Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, April 9, 2010

സാമൂഹ്യ സേവനം!

സാമൂഹ്യ സേവനം!
രാധേകൃഷ്ണാ
 പലരും ഇന്നു സാമൂഹ്യ സേവനം എന്ന ഒരു മായയില്‍ 
മയങ്ങിയിരിക്കുകയാണ്! ലോകത്തില്‍ ഓരോരുത്തരും 
സമൂഹത്തിന്‍റെ അംഗമാണ്!
ഞാനോ നീയോ ഇല്ലാതെ ഒരു സമൂഹം ഇല്ല!
ഞാനും നീയും നേരേയായാല്‍ സമൂഹം താനേ മാറും!
കുറച്ചു ശരിയാക്കാം? 
നീ തയാറാണോ?
നീ നേരാംവണ്ണം ഇരുന്നാല്‍ അതു തന്നെ വലിയ 
സാമൂഹ്യ സേവനമാണ്!
ആദ്യം നിന്നെ ശരിയാക്ക്!
പിന്നീട് മറ്റുള്ളവരെ വഴി നടത്താം!
ഇപ്പോള്‍ മുതല്‍ നിന്‍റെ സാമൂഹ്യ സേവനം ആരംഭിക്കുന്നു!
ഓരോന്നായി ചെയ്തു വരുമ്പോള്‍ നിന്നെ ചുറ്റിയിരിക്കുന്നത്
മാറുന്നത് മനസ്സിലാകും!

ആര്‍ക്കും ഭാരമായി ഇരിക്കരുത്!
ആര്‍ക്കും ദോഷം ചിന്തിക്കരുത്!
ആരെ കുറിച്ചും തെറ്റായി പറയരുത്!
ആര്‍ക്കും ദോഷം ചെയ്യരുത്!
ആരെയും നിന്ദിക്കരുത്!
ആരെയും ഉപദ്രവിക്കരുത്!
ഒന്നിനെയും പാഴാക്കരുത്!
നല്ലവയെ ഒതുക്കരുത്‌!
നല്ലവരെ പഴി പറയരുത്!
ധര്‍മത്തെ വിടരുത്!
സത്യത്തെ അലക് ഷ്യപ്പെടുത്തരുത്!
അധര്‍മ്മം ചെയ്യരുത്! 
ദുഷ്ടരെ ശ്ലാഘിക്കരുത്!
നിന്‍റെ പെരുമയെ പറയരുത്!
നാട് മലിനമാക്കരുത്!
ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കരുത്!
ആരെ കുറിച്ചും ഏഷണി പറയരുത്!
കിംവദന്തി പ്രചരിപ്പിക്കരുത്‌!
മാതൃദേശത്തെ കുറ്റം ചാരരുത്!
മാതൃ ഭാഷയെ ഒതുക്കരുത്‌!
പെട്ടവരെ അവഗണിക്കരുത്!
അലസതയെ ഇഷ്ടപ്പെടരുത്!
ചുമടു മറ്റുള്ളവരുടെ തലയില്‍ കേറ്റരുത്!
ചുമതലയില്‍ നിന്നും ഒഴിയരുത്!
കര്‍ത്തവ്യത്തില്‍ നിന്നും പിന്തിരിയരുത്!
നേരത്തെ കൊല്ലരുത്!
ആരെയും വിരോധിയാക്കരുത്!
അഹമ്ഭാവാതെ വളര്‍ക്കരുത്!
ഭാഗ്യത്തെ ശ്ലാഘിക്കരുത്!
വിഡ്ഢിയായി വാഴരുതു!
അറിവില്ലായ്മയോട് തോല്‍ക്കരുത്‌!
നാസ്തീകം പറയരുത്!
വിശ്വാസ വഞ്ചന ചെയ്യരുത്!
എവിടെയും ആരോടും നടിക്കരുത്!
രോഗികളെ വെറുക്കരുത്!
ധനത്തിന് അടിമയാകരുത്!
പറഞ്ഞ വാക്കു തെറ്റിക്കരുത്!
നൊമ്പരങ്ങളില്‍ തളരരുത്!
സുഖത്തില്‍ തുള്ളരുത്‌!
ഭയത്തില്‍ വിറയ്ക്കരുത്!
ചഞ്ചലത്തില്‍ കുഴങ്ങരുത്!
നേരം തെറ്റിക്കരുത്!
അപകര്‍ഷതാ ബോധം കൊള്ളരുത്‌!
ഹിന്ദു ധര്‍മ്മത്തെ ഉപേക്ഷിക്കരുതു!
കൃഷ്ണനെ സംശയിക്കരുത്‌!
നാമജപത്തെ വിടരുത്!
ശരണാഗതിയെ തള്ളരുത്!
ഗുരുവിനെ മറക്കരുത്!

ഇതു തന്നെ ഏറ്റവും വലിയ സാമൂഹ്യ സേവനം!
ഓരോ ദിവസവും ഇതു പോലെ ഇരുന്നോ എന്നു നിന്നോടു 
തന്നെ ചോദിച്ചു നോക്കു!
 ജീവിതത്തിന്റെ അവസാനം വരെ ഇതു തന്നെ ചിന്തിച്ചു നോക്കു!
നീ മാറും!
നീ മാറുമ്പോള്‍ നിന്‍റെ കുടുംബം മാറും!
നിന്‍റെ കുടുംബം മാറുമ്പോള്‍, നിന്‍റെ അയല്‍വക്കം മാറും!
നിന്‍റെ അയല്‍വക്കം മാറുമ്പോള്‍ നിന്‍റെ നാട് മാറും!
നിന്‍റെ നാട് മാറുമ്പോള്‍ നിന്‍റെ സമൂഹം മാറും!
നിന്‍റെ സമൂഹം മാറുമ്പോള്‍ നിന്‍റെ ദേശം മാറും!
നിന്‍റെ ദേശം മാറുമ്പോള്‍ ലോകം മാറും!
അതു കൊണ്ടു നിന്‍റെ സാമൂഹ്യ സേവനം തുടങ്ങു!
ഒട്ടും താമസിക്കരുത്‌!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP