ ജീവിക്കുന്നു!
ഇനിയും ഇതു പോലെ എത്രയോ പേര്‍ ജീവിതത്തില്‍
പലതും നഷ്ടപെട്ടിട്ടും ബുദ്ധിമുട്ടുകള്‍ സഹിച്ചു
വിശ്വാസം കൈ വിടാതെ ജീവിക്കുന്നു!
നീയാണെങ്കില്‍ വളരെ സുഖമായി ആരോഗ്യമായ
ശരീരത്തോടും, നല്ല കുടുംബക്കാരോടും,
വയര്‍ നിറയെ ഭക്ഷണത്തോടെയും,
ഉയര്‍ന്ന വസ്ത്രങ്ങളോടെയും, യാതൊരു
ബുദ്ധിമുട്ടും കൂടാതെ ഇരിക്കുന്നു എന്നു ഇനിയെങ്കിലും
മനസ്സിലാക്കു!
ലോകത്തിന്റെ നിജസ്ഥിതിയെ മനസ്സിലാക്കു!
നിന്റെ കൃഷ്ണനു നിന്റെ മേലുള്ള കരുണയെ മനസ്സിലാക്കു!
നിന്റെ കൃഷ്ണനു നിന്റെ ജീവിതത്തെ കുറിച്ചുള്ള
താല്പര്യത്തെ നോക്കു!
ഇനിയെങ്കിലും വിശ്വാസം ക്ഷയിക്കരുത്..
മറന്നും വിശ്വാസം ക്ഷയിക്കരുത്..
സ്വപ്നത്തില്‍ പോലും വിശ്വാസം ക്ഷയിക്കരുത്..
ആരു എങ്ങനെ പെരുമാറിയാലും
വിശ്വാസം ക്ഷയിക്കരുത്..
നിന്റെ കൃഷ്ണന്‍ ഉണ്ട്!
നിന്റെ ഗുരു ഉണ്ട്!
സത്സംഗം ഉണ്ട്!
എല്ലാം കടന്നു വന്ന നീ ഇനി വരുന്ന
എല്ലാവറ്റിനെയും കടക്കും!
ഈ സംസാര സാഗരത്തെ തീര്‍ച്ചയായും കടക്കും!
എല്ലാവറ്റിനെയും ജയിക്കും!
നിന്നെയും ജയിക്കും!
നിന്റെ കൃഷ്ണന്റെ ഇഷ്ടം പോലെ ജയിക്കും!
നിന്റെ ഗുരുവിന്റെ ആഗ്രഹം പോലെ എല്ലാവരെയും ജയിക്കും!
ലോകത്തെ നോക്കു!
സത്യത്തെ മനസ്സിലാക്കു!
ജയിക്കും! ജയിക്കും! ജയിക്കും!

0 comments:
Post a Comment